Read Currents Of Love by writings of fida in Malayalam ത്രില്ലർ | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

Currents Of Love

              💕Currents of love 💕

Part -1

" I love you too......"

ആ വാക്കുകൾ അവൻ്റെ കാതുകളിൽ അലയടിച്ചു.ഉറക്കത്തിൽ മുഴുകിയ ashiq  പെട്ടെന്ന് ചാടി എഴുന്നേറ്റു....അപ്പം അവൻ്റെ മുന്നിലായി കണ്ടത് അവളെയാണ്....അവൻ്റെ ഭാര്യ hinaയെ. അവള് ജോലിക്ക് പോകാൻ വേണ്ടി റെഡി ആവുകയാണ്.....അവൻ നേരെ washroomലേക്ക് കയറി fresh ആയി വന്നു.....

  " Ashiq food ടേബിളിൽ എടുത്തു വെച്ചിടുണ്ട്. എനിക്കിന്ന് പെട്ടന്ന് പോണം....."

അവൻ തിരിച്ച് ഒന്നും പരഞ്ഞതെ ഇല്ല....അഞ്ച് മാസത്തോളമായി അവരുടെ merriage കയിഞ്ഞിട്ട് പക്ഷെ അവൻ ഇന്നെ വരെ അവളോട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല....കല്യാണം കയിഞ്ഞ് ജോലിയുടെ ഭാഗമായി അവൻ ബാംഗ്ലൂർലേക്ക് തിരികേണ്ടി വന്നു. അവൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു അവളെ കൊണ്ട് പോവാൻ പക്ഷേ അവൻ്റെ ഉമ്മയാണ് അവളെയും നിർബന്ധിച്ച് അവൻ്റെ കൂടെ അയച്ചത്. Hina ഒറ്റക്കിരുന്നു ബോർ അടിച്ച് അവസാനം ഒരു ജോലി കണ്ടെത്തി. അവിടെ ഒരു supermarket ൽ cashier ആയിട്ട് work ചെയ്യുന്നു......അവൻ തനേ ഒരിക്കലും അംഗീകരിച്ചിട്ടില്ല എന്ന് അവള് പൂർണമായി ഉൾകൊളുന്നുണ്ട് പക്ഷേ അതിൽ ഒരു പരിഭവവും അവൾക്ക് ഇല്ല....തൻ്റെ lifeലേക്ക് വന്ന ഒരു രക്ഷകൻ ആയിട്ടാണ് hina ashiയെ കണ്ടത്.....

  " hi Hina....."

  " Good morning ചേച്ചി...."

  " നിൻ്റെ ഇൻ്റെ മുഖം എപ്പോഴും സന്തോഷത്തിൽ ആണലോ....."

  " നമ്മുക്ക് life ഒന്നല്ലേ ഉള്ളൂ ചേച്ചി അത് നമ്മൾ സന്തോഷത്തോടെ വേണ്ടി ജീവിച്ചു തീർക്കാൻ...."

" മ്..."

സന്തോഷത്തോടെ എല്ലാവരോടും സൗമ്യമായി നിൽക്കുന്ന hinaയെ മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ അവളുടെ പ്രശ്നങ്ങൾ എല്ലാം അവളുടെ ഹൃദയത്തിൻ ഉള്ളിൽ മാത്രമാണ്......

   Ashi companyൽ എത്തി പെട്ടന്ന് തന്നെ work ആരംഭിച്ചു.....പെട്ടന്ന് manager അവർക്ക് മുന്നിൽ കടന്നു വന്നു .....

  " Guyzz....."    " Yes sir....."

  " You all have a happy news..."

  " What's that sir...."

  " Our company was now the biggest one in the India.....it's all becouse of you guyzz....we wants to celebrate it in the night...."

  " Wow....that was super....."

എല്ലാവരും കൈ അടിച്ചു.....work ചെയ്യുന്നതിൽ നിന്നും എല്ലാവരുടെയും consentration പോയി......ajmal നേരെ അശിയുടെ അട്ത്തേക്ക് ചെന്നു.....

  " ടാ....നീ വരുലെ..."

  " നോക്കാം...."

  " മര്യാദക്ക് വന്നോളണം ഇല്ലെങ്കിൽ ഞങൾ നിൻ്റെ ഫ്ലാറ്റ്ൽ വന്ന് തുക്കും....."

  " Jiya.... നോക്കാം....."

അതും പറഞ്ഞ് അവൻ വീണ്ടും workലേക്ക് തിരിഞ്ഞു.....ajmal ജിയയും coffee കുടിക്കാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി......

  " അവൻ ഇപ്പോഴും അവളെ മറന്നിട്ടില്ല ജിയ...."

  " ഇങ്ങനെ പോയാൽ എങ്ങനെയാ.....പാവം hina....."

  " അവൻ എത്രയൊക്കെ avoid ചെയ്തിട്ടും അവൾക്ക് ഏങ്ങനെ അവൻ്റെ കൂടെ നിക്കാൻ പറ്റുന്നു....."

  " അവൾടെ സ്ഥാനത്ത് ഞാൻ വല്ലതും ആയിരിക്കണം അവനിട്ട് രണ്ട് പൊട്ടിച്ച് അങ്ങ് ഇറങ്ങി പോന്നെനെ.... "

  " മ്...താ അവൻ വരുന്നുണ്ട്......"

അവർ ആ സംസാരം നിർത്തി.ashi അവരുടെ അട്ത്തായി വന്നിരുന്നു......

.............. 

   " മോളെ...."

ചിന്തയിൽ ആണ്ടുനിന്ന hinaയെ ഉണ്ണർത്തികൊണ്ട് ആ ചോദ്യം അവളുടെ ചെവിയിലേക്ക് ഇരച്ചു കയറി....

  " ആ...."

  " എല്ലാരും പോയി പോവുന്നില്ലെ...."

  " ഇതാ പോവാ...."

  " ശെരി എന്ന ഞാൻ പോട്ടെ മോളെ...."

  " ശെരി ചേച്ചി...."

അവള് ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു....ബസ്സ് വന്നു നല്ല തിരകുണ്ടയിരുന്നു എന്നാലും അവള് കയറി. കാരണം അവിടെ എപ്പോഴും ബസ്സ് നിർത്തില്ല....ഉന്തും തള്ളും എല്ലാം സഹിച്ച് ഹിന ഫ്ലാറ്റിൽ എത്തി....

  " Good evening ചേട്ടാ..."

  " ആ good evening...."

ഫ്ലാറ്റ് sequrityയോട് സംസാരിച്ചു നേരെ മുകളിലേക്ക് കയറി റൂമിന് മുന്നിൽ എത്തി . Door locked ആണ്. Ashiയുടെ കയ്യിലാണ് കീ എന്നുള്ളത് അവള് അപ്പോയാണ് ഓർക്കുന്നത്. അവള് അവിടെ അങ്ങനെ നടന്നു പലരോടും സംസാരിച്ചിരുന്നു. കുറച്ച് കയിഞ്ഞപ്പോൾ അശി വന്നു. അവൾക്ക് ഒരാശ്വാസം തോന്നി. അവൻ റൂം തുറന്നതും അവള് ഉള്ളിലേക്ക് കയറി. അവളുടേ ആ മുഖത്ത് പോലും അവൻ വൈകിയതിൻ്റെ അമർഷം ഇല്ലായിരുന്നു.കുളിച്ച് ഫ്രഷ് ആയി വന്ന അവള് ഉടനെ തന്നെ അവള് രത്രിയേക്ക് ഉള്ള ഫുഡ് ready ആക്കി വെച്ച്.നേരെ washing Machineൻ്റെ അടുത്തേക്ക് ചെന്നു cloth wash ചെയ്യാൻ വേണ്ടി ഇട്ടു.എന്നിട് നിസ്കരിച്ചു ഖുർആൻ ഓത്തി അങ്ങനെ ഇരിക്കയാണ്  അവള്.......അശിയുടെ കണ്ണുകൾ അറിയാതെ അവളിലേക്ക് തിരിഞ്ഞു.അവൻ്റെ മനസ്സ് പുഞ്ചിരിക്കുന്നുണ്ടായിരുന്ന ഒന്നും പുറത്ത് കാണിച്ചില്ല.....അവള് എഴുന്നേറ്റതും അവൻ വുള്ളുഹ് എട്ത്ത് മുസല്ല നിവർത്തി.....  ഉണങ്ങിയ ഷർട്ട് iron ചെയ്ത് ഹെൺകേറിൽ തൂക്കിയിട്ട് അവള് kichenലേക്ക് ചെന്ന് ഫുഡ് എട്ത്ത് ടേബിൾലേക്ക് വെച്ചു

  " Ashiq food എടുത്തു വച്ചിട്ടുണ്ട്...."

പക്ഷേ അവൻ അതൊന്നും കേൾക്കാത്ത പോലെ പുറത്തേക്ക് ഇറങ്ങി പോയി.... എങ്ങോട്ടാണ് എന്തിനാണ് എന്നൊന്നും ഫുഡ് വേണ്ട എന്നൊന്നും പറഞ്ഞില്ല......അവള് ഒന്നും മിണ്ടിയില്ല...ടേബിളിൽ എടുത്തു വെച്ചാ രണ്ട് പ്ലാറ്റും തിരിച്ച് എട്ത്തു വെച്ച്...അവളുടെ വിശപ്പ് എല്ലാം എങ്ങോ പോയി മറഞ്ഞു.....അങ്ങനെ നിൽകുബോയാണ് പെട്ടന്ന് ആരോ  കോളിംഗ് ബെല്ലടിച്ചത് അവള് വാതിൽ തുറന്നു.......

  " അമി...."

  " Hina.... എന്താ സുഖല്ലെ...."

  " നീ എന്താ ഇവിടെ.....? "

  " ചുമ്മാ..."

  " മ്....നിനക്ക്..."

  " വേണം എന്തെങ്കിലും പോരാ.....നല്ല വിശപ്പുണ്ട് മോളെ...."

  " ശെരി ഞാൻ എടതൊണ്ട് വരാം..."

  എടുത്ത മാറ്റിയത് ആ ടേബിളിൽ തന്നെ സ്ഥാനം പിടിച്ചു....

  " ആഹാ....ബട്ടർ ചിക്കനും നാനും...ശെരിക്കും ഞാൻ വരും എന്ന് അറിഞ്ഞയിരുന്നോ...ശോ... favourite one....."

അവള് അതിനൊരു മറുപടി പോലെ ചിരിച്ച് കൊടുത്തു...

  " നീ കയിച്ചായിരുന്നോ...."

  " അത്..."

  " ഓ....ന്നാ ഇരി മ്മക്ക് ഒപ്പരം തിന്നാ...."

Ameen അവളെ പിടിച്ചിരുത്തി.....അവളുടെ ബെസ്റ്റ് ഫ്രണ്ട് cousin എല്ലാം....അവർ ഭയങ്കര close ആണ്.....അവള് ഒരു നാൻ എടുത്തു കയിച്ചു.അവനെ ബോധിപ്പിക്കാൻ വേണ്ടി.....ഭക്ഷണം കഴിച്ച് അവൻ അവളോട് പലതും സംസാരിച്ചു....അവള് അതിനെല്ലാം ഒന്ന് മൂളുക്ക മാത്രം ചെയ്തു.....

  " നീയെന്താ ഹിന ഒന്നും മിണ്ടാത്തത്..."

  " എന്ത് മിണ്ടാൻ...."

  " Abhi പറഞ്ഞത് correct ആണ്...നീ ശെരിക്കും മാറി പോയി...ഏങ്ങനെ ഇരുന്ന ആളാണ്....you are totally changed..."

  " ഏയ്...അതൊക്കെ നിൻ്റെ തോന്നലാണ്...."

  " അല്ല ഹിന....പല കാര്യങ്ങളും നീ ഇപ്പോഴും മനസ്സിൽ നിന്നും മയിച്ചിട്ടില്ല.....നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നേ മനസ്സിലാവും ഹിന....."

   " അതൊന്നും അല്ല...."

  " അതിൻ ഞാൻ ഒന്നും എടുത്ത് പറഞ്ഞില്ലാലോ അതല്ല എന്ന് പറയാൻ....നീ ഒന്നും മറന്നില്ലങ്കിൽ ശരിയാവില്ല...."

  " പറ്റുന്നില്ല...."

  " അല്ല ashiq എവിടെ പോയതാ..."     " അത് .."

  " എന്തായാലും ഇൻ്റെ അന്വേഷണം പറഞ്ഞേക്ക് ഞാൻ ഇറങ്ങ....പിന്നെ ഞാൻ ഒരു കാര്യം പറയാം ലൈഫിൽ പലതും സംഭവിക്കും അതൊന്നും നമ്മൾ വിധിച്ച പോലെ ആവില്ല ഹിന.....പോട്ടെ..."

അതും പറഞ്ഞ് അമീൻ അവിടെ നിന്നും ഇറങ്ങി...അവൻ പോയതും അവളുടെ ആ വെളുത്ത മുഖം ചുവന്നു... ആ മയിൽപീലി കണ്ണുകൾ നിറഞ്ഞ് ഒലിക്കുന്നുണ്ട്.....Ami ഇറങ്ങിയതും അഷി കയറി വന്നു...സോഫയിൽ തല താഴ്ത്തി കൊണ്ട് ഇരുന്ന ഹിന ശബ്ദം കേട്ട് എഴുന്നേറ്റു....അവള് ആ കണ്ണുകളെ അവനിൽ നിന്നും മറക്കാനയി ശ്രമിച്ചു...പക്ഷേ അവളുടെ കലങ്ങിയ കണ്ണ് അവൻ കണ്ടിരുന്നു..... അവൻ എന്തെങ്കിലും പറയണം എന്നുണ്ടായിരുന്നു പക്ഷേ അതിൻ അവൻ പറ്റിയില്ല.....അവള് ഫോൺ കയ്യിൽ എട്ത്ത് സാദാ പോലെ ഇരുന്നു....അവൻ  lap എട്ത്ത് അവളെ തന്നെ നോക്കി ഇരുന്നു.....കൈകൾ കൊണ്ട് അവള് മുഖം മറച്ചു.....പെട്ടന്ന് അവളുടെ വിരളിലായി അവൻ അണിഞ്ഞ ആ മോതിരം അവൻ ശ്രദ്ധിച്ചു....അവൻ lap close ചെയ്ത് പെട്ടന്ന് ബൽകെണിയിലേക്ക്  പോയി....അവൻ്റെ കണ്ണുകളും കണ്ണീർ കൊണ്ട് മുങ്ങി....

                   ( തുടരും.....)