Featured Books
  • കിരാതം - 2

    അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്...

  • കർമ്മം -ഹൊറർ സ്റ്റോറി (2)

    ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ...

  • ഡെയ്ഞ്ചർ പോയിന്റ് - 2

    ️ പാലക്കാട് ജില്ലയിലെ കൊല്ലംകോട് ഗ്രാമത്തിലെ ഏറ്റവും വലിയ കോ...

  • Exit 16

                            Part 1 സൗദിയിലെ നാഷണൽ ഡേ ദിവസത്തിൻ്റ...

  • കിരാതം - 1

    പ്രകൃതി രമണീയതയാൽ അലംകൃതമായ മൂന്നാറിന്റെ സുഖ ശീതളിമയിൽ ആർത്ത...

വിഭാഗങ്ങൾ
പങ്കിട്ടു

സിൽക്ക് ഹൗസ് - 19

ആസിഫിന്റെ മനസ്സ് തകർന്നു... എന്നാലും അത് ശ്രെദ്ധിക്കാതെ ചാരു മുന്നോട്ടു നടന്നു... പെട്ടന്ന് ആസിഫ് അവളെ പുറകിൽ നിന്നും അവളുടെ കൈയിൽ പിടിച്ചു... അവൾ കുതറി എങ്കിലും ആസിഫ് അവന്റെ പിടിത്തം കൂടുതൽ കരുതുള്ളതാക്കി... അവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി അവൾ പോകാൻ ശ്രെമിച്ചെങ്കിലും അവൻ ഇരുകൈകളും ചുമരിൽ വെച്ചുകൊണ്ട് അവളെ തടഞ്ഞു

" നീ.. എന്താ ഇങ്ങനെ നിനക്കു എന്തു പറ്റി എനിക്കറിയില്ല... ശെരിയാ ഞാൻ അങ്ങനെ ചോദിച്ചത് നിനക്ക് ഇഷ്ടമായില്ല എന്ന് അറിയാം അതിനായി നിന്റെ കാലിൽ വീഴാനും ഞാൻ തയ്യാറാണ് പക്ഷെ നീ... ഞാൻ നിന്നോട് അങ്ങനെ ചോദിച്ചത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല... കാരണം ഞാൻ നിന്നെ എന്റെ സ്വന്തമായി ആണ് കാണുന്നത്.. ഞാൻ എന്ന് നിന്നോടു എന്റെ സ്നേഹം തുറന്നു പറഞ്ഞുവോ ആ നിമിഷം മുതൽ ഈ നിമിഷം വരെ നിന്നെ ഞാൻ എന്നിൽ പാതിയായി ആണ് കാണുന്നത് എന്നാൽ ഞാൻ നിനക്കു അങ്ങനെ അല്ല എന്ന് തോന്നുന്നു... പലതവണ നിന്നോട് സോറി ചോദിച്ചിട്ടും നിന്റെ മനസ് മാറിയില്ല അതിൽ നിന്നും എനിക്ക് മനസിലായി നിനക്ക് എന്നോട് ഒരു തരി സ്നേഹമില്ല എന്ന്..ഇനി ഒന്നും എനിക്ക് പറയാൻ ഇല്ല ഒരിക്കലും ഞാൻ ഇനി നിനക്ക് ശല്യമായി നിന്റെ മുന്നിൽ വന്നു നിൽക്കില്ല... നീ എന്നെ മനസിലാകുന്നത് വരെ...ഇനി രണ്ടുദിവസം കഴിഞ്ഞാൽ എന്റെ പിറന്നാൾ ആണ് അത് നിന്നോട് പറയണം എന്നും നിന്നിൽ നിന്നും നിനക്കു ഇഷ്ടമുള്ള ഒരു ഗിഫ്റ്റ് നീ എനിക്ക് വാങ്ങിത്തരും എന്നും ഞാൻ ഒത്തിരി ആഗ്രഹിച്ചു എന്നാൽ അതെല്ലാം വെറും കനവായി മാറി... എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് നിയാണ് അതുപോലെ എനിക്കു കരയാൻ കഴിയും എന്നു പഠിപ്പിച്ചതും നിയാണ്... "അതും പറഞ്ഞു കൊണ്ടു അവൻ കവിളിലൂടെ ഒഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് മുന്നോട്ടു നടന്നു...

ഇതെല്ലാം മറഞ്ഞു നിന്നുകൊണ്ട് ശ്രീക്കുട്ടി കേൾക്കുംകയും ചെയ്തു

"അപ്പോ ഇക്ക ഇവളോട് എന്തോ ചോദിച്ചിട്ടുണ്ട്... ഒരുപക്ഷെ അത് ഇവൾക്ക് ഇഷ്ടമായിട്ടുണ്ടാവില്ല അതാണ്‌ പ്രശ്നം..."ശ്രീക്കുട്ടി മനസ്സിൽ വിചാരിച്ചു..

അപ്പോഴേക്കും ഇക്ക പറഞ്ഞത് കേട്ട് തകർന്നു നിൽക്കുകയാണ് ചാരു.. അവൾ പതിയെ നടന്നു വന്നു... അപ്പോൾ ശ്രീക്കുട്ടി അവളെ അന്വേഷിച്ചു വരുന്നത് പോലെ അവൾക്കു എതിരായി വന്നു..

"ഞാൻ നിന്നെ കാണാതായപ്പോ.."ശ്രീക്കുട്ടി പറഞ്ഞു

"ഓ ഞാൻ വരില്ല എന്ന് കരുതിയോ നീ.." ചാരു ഉള്ളിൽ ഉള്ള സങ്കടം മറച്ചുവെച്ചുകൊണ്ട് പറഞ്ഞു

"അതല്ല വെറുതെ..."

"മ്മം.."

"ചോദിക്കാൻ മറന്നു എന്തിനാ കുഞ്ഞിക്ക കരഞ്ഞുകൊണ്ട് പോകുന്നത് നിന്റെയും കണ്ണു നനഞ്ഞിട്ടുണ്ടലോ എന്താ കാര്യം..." ശ്രീക്കുട്ടി തിരക്കി

"നീ അതിനെ കുറിച്ച് സംസാരിക്കണ്ട..."

"അതെ അതിനെ കുറിച്ച് സംസാരിക്കാൻ ഞാൻ നിനക്ക് ആരുമല്ലല്ലോ..."

"ആയോ അതല്ല.."

"വേണ്ട നീ ഒന്നും പറയണ്ട ഞാൻ കേട്ടു ഇക്ക പറഞ്ഞത്.... ഒരു കാര്യം സെക്സ് അത് ആണിന് മാത്രം തോന്നുന്നതല്ല ഒരു പെണ്ണിനും തോന്നുന്ന വികാരം തന്നെയാണ്...സെക്സ് മോശമാണ് തെറ്റാണു എന്ന് വിചാരിച്ചാൽ ലോകത്തു ഒരു പെണ്ണും അമ്മയാവില്ല... പക്ഷെ വിവാഹത്തിന് മുൻപ് അത് തെറ്റാണു പക്ഷെ നമ്മളെ സ്നേഹിക്കുന്ന ആളിനോട് നമ്മുക്കുള്ള വിശ്വാസവും സ്നേഹവും സെക്സ് എന്ന വികാരത്തിൽ പറഞ്ഞിരിക്കുന്നു എന്നും നീ മറക്കണ്ട..."

"ഛേ... നിനക്ക് എങ്ങനെ ഇതൊക്കെ എന്നോട് പറയാൻ തോന്നുന്നത്... " ചാരു ദേഷ്യത്തിൽ ചോദിച്ചു

ഇതിൽ എന്തിരിക്കുന്നു... ആരോടും പറയാൻ പറ്റാത്ത പലതും തുറന്നു പറയാൻ ലോകത്തു ഓരേ ഒരു ബന്ധമാണ് ഉള്ളത് അതാണ്‌ ഫ്രണ്ട് ഞാൻ നിന്റെ ഫ്രണ്ട് ആണ്...പിന്നെ എനിക്ക് തോന്നുന്നു ഇതിനെ ചൊല്ലിയാണ് നിങ്ങളുടെ പിണക്കം എന്ന് അദ്ദേഹം നിന്നോട് എന്തോ ചോദിച്ചിട്ടുണ്ട്.. അത് നിനക്ക് ദേഷ്യം ഉണ്ടാക്കി.. എനിക്ക് അദ്ദേഹം നീനോട്‌ അങ്ങനെ ചോദിച്ചത്തിൽ ഒരു തെറ്റും തോന്നുന്നില്ല കാരണം അദ്ദേഹം നിന്നെ അത്രയും സ്നേഹിക്കുന്നുണ്ട് വിശ്വസിക്കുന്നു...എല്ലാറ്റിനുപരി നിന്നെ ആളുടെ പാതിയായി കാണുന്നത്കൊണ്ടാണ് നിന്നോട് അങ്ങനെ ചോദിച്ചത്... എന്നാലും നിന്നെ സ്നേഹത്തിൽ എന്തോ?... ഇക്ക വിചാരിച്ചാൽ ഒരുപാട് പെണുങ്ങൾ ഇക്കയുടെ വലയിൽ വീഴും പക്ഷെ അദ്ദേഹത്തിന് വേണ്ടത് നിന്റെ സ്നേഹം മാത്രമാണ് അത് നീ ഇനിയും കണ്ടില്ല എന്ന് മടിക്കരുത്... "

"മതി നമ്മുക്ക് പോകാം..."


"ഇവളോട് ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല.."ശ്രീക്കുട്ടി മനസ്സിൽ വിചാരിച്ചു...

ഇരുവരും അവിടെ നിന്നും നടന്നു... കടയിൽ കയറിയ ശേഷം ചാരു അവളുടെ ബാഗ് എടുത്തു എന്നിട്ട് ആസിഫിനെ ഒന്ന് നോക്കി.. എന്നാൽ ഈ സമയം ആസിഫ് അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല അത് ചാറുവിനു ചെറിയ സങ്കടം ഉണ്ടാക്കി...


ശ്രീക്കുട്ടിയും ചാരുവും ഒന്നും മിണ്ടാതെ കുറച്ചും ദൂരം നടന്നു...അപ്പോഴും ചാരുവിന്റെ മനസ്സിൽ ശ്രീക്കുട്ടി പറഞ്ഞ വാക്കുകൾ ആയിരുന്നു... ബസ്സിൽ കയറി വീട്ടിൽ എത്തിയെങ്കിലും ചാരുവിന് എന്തോ മനസ്സിൽ വല്ലാത്ത ഭാരം തോന്നി... അവൾ ഉടനെ ആസിഫിനെ വിളിക്കാൻ ഫോൺ കൈയിൽ എടുത്തു പക്ഷെ അവളുടെ ഈഗോ അപ്പോഴും അവളെ തടഞ്ഞു...

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു... അന്ന് ആസിഫിന്റെ പിറന്നാൾ ആയിരുന്നു... അന്ന് അഞ്ചു മണി വരെ മാത്രമാണ് കട ഉണ്ടാവുക...എല്ലാവരും ആസിഫിന്റെ പിറന്നാൾ ഫങ്ക്ഷന് പോകാൻ കൈയിൽ മറ്റൊരു നല്ല ഡ്രെസ്സും എടുത്ത് തന്നെയാണ് അന്ന് കടയിൽ വന്നതും

ചാരുവും ശ്രീക്കുട്ടിയും കടയിൽ വന്നതും..

"ടി നിങ്ങൾ പുതിയ ഡ്രസ്സ്‌ വല്ലതും കൈയിൽ പിടിച്ചോ.." അനു വളരെ സന്തോഷത്തോടെ ചോദിച്ചു

"മം.. ഞാൻ എടുത്തിട്ടുണ്ട്..." ശ്രീക്കുട്ടി പറഞ്ഞു

"നിയോ...മം... നീ ഉള്ളതിൽ നല്ല ഡ്രസ്സ്‌ എടുത്തുക്കാണും... എന്ന് അറിയാം.."അനു ചാരുവിനോട് പറഞ്ഞു

"ഇല്ല ഞാൻ എടുത്തിട്ടില്ല..മാത്രമല്ല ഞാൻ ഫക്ഷന് വരുന്നില്ല..." ചാരു പറഞ്ഞു

"എന്ത്‌ നീ കുഞ്ഞിക്കയുടെ പിറന്നാൾ ഫക്ഷന് വരുന്നില്ല എന്നോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..." അനു അതിശയത്തോടെ ചോദിച്ചു


"അത് അവൾ വെറുതെ പറഞ്ഞതാ നീ കാര്യമാക്കണ്ട... "ശ്രീക്കുട്ടി

"അങ്ങനെ പറ... അല്ല എന്താ ഡ്രെസ്സിന്റെ നിറം... എന്താ ചുരിദാർ ആണോ സാരിയാണോ...."അനു വീണ്ടും ചോദിച്ചു

"അത് ഞങ്ങൾ ഇടുമ്പോ കാണാമല്ലോ..." ശ്രീക്കുട്ടി പറഞ്ഞു

" മം.. അതും ശെരിയാ... " അനു അവിടെ നിന്നും നടന്നു

സമയം കടന്നു പോയി.. വൈകുന്നേര സമയം ആസിഫ് കട അടക്കാൻ അരുണിനോടും രാഹുലിനോടും പറഞ്ഞു

"എല്ലാവരും വരണം കേട്ടോ.. "ആസിഫ് കടയിൽ ഉള്ള സ്റ്റാഫിനോട് മൊത്തമായി വീണ്ടും ഓർമിപ്പിച്ചു...എന്നാൽ അപ്പോഴും അവൻ ചാരുവിനെ ഒന്ന് നോക്കുക പോലും ചെയ്തില്ല... അത് അവളിൽ സങ്കടം ഉണ്ടാക്കി എങ്കിലും അവൾ കാണിച്ചില്ല...


ആസിഫ് കട അടച്ച ശേഷം അവന്റെ വീട്ടിലേക്കു സുഹൈറയെയും കൂട്ടി പോയി... ഈ സമയം കടയിൽ ഉള്ള എല്ലാവരും അടുക്കളയുടെ അടുത്തായി ഉള്ള സ്റ്റോർ റൂമിൽ പോയി അവരുടെ ബാഗിൽ ഉണ്ടായിരുന്ന മറ്റൊരു വസ്ത്രം ധരിച്ചുകൊണ്ട് നേരെ ആസിഫ്ക്കയുടെ വീട്ടിലേക്കു നടന്നു...

"നീ വരുന്നില്ല എന്ന് തീരുമാനിച്ചോ...." ആരും കാണാതെ ശ്രീക്കുട്ടി ചാറുവിനോട്‌ വീണ്ടും ചോദിച്ചു

"മം.."

"നിന്നോട് ഇനി എന്തു പറയണം എന്ന് എനിക്കറിയില്ല... ഇനിയും നീ അദ്ദേഹത്തെ മനസിലാക്ക്തിരുന്നാൽ തെറ്റ് നിന്റെയാണ് നിനക്ക് ഇത്രക്കും വാശി പാടില്ല... എല്ലാവരും ഉണ്ടാകുന്ന ഫഗ്‌ഷനിൽ നീ വന്നില്ല എങ്കിൽ അത് മതി കടയിൽ ഉള്ളവർ ഓരോന്നും പറയാൻ...."

"ഞാൻ വരുന്നില്ല.. അത്ര തന്നെ.."

"എന്നാൽ ഞാനും പോകുന്നില്ല പോരെ.."

"നിനക്ക് പൊയ്ക്കൂടേ..."

"ഇല്ല... ഞാൻ നീ ഇല്ലാതെ എങ്ങോട്ടും പോയിട്ടില്ലല്ലോ.. ഇങ്ങോട്ടും പോകുന്നില്ല..'

"അത്... നീ പോകാതിരിക്കരുത്.. എല്ലാവരും നമ്മൾ പോയില്ല എങ്കിൽ ശ്രദ്ധിക്കും..."

"ഞാൻ പോകുന്നില്ല അത്ര തന്നെ..."

"നിനക്കു എന്താ ശ്രീ ഇത്ര വാശി.."

"അത് നിനക്കില്ലെ.. ചാരു.."

ശ്രീക്കുട്ടി പറഞ്ഞത് കേട്ട് ചാരു മൗനം പാലിച്ചു നിന്നു..


"പ്ലീസ് ടി നീ പൊക്കോ.." ചാരു അവളോട്‌ കെഞ്ചി

"ഇല്ല... അത്ര തന്നെ... " ശ്രീക്കുട്ടി പറഞ്ഞു

അത് കേട്ടതും ചാരുവിന്റെ മുഖം വാടി..

"ശെരി മുഖം കേറ്റിപിടിക്കണ്ട പോകാം.. പക്ഷെ എന്താ നിങ്ങളുടെ പ്രശ്നം സത്യത്തിൽ..അത് എനിക്ക് അറിയണം..."

"അത്.."

"എന്നാൽ ശെരി പോകണ്ട..നമ്മുക്ക് വീട്ടിലേക്കു പോകാം..." ശ്രീക്കുട്ടി പറഞ്ഞു

"നിനക്ക് ഞാൻ പറയുന്നത് മനസിലാകുന്നില്ല എന്നുണ്ടോ ശ്രീ.."

ശ്രീക്കുട്ടി ഒന്നും പറയാതെ നിന്നു..അത് കണ്ടതും ചാരുവിന് മനസിലായി ഇനി ശ്രീക്കുട്ടിയോട് എല്ലാം പറയാം എന്ന്...

"നിനക്കറിയുമോ ശ്രീ അദ്ദേഹം എന്നോട് ഒരു കാര്യം ചോദിച്ചു അത് എനിക്ക് ഇഷ്ടമായില്ല അതുകൊണ്ട് തന്നെയാണ് ഞാൻ അദ്ദേഹത്തോട് തെറ്റിയത് പക്ഷെ അത് അധികം ദിവസം നീണ്ടു നിൽക്കിലായിരുന്നു എന്നാൽ ഞാൻ മറ്റൊരു കാര്യം അറിഞ്ഞു അത് അറിഞ്ഞതും എനിക്ക്..."

" എന്താ..അത്.. "

"അദ്ദേഹം ആണ് അന്ന് ആ പട്ടു സാരിയിൽ ചായ കറ ഉണ്ടാക്കിയത്തും അന്ന് രാവിലെ തന്നെ അദേഹത്തിന്റെ രണ്ടു ഫ്രണ്ട്‌സിനെ അയച്ചു വിട്ടു കൈനീട്ടം പൊട്ടിച്ചതും എല്ലാം.. എല്ലാറ്റിലും ഞാൻ രക്ഷപെട്ടപ്പോൾ അദ്ദേഹം അവസാനം കണ്ട വഴി എന്നെ സ്നേഹിക്കുന്നത് പോലെ അഭിനയിക്കാനും എന്നെ മാനസികമായി തകർക്കണം എന്നും ഇതറിഞ്ഞപ്പോൾ ഞാൻ...ഇതെല്ലാം മറ്റൊരാൾ പറഞ്ഞു കേട്ടതല്ലേ അദ്ദേഹം പറഞ്ഞു തന്നെ കേട്ടതാണ്...പറ നീ പറ ഇനിയും അദ്ദേഹത്തെ ഞാൻ വിശ്വസിക്കണോ..."

"ഇതാണോ. ഇത്ര വല്യ കാര്യo.."

"ഓഹോ... നിനക്ക് അങ്ങനെയാണോ.. അതുപിന്നെ അങ്ങനെയാണല്ലോ നിനക്ക് ശബളം തരുന്ന മുതലാളിയല്ലേ അപ്പോൾ നിനക്കു ഇത് പ്രേശ്നമാവില്ല.. നിനക്ക് എന്നെക്കാൾ വലുത് അവർ തന്നെയാകും.." ചാരു പറഞ്ഞു

"അതല്ല...ഈ കാര്യം എല്ലാം അദ്ദേഹം എന്നോട് മുൻപ് പറഞ്ഞിരുന്നു.. ഞാൻ ആണ് ഇതൊന്നും നിനക്കറിയരുത് എന്ന് പറഞ്ഞതും അതുപോലെ ഇത്ര ദിവസം മുന്നോട്ടു പോയത്തും... സത്യം ഞാൻ ആണേ സത്യം... അദ്ദേഹം പിന്നെ പറ്റിച്ചിട്ടില്ല അദ്ദേഹത്തിന് നിന്നോട് വല്യ സ്നേഹമാണ്.. കുഞ്ഞിക്ക എന്റെ മുതലാളി എന്നതുകൊണ്ടല്ല എന്റെ കൂട്ടുകാരിക്ക് നല്ലൊരു ജീവിതം കിട്ടുന്നതിൽ ഉള്ള സന്തോഷത്തിൽ ആണ് പറയുന്നത്.. നിങ്ങൾ തമ്മിൽ ഉള്ള പ്രണയം ആദ്യം തടഞ്ഞത് ഞാൻ ആണ് പക്ഷെ ഇപ്പോൾ എനിക്കറിയാം കുഞ്ഞിക്ക നിന്നെ അല്ലാതെ മറ്റൊരു പെണിനെ സ്വീകരിക്കില്ല... നീ നിന്റെ വാശി കളഞ്ഞു വാ നമ്മുക്ക് പോകാം അങ്ങോട്ട്‌ ... നീ ആളോട് ഒന്നും മിണ്ടണ്ട നിന്റെ ദേഷ്യം കുറഞ്ഞില്ല എങ്കിൽ വേണ്ട നമ്മുക്ക് ഒന്ന് പോയിട്ട് വരാം... എന്റെ കൂടെ വാ " ശ്രീക്കുട്ടി പറഞ്ഞു


ശ്രീക്കുട്ടി പറഞ്ഞത് കുറച്ചു നേരം ചാരു കേട്ടു നിന്നു

"ഒന്നും ഇല്ലാത്തവർ ആണ് നമ്മൾ.. ഒരു നേരത്തെ ഭക്ഷണത്തിന്നായി കഷ്ടപ്പെടുന്നവർ എന്നിട്ടും നമ്മുക്ക് ദേഷ്യം കൂടുതലും അഭിമാനം വലുതുമാണ്... നമ്മുക്ക് ഉള്ളപ്പോ എല്ലാം ഉള്ള അവർക്കും ഇല്ലേ ഇതൊക്കെ ഒരുപക്ഷെ നമ്മളെക്കൾ കൂടുതൽ ഉണ്ടാകും.. അതുകൊണ്ട് ചെയ്താണ് ആ പാവം.. വിശ്വസിക്ക് കുഞ്ഞിക്ക അന്നൊക്കെ ആരോടും മിണ്ടില്ല..പക്ഷെ ഇന്ന് ആള് ഒരു കൊച്ചുമുതലാളിയെ പോലെ അല്ല പെരുമാറുന്നത്.. ആള് പാവമാടി.."ശ്രീക്കുട്ടി പറഞ്ഞു


"ശെരി.. പോകാം..." ചാരു പറഞ്ഞു

"മം.. ഞാൻ നിനക്കു ഒരു സാരി കൊണ്ടുവന്നിട്ടുണ്ട്.. ദ ഇത് നീ ഉടുത്തോ..."

"അത് വേണ്ട.." ചാരു പറഞ്ഞു

"ഏയ്യ്.. ഞാൻ സാരിയാണ് നീയും സാരി ഉടുത്താൽ മതി..." ശ്രീക്കുട്ടി പറഞ്ഞു

"ശെരി.."


അങ്ങനെ അവരും ആസിഫിന്റെ വീട്ടിലേക്കു നടന്നു... ആസിഫിന്റെ വീട്ടിൽ എത്തിയതും മുറ്റത്തു വലിയൊരു പന്തൽ.. മുറ്റത്തു നിറയെ കാറുകൾ ഒത്തിരി ആളുകൾ അവിടേക്കു വന്നിട്ടുണ്ട്.. അതിൽ ഒത്തിരി സുന്ദരി കുട്ടികളും ഉണ്ട്‌ അവരെ കണ്ടതും ചാരുവിന് ഒരു താഴ്ന്ന മനോഭാവം ഉണ്ടായി എങ്കിലും പുറമെ കാണിക്കാതെ നിന്നു...എങ്ങും ഇരുൾ വിഴുങ്ങാൻ തുടങ്ങിയതും പന്തലിന്റെ ചുറ്റുമുള്ള കുഞ്ഞു ബാൽബുകൾ കത്താൻ തുടങ്ങി...അവിടം മൊത്തം അന്നേരം പ്രകാശത്തിൽ മുങ്ങി...

"എന്നാൽ കേക്ക് കട്ട്‌ ചെയ്യാം അല്ലെ..സമയമായി..." ഉമ്മർ പറഞ്ഞു

എല്ലാവരും അതിനു സമ്മതിച്ചു.. ആസിഫിന്റെ പിറന്നാൾ കേക്ക് അവൻ അന്ന് ആദ്യമായി സന്തോഷം ഇല്ലാതെ മുറിച്ചു..

"കണ്ടോ ഇക്കയുടെ മുഖത്തു ഒരു സന്തോഷം ഇല്ല അതിനു കാരണം നിയാണ്.." ശ്രീക്കുട്ടി പറഞ്ഞു

ആസിഫ് കേക്ക് മുറിച്ചതും എല്ലാവരും കൈയടിച്ചുകൊണ്ട് അവരുടെ സന്തോഷം പ്രകടിപ്പിച്ചു.. പിന്നെ ഓരോരുത്തരും അവനു വേണ്ടി വാങ്ങിയ സമ്മാനങ്ങൾ നൽകി.. കടയിൽ ഉള്ളവരും അവനായി ഓരോന്നും നൽകി..

"കണ്ടോ എല്ലാവരും ഓരോ ഗിഫ്റ്റ് അദ്ദേഹത്തിന് നൽകി... നീ ഒന്നും നൽകിയില്ല എങ്കിലും ഒന്ന് വിഷ് ചെയ്യാമായിരുന്നു ഇങ്ങനെ ഒതുങ്ങി നിൽക്കാതെ.. പാവം കുഞ്ഞിക്കയുടെ മുഖത്തു ഒരു സന്തോഷം ഇല്ല... "ഇതിനൊക്കെ നിയാണ് ചാരു കാരണം.. ശ്രീക്കുട്ടി പറഞ്ഞു

ശ്രീക്കുട്ടി അങ്ങനെ പറഞ്ഞതും സങ്കടം സഹിക്കാൻ കഴിയാതെ ചാരു ബാത്‌റൂമിലേക്കയി നടന്നു... ആരുമില്ലാത്ത ആ സ്ഥലം എത്തിയതും അവൾ കരയാൻ തുടങ്ങി

"ഞാൻ ചെയ്തത് തെറ്റായോ.. ക്ഷമിക്കണം ഇക്ക എനിക്ക് എനിക്ക് നിങ്ങളോട് ഒരു ദേഷ്യവും ഇല്ല ഇപ്പോഴും സ്നേഹം മാത്രം.. എന്നെ വെറുക്കല്ലേ ഇക്ക എന്നെ വിട്ടു പോകല്ലേ ഇക്ക.."

"ഒരിക്കലും പോകില്ല..."

പുറകിൽ നിന്നും ആ ശബ്ദം കേട്ടതും ചാരു തിരിഞ്ഞു നോക്കി..ആസിഫ് അവളുടെ മുന്നിൽ... അവനെ കണ്ടതും അവൾ അവന്റെ അരികിൽ ഓടിയെത്തി കെട്ടിപിടിച്ചു...

"സോറി..." അവൾ അവന്റെ മാറിൽ ചാഞ്ഞുകൊണ്ട് കണ്ണീരോടെ പറഞ്ഞു

"എന്തിന്.."

ഇത്രയും ദിവസം വേദനിപ്പിച്ചതിനു... ഈ ദിവസം പോലും ഇക്കയുടെ മുഖത്തു ഉണ്ടായ ദുഃഖത്തിനു...എല്ലാവരും ഒരുപാട് സമ്മാനങ്ങൾ തന്നു... പക്ഷെ എന്റെൽ ഒന്നുമില്ല എനിക്ക് തരാൻ ഉള്ളത് ഒന്ന് മാത്രമാണ് അത് എന്നെ മാത്രമാണ് എടുത്തോളു എന്നെ എന്തു വേണമെങ്കിലും ചെയ്തോളു...." അതും പറഞ്ഞുകൊണ്ട് ചാരു അവളുടെ സാരിയുടെ മുൻതാണീ അവന്റെ മാറിൽ നിന്നും എഴുന്നേറ്റു കൊണ്ട് അഴിച്ചു...അവന്റെ മുന്നിൽ ചാരു നിന്നു..


ഇതെല്ലാം മറഞ്ഞു നിന്നുകൊണ്ട് അവരെ നോക്കുകയാണ് സുഹൈയുടെ കണ്ണുകൾ...



തുടരും