Featured Books
  • പ്രതീക്ഷ - 3

    അന്നത്തെ പരുപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി. ...

  • ദക്ഷാഗ്നി - 1

    ദക്ഷാഗ്നി Part-1ഡോ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത് തനിക്ക്...

  • പിരിയാതെ.. - 1

    പിരിയാതെ….." എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ നടക്കുന്നു.. എന്ത...

  • താലി - 3

    ഭാഗം 3ഡോക്ടേഴ്സ് എല്ലാം ഓടി വന്നു സുകുമാരൻ്റെ നെഞ്ചിലും കയ്‌...

  • കിനാവുകൾക്കപ്പുറം - 2

    ബസ് അതിവേഗതയിലാണ് പാഞ്ഞു കൊണ്ടിരുന്നത്. മറ്റൊരു ബസിനെ ഓവർ ടേ...

വിഭാഗങ്ങൾ
പങ്കിട്ടു

ദക്ഷാഗ്നി - 1

🔥ദക്ഷാഗ്നി 🔥

Part-1

ഡോ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നത് തനിക്ക് എന്താ കണ്ണ് കാണില്ലേ....
റോഡ് തന്റെ അച്ഛന്റെ വക ഒന്നും അല്ലല്ലോ😡...

ഡീ ####മോളെ നീ അല്ലെ എന്റെ വണ്ടിയുടെ മുന്നിലേക്ക് നിന്റെ പട്ട വണ്ടി കൊണ്ട് കയറ്റിയത് എന്നിട്ട് കുറ്റം എനിക്കോ

എന്താ മക്കളെ പ്രശ്നം...

ഇയാൾ കാർ ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചു  ചേട്ടന്മാരെ 
എന്നിട്ട് കുറ്റം ഞങ്ങൾക്ക് ആണെന്ന്...

സാറെ പെണ്ണുങ്ങൾ കേസ് കൊടുത്താൽ നമ്മൾ കുടുങ്ങും അതുകൊണ്ട് ഇവർ പറയുന്നത് കേട്ടോ...

ഒരു 3000 രൂപ തന്നാൽ തനിക്ക് പോവാം അല്ലങ്കിൽ കേസ് ആവും ഞങ്ങളെ കൊല്ലാൻ നോക്കിയെന്ന് പറഞ്ഞ്...

അഗ്നി ടൈം ഇല്ല രാവിലെ മീറ്റിങ് ഉള്ളത് അറിയില്ലേ അതും ഇമ്പോര്ടന്റ്റ്‌ മീറ്റിങ്ങും പോയാൽ നമുക്ക് നഷ്ടം ആണ്...

നീ കയറ് അരുൺ ...

ഹലോ പൈസ തരാതെ എങ്ങോട്ടാ പോകുന്നത് താൻ 

നീ കൊണ്ട് പോയി കേസ് കൊടുക്കടീ ബാക്കി ഞാൻ നോക്കി കൊണ്ട് നിന്നെ പോലത്തെ പീറ പെണ്ണുങ്ങളെ ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാ അതുകൊണ്ട് കളി ഈ അഗ്നിയോട് വേണ്ട😡 ...

ദച്ചു ഇങ് വന്നേ...

എന്താടി 

ദച്ചു കേസ് ആയാൽ നമുക്ക് പ്രശ്നം ആവും കാരണം തെറ്റ് നമ്മുടെ ഭാഗത്ത് ആണ്...

ഇവർ പൈസ തരാതെ പോവില്ല ആമി അതും പറഞ്ഞ് അഗ്നിയെ നോക്കി അവൾ കാറിന്റെ ഡോർ തുറന്ന് കീ എടുത്തു

അപ്പോ എങ്ങനെയാ നഷ്ടപരിഹാരം തരുന്നുവോ അതോ   ഈ കാറിന്റെ കീ ഞാൻ വലിച്ചു എറിയാണോ....

ഡീ...

എന്താ ദേഷ്യം വരുന്നുണ്ടോ നന്നായി...

ഏയ്യ് കുട്ടി കീ താ തനിക്ക് പൈസ ഞാൻ തരാം അതും പറഞ്ഞ് അരുൺ 3000 രൂപ എടുത്ത് അവൾക്ക് കൊടുത്തതും അവൾ കീ അരുണിന് നേരെ നീട്ടി.

ഇത് കുറച്ചു നേരത്തെ ചെയ്തെങ്കിൽ നമ്മുടെ രണ്ട് കൂട്ടരുടെയും സമയം പോകില്ലായിരുന്നു അപ്പോ ശെരി നിങ്ങൾ വിട്ടോ...

ഡീ നീ കൂടുതൽ അഹങ്കരിക്കേണ്ട നിന്നെ എന്റെ കയ്യിൽ കിട്ടും ഒരിക്കൽ അന്ന് ഇതിന് ഉള്ളത് മുതലും പലിശയും ചേർത്ത് ഞാൻ തന്നിരിക്കും

അതിന് നമ്മൾ നാളെ തന്നെ കാണാൻ പോവല്ലേ 
ഒന്ന് പോടോ ദച്ചു അവനെ പുച്ഛിച്ചു മറിഞ്ഞ വണ്ടി ഉയർത്തി അവൾ ആമിയെ കയറ്റി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചു.

ഡാ അഗ്നി...

അവളുടെ ഡീറ്റെയിൽസ് എനിക്ക് വേണം...

ഇനി ഒരു പ്രശ്നത്തിന് പോവണ്ട കഴിഞ്ഞതൂ കഴിഞ്ഞു.

ഇപ്പോ മീറ്റിങ് തുടങ്ങി കാണും 
അപ്പോഴേക്കും അഗ്നിക്ക് കോൾ വന്നതും അവൻ എടുത്തു.

ഹലോ...

മ്മ് ഓക്കേ...

ആരാടാ 

വണ്ടി ഓഫീസിലേക്ക് തിരിച്ചോ...

അപ്പോ മീറ്റിങ് ഉള്ള സ്ഥലത്തേക്ക് പോവണ്ടേ...

ഇനി പോയിട്ട് കാര്യം ഇല്ല നദിയ ഗ്രൂപ്പിന് ആ കോൺട്രാക്ട കിട്ടി
എത്ര ആഗ്രഹിച്ചത് ആണെന്ന് അറിയോ ആ കോൺട്രാക്ട ഞാൻ ആ പെണ്ണ് കാരണം എല്ലാം പോയത് അവളെ വെറുതെ വിടില്ല ഞാൻ എന്റെ കൈയിൽ അവളെ കിട്ടും പിന്നെ അഗ്നി വണ്ടി ഓഫീസിൽ കൊണ്ട് നിർത്തിയതും അവൻ റൂമിൽ കയറി എല്ലാം വരി വലിച്ചു ഇട്ട് അവന്റെ ദേഷ്യം തീർത്തു 

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ദച്ചു അപ്പോ ഞാൻ പോവാ...

ദാ ഈ പൈസ കൂടെ കൊണ്ട് പോയിക്കോ...

ഇത് നീ ഇപ്പോ തല്ലു കൂടി വാങ്ങിയ പൈസ അല്ലെ...
അതെ പക്ഷേ എനിക്ക് വേണ്ടി വാങ്ങിയത് അല്ല നിനക്ക് വേണ്ടി വാങ്ങിയതാ 
അമ്മയുടെ മരുന്ന് കഴിഞ്ഞിരിക്കല്ലേ കൂടാതെ ഹോസ്പിറ്റലിൽ കാണിക്കാൻ ഉള്ള ഡേറ്റും ആയില്ലേ ഇത് പിടിക്ക്...

എനിക്ക് വേണ്ട ദച്ചു ഈ പൈസ അവർ സന്തോഷത്തോടെ തന്നത് അല്ലല്ലോ...

പിടിച്ചു വാങ്ങിയതാ അത് സത്യം തന്നെയാ 
പക്ഷേ അവരെ നമ്മുടെ അവസ്ഥ കണ്ട് ഈശ്വരൻ അയച്ചത് ആണെങ്കിലോ 
ഇന്ന് ആ വഴി വെറുതെ വരാൻ തോന്നിയത് അല്ലെ 
കൂടാതെ ദാ നോക്ക് എന്റെ മേൽ ഓക്കേ പൊട്ടിട്ടുണ്ട്...

ദച്ചു ഇത് ഒന്നും ഞാൻ കണ്ടില്ലല്ലോ...

ഇത് ഒന്നും സാരം ഇല്ല ഡീ....
ദാ നീ ഈ പൈസ കൊണ്ട് പോയെ...

പിന്നെ ആമി പൈസ വാങ്ങി അവളുടെ വീട്ടിലേക്ക് പോയതും ദച്ചു ബെൽ അടിച്ചു.

ഓ നീ ആയിരുന്നോ...

ചേച്ചി ഇന്ന് ജോലിക്ക് പോയില്ലേ...

എനിക്ക് വയ്യാ ടെക്സ്റ്റൈൽസ് ഷോപ്പിൽ ഒന്നും പോയി നില്കാൻ...

പഠിക്കേണ്ട സമയത്ത് നന്നായി പഠിച്ചിരുന്നെങ്കിൽ  അവിടെ ഒന്നും പോയി നിൽക്കണ്ടായിരുന്നു....

ഓ...

അമ്മ എവിടെ...

അടുക്കളയിൽ ഉണ്ടാവും...

അമ്മയെ ചേച്ചിക്ക് ഒന്നു പോയി സഹായിച്ചുടെ..
എനിക്ക് ഒന്നും വയ്യാ അതും പറഞ്ഞ് ഫോണിൽ ഓരോന്ന് നോക്കി ഇരിക്കാൻ തുടങ്ങിയതും ദച്ചു അവളെ ദേഷ്യത്തിൽ നോക്കി അടുക്കളയിലേക്ക് നടന്നു.

ഈ സമയം അരുൺ അഗ്നിയുടെ റൂമിലേക്ക് എത്തിയതും റൂമിന്റെ കോലം കണ്ട് ഞെട്ടി.

ഡാ എന്താ ഇത് എല്ലാം എന്തിനാ വലിച്ചു വരി ഇട്ടിരിക്കുന്നത് ഇത് ഇനി അടക്കി വെക്കാൻ എത്ര സമയം എടുക്കും...
അതും പറഞ്ഞ് അരുൺ ഓരോന്ന് അടക്കി വെക്കാൻ തുടങ്ങിയതും നിലത്തു കിടക്കുന്ന പേപ്പറിലേക്ക് അഗ്നിയുടെ ശ്രദ്ധ പോയതും 
അവൻ അത് വേഗം എടുത്ത് നോക്കി.

ഇത് ആ പെണ്ണിന് ഒപ്പം കണ്ട പെൺകുട്ടി അല്ലെ...

അതെ ഡാ ഇത് കഴിഞ്ഞ ദിവസം ഇന്റർവ്യൂ അറ്റന്റ് ചെയ്തവരുടെ ലിസ്റ്റ് ആണ് ഇതിൽ നിന്ന് രണ്ട് പേരെ സെലക്ട്‌ ചെയ്തത് അവർ ഇന്ന് മുതൽ ജോലിക്ക് കയറി ...
ഈ പെൺകുട്ടി ഇന്റർവ്യൂ വന്നു കാണും എന്തായാലും സെലക്ട്‌ ചെയ്തിട്ടില്ല 
പിന്നെ അടുത്ത പേജ് മറച്ചതും ദക്ഷയുടെ ഫോട്ടോ കണ്ട് അവന്റെ മുഖത്ത് പുച്ഛചിരി വിരിഞ്ഞു ഒപ്പം അവളെ തന്റെ കൈയിൽ കിട്ടാൻ അവൻ കാത്തിരുന്നു ഗുഡാമായ ചിരിയോടെ.

തുടരും.....

🔥 ദക്ഷാഗ്നി 🔥
ന്യൂ സ്റ്റോറി ആണ് സപ്പോർട്ട് ചെയ്യണേ
അപ്പോ റിവ്യൂ റൈറ്റിങ്ങും പോന്നോട്ടെ