Read vilayam by ABHIJITH K.S in Malayalam ത്രില്ലർ | മാതൃഭാരതി

Featured Books
  • രേണുവിന്റെ പ്രതികാരം

    രേണുവിന്റെ പ്രതികാരംസുധിയും രേണുവും കോഴിക്കോട് മെഡിക്കൽ കോളേ...

  • വിലയം

    മുന്നാറിലെ ദേവികുളത്ത്. ....രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന...

  • SEE YOU SOON - 6

    "അതൊരു ഊമക്കത്തായത് കൊണ്ടുതന്നെ എനിക്ക് നല്ല പേടിയുണ്ടായിരുന...

  • താലി - 4

    ഭാഗം 4കാർ ബാലസുമ  മന്ദിരത്തിൻ്റെ അടുത്ത് എത്തിയപ്പോൾ ഗേറ്റ്...

  • പ്രതീക്ഷ - 3

    അന്നത്തെ പരുപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി. ...

വിഭാഗങ്ങൾ
പങ്കിട്ടു

വിലയം

മുന്നാറിലെ ദേവികുളത്ത്. ....

രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന്ന കാടിനരികിൽ…

ഒരു പഴയ മോഡൽ ജീപ് പൊടിപടർന്ന് ഗ്രാമത്തിലേക്ക് കടന്നു.

ആറടിയോളം ഉയരവും , കരുത്തുറ്റ ഉറച്ച ശരീരവും ,ചെറുതായി കട്ടിയുള്ള താടി — അജയ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു.

വർഷങ്ങൾക്കു ശേഷം ആ പാതയിലൂടെ തിരിച്ചെത്തുമ്പോൾ, പടിഞ്ഞാറേ കാറ്റ് പോലെ പഴയ ഓർമ്മകൾ അലയടിച്ചു.

പക്ഷേ അവനെ കാത്തിരുന്നത് മൗനവുമല്ല — ആഗ്രഹവുമല്ല —

ഒരു കയറ്റം തുടങ്ങുകയാണ് — നിഴലുകൾക്കിടയിലെ യാത്ര.

അജയ് 15 വർഷം പുറകിലേക്ക് പോയി 

എനിക്ക് എല്ലാം നഷ്ടപെട്ടതും ഇതേപോലെ ഉള്ള ഒരു രാത്രിയിൽ ആയിരുന്നു.ഡ്രൈവിങ്ങിന് ഇടയിൽ അവൻ ഓർമയുടെ പടുകുഴിയിലേക്ക് വീണുപോയി 

അവൻ സ്പീഡ് കുറച്ചു.

കാട്ടിലൂടെ വരുന്ന കാറ്റ് ജീപിന്റെ ചില്ലുകളിൽ തട്ടി പാടിയതുപോലെ, അത് അവനെ ഒരു ഓർമ്മയിലേക്ക് തള്ളിക്കളഞ്ഞു..

ദീപിക ആ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. 

ജീപ്പ് ടാർ റോഡിൽ നിന്നും തിരിഞ്ഞ് ഒരു മണ്ണ് വഴിയിലേക്കു കയറി 

ടയറുകളിൽ പൊടികൊണ്ടിരിക്കുന്നു.

കാടിൻ്റെ ഉള്ളിലേക്ക് അവന്റെ നോട്ടം കയറിപ്പോയി — പക്ഷേ അജയ് കണ്ടത് കാടല്ല — ഓർമ്മയുടെ മൂടൽമഞ്ഞാണ്.

അവളുടെ ചിരി…

മഴവില്ലിന്റെ പിറകിൽ നിന്നുകൊണ്ട് അവൻ്റെ കണ്ണുകൾ നോക്കി ദീപിക ചിരിക്കുകയായിരുന്നു.

അജയേട്ടാ അവളുടെ ശബ്ദം കാതിൽ അത്രമേൽ ജീവിച്ചിരിക്കുന്നു

അവന്റെ ഓർമ്മയിൽ അതിനുശേഷം വന്നത്… ചുവപ്പ്.

ചുവപ്പായി നിറഞ്ഞ് അകത്ത്…

അവളുടെ കൈയിൽ… രക്തം… ആ ഫോൺ കോളിന്റെ പതിനൊന്നാം മിനിറ്റിൽ

ആഹ് അവൻ അലറിക്കൊണ്ട് മുഖം തിരിച്ചു 

ജീപ്പിന്റെ കണ്ട്രോൾ അവന്റെ കൈയിൽ നിന്നും ഒരു നിമിഷത്തേക്ക് പോയി 

ജീപ്പ് ഒരു ചെറിയ മൺതിട്ടയിൽ ഇടിച്ചു നിന്നു

അജയ് ജീപ്പിന്റെ സ്റ്റിയറിങ്ങിൽ തല ചായ്ച്ച് കുറച്ചു നേരം ഇരുന്നു 

പിന്നെ മെല്ലെ എണീറ്റു  പിറകിലേക്ക് നോക്കി —

പിന്നിൽ  നഷ്ട്ടങ്ങൾ മാത്രം ഉള്ളു , മുന്നിലോ ഉറപ്പില്ല 

അവൻ ജീപ്പ് തിരിച്ചു 

ജീപ്പ് വീണ്ടും മുന്നോട്ടു നീങ്ങി.

നിലവിളികൾ കേൾക്കാത്ത ഒരു പ്രദേശം —

പക്ഷേ അവന്റെ ഉള്ളിൽ ആ വിളികൾ ഇന്നും മുഴങ്ങി നിൽക്കുന്നു .

അജയ് ആ പഴയ വീടിന്റെ മുന്നിൽ എത്തി.

ജീപ്പിന്റെ ഹെഡ് ലൈറ്റ് കാട്ടിയപ്പോൾ മാത്രം ആ ഭീതി തെളിഞ്ഞു —

ഇത് വീട് അല്ലായിരുന്നു എന്റെ സ്വർഗം ഇനി ഇത് — ഒടുവിലത്തെ മുറിഞ്ഞ ഓർമ്മയുടെ ശവകുടീരമത്രേ.

കാട് പടർന്നിരിക്കുന്നു .

ചുമരുകൾ തീറ്റയായി മാറ്റിയ പാമ്പുകളും വള്ളികളുമൊക്കെയാണ് ഇപ്പോൾ അവിടുത്തെ രാജാക്കന്മാർ.

അവൻ ആരുമില്ലാത്ത പകലുകളിലേക്കും, ശബ്ദമറ്റ രാത്രികളിലേക്കും ഒറ്റയായി ഇറങ്ങിയിരിക്കുന്നു പ്രതികാരം........

എന്തോ ശബ്ദം കേട്ടപ്പോൾ ആണ് അവൻ ഉണർന്നത് അവൻ ജീപ്പിൽ നിന്നും പതിയെ പുറത്ത് ഇറങ്ങി 

മഞ്ഞുവീണു മണ്ണ് ചെറിയ തോൽക്കെട്ടുപോലെയുണ്ടായി.

അവൻ തല ഉയർത്തി ചുറ്റും നോക്കി.

പറവകളുടെ ശബ്ദവും, കാറ്റ് തട്ടുന്ന വള്ളികളുടെ ചലനവും,

ജീവിതം നിറഞ്ഞ ശൂന്യത” പോലെ തോന്നിയിരുന്നു അവന് 

വീട്… അതിനെ വീട് ആക്കേണ്ടത് താൻ തന്നെയല്ലേ?

അവൻ കാൽ  ചുവട്ടിൽ കിടക്കുന്ന ചിതറിയ കല്ലുകളിലേക്കും തകർന്നുതൂങ്ങിയ കതകിലേക്കും നോക്കി.

“പിന്നെയെല്ലാം നോക്കാം. ആദ്യം ടൗണിൽ പോകണം കുറച്ചു സാധനങ്ങൾ വാങ്ങണം 

തേയിലത്തോട്ടങ്ങൾ പച്ചവിരിച്ചു മഞ്ഞിൽ മൂടിയ ഒരു സ്വർഗ്ഗ തുല്യമായ ഒരു ഗ്രാമം 

ടുറിസ്റ്റുകളും അവിടെ ഉള്ള ആളുകളും ടൗണിൽ എത്തി തുടങ്ങിയിരുന്നു 

മോഹനാ ഒരു കട്ടൻ ചായ ഇങ്ങേടുത്തെ 

ടൗണിലെ ഒരു ചായക്കടിയിൽ 

ടേബിളിൽ ഇരുന്നുകൊണ്ട് പഞ്ചായത്ത്‌ മെമ്പർ പറഞ്ഞു 

തെല്ലു കഴിഞ്ഞു മോഹനൻ ചായയുമായി ടേബിളിനരുകിൽ ചെന്നു 

മെമ്പർ പത്രത്തിൽ വാർത്തകൾ തിരയുന്ന തിരക്കിലായിരുന്നു 

കടി വല്ലോം വേണോ മെമ്പറെ മോഹനൻ ചോദിച്ചു 

പാർട്ടി പറയുന്നത് കേട്ടിട്ടില്ലേ കട്ടൻ ചായയും പരിപ്പുവടയും കട്ടൻ ബീഡിയും എന്ന്. നീ ഒരു പരിപ്പ് വട ഇങ്ങെടുക്ക് പത്രം മടക്കികൊണ്ട് മെമ്പർ പറഞ്ഞു 

ആഹ് പരിപ്പുവട മാത്രമേ ഉള്ളു കേട്ടോ കട്ടൻ ബീഡി വേണേൽ പുറത്തിരുന്നേ വലിക്കാൻ കഴിയു മോഹനൻ വിട്ടുകൊടുക്കാതെ പറഞ്ഞു 

ഇന്നലെ രാത്രി വൈകി കാട്ടിൽ നിന്ന് ഒരു ജീപ്പിന്റെ ശബ്ദം നിങ്ങൾ ആരേലും കേട്ടോ?” 

അവിടെ ഇരുന്ന ദിവാകരൻ പറഞ്ഞു അയാൾ അവിടുത്തെ ചുമട്ടു തൊഴിലാളി ആണ് കാടിന് അപ്പുറത്തെ ചെരുവിൽ ആണ് വീട് 

“അതെ ഞാനും കേട്ടിരുന്നു “

മെമ്പറുടെ സ്വരത്തിൽ ചിന്തയുടെ താളം കൂടി 

വളരെ വൈകി ആരാവും വന്നത് ?” മെമ്പർ എല്ലാവരും കേൾക്കെ സ്വയം എന്നോണം ചോദിച്ചു 

പഴയ മാളികയിലേക്ക് പോകുന്ന റോഡിൽ ടയർ മാർക്കുകൾ ഞാൻ കണ്ടായിരുന്നു സെൽവൻ പറഞ്ഞു 

അയാൾ അവിടുത്തെ തേയില എസ്റ്റേറ്റിലെ വാച്ചർ ആണ് 

അതിനു ആ മാളികയിലേക് ആര് പോകാന മൊത്തം കാട് കയറി നശിച്ചില്ലേ 

ഒരു 5 വർഷം മുൻപ് ആണ് അങ്ങോട്ട് ഒരു വണ്ടി പോയത് അതും പോലീസുവണ്ടി ദിവാകരൻ പറഞ്ഞു 

ഇനി അവനാണോ അത്  മോഹനൻ അത്ഭുതത്തോടെ ചോദിച്ചു 

അത് കേട്ട് എല്ലാവരും ഒരു നിമിഷത്തേക്ക് മൗനമായി ഇരുന്നു 

മഞ്ഞിൽ പുതഞ്ഞ് പകലിന്റെ ആരംഭത്തിൽ,

അജയ് ജീപ്പിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്തു.

ജീപ്പ് മന്ദഗതിയിൽ തേയിലത്തോട്ടങ്ങളിലേക്ക് കയറുംബോൾ , കാറ്റിൽ പകർത്തിയുള്ള ഓർമ്മകൾ പതിയെ ഉണരുന്നത് പോലെ തോന്നി 

താനും അവളും എത്ര തവണ ഇതേപോലെ ഒരുമിച്ച് പോയിരിക്കുന്നു 

അജയ് ഒരു നെടുവീർപ് ഇട്ടുകൊണ്ട് ഡ്രൈവിങ് തുടർന്നു 

രണ്ടുവശത്തും പച്ചപ്പിന്റെ പാളികൾ പോലെ പടർന്നതേയിലത്തോട്ടങ്ങൾ 

മഞ്ഞ് അതിന്മേൽ പടർന്ന് കിടക്കുന്നുണ്ടായിരുന്നു തേയിലകൾക് ഇടയിൽ അവിടെ ഇവിടെ ആയി ഓറഞ്ച് മരങ്ങളും ഉണ്ടായിരുന്നു , സ്വർഗ്ഗം ഭൂമിയിലേക്ക് ചാഞ്ഞതുപോലെ.

റോഡിന്റെ വശത്ത്, ഇടയ്ക്ക് എസ്റ്റേറ്റ് ലയങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു .

ചുവപ്പു വെളുപ്പു ചേരുന്ന ചെറിയ വീടുകൾ —

ഓരോ ലയവും ഓരോ കുടുംബങ്ങളുടെ ചെറു ലോകം.

വെറുമൊരു താമസസ്ഥലമല്ല, വേദനയും പ്രതീക്ഷയും ഒരുപോലെ താങ്ങുന്ന ഇടങ്ങൾ.

ജീപ്പിന്റെ തറച്ച ശബ്ദം തോട്ടങ്ങളിലൂടെ ഇരച്ചു നീങ്ങുമ്പോൾ,

അത് രാവിലത്തെ ശാന്തതയിൽ ചെറിയ വിചാരണപോലെ മുഴങ്ങി കേൾക്കാമായിരുന്നു 

തോട്ടത്തിലേക്ക് തൊഴിലാളികൾ റോഡിനു ഇരു വശത്തുമായി നടന്നു നീങ്ങുന്നുണ്ടായിരുന്നു —

 അജയ് ജീപ്പിന്റെ വേഗം മെല്ലെ കുറച്ചു 

ഒരു ചെറിയ പെൺകുട്ടി റോഡരികിൽ നില്പുണ്ടായിരുന്നു  

അവളുടെ കണ്ണുകളിൽ നിഷ്കളങ്കമായ ഒരു ഭാവം അജയ് കണ്ടു 

അജയ് പതിയെ  അവൾക്ക് ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു.

അവളും തിരികെ അവനെ  നോക്കി ചിരിച്ചു —

അത് ദീപികയുടെ ചിരിയെ പോലെ അവന് തോന്നി …

ഒരു നിമിഷം എല്ലാം നിലയ്ക്കുന്നത് പോലെ അവന് തോന്നി.

അജയ് ദേവികുളം ടൗണിൽ എത്തി എല്ലാം പഴയത് പോലെ അല്ല കുറേ ഒക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് 

അവൻ പതിനഞ്ച് വർഷത്തിന് ശേഷമാണ് തിരികെ വന്നത്. റോഡുകൾ വീതിയായിട്ടുണ്ട്, പുതിയ ഹോട്ടലുകൾ വന്നിട്ടുണ്ട്, പഴയ ചായക്കട ഇപ്പോൾ മൊബൈൽ ഷോപ്പായിട്ടുണ്ട്. 

പഴയ ബസ്റ്റാന്റ് പുതുക്കി പണിതിരിക്കുന്നു അങ്ങനെ കുറേ മാറ്റങ്ങൾ 

അവൻ ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി 

ഹോട്ടൽ അന്നപൂർണ റൂംസ് ആൻഡ് റെസ്റ്റോറന്റ് അവൻ ബോർഡ് വായിച്ചു 

അവൻ ജീപ്പിൽ നിന്നും മെല്ലെ പുറത്തിറങ്ങി 

ഹോട്ടലിനു ഉള്ളിൽ കയറി ഒരു ടേബിളിൽ ഇരുന്നു 

വെയ്റ്റെർ വന്നത് കുറച്ചു താമസിച്ചായിരുന്നു 

പൊറോട്ട, ഇഡലി, ദോശ, പുട്ട് ,അപ്പം,കഴിക്ക എന്ന വേണം ഉങ്കളുക്ക് വെയ്റ്റെർ തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചു 

അപ്പവും കടലയും പിന്നെ ഒരു ചായയും അജയ് പറഞ്ഞു 

വെയ്റ്റെർ അവന്റെ ഓഡർ കിട്ടി കഴിഞ്ഞപ്പോൾ അത് കൊണ്ടുവരാനയി അകത്തേക്ക് പോയി 

അൽപ സമയത്തിനുള്ളിൽ അയാൾ അജയ് പറഞ്ഞ ഓഡർ ആയി തിരികെ വന്നു 

അജയ് ഭക്ഷണം കഴിച്ചു ഹോട്ടലിൽ നിന്നും ഇറങ്ങി ജീപ്പിന് അടുത്തേക്ക് നടന്നു 

അജയ്  ആ വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത് 

മെമ്പർ ആയിരുന്നു അത് 

നീ...നീ... തിരികെ വന്നോ മെമ്പർ അത്ഭുതത്തോടെയും അതിലേറെ ഭയത്തോടെയും അജയ് യെ നോക്കി 

രാജ...അജയ് മെമ്പറുടെ പേര് മന്ത്രിച്ചു 

നീ ഇങ്ങോട്ട് വരരുതായിരുന്നു. 

ദിവാകരൻ ഇന്നലെ രാത്രി കാട്ടിൽ ഒരു ജീപ്പിന്റെ സൗണ്ട് കേട്ടെന്ന് പറഞ്ഞിരുന്നു സെൽവൻ മാളികയിലേക്ക് പോകുന്ന മൻപാതയിൽ ജീപ്പ് ടയറിന്റെ അടയാളം കണ്ടതായും പറഞ്ഞു. അപ്പോളേ നീ ആവുമെന്ന് എനിക്ക് തോന്നി 

മെമ്പർ പറഞ്ഞു നിർത്തി 

 അജയ് നിശബ്ദമായി മെമ്പറുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.

രാജ ഞാൻ തിരികെ വന്നത് ചില മറുപടികൾക്കായിട്ടാണ്  അജയ് പറഞ്ഞു 

അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ നട്ടെല്ലിൽ കൂടെ ഒരു മിന്നൽ കടന്നു പോയത് പോലെ മെമ്പർക്ക് തോന്നി 

അജയ് നിനക്ക് എന്തെങ്കിലും സഹായം വേണോ മെമ്പർ ചോദിച്ചു 

വേണം എനിക്ക് കുറച്ചു ജോലിക്കാരെ ആവശ്യം ഉണ്ട് മാളികയും അതിന്റെ പരിസരവും ആകെ നശിച്ച അവസ്ഥയിലാണ് അതൊക്കെ ഒന്ന് ശരിയാക്കണം 

മെമ്പറുടെ മുഖത്ത് ഒരു നിമിഷം സംശയത്തിന്റെ നിഴൽ വന്നു മാഞ്ഞു പോയി 

അത് വേണോ മാളികയിലേക്ക് നീ വീണ്ടും.

അവിടെ നിന്നാണ് എല്ലാം എനിക്ക് നഷ്ട്ടമായത് അതിനാൽ ഞാൻ എല്ലാം തുടങ്ങേണ്ടതും അവിടെ നിന്നുമാണ് അജയ് പറഞ്ഞു 

മെമ്പർ ഒന്നും പറയാതെ തല കുലുക്കി 

നാളെ രാവിലെ തന്നെ പണി തുടങ്ങണം നാളെ പണിക്കാരെ കിട്ടുമോ അജയ് ചോദിച്ചു

“വേലു അണ്ണനെ അയക്കാം

എന്റെ ഏലത്തോട്ടത്തിലെ പണിക്കാരനാണ് മെമ്പർ കൂട്ടിച്ചേർത്തു.

“അവന്റെ കൂടെ വരുന്നവർ വിശ്വസ്തരാണ്. പതിവായി തോട്ടത്തിൽ പണിയെടുക്കുന്നവർ . നീ പറയുന്ന പോലെ മാളികയും പരിസരവും വൃത്തിയാക്കി തുടങ്ങാം.”

ശരിയെന്ന അർദ്ധത്തിൽ അജയ് തലയാട്ടി 

മെമ്പർ ചുറ്റും നോക്കി. കുറച്ച് ദൂരത്തേക്ക് പടർന്നു കിടക്കുന്ന തേയില തോട്ടം അതിന്റെ അതിരിലെ കാടുകൾ — എല്ലാം അയാളുടെ കണ്ണിലേക്ക് പതിച്ചു.

“ഇത് ഡേഞ്ചറസാണ് അജയ്. അവർ  ഇപ്പോഴും ഈ നാട്ടിൽ ഒരു നിഴലായി തന്നെ ഉണ്ട് . അവർ നീ വന്നത് ഇതിനോടകം അറിഞ്ഞിട്ടുണ്ടാവും …”മെമ്പർ പറഞ്ഞു നിർത്തി 

ഇനി എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല എന്തും നേരിടാൻ ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത് അജയ് അതും പറഞ്ഞു ജീപ്പിന് അരുകിലേക് നടന്നു 

അജയ് ജീപ്പിൽ കയറി എൻജിൻ സ്റ്റാർട്ട്‌ ആയി 

ആ ശബ്ദം കേട്ടപ്പോൾ ആണ് മെമ്പർ ചിന്തകളിൽ നിന്നും ഉണർന്നത് 

അവന്റെ ജീപ്പ് കണ്ണിൽ നിന്നും മറയുന്നത് വരെ മെമ്പർ നോക്കി നിന്നു

അജയ് നേരെ പോയത് പൂപാറയിലേക് ആണ്‌ അവിടെയാണ് ദീപികയുടെ ചേട്ടനും  അവന്റെ പഴയ കൂട്ടുകാരനും ആയ സുരേഷ് ഉണ്ടായിരുന്നത് 

മഴപെയ്തു കഴിഞ്ഞതിന്റെ ഗന്ധം പാറകളിൽ നിന്നും ഇളംപച്ചിലകളിൽ നിന്നും വരികയായിരുന്നു. തേയില തോട്ടം കഴിഞ്ഞ് ഏലത്തോട്ടം തുടങ്ങിയിരിക്കുന്നു.

അജയ് തോട്ടത്തോട് ചേർന്നുള്ള വഴിയിലൂടെയാണ് വണ്ടി ഓടിച്ചിരുന്നത് — ചെറുതായി കയറ്റമുള്ള  പാത വളഞ്ഞു തിരിഞ്ഞു മുന്നോട്ടു പോകുന്നു. 

അവൻ ആ വലിയ പാറ കണ്ടു അവിടെ അതിന്റെ ചെരുവിലാണ് സുരേഷിന്റെ വീട് 

അദ്ദേഹത്തിന്റെ പഴയ കൂട്ടുകാരൻ — ദേവികുളം വിട്ടുപോകും മുമ്പ്  വരെ കൂടെ ഉണ്ടായിരുന്ന ഒരേയൊരു വിശ്വസ്തൻ.

അതെ സമയം സുരേഷ് വീടിന്നോട്‌ ചേർന്നുള്ള പറമ്പിൽ ഓരോ പണികളിൽ ഏർപ്പെട്ടു കൊണ്ട് ഇരിക്കുകയായിരുന്നു 

 കാറ്റ് തട്ടി ചിതറുന്ന താളങ്ങളോട് കൂടിയ ശബ്ദം സുരേഷ്  ശ്രദ്ധിച്ചു …

അത് പതിയെ പതിയെ മുകളിലേക്ക് കയറി വരുന്ന ഒരജ്ഞാത ജീപ്പിന്റെ ശബ്ദം തന്നെയായിരുന്നു.

സുരേഷ് ആ ശബ്ദം കേട്ടതും വീടിനു മുന്നോട്ടുവന്നു.

ഏലത്തോട്ടം തിരിഞ്ഞ് കയറ്റമുള്ള പാതയിൽ മഞ്ഞ് പിന്നിൽ ലയിച്ചുകൊണ്ടിരിക്കെ,

ഒരു പഴയ മോഡൽ ജീപ്പ് നേരെ അവന്റെ വീട് നോക്കി നീങ്ങി വരികയായിരുന്നു.

സുരേഷ്  അത് നോക്കി സംശയത്തോടെ നിന്നു

ഇനി മുന്നോട്ടു വണ്ടി പോകില്ല കുറച്ചു നടക്കണം. അജയ് വണ്ടി സൈഡ് ആക്കി ഇറങ്ങി നടന്നു 

പാറയുടെ അരികിലായി കായിച്ച കുരുമുളക് തോട്ടത്തിന് നടുവിൽ ഒരു ചെറിയ വീട്. വലിയ മാറ്റങ്ങൾ ഒന്നും ഇല്ല എല്ലാം പഴയത് പോലെ എന്നും പറയാൻ ആവില്ല അജയ് മനസ്സിൽ പറഞ്ഞു.

അജയ് ഉയർന്ന ചെറുപാറയിലൂടെ കയറി സുരേഷിന്റെ അടുത്തെത്തിയപ്പോഴേക്കും, അവരെ വേർതിരിച്ചിരുന്നത് ഒരുപാട് വർഷങ്ങളുടെ അന്തരം ആയിരുന്നില്ലെന്ന് തോന്നിപ്പിച്ചത് മൗനം മാത്രം ആയിരുന്നു 

സുരേഷ് അജയ്‌യുടെ മുഖത്തേക്ക് നോക്കിനിന്നു —

“ഇത്രയും വർഷം കഴിഞ്ഞിട്ടും നീ ഒട്ടും മാറിയിട്ടില്ല

ചിരിയും ഒരല്പം വേദനയോടെയും സുരേഷ് പറഞ്ഞു 

“മാറിയിട്ടുണ്ട്, സുരേ.

പക്ഷേ, ചില കാര്യങ്ങൾ… മാറിയിട്ടില്ല.”അജയ് പറഞ്ഞു 

സുരേഷ് നിശബ്ദമായി തലകുനിച്ചു 

നീ തിരികെ വരും എന്നത് എന്റെ പ്രതീക്ഷ ആയിരുന്നു 

പക്ഷേ, അന്ന് അങ്ങനെഒക്കെ നടന്നതിനു ശേഷമല്ലേ എല്ലാം അവസാനിച്ചത്?” സുരേഷ് ദൂരേക്ക് നോക്കി പറഞ്ഞു 

“അവസാനിച്ചത് ഞാൻ മാത്രമായിരുന്നു.

അവർക്ക് അത് തുടക്കമായിരുന്നു.

പക്ഷേ ഇനി പൂട്ടിയ മാളികയും, ചോരപൊടിഞ്ഞ വൃത്തങ്ങളും തുറക്കേണ്ട സമയമാണ്.”  അജയ് പറഞ്ഞു നിർത്തി 

സുരേഷ് അത്ഭുതത്തോടെയാണ് അയാളിലേക്ക് നോക്കിയത്.

  

മാളികയിൽ നീ പോയിരുന്നോ  ഒരു ബീഡി കത്തിച്ച് സംശയഭാവത്തിൽ സുരേഷ് അജയ്‌യെ നോക്കി 

പോയിരുന്നു 

“നീ ഇപ്പോഴും അത് കാണുന്നുണ്ടോ … അതിന്റെ ഉള്ളിലെ കുരുതിക്കറ…

നിനക്കറിയാമല്ലോ, അതെങ്ങനെയായിരുന്നു എന്ന് .” അജയ് വീടിന്റെ ഇളം തിണ്ണയിലേക് ഇരുന്നുകൊണ്ട് പറഞ്ഞു 

അജയ് ഞാൻ എല്ലാം കണ്ട് ഓടിയതല്ല എനിക്കറിയാമായിരുന്നു നീ വരുമെന്ന് 

നീ വരുന്ന ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു 

ഞാൻ ഈ വീടും പരിസരവുമായി ഒതുങ്ങിയതല്ല 

അത് കാത്തിരുപ്പായിരുന്നു നീ തിരികെ വരാനായി.”

സുരേഷ് അല്പനേരം ചിന്തയിലാണ്ടു ബീഡി ഒന്നുകൂടെ ആഞ്ഞു വലിച്ചുകൊണ്ട് തുടർന്നു 

അവർ നീ വന്നത് അറിഞ്ഞിട്ടുണ്ടാവും 

അജയ് കുറേ നിമിഷം കണ്ണടച്ചു നിന്നു.

അറിയട്ടെ എനിക്ക് ഇപ്പോൾ ഭയമില്ല  അവൾ കൂടെ ഉണ്ടായിരുന്നപ്പോൾ ആയിരുന്നു എന്നെ ഭയപ്പെടുത്തിയിരുന്നത് ഇനി

അവൾ ഇല്ല അവൾക്ക് വേണ്ടി എല്ലാ കണക്കുകളും തീർക്കണം അജയ് പറഞ്ഞു നിർത്തി 

അങ്ങനെ ആ സമയം ആയി എന്റെ കൂടപ്പിറപ്പിന്റെ ചോരക്ക് പകരം ചോദിക്കണ്ട സമയം 

നാളെ  നമുക്ക് ഇവിടുന്ന് ഇറങ്ങാം സുരേഷ് ചെറുതായി മുന്നോട്ടു നടന്നുകൊണ്ട് പറഞ്ഞു 

മാളിക തുറക്കേണ്ട സമയമെത്തിയിരിക്കുന്നു.

അവിടുന്ന് തുടങ്ങണം അജയ്‌യും പറഞ്ഞു.

ആ രാത്രി അങ്ങനെ കടന്നു പോയി 

പിറ്റേന്ന് രണ്ടാളും നേരത്തെ തന്നെ എണീറ്റിരുന്നു 

ഇരുവരും മാളിക ശരിയാക്കാൻ വേണ്ട സാധനങ്ങൾ ജീപ്പിൽ കയറ്റുകയായിരുന്നു എല്ലാം എടുത്തു വെച്ചതിനു ശേഷം സുരേഷ് വീണ്ടും വീട്ടിലേക്ക് പോയി 

വീടിനകത്തു ഭദ്രമായി സൂക്ഷിച്ച ഒരു ഇരുമ്പ് പെട്ടിയും എടുത്ത് സുരേഷ് തിരികെ വന്നു 

അജയ്ക്ക് മുന്നിൽ പെട്ടി വെച്ചുകൊണ്ട് സുരേഷ് പറഞ്ഞു ഇതിനുള്ളിൽ ഒരു റിവോൾവറും  പിന്നെ ഒരു കമ്പനി ഡബിൾ ബാരൽ തോക്കും അതിന്റെ തിരകളും ഉണ്ട് 

മുന്നിൽ വലിയൊരു യുദ്ധം തന്നെ നടക്കാൻ പോകുന്നതായി മനസ്സ് പറയുന്നു അതിന് ആയുധങ്ങളും ആളുകളും നമുക്ക് ആവശ്യം ഉണ്ട് സുരേഷ് കൂട്ടി ചേർത്തു 

ഇത് വെറും യുദ്ധമല്ല  സത്യങ്ങളെയും, മറഞ്ഞിരിക്കുന്നതെല്ലാം തെളിയിക്കാനുമുള്ള യുദ്ധമാണ്.”

പെട്ടി ജീപ്പിന്റെ പിൻവശത്തേക്ക് എടുത്ത് വെച്ച് സുരേഷ് വന്നു ജീപ്പിൽ ഇരുന്നു ഇരുവരും തുടർ യാത്രയ്ക്ക് സജ്ജരാവുകയായിരുന്നു.

പെട്ടി ജീപ്പിന്റെ പുറകിൽ എടുത്ത് വെച്ച് സുരേഷ് വന്നു മുൻസീറ്റിൽ ഇരുന്നു.

എൻജിൻ സ്റ്റാർട്ട്‌ ആയി ടയറുകൾ മുന്നോട്ട് ഉരുണ്ടു

ജീപ്പ് മൂടൽ മഞ്ഞിൽ കുടുങ്ങിപ്പോയ ആനയെ പോലെ പതിയെ ഇറക്കം ഇറങ്ങി തുടങ്ങി 

മുന്നിലുള്ളതൊക്കെ കാണാൻ പ്രയാസം ആയിരുന്നു കോടമഞ്ഞു കാഴ്ച്ച മറച്ചുകൊണ്ടേ ഇരുന്നു 

അജയ് അച്ഛൻ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു കാഴ്ചയിൽ പാത കാണാതെ പോയാൽ, മനസ്സാണ് കണ്ണ്