Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

സൈക്കോ part 2

സൈക്കോ part - 2

-------------------------------


(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു പാർട്ടുകൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക..)


"എന്താ സർ ഈ പാതിരാത്രി..?!"


"ഹ്മ്.., ലിസ്സിയെ എന്താണ് നിങ്ങൾ അറസ്റ്റ് ചെയ്യാത്തത്..?!"


അത് കേട്ട് എറിൻ ഞെട്ടി പോയി..


"അല്ല സർ.., ഞങ്ങൾ മാക്സിമം ലിസ്സി മാഡത്തിന് എതിരെ ഉള്ള എവിഡൻസ് തിരയുകയാണ്.. സർ എന്താണ് ഇങ്ങനെ പറയുന്നത്..?!"


"സി എറിൻ, എല്ലാ തെളിവുകളും അവൾക്ക് നേരെ ആണ് ചൂണ്ടി കാട്ടുന്നത്.. സൊ അവൾ തന്നെയാണ് അത് ചെയ്തത്..!"


അത് പറയുമ്പോൾ ജൂഡിന്റെ സൗണ്ട് മാറിയിരുന്നു..


"സർ പറഞ്ഞു വരുന്നത്..?!"


"അവളെ അറസ്റ്റ് ചെയ്യൂ.. എന്തിനാണ് വെറുതെ ഇല്ലാത്തത് ഉണ്ടാകുന്നത്.. സ്വന്തം മകളെ കൊന്ന ഒരു അമ്മയെ എനിക്കിനി ഭാര്യ ആയി വേണ്ട..!"


ജൂഡ് കരയാൻ തുടങ്ങി....


"ഏയ്‌ സർ.. ഇമോഷണൽ ആവല്ലേ.. സർ പറഞ്ഞത് പോലെ ചെയ്യാം.. നാളെ തന്നെ ലിസ്സി മാഡത്തിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാം.."


"ഒക്കെ...പിന്നെ അവളെ അറസ്റ്റ് ചെയ്യും മുൻപ് എനിക്ക് ഡിവോഴ്സ് വേണം.."


"ഓക്കേ സർ എല്ലാം സർ പറയുന്ന പോലെ ചെയ്യാം.. ബട്ട്‌ സാറിന് ഇപ്പോൾ വേണ്ടത് ഒരു ടെൻഷെൻ ഫ്രീ മൈൻഡ് ആണ്.. സൊ സർ ഉറങ്ങിക്കോളൂ എല്ലാം നമ്മുക്ക് ശരിയാക്കാം.."


"ഒക്കെ എറിൻ താങ്ക്യൂ.."


ജൂഡിന്റെ കാൾ കട്ടായ ഉടനെ എറിനെ അവളുടെ അമ്മ എലിസബത് വിളിക്കുന്നു...


"എറി.."


"എന്താ മമ്മി..?"


എറിൻ റൂമിന് പുറത്തിറങ്ങി ഹാളിലേക്ക് ചെല്ലുന്നു..





🔅🔅🔅🔅🔅

 എറിനിന്റെ വീട് വളരെ വലുത് ആയിരുന്നു.. മുകളിൽ രണ്ട് റൂമും താഴെ 3 റൂമും.. താഴെ ഒരു കിച്ചൺ പിന്നെ ഒരു വലിയ ഹാൾ അവിടെ ആണ് ടീവിയും സോഫയും അതിന് അടുത്ത് തന്നെ ഡൈനിങ് ഹാളും.. മുകളിലാണ് എറിനിന്റെ റൂം.. താഴെ ഉള്ള ഒരു മുറിയിൽ ആന്റണിയും എലിസബത്തും കിടക്കും.. മറ്റൊരു റൂമിൽ എറിനിന്റെ അനിയതി 'എസ്റ്റർ' മാറ്റൊരു റൂം ഗസ്റ്റ്‌ റൂം ആണ് മുകളിലെ ഒരു റൂം ഏറിനിന്റെ ചേട്ടൻ 'റോയ് 'ഇന്റെ ആണ് പക്ഷെ ഇപ്പോൾ റോയ് ചെന്നൈ ആണ് അവിടെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിട്ട് വർക്ക്‌ ചെയ്യുകയാണ്.. എസ്റ്റർ ഇപ്പോൾ പടിക്കുകയാണ് പത്താം ക്ലാസ്സിൽ.. കൊച്ചിയിൽ തന്നെ ഉള്ള ഒരു പ്രൈവറ്റ് സ്കൂളിൽ ആയിരുന്നു പഠിക്കുന്നത്.. എലിസബത് ഹൌസ് വൈഫ്‌ ആണ്.. ആന്റണി പോലിസായിരുന്നു പക്ഷെ കുറച്ചു മാസം മുൻപ് റിട്ടേർട് ആയി..പോലിസായിരുന്നപ്പോൾ ആന്റണി പല കുരുകഴിയാ കേസുകളും അധി വിധക്തം ആയി തെളിയിച്ചിട്ടുണ്ട്.. ചെറുപ്പം മുതലേ അച്ഛനെ പോലെ ഒരു പോലീസ് ആവണം എന്നായിരുന്നു എറിനിന്റെ ആഗ്രഹം.. വലുതായപ്പോൾ അത് സാധിച്ചെടുക്കുകയും ചെയ്തു.. പോരാതെ എറിൻ ഒരു ക്രൈം ബ്രാഞ്ച് മെമ്പർ കൂടി ആണ്..ആന്റണി റിട്ടേർഡ് ആയിട്ട് ഇപ്പോൾ മൂന്ന് മാസവും എറിൻ ജോയിൻ ചെയ്തിട്ട് ഇപ്പോൾ രണ്ട് മാസവും ആയി.. ഇതുവരെയും തന്റെ കയ്യിൽ കിട്ടിയ കേസുകൾ എല്ലാം അതിവിദഗ്ധമായി എറിൻ ചുരുളഴിച്ചിട്ടുണ്ട്.. ഇപ്പോൾ ഇതാ പുതിയ കേസ്..

🔅🔅🔅🔅🔅🔅

 എറിൻ ഹാളിൽ എത്തിയതും അവിടെ സോഫയുടെ അടുത്ത് ഒരു പേപ്പറും പിടിച്ചു എലിസബത് നില്കുന്നത് കണ്ടു..


"എന്താ മമ്മി..?!"


എറിൻ ചോദിച്ചു..


"ആ.. നീ വന്നോ.."


"ഹ്മ്.. എന്താ..?!"


" ഉച്ചയ്ക്ക് എഡ്വിൻ മോൻ വന്നപ്പോൾ കുറച്ചു സാധനം തന്നു എന്നും പറഞ്ഞു അത് നിനക്ക് ഞാൻ തന്നില്ലെ..?!"


"ആ.. മമ്മി അത് എനിക്ക് കുറച്ചു മുൻപ് തന്നല്ലോ.."


"ആ അത് തരുമ്പോൾ എന്റെ അടുത്ത് നിന്ന് വീണതാണെന്നു തോന്നുന്നു.. ഇത് നോക്കിയേ.."


 എലിസബത്ത് കയ്യിലുള്ള പേപ്പർ നീട്ടിക്കൊണ്ട് പറഞ്ഞു..എറിൻ അത് വാങ്ങി നോക്കി അതൊരു ഫുഡ്‌ കഴിച്ച ബില്ല് ആയിരുന്നു..


"ഇതവൻ ഫുഡ്‌ അങ്ങാനും കഴിച്ച ബില്ലാ..,ഇത് അവന്റെ അടുത്ത് നിന്ന് വീണ് പോയത് ആയിരിക്കും.."


"ആ എന്നാ നീയതവന് കൊടുത്തോ.."


"എന്തിന്.., വേസ്റ്റിൽ അങ്ങാനും കൊണ്ടിട്.."


"ഹ്മ്.. ഒക്കെ.."


അതും പറഞ്ഞു കൊണ്ട് എലിസബത് അടുക്കളയിലേക്ക് പോയി.. എറിൻ ആ സോഫയിൽ ഇരുന്നു ടീവി വച്ചു.. വാർത്ത തന്നെ ആയിരുന്നു..


"മരിച്ചത് കളക്ടറുടെ മകൾ ആയതിന്റെ സീരിയസ്നസ് ആണിത്.."


അപ്പുറത് ഡൈനിങ് ഹാളിൽ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന ആന്റണി വിളിച്ചു പറഞ്ഞു..അത് കേട്ട് എറിൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു.. എന്നിട്ട് പറഞ്ഞു..


"ഹ്മ്.. മരിച്ചത് ആരായാലെന്ത് കൊന്നത് ആരായാലെന്ത്..? പണി മൊത്തം ഈ ഞങ്ങൾക്കല്ലേ..


പെട്ടന്ന് ആരോ കതകിൽ കൊട്ടി..


(തുടരും..==>)



[ ഒരു ɪɴᴠᴇꜱᴛɪɢᴀᴛɪᴏɴ ᴛʜʀɪʟʟᴇʀ എഴുതാനുള്ള ശ്രമം ആണ്.. ᴍɪꜱᴛᴀᴋᴇꜱ ഉണ്ടേൽ ᴩᴀᴅᴅᴇɴ ɢʏᴢ..]


[ഇതിലുള്ള ʜᴀʀᴍꜰᴜʟ ᴛʜɪɴɢꜱ, ᴄʀɪᴍᴇ ᴛʜɪɴɢꜱ, ᴄʜᴀʀᴀᴄᴛᴇʀꜱ, ꜱᴄᴇɴᴇꜱ തുടങ്ങിയ കാര്യങ്ങൾ തികച്ചും ɪᴍᴀɢɪɴᴀᴛɪᴏɴ ആണ് ꜱᴏ ഈ ɴᴏᴠᴇʟ വായിച്ചതിന് ശേഷം വായനക്കാർ ചെയ്യുന്നതിന് ഒന്നും ᴡʀɪᴛᴇʀ/ᴀᴜᴛʜᴏʀ ʀᴇꜱᴩᴏɴꜱɪʙʟᴇ അല്ല.. ]


{ഒരു ഇൻവെസ്റ്റിഗേഷൻ നോവൽ എഴുതാനുള്ള ശ്രമമാണ്...എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല.. അറിയാലോ ജൂനിയറാണ്.. സൊ അതിന്റെ തായ് തെറ്റ് തിരുത്തലുകൾ ഉണ്ടാകും.. അത് വായനക്കാർ തിരുത്തി തന്നാൽ അത്രയും നല്ലത് റിവ്യൂ എഴുതിയ സപ്പോർട്ട് ചെയ്താൽ അതിനേക്കാൾ നല്ലത്.. മാക്സിമം ഡൗൺലോഡ് ചെയ്യാൻ നോക്കൂ.. അങ്ങനെയാണെങ്കിൽ പെട്ടെന്ന് പാർട്ടുകൾ ഇടാൻ നോക്കാം.. സപ്പോർട്ട് അനുസരിച്ച് പാർട്ടുകൾ പെട്ടെന്ന് വരും.. എക്സാം ഒക്കെ ആയതു കൊണ്ട് ലേറ്റ് ആകാൻ സാധ്യത .. ഒക്കെ bye.. 🙌🏻🙌🏻🙌🏻🙌🏻🙌🏻𝐬𝐞𝐞 𝐮 𝐠𝐲𝐬 𝐬𝐩𝐩𝐫𝐭 𝐠𝐲𝐬 𝐟𝐨𝐥𝐥𝐨𝐰 𝐚𝐧𝐝 𝐬𝐮𝐩𝐩𝐨𝐫𝐭 𝐝𝐨𝐰𝐧𝐥𝐨𝐚𝐝 𝐥𝐢𝐤𝐞 𝐬𝐡𝐚𝐫𝐞.. നമ്മുടെ എല്ലാ കഥകളും വായിക്കണേ paru, aa kathukal..... Like