Featured Books
  • ദക്ഷാഗ്നി - 4

    ദക്ഷഗ്നിPart-4ദച്ചു ഇവിടെ എന്താ നടക്കുന്നത് എനിക്കൊന്നും മനസ...

  • ശിവനിധി - 1

    ശിവനിധി part -1മോളെ നിധി നീ ഇതുവരെയായും കിടന്നില്ലേഇല്ല അമ്...

  • ദക്ഷാഗ്നി - 3

    ദക്ഷഗ്നിPart-3അപ്പോ നീ പ്രൈവറ്റ് റൂമിൽ ഇരുന്നോ എനിക്ക് മീറ്റ...

  • വിലയം - 2

    ജീപ്പ് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ മൂടൽ മഞ്ഞിന്റെ കട്ടി...

  • താലി - 6

    ഭാഗം 6സുമയും  ബാലനും അമ്മുവിനെ ഒരു കുറവും വരുത്താതെ നോക്കി....

വിഭാഗങ്ങൾ
പങ്കിട്ടു

ശിവനിധി - 1

💔ശിവനിധി 💔 part -1



മോളെ നിധി നീ ഇതുവരെയായും കിടന്നില്ലേ


ഇല്ല അമ്മേ ഉറക്കം വരുന്നില്ല 


എന്താ മോളെ പറ്റിയെ കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു 
എന്താ മോളെ നീനക്ക് ഈ വിവാഹത്തിന് താല്പര്യമില്ലേ 


എനിക്കും അറിയില്ല അമ്മേ പക്ഷെ എന്തോന്ന് എന്നെ ഈ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് പോലെ
ചിലപ്പോ അത് നിങ്ങളെ വിട്ട്  നാളെ ഇവിടെനിന്നും പോകുന്നത് കൊണ്ടാവാം


മോള് അതോർത്ത് ഒന്നും വിഷമിക്കേണ്ട പിന്നെ അച്ഛന്റെ സ്നേഹിതൻറെ മോനല്ലേ   അവർക്ക് മോളെ ഒത്തിരി ഇഷ്ടാ അതുകൊണ്ട് മോള് ഒന്നും ഓർത്തു വിഷമിക്കാതെ പോയി കിടക്ക്


അല്ല അമ്മേ ഏട്ടനോ 


അവൻ പുറത്തുണ്ട് മോളെ അവന്റെ സ്നേഹിതർ വന്നിട്ടുണ്ട്


കിച്ചവേട്ടൻ കുറെ കഷ്ടപ്പെടുന്നുണ്ടല്ലേ അമ്മേ എന്റെ വിവാഹ കാര്യങ്ങൾക്ക് വേണ്ടി


അതോർത്ത് ഒന്നും മോള് വിഷമിക്കേണ്ട
കാരണം കിച്ചു നിന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന എല്ലാം ചെയ്യുന്നത്


ശെരിയാ അമ്മ പറഞ്ഞത് അച്ഛൻ നമ്മളെ വിട്ടു പോയതിനുശേഷം
കിച്ചുഏട്ടനാ ഈ വീടിന്റെ താങ്ങും തണലുമായി നിന്നത്
പക്ഷെ കിച്ചുവേട്ടൻ എന്റെ വിവാഹത്തിനു വേണ്ടി ഈ വീട് പണയംവെച്ചുനു അറിഞ്ഞപ്പോൾ ഇതൊന്നും വേണ്ടയിരുന്നു എന്ന് തോന്നി പോവാ



മോളെ (കിച്ചു )


ഏട്ടാ എന്തിനു വേണ്ടിയാ നമ്മുടെ വീട് പണയം വെച്ചത്
ഈ വീട്ടു മാത്രമല്ലേ മാത്രമല്ലേ നമുക്ക് ആകെ കൂടി ഉള്ളൂ
ഇതു നഷ്ടപ്പെടുത്തി എന്തിനുവേണ്ടിയാ ഏട്ടാ എന്നെ പറഞ്ഞയക്കുന്നത് നമുക്ക് ഈ വിവാഹം വേണ്ടാന്ന് വെച്ചാ മതിയായിരുന്നല്ലോ


എന്റെ മോളെ നീ എന്തൊക്കെയാ ഈ പറയുന്നേ നിന്റെ നല്ല ജീവിതത്തിനു വേണ്ടിയാ ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത്
ഏട്ടന് മോളെ നല്ല രീതിയിൽ അവർക്ക് കൊടുക്കണം
കാരണം അവർ വലിയ വീട്ടു കാരാ
അതുകൊണ്ട് മോൾ ആ വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ ആരും ഒരു കുറവും മോളെ പറയാതിരിക്കാൻ വേണ്ടിയാ ഏട്ടൻ ഇത് എല്ലാം ചെയ്യുന്നത് അതും നിറഞ്ഞ സന്തോഷത്തോടെ



എന്നാലും ഏട്ടാ വീട് പണയപ്പെടുത്തി ഒന്നും  ചെയ്യണ്ടായിരുന്നു



അത് അല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല മോളെ അതുകൊണ്ട് വീട് പണയപ്പെടുത്തിയത്
മോൾക്ക് അറിയാലോ കഴിഞ്ഞ മാസം മുതലാണ് ഏട്ടൻ ബാങ്കിലെ ജോലിക്ക് പോയി തുടങ്ങിയത് അതുവരെ ഏട്ടൻ പാർടൈം ജോലികു പോയും മോള് വീട്ടിൽ ട്യൂഷനും എടുത്തു അമ്മ തയ്ച്ചു കൊടുത്ത ഈ വീട് പട്ടിണിയില്ലാതെ പോയത്


എനിക് എല്ലാം അറിയാം ഏട്ട
പക്ഷെ എന്തിനാ വിവാഹം പെട്ടെന്ന് നടത്താൻ അവർ പറഞ്ഞത്



ഈ വിവാഹം  കുഞ്ഞുനാളിൽ പറഞ്ഞു വെച്ചതല്ലേ   രണ്ടു അച്ഛന്മാരും
അതുകൊണ്ട് നേരത്തെ എന്നൊന്നും പറയാൻ പറ്റില്ല
അതുകൂടാതെ അച്ഛന്റെ മരണ ശേഷം അവർ നമ്മളെ കുറെ സഹായിച്ചിട്ടുണ്ട്



എന്നാലും ഏട്ടാ എന്നെ ആ വീട്ടിൽ നിന്നും അച്ഛനുമമ്മയും അല്ലാതെ ദേവട്ടൻ ഇതുവരെ ആയിട്ടും വിളിച്ചിട്ടില്ല


അതോർത്ത് മോള് വിഷമിക്കേണ്ട കുറച്ചു മുമ്പ് അവൻ എന്നെ വിളിച്ചിരുന്നു കൂടാതെ നിന്റെ കാര്യവും ചോദിച്ചിരുന്നു
പിന്നെ എന്തെങ്കിലും അത്യാവശ്യം വരികയാണെങ്കിൽ അവനോട് ചോദിക്കാൻ മടിക്കരുത് എന്നും പറഞ്ഞു


സത്യം ആണോ ഏട്ടാ


അതെ മോളെ
പിന്നെ നിന്നെ വിളിക്കാതിരികുന്നത് ചിലപ്പോ അവന്റെ തിരക്ക് കൊണ്ടാവും
അവൻ ഒരു വലിയ കമ്പനിയിൽ അല്ലേ ജോലി ചെയ്യുന്നത് അതുകൊണ്ട് മോള് ഒന്നോർത്തും ടെൻഷൻ അടിക്കാതെ കിടക്കാൻ നോക്



എന്നാൽ ഏട്ടനും അമ്മയും എനിക് ഒപ്പം കിടക്ക്



അതിനു എന്താ ഞങ്ങളും കിടക്കാല്ലോ 
അങ്ങനെ അവർ മൂന്ന് പേരും പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു
എന്നാൽ അവർ ആരെയും നിദ്ര പുൽകിലാ
തന്റെ മകൾ തങ്ങളെ വിട്ടു മറ്റൊരു വീട്ടിലേക്ക് പോകാനു ഓർത്ത്  ആ അമ്മ മനസ് കലങ്ങി
തന്റെ അനിയത്തിക്ക് നല്ലൊരു ജീവിതം കിട്ടണമെന്ന് പ്രാർത്ഥിച്ച് നിധിയെ തന്റെ നെഞ്ചോട് ചേർത്തു കിടത്തി


എന്നാൽ നിധി ദേവശിവാദ് പെണ്ണുകാണാൻ വന്ന ദിവസത്തിലെ ഓർമയിലേക്ക് നീങ്ങി


രാവിലെലത്തെ പണികൾ കഴിഞ്ഞ് ഉച്ചത്തെ ചോറ് കാലാക്കാൻ നിന്നപ്പോൾ ആണ് പുറത്ത് ഒരു കാർ വന്നു നിന്ന ശബ്ദം കേട്ടത്
കിച്ചു ഏട്ടന്റെ ഫ്രണ്ട്സ് ആണെന്ന് കരുതി വീണ്ടും പണിയിലേക്ക് കടന്നതും കാണുന്നത് ദൃതിയിൽ അടുക്കലേക്ക് കടന്നുവരുന്ന അമ്മയെ ആണ്


എന്താ അമ്മേ എന്താ പറ്റിയെ ആരാ പുറത്ത് വന്നത്


അത് മോളെ ശേഖരൻ ഏട്ടനും ശാരദ ചേച്ചി അവരുടെ മോനും വന്നിട്ടുണ്ട് മോളെ കാണാൻ വേണ്ടി



എന്താ അമ്മേ അവർ ഒരു മുന്നറിയിപ്പുമില്ലാതെ വന്നത്



അറിയില്ല മോളെ വേഗം മോള് ചായ എടുക്ക്


മ്
അവൾ വേഗം ചായ എടുത്ത് അമ്മയ്ക്ക് കൂടെ നടന്നു
ശേഖരൻ അച്ഛനും ശാരദാമ്മ യും വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞങ്കിലും ദേവശിവാദ് അവൾക് നേർത്ത പുഞ്ചിരി ആണ് നൽകിയത്



അവർ ഇറങ്ങിയതും അമ്മയും കിച്ചുഎട്ടനും അടുത്തുവന്നു



എന്താ അമ്മേ അവർ പറഞ്ഞേ


അത് മോളെ ദേവൻ മോൻ ബാംഗ്ലൂർനു രണ്ടുദിവസം മുബാ വന്നത് അതുകൊണ്ട് അവർ  പറയുന്നത് എത്രയും പെട്ടെന്ന് വിവാഹം നടത്താനാ
മോനു എന്തൊക്കെ ജാതകത്തിൽ പ്രശ്നമുണ്ടെന്ന് അതുകൊണ്ട് അടുത്ത ആഴ്ച തന്നെ  വിവാഹം  നടത്തണമെന്ന അവർ പറയുന്നth 


അയ്യോ  അമ്മേ ഇത്ര പെട്ടെന്നോ
വിവാഹത്തിനുള്ള ചിലവിന് ഒക്കെ എന്ത് ചെയ്യും
അതുകൊണ്ട് ഈ വിവാഹം വേണ്ടാന്ന് വെക്കാം കിച്ചുവേട്ട


അത് അതോർത്ത് മോള് വിഷമിക്കേണ്ട അതിനുള്ള വഴി ഏട്ടൻ കണ്ടെത്തിയിട്ടുണ്ട്



അങ്ങനെ ഏട്ടൻ വിവാഹത്തിന് കണ്ടെത്തിയ വഴി ആയിരുന്നു വീട് പണയം വെക്കൽ



അങ്ങനെ അമ്മയുടെയും ഏട്ടന്റെയും നിർബന്ധത്തിനു വഴങ്ങി താൻ ഈ വിവാഹത്തിനു സമ്മതം നൽകി
എന്നിരുന്നാലും ദേവട്ടന്റെ ഒരു വിളി പോലും ഉണ്ടാകാതിരുന്നത്  മനസ്സിനെ ആശയക്കുഴപ്പത്തിലാക്കി 
അങ്ങനെ എന്തൊക്കെയോ ഓർത്ത് ഏട്ടന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നതും എപ്പോഴോ നിദ്രയെ പുതുക്കി
നാളെ തന്റെ ജീവിതം മാറ്റി മറിക്കും എന്നറിയാതെ




തുടരും........



പിന്നെ മെയിൻ ആളു വന്നിട്ടില്ല ആളെ അധികം വൈകാതെ പരിചയപ്പെടുത്താം 

💔ശിവനിധി 💔


Hi ഫ്രണ്ട്‌സ് ഇത് ന്യൂ സ്റ്റോറി ആണ്
വായിച് അഭിപ്രായം പറയണേ