"വല്ലപ്പോഴും മെസ്സേജ് അയക്കാറുണ്ട്.. അല്ലാതെ ഇതുവരെ അവളെന്നെ വിളിച്ചട്ടില്ല"...മനു പറഞ്ഞു.
അവൾ എന്തിനാ വിളിച്ചേ...? വിഷ്ണു ചോദിച്ചു.
"അവള് പറഞ്ഞത്... എന്റെ കല്യാണം ഉറപ്പിച്ചു... പക്ഷെ എനിക്ക് ചേട്ടനെ ഇഷ്ടമാണ്. എനിക്കിതു ഇപ്പൊ തോന്നിയതല്ല. ചേട്ടനെ പരിചയപ്പെട്ട അന്നുമുതൽ എനിക്ക് ഇഷ്ടമായിരുന്നു. ഇത്രനാള് ഞാൻ പേടിച്ചട്ടാ പറയാതെ ഇരുന്നേ...
ഇപ്പഴെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഇണ്ടാവില്ല...
ഇത് കേട്ടപ്പോ ഞാൻ ആകെ സ്റ്റെക് ആയിപോയി." മനു പറഞ്ഞു.
എന്നിട്ട് നീ എന്ത് പറഞ്ഞു..? വിഷ്‌ണു വീണ്ടും ചോദിച്ചു.
"ഞാൻ ഒന്നും പറഞ്ഞില്ല.... നമ്മടെ ശിൽപേടെ അനിയത്തി അല്ലേടാ...
വല്ലപ്പോഴും മെസ്സേജ് അയക്കാറുണ്ടങ്കിലും ഞാനിതുവരെ അങ്ങനെ ഒരു കണ്ണിൽ കണ്ടട്ടില്ല..." ഞാനിപ്പോ എന്തുട്ടാ ചെയാ...? മനു ചോദിച്ചു.
"എന്റെ പൊന്നു. മനു.. ഒന്നും ചെയാനില്ല... അവളങ്ങനെ പറഞ്ഞിട്ടും ഇല്ല... നീ കേട്ടട്ടും ഇല്ല.... ഇതു ഇവടെ കഴിഞ്ഞ്. അയാളെങ്ങാനും അറിഞ്ഞാൽ എന്താ സംഭവിക്കാന്നു ഞാൻ പറയാണ്ട് തന്നെ നിനക്കറിയാലോ... എനിക്ക് ജീവനിൽ കൊതിയുണ്ട് മോനെ... അതുകൊണ്ട് ഈക്കളിക്ക് ഞാനില്ല..." വിഷ്ണു നൈസ് ആയിട്ടു ഒഴിഞ്ഞുമാറി.
ഇത്രനേരം ഇതൊക്കെകേട്ട് മിണ്ടാണ്ട്നിന്ന ശരത്ത് മനുവിനോട് ചോദിച്ചു: നീ രണ്ട് ദിവസമായിട്ട് അവള് പറഞ്ഞതും ആലോചിച്ചുകൊണ്ടിരിക്കായിരുന്നില്ലേ... നിനക്ക് ഇഷ്ടമാണോ അവളെ...?
"അങ്ങനൊക്കെ ചോദിച്ചാ.... അതല്ലടാ... വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പ്രതീക്ഷയും ഇല്ലാത്ത എന്നെയൊക്കെ... നമ്മക്കിതൊന്നും പറഞ്ഞട്ടില്ലെടാ..." മനു വിഷമത്തോടെ പറഞ്ഞു.
നീ ആദ്യം ചോദിച്ചതിന് മറുപടി പറയി...
നിനക്ക് അവളെ ഇഷ്ടാണോ അല്ലെ...? ശരത്ത് വീണ്ടും ചോദിച്ചു.
"എനിക്കറിയില്ല..... പക്ഷേ അവളിത് പറഞ്ഞപ്പൊതൊട്ട് എന്റെ ഉള്ളിലൊരു തീയാണ്..." മനു മറുപടി കൊടുത്തു.
"നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ. ഇതിനൊരു അവസാനം കാണുന്നവരെ ഞാൻ നിന്റെ കൂടെ ഉണ്ടാവും." ശരത്ത് മനുവിനോട് പറഞ്ഞു.
ശരത്തിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ മനുവിന്റെ ഉള്ളിൽ അവളോടുള്ള ഇഷ്ടം പതിയെ കൂടാൻ തുടങ്ങി.
"എടാ അവൾടെ കല്യാണം ഉറപ്പിച്ചില്ലേ.. അവൾക്ക് എന്നെ പണ്ടേ തൊട്ട് ഇഷ്ടാണെന്ന് മാത്രം പറഞ്ഞിട്ടൊള്ളു..
അല്ലാതെ ഉറപ്പിച്ച കല്യാണത്തിൽ നിന്ന് ഒഴിയും എന്നൊന്നും പറഞ്ഞില്ല.." മനു പറഞ്ഞു
"നീ... ഫോണെടുത്ത് ഒന്ന് വിളിച്ചു നോക്ക്
അപ്പൊ അറിയാലോ...."(ശരത്ത്)
വിളിച്ചു നോക്കാലെ...? (മനു)
ഇത് കേട്ട വിഷ്‌ണു പറഞ്ഞു: "നിങ്ങളിത് എന്തിനൊള്ള പുറപ്പാടാ..
ഞാപോണ് അമ്മ റേഷൻ കടേല് പോവാൻ പറഞ്ഞണ്ടായി.
നിങ്ങ വിളിക്കെ വിളിക്കണ്ടിരിക്കെ എന്തെങ്കിലും കാണിക്ക്."
ഇതും പറഞ്ഞുകൊണ്ട് വിഷ്ണു അവിടെന്ന് ഇറങ്ങി.
മനു പതിയെ ശീതളിനെ വിളിക്കാനായി ഫോൺ എടുത്തതും ശീതളിന്റെ കാൾ.
"ടാ.. ശരത്തെ ദേട... അവള് വിളിക്കണ്." മനു ചെറിയൊരു ഞെട്ടലോടെ പറഞ്ഞു.
"നീ കാൾ എടുക്ക് വേഗം"(ശരത്ത്)
മനു ചെറിയൊരു ചമ്മലോടെ കാൾ എടുത്തു.
"ഹലോ...ഹലൊ..." (മനു)
"ആ.. ചേട്ട.. പറയി. "(ശീതൾ)
"ആഹ്... എന്തെ വിളിച്ചേ..."( മനു)
"അതെന്തേ എനിക്ക് വിളിച്ചൂടെ.."
"ടാ.. മനു.. നീ കാര്യം ചോദിക്ക്.." ശരത്ത് സൈഡിൽ നിന്ന് പറഞ്ഞു.
"അതാരാ അടുത്ത് " (ശീതൾ)
"ശരത്ത്ണ്ട് അടുത്ത്.."
"അഹ്..."
"എടി നീ അന്ന് പറഞ്ഞത് ഒക്കെ ഉള്ളതാണോ...
എനിക്ക് എന്തോ വിശ്വസിക്കാൻ പറ്റണില്ല
നമ്മൾ ഇതുവരെ അങ്ങനെ ഒന്നും സംസാരിച്ചട്ടും ഇല്ല..
സത്യം പറഞ്ഞ നീ വിളിച്ചേപിന്നെ ഞാൻ മര്യാതക്കി ഉറങ്ങീട്ടില്ല..."
"എന്റെ മാഷേ.. നിങ്ങള് ഒന്ന് ശ്വാസം വിട് ...
ഞാൻ പറഞ്ഞതൊക്കെ സത്യം ആണ്."
സാറിന് ഇനി എന്തെങ്കിലും അറിയാൻ ഇണ്ടാവോ..? അവൾ ചിരിച്ചുകൊണ്ട് ചോതിച്ചു.
നീ എന്തുട്ടാ ഉദ്ദേശിക്കണേ...?
അപ്പൊ നിന്റെ ഉറപ്പിച്ച കല്ല്യാണം..? മനു സംശയത്തോടെ ചോദിച്ചു.
"അത് ജസ്റ്റ് പറഞ്ഞ് വെച്ചട്ടൊള്ളു..
കെട്ടിക്കഴിഞ്ഞെട്ട് UKക്ക് കൊണ്ടുവാനാ പ്ലാൻ.."
എന്നിട്ട്....?(മനു)
"എന്നിട്ട് എന്ത് ഞാൻ ഒന്നും പറഞ്ഞില്ല.
എന്റെ പോന്നു ഏട്ടാ ഏട്ടന് തോന്നണിണ്ട ഞാൻ നമ്മടെ നാട് വിട്ട് പോവുംന്ന്..
അതല്ലേ ഞാൻ ഏട്ടന്റെ അടുത്തേക്ക് വന്നേ..."
"ടി.. ഡി.. ശീതളേ എന്താണ് മോൾടെ ഉദ്ദേശം.."
എന്നെയും കൊണ്ട് പോവൊള്ളുലെ..?
എന്തെ... എന്തെങ്കിലും ബുദ്ധിമുട്ട് ഇണ്ടാ സിറിന്.....?
"എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല.....
നിന്റെ തന്തക്ക് നല്ല ബുദ്ധിമുട്ട് കാണും."
"അത് ഞാൻ നോക്കികോളാം...
ഇപ്പൊ മോന് കാര്യങ്ങൾ ഏകദേശം ക്ലിയർ ആയില്ലേ...
പിന്യേ.....
ഇനി എന്റെ മോൻ ഉറക്കം ഒന്നും കളയാൻ നിക്കണ്ടാട്ടാ...
ഞാൻ പിന്നെ വിളിക്കാം.."
"അപ്പൊ ശെരി.."
"മ്മഹ്... Bye..."
എന്താണ് മോനെ കൊറെനേരം ആയല്ല അവൾ എന്ത് പറഞ്ഞ്...? അവൾ കാൾ കട്ട് ചെയ്തതും ശരത്ത് ചോദിച്ചു.
"വിളിക്കാന്ന് പറഞ്ഞ്... 🤭"
ടാ... പൊട്ടാ...ടാ.. അതല്ല.. നീ ചോദിച്ചപ്പോ എന്ത് പറഞ്ഞൂന്ന്...?
"അവൾക്ക് എന്നെ പണ്ടാറ ഇഷ്ടാടാ.."(മനു)
അപ്പൊ കല്യാണം ഉറപ്പിച്ചുന്ന് പറഞ്ഞിട്ട്..?(ശരത്ത്)
"അതൊന്നും ഇനിക്ക് അറിയില്ല...
ഇനി വരണോടുത്ത് വെച്ച് കാണാം..."
"അപ്പൊ ഇന്ന് നിന്റെ ചെലവ്..." (ശരത്ത്)
"അത് മിക്കവാറും അവൾടെ തന്തേടെന്നു കിട്ടും.."
"ഇതാരടാ..."(മനു)
"ഞാൻതന്നെ ആണ് " (വിഷ്ണു)
"നീ പോയില്ലേ കടേല് "(ശരത്ത്)
"ഏത് കടേല് ഞാൻ ആയിട്ട് ഇനി എന്തിനാ മാറി നിക്കണേ...
അവള് ഇങ്ങോട്ട് വന്നതല്ലേ നമ്മക്ക് വരണോട്ത്ത് വെച്ച് കാണാം.." (വിഷ്ണു)
അപ്പൊ പിന്നെ ഇന്ന് കുപ്പി
എടുക്കല്ലേടാ.. മനു..? (ശരത്ത്)
"വേണ്ട... ബാറിൽ പുവ..." (മനു)
"എന്ന വായോ.. ടൈമ് കളയണ്ട ഇനി" (ശരത്ത്)
"അതിന് വണ്ടി ഒരണ്ണം ഇല്ലെ ഒള്ളു..? (മനു)
"ഓ..... ഒന്ന് പോയെടാ... ഒരു വണ്ടിമെ മൂന്നാള് പോവാത്തപോലെ.. നീ വന്ന് കേറിയേ തേങ്ങ്യ... നേരം പോണ്.."(ശരത്ത്)
അങ്ങനെ വണ്ടി നേരെ ബാറിലേക്ക്.
മോനെ... മനു.. ഏതാ വേണ്ടേ...?(ശരത്ത്)
"അവന് ഇന്ന് എന്തും പൊക്കോളും.." (വിഷ്ണു)
"അപ്പൊ നിങ്ങ ഇവിടെ ഇരിക്ക് ഞാൻ വാങ്ങിചെട്ട് വര.."(ശരത്ത്)
'ചേട്ടാ.... ഒരു ആറ് HONEY BEE...'
'ഐസ് ഇല്ല്യേ... ചേട്ടാ...'
'ദേട... അവിടെ ഇരിക്കണ്...'
'സോറി ചേട്ടാ... കണ്ടില്ല...'
'ഒന്ന് എടുത്തോണ്ട് പോയെടാ....
ആൾക്കാര് നിക്കണ് കണ്ടില്ലേ....'
'എന്റെ പൊന്നുചേട്ടാ... പോവണ്...'
"ഇവൻ എവടെ എന്ത് കാണിക്കാ...."
"ടാ.... ശരത്തെ.... വായോ....
എന്തുട്ടാ... അവടെ..."
വിഷ്ണു അവടെ ഇരുന്നുകൊണ്ട് ഉറക്കെ ചോദിച്ചു.
'ആട... ദേ.... വരണ്..'
"മോനെ... ദേ... ആറ് HONEY BEE വാങ്ങീണ്ട്.." (ശരത്ത്)
'നീ ഇത് എവിഡ്യാർന്നു.' (മനു)
"അത് അയാള് വെറുതെ കൊണ... കൊണാന്ന് പറഞ്ഞോണ്ടിരിക്കാർന്നു."(ശരത്ത്)
'നീ ഇപ്പഴേ.. പറ്റായ...'(വിഷ്ണു)
'നീയല്ല ഞാൻ മണക്കുമ്പോ പറ്റാവാൻ..' (ശരത്ത്)
"ടാ.. ടാ.. നിർത്ത് അടിക്കാ... ടൈമ് പോണ്.."(മനു)
"അപ്പൊ ഇന്നത്തെ വെള്ളടി നമ്മടെ മനൂനും ശീതളിനും ഇരിക്കട്ടെ..."(വിഷ്‌ണു)
ചിയേർസ്...... 🍻
തുടരും....