'''രാത്രി കുട്ടികളെ ഉറക്കുകയാണ് ആമി. ഷാനു ബാൽകാണിയിൽ ബീൻബാഗിൽ ഇരിക്കുന്നുണ്ട്.....
കുട്ടികൾ ഉറങ്ങിയ ശേഷം ആമി ഷാനുന്റെ അടുത്തേക്ക് പോയി....
"ഷാനുക്ക "...
"എന്താണ് ആമിക്കുട്ടി? "😍...ആമിയെ നോക്കി മനോഹരമായി ചിരിച്ചുകൊണ്ട്, അവളെ തന്റെ മടിയെലേക്ക് ഇരുത്തികൊണ്ട് ഷാനു ചോദിച്ചു..
"എന്റെ ആമിക്ക് എന്നോടെന്തോന്ന്
പറയാനുണ്ടല്ലോ.?"
"അതെങ്ങനെ മനസ്സിലായത് ".😁
"നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറേയായിലെ പെണ്ണേ "😄.ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ഷാനു ആമിയോട് പറഞ്ഞു....
"മം. ഷാനുക്ക പറഞ്ഞത് ശരിയാ. എനിക്ക് ഷാനുക്കനോട് ഒരു കാര്യം പറയാനുണ്ട്. സീരിയസ് ആയിട്ട് എടുക്കണംട്ടോ ".
"ഓകെ. ന്റെ ആമി പറയ് ".
"അത് പിന്നെ പറഞ്ഞില്ലെന്യോ ഒരു ജോബിനെ കുറിച്ച്.... ഇന്നലെ എനിക്ക് വാട്സ്ആപ്പിൽ ഒരു
Unknown നമ്പറിൽ നിന്നും മെസ്സേജ് വന്നു...ഒരു ശീതൾ. അവളൊരു പെർഫ്യൂം കമ്പനിയുടെ പിഎയാണ്.
2023ൽ അവരുടെ കമ്പനി ഒരു ഫോറെസ്റ്റ് ബേസ്ഡ് പെർഫ്യൂമിനെ കുറിച്ച് വലിയ പ്രൊജക്റ്റ് ഉണ്ടാക്കുന്നുണ്ട്... അതിന്റെ ഭാഗമായി അവർക്ക് കുറച്ചു വർക്കേഴ്സിനെ ആവശ്യമുണ്ട്...
ഒരുപാടു പേർ ഫോറെസ്റ്റിലേക്ക് പോവേണ്ടത് കൊണ്ട്തന്നെ കുറച്ചതികം വർക്കേഴ്സിന്റെ അഭാവം ഉണ്ടാവും. അത് കമ്പനി ഗ്രോത്തിനെ ബാധിക്കും. കുറച്ചു എംപ്ലോയിസിനെ അവർക്കിപ്പോൾ അത്യാവശ്യമാണ്.. അതിനാൽ അവരുടെ കമ്പനിയിൽ ഇപ്പോൾ കുറച്ചു എംപ്ലോയീസിനെ ഇന്റർവ്യൂ വഴിയും, 10
പേരെ അവർ ട്രെയിൻ ചെയ്തു എടുക്കുന്നുമുണ്ട്.
3 മാസത്തെ ട്രെയിനിങ് ആണ്. ബാക്കി ട്രെയിനിങ് അവർ ജോലിയിൽ കയറിയതിന് ശേഷമാണ്...
3 മാസത്തെ ട്രെയിനിങ്ന്ന് ശേഷം അവരെ ജോലിയിൽ കയറ്റും... സാലറി ഓരോരുത്തരുടെയും പൊസിഷൻ അനുസരിച്ചാണ്... വർക്കനുസരിച്ചാണ് പൊസിഷൻ കൂടുന്നത്."""എല്ലാം പറഞ്ഞു കൊണ്ട് ആമി ഷാനുനെ ഒന്നു നോക്കി.
ഷാനുന്റെ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് തിരിച്ചറിയാൻ പറ്റിയില്ല...
"ഷാനുക്ക ഒന്നും പറഞ്ഞില്ല."വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ഷാനുനോടായി അവൾ പറഞ്ഞു.
"ആമി അതിനെ കുറിച്ചൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം നീ വന്ന് ഉറങ്ങാൻ നോക്ക് ". അവളുടെ മുഖത്തേക്ക് നോക്കാതെ ശബ്ദം കനപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു 🤨.
''അങ്ങനെയുള്ള ഷാനു അവൾക്ക് പുതുതായിരുന്നു...
എന്ത് പറഞ്ഞാലും ചിരിച്ചുകൊണ്ട് മറുപടി പറയുകയും..
അല്ലെങ്കിൽ ദേഷ്യം വന്നാൽ മൗനം പാലിക്കുകയും ചെയ്യുന്ന ഷാനുനെയായിരുന്നു അവൾക്ക് പരിചയം.
ഇത് അവളെ വല്ലാതെ വിഷമിപ്പിച്ചു....
അത് ഷാനുനും അറിയാമായിരുന്നു.. കാരണം വിവാഹം കഴിഞ്ഞ അന്ന് മുതൽ പറയുന്നത അവൾ ഷാനുനോട് -
പഠിക്കണം, ജോലിവേണം എന്ന്.. പക്ഷെ ഷാനുനും ഫാമിലിക്കും അതിഷ്ടല്ലായിരുന്നു.... നല്ല എതിർപ്പ് ഫാമിലിയായിരുന്നു.. ഷാനു ആദ്യം സമ്മതിച്ചതായിരുന്നു....''
"ആമി....ആമി...". ഇനുന്റെ വിളിയാണ് ആമിയെ ചിന്തയിൽ നിന്നും ഉണർത്തിത്....
'ഓഹ് ... ഗോഡ് ഞാൻ ഇത്രയും നേരം ചിന്തിച്ചിരിക്കയിരുന്നോ.. ആമി സ്വയം തന്റെ തലക്ക് ഒന്നു കൊട്ടികൊണ്ട് വാതിൽ തുറന്നു.'
"ആമി നീ എപ്പോയോ ഒരുങ്ങിയിട്ടുണ്ടെന്ന് ഷാനു പറഞ്ഞു... നിന്നെ കാണാത്തോണ്ട് വന്നതാ. ഏതെങ്കിലും പ്രോബ്ലം ഉണ്ടോ."?
"ഇല്ല. എന്റേത് കഴിഞ്ഞു..☺️ വാ പോകാം."
രണ്ടു പേരും തായോട്ട് പോയി.. പരുപാടിയൊക്കെ ഗംഭീരമായി കഴിഞ്ഞു... കേക്ക് കട്ടിങ്ങും, ഗിഫ്റ്റ് കൊടുക്കലും എല്ലാം...
പരിപാടി കഴിഞ്ഞപ്പോയെക്കും എല്ലാരും ക്ഷീണിച്ചിരുന്നു. വീട്ടിലെ എല്ലാ അംഗങ്ങളും ഫ്രഷായി ഭക്ഷണവും കഴിച്ചു അവനവന്റെ റൂമിലേക്ക് റസ്റ്റ് എടുക്കാൻ പോയി...
ആമി റൂമിൽ ചെന്നപ്പോ കുട്ടികൾ രണ്ടു പേരും തൊട്ടിലിൽ സുഖമായി ഉറങ്ങുകയാണ്...
ഷാനു ലാപ്പിൽ എന്തോ ചെയ്യുകയാണ്...
ആമി പിന്നെയും ട്രെയിനിങ്നെ പറ്റിയും, ജോലിയെ പറ്റിയുമൊക്കെ ആലോചിച്ചു... അവൾക്ക് വല്ലാത്ത
നഷ്ട്ബോധം വന്നു...
എത്രയൊക്കെ തന്നെയും മക്കളെയും നോക്കിയാലും, എല്ലാം വാങ്ങി തന്നാലും, നമുക്ക് ഇഷ്ടപ്പെട്ടത് വാങ്ങാൻ, നമ്മുടെ ആഗ്രഹങ്ങൾ സ്വന്തമായി നേടാൻ
ഇതിനൊക്കെ ഒരാളെ എപ്പോഴും ആശ്രയിക്കുക എന്നത് പ്രയാസമുള്ള കാര്യമല്ലേ?.... എല്ലാ സ്ത്രീകളിലും ഉണ്ടാവില്ലേ ഇങ്ങനെ പല ആഗ്രഹങ്ങൾ? അവരൊക്കെ
തന്റെ ഭർത്താവിന്റെയോ അല്ലങ്കിൽ അദ്ദേഹത്തിന്റെ
വീട്ടുകാരുടെയോ ഇഷ്ടക്കേടുകൊണ്ട് തന്റെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും മണ്ണിട്ട് മൂടുന്നു. അതിൽ ഒരുവളായി താനും മാറിയോ എന്ന് ആമി ചിന്തിക്കാതിരുന്നില്ല. സ്വന്തം കാലിൽ നിൽക്കാൻ അല്ലങ്കിൽ സ്വന്തമായ വ്യക്തിത്വം നിലനിർത്താൻ കഴിയാത്ത നിസ്സഹായതയായിരുന്നു അവളിൽ ആ സമയം. തനിക്ക് വിവാഹം കഴിക്കാൻ തോന്നിയ നിമിഷത്തെ അവൾ പയ്ചാരികൊണ്ടിരുന്നു......
പെട്ടൊന്ന് അവളുടെ ചിന്തകളെ നിശ്ചലമാക്കികൊണ്ട്
ഷാനുന്റെ ശബ്ദം അവിടെ പ്രതിധ്വാനിച്ചു....
"ആമി നീ കിടന്നോ.. എനിക്ക് അല്പം കൂടുതൽ വർക്ക് പെൻഡിങ്ങുണ്ട്... ഞാൻ കിടക്കാൻ വൈകും എന്നെ കാക്കണ്ട "...
തന്റെ ഇന്നത്തെ സംസാരമാണ് അതിനു കാരണമെന്ന്
അവൾക്ക് മനസ്സിലായി... എന്നാലും ഒന്നും പറയാതെ
ഒരു നിർവികാരമായ ചിരി ചിരിച്ചുകൊണ്ട് അവൾ കിടക്കയിലേക്ക് കിടന്നു.... ഇനി തന്റെ ജീവിതം ഇങ്ങനെ തന്നെയായിരിക്കുമോ എന്ന ചിന്തയിലൂടെ അവളുടെ നിദ്ര എന്ന മനസ്സമാധാനം അവളെ പുൽകി.
ആമി ഉറങ്ങിയതിന് ശേഷം ഷാനു അങ്ങോട്ടേക്ക് വന്നു. മൂന്നു പേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.. എങ്കിലും അവന്റ ചൊടികളിൽ അല്പം സങ്കടം നിയലിച്ചിരുന്നു.. അത് തന്റെ പ്രാണനായവളുടെ ഹൃദയത്തിലെ നോവായിരുന്നു.....
അൽപനേരംകൂടി അവരെ നോക്കിയിരുന്നുകൊണ്ട് മൂന്നു പേരുടെയും നെറ്റിയിൽ വാത്സല്യത്തോടെ ഒന്നു മുത്തി.
ശേഷം ആമിയുടെ അടുത്ത് പോയി കിടന്നു...
ലാമ്പിന്റെ നേരിയ പ്രകാശത്തിൽ തിളങ്ങുന്ന അവളുടെ കുഞ്ഞു മുഖത്തേക്ക് അവൻ കൗതുകത്തോടെ നോക്കിയിരുന്നു..
നിന്റെ കണ്ണുകളിലെ തിളക്കക്കുറവിന് ഞാനാണോ പെണ്ണെ കാരണക്കാരി എന്ന് അവൻ മനസ്സിൽ അവളോട് ചോദിച്ചുകൊണ്ടിരുന്നു.....
അപ്പോഴാണ് അവന്റെ മനസ്സിലേക്ക് രാവിലെയുണ്ടായ ഉമ്മയുമൊത്തുള്ള സംസാരം ഓർമയിലേക്ക് വന്നത്...
'"ഉമ്മാ....ആമി ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു ഞാനെന്താ അവളോട് പറയേണ്ടത്.?"
"ഷാനു ആദ്യമേ പറയാം ഇത് ഇവിടെ പറ്റില്ല... അവള് പോറ്റിട്ട് വേണ്ട ഇവടയുള്ളോലെ വയറുനിറയാൻ 😡".
"ഉമ്മി പ്ലീസ് അവളത്രയ്ക്കും ആഗ്രഹിച്ചതല്ലേ.."
"പറ്റില്ല ഷാനു കല്യാണം കഴിഞ്ഞയുടനെ അവൾ ഇവിടെ എവിടേയോ എന്തോ ഒരു കോഴ്സിന് ചേർന്നില്ലെന്യോ?..
അതിനു എത്രയാ മുക്കാൽ മുടക്കിയത്.... നീ നയിച്ചുണ്ടാക്കുന്നത് അവൾക്കിങ്ങനെ ഓരോ തോന്നിവാസത്തിന് ഉഭയോഗിക്കാനല്ല...."
"ഉമ്മി അത് പഠിക്കുന്നതോണ്ട് ഒരുകാര്യവുമില്ല, പിന്നെ
കുറേ ദൂരവും ഉണ്ട് അങ്ങോട്ടേക്ക് ".. "അത് കൊണ്ടല്ലേ.."
"ഇതൊന്നും അവൾക്ക് ആദ്യമേ അറിയില്ലെന്യോ 😡."
"ഓൾക്ക് പഠിക്കാനാവുല്ല...മുക്കലും മുടക്കണം അതിവടെ നടക്കൂല "...
"പിന്നെ ജോലിക്ക് പോണോട്ത് പല കോലത്തിലുള്ള ആൾക്കാരും ഉണ്ടാവും കൊറേ പരദൂഷണം പറയുന്നോലും, പല കോലത്തിലുള്ള ആണുങ്ങളും."
"ഉമ്മാ "!!…
"ഞാൻ അവളെ മോശക്കാരിയാക്കല്ല, അവൾക്ക് കുറച്ചു തൊലിവെളുപ്പുണ്ട്.. പിന്നെ നമുക്കണങ്കിൽ
ഒപ്പിച്ചു പോവാനുള്ള കാശൊക്കെ ഉള്ളൂ... നല്ല പുളിങ്കോമ്പുള്ള ആണുങ്ങൾ വന്നാൽ അവൾ ചിലപ്പോ നിന്നെയും മക്കളെയും മറന്നു പോയീന്നു വരും.... എനിക്കറിയാം ഞാൻ പറഞ്ഞത് നിനക്കിഷ്ടപ്പെടില്ലെന്ന്
ഇപ്പോഴത്തെ കാലം അതാണ്.. നീ മിനിയാനും കൂടി വാർത്തേൽ കെട്ടീല്ലേ നാലു മക്കളുള്ള ഒരു തള്ള
ഓൺലൈൻ ക്ലാസ്സിലെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടി പോയത്... അതക്കെ പറ്റുങ്കി ഇതും നടന്നൂടായ്കണ്ടോ...?
"ഉമ്മാ മറ്റുള്ളോലെ വെച്ച് ഇങ്ങള് ഇന്റെ പെണ്ണിനെ താരതമ്യപ്പെടുത്തണ്ട "....
"ഞാൻ പറഞ്ഞന്നേയുള്ളൂ.. ഇങ്ങനെന്നേനി
അപ്പർത്തെ വീട്ടിലെ കൃഷ്ണൻ അവന്റെ അമ്മനോട്
പറഞ്ഞിരുന്നേ.. എന്നിട്ടെന്തായിപ്പോ.. അവളും പോയിലേ...കൃഷ്ണനല്ലെന്യോ നിന്നെ പോലെ അവളെ ക്ലാസ്സിൽ പറഞ്ഞയക്കണം എന്ന നിർബന്ധം... ഹാ അവന്റെ തലവരെ... ഞാൻ പറയാനുള്ളത് പറഞ്ഞു... ഇനിയൊക്കെ നിന്റെ ഇഷ്ട്ടം ".
"ന്നാലും ഉമ്മാ "............
"ഹാ പിന്നെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഇങ്ങോട്ട് മോങ്ങിക്കൊണ്ട് വരരുത്.. ഒന്നല്ല രണ്ട....പെങ്കൊച്ചുങ്ങൾ
നോക്കീം കണ്ടും നിന്ന നിനക്ക് നന്ന് "...
എല്ലാം ഓർത്തെടുത്തപ്പോയെക്കും അവന്റെ കണ്ണുകൾ
നിറഞ്ഞൊഴുകി.....
ആമിയും ഉമ്മയും ഇപ്പോ കൊഴപ്പമില്ലാത്ത ബോണ്ടിങ്ങിലാണ്... ഉമ്മി പറഞ്ഞത് അവളോട് പറഞ്ഞാൽ ഉള്ള ബന്ധവും ഇല്ലാതാവും...
ആകെ പെട്ടല്ലോ റബ്ബേ... ഞാൻ നിന്റെ കൂടെ നിക്കണോ പെണ്ണെ അതോ ഉമ്മാന്റെ കൂടെ നിക്കണോ.?
ഒരുപിടിയും കിട്ടുന്നില്ലല്ലോ....
ഓരോന്ന് ആലോചിച്ചി അവൻ ഉറങ്ങിപ്പോയി.. തന്റെ നാളത്തെ പുലർച്ച തനിക്ക് എന്തെല്ലാം ഒരുക്കി വെച്ചിട്ടുണ്ടെന്ന് അറിയാതെ............
(തുടരും...)
കമെന്റ് പ്ലീസ്.💞
ഫോളോ.💞
സപ്പോർട്ട്💞