Featured Books
  • ദക്ഷാഗ്നി - 2

    ദക്ഷഗ്നി Part-2ഡാ എന്താ ഇത് എല്ലാം എന്തിനാ വലിച്ചു വരി ഇട്ടി...

  • Unexpected Love (BL) - Part 1

    ഈ രാത്രി എന്നത്തെയും കാൾ ഇരുട്ട് മൂടിയ രാത്രി ആണെന്ന് തോന്നി...

  • തിരയും തീരവും - 1

    തിരയും തീരവും 1ജനലിലൂടെ കാണുന്ന കടലിൽ നിന്ന് ആഞ്ഞു വീശിയ തണു...

  • ഒരു പ്രണയ കഥ - 1

    ഒരു പ്രണയ കഥ  Part 1  St.ആൽബർട്സ് കോളേജിൻ്റെ Annual Day.വിവി...

  • താലി - 5

    ഭാഗം 5പുലർച്ചെ നാല് മണിയോടെ അമ്മുവിൻ്റെ മിഴികൾ താനെ തുറന്നു....

വിഭാഗങ്ങൾ
പങ്കിട്ടു

തിരയും തീരവും - 1

തിരയും തീരവും 1
✨✨✨✨✨✨✨

ജനലിലൂടെ കാണുന്ന കടലിൽ നിന്ന് ആഞ്ഞു വീശിയ തണുത്ത ഉപ്പുകാറ്റിനു പോലും അവനെ ശാന്തനാക്കാൻ ആയില്ല.. ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തി അവൻ പോക്കറ്റിൽ നിന്ന് ഗോൾഡ് ഫ്ലേക്ക് ന്റെ ഒരു ബോക്സ് പുറത്തേക്ക് എടുത്തു അതിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടിൽ വച്ചു... കുറച്ചു നിമിഷങ്ങൾക്ക് മുൻപ് കമാണ്ടർ പീയുഷ് ശർമയുടെ കാബിനിൽ വച്ചു താൻ കേട്ട തെറിവിളികൾ അവന്റെ തലയിലൂടെ വീണ്ടും വീണ്ടും കടന്നു പോയി... അടുത്ത സിഗരറ്റിലേക്ക് ഒരു മടിയും കൂടാതെ അവന്റെ കൈകൾ നീണ്ടു... അത് വലിച്ചു പകുതിയായപ്പോഴേക്കും പെട്ടെന്ന് അവൻ ചുമ തുടങ്ങി.. ദീർഘ നേരം ചുമച്ചു ചുമച്ചു അവനു കണ്ണിൽ മുന്നിലെ ദൃശ്യങ്ങൾ മങ്ങിയതായി തോന്നി.. കൂടാതെ ഇടം നെഞ്ചിൽ ഒരു കൊളുത്തി പിടുത്തവും...

                        
                            പെട്ടെന്ന് അവൻ കണ്ണ് തുറന്നു ചുറ്റും നോക്കി... കൈയിൽ ഡ്രിപ് ഇട്ടിരിക്കുന്നു... താൻ നേവി ഹോസ്പിറ്റലിൽ ആണെന്ന് അവനു മനസിലായി

" സാബ് ആപ് ടീക് ഹേനാ...? "

വെളുത്തു മെലിഞ്ഞു കൊലുന്നനെയുള്ള നേഴ്സ് അവനെ നോക്കി ചോദിച്ചു..

" ഹാ മേം ടീക് ഹും... "

അവന്റെ മറുപടി കേട്ടപ്പോൾ അവളൊന്നു പുഞ്ചിരിച്ചു അന്നേരം തെളിഞ്ഞ നുണക്കുഴി അവൻ ശ്രദ്ധിച്ചു... അവനോട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞു നേഴ്‌സ് പുറത്തേക്ക് പോയപ്പോൾ അവൻ മുകളിലേക്ക് നോക്കി കിടന്നു.. ഒരു സിഗരറ്റ് വലിക്കുവാൻ അവനു വല്ലാത്ത കൊതി തോന്നി അതൊരു ഹോസ്പിറ്റൽ ആണെന്ന് പോലും ഓർക്കാതെ അവൻ ചുറ്റും നോക്കി...

" ജിതൻ... Are you ok?? "

ഡോക്ടർ അകത്തേക്ക് വന്ന ഉടൻ ചോദിച്ചു

" yes doc.. Im ok.. "

ജിതന്റെ മറുപടി കേട്ടപ്പോൾ ഡോക്ടർ ഒന്ന് പുഞ്ചിരിച്ചു..

" no ജിതൻ... ജിതൻ ok അല്ല... "

ഡോക്ടർ പറയാതെ തന്നെ അതെനിക്കറിയാം എന്ന മട്ടിൽ ജിതൻ നോട്ടം വേറെ എവിടേക്കോ പായിച്ചു...

" മുൻപ് ഒരിക്കെ ഇതേപോലെ ഉണ്ടായപ്പോൾ ഞാൻ ജിതനോട് പറഞ്ഞതാണ് സ്‌മോക്കിങ് നിർത്തുവാൻ.. എന്താ ജിതൻ തനിക്ക് ജീവിച്ചിരിക്കണം എന്ന് ആഗ്രഹം ഇല്ലേ...?? "

" doc... ഞാൻ ട്രൈ ചെയുന്നുണ്ട്... ബട്ട്‌..."

പാതി നിർത്തി ജിതൻ നിസ്സഹായതയോടെ ഡോക്ടറെ നോക്കി...

" ബട്ട്‌.. മ ബോഡി വാന്റ്സ് നികോടിൻ...എന്നെകൊണ്ട് ആകുന്നില്ല ഡോക്ടർ... ഈ റൊടീൻ ലൈഫ്.. എന്നും എഴുന്നേൽക്കുന്നു... പിറ്റി ക്ക് പോകുന്നു...ഡ്യൂട്ടിക്ക് കയറുന്നു സ്ഥിരം ഉള്ള ചീത്തവിളികൾ.. വരുന്നു രണ്ടെണ്ണം അടിച്ചു കിടന്നുറങ്ങുന്നു.. "

തന്റെ ജീവിതം കുറച്ചു വാക്കുകളിൽ ജിതൻ പറഞ്ഞു അവസാനിപ്പിച്ചത് കേട്ടപ്പോൾ ഡോക്ടർ വിഷണ്ണനായി അവനെ നോക്കി...

" അതിനിടയിൽ പത്തോ പന്ത്രണ്ടോ സിഗരറ്റ് അല്ലേ ജിതൻ..?? "

അതിനു അവനു മറുപടി ഇല്ലായിരുന്നു...

" ജിതൻ ഇനിയെങ്കിലും നീ കണ്ട്രോൾ ചെയ്തേ പറ്റൂ... നീ ഒരു നേവി മാൻ ആണ് നിന്റെ ഹെൽത്താണ് നിന്റെ വെൽത്ത് അത് നീ മറക്കരുത്... ഇന്ത്യൻ നേവിയിൽ ലെഫ്നന്റ് കമാണ്ടർ ആയ നിനക്ക് നേവി ഡോക്ടർ ആയ ഞാൻ അത് ഉപദേശിച്ചു തരേണ്ടതുണ്ടോ??"

ഡോക്ടർക്ക് മറുപടിയൊന്നും നൽകാതെ അവൻ എന്തോ ആലോചിച്ചു കിടന്നു. അതൊരു പതിവുള്ള കാര്യമായതിനാൽ ഡോക്ടർ ഒന്നും പറയാതെ പുറത്തേക്ക് പോയി..ജനലിലൂടെ കടൽ നോക്കികിടക്കവേ പുറത്തേക്കിറങ്ങാൻ അവനു തോന്നി.. പക്ഷെ ഡോക്ടർ വിടില്ലെന്ന് അവനു ഉറപ്പായിരുന്നു.. നോക്കുമ്പോൾ മേശപ്പുറത്തു ഇരിക്കുന്ന മൊബൈൽ അവന്റെ കണ്ണിൽപെട്ടു... കൈനീട്ടി ഫോൺ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ വീട്ടിൽ നിന്ന് കാളുകൾ വന്നിട്ടുണ്ട്... നെറ്റ് ഓൺ ചെയ്ത നിമിഷം ആദ്യം വന്നത് അനിയത്തിയുടെ മെസ്സേജ് ആയിരുന്നു... ഏതോ ഒരു പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എന്ന കണക്കിന്

" എങ്ങനെ ഉണ്ട് ഏട്ടാ പെൺകുട്ടി കൊള്ളാമോ..?? "

അവൻ ആ ഫോട്ടോയിലേക്ക് നേരെ നോക്കിയത് പോലുമില്ലായിരുന്നു... ഫോട്ടോയ്ക്ക് കീഴെ വന്നു കിടക്കുന്ന വോയിസ്‌ മെസ്സേജ് അവൻ ഓപ്പൺ ചെയ്തു..

"ഏട്ടാ ഞാനും അച്ഛനും അമ്മയും കുഞ്ഞേട്ടനും പോയി കണ്ടു... നിങ്ങൾക്ക് ഒക്കെ നല്ല ഇഷ്ടമായി.. ഏട്ടാ നല്ല ചേച്ചിയാ... "

ജാനിയുടെ വോയിസ്‌ മെസ്സേജ് ന് മറുപടി എന്നോണം 🙏 സ്മൈലി തിരികെ അയച്ചു അവൻ ഇൻസ്റ്റഗ്രാമിൽ കയറി...


🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈകുന്നേരം ഹോസ്പിറ്റലിൽ നിന്നിറങ്ങി ജിതൻ കോട്ടേഴ്‌സിലേക്ക് ചെന്നു കയറുമ്പോ റൂമിൽ ഉള്ളവർ എല്ലാം അവന്റെ മേശയ്ക്ക് ചുറ്റും നിൽക്കുന്നുണ്ടായിരുന്നു... ശങ്കു മാത്രം അവന്റെ ബെഡിൽ കിടന്നു ഉറക്കമായിരുന്നു...

" അവളുടെ കഴുത്തിലെ ഒറ്റച്ചിറകുള്ള പറക്കാൻ ആയുന്ന നീല ശലഭത്തിന്റെ റ്റാറ്റൂവിലായിരുന്നു അന്നേരവും എന്റെ കണ്ണുകൾ... വെളിച്ചം തട്ടുമ്പോൾ അതിനു തിളക്കമുള്ളതായി തോന്നി... ഒരു പക്ഷെ ആ ശലഭത്തിന് ജീവനുണ്ടായിരുന്നെങ്കിൽ പോലും അവളുടെ മൃദുവായ ആ കഴുത്തിൽ നിന്ന് അത് പറന്നു പോകുകയില്ലായിരുന്നു... "

"അജിത്..."

ജിതന്റെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരും വാതിൽക്കലിലേക്ക് നോക്കി... ദേഷ്യം കൊണ്ട് കത്തി നില്കുകയായിരുന്നു ജിതൻ... ആരോടും ഇന്നേ വരെ അവൻ ഷെയർ ചെയ്യാത്ത അവന്റെ മാത്രം രഹസ്യങ്ങൾ ആയിരുന്നു അവന്റെ എഴുത്തുകൾ.. ജിതന്റെ ശബ്ദം കേട്ട് ഉറക്കമായിരുന്നു ശങ്കു ഞെട്ടി എഴുന്നേറ്റു.. ജിതനെ കണ്ടതും എല്ലാവരും ഓടി അവരുടെ ബെഡിലും കസേരയിലുമായി ഇരുന്നു...

ജിതൻ വേഗം ചെന്നു ആ കടലാസുകൾ എല്ലാം ഫയലിൽ ആക്കി തന്റെ ഷെൽഫിലേക്ക് വച്ചു പൂട്ടി എല്ലാവരെയും ഒന്ന് നോക്കി...

" ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങളോട് ഈ ഫയൽ മാത്രം തൊട്ട്പോകരുത് എന്ന്..."

ജിതൻ പറഞ്ഞത് കേട്ടപ്പോൾ ശങ്കു എല്ലാവരെയും നോക്കി ഇപ്പോ എങ്ങനെ ഉണ്ടെന്നുള്ള അർത്ഥത്തിൽ തലയാട്ടി.. ജിതൻ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ശങ്കുവിന്റെ മേശമേൽ ഇരിക്കുന്ന സിഗരറ്റ് പാക്കറ്റ് എടുത്തു പുറത്തേക്ക് ഇറങ്ങി... കോറിഡോറിന്റെ അറ്റത്തു ചെന്നു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു അവൻ പുറത്തേക്ക് നോക്കി നിന്നു...

" ഹേയ്.. ജിതാ... "

ശങ്കു അവന്റെ കൈയിൽ നിന്ന് സിഗരറ്റ് പിടിച്ചു വാങ്ങി താഴെക്കിട്ട് അത് ഞെരിച്ചു..

"Doc വിളിച്ചിരുന്നു എന്നെ.."

" ഹ്മ്മ്... "

ശങ്കർ പറഞ്ഞതിന് അവനു ഒരു മൂളൽ മാത്രം ഉത്തരമായി നൽകി

" നിനക്ക് ഇന്ന് കേട്ടല്ലേ...?? എടാ നിനക്ക് അറിഞ്ഞൂടെ അയാളുടെ സ്വഭാവം... "

" അവന്റെ സ്വഭാവം എന്ത് തന്നെയാണെങ്കിലും അത് സഹിക്കേണ്ട ആവശ്യം എനിക്കില്ല ഞാൻ അവന്റെ സബോർഡിനേറ്റ് ആണെന്ന് കരുതി അടിമയൊന്നുമല്ല... അവന്റെ അമ്മ ഇംഗ്ലണ്ട് ക്കാരി ആണെന്ന് കരുതി നമ്മൾ ഇന്ത്യക്കാർ എന്താ അവന്റെ അടിമയോ?? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഒന്നും അവൻ അറിഞ്ഞില്ലേ ആവോ..?? "
പിയുഷ്നോടുള്ള ദേഷ്യം മുഴുവൻ ആ വാക്കുകളിൽ പ്രതിധ്വനിച്ചിരുന്നു.. ശങ്കു ഒരു ചിരിയോടെ അവന്റെ തോളിൽ തട്ടി...

" ജിതാ...സബോർഡിനേറ്റ്സ് എന്നും തെറി വിളി കേൾക്കാൻ ഉള്ളവർ ആണ്... നമ്മുടെ ധനുഷിനു ഇന്ന് കിട്ടിയ പണിഷ്മെന്റ് ഹോസ്പിറ്റലിലെ ടോയ്ലറ്റ് ക്‌ളീനിംഗ് ആയിരുന്നു... നാലു ദിവസത്തേക്ക് ഫുഡ്‌ കഴിക്കില്ലെന്ന് പറഞ്ഞാ അവൻ നടക്കുന്നെ... ഇതൊക്കെ ഇവിടെ സഹജം അല്ലേടാ.. പറയുമ്പോ എന്താ ഇന്ത്യൻ ഡിഫെൻസിൽ ആണ് ജോലി... ആർമി യൂണിഫോമും നേവി യൂണിഫോമും എയർ ഫോഴ്സ് ന്റെ യൂണിഫോമും കാണുമ്പോ കാണുന്നവർക്ക് ഉള്ള റെസ്‌പെക്ട് ആണ് നമ്മുടെ സമ്പാദ്യം... ഭാഗ്യവാൻ നല്ല ശമ്പളം ആനുകൂല്യങ്ങൾ റെസ്‌പെക്ട് ഇതൊക്കെയാ മറ്റുള്ളവരുടെ കാഴ്ചപ്പാട്... പക്ഷെ ഇതിനു അകത്തു നമ്മൾ അനുഭവിക്കുന്ന പ്രെഷർ ആർക്കും അറിയില്ല... "

" അതെ അതെ... നാട്ടുകാരുടെ വിചാരം യുദ്ധം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പണിയുള്ളൂ അല്ലാത്തപ്പോൾ ചുമ്മ ഇരുന്നു കോട്ട അടികുകയാണെന്നാ..."

ശങ്കു പറയുന്നത് കേട്ട് അവിടേക്ക് വന്ന അജിത് പറഞ്ഞു...

" അളിയാ ചെല്ല്... ചെന്നു യൂണിഫോം മാറ്റിയിട്ടു വാ നമുക്ക് ഒന്ന് പുറത്ത് പോയി വരാ... "

അജിത് പറഞ്ഞപ്പോ ജിതൻ അവന്റെ തോളിൽ കൈ വച്ചു റൂമിലേക്ക് നടന്നു... ജിതൻ പോകുന്നത് കണ്ടു അവർ പരസ്പരം നോക്കി...

" doc എന്താ പറഞ്ഞത് ശങ്കു?? "

" വലി നിർത്തിയില്ലേൽ ആരോഗ്യം, ജോലി രണ്ടും കൈയിൽ നിന്ന് പോകും എന്ന്... അവന്റെ ഫിസികൽ സ്റ്റാമിന കുറയുന്നുണ്ടെന്ന് എനിക്ക് സംശയം ഉണ്ട് അജി.. ഇന്ന് കാലത്ത് പിറ്റിയ്ക്കു അവൻ ഓട്ടത്തിന് ഇടയിൽ എത്ര തവണ നിന്ന് കിതച്ചു... "

സങ്കോച്ഛത്തോടെ അജിത് ശങ്കുവിനെ നോക്കി...

🔹🔹🔹🔹🔹🔹🔹🔹🔹🔹

കുറച്ചു നേരത്തിനു ശേഷം യൂണിഫോം മാറി വന്ന ജിതനു ഒപ്പം ധനുഷും ഉണ്ടായിരുന്നു... അവർ എല്ലാവരും പുറത്തേക്ക് ഇറങ്ങി...മുംബൈ നേവൽ ഡോക്കയർഡ് ന്റെ പ്രധാന ഗേറ്റ് കടന്നു ഐഡി കാണിച്ചു അവർ പുറത്തേക്ക് ഇറങ്ങി... അവർ നാലു പേരും ആദ്യം പോയത് ഗേറ്റ്ഓഫ് ഇന്ത്യ കാണാൻ ആയിരുന്നു.. മിക്ക ദിവസങ്ങളിലും അവരുടെ വൈകുന്നേരങ്ങൾ ഗേറ്റ്ഓഫ് ഇന്ത്യയുടെ പരിസരങ്ങൾ ആയിരുന്നു...

" അളിയാ നമുക്ക് എന്തെങ്കിലും കഴിച്ചാലോ?? നല്ല വിശപ്പ്... "

" ആമാ ടാ പസിക്കിരുത്...വാ സാപ്പിടലാം...

ധനുഷ് അജിത്തിനെ പിന്താങ്ങിയപ്പോൾ അവർ കഴിക്കാനായി പോയി... രാത്രി വരെ ചുറ്റിനടന്നു രാത്രിയിലേക്കുള്ള ഫുഡും വാങ്ങി അവർ തിരികെ നേവൽ ബേസിലേക്ക് എത്തി... റൂമിൽ എത്തിയ ശേഷം എല്ലാവരും ഫ്രഷ് ആയി കഴിക്കാനിരുന്നപ്പോൾ ധനുഷ് നാലു ഗ്ലാസുകളും ഒരു വോഡ്ക്ക ബോട്ടിലും മുന്നിൽ വച്ചു അവരെ നോക്കി ചിരിച്ചു... ഫുഡ്‌ കഴിക്കലും വെള്ളമടിയും തകൃതിയായി കഴിഞ്ഞു...

"ടാ അണ്ണാച്ചി ഒരു പാട്ട് പാട്..."

നിലത്തു കിടക്കുന്ന ധനുഷിന്റെ കാലിൽ തട്ടിക്കൊണ്ടു ശങ്കു പറഞ്ഞു

"മുടിയാത്... പേസ പോലും മുടിയലെ എന്നാലേ... അപ്പോ താ പാട്ട്..."

ധനുഷ് ഒരു ഭാഗത്തു സൈഡ് ആയി...ജിതൻ അതൊന്നും ശ്രദ്ധിക്കാതെ ഇൻസ്റ്റാഗ്രാമിൽ ഓരോന്ന് നോക്കുമ്പോഴാണ് ആ പോസ്റ്റ്‌ അവന്റെ കണ്ണിൽ തടഞ്ഞത്...

തുടരും