©COPY RIGHTS PROTECTED. CONTENT IN THIS STORY IS STRICTLY BELONGS TO THE WRITER ©
അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ...
ചെഞ്ചുവപ്പ് പരത്തിയ ആകാശത്ത് നോക്കി..,
നിർവികാരിയായി അവൾ നിന്നു...!!
ശാന്തമായ മുഖത്തിന്റെ മുഖംമൂടി അവൾക്ക് ആവരണമായി ഉണ്ടെങ്കിലും, മനസ്സിൽ ഭ്രാന്തമായചിന്തയുടെ വേലിയേറ്റം ആയിരുന്നു...
വൃശ്ചികതണുപ്പ്,
തീരെ അകലുന്നതിന് മുന്നേ തന്നെ
ശക്തിയാർജിച്ച് കൊണ്ടു രാത്രിയിലേക്കായി സ്ഥാനം പുതുക്കുകയാണ് ....
അശാന്തിയുടെ ശീതക്കാറ്റ് അവളുടെ ചുറ്റും അസ്വസ്ഥത നിറച്ചു നൃത്തമാടി...
ആ ഇരുണ്ട മുറിയുടെ അകത്തളത്തിൽ നിന്നും പുറത്തേക്ക് കണ്ണുനട്ട്കൊണ്ടുള്ള വൈകുന്നേരങ്ങൾ അവൾക്ക് പതിവുള്ളതാണെങ്കിലും ഇത്രയും കുലുശിത മായ മനസ്സോടെ ഇതാദ്യമാണ്...
ഇവൾ മൗരിമിത്ര ...!!
നാട്ടിൻ പുറത്തിന്റെ നന്മകളും ചാപല്യങ്ങളും എല്ലാം ഉള്ള...,
നാകരികത അധികം തീണ്ടിയിട്ടിയില്ലാത്ത..,
ഫാന്റസി കഥകളിലേതു പോലെ,
എടുത്തു പറയാൻ അസാധാരണകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു പെൺകുട്ടി....
എങ്കിലും ആരാലും മോഹിക്കപ്പെടും വിധം..നിദമ്പം വരെ തൂങ്ങിയാടുന്ന മുടിയിഴകൾ ഉണ്ടവൾക്....,
ഇന്നത് മാതൃ സംരക്ഷണപ്പാളി കടന്ന് ജട പിടിച്ചിരിക്കുന്നു...!!
അല്ലെങ്കിലും നെഞ്ചിലൊരു അണയാത്ത കനലെരിയുന്നവൾക്ക്,
കനലിന് കാരണമായവന് പ്രിയപ്പെട്ടത്.. നൽകുന്ന മുറിവ് വിവരിക്കാൻ വാക്കുകൾ പോരാ...,
പകരം നോവുന്ന ഹൃദയം അറിയണം.....!!!
അവനു എന്നും പ്രിയം തന്റെ മുടിയിഴകളോടായിരിന്നു....
പ്രാണൻ അകന്നു പോവുന്ന വേദനയിൽ മുറിച് മാറ്റിയ ഒരു പ്രണയമുണ്ടായിരുന്നു അവൾക്ക്....!!
ആത്മാർത്ഥ പ്രണയത്തിന്റെ അവശേശിപ്പായി ഇന്നുള്ളത് മുറിവുണങ്ങാത്ത ഓർമകളാണ്....!!
ഇന്നീ വൈകുന്നേരം വന്നണയുന്നതിനുമുന്നേ... കൃത്യം പറഞ്ഞാൽ.... പകൽ 10നും 10:30യ്ക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ അവന്റെ കല്യാണം ആയിരുന്നു...
കഴിഞ്ഞ ദിവസം ആഘോഷവും ആരവവും ഇല്ലാതെ 23 തികഞ്ഞ തന്റെ മൂന്നു നാല് കൊല്ലത്തെ ആത്മാർത്ഥ പ്രണയം...!!
അവൻ വീട്ടുകാരുടെ നിർബന്ധം കൊണ്ടു വിവാഹം കഴിച്ചതായിരിക്കാം....തന്റെ വീട്ടിൽ വന്നു തന്നെ വിവാഹം ചെയ്തു തരാൻ ആവശ്യപ്പെട്ടിരിക്കുമോ..??pഅച്ഛൻ സമ്മതിക്കാഞ്ഞതാവുമോ??
ഏയ്... തന്റെ അച്ഛൻ തന്റെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കില്ല...
അവളെ താലി ചാർത്തുമ്പോൾ തന്നെ ഓർത്തിരിക്കുമോ... അവന്റെ കൈകൾ വിറച്ചിരിക്കുമോ??
അവനിപ്പോൾ നോവുന്നുണ്ടാവുമോ..??
അവൾക്ക് ചിന്തിക്കാതിരിക്കാൻ ആയില്ല...
മറ്റൊരുവൾക്ക് സ്വന്തമായവൻ എന്ന് ബുദ്ധി ആണയിട്ട് പറയുമ്പോഴും.,
തന്റെതായവനല്ലായിരുന്നോ എന്ന് ഹൃദയം മുറവിളി കൂട്ടുന്നുണ്ട്...
വയ്യ..!!നെഞ്ചിലെ നോവ് നീങ്ങുന്നില്ല......
ആരെങ്കിലും ഒന്ന് ചേർത്ത് പിടിച്ചെങ്കിൽ...ഒന്ന് ആശ്വാസം പകർന്നിരുന്നെങ്കിൽ...
ആരും വരില്ല....
അമ്മയോട് പിണക്കത്തിലാണ്...
Ksrtc ബസ് കണ്ടക്ടർ ആയ അച്ഛൻ ആണേൽ ഇന്ന് ഒഴിച്ച് കൂടാൻ ആവാത്ത തിരക്കാണ്...
അച്ഛമ്മയോട് പറയാൻ ആവില്ല...
പെണ്ണായാൽ കണ്ടവന്റെ അടുക്കള തൂക്കാൻ പോവേണ്ടിടത്ത് അവളുടെ നഷ്ടപ്രണയം എന്ന് പറഞ്ഞു നോവിക്കും.....
സ്വയം സഹിക്കണം....
അച്ഛൻ ഒന്ന് വന്നിരുന്നേൽ....💔
❇️❇️❇️❇️❇️
"ഇതെന്താ ഇപ്പൊ കാലം തെറ്റിയൊരു മഴ...??"
നനഞ്ഞ കൈകൾ ഇട്ടിരിക്കുന്ന നൈറ്റി യുടെ ഇരു സൈഡിലും ഒന്ന് തുടച്ചു കൊണ്ടു,
പുറത്തു വിരിച്ചിട്ടിരിക്കുന്ന തുണികൾ എടുക്കാൻ പോവുന്ന പ്രമീളയെ കണ്ടു ,വീടിനു പിറകു വശം കൂട്ടിച്ചേർത്തു നിർമിച്ചെടുത്ത വരാന്തയിൽ ഇരുന്ന നാരായണിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു...
"അറിയില്ലമ്മ..."
ഉമ്മറത്തിണ്ണയിൽ ചാരി ഇരുന്നു മുറുക്കി കൊണ്ടു സംസാരിക്കുന്ന ആ വൃദ്ധയെ നിസ്സങ്കം നോക്കി പ്രമീള പറഞ്ഞു....
"അകത്തൊരുതി സ്വന്തക്കാർ ആരോ ചത്ത പോലെ കിടന്നു മോങ്ങുന്നില്ലേ... ഓൾടെ കണ്ണീരാവും..."
അവരുടെ സംസാരം കേട്ട്, അയയിൽ നിന്നും തുണിയെടുത്തു കൊണ്ട് ഇരുന്ന,
ആ സ്ത്രീ യുടെ കൈകൾ ഒന്ന് നിന്നു.... ഉള്ളിലൊരു നോവ് പൊന്തി....പകുതി തിരിഞ്ഞുകൊണ്ട് ആ വൃദ്ധയെ ഒന്ന് നോക്കി....
"നീ എന്തിനാപ്പോ എന്നെ ചെറഞ്ഞു നോക്കുന്നെ... ഇല്ലാത്തതൊന്നും ഈ
നാരായണി പറഞ്ഞിട്ടില്ല.... ഞാനൊന്നും അറിയുന്നില്ല എന്നാ തള്ളേടേം മോളുടേം വിചാരം.... അവളുടെ മുറി അടച്ചിട്ടിരിക്കലും... അടക്കി പിടിച്ച കരച്ചിലും .... സ്വന്തം തന്തേനേം തള്ളേനേം പോലും കാണുന്നില്ലന്നൊരു വെപ്പും...."
അവർ നിർത്താൻ ഭാവം ഇല്ലാ...
"ഒന്ന് പതുക്കെ പറയ് അമ്മേ...വല്ലവരും കേൾക്കും...."
തുണികൾ എടുത്തു തിരിച്ചു നടക്കുന്നതിനിടയിൽ ആ സ്ത്രീ പറഞ്ഞു... കൂടെ ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് അകത്തേക്ക് നടന്നു....
"ഓഹോ... നാട്ടുകാർ കേൾക്കുന്നതാ ഇപ്പൊ അവക്ക് പേടി... അല്ലേലും ഈ തള്ളന്റെ മോളല്ലേ.... ഇത്രയൊക്ക കൊണം പ്രതീക്ഷിച്ച മതി... എന്റെ ആകെ ഉള്ളൊരു ചെക്കനെ കയ്യും കണ്ണും കാട്ടി മയക്കിയ പാരമ്പര്യം അല്ലെ.. അതു മകൾക്കും കിട്ടാതിരിക്കില്ലല്ലോ...."
ആ സ്ത്രീയുടെ വായ തുപ്പുന്ന വിഷം, ആ വീട്ടിലെ രണ്ടാത്മക്കളുടേ ഹൃദയം കീറി മുറിക്കുന്നുണ്ടായിരുന്നു....
മൗരിയുടെ അമ്മ പ്രമീള,
അച്ഛൻ രാമ ചന്ദ്രനുമായി പ്രണയ വിവാഹം ആയിരുന്നു....
ഇരു വീട്ടുകാരും തീരുമാനിച്ചു വിവാഹം നടത്തിയെങ്കിലും നാരായണി അമ്മയുടെ വലിയ
പ്രീതി ഇല്ലായിരുന്നു...
അതുകൊണ്ട് തന്നെ പ്രമീള യെ കുത്തി നോവിക്കാൻ ഉള്ള ഒരു അവസരവും ആ സ്ത്രീ പാഴാക്കില്ല....
"അവൾ വല്ലവന്റെയും കൂടെ ഇറങ്ങി പോവുന്നതിനു മുന്നേ,
ന്നെ രാധയുടെ അരികിൽ ആകാൻ പറയണം ചന്ദ്രനോട്... എനിക്ക് വയ്യ നാണക്കേട് സഹിക്കാൻ...."
രാധാമണി അവരുടെ രണ്ടുമക്കളിൽ മൂത്തയാൾ ആണ്... ഇളയവൻ ആണ് ചന്ദ്രൻ...അവർ ഭൂരിഭാഗം ദിവസവും അവരുടെ കൂടയാണ്...
ഇച്ചിരി മനസലിവുള്ള കൂട്ടത്തിൽ ആയ രാധ,
അമ്മയുടെ സ്വഭാവം അറിയുന്നത് കൊണ്ടു കഴിവതും പ്രമീള യുടെ അരികിൽ അവരെ നിർത്താറില്ല....
പിറകിൽ ആരോ നിൽക്കുന്നതറിഞ്ഞു,
തിരിഞ്ഞു നോക്കിയ ആ വൃദ്ധ കാണുന്നത്.. തന്റെ സംസാരമത്രയും കേട്ട്, അടുക്കള വാതിലിൽ ചാരി നിൽക്കുന്ന ചന്ദ്രനെയാണ്...
അവരൊന്നു പകച്ചു...
മരുമകളോട് എത്ര വയക്കാണേലും മകനോട് അവർക്ക് വാത്സല്യവും സ്നേഹവും ആണ്...
അതുകൊണ്ട് തന്നെയാണ് അയാൾക്ക് ഇഷ്ട്ടമായ ആളെ വിവാഹം കഴിപ്പിച്ചു കൊടുത്തത്...
"നീ എപ്പോ വന്നെടാ...??"
"കുറച്ചു നേരം ആയി..."
"എന്തേയ് നേരത്തെ..??"
അവനിൽ ആസ്വഭാവികമായ ദേഷ്യം ഒന്നും ഇല്ലാ എന്ന് ഉറപ്പിക്കുക ആയിരുന്നു ആ നിമിഷം അവർ..
"ബസ് കേടായി...ഓട്ടം പോവാൻ ഒത്തില്ല..."
അത്രയും പറഞ്ഞു കൊണ്ടായാൾ തിരികെ നടക്കാൻ ആഞ്ഞു...
"അമ്മ.."
പിന്നെ ഒന്നയാൾ വിളിച്ചു...
"അമ്മയോട് ഞാൻ ബഹുമാനക്കേട് കാണിക്കില്ല... അതിനെന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിട്ടില്ല... അതോടൊപ്പം ഇന്ന് അമ്മയോ അവളോ ആരെ വേണമെന്ന് എന്നോട് ആരെങ്കിലുംചോദിച്ചാൽ ഞാൻ രണ്ടു പേരെയും എന്നെ പറയു... ഇനിയൊരു അവസരത്തിൽ അമ്മ അത് തിരുത്തിക്കരുത്...."
അത്രയും പറഞ്ഞയാൾ തിരികെ നടന്നു...
പോവുന്ന മാത്രയിൽ അടുക്കളയിൽ കരഞ്ഞ കണ്ണുമായി നിൽക്കുന്നവളെ കൂടെ കൂട്ടാൻ മറന്നില്ല....
❇️❇️❇️
ആ തീന്മേശയിൽ രണ്ടു ദിവസമായി പതിവുള്ള നിശബ്ദത ഇന്നും നിലനിന്നു...
"കണ്ണാ...."
അച്ഛന്നൊന്ന് വിളിച്ചു....
ആ ഒരൊറ്റ വിളിയിൽ അവളിൽ നിന്നൊരു തേങ്ങൽ ഉയർന്നു...
ഭക്ഷണം വിളമ്പാൻ തുടങ്ങിയ പ്രമീള അത് നിർത്തി അവരെ നോക്കി...
നാരായണി അമ്മ നേരത്തെ കഴിച്ചു കിടന്നിരുന്നു...
കഴിക്കാൻ കൂട്ടാക്കാത്ത മകളെ നിർബന്ധിച്ചു കൂട്ടിയതാണ് അച്ഛൻ....
"ഇങ്ങനെ മിണ്ടാതിരിക്കല്ലേ കണ്ണാ.... അപ്പയ്ക്കും അമ്മയ്ക്കും സഹിക്കില്ലാടീ..."
അയാളുടെ കണ്ഠം ഇടറി...
"അച്ഛേ....."
അവൾ ഏങ്ങി....
എഴുന്നേറ്റവൾ അയാളുടെ നെഞ്ചിലെ പതുങ്ങി...
"അച്ഛന്റെ കണ്ണന് തോന്നുന്നുണ്ടോ അച്ഛൻ നിന്റെ ഇഷ്ടത്തിന് എതിർ നിൽക്കും എന്ന്...??"
അവൾ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവൾക്ക് നേരെ ഉയർത്തി നോക്കി...
അതു കാണെ അയാളുടെ ഹൃദയം വിങ്ങി... അമ്മയുടെ യും....
"അയാളുടെ കല്യാണം ഉറപ്പിച്ചത് മോളറിഞ്ഞില്ലേ...മോൾ അച്ഛന് മുന്നിൽ കരഞ്ഞില്ലേ... അയാളെ വേണമെന്ന് പറഞ്ഞു...."
അവൾ തലയാട്ടി ശെരി വച്ചു... താൻ പറഞ്ഞതാണ്...രണ്ടു ദിവസം മുന്നേ....വീട്ടുകാരുടെ നിർബന്ധം കൊണ്ടു അശ്വിൻ ഏട്ടന്റെ വിവാഹം ഉറപ്പിച്ചു... എല്ലാം മറക്കണം എന്ന് ഏട്ടൻ വന്നു പറഞ്ഞ അന്ന്...ഏട്ടന്റെ പെങ്ങളെ പ്രണയവിവാഹം നടക്കാൻ അവർ കുറേ സ്ത്രീ ധനം ചോദിച്ചുവത്രേ... അത് കൊണ്ട് പെട്ടന്ന് അത്രയും പണം കിട്ടുന്നിടത്ത് നിന്ന് ഒരു വിവാഹം...!!
കുടുംബത്തിന് വേണ്ടി...!!
"ഞാൻ അവന്റെ അവനെ കണ്ടിരുന്നു... അവന് വേണ്ടപണം ഞാൻ കൊടുക്കാം എന്ന് പറഞ്ഞു..."
അവൾ ഒന്ന് ഞെട്ടി... കൊടുക്കാൻ അച്ഛന് കഴിയുമെന്നറിയാം... പക്ഷെ തന്റെ പ്രണയത്തിനു വിലയിടുക.... എന്തോ അവളുടെ ഉള്ളം പുകഞ്ഞു...
"സ്ത്രീ ധനം ആയല്ല.. കുടുംബത്തിന് വേണ്ടി അവന്റെ ജീവിതം ബലിയാടക്കാതിരിക്കാനാൻ....പക്ഷെ..."
ആ പക്ഷെ യിൽ എന്തോ ഉണ്ട്... അതിലാണ് എല്ലാം... തന്റെ പ്രണയം തന്നിൽ നിന്നാകന്നത്... തന്റെ അച്ചുവെട്ടന് വേറെ ഒരാൾ പതിയായത്...
അവളുടെ ഉള്ളം വിറപൂണ്ടു... വേറൊരു പാതി...!!!മറ്റൊരാൾ....!!
"പക്ഷെ..??"
അവൾ ഇടറി ചോദിച്ചു...
"പക്ഷെ... ഞാനറിഞ്ഞു അവന്റെ കൂടെ ഇഷ്ട്ടം ആണ് ആ വിവാഹം.... അവർ പ്രണയത്തിൽ ആയിരുന്നു....!!!! "
ആ ഒരൊറ്റ വാക്കിൽ ഇനിയൊന്നും കേൾക്കാൻ ത്രാണി ഇല്ലാത്ത വിധം അവളുടെ ചെവി കൊട്ടിയടക്കപ്പെട്ടു.....
ആയാളുടെ പ്രണയം..!!
അപ്പൊ താൻ..??
അച്ഛൻ കള്ളം പറയുവാണോ??
ഏയ്... അച്ഛൻ അത് പറയില്ല...
താൻ വഞ്ചിക്കപ്പെട്ടുവോ... അതെ... ഹൃദയം മുറിഞ്ഞു രക്തം വരുന്നു.... ഇനിയൊരു വേദനയ്ക്ക് ബാക്കിയില്ലാത്ത വിധം അത് കരിഞ്ഞു ഉണങ്ങി തുടങ്ങുന്നു...
കണ്ണുകൾ നിറഞ്ഞൊഴുകുന്നു... മറുപടി കിട്ടുന്നില്ല... ഉച്ചത്തിൽ കരയാൻ ശബ്ദം പുറത്തു വരുന്നില്ല...
അച്ഛന്റെ ഷർട്ടിലേക്കവൾ ഒന്ന് കൂടി മുഖം പൂഴ്ത്തി...
അയാലുടെ ഉള്ളവും വിങ്ങി...അയാൾ ഭാര്യ യെ നോക്കി....അവരും കരയുകയാണ്...
ഇതുവരെ വിശ്വസിച്ച ഒന്ന്...
ഒരാൾ ചതിയാണെന്ന് അവൾ മനസിലാക്കുകയാണ്...ഇനി പറയാൻ പോവുന്നത് കൂടെ അറിഞ്ഞാൽ..??
ഹൃദയം നുറുങ്ങും...
അതിജീവിക്കാൻ അവളെ പ്രാപ്തയാകണം...അതിനു തങ്ങൾ കാവലാകണം... കരുത്തേകണം...
"ബാക്കി കൂടെ പറയട്ടെ കണ്ണാ ഞാൻ..?? കുഞ്ഞു മനസ്സിലാക്കണം.. അംഗീകരിക്കണം..."
അയാൾ ഒന്ന് നിർത്തി.. അവളൊന്ന് ഉയർന്നു നോക്കി... ബാക്കിയെന്ത്..?? ഇനിയും തന്റെ ഹൃദയം മുറിക്കുന്ന ഒന്ന്...
"Mmm..."
അനുമതി ആയവൾ ഒന്ന് മൂളി...
"അവനു അവളെ കല്യാണം കഴിച്ചേ മതിയാവൂ... കാരണം...
അവളുടെ ഉദരത്തിൽ അവന്റെ നശിപ്പിച്ചു കളയാൻ പോലും കഴിയാത്ത വിധം വളർച്ചയെത്തിയ ചോരത്തുടിപ്പ് കൂടെയുണ്ട് ....."
തുടരും...
പുതിയൊരു തുടക്കം ആണ്...
കൂടെയുണ്ടാവണം....കുറച്ചു പാർട്ടുകളിൽ ഒരു കുഞ്ഞി കഥ..
തുടരട്ടെ ഞാൻ???
വായിച്ചു പോയെങ്കിൽ രണ്ടു വരി എഴുതാൻ മറക്കരുതേ 🤗❤️
ആത്മ💕