Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

മരണത്തിൻ്റെ പടവുകൾ - 1

....ഈ,നോവലിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.......

>>chapter 1  

       രാത്രിയുടെ ഇരുണ്ട യാമത്തിൽ അഥീന എന്ന സുന്ദരിയായ ദൈവം തന്റെ പ്രജകളെ നോക്കി ഇപ്രകാരം പറഞ്ഞു.ഒരു വ്യക്തിയുടെ സ്വഭാവത്തിൻ്റെ യഥാർത്ഥ പരീക്ഷണം അവർ തങ്ങളേക്കാൾ ദുർബലരോട് എങ്ങനെ പെരുമാറുന്നു എന്നതാണ്."



"ഞാൻ അഥീനയാണ്, ലോകത്തെ രൂപപ്പെടുത്താനുള്ള മനസ്സിൻ്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു." "ഇരുണ്ട സമയങ്ങളിൽ പോലും, എപ്പോഴും പ്രതീക്ഷയുണ്ട്." "ഏറ്റവും വലിയ ആയുധം അറിവാണ്, പക്ഷേ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.


ട്ടൊ ..... പെട്ടന്ന് കേട്ട ഭീമാകാരമായ ശബ്ദം മൂലം ഡാർളി വായനയിൽ നിന്ന് ഉണർന്നു. അവൾ പതിയെ ചാരു കസേരയിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക് നോക്കി. മഴ ശക്തിയായി തന്നെ പെയ്യുന്നുണ്ട് രാവിലെ വാർത്തയിൽ പറഞ്ഞതു പോലെ കാറ്റും ഉണ്ട് മിന്നലും ഉണ്ട് . പെട്ടന്ന് ഒരു മിന്നൽ മേഘങ്ങളെ കീറിമുറിച്ചു കൊണ്ട് ഡാർളിയുടെ വീടിന്റെ ചെടികൾക്ക് ഇടയിലേക്ക് പതിച്ചു. ഒരു നിമിഷം അവൾ തരിച്ച് നിന്നു. കാട് പിടിച്ച ചെടികൾക്ക് ഉള്ളിൽ ഒരു രൂപം. അവൾ കണ്ണ് അടച്ച് വീണ്ടും തുറന്ന് നോക്കി ഇല്ല ഒന്നും ഇല്ല. ഡാർളി ഒരു ആശ്വസത്തോടെ കർട്ടൻ താഴ്ത്തി ഇട്ടു കൊണ്ട് കട്ടിലിന്റെ കാലിൽ ഇട്ടിട്ടുളള ടവലും എടുത്ത് കുളിമുറിക്കുള്ളിലേക്കു കയറി. വസ്ത്രങ്ങൾ ഊരി അവൾ ഷവർ ഓണാക്കി. അതിൽ നിന്ന് ഇളം ചൂടുള്ള വെള്ളം ദേഹത്തേക്ക് പതിച്ചു . ഷവറിനടുത്ത് വച്ചിട്ടുള്ള സ്റ്റാന്റിൽ നിന്ന് ഫിലോസഫി പ്യുവർ ഗ്രേസ് എന്ന വിലകൂടുതൽ ഉള്ള പുതിയ തരം ഷാംബു അവൾ ദേഹത്ത് പതച്ച് ഷവർ ഓണാക്കി. ഷവർ നിർത്തി അവൾ ടവൽ എടുത്ത നേരം വീടിനകത്ത് നിന്ന് എന്തോ വീണുടയുന്നത് കേട്ട് അവൾ ഞെട്ടി. ഞാൻ മാത്രമല്ലേ ഇവിടെയുളളു പിന്നെ പിന്നെ എങ്ങനെയാണ് ആ ശബ്ദം. ഇനി ആരെങ്കിലും വീടിനകത്തുണ്ടൊ? എയ് കാണില്ല. ഞാൻ എല്ലാ വാതിലും അടച്ചതാണ്. അല്ല ഇനി അടുക്കള വാതിൽ അടച്ചില്ലെ. ദക്ഷണം കഴിച്ച് വേസ്റ്റ് കളയാൻ താൻ തുറന്നട്ട് അടച്ചില്ലെ. ഇല്ല താൻ അടച്ചില്ല. അപ്പോഴാണ് അമ്മയുടെ കോൾ വന്നത്. അയ്യോ ഇനി ആരേലും വീടിനുള്ളിൽ ഉണ്ടോ? അവൾ ഒന്നൂകൂടി വാതിലിൽ ചെവി വെച്ച് ശ്രദ്ധിച്ചു. എന്നാൽ മഴ കാരണം ഒന്നും കേൾക്കാൻ പറ്റിയില്ല. ഒരു നശിച്ച മഴ എന്ന് പറഞ്ഞ് അവൾ സ്വയം ആശ്വസിച്ച് ടവൽ ചുറ്റി രണ്ടും കൽപ്പിച്ച് ബാത് റൂമിന്റെ വാതിൽ തുറന്നു പുറത്തിറങ്ങിയതും തലയിൽ ശക്തിയായി എന്തോ പതിഞ്ഞതും ഒരേ സമയത്തായിരുന്നു. അതേ സമയം തന്നെ ദൂരെ ഒരു ഗ്രാമത്തിൽ ശക്തിയായി ഒരു തീമിന്നൽ ഏൽക്കുകയും ചെയ്തു.

Chapter 2
കോട്ടയം ജില്ലയുടെ മധ്യഭാഗത്തുളള പെതുവെ ധനികർ മാത്രം താമസ്സിക്കുന്ന ബ്ലൂ ട്ടൺ വില്ലയിലെ ഒറ്റപെട്ട പ്രദേശത്തെ ഒരുഇരുനില വീടിന്റെ ഗയ്റ്റിനു മുൻമ്പിൽ ടാറ്റാ പഞ്ച് ev എന്ന പുതിയ കാർ വന്നു നിന്നു . അതിൽ നിന്നും ഇറുകിയ ജീൻസ്സും ക്രോപ്പ് ടോപ്പും മുഖത്ത് പുട്ടി ആവിശ്യത്തിൽ അധികവും ഹൈഹീല്സും അണിഞ്ഞ ഒരു യുവതി പുറത്തിറങ്ങി . തുടർന്ന് ഗയ്റ്റ് തുറന്ന് വീണ്ടും കാറിനുള്ളിൽ കയറി വണ്ടിസ്റ്റാർട്ട് ആക്കി ഇന്റർലോക്കിട്ട മുറ്റത്തിൽ കൂടി ഓടിച്ച് വീടിന്റെ പോർച്ചിന് ഉള്ളിൽ കയറ്റി.


'ഹലോ കാതറീൻ രാവിലെ Post Man വന്ന് തന്നെ അന്യേഷിച്ചിരുന്നു. കയ്യിൽ എന്തോ എൻവലപ്പും ഉണ്ടായിരുന്നു. അയൽ വക്കത്തുള്ള സ്ത്രി അവളെ കൈ കാട്ടി വിളിച്ചു പറഞ്ഞു. അവൾ അവരെ മൈന്റ് ചെയ്യാതെ വാതിൽ തുറന്ന് അകത്ത് കയറി .


പുറത്ത് പകൽ ഇരുണ്ട് തുടങ്ങി. അവൾ അകത്ത് കയറി വാതിൽ അടച്ച് ലൈറ്റ് സ്വച്ച് ഓണക്കി. അതിനു ശേഷം Tronica യിൽ Blue thooh കണക്റ്റ് ചെയ്ത് അവളുടെ ഇഷ്ട Song ആയ Rolling in the Deep' by Adadle എന്ന് മെബൈലിൽ Search ചെയ്തു.


""There's a fire starting in my heart


Reaching a fever pitch, it's bringing me out the dark


Finally I can see you crystal clear


Go ahead and sell me out and I'll lay your ship bare ""


ശേഷം അവൾ മേക്കപ്പ് റിമൂവ് ചെയ്തു കൊണ്ട് ഫ്രഷാവുന്നതിനു വേണ്ടി ടവ്വൽ എടുത്ത് പുറത്തെ കുളിമുറിയിലേക്ക് നടന്നു. പുറത്ത് അപ്രതീക്ഷിതമായി മഴ പെയ്യാൻ തുടങ്ങി. ചാറ്റൽ മഴ പോലെ തുടങ്ങിയ അത് പതിയെ ശക്തിയാവാൻ തുടങ്ങി. കാതറിൻ മഴയുടെ ശബ്ദം കേട്ടുകൊണ്ട് കുളിച്ചു കൊണ്ടിരുന്നു. കുളികഴിഞ്ഞ് എടുത്ത് വച്ചിരുന്ന ഷിഫോൺ നൈറ്റിയും അണിഞ്ഞ് തല തുവർത്തി കൊണ്ട് അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവൾ കൈയ്യിലെ ടവ്വൽ പുറത്തെ അഴയിൽ വിരിച്ചിട്ടു. അതിനിടയിൽ ശ്രദ്ധ പുറത്ത് കൂടി നിൽക്കുന്ന മരത്തിനിടയിൽ പതിഞ്ഞതും അവിടന്ന് ആരോ പെട്ടന്ന് മാറുന്നത് അവൾ കണ്ടു. ക്യാതറീന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അവൾ അവിടെ സൂക്ഷിച്ചു നോക്കി ടേബിളിൽ നിന്ന് കൊടയും ടോർച്ചും എടുത്തു കൊണ്ട് പുറക് വശത്തേക്ക് ഇറങ്ങി. മഴയത്ത് അവൾ മരങ്ങൾക്ക് ഇടയി ലേക്ക് ടോർച്ചും അടിച്ചു കൊണ്ട് നടന്നു. അവൾ അവിടെ ചുറ്റും നോക്കി ഇല്ല ആരും ഇവിടെ ഇല്ല എന്ന് ആശ്യസിച്ച് കൊണ്ട് ക്യാതറീൻ ഒരു വട്ടം കൂടി മരങ്ങൾക്ക് ഇടയിലേക്ക് ടോർച്ച് അടിച്ച് തിരിഞ്ഞതും തലയിൽ ശക്തമായി ആരോ അടിച്ചതും ഒരേ സമയത്തായിരുന്നു. തലയിൽ നിന്ന് ചോര വാർന്ന് ഒഴുകുന്ന ക്യാതറിന്റെശരീരവും വലിച്ച് കൊണ്ട് ആരോ ഒരാൾ........

                             To be continued 
                               by 
                                     𝕬ᵈᵒˡᶠ𝕿ʸˢᵒn