ഭാഗം 6
സുമയും ബാലനും അമ്മുവിനെ ഒരു കുറവും വരുത്താതെ നോക്കി. അവൾക്ക് നഷ്ടപ്പെട്ട അച്ഛൻ്റെയും അമ്മയുടെയും സ്നേഹം ഈശ്വരൻ അവൾക്ക് തിരികെ നൽകുന്നത് പോലെ അമ്മുവിന് തോന്നി.
അവള് ആ വീട്ടിൽ എത്തിയിട്ട് നാല് ദിവസം പിന്നിട്ടു. അവരുടെ ലാളനയും പരിചരണവും അവളുടെ ദുഃഖത്തെ മറികടക്കാൻ അവളെ സഹായിച്ച് കൊണ്ടിരുന്നു. ബാലൻ്റെ കൂടെ കൃഷിയിലും സുമയുടെ കൂടെ അടുക്കളയിലും അവള് സാഹായവതി ആയി മാറി. അവൾക്ക് അവരും അവർക്ക് അവളും പ്രിയപ്പെട്ടവർ ആയി മാറാൻ തുടങ്ങിയിരുന്നു. അവളുടെ ഹൃദയത്തിൻ പതിയെ പഴയ കര്യങ്ങൾ മാഞ്ഞ് പോവാൻ തുടങ്ങിയെങ്കിലും ഇടക്ക് അച്ഛനും അമ്മയും അവളുടെ ഹൃദയത്തിൽ എത്തും . അന്നേരം അവളുടെ മിഴികൾ തൂവും. അവർക്ക് വേണ്ടി മനസ്സ് അറിഞ്ഞ് അവള് പ്രാർത്ഥിക്കും.
സുമയും ബാലനും മാത്രം ഉണ്ടായിരുന്നപ്പോൾ അവരുടെ വീട് അനക്കം ഉണ്ടായിരുന്നില്ല. അപ്പുവും ( ശരത്ത് ) ഉണ്ണിയും ( ഗണേഷ്) വരണം ആ വീട് ഒന്ന് ഉണരണമെങ്കിൽ. എങ്കിൽ ഇപ്പൊൾ അമ്മുവും ബാലനും സുമയും കൂടി ആ വീട്ടിൽ കളി ചിരികൾ നിറക്കാൻ തുടങ്ങി.
ഒരു ദിവസം രാവിലെ സുമയും ബാലനും അമ്പലത്തിൽ പോയി. അമ്മുവിന് തലവേദന ആയത് കൊണ്ട് അവള് വീട്ടിൽ തന്നെ നിന്നു. പോവുന്ന തിരക്കിൽ സുമ ഫോൺ എടുക്കാൻ മറന്നിരുന്നു.
സുമയുടെ ഫോൺ ബെൽ അടിക്കാൻ തുടങ്ങിയപ്പോൾ ആണ് അമ്മു അവർ ഫോൺ എടുക്കാൻ മറന്നു എന്ന് മനസ്സിലാക്കിയത്. അമ്മു ഫോണിൻ്റെ അടുത്തേക്ക് ചെന്നു.
സ്ക്രീനിൽ അപ്പു എന്ന് എഴുതി കാട്ടിയിരുന്നു. അവള് ഫോൺ എടുക്കാൻ ഒന്ന് മടിച്ചു. വീണ്ടും വീണ്ടും ഫോൺ നിർത്താതെ ബെൽ അടിച്ചപ്പോൾ അവൾക്ക് എടുക്കേണ്ടതായി വന്നു.
" ഹലോ... " അവള് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ഇത് വരെ കേൾക്കാത്ത സ്വരം അപ്പുറത്തെ സൈഡിൽ നിന്ന് കേട്ടപ്പോൾ അപ്പു നമ്പർ മാറിയോ എന്ന് നോക്കി. പക്ഷേ നമ്പർ അത് തന്നെയാണ് എന്ന് മനസിലാക്കിയ അപ്പു
"ഇതാരാ... " എന്ന് തിരികെ ചോദിച്ചു. " അച്ഛനും അമ്മയും അമ്പലത്തിൽ പോയതാ... ഫോൺ എടുക്കാൻ മറന്നു. വന്നാൽ ഞാൻ പറയാം... "
അവനുള്ള ഉത്തറമെന്നോണം അവള് പറഞ്ഞു. " അല്ലാ... എനിക്ക് ആളെ മനസിലായില്ല... ആരാ സംസാരിക്കുന്നത്... " അവൻ വീണ്ടും ചോദിച്ചു.
" ഞാൻ അമ്മു ഇവിടുത്തെ അച്ഛൻ്റെ കൂട്ടുകാരൻ്റെ മകളാണ്. ഞാൻ കുറച്ച് ദിവസമായി ഇവിടെയാ... "
" എങ്കി വെച്ചോട്ടെ... അവര് വന്നാൽ വിളിക്കാൻ പറയാം... "
അവള് പറഞ്ഞു.
" ഓകെ... ശെരി... ബൈ "
എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു.
ജോലിക്ക് ഇടയിൽ ഇപ്പോഴും വീട്ടിലേക്ക് വിളിക്കാൻ പറ്റാറില്ല. ഇന്ന് ഓഫ് ആയത് കൊണ്ട് വിളിച്ചതാണ് അവൻ.
" നല്ല സ്വരം... ആരാണ് അവള്... അമ്മു... നല്ല പേര്... അവള് എങ്ങനെ അവിടെ... എനിക്ക് ഒന്നും മനസിലാവുന്നില്ലല്ലോ...
ഏതായാലും അച്ഛനെ വിളിക്കാം അവര് രണ്ടാളും ഒപ്പം ഉണ്ടാവുമല്ലോ... അച്ഛൻ ഫോൺ എടുത്തിട്ടുണ്ടാവും " അത്രയും ചിന്തിച്ച് കൊണ്ട് അവൻ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു. മൂന്ന് റിങ് പിന്നിട്ടത്തും ബാലൻ ഫോൺ എടുത്തു...
" ഹലോ... അച്ഛാ... എന്തുണ്ട് വിശേഷം... " ഒറ്റ ശ്വാസത്തിൽ അവൻ ചോദിച്ച് നിർത്തി.
" നല്ല വിശേഷമാണ് മോനേ... നിൻ്റെ വരവ് എന്തായി... "
" ഒരാഴ്ച്ചക്കുള്ളിൽ വരണം എന്ന കരുതിയെ പക്ഷേ... പറ്റും എന്ന് തോന്നുന്നില്ല.... ഒരു മാസം കഴിയാതെ ഇനി വരാൻ പറ്റില്ല. ഇവിടെ രണ്ട് പേർ എമർജൻസി ആയി പോയി. ഇനി അവർ വരാതെ നടക്കില്ല.
" അയ്യോ... അത് കഷ്ടായി മോനേ... ഞങ്ങള് നിൻ്റെ വരവും കാത്ത് ഇരിക്കായിരുന്നു. ഇനി ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ... നീ ലീവ് കിട്ടിയാൽ പറയ്... "
" ആ... ശെരി അച്ഛാ... "
" ആരാ... ബാലേട്ട... "
"അപ്പുവാ... "
" ആണോ.... ഇങ്ങ് തന്നെ..."
എന്നും പറഞ്ഞ് സുമ ഫോൺ വാങ്ങി...
" അമ്മാ... ഞാൻ അമ്മയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. ആരോ... ഒരു അ... മ്മു വോ... മറ്റോ ആണ് ഫോൺ എടുത്തത്.
"ഉവ്വോ... അവളാണോ എടുത്തേ... അവള് നിന്നോട് എന്താ എന്നിട്ട് പറഞ്ഞേ...
അവർ ആകാംക്ഷയോടെ ചോദിച്ചു.
" അമ്മ അമ്പലത്തിൽ പോയതാണ്... വന്നിട്ട് വിളിക്കാൻ പറയാം എന്ന് പറഞ്ഞു...
അത് ആരാ അമ്മാ... "
അവൻ അതിനുള്ള ഉത്തരം കേൾക്കാൻ കാതോർത്തു.
അവർ നടന്നത് എല്ലാം അവനോട് വിശദമായി പറഞ്ഞു.
" നല്ല കുട്ടിയ മോനേ... നല്ല അടക്കവും ഒതുക്കവും ഉള്ള നാടൻ കുട്ടി. നിനക്ക് നാടൻ കുട്ടികളെ ഇഷ്ടമാണല്ലോ... എന്താടാ... അപ്പു നമുക്ക് ഇത് ആലോചിക്കണോ... " അവർ ഒന്ന് നിർത്തി ചോദിച്ചു...
" വരട്ടെ നോക്കാം.... " അവൻ ഉള്ളിൽ ചിരിച്ച് കൊണ്ട് പറഞ്ഞു.
" നിൻ്റെ ഉള്ളിൽ ആരെങ്കിലും ഉണ്ടെങ്കിൽ നമുക്ക് വേറെ ആരെയെങ്കിലും തിരയാം അവൾക്ക് വേണ്ടി... അവൻ്റെ ഉള്ളറിയാൻ സുമ ചോദിച്ചു.
" ഇത് ഇപ്പൊ വല്യ കഷ്ട്ടം ആയല്ലോ... ആ കുട്ടിയുടെ ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല. പിന്നെ എങ്ങനെ പറയാനാ... " അവനും വിട്ട് കൊടുത്തില്ല.
" നിനക്ക് ഇഷ്ടപ്പെടും തീർച്ച... ഇനി ഫോട്ടോ വേണെങ്കിൽ ഞാൻ അയച്ച് തരാം... ഒന്ന് നിൽക്ക് അതും പറഞ്ഞ് അവർ ഫോൺ തപ്പി. ഒരിക്കൽ തോട്ടത്തിൽ ഫലങ്ങൾ വിളവ് എടുത്തപ്പോൾ സുമയും ബാലനും അമ്മുവും ഒന്നിച്ച് ഒരു സെൽഫി എടുത്തിരുന്നു. ആ ഫോട്ടോ അതികം തപ്പാതെ തന്നെ സുമക്ക് അത് അപ്പോൾ തന്നെ അവന് അയച്ച് കൊടുത്ത്.
അവൻ ആ ഫോട്ടോ നോക്കിയതും അവൻ്റെ മിഴികൾ ഒരു നിമിഷം അവളുടെ ഫോട്ടോയിൽ അമർന്നു. ഒരു സുവർണ്ണ കന്യക തന്നെ... അവൻ
മനസ്സിൽ ഓർത്തു....
" എന്താടാ... ഇഷ്ട്ടായോ... " സുമ ചോദിച്ചു.
" ഞാൻ മാത്രം അല്ലല്ലോ... പറയേണ്ടത്... അവളുടെ അഭിപ്രായം യെസ് എന്നാണെങ്കിൽ എനിക്ക് വിരോധം ഒന്നും ഇല്ല... "
അവൻ പറഞ്ഞ് നിർത്തി.
" എനിക്ക് അത് കേട്ട... മതി... അവളോട് ചോദിച്ചിട്ട് ഞാൻ പറയാം... എന്നാ... ശെരി മോനേ... വീട്ടിൽ പോയിട്ട് വിളിക്കാം... "
" ആ ശെരി അമ്മ "
എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു.
സുമ ബാലനെ നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
" എങ്ങനെ ഉണ്ട് ഏട്ടാ... എൻ്റെ ബുദ്ധി.. ഞാനെ... മനപ്പൂർവ്വം ഫോൺ വീട്ടിൽ മറന്ന് വെച്ചതാ....
ഇപ്പൊ നയ്‌സിൽ കാര്യം അറിയാൻ പറ്റിയത് കണ്ടോ... "
ബാലൻ അവളെ നോക്കി പുഞ്ചിരിച്ചു. രണ്ടുപേരും ഒന്ന് കൂടെ അമ്പലത്തിലേക്ക് ചെന്ന് അമ്മുവിനും സമ്മതം ആവണേ എന്ന് പ്രാർത്ഥിച്ചു.
(തുടരും)