Featured Books
  • ശിവനിധി - 3

    ശിവനിധി Part-3രാവിലെ നിധി കണ്ണു തുറന്നു നോക്കിയപ്പോഴാണ് താൻ...

  • വിലയം - 5

    അതേ സമയം അജയ്‌യും നിഖിലും ബൈക്കിൽ ദേവികുളം ലക്ഷ്യമാക്കി പോകു...

  • ശിവനിധി - 2

    ശിവനിധിPart-2ഇന്നാണ് ആ  കല്യാണംരാവിലെ ഏട്ടന്റെ വിളി കേട്ടാണ്...

  • നെഞ്ചോരം - 5

    ️നെഞ്ചോരം ️5പെട്ടന്നാണ് അവൾക്ക് പിന്നിൽ ആരോ നിക്കും പോലെ തോന...

  • നീ തൊട്ടുണർത്തുമ്പോൾ.. ?

    ക്രിസ്മസ് പരീക്ഷയുടെ പ്രോഗ്രസ്സ് കാർഡ് കിട്ടിയിട്ടുണ്ട്...""...

വിഭാഗങ്ങൾ
പങ്കിട്ടു

ശിവനിധി - 3

💔ശിവനിധി 💔


Part-3

രാവിലെ നിധി കണ്ണു തുറന്നു നോക്കിയപ്പോഴാണ് താൻ എവിടെ ഇരിക്കുന്നെ എന്നുള്ള ബോധം അവൾക്ക് വന്നത്
ഇന്നലെ  നടന്ന കാര്യങ്ങൾ ഓർത്തതും
വീണ്ടും അവളുടെ കൺപോളയിൽ കണ്ണുനീർ തിങ്ങി
എങ്ങനെയോ ഒരു വിധം അവൾ എഴുന്നേറ്റു നിന്നതും വെച്ച് വീഴാൻ പോയതും ഒരുമിച്ചായിരുന്നു
എങ്ങനെയോ തപ്പിത്തടഞ്ഞു റൂമിലെത്തിയതും കാണുന്നത് മുറിയിൽ മൂടിപ്പുതച്ച് ഉറങ്ങുന്ന ദേവേട്ടനെ ആണ്


എന്തിനാ ദേവേട്ട എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്
ഞാൻ എന്ത് തെറ്റ് ചെയ്താ
ഞാൻ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ചു എന്ന തെറ്റ് മാത്രമല്ലേ ഞാൻ ചെയ്തിട്ടുള്ളൂ
എന്നിട്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്
ഓരോന്നും ഓർത്തും ബെഡിൽ ഇരുന്നപ്പോഴാണ് കിച്ചുവിന്റെ കോൾ അവൾക് വന്നത്
അവന്റെ പേര് സ്ക്രീനിൽ കണ്ടതും
അവളുടെ വിഷമത്തിന് ആക്കം ഒന്നുംകൂടി കൂട്ടി 


ഇല്ല ഒന്നും കിച്ചുവേട്ടൻ അറിയാൻ പാടില്ല അറിഞ്ഞ ആ പാവം തകർന്നുപോകും
ഓരോന്നും ആലോചിച് കണ്ണുകൾ അമർത്തി തുടച്ചു ഫോൺ എടുത്തതും കേൾക്കുന്നത്
തന്റെ കുഞ്ഞി പെങ്ങളുടെ സുഖവിവരങ്ങൾ തിരക്കുന്ന ഏട്ടനെ ആണ്
ആ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകും ഏട്ടന്റെ മനസ്സിലുള്ള ആകുലത


ഏട്ടാ


മോളെ നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ
ഇന്നലെ രാത്രി മനസ്സിന് തീരെ സുഖം ഉണ്ടായിരുന്നില്ല അതുകൊണ്ട് രാവിലെ തന്നെ വിളിച്ചത്
മോള് വിഷമിച്ച് കരയുന്നത് ഓകെയാ രാത്രി കിടന്നപ്പോൾ മനസ്സിലുണ്ടായിരുന്നത്
അതുകൊണ്ട് വെച്ച് താമസിക്കേണ്ട നു വിചാരിച രാവിലെ തന്നെ വിളിച്ചത് മോൾക്ക് ബുദ്ധിമുട്ടായോ


ഇല്ല ഏട്ടാ എനിക്ക് ഇവിടെ കുഴപ്പമൊന്നുമില്ല
ഇവിടെ എനിക്ക് സന്തോഷമേയുള്ളൂ


ഹാവൂ ഇപ്പോഴൊ ഒരു സമാധാനമായെ


പാവം എന്റെ ഏട്ടൻ എന്റെ സങ്കടം പോലും ആ മനസ്സിന് അറിയുന്നുണ്ട്
അത്രയ്ക്കും എന്നെ ഏട്ടൻ സ്നേഹിക്കുന്നുണ്ട് ഇക്കാര്യങ്ങളൊക്കെ അറിഞ്ഞ എന്റെ ഏട്ടന്റെ ചങ്ക് പൊട്ടി പോകും
ഇല്ല്യ ഒരിക്കലും അറിയാൻ പാടില്ല
ആരോടും ഒന്നും പറയാതെ സ്വയം അനുഭവികാൻ ആയിരിക്കും എന്റെ വിധി


അല്ല മോളെ നീ എന്താ ഒന്നും പറയാത്തെ


ഒന്നുമില്ല ഏട്ടാ 
അല്ല അമ്മയോ ഏട്ടാ



അമ്മ അടുക്കളയിൽ ഉണ്ട് കൊടുക്കണോ


വേണ്ട ഏട്ടാ ഞാൻ കുറച്ചുകഴിഞ്ഞ് വിളിച്ചോളാം


എന്താ മോളെ മോളുടെ സംസരാത്തിൽ ഒരു മാറ്റാം
മോള് കരയാണോ


ഇല്ല ഏട്ടാ
പിന്നെ ഞാൻ എന്തിനാ കരയുന്നേ
ദേവഏട്ടനെ പോലെയുള്ള ഒരു നല്ലൊരു ഭർത്താവിനെയും അമ്മയെയും അച്ഛനെയും കിട്ടിയ ഞാനൊരു ഭാഗ്യവതി അല്ലേ
അതുകൊണ്ട് ഞാൻ ഹാപ്പിയാ ഏട്ടാ


അതെനിക്ക് അറിയാം മോളെ
അവര് നല്ല ആൾക്കാരാ  എന്നാലും എന്ത് സങ്കടം വന്നാലും ഏട്ടനോട് പറയണം


ശെരി ഏട്ടാ


കിച്ചു ഏട്ടൻ ഫോൺ വെച്ചതും മാറാനുള്ള ഡ്രെസ്സും എടുത്തു വാഷ് റൂമിൽ കയറിയതും അത് വരെ പിടിച്ചു നിർത്തിയ കണ്ണുനീർ ഷവറിൽനിന്നും വീഴുന്ന ജലം അതിനോടൊപ്പം ഒഴുകി


പാവാ കിച്ചു ഏട്ടൻ
ഒരിക്കൽപോലും ഒരു കാര്യവും ഞാൻ ഏട്ടനിൽ നിന്നും മറച്ചിട്ടില്ല
അതെനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും
പക്ഷേ ഈ കാര്യം ഞാൻ ഏട്ടൻ നിന്നും മറച്ചു കാരണം ഈ കാര്യം കേട്ടാൽ എന്റെ ഏട്ടൻ തകർന്നുപോകും
അതൊരിക്കലും എനിക്കും അമ്മയ്ക്കും സഹിക്കില്ല
അതുകൊണ്ട് എല്ലാം മറച്ചു വെച്ചേ പറ്റൂ
ഓരോന്നും ആലോചിച്ച് കുളിച്ച് ഇറങ്ങിയതും ദേവേട്ടനെ ഒന്ന് നോക്കി താഴേക്കിറങ്ങി
നേരെ പൂജാമുറിയിൽ ചെന്ന് വിളക്ക് കത്തിച്ച് ദേവേട്ടനോട് ഒപ്പം നല്ലൊരു ജീവിതം കിട്ടണമെന്ന് പ്രാർത്ഥിച്ച് അവിടെ ഇരുന്ന കുങ്കുമചെപ്പിൽ നിന്നും ഉം ഒരു തരി സിന്ദൂരം സീമന്തരേഖയിൽ ചാർത്തി കണ്ണനെ ഒന്നുംകൂടി തൊഴുത്
അടുക്കള ലക്ഷ്യമാക്കി നീങ്ങി


എല്ലാവർക്കുമുള്ള ചായ ഇട്ട് ബ്രേക്ഫാസ്റ്റിന് എന്തുണ്ടാകുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ്
ശാരദാമ്മ അടുക്കളയിലേക്ക് വന്നത്


ആ മോൾ ഇത്രയ്ക്ക് രാവിലെ എഴുന്നേറ്റോ കുറച്ചുകൂടി നേരം ഉറങ്ങായിരുന്നില്ലേ


ഈ സമയത്ത് എഴുന്നേൽക്ക് കാറുണ്ട്  അതുകൊണ്ട് ശീലമായി അമ്മേ


എന്നാൽ മോൾ ഈ ചായ അവനു കൊണ്ട് കൊടുക്ക് രാവിലെ എഴുന്നേറ്റാ ചായ നിർബന്ധ


ശെരി അമ്മേ


അമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങി റൂംന്റെ പടി എത്തിയതും എന്തോ ഭയം അവളെ മൂടി
രണ്ടും കൽപ്പിച്ച് വാതിൽ തുറന്നതും കാണുന്നത് ബെഡിൽ എഴുന്നേറ്റിരിക്കുന്ന ദേവ ഏട്ടനെ ആണ്


സാർ ച ച ചായ


ഇങ്ങ് താ
അപ്പോ താൻ വേലക്കാരിയുടെ പണി തുടങ്ങി അല്ലേ😏
പിന്നെ ഞാൻ കുളിച്ചു വരുമ്പോഴേക്കും ഈ റൂം അടിച്ചുവാരി വൃത്തിയാക്കി ഇട്ടിയിരിക്കണം അല്ലെങ്കിൽ എന്റെ സ്വഭാവം മാറും😡


അവൻ ഓരോന്നും ദേഷ്യത്തിൽ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഒരു ഫോൺ കോൾ അവനു വന്നത്


ഫോണിൽ വന്ന പേര് കണ്ടതും  അതുവരെ ദേഷ്യത്തിൽ ഉണ്ടായിരുന്ന അവന്റെ മുഖം പുഞ്ചിരിയിലേക്ക് വഴി മാറി


അവന്റെ പുഞ്ചിരി കണ്ടതും അവൾക്കു മനസ്സിലായി ഇന്നലെ അവൻ പറഞ്ഞ മഹിമ യാണെന്ന്


അവരുടെ രണ്ടുപേരുടേയും സംസാരം കേട്ടതും അവൾക്ക് അറപ്പും വെറുപ്പും തോന്നി
അവർ രണ്ടുപേരും പറയുന്ന കാര്യങ്ങൾ  ഒരു ഭാര്യ എന്ന നിലയിൽ കേട്ടുനിൽക്കാൻ പറ്റാത്ത കാര്യങ്ങൾ ആയിരുന്നു
അത്രയ്ക്കും  ചിപ്പ് സംസാരങ്ങൾ ആയിരുന്നു അവർ നടത്തിയിരുന്നത്
അവൾക്ക് വിഷമം സങ്കടവും ഒരുമിച്ച് വന്നതും അവൾ ആ മുറി വിട്ട് ഓടി


മോളെ


അമ്മയുടെ വിളി കേട്ടതും അവൾ കണ്ണുകൾ അമർത്തി തുടച്ച് അമ്മയുടെ അടുത്തേക് നടന്നു


എന്താ അമ്മേ


മോൾ വേഗം മാറി വാ നമുക്ക് നാഗക്കാവിൽ പോയി വരാം


അപ്പോ ദേവേട്ടനോ


അവനു അതിൽ ഒന്നും വിശ്വാസമില്ലാ അതുകൊണ്ട് അവൻ എവിടേക്കും വരില്ല


അല്ല മോളുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്


മാറി കിടന്നത് കൊണ്ടാണോ എന്നറിയില്ല ഉറക്കം ശരിയായില്ല അതുകൊണ്ട് ആവും ചെറിയ ഒരു തലവേദന


ബാം വേണോ മോളെ


വേണ്ടാ അമ്മേ എന്റെ കയ്യിൽ ഉണ്ട്
ഞാൻ വേഗം റെഡിയായി വരാം


ശെരി മോളെ

നിധി റൂമിൽ എത്തിയതും ദേവൻ പറഞ്ഞത് പോലെ റൂം ക്ലീൻ ചെയ്ത്
ഡ്രസ്സ് മാറി ദേവനെ കാത്തുനിന്നു

ദേവൻ ഫ്രഷ് ആയി പുറത്തു വന്നതും
ദേവനോട് അമ്പലത്തിൽ പോകുന്ന  കാര്യം പറഞ്ഞെങ്കിലും ദേവൻ ഒരക്ഷരം പറയാതെ ലാപ്പിൽ കുത്തിയിരുന്നു

ദേവേട്ടാ ഞാൻ

ഡീ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ദേവേട്ടനു വിളിക്കരുതെന്ന്
അതിനുള്ള അവകാശം എന്റെ മഹിക് ഉള്ളതാ
പിന്നെ നിനക്ക് എവിടേക്ക് പോകണം എങ്കിലും പോകാം അതിനു എന്റെ അനുവാദം ചോദിക്കണം എന്നില്ല
പിന്നെ നീ ആരുടെകുടെ പോയാലും ഞാൻ ഹാപ്പിയാ അങ്ങനെയെങ്കിലും ശല്യം ഒഴിഞ്ഞു പോയാൽ മതിയായിരുന്നു

ദേവൻ പറഞ്ഞതെല്ലാം ഒരു ശില പോലെ അവൾ കേട്ടു നിന്നു
കണ്ണുനീർ കവിൾ തളത്തിലൂടെ ഒഴുകിയെങ്കിലും അതിന്റെ ഇരട്ടി വേദന അവളുടെ നെഞ്ചിൽ കുത്തി നോവിച്ചു

അമ്മ താഴെ നിന്നും നിധിയെ വിളിച്ചതും കണ്ണുനീർ തുടച്ച് അമ്മയ്ക്ക് അരികിലേക്ക് നടന്നു

എന്താ മോളെ പറ്റിയെ കണ്ണല്ലാം കലങ്ങിയിരിക്കുന്നാലോ

അത് തലവേദന കൊണ്ടാ അമ്മേ പക്ഷെ ഇപ്പൊ കുറവുണ്ട്
നമുക്ക് പോകാം

വേണ്ട മോളെ നിനക്ക് വയ്യാത്തത് അല്ലേ അതുകൊണ്ട് പിന്നെ പോകാം

വേണ്ട അമ്മേ നമുക്ക് പോകാം
പോകാൻ തീരുമാനിച്ചത് എന്തായാലും മുടക്കണ്ട
ചിലപ്പോൾ അവിടെ ചെന്നാൽ മനസ്സിന് ഒരു സുഖം കിട്ടും

ശെരി മോളെ വാ

അങ്ങനെ രണ്ടാളും ആ വഴി നടന്നതും എന്തോ ഒരു അനുഭൂതി അവളിൽ നിറഞ്ഞു



അവൾ ഉള്ളിലേക്കും നടക്കും തോറും
കാണുന്ന കാഴ്ചകൾ അവളുടെ കണ്ണിനു കുളിർമ്മ നൽകി
നല്ല തണുത്ത ഇളംകാറ്റും പാരിജാത പൂവിന്റെ മണവും മര വിടവിലൂടെ വരുന്ന സൂര്യപ്രകാശവും  അവളെ മറ്റൊരു സമാധാന  ലോകത്തേക്ക് കൊണ്ടുപോകുന്ന പോലെ തോന്നി



അവർ നാഗ കാവിൽ എത്തിയതും അവൾ നാഗ ദൈവങ്ങളെ നോക്കി മനസ്സുരുകി പ്രാർത്ഥിച്ചു
അമ്മ മറ്റൊരു സ്ത്രീയുമായി സംസാരിച്ചു നിന്നതും
അവൾ അമ്മ പറഞ്ഞതനുസരിച്ച് ആ കുളം കാണാൻ നീങ്ങിയതും 
അപ്പോഴാണ് പുറകിൽ നിന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞത്


തുടരും.....


💔ശിവനിധി 💔


Hi ഫ്രണ്ട്‌സ് ഞാൻ പറഞ്ഞ മെയിൻ ആൾ രണ്ടുദിവസത്തിനുള്ളിൽ എത്തും അതിനുമുമ്പ് വേറൊരാളെ നാളത്തെ പാർട്ടിൽ കൊണ്ടുവരാം