""സ്വന്തം മകനെ വേദനിപ്പിച്ച രണ്ടാനച്ചനെ വെട്ടിക്കൊന്നിട്ട്, ആ ചോര പുരണ്ട വാക്കത്തിയും പിടിച്ച് നിന്ന് കരയുന്ന അമ്മയെ കണ്ട് ആ 12 വയസ്സുകാരൻ വിറങ്ങലിച്ച് നിന്നു,,കാരണം അമ്മയ്ക്ക് അവൻ എല്ലാം ആയിരുന്നു, അവൻ സങ്കടപ്പെട്ട് കാണാൻ ആ അമ്മ ആഗ്രഹിച്ചിരുന്നില്ല, കയ്യിൽ വിലങ്ങുകൾ അണിഞ്ഞ് പോലീസ് ജീപ്പിൽ പോകുന്ന അമ്മയെ നോക്കി ആ ബാലൻ നിന്നു"" പെട്ടെന്ന് തൻ്റെ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്ന ആ ചെറുപ്പക്കാരൻ മോർച്ചറിയുടെ വാതിൽക്കലേക്ക് നോക്കി,, അവളെപ്പോലെ തന്നെ അവനും അനാഥൻ ആയിരുന്നു,,തൻ്റെ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാൻ,, അവളോട് യാത്ര പറയാൻ,,, അവളെ ജീവന് തുല്യം സ്നേഹിച്ച അവൻ അവളുടെ നിശ്ചലമായി ശരീരം ഏറ്റെടുക്കാൻ ഹോസ്പിറ്റലിലെ മോർച്ചറിയുടെ വാതിൽക്കൽ ഇരുന്നു,,
****************************************************
_മരണപ്പെട്ടവൾ_(not a horror story)
അസംപ്ഷൻ ഹോസ്പിറ്റലിലേക്കുള്ള വഴികൾ പിന്നിട്ട് അനുപമ വേഗത്തിൽ നടത്തം തുടർന്നു,,,
"സമയം പോയി ഇന്ന് വഴക്ക് കേൾക്കണം"
2 ദിവസത്തെ അവധിക്ക് ശേഷം ഇന്നാണ് അനുപമ ഡ്യൂട്ടിക്ക് ഹോസ്പിറ്റലിലേക്ക് പോകുന്നത്,, ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ് അവൾക്ക്,, ഹോസ്പിറ്റലിൻ്റെ പടികൾ വേഗത്തിൽ അനുപമ ഓടി കയറി,,കയറി ചെന്നത് ഹോസ്പിറ്റലിലെ പ്രധാന ഡോക്ടർ ആയ ഡോക്ടർ അരുണിൻ്റെ മുന്നിൽ ആയിരുന്നു,, പെട്ടെന്ന് അനുപമ നിന്നു,,
"ഇന്നും ലേറ്റ് ആണല്ലോ അനു,,എന്ത് പറ്റി" അരുൺ ചോദിച്ചു
"അത്,സാർ,,ഹോസ്റ്റലിൽ നിന്ന് ഇറങ്ങാൻ താമസിച്ചു സോറി സർ"
ശെരി ശെരി പോയി ഡ്യൂട്ടിക്ക് കയറ്,,അതും പറഞ്ഞ് അരുൺ സാർ പോയി
അനുപമ നഴ്സുമാരുടെ റൂമിലേക്ക് നടന്നു,, പോകുന്ന വഴി 105 നമ്പർ മുറിയിലേക്ക് അവള് നോക്കി,, ആ റൂമിൽ വെളിച്ചം ഇല്ല,, ഇവിടെ കിടന്നവരു പോയോ,,അവള് മനസ്സിൽ ഓർത്തു,,
നഴ്സുമാരുടെ റൂമിൽ ചെന്നതും അവള് രജനി ചേച്ചിയോട് 105അം നമ്പർ മുറിയിലെ രോഗിയെ പറ്റി തിരക്കി,,
"ടി അനു,, ആ പെങ്കൊച്ച് 2 ദിവസം മുന്നേ മരിച്ചു" രജനി പറഞ്ഞു
"അയ്യോ,,അതെന്താ ചേച്ചി അവൾക്ക് അസുഖം കൂടിയോ"
"2 ദിവസം മുന്നേ അവൾക്ക് എന്തോ പെട്ടെന്ന് അസുഖം കൂടി,, റൂമിൽ ഐസിയു വിലേക്ക് മാറ്റുന്നതിന് മുന്നേ അവള് മരിച്ചു,, പിന്നെ അവൾക്ക് ബന്ധുക്കൾ ആരും ഇല്ലായിരുന്നല്ലോ,,അത് കൊണ്ട് ബോഡി ഇവിടെ പൊതു സ്മശാനത്തിൽ അടക്കി"
"അയ്യോ,,കഷ്ടം ആയി പോയി" അവൾ വിഷമത്തോടെ പറഞ്ഞു,,
കുറച്ച് സമയം കഴിഞ്ഞു രജനി മുകളിലുള്ള വാർഡിലേക്ക് ഡ്യൂട്ടിക്ക് പോയി,, അനു നഴ്സ് റൂമിൽ തനിച്ചായി,, അവള് എണീറ്റ് കുറച്ച് വെള്ളം കുടിക്കാനായി നടന്നു,, നടക്കുന്നതിൻ്റെ ഇടയിൽ ആണ് 105 നമ്പർ മുറിയിൽ വെളിച്ചം കണ്ടത്,,,
"ഇതാരാ ലൈറ്റ് ഇട്ടത്,കുറച്ച് മുന്നേ ഞാൻ ഇത് വഴി പോയപ്പോൾ വെളിച്ചം ഇല്ലയിരുന്നല്ലോ"
അവള് റൂമിൻ്റെ വാതിൽ തുറന്നു അകത്തേക്ക് കയറി,,, ബാത്ത്റൂമിൽ വെള്ളം വീശുന്ന ശബ്ദം കേട്ട് അവള് അങ്ങോട്ട് ചെന്നു
ആരാ അകത്ത് അവള് ചോദിച്ചു,,
'പെട്ടെന്ന് വെള്ളം വീഴുന്ന ശബ്ദം നിലച്ചു,,അവള് പതുക്കെ വാതിലിനോട് ചെവി ചേർത്തു പിടിച്ചു,,, അകത്ത് നിശബ്ദം ആയിരുന്നു,,, ശബ്ദം ഒന്നുമില്ല,,,പെട്ടെന്നാണ് റൂമിൻ്റെ വാതിൽ ശക്തിയായി അടഞ്ഞത്,,അതിൻ്റെ കൂടെ റൂമിലെ വെളിച്ചവും അണഞ്ഞു,,,, നിന്ന നില്പിൽ അവള് ഉറക്കെ നിലവിളിച്ചു'
അനുപമ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു,,,ചുറ്റിനും നോക്കി,,ഞാൻ ഇപ്പോഴും ഹോസ്റ്റലിൽ തന്നെ ആണ്,, അവള് ഫോൺ എടുത്ത് സമയം നോക്കി,,8മണി ആയിരിക്കുന്നു,,, 9 മണിക്ക് ഹോസ്പിറ്റലിൽ ചെല്ലണം ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ്,,, അവള് വേഗത്തിൽ റെഡി ആയി
അസംപ്ഷൻ ഹോസ്പിറ്റലിലേക്കുള്ള വഴികൾ പിന്നിട്ട് അനുപമ വേഗത്തിൽ നടത്തം തുടർന്നു,,,
"സമയം പോയി ഇന്ന് വഴക്ക് കേൾക്കണം"
2 ദിവസത്തെ അവധിക്ക് ശേഷം ഇന്നാണ് അനുപമ ഡ്യൂട്ടിക്ക് ഹോസ്പിറ്റലിലേക്ക് പോകുന്നത്,, ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ് അവൾക്ക്,, ഹോസ്പിറ്റലിൻ്റെ പടികൾ വേഗത്തിൽ അനുപമ ഓടി കയറി,,കയറി ചെന്നത് ഹോസ്പിറ്റലിലെ പ്രധാന ഡോക്ടർ ആയ ഡോക്ടർ അരുണിൻ്റെ മുന്നിൽ ആയിരുന്നു,, പെട്ടെന്ന് അനുപമ നിന്നു,,അവൾക്ക് അപ്പൊൾ സ്വപ്നം കണ്ടത് ഓർമ്മ വന്നു,,എല്ലാം അത് പോലെ തന്നെ നടക്കുകയാണോ,,
ഇന്നും ലേറ്റ് ആണല്ലോ അനു,,എന്ത് പറ്റി,, അരുൺ സാറിൻ്റെ ചോദ്യമാണ് അവളെ ഓർമ്മയിൽ നിന്നും ഉണർത്തിയത്,,
അത്,സാർ,,,ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ താമസിച്ചു,, സോറി സർ
ശെരി ശെരി പോയി ഡ്യൂട്ടിക്ക് കയറ്,,അതും പറഞ്ഞ് അരുൺ സാർ പോയി
അനുപമ നഴ്സുമാരുടെ റൂമിലേക്ക് നടന്നു,, പോകുന്ന വഴി 105അം നമ്പർ മുറിയിലേക്ക് അവള് നോക്കി,,, അവള് കുറച്ച് നേരം അവിടെ നിന്നു,,റൂമിൽ വെളിച്ചം ഇല്ല,,
അവള് നഴ്സസ് റൂമിലേക്ക് ചെന്നു,,അവിടെ രജനി ഉണ്ട്,, അനുപമയുടെ കണ്ടതും രജനി പറഞ്ഞു,, "ആ നീ വന്നോ,,നീ അറിഞ്ഞോ നമ്മുടെ 105 ലെ പെൺകൊച്ചു രണ്ടു ദിവസം മുന്നേ മരിച്ചു"
രജനി പറഞ്ഞത് ഒരു ഞെട്ടലോടെ അവള് കേട്ടു,,സ്വപ്നം പോലെ തന്നെ എല്ലാം,,
"ടി അനു കേൾക്കുന്നുണ്ടോ" രജനി ഉറക്കെ ചോദിച്ചു,,,,
"കേൾക്കുന്നുണ്ട് ചേച്ചി പറ"
2 ദിവസം മുന്നേ അവൾക്ക് എന്തോ പെട്ടെന്ന് അസുഖം കൂടി,, റൂമിൽ ഐസിയു വിലേക്ക് മാറ്റുന്നതിന് മുന്നേ അവള് മരിച്ചു,, പിന്നെ അവൾക്ക് ബന്ധുക്കൾ ആരും ഇല്ലായിരുന്നല്ലോ,,അത് കൊണ്ട് ബോഡി ഇവിടെ പൊതു സ്മശാനത്തിൽ അടക്കി"
അനുപമ ഒന്ന് യാന്ത്രികമായി മൂളി,,
കുറച്ച് കഴിഞ്ഞപ്പോൾ രജനി മുകളിലത്തെ വാർഡിലേക്ക് ഡ്യൂട്ടിക്ക് പോയി,,അനുപമ കുറച്ച് നേരം അവിടെ ഇരുന്നു,, കുറച്ച് കഴിഞ്ഞപ്പോൾ അവള് എണീറ്റ് 105അം നമ്പർ മുറിയിലേക്ക് നടന്നു,,,അവള് മുറിയിലേക്ക് ചെന്നു ഇത്തവണ മുറിയിൽ വെളിച്ചം ഇല്ല,, അവള് പതുക്കെ കതക് തുറന്നു,,,അകത്ത് മുഴുവൻ ഭയങ്കരമായ അന്ധകാരം ആയിരുന്നു,,, അവള് ലൈറ്റ് ഓൺ ചെയ്തു,,, കട്ടിലിലേക്ക് നോക്കിയ അവള് ഞെട്ടി,,ഒരു മൃതദേഹം കട്ടിലിൽ വെള്ള തുണി പുതപ്പിച്ച് കിടത്തിയിരിക്കുന്നു,,, അനുപമ അലറിക്കൊണ്ട് പുറകിലേക്ക് മറിഞ്ഞു,,,,,,,, അവൾ നിലത്ത് വീണതും അവിടെ മുഴുവൻ ഇരുൾ വ്യാപിച്ചു,,,,ഒരു നിമിഷത്തിനുള്ളിൽ അവള് കിടന്ന മുറിയിൽ വെളിച്ചം വന്നു,,, അപ്പൊൾ അവള് കിടന്നത് നഴ്സസ് റൂമിൽ തന്നെ ആയിരുന്നു,,,,എന്താണ് തൻ്റെ ചുറ്റും സംഭവിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല,,
"രജനി ചേച്ചി,രജനി ചേച്ചി" അനുപമ ഉറക്കെ വിളിച്ചു,,ആരും വിളി കേട്ടില്ല
ആവൾ പതുക്കെ എണീക്കാൻ ശ്രമിച്ചു,,, പെട്ടെന്ന് ഷെൽഫിൻ്റെ മുകളിൽ നിന്നും ഒരു ഫയൽ അവളുടെ അടുത്തേക്ക് വീണത്,,, ആ വാർഡിലെ രോഗികളുടെ പേര് വിവരങ്ങൾ ആയിരുന്നു അതിൽ,, അവൾ ആ ഫയൽ എടുത്ത് 105അം നമ്പർ മുറിയിലെ രോഗിയുടെ വിവരങ്ങൾ നോക്കി,,,,,, അതിലേക്ക് നോക്കിയ അവൾ ഒരു നിമിഷം പകച്ച് പോയി ,അതിൽ ഇങ്ങനെ എഴുതിയിരുന്നു,,
രോഗിയുടെ പേര്, അനുപമ
ആ ഫയലിൽ ഒട്ടിച്ചിരുന്നത് അവളുടെ ഫോട്ടോ ആയിരുന്നു,, അതിന് മുകളിൽ ഡെത്ത് എന്ന് ചുവന്ന മഷി കൊണ്ട് എഴുതിയിരുന്നു,,,,, അവൾ ഒരു ഞെട്ടലോടെ ആ സത്യം മനസ്സിലാക്കി,, 105അം നമ്പർ മുറിയിൽ മരിച്ച ആ പെൺകുട്ടി ഞാൻ തന്നെയാണ്, എങ്ങനെ ആണ് ഞാൻ മരിച്ചത് എന്ന് എനിക്ക് അറിയില്ല,, ഞാനിപ്പോൾ ഒരു ആത്മാവ് ആണ്,,
മരണപ്പെട്ടവൾ ആണ്,,
തുടരും
വിനോദ്©