താലി
ഭാഗം 1
" ജീവാ.... ഈ കടയിൽ ചോദിച്ച് നോക്ക്... ഇതാ... അഡ്രസ്സ് " എന്നും പറഞ്ഞ് കൊണ്ട് ബാലൻ മാഷ് അദ്ദേഹത്തിൻ്റെ ഡ്രൈവർ ആയ ജീവന് അഡ്രസ്സ് കൈ മാറി. അയാള് അഡ്രസ്സ് വാങ്ങി കട ലക്ഷ്യമിട്ട് മുന്നോട്ട് നടന്നു. അഡ്രസ്സ് കാണിച്ച് കൊടുത്തപ്പോൾ തന്നെ കടയിലെ ജീവനക്കാരൻ അയാൾക്ക് വഴി കൃത്യമായി പറഞ്ഞ് കൊടുത്തു. അത് പ്രകാരം ജീവൻ കാർ ഓടിച്ച് അഡ്രെസിൻ്റെ ഉടമയുടെ വീട്ടിൽ എത്തി. " സാർ ഇതാണ് എന്ന് തോന്നുന്നു സാർ പറഞ്ഞ സ്ഥലം. "എന്നും പറഞ്ഞ് ജീവൻ ബാലൻ മാഷേ നോക്കി. അദ്ദേഹം പതിയെ കാറിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. ചെറിയ പഴയ ഒരു ഓട് ഇട്ട വീട്. മുറ്റം നിറയെ പൂച്ചെടികൾ കൊണ്ട് മനോഹരമാണ്. ചെടികളുടെ ഇടയിൽ ഒരു മനോഹരമായ കിളിക്കൂട് തലയുയർത്തി നിൽക്കുന്നുണ്ട്. ജീവൻ കാറിൽ തന്നെ ഇരുന്നു. ബാലൻ മാഷ് വീടിൻ്റെ അടുത്തേക്ക് നടന്നു. നേരം ഉച്ചയുടെ അവസാന ഘട്ടത്തിൽ ആയിരുന്നു. അത്കൊണ്ട് തന്നെ വീടിൻ്റെ ഉമ്മറത്ത് ചാരുകസേരയിൽ ബാലൻ മാഷിൻ്റെ പ്രയാത്തോട് സാമ്യമായ അൻപത് വയസോട് അടുത്ത ഒരു മധ്യവയസ്ക്കൻ ഇരിക്കുന്നത് കണ്ടു. അയാള് ബാലൻ മാഷിനെ കണ്ടതും മുറ്റത്തേക്ക് ഇറങ്ങി. " ബാലാ... " എന്നും വിളിച്ച് അയാള് ബാലൻ മാഷിനെ കെട്ടിപ്പുണർന്നു. " എന്നെ മറന്നിട്ട് ഇല്ല അല്ലേ... ടോ... " എന്ന് ബാലൻ മാഷ് അയാളോട് ചോദിച്ചു. " എങ്ങനെ മറക്കാനാണ് ബാല... നിന്നെ ഓർക്കാത്ത നിമിഷങ്ങൾ വിരളമാണ്." എന്നും പറഞ്ഞ് അയാള് കണ്ണിൽ നിന്ന് അടർന്ന കണ്ണുനീർ തുടച്ചുകൊണ്ട് ബാലൻ്റെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു. വീടിൻ്റെ ഉമ്മറത്ത് എത്തിയപ്പോൾ ഒരു മരത്തിൻ്റെ കസേര ബാലൻ മാഷിന് നേരെ വെച്ച് കൊടുത്ത് ഇരിക്കാൻ ആവിശ്യപ്പെട്ടു. " സുകുമാര... നീ എന്തെ ഇത് വരെ എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാഞ്ഞത് ?... ഞാൻ ഒരുപാട് അന്വേഷിച്ചു നിന്നെ പക്ഷേ കണ്ടെത്താൻ സാധിച്ചില്ല.... എന്നെ ഒന്ന് കാണണമെന്ന് നിനക്ക് ഒരിക്കൽപോലും തോന്നിയില്ല.... " " നിനക്ക് അറിയാലോ ബാലാ അമ്പത് ലക്ഷത്തിന് അടുത്ത് കടം വന്നപ്പോൾ നാട്ടിൽ പിന്നെ നിൽക്കാൻ ഒരു സൗര്യവും വീട്ടുകാരും നാട്ടുകാരും തരാതെ ആയി. നിൻ്റെ കയ്യിൽ നിന്ന് വാങ്ങിയ തുക പണ്ട് എനിക്ക് അമ്മൂമ്മ സ്നേഹ സമ്മാനം ആയി തന്ന അഞ്ച് പവൻ്റെ സ്വർണ്ണ മാല വിറ്റിട്ട് ആയിരുന്നു.
അത് വിൽക്കാൻ മനസ്സ് അനുവദിച്ചെങ്കിലും നിൻ്റെ അന്നത്തെ അവസ്ഥ ആലോചിച്ചപ്പോൾ വിൽക്കാതെ ഇരിക്കാൻ ആയില്ല. പിന്നെ ഒന്നും ചിന്തിക്കാതെ അത് വിറ്റ് നിൻ്റെ പണം തന്നു. നിൻ്റെ പെങ്ങളുടെ ഓപറേഷൻ ആണെന്ന് കവലയിൽ നിന്ന് കേട്ട ഞാൻ അറിഞ്ഞത്. നീ ഒരിക്കൽ പോലും എന്നോട് ആ കാര്യം അറിയിച്ചില്ല. നീ തന്ന പണം തിരികെ ചോദിച്ചില്ല. ആ സൗഹൃദത്തിനു മുന്നിൽ എനിക്കൊന്നും ആലോചിക്കേണ്ടി വന്നില്ല ബാല. അന്ന് തന്നെ ഞാൻ കിട്ടിയ ഒരു ലോറിയിൽ കയറി. പഞ്ചാബിൽ എത്തി. അവിടെ കുറെ അലഞ്ഞ് തിരിഞ്ഞു. ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ കുറെ നാളുകൾ തള്ളി നീക്കി. അങ്ങനെ ആണ് അവിടെ ഉള്ള ഒരു സിങ്ങിൻ്റെ വീട്ടിൽ എനിക്ക് ജോലി കിട്ടിയത്. അവിടെ ഉള്ളവർ മലയാളികൾ ആയിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുന്നേ അവിടെ കച്ചവടം ചെയ്ത് അവിടെ തന്നെ അവർ കൂടി. അവിടെ ഒരു കാലും കയ്യും ഇല്ലാത്ത പെൺകുട്ടി ഉണ്ടായിരുന്നു സുകന്യ... വിവാഹങ്ങൾ പലതും അവൾക്ക് അവളുടെ ആങ്ങളമാർ തിരഞ്ഞു എങ്കിലും ആർക്കും ആ പാവത്തെ വേണ്ടായിരുന്നു. അവളുടെ അച്ഛനും അമ്മയും മരിച്ചിരുന്നു. ആങ്ങളമാരുടെ കൂടെ ആയിരുന്നു അവളുടെ ജീവിതം. ആങ്ങളമാർക്കും നാത്തൂൻമാർക്കും ഒന്നും അവളെ തീരെ ഇഷ്ട്ടം ഇല്ല എങ്കിലും അവർ എല്ലാം അത് ഉള്ളിൽ ഒളിപ്പിച്ച് വെച്ചു. കാരണം എല്ലാ സ്വത്തുക്കളും അവളുടെ പേരിൽ ആയിരുന്നു ഉണ്ടായിരുന്നത്. അവളുടെ വിവാഹം കഴിയാതെ അത് വീതം വെക്കാൻ കഴിയില്ലായിരുന്നു. ആ സമയത്താണ് ഞാൻ ആ വീട്ടിലേക്ക് ജോലിക്ക് ചെല്ലുന്നത്. എൻ്റെ കടങ്ങൾ എല്ലാം അറിഞ്ഞ ഹരി സിംഗ് അതായത് സുകന്യയുടെ വലിയ ചേട്ടൻ അവളെ ഞാൻ വിവാഹം കഴിച്ചാൽ എൻ്റെ കടങ്ങൾ എല്ലാം വീട്ടി തരാം എന്ന് പറഞ്ഞു. അത് കേട്ട പാതി കേൾക്കാത്ത പാതി ഞാൻ വിവാഹത്തിന് സമ്മദം അറിയിച്ചു. എനിക്ക് എൻ്റെ കടങ്ങൾ വീട്ടി നാട്ടിലേക്ക് തന്നെ മടങ്ങണം എന്നായിരുന്നു ആഗ്രഹം. അത് കൊണ്ട് തന്നെ മറ്റൊന്നും ചിന്തിക്കാതെ ഞാൻ സമ്മതിച്ചു. സത്യത്തിൽ അവളുടെ മുഖം ഒരിക്കൽ പോലും ഞാൻ മുഴുവനായി കണ്ടിരുന്നില്ല എങ്കിലും എനിക്ക് അതൊന്നും ഒരു പ്രശ്ണമേ ആയിരുന്നില്ല. അങ്ങനെ അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തി. ജീവിതം അവിടം മുതൽ മാറി മറിയാൻ പോവുകയാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അവളുടെ ഏട്ടൻ മാർ പറഞ്ഞതിൽ കൂടുതൽ തുക എനിക്ക് തന്നു. അത് തരുമ്പോൾ അവർ എന്നോട് പറഞ്ഞത് ഇനി ഒരിക്കലും അവളെയും കൊണ്ട് ഇങ്ങോട്ട് വരരുത് എന്ന് മാത്രമായിരുന്നു. അതെല്ലാം എനിക്ക് സമ്മതമായിരുന്നു. അവളെയും കൊണ്ട് ഞാൻ നാട്ടിലേക്ക് ട്രെയിൽ കയറി. അവിടെ വെച്ചാണ് ഞാൻ അവളുടെ മുഖം കാണുന്നത്. അത്വരെ തട്ടം കൊണ്ട് മുഖം മൂടി നിന്നവൾ അത് അഴിച്ച് മാറ്റി എന്നെ നോക്കിയപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി എൻ്റെ മുന്നിൽ വന്ന് നിൽക്കുന്നത് പോലെ എനിക്ക് തോന്നി. അത്രക്കും അഴക് ആയിരുന്നു അവൾക്ക്. ദൈവം എല്ലാം എല്ലാവർക്കും നൽകില്ലല്ലോ... അങ്ങനെ നാട്ടിൽ എത്തി. എല്ലാവരുടെയും കടങ്ങൾ എല്ലാം വീട്ടി. അന്ന് തന്നെ നിന്നെ കാണാൻ ഞാൻ വന്നിരുന്നു. അപ്പോഴാ അറിഞ്ഞത് നിനക്ക് സ്കൂൾ മാഷ് ആയി ജോലി കിട്ടി നീ അവിടെ നിന്ന് പോയി എന്ന്. നിൻ്റെ ഒരാളുടെ സൗഹൃദം മാത്രമായിരുന്നു അന്ന് കടം കയറി നിന്ന എന്നെ ആത്മഹത്യയിൽ നിന്ന് താങ്ങി നിർത്തിയിരുന്നത്. അത്കൊണ്ട് തന്നെ പറ്റാവുന്നത് പോലെ നിന്നെ അന്വേഷിച്ചു എങ്കിലും കണ്ടെത്താനായില്ല. ഇന്നത്തെ പോലെ അന്ന് അതിനുള്ള സൗകര്യങ്ങൾ ഒന്നും ഇല്ലല്ലോ. നിന്നെ കണ്ടെത്താൻ ആവാത്ത വിഷമത്തിൽ പിന്നെ ഞാനും ആ നാട്ടിൽ നിന്നില്ല. അവളെയും കൂട്ടി ഇവിടേക്ക് വന്നു. അവൾ ജീവിതത്തിൽ അനുഭവിക്കാത്ത സ്നേഹവും കരുതലും എല്ലാം ഞാൻ എന്റെ സുഗന്യക്ക് നൽകി അവളെന്നെയും ഞാൻ അവളെയും പ്രാണൻ പോലെ സ്നേഹിച്ചു. ഞങ്ങൾക്ക് ദൈവം ഒരു പെൺകുഞ്ഞിനെ തന്നു. പക്ഷേ ഞങ്ങൾക്ക് മൂന്നു പേർക്കും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാനുള്ള അവസരം ദൈവം തന്നില്ല. എൻ്റെ മകൾക്ക് ആറ് മാസം ഉള്ളപ്പോൾ ഡെങ്കിപ്പനി ബാധിച്ച് അവൾ ഞങ്ങളെ വിട്ടു പോയി. " അത്രയും പറഞ്ഞുകൊണ്ട് സുകുമാരൻ കണ്ണിൽനിന്ന് കുത്തി വീണ കണ്ണീർത്തുള്ളികൾ തുറിച്ചു മാറ്റി. അത് കണ്ട് ബാലൻ അയാളുടെ അടുത്തേക്ക് ചെന്നു. " എടാ... ഞാൻ ഒന്നും അറിയാതെ... " " ഏയ് അത്കുഴപ്പം ഇല്ല ടാ... " എന്നും പറഞ്ഞ് ബാലൻ്റെ തോളിൽ സുകുമാരൻ തട്ടി. " എന്നിട്ട് നിൻ്റെ കുടുംബത്തെക്കുറിച്ച് ഒന്നും നീ പറഞ്ഞില്ലല്ലോ... " അത്കേട്ടപ്പോൾ ബാലനും കണ്ണ് തുടച്ച് പറയാൻ തുടങ്ങി. " ജോലി കിട്ടി പോയിട്ടും നിന്നെ ഞാൻ തിരക്കി ഒരുപാട് പക്ഷേ ആർക്കും ഒരു വിവരവും ഇല്ലായിരുന്നു. നീ പറഞ്ഞത് പോലെ ഇന്നത്തെ പോലെ ഉള്ള സൗകര്യങ്ങൾ ഇല്ലല്ലോ... പിന്നെ അവിടെ തന്നെ അങ്ങ് കൂടി. അച്ഛനേയും അമ്മയേയും ഞാൻ അങ്ങോട്ട് കൊണ്ട് പോയി. പിന്നീട് എൻ്റെ വിവാഹം കഴിഞ്ഞു. എൻ്റെ പ്രാണൻ ആയി സുമ കൂടെ കൂടി. ഞങ്ങൾക്ക് രണ്ട് ആൺ കുട്ടികളാണ്. മൂത്തയാൾ ശരത്ത്. രണ്ടാമത്തെ ആൾ ഗണേഷ്... രണ്ട് പേരും തമ്മിൽ ഒരു വയസ്സിൻ്റെ മാറ്റമേ ഒള്ളു... ശരത്ത് നേവിയിൽ ആണ്. ഗണേഷ് ലെക്ചർ ആണ്. മൂത്തവൻ വരാൻ ഇരിക്കാ വിവാഹം നടത്താൻ. പിന്നെ നീ എവിടെ ഉണ്ടെന്ന കാര്യം പണ്ട് നമ്മുടെ കൂടെ ഉണ്ടായിരുന്ന ശശി. അവനും ഞാനും ഇപ്പോഴും വിളിയും കാര്യങ്ങളും ഒക്കെ ഉണ്ട്. അവൻ കച്ചവടക്കാരൻ ആണല്ലോ... എന്തോ കച്ചവട സാധനങ്ങൾ വാങ്ങാൻ വന്നപ്പോൾ നിന്നെ കണ്ടു എന്നും സംസാരിച്ചു എന്നും അവൻ പറഞ്ഞു. നിൻ്റെ കയ്യിൽ നിന്ന് അഡ്രസ്സ് ഒക്കെ വാങ്ങിയത് എനിക്ക് വേണ്ടിയാണ്. അവന് അറിയാം ഞാൻ നിന്നെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന്. " അത്രയും പറഞ്ഞ് ബാലൻ തിരിഞ്ഞ് നോക്കിയതും സുകുമാരൻ നെഞ്ചിൽ കൈ വെച്ച് നിലത്ത് കിടക്കുന്നതാണ് കണ്ടത്. എന്ത് ചെയ്യണം എന്നറിയാതെ ബാലൻ സ്തംഭിച്ച് നിന്നു.
( തുടരും....)