കടപ്പാട്: exorcism of anneliese michel
1972 ജൂൺ 12
രാത്രി 12 മണി
"ഇടുക്കിയിലെ ഒരു വനമേഖലയിൽ ഉള്ള ഈ പള്ളിയിൽ ഇന്ന് രാത്രിയിൽ ഈ ഗ്രാമത്തിലുള്ള ആളുകളെല്ലാം ഒത്ത് ചേർന്നു,, ഭീകരത തുളുമ്പുന്ന ഒരു രാത്രി ആയിരുന്നു,,,,നടുമുറ്റത്ത് ഉള്ള മരത്തിൽ ഒരു പെൺകുട്ടിയെ കെട്ടിയിട്ടു,,, അവളുടെ പേര് ഇസബെല്ല,, ഒരു വിചാരണ ആണ് ഇവിടെ നടന്നത്,, ഇവിടുത്തെ അവസാന വാക്ക് ഇവിടുത്തെ ഗ്രമത്തലവൻ്റെ ആയിരുന്നു,,, അവളിൽ ആരോപിച്ചിരിക്കുന കുറ്റം,, അവളൊരു ദുർമന്ത്രവാദിനി ആണെന്നാണ്,,,അവളിൽ നിന്നും ഗ്രാമത്തെ രക്ഷിക്കാൻ ഉള്ള വഴി അവളെ കൊല്ലുക എന്നതാണ്,,, കെട്ടിയിട്ടിരിക്കുന്ന അവളെ ചാട്ട വാറിന് അടിക്കുക,, അതിനു ശേഷം അവളുടെ തലയറുത്ത് ഒരു കുഴി കുഴിച്ച് തലയും,ശരീരവും അതിൽ ഇടുക,,എന്നിട്ട് തീ കൊളുത്തുക,, തീ കത്തി തീരുന്നതിനു മുന്നേ ആ കുഴി മൂടുക,, അതായിരുന്നു അവിടുത്തെ ഒരു ഗ്രാമത്തലവൻ അവൾക്ക് വിധിച്ച ശിക്ഷ,,,
ശിക്ഷ ആരംഭിച്ചു,,അവളെ ചാട്ട വാർ കൊണ്ട് തലങ്ങും,വിലങ്ങും അടിക്കാൻ തുടങ്ങി, ഈ പ്രദേശവും,ഈ പള്ളിയും അവളുടെ വേദനയാൽ ഉള്ള കരച്ചിലിൽ നടുങ്ങി, അതിനു ശേഷം അവളുടെ എതിർപ്പുകൾ വകവെക്കാതെ അവളുടെ തല കഴുത്തിൽ നിന്നും വേർപെടുത്തി,, ഒരു ഭീകരമായ അലർച്ചയോടെ ഇസബെല്ല എന്ന പതിനെട്ട്കാരി പിടഞ്ഞ് വീണു മരിച്ചു,, നടുമുറ്റം ആകെ രക്തം ഒഴുകാൻ തുടങ്ങി, തലയും ശരീരവും എടുത്ത് കുഴിയിലിട്ട് അവർ തീ കൊളുത്തി,, തീ കത്തി തീരും മുന്നേ കുഴി മൂടാൻ തുടങ്ങി,, ഈ പള്ളിയിലെ അച്ഛൻ ആയ എനിക്ക് ഇതെല്ലാം കണ്ട് നിൽക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ,, കാരണം ഗ്രാമത്തലവൻ്റെ വാക്കിന് എതിർത്ത് പറയാൻ ഇവിടെ ആർക്കും ശബ്ദം ഇല്ലായിരുന്നു,,, ആ കാഴ്ചകൾ കണ്ട് നിന്ന ഒരു പത്ത് വയസ്സുള്ള കുട്ടി അവിടെ ഉണ്ടായിരുന്നു,,, അവനാണ്, ഇസബെല്ലയുടെ അനിയൻ,,,അവൾക്ക് ഈ ലോകത്ത് ആകെ ഉള്ള അവളുടെ ബന്ധം, അവൻ ഈ ദിവസം മുതൽ അനാഥനാണ്,,ഈ സംഭവത്തിന് ശേഷം അവനെ ഇവിടെ എവിടെയും കണ്ടില്ല,,,,,ചിലപ്പോൾ അവൻ പേടിച്ച് ഓടിയിരിക്കാം,, അവൻ ഈ നാട് വിട്ട് പോയെങ്കിൽ വർഷങ്ങൾ കഴിഞ്ഞ് ചിലപ്പോൾ അവൻ തിരിച്ച് വരും.......
ഇത്രയും എഴുതി ഫാദർ ടോം തൻ്റെ ഡയറി മടക്കി വെച്ച് ഉറങ്ങാൻ കിടന്നു,,, പെട്ടെന്നാണ് ഒരു പ്രകാശം ആ മുറിയിൽ പരന്നത്,, ഫാദർ ടോം ഞെട്ടി എണീറ്റു ആ പ്രകാശത്തിലേക്ക് നോക്കി കൈകൾ കൂപ്പി,,,....,..
***********************************************************
PRESENT DAY 2022 ജൂൺ മാസം,
ഇടുക്കിയിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആയ മാത്തുക്കുട്ടിയുടെ പുതിയ വീടിൻ്റെ കേറിതാമസം ആയിരുന്നു അന്ന്,,, ഭാര്യ എലിസബത്തും, പതിനെട്ട് വയസുള്ള മകൾ അന്നയും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം, അന്നത്തെ ഫംഗ്ഷൻ ഒക്കെ കഴിഞ്ഞ് അന്ന് വൈകുന്നേരം ക്ഷണിക്കപ്പെടാത്ത ഒരു അതിഥി ആ വീട്ടിൽ വന്നു,,, ഒരു ക്രിസ്റ്റ്യൻ പുരോഹിതൻ്റെ വേഷം ആയിരുന്നു അയാൾക്ക്,,മാത്തുക്കുട്ടി ആ പുരോഹിതനെ ഒന്ന് നോക്കി, ദൈവത്തിൽ ഒന്നും വിശ്വാസം ഇല്ലാത്ത ഒരാള് ആയിരുന്നു മാത്തുക്കുട്ടി, എങ്കിലും മാത്തുക്കുട്ടി ബഹുമാൻപൂർവം ആ പുരോഹിതനെ സ്വീകരിച്ചു,,
അദേഹം സ്വയം പരിചയപ്പെടുത്തി,
"ഞാൻ ഫാദർ ബെഞ്ചമിൻ, ഇവിടുന്ന് കുറച്ച് തെക്ക് മാറിയുള്ള ഒരു പള്ളിയിലെ അച്ഛൻ ആണ്,,ഞാൻ ഇത് വഴി പോയപ്പോൾ ഇവിടെ ഒരുപുതിയ വീട് കണ്ട് ഒന്ന് കയറിയതാണ്, പണ്ട് ഞാൻ ഇത് വഴി വന്നപ്പോൾ ഇത് ഒരു തരിശ് ഭൂമി ആയിരുന്നു"
മാത്തുക്കുട്ടി,ഭാര്യയേയും,മകളെയും വിളിച്ച് അദേഹത്തിന് പരിചയപെടുത്തി,,,, ആ പുരോഹിതൻ അന്നയുടെ തലയിൽ കൈ വെച്ച് പ്രാർത്ഥിച്ചു,, അതിനു ശേഷം പറഞ്ഞു,, "എനിക്കിവിടെ ഒരു നിയോഗമുണ്ട്,, നമ്മൾ ഇനിയും കാണും" അങ്ങനെ പറഞ്ഞ് കൊണ്ട് ആ പുരോഹിതൻ യാത്രയായി,,,,അവർ മൂന്ന് പേരും ഒന്നും മനസ്സിലാകാതെ നിന്നു...
**********************************************************
ഏഴ് ദിവസങ്ങൾ കഴിഞ്ഞു,,,
ഒരു ദിവസം രാത്രിയിൽ ഏകദേശം 1 മണി കഴിഞ്ഞപ്പോൾ ആരോ അലറി കരയുന്നത് പോലെ ഒച്ച കേട്ട് അന്ന ഞെട്ടി ഉണർന്നു,, അപ്പൊൾ അവിടെ ആകെ പച്ച മാംസം കത്തിയെരിയുന്ന ഗന്ധം ആയിരുന്നു,, മുറിയുടെ വാതിൽ തുറന്ന് അന്ന അച്ഛൻ്റെയും അമ്മയുടെയും മുറിയിലേക്ക് ചെന്നു,, വാതിൽ തട്ടി,, 1,2 തവണ മുട്ടിയപ്പോൾ മാത്തുക്കുട്ടി വന്ന് വാതിൽ തുറന്നു,,തൻ്റെ മുന്നിൽ പേടിച്ച് നിൽക്കുന്ന അന്നയെ അണ് മാത്തുക്കുട്ടി കണ്ടത്,
" എന്ത് പറ്റി മോളെ ,,എന്താ നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നത്" മാത്തുക്കുട്ടിയുടെ ശബ്ദം കേട്ട് എലിസബത്ത് അങ്ങോട്ട് വന്നു,,
"നിങ്ങള് എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ" അന്ന ചോദിച്ചു,
"ശബ്ദമോ,എന്ത് ശബ്ദം,ഞങ്ങൾ ഒന്നും കേട്ടില്ല" അവർ പറഞ്ഞു
"ആരോ കരയുന്നത് പോലെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്,,ഉണർന്നപ്പോൾ റൂമിൽ ആകെ വൃത്തികെട്ട ഒരു സ്മെൽ"
"നിനക്ക് തൊന്നിയതാവും,ഏതായാലും വാ, നമുക്ക് നോക്കാം" അതും പറഞ്ഞ് അവർ 3 പേരും റൂമിലേക്ക് നടന്നു,,
റൂമിൽ ചെന്ന് അവിടെ എല്ലാം അവർ പരിശോധിച്ചു,,
"ഇവിടെ അങ്ങനെ സ്മെൽ ഒന്നും ഇല്ലല്ലോ മോളെ" മാത്തുക്കുട്ടി പറഞ്ഞു
അന്ന അവരെ 2 പേരെയും മാറി മാറി നോക്കി,,,
നീ കതകടച്ചു കിടന്നോ, നിനക്ക് തൊന്നിയതാവും,,അവർ അതും പറഞ്ഞ് അവരുടെ റൂമിലേക്ക് പോയി, അന്ന ഡോർ ലോക്ക് ചെയ്ത് കുറച്ച് സമയം കട്ടിലിൽ ഇരുന്നു,, അവൾക്കെന്തോ ഒരു ക്ഷീണം പോലെ തോന്നി,, അവള് നേരെ കട്ടിലിലേക്ക് ചാഞ്ഞു,,,
അടുത്ത ദിവസം രാത്രിയിലും അവൾക്ക് ഇതേ അനുഭവം ഉണ്ടായി,, വാതിലിൽ മുട്ട് കേട്ടാണ് തോമസ് വാതിൽ തുറന്നത്,,നോക്കിയപ്പോൾ അന്നയാണ്,,പുറകെ എലിസബത്തും വന്നു,,
"എന്ത് പറ്റി മോളെ" അവർ ചോദിച്ചു,,
"പപ്പ, മമ്മി റൂമിൽ എന്തൊക്കെയോ ശബ്ദം കേൾക്കുന്നു,,ആരോ റൂമിൽ ഉള്ളത് പോലെ എനിക്ക് തോന്നുന്നു,, ഒന്ന് വന്ന് നോക്കുവോ" അന്ന നന്നായി പേടിച്ചിരുന്നു
അവർ മൂന്ന് പേരും റൂമിൽ വന്നു,,,പ്രത്യേകിച്ച് ഒന്നും കാണാൻ കഴിഞ്ഞില്ല,,, "എന്ത് പറ്റി മോളെ" അന്നയുടെ മുടിയിഴയിൽ തലോടിക്കൊണ്ട് എലിസബത്ത് ചോദിച്ചു,,
"ഒന്നുമില്ല, മമ്മി എനിക്ക് ചിലപ്പോൾ തോന്നിയതാവും"
"മോൾക്ക് പേടിയുടെങ്കിൽ വാ,,ഇന്ന് ഞങ്ങളുടെ റൂമിൽ കിടക്കാം", മാത്തുക്കുട്ടി അന്നയോട് പറഞ്ഞു,,
"ഇല്ല,പപ്പ കുഴപ്പമൊന്നുമില്ല,,നിങ്ങള് പോയി കിടന്നോ"
അവർ പുറത്തേക്ക് പോയി,,അന്ന വാതിൽ അടച്ചു,,കുറച്ച് സമയം അവള് കട്ടിലിൽ ഇരുന്നു,,
അടുത്ത ദിവസം രാത്രിയിൽ അന്ന ഉറങ്ങിയോ എന്ന് നോക്കാൻ എലിസബത്ത് അന്നയുടെ റൂമിലേക്ക് ചെന്നു,, വാതിൽ പൂട്ടിയ നിലയിൽ ആയിരുന്നു,,, അകത്തെന്തോ ശബ്ദം കേൾക്കുന്നത് പോലെ എലിസബത്തിന് തോന്നി,, വാതിലിനോട്ചെവി ചേർത്ത് വെച്ച് അവളാ ശബ്ദം ശ്രദ്ധിച്ചു,,,ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം ആണ്,, എലിസബത്ത് വാതിലിൽ കുറെ തവണ മുട്ടി,, അവസാനം അന്ന വന്ന് വാതിൽ തുറന്നു,, എലിസബത്ത് നോക്കിയപ്പോൾ ദേഹം മുഴുവൻ നനഞ്ഞ് നിൽക്കുന്ന അന്നയെ ആണ് കണ്ടത്,,, അമ്മയെ കണ്ടതും അവൾ പറഞ്ഞു,, "മമ്മി,,എൻ്റെ ശരീരം ഒക്കെ ചുട്ട് പൊള്ളുന്നത് പോലെ തോന്നുന്നു,,ഞാൻ കുറച്ച് നേരം ഷവറിൻ്റെ കീഴിൽ നിൽക്കുവായിരുന്നു,,, എലിസബത്തിൻ്റെ മുഖത്ത് അകാരണമായ ഒരു ഭയം നിഴലിച്ചു,,,അവൾക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല,,
അടുത്ത ദിവസം ഒരു മഴയുള്ള രാത്രി ആയിരുന്നു,, ഇടിമിന്നലും, മഴയും അന്ന് അതി ശക്തം ആയിരുന്നു,, പെട്ടെന്ന് എവിടെ നിന്നോ കുറെ പട്ടികൾ കുരയ്ക്കാൻ തുടങ്ങി,,വീടിന് ചുറ്റും വലിയ ഒരു പുക മഞ്ഞ് വന്ന് മൂടി, വീടിൻ്റെ മുറ്റത്ത് മണ്ണിനടിയിൽ നിന്നും പെട്ടെന്നാണ് കത്തി കരിഞ്ഞ ഒരു കൈ മുകളിലേക്ക് വന്നത്,, പാതി കത്തിയ ഒരു ശരീരം ആ കുഴിയിൽ നിന്നും മുകളിലേക്ക് കയറി,, ആ ശരീരം വീടിൻ്റെ മുന്നിൽ തന്നെ നിന്നു,കത്തിയ മാംസത്തിൻ്റെ ഗന്ധം അവിടെ മുഴുവൻ വ്യാപിച്ചു,,, പെട്ടെന്ന് അടിച്ച മിന്നലിൽ ആ രൂപം ശെരിക്കും ദൃശ്യമായി,, തല ഇല്ലാത്ത ഒരു ശരീരം ആയിരുന്നു അത്,, കാറ്റ് അതിശക്തമായി വീശാൻ തുടങ്ങി,,പതുക്കെ ഇഴഞ്ഞാണ് ആ രൂപം വീടിനകത്തേക്ക് കയറിയത്,, അത് അന്നയുടെ മുറി ലക്ഷ്യമാക്കി നീങ്ങി,,, ശാന്തമായി ഉറങ്ങുന്ന അന്നയുടെ അടുത്ത് അത് നിന്നു..അത് പതുക്കെ അന്നയുടെ ശരീരത്തിലേക്ക് പ്രവേശിച്ചു.,, ഉറങ്ങി കിടന്ന അന്ന പെട്ടെന്ന് കണ്ണുകൾ തുറന്നു,, എന്തൊക്കെയോ അവയ്ക്തമായ ഒരു ഭാഷയിൽ അവൾ സംസാരിക്കാൻ തുടങ്ങി,, അവൾ എണീറ്റു കട്ടിലിൽ ഇരുന്നു,,, ,,, നിന്നെ ഞങൾ കൊണ്ട് പോകും അന്നാ,, അവളുടെ ഒള്ളിൽ ഇരുന്ന് ആരോ പറഞ്ഞു,, പെട്ടെന്ന് അവളിരുന്ന കട്ടിൽ ഒന്ന് ഉയർന്ന് പോങ്ങിയിട്ട് താഴെ വന്ന് നിന്നു,,, അവൾ തലയൊന്ന് കറക്കി നേരെ നോക്കി,,, അവളുടെ കണ്ണുകൾക്ക് അപ്പൊൾ രക്തനിറം ആയിരുന്നു,,
തുടരും.........