Unsolved cases എന്നൊരു പുതിയ ഡിപ്പാർട്ട്മെൻ്റ് ഇവിടെ തുടങ്ങി അതിലെ ആദ്യത്തെ കേസ് അന്വേഷിക്കാൻ ആണ് നിങ്ങളെ നിയോഗിച്ചിരിക്കുന്നത്,,, CB CID ഓഫീസേഴ്സ് ആയ വിഷ്ണുവിനോടും മനീഷിനോടും SI മോൻസി ജോസ് പറഞ്ഞു.
അറിയാം സാർ,,, ജോർജ് സാർ ഞങ്ങളോട് പറഞ്ഞിരുന്നു
ജോർജിനോട് ഞാൻ പറഞ്ഞിരുന്നു നിങ്ങളുടെ ഓഫീസിലെ മിടുക്കരായ 2 പേരെ തന്നെ അയയ്ക്കണം എന്ന്
മനീഷും,,വിഷ്ണുവും ഒന്ന് പുഞ്ചിരിച്ചു
മുകളിൽ നിന്നും ഭയങ്കര പ്രെഷർ അണ്,,ഒരുപാട് തെളിയാത്ത കേസുകൾ കിടക്കുന്നു എന്ന് പറഞ്ഞ്,, അപ്പോ പിന്നെ എല്ലാരും തീരുമിച്ചാണ് ഇങ്ങനെ ഒരു ഡിപ്പാർട്ട്മെൻ്റ് തുടങ്ങിയത്…
ഏതാണ് സാർ ഞങ്ങളുടെ ആദ്യ കേസ് വിഷ്ണു ചോദിച്ചു
2020 ൽ നടന്ന ഒരു കേസ് ആണ്,, നിങ്ങൾ കേട്ട് കാണും 3 മർഡേഴ്സ്
അത് മോഹൻ സാർ അന്വേഷിച്ച കേസ് അല്ലേ
രണ്ടു പേരും ഒരു പോലെ ചോദിച്ചു
അതെ മോഹൻ അന്വേഷിച്ച കേസ് തന്നെ,, ആ മോഹൻ തന്നെ അന്വേഷണത്തിൻ്റെ ഒരു ഘട്ടത്തിൽ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത്,,അറിയാമല്ലോ,,
അറിയാം സാർ,,
ആ കൊലപാതകവും തെളിഞ്ഞിട്ടില്ല,,മോഹൻ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നും തെളിഞ്ഞിട്ടില്ല,,അത് നിങൾ കണ്ട് പിടിക്കണം,, നിങ്ങൾക്ക് അത് പറ്റിയേക്കും കാരണം പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ആരും ഈ കേസിന് അത്ര ഗൗരവം കൊടുത്തിട്ടില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്,, അത് കൊണ്ടാണ് ഈ കേസ് തന്നെ ആദ്യം ഞാൻ തിരഞ്ഞെടുത്തത്
മോൻസി സാർ കോൺസ്റ്റബിൾ ഉദയൻ ചേട്ടനെ വിളിച്ചു,, ഉദയൻ ചേട്ടൻ റൂമിലേക്ക് വന്നു,,
ഇത് ഉദയൻ അന്ന് മോഹൻ്റെ കൂടെ ഉണ്ടായിരുന്നത് ഉദയൻ ആയിരുന്നു,, നിങ്ങൾക്ക് ഉദയൻ ചേട്ടൻ്റെ കൂടെ ചെല്ലാം,,, കേസ് വിവരങ്ങൾ ഒക്കെ ഉദയൻ ചേട്ടൻ പറയും,
അവർ എണീറ്റ് ഉദയൻ ചേട്ടൻ്റെ കൂടെ ഫയൽ ഒക്കെ ഇരിക്കുന്ന മുറിയിലേക്ക് ചെന്നു,, അവിടെ നിന്നും ഒരു പഴയ ഫയൽ ഉദയൻ എടുത്ത് വിഷ്ണുവിൻ്റെ നേർക്ക് നീട്ടി,, ഇതാണ് കേസിൻ്റെ ഫയൽ,,
ഉദയൻ ചേട്ടൻ ആ കേസ് ഒന്ന് ചുരുക്കി പറഞ്ഞേ മനീഷ് പറഞ്ഞു
2020 ജൂൺ 30 അന്നാണ് ആ സംഭവം നടക്കുന്നത്,,, ഇവിടുന്ന് 10 കിലോമീറ്റർ മാറി ഒരു ബംഗ്ലാവിൽ 3 കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കാണപ്പെട്ടു, അതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു,,, കൊല്ലപ്പെട്ടവർ ബംഗ്ലാവിൻ്റെ ഓണർ ആയ തോമസ്, അയാളുടെ സുഹൃത്ത് ജോണി, ജോണിയുടെ ഭാര്യ സ്റ്റെല്ല.. ഇവർ മൂന്ന് പേർക്കും ഏകദേശം 50നും 60നും ഇടയ്ക്ക് പ്രായം,,ഈ കൊല്ലപ്പെട്ട തോമസിൻ്റെ ബിസിനസ് പാർട്നേഴ്സ് ആയിരുന്നു, ജോണിയും, സ്റ്റെല്ലയും,, ബംഗ്ലാവ് എല്ലാം അരിച്ച് പെറുക്കി പരിശോധിച്ചിട്ടും അവിടെ നിന്നും കൊലപാതകിയുടെ ഒരു തുമ്പ് പോലും കിട്ടിയില്ല,,
അവിടെ സിസിടിവി ക്യാമറ ഒന്നും ഇല്ലായിരുന്നൊ,,
ഇല്ല, ഈ തോമസ് ഒരു പക്കാ ക്രിമിനൽ ആയിരുന്നു, അവരുടെ എന്തേലും ഇടപാട് ഓക്കേ ആ ബംഗ്ലാവിൽ വെച്ചായിരുന്നു,,അത് കൊണ്ട് അവിടെ സിസിടിവി ക്യാമറകൾ ഒന്നും വെച്ചിരുന്നില്ല,
ഈ തോമസിന് എന്തായിരുന്നു ബിസിനെസ്സ്,,
തോമസിന് ടൗണിൽ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്,,അത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ മാത്രം,, ശെരിക്കുമുള്ള ബിസിനസ് വേറെയാണ്,, തോമസിന് മയക്ക്മരുന്നിൻ്റെ ഇടപാട് ഉണ്ടായിരുന്നു,,,എന്തിനും ഏതിനും പുള്ളിയുടെ കൂടെ നിന്നവർ ആയിരുന്നു,, എബ്രഹാമും സ്റ്റെല്ലയും, കൊലപാതക കുറ്റം വരെ ഈ തോമസിൻ്റെ പേരിൽ ഉണ്ട്,,, പക്ഷേ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല,,, ഡിപ്പാർട്ട്മെൻ്റിൽ തന്നെ അയാൾക്ക് സഹായികൾ ഉണ്ടായിരുന്നു,,
നിങ്ങൾക്ക് ആരെയെങ്കിലും അന്ന് സംശയം ഉണ്ടായിരുന്നോ
സംശയിക്കാൻ ആണെങ്കിൽ എല്ലാവരെയും സംശയിക്കണം സാറേ,, പുള്ളിയുടെ സൂപ്പർ മാർക്കറ്റിലെ സ്റ്റാഫ്,ബിസിനസ്സ് പങ്കാളികൾ അങ്ങനെ കുറെ ആളുകൾ,, പക്ഷേ നമ്മുക്ക് ആരെയും പ്രതിയാക്കാൻ കഴിയാത്ത വിധം ഒരു തെളിവും അവിടെ നിന്ന് ഒന്നും കിട്ടിയില്ല,,
ഈ മോഹൻ സാറിൻ്റെ കാര്യം എങ്ങനാ,, അത് ആത്മഹത്യാ തന്നെ ആയിരുന്നോ,,,,ആത്മഹത്യ ചെയ്യാൻ എന്തേലും കാരണം ഉണ്ടായിരുന്നോ
അത്മഹത്യ തന്നെയായിരുന്നു,,പോലീസ് സർജൻ അത് സ്ഥിരീകരിച്ചിരുന്നു,, മരിക്കുമ്പോൾ ഒരു 35 വയസ്സ് കാണും സാറിന്,, സാറിന് എന്തക്കെയൊ പ്രശ്നങ്ങൾ ഉണ്ടായിരുന്നു,,, മോഹൻ സാർ ഇടയ്ക്കിടയ്ക്ക് ഒരു ഹോസ്പിറ്റലിൽ സ്ഥിരം പോകുമായിരുന്നു,, അതാരെ കാണാൻ ആണ് എന്നൊന്നും ആർക്കും അറിയില്ലായിരുന്നു,,, ഞങൾ ചോദിച്ചിട്ട് ഒന്നും പറഞ്ഞും ഇല്ല,,പിന്നെ സാറിൻ്റെ മരണശേഷം ഞാൻ ഒന്ന് പോയി, അന്വേഷിച്ചപ്പോൾ ആണ് അവിടെ ഒരു സൈക്കോളജിസ്റ്റിനെ ആണ് കാണാൻ പോകുന്നത് എന്ന് അറിഞ്ഞത്,,അവിടുത്തെ ഡോക്ടർ പറഞ്ഞത് സാറിന് ചെറിയ ഒരു പ്രോബ്ലം ഉണ്ടായിരുന്നു എന്നാണ്
എന്ത് പ്രോബ്ലം
മാനസികമായി എന്തേലും സംഭവിച്ചാൽ അത് താങ്ങാൻ പറ്റാത്ത ഒരു അവസ്ഥ,, അത് ചിലപ്പോൾ ഒരു ആത്മഹത്യ വരെ എത്തിയേക്കാവുന്ന അവസ്ഥ
സാറിൻ്റെ ഫാമിലി ഒക്കെ?,,,
അയ്യോ,,സാർ വളർന്നതൊക്കെ ഒരു അനാഥാലയത്തിൽ ആണ്,, അത് തമിഴ്നാട്ടിൽ എന്തോ ആണെന്ന് കേട്ടിട്ടുണ്ട്,, സാറിന് അങ്ങനെ സ്വന്തം എന്ന് പറയാൻ ആരുമില്ല,,അവിടെ നിന്നാണ് പഠിച്ച് സാർ സ്വന്തം നിലയിൽ എത്തിയത്
അപ്പൊൾ പിന്നെ സാർ എന്തിനായിരിക്കും ആത്മഹത്യാ ചെയ്തത്,,
ചിലപ്പോൾ ഈ കേസിൻ്റെ കാര്യം ഓർത്തായിരിക്കം,,, എങ്ങും എത്താതെ, ഒരു തുമ്പ് പോലും കിട്ടാതെ ഈ കേസ് വഴിമുട്ടി നിൽക്കുന്ന സമയം ആയിരുന്നു,,,
ഒരു പോലീസ് ഓഫീസർ ഈ ഒരു കാര്യത്തിന് ആത്മഹത്യ ചെയ്യുവോ,,, വിഷ്ണുവിൻ്റെ ആയിരുന്നു സംശയം,,
അതൊന്നും അറിയില്ല,,,പിന്നെ ആരും ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പോയില്ല,, അന്ന് ത്രീ മർഡർസ് കേസിൻ്റെ കൂടെ തന്നെ മോഹൻ സാറിൻ്റെ ആത്മഹത്യയും ഒരു ഉത്തരമില്ലാത്ത ചോദ്യം ആയി,, പിന്നെ ഒരു കാര്യം ഞാൻ പറയാൻ മറന്ന് പോയി
എന്താ ചേട്ടാ
സാറിൻ്റെ സർവീസ് റിവോൾവറിൽ നിന്ന് ഒരു ബുള്ളറ്റ് മിസ്സിങ് ആയിരുന്നു,, അതും കണ്ട് പിടിക്കാൻ പറ്റിയിട്ടില്ല,,
ഇത്രയും പറഞ്ഞ് ഫയൽ വിഷ്ണുവിൻ്റെ കയ്യിൽ കൊടുത്ത് ഉദയൻ ചേട്ടൻ പോയി
ഇതൊരു വള്ളിക്കെട്ട് കേസ് ആണല്ലോ വിഷ്ണു സാറേ,,മനീഷ് പറഞ്ഞു,,,
എന്ത് ചെയ്യാം നമ്മുക്കിത് അന്വേഷിച്ചല്ലെ പറ്റൂ,, ഡോക്ടർ പറഞ്ഞത് വെച്ച് മനസ്സിന് എന്തേലും പ്രശ്നങ്ങൾ വന്നാൽ അതായത് എന്തേലും ഷോക്കിങ് ആയ സംഭവങ്ങൾ നടന്നാൽ ആത്മഹത്യ വരെ ചെയ്യാവുന്ന അസുഖം,,അങ്ങനെ ആണെങ്കിൽ അന്ന് രാത്രി സാറിൻ്റെ മനസ്സിന് ഷോക്ക് ആകുന്ന എന്തോ കാര്യം നടന്നിട്ടുണ്ട്,,, അത് ചിലപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട എന്തേലും ആകാനും സാധ്യതയുണ്ട്,, പിന്നെ കാണാതായ ബുള്ളറ്റ്. ഇതിനെല്ലാം ഉത്തരം നമ്മൾ കണ്ട് പിടിക്കണം,,
വിഷ്ണുവും, മനീഷും മുഖത്തോട് മുഖം നോക്കി നിന്നു
തുടരും......
—------------