Read MUHABBAT..... - 3 by writings of fida in Malayalam Love Stories | മാതൃഭാരതി

Featured Books
  • MUHABBAT..... - 3

                  MUHABBAT......ഭാഗം - 3അവൻ പാസ്സ് ചെയ്ത് പോവും...

  • എന്റെ മാത്രം - 1

      കൂരിരുൾ നിറഞ്ഞ അന്തരീക്ഷം.... ചുറ്റും ഇരുട്ടിന്റെ അന്തകാരം...

  • MUHABBAT..... - 2

    ഭാഗം - 2റൂം നമ്പർ മനസ്സിലാക്കി ഞാൻ stair കയറാൻ തുടങ്ങി . ആ ല...

  • മിഥ്യ

    ശേ,, നാശം ഇന്നും ലാസ്റ്റ് ബസ് ആയിരിക്കും കിട്ടുന്നത്, ആൻ്റണി...

  • Currents Of Love

                  Currents of love Part -1" I love you too.........

വിഭാഗങ്ങൾ
പങ്കിട്ടു

MUHABBAT..... - 3

              MUHABBAT......💖💖

ഭാഗം - 3

അവൻ പാസ്സ് ചെയ്ത് പോവും എന്ന് വിചാരിച്ച് നിൽകുമ്പോയാണ് ആ വിളി

" Eyza..."

ആ വിളിയിൽ ഞാൻ ശെരിക്കും തരുതുപോയി

" Eyaza നിയെന്ത എന്നെ കണ്ടിട്ടും കാണാതെ പോലെ പോവുന്നെ "

സത്യായിട്ടും അത് ആരാന്ന് എനിക്ക് മനസിലായില്ല. എന്തായാലും മലയാളിയാണെന്ന് സംസാരം കേട്ടപ്പോ മനസിലായി.

" അത് ഞാൻ പെട്ടന്ന് കണ്ടില്ല "

മനസ്സിലായില്ലെങ്കിലും നമ്മൾ മലയാളികൾ എല്ലാം അറിയുന്ന പോലെയന്നലോ സംസാരിക്കാർ

" അല്ല ഷാഹി അന്നോട് ഞാൻ ഇവിടെയുള്ള കാര്യം പറഞ്ഞില്ലേ ....? "

" ഇല്ലല്ലോ ....!"

" Ok എന്തായാലും ഈ നൈലിൻ്റെ ഒരു കണ്ണ് അത് എപ്പോഴും നിൻ്റെ മേലായിരിക്കും understand ....."

ഓ....ഇപ്പം പിട്ടി കിട്ടി . എൻ്റെ നേരെ മുത്ത ഏട്ടൻ ഷാഹിദിൻ്റെ ഫ്രണ്ട് നൈൽ  .മീശയും താടിയും ഇല്ലാത്ത ക്ലീൻ ഷേവ് ചെയ്ത നൈലിനെയാണ് എനിക്ക് ഓർമയില്ല വരുന്നത് . ആൾ ആകെ മാറി പോയി .

" ഓ .......! "

" ഇത് ഞാൻ പറഞ്ഞതല്ല നിൻ്റെ ഫറു ഏൽപ്പിച്ച പണിയാണ് ..."

"ഓ...നന്നായി "

അവനും എനിക്കും മുന്ന് വയസ്സിന് വിത്യാസമുണ്ട് ഞാനും അവനും തമ്മിൽ . അവനോട് സംസാരിച്ച് കയിഞ്ഞ് എൻ്റെ ക്ലാസ്സ് എവിടെയാണെന്ന് മനസ്സിലാക്കി അങ്ങോട്ട് നടന്നു. ആയ്യേ.....നൈലിനേയന്നോ ഞാൻ അങ്ങനെ നോക്കി നിന്നത്  ശൈം ശൈം  so...cheap ....   ഞാൻ ക്ലാസ്സിലേക്ക് കയറി. ക്ലാസ്സിൽ ഞാനോരാൾ മാത്രമാണ് മലയാളി . വിത്യസ്തമായ ഭാഷകൾ . ഇന്ത്യയുടെ വൈവിധ്യം അവിടെ നിറഞ്ഞ് നിന്ന് . ഓരോരുത്തരും ഓരോ രീതിയിൽ . സംസാരം ശൈലിയിലും പെരുമാറ്റത്തിലും എല്ലാം തിക്കച്ചും വിത്യസ്ഥം. എനിക്ക് ഫസ്റ്റ് ബെഞ്ച് അത് ഭയങ്കര അലർച്ചിയാണ്  . Back ബെഞ്ചും എനിക്ക് എത്ര ലൈക്ക് അല്ല.അത് ടീച്ചേഴ്സ് ശ്രദ്ധിക്കുന്നത് കൊണ്ടാണ് . ഞാൻ മിഡിൽ ബഞ്ചിൽ സിറ്റ് ഒറപ്പിച്ചു . എൻ്റെ അടുത്ത് ഒരു പഞ്ചാബിയായിരുന്നു അവനി എന്നാണ് പേര് .ക്ലാസ്സ് കായിഞ്ഞ് ഞാൻ ഹോസ്റ്റലിലേക്ക് ചെന്നു അവിടെ എത്തിയപ്പോ തന്നെ ചോപ്ര ആ രാവിലെ കണ്ട ചെക്കനെ കുറിച്ച് പറയ്യിന്നതാണ് . അവൻ്റെ പേര് zaad Malik ilham എന്നാണ്  അവൻ കോളജിലെ ചെയർമാനാണ് അവനെത്തിരെ മത്സരിക്കാൻ ആരും തന്നെയില്ല . പക്ഷേ അവൻ മാത്രമല്ല കോളജിലെ ചെയർമാൻ ഒരാളുടെ ഉണ്ട് അമൻ ഫാരിസ് ഖാൻ . Two kings എന്നാണ് അവർ കോളജിൽ  അറിയപ്പെടുന്നത് . അവരുടെ കൂടെ വേറെ അഞ്ച് ആളുകൾ കൂടിയുണ്ട് . രഞ്ജിത്ത്, ഹെർമൻ , ആഷിക് , ജോൺ പിന്നെ നമ്മുടെ നൈലും ഇതൊക്കെ റോസ്ലിയാണ് എന്നോട് പറഞ്ഞത് .

🌷🌷🌷🌷🌷🌷🌷

ഈ ഒരു ചെറിയ കാര്യത്തിന് അവൻ്റെ പ്രതികരണം ഇതവുന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല . പലതും ആലോചിച്ച് മനസ്സ് നീറുന്നുണ്ട് . ഞാൻ പോലും അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞു. പെട്ടന്ന് പിന്നിൽ നിന്നും ഒരു വിളി

" ടീ...മിൻഷ "

അത് പ്രിയായിരുന്ന് ഞാൻ പെട്ടന്ന് തന്നെ കണ്ണ് തുടച്ചു

" ഓഹോ.... നീ ഇവിടെ കണ്ണിൽ വെള്ളം നിറച്ച് നിന്നോ !"

" അത് ....."

" നിയെന്തിനാ അതൊക്കെ ഓർക്കുന്നെ അവൻ വേണ്ടെങ്കിൽ വേണ്ട "

" തെറ്റ് എൻ്റെ ഭാഗത്താണ് പ്രിയ "

" നീ പറഞ്ഞത് തെറ്റുന്നും അല്ല ഉള്ളത് തന്നെയാ . പിന്നെ അത് പറഞ്ഞപോയേക്കും അവൻ നിന്നെ ഒയിവക്കിയെങ്കിൽ നന്നായി. ഈ ലോകത്തിൽ അവൻ മത്രല്ലാലോ ഉള്ളത് "

അവള് എന്തൊക്കെ പറഞ്ഞാലും എൻ്റെ ഭാഗത്താണ് തെറ്റ് ഒരിക്കലും അവനോട് ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു .

" അതെ ഇനിയും അത് ആലോചിച്ച് ഇവിടെ കേടന്ന് മോങ്ങിയൽ എൻ്റെ കയ്യിന്ന് നീ കൊള്ളും "

🌷🌷🌷🌷🌷🌷

കോളേജ്ന്ന് വീട്ടിൽ ചെന്ന് സ്വസ്ഥയി ഇരുന്ന് പാട്ടിൻ്റെ ലിറിക്സ് ഏഴുതാന്ന് വിചാരിച്ചാണ് ചെന്നത് . കയറി ചെന്നപ്പോ ബാബാ ആരോ ആയിട് സംസാരിക്കുകയാണ് .എംപിയുടെ വീട് ആണാല്ലോ പലരും വരും പോവും . എന്നെ കണ്ടതും ബാബാ അവരെ പറഞ്ഞയച്ചു

" Zaad "

ആ വിളി കേട്ടപ്പോൾ തന്നെ സ്ഥിരം ഡയലോഗിലേക്ക് കടക്കാൻ പോവുകയാണെന്ന് മനസിലായി .

" ഞാൻ പറയുന്നത് അനുസരിക്കാൻ ഏതാണ് അന്ക്ക്  ഒരു മടി "

" ബാബാ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട് പക്ഷെ നിങ്ങളെ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശനം കൊണ്ട് അമനും ഞാനും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണം എന്ന് പറഞ്ഞ അത് നടക്കുന്ന കാര്യല്ല ഈ കാര്യം പറഞ്ഞ് ഇനിയും എൻ്റെ പിന്നാലെ നടന്ന് ആ സമയം വെറുതെ വെസ്റ്റ് ചെയ്യണ്ട "

അത്രയും പറഞ്ഞ് ഞാൻ അവിടെ നിന്നും മുകളിലേക്ക് കയറി നേരെ ബീവിയുടെ അടുത്തേക്ക് ചെന്നു അതായത് എൻ്റെ ഉമ്മ സാജിറ ഞാൻ ബീവിന്ന വിളിക്കുന്നത് . ബീവിക്ക് ഒരു ആക്സിൻ്റ് പറ്റി അരക്ക് താഴെ തളർന്ന് കിടപ്പിലാണ് . ബീവി റൂമിൽ കിടക്കുന്നു . ഞാൻ ബീവിയെ വീൽചെയറിലേക്ക് ഇരുത്തി എന്നിട്ട് ബൽകെണിയില്ലേക്ക് കൊണ്ട് പോയി . ബീവിയുടെ റൂമിൽ നിന്നുള്ള ബൽകണിയിൽ നിന്നും നോക്കിയാൽ നല്ല പച്ച വിരിച്ച പാടമാണ്. ബീവിക്ക് അവിടെ പോയി ഇരിക്കുന്നത്  സന്തോഷം നൽകുന്നതാണ് .

" എന്താടാ തായത് നിന്ന് ഒരു കശപിശ "

" അത് അമൻ്റെ കാര്യം പറഞ്ഞ് "

" ഓ..."

" ഞാൻ പറയുന്നത് ശേരിയല്ലെ ബീവി "

" നീ ചെയ്യുന്നത് തന്നെയാ മോനെ ശെരി "

അതും പറഞ്ഞ് ബീവി എന്നെ ചേർത്ത് പിടിച്ച്  വാത്സല്യത്തോടെ  നെറ്റിയിൽ ഒരു ഉമ്മ തന്നു. ആ സമയത്താണ് അവിടേക്ക് എൻ്റെ ഒരേ ഒരു പെങ്ങൾ zoha Malik ilham കടന്ന് വന്നത് .

" അത് ശെരി ഉമ്മിക് ഓനെ മാത്രം മതി അല്ലേ.ഞാൻ ഒരു ഉമ്മ ചോദിച്ചപ്പോ എന്തൊരു ഡിമാൻഡ് ആയിരുന്നു "

" അതെ നിനക്ക് ഉമ്മാനോട് സ്നേഹല്ലതോണ്ട "

" ഓ....പിന്നെ മോൻ്റെ സ്നേഹം നിറഞ്ഞ് തുളുമ്പുന്ന് "

" നീ പോടീ "

" നീ പോടാ കൊരങ്ങ "

" ടീ.....കഴുതെ നിന്നെ ഞാൻ "

" ഓ......ഒന്ന് നിർത്ത് രണ്ടും "

ബീവിയുടെ സ്വസ്ഥക്ക് വേണ്ടി തൽകാലം ആ അടി നിർത്തി ഞാൻ സോങ്ങിൻ്റെ ലിറിക്സ് എഴുതാൻ വേണ്ടി റൂമിലേക്ക് പോയി

🌷🌷🌷🌷🌷🌷

എല്ലാം  ഓർത്ത്  മനസ്സ് പുകയുന്നുണ്ട് ഒന്ന് മനസമാധാനത്തോടെ ഉറങ്ങാം ഒന്ന് കരുതി രണ്ട് കണ്ണും നീട്ടി വലിച്ച് കിടന്നു . പക്ഷേ പെട്ടന്ന് കണ്ട സ്വപ്നം അത് എന്നെ ഉണർത്തി . ഹൃദയമിടിപ്പ് കൂടി . വെക്കാം ടേബിളിൽ ഇരുന്ന ഫോണെടുത്ത് ayzaയെ കോൾ ചെയ്തു . അവള് എടുക്കുന്നില്ല  എൻ്റെ മനസ്സ് പിടായുന്നുണ്ട് . പെട്ടന്ന് ഫോൺ  എടുത്തു

" Hello "

" Hello eyaza ഉറങ്ങി"

അപ്പുറത്ത് നിന്നും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത് അവളുടെ റൂമിലെ ആരോ ആയിരിക്കാം പക്ഷെ എനിക്ക് സമാധാനമായില്ല അത് കൊണ്ട് തന്നെ eyzaയെ എണീപിക്കൻ   പറഞ്ഞു .

" Eyza........!"

പെട്ടന്ന് Eyzalനെ വിളിച്ച് അർക്കുന്നതാണ് എൻ്റെ ചെവിയിൽ എത്തിയത്

                                      

                                    ( തുടരും ) ......