പിറ്റേന്ന് രാവിലെ ആമി നേരത്തെ എണീറ്റിരുന്നു.
അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കി അടുക്കളയിൽ നിന്നും കഴിച്ച്, കുട്ടികൾക്ക് വേണ്ടത് എടുത്ത് റൂമിലേക്ക് പോയി...
സമയം ഏകദേശം ഒമ്പത്തിനോട് അടുത്തിരുന്നു..
ഷാനു എണീറ്റിട്ടില്ല... ഇപ്പൊ ഇങ്ങനെയാണ്.. രാത്രിയിൽ ഏറെ വൈകിയുള്ള കിടത്തവും, രാവിലെ വൈകിയുള്ള എഴുന്നേൽക്കലും... ഓഫീസിൽ പോവാത്ത എല്ലാ ദിവസവും ഇതാണ് പതിവ്...എന്നവൾ ആലോചിച്ചു..
കുട്ടികളെ എയ്ന്നേൽപ്പിച് അവൾ ബാൽകാണിയിലേക്ക് പോയി... അവിടെ നിന്നും അവർക്ക് ഭക്ഷണം കൊടുത്തു....
അവര് രണ്ടുപേരും നടക്കാൻ തുടങ്ങിയിട്ടുണ്ട്.. അടുത്ത
രണ്ടു മാസം കഴിഞ്ഞാൽ അവരുടെ ബർത്ത്ഡേയാണ്..
ബാൽകാണിയിൽ നിന്നും റൂമിലേക്കു വന്ന് കുട്ടികളെ രണ്ടുപേരെയും ഫ്രഷാക്കി അവർക്ക് കളിക്കാനുള്ള ടോയ്‌സും ഇട്ട് കൊടുത്ത് അവൾ ഫ്രഷാവാൻ പോയി..
ഫ്രഷായി വന്നപ്പോയേക്കും ഷാനു എഴുന്നേറ്റിരുന്നു.. എന്നെത്തെയും പോലെ ആരെയും നോക്കാതെ അവൻ ഫ്രഷാവാൻ പോയി...
ഷാനു കുളിയെല്ലാം കയിഞ്ഞ് തായേക്ക് പോയി..
അവിടെ ഇനും, ഉമ്മയും, ഉപ്പയും മേശക്ക് ചുറ്റും ഇരിക്കുന്നുണ്ട് ..
'സാധാരണ മേശ നിറയെ ഭക്ഷണം നിറഞ്ഞു നിൽക്കാറുണ്ടല്ലോ?..
ഇന്നതൊന്നും അവിടെ കാണുന്നില്ല...എന്തുപറ്റി എന്ന്
ഷാനു ചിന്തിച്ചു '.
"ഉമ്മാ ഇന്നൊന്നും ഇവിടെ ഉണ്ടാക്കിയിട്ടില്ലേ?".
"അത് ഞങ്ങളോടല്ല ചോദിക്കേണ്ടത് നിന്റെ പെണ്ണും പിള്ളയോട് പോയി ചോദിക്ക്"? 😡ഉമ്മ ദേഷ്യത്തോടെ അവനോട് പറഞ്ഞു..
"അവളിന്ന് നേരത്തെ എണീറ്റിട്ടുണ്ടല്ലോ പിന്നെന്താ ഒന്നും ഉണ്ടാക്കാഞ്ഞത് ". ഉമ്മാക്കൊപ്പം ഇനും കൂടി...
"എന്ത് 😳!!. അവളൊന്നും ഉണ്ടാക്കിയിട്ടില്ലേ ഇന്ന്"?..
"ഇല്ല.'''അതല്ലേ ഞങ്ങൾ നിന്നോട് പറയുന്നേ.. അവളൊന്നും ഉണ്ടാക്കിയിട്ടില്ല"... 😡ഉമ്മ ദേഷ്യത്തോടെ പറഞ്ഞു..
"എന്നാ നിങ്ങൾക്കാർക്കെങ്കിലും ഉണ്ടാക്കാമായിരുന്നല്ലോ"?
"അവളുണ്ടാവുമ്പോ ഞങ്ങളെന്തിനുണ്ടാക്കണം.. അല്ല മോനെ നിനക്കെന്താ അവളോട് വല്ല ചെയ്വും ഉണ്ടോ?
പൊന്ന് മോനെ അങ്ങനെഎന്തെങ്കിലുമുണ്ടങ്കി മുളയിലേ നുള്ളിയേക്."
"എന്റെ ഉമ്മ എനിക്കവളോട് ഒരു ചുക്കുമില്ല. വിശപ്പ് സഹിക്കാൻ പറ്റാത്തോണ്ട് പറഞ്ഞതാ..."അങ്ങനെ പറയുമ്പോയും അവന്റെ ഉള്ളിൽ ഒരിഷ്ടം ഉണ്ടായിരുന്നു
അറിയാതെ ഏതോ ഒരു നേരം അവളെ പ്രണയിച്ചതിന്റെ ഫലമായി.. എല്ലാം പറയുമ്പോയും അവനിൽ ഒരു നഷ്ടം ബോധം വരുന്നത് അവൻ പോലും അറിയാതെ അവനെ അലട്ടി കൊണ്ടിരുന്നു..
"അങ്ങനെയാണേൽ നിനക്ക് നന്ന് ".. എന്തോ ആലോചിച്ചു നിൽക്കുന്ന അവനോടായി ഉമ്മ പറഞ്ഞു..
അവരവിടെ സംസാരിച്ചു നിൽക്കുമ്പോയാണ് സ്റ്റൈർ ഇറങ്ങി വരുന്ന ആമിയിലും മക്കളിലും അവരുടെ
ശ്രദ്ധ പോയത്..
ആമിയുടെ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു...
"കെട്ടിലമ്മ രാവിലെ തന്നെ എങ്ങോട്ടാ?."😡 ഉമ്മ അലറി കൊണ്ട് അവളോട് ചോദിച്ചു..
''''ടീ... 😡പുല്ലേ.. @#₹%മോളെ രാവിലെ തന്നെ ഇവിടെ ഒന്നും ഉണ്ടാക്കി വെക്കാതെ കെട്ടിയൊരുങ്ങി ആരെ കാണാനാടി നീ പോവുന്നെ?.''. ഹേ''.. പറയടി നിന്റെ നാവിറങ്ങിയോ...? ഹോ ഞാനിപ്പോ മൈൻഡ് ചെയ്യുന്നില്ലല്ലോ അപ്പൊ സുഖത്തിന് വേണ്ടി പോകായിരിക്കും.. നീ പോയിക്കോ പക്ഷെ ന്റെ കുട്ടികളെ കൊണ്ട് പോവണ്ട. 😡😡
പറഞ്ഞു കഴിഞ്ഞപ്പോയെക്കും ആമിയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു..
ടീ.. 😡ഒരുമ്പെട്ടവളെ നീ എന്നെ തല്ലിയല്ലേ... നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ നീ ഇത് ചെയ്തത്...
""മിണ്ടിപോവരുത് 😡😡.. പറഞ്ഞു...പറഞ്ഞു എന്തും പറയാം എന്നായോ നിങ്ങൾക്ക് '''.. എല്ലാത്തിനും ഒരതിരുണ്ട്...
പിന്നെ ''''ഞാൻ പോവുന്നത് സുഖത്തിന് വേണ്ടിയാണോ അല്ലെ എന്നുള്ളത് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല...""'
"'''ബോധിപ്പിക്കണം '''''കാരണം നീ എന്റെ ഭാര്യയാണ്,
മാത്രമല്ല നീ എന്റെ ചിലവിലാണ് ഇവിടെ കഴിയുന്നത്..,
എന്റെ വീട്ടിലാണ് നീ താമസിക്കുന്നത്, എന്റെ കുട്ടികളെയും കൊണ്ടാണ് നീ പോവുന്നത്..."''
ഷാനുന്റെ ആ കണക്കു പറച്ചിൽ അവളെ നന്നേ ദേഷ്യം പിടിപ്പിച്ചു....
😏അവളൊന്ന് പുച്ഛിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു...
""എന്ത് നല്ല തമാശകളാണ് താങ്കൾ പറയുന്നത് മിസ്റ്റർ ഷംസീർ ഷാൻ ""..
അവളാദ്യമായിട്ടായിരുന്നു ഷാനുനെ ഇങ്ങനെ വിളിക്കുന്നത്...
""എന്താ നിങ്ങൾ പറഞ്ഞത് ഞാൻ നിങ്ങളുടെ ഭാര്യയാണെന്നോ...""?? 😳 ഹാ.. ഹാ.. 😆..
ആമി അതും പറഞ്ഞുകൊണ്ട് 😂അവനെ കളിയാക്കുന്നത് പോലെ ചിരിച്ചു...
"എന്താടി പുല്ലേ നീ കളിയാക്കുന്നത്... തോനെ ഇളിച്ചാൽ നിന്റെ പല്ല് ഞാൻ തെറിപ്പിക്കും ""...
""നിങ്ങൾ ഒലത്തും.. നിങ്ങളെ ഭാര്യയൊക്കെ പണ്ട്..ഇപ്പൊ അങ്ങനെ ഒരു ഡിമാൻഡും നമ്മൾക്ക് ഇടയിൽ ഇല്ല.. എന്ന് നിങ്ങൾ എന്നെ നിങ്ങളെ ഭാര്യ എന്നുള്ള പതവിയിൽ നിന്നും കളഞ്ഞത് ഞാൻ അറിഞ്ഞോ അന്ന് മുതൽ നിങ്ങൾക്കും എനിക്കും തമ്മിൽ യാതൊരു ബന്ധവും ഇല്ല..
ഉളുപ്പുണ്ടോ നിങ്ങൾക്ക് നിങ്ങളെ ആവശ്യത്തിന് വേണ്ടി മാത്രം ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കാൻ.?
ഞാനെന്ത് തെറ്റാ നിങ്ങളോടൊക്കെ ചെയ്തത്..?
ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് കല്യാണം കഴിഞ്ഞാരെ എങ്കിലും എന്നോടൊന്ന് പറയാമായിരുന്നു...
ഇപ്പൊ രണ്ടു മക്കളായ സമയത്താണോ നിങ്ങൾക്കൊക്കെ ഓരോ മോഹങ്ങൾ..''ച്ചേ ''''..
പറയിപ്പിക്കാനായിട്ട്...""
"എന്തൊക്കെയാ നീ പറയുന്നത്.. ഞാനെന്ത് ചെയ്‌തെന്ന "".. ആമിയുടെ സംസാരത്തിൽ തന്നെ
ഷാനുന് മനസ്സിലായിരുന്നു അവളെന്തക്കയോ മനസ്സിലാക്കിയിട്ടുണ്ടെന്ന്...
""ഷാനു പ്ലീസ് ഒന്നും അറിയാതെപോലെ സംസാരിക്കരുത്... എനിക്കറിയാം..എല്ലാം അറിഞ്ഞുകൊണ്ടാണ് ഞാൻ നിങ്ങളോട് സംസാരിക്കാൻ വന്നത്....
ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് ഇപ്പൊ ഞാൻ പോവണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ...
ഞാൻ പോവാൻ വേണ്ടി നിങ്ങൾ എന്തെല്ലാം ഊരാ കുടുക്ക ഉണ്ടാക്കിയത്.. ഞാൻ അതിലെങ്ങാൻ
പെട്ട്പോയിരുന്നെങ്കിലോ..??? എനിക്ക് ഓർക്കാൻ കൂടി
പറ്റുന്നില്ല..""
""ഓ അപ്പൊ ഞങ്ങൾ പറഞ്ഞതൊക്കെ നീ കെട്ടിരുന്നിലെ?? 😏അപ്പൊ ഞങ്ങൾക്ക് ഇനി അതികം റിസ്കില്ല എന്ന് സാരം 😏..""ഉമ്മ ആമിയോട് പറഞ്ഞു..
""നിങ്ങൾ ഒരുമ്മയാണോ..? 😏ച്ചേ '''മകന്റെ ജീവിതം തകർത്തിട്ട് സംസാരിക്കാൻ വന്നിരിക്കുന്നു..""
""ഹാ. ഹാ.. 😄അതിന് ആരു പറഞ്ഞു എന്റെ മകന്റെ ജീവിതം നശിച്ചെന്ന്.. അവന് നല്ല ഒന്നാന്തരം ജീവിതം കണ്ടിട്ട് തന്നെയാടി നിന്നെ ഇവിടെ നിന്നും ഒഴിവാക്കുന്നത് ""...
""അതൊക്കെ നിങ്ങളെ തോന്നലാണ് ഉമ്മ..നല്ല ഒരു അനുഭവം നിങ്ങളിൽ ഉണ്ടാവുമ്പോൾ നിങ്ങൾ അത് തിരിച്ചറിയും.. അത് വരെ ഞാൻ എന്ത് പറഞ്ഞാലും നിങ്ങക്ക് അതൊരു വിഷയമായിരിക്കില്ല.. മഞ്ഞളിച്ച കണ്ണ് കൊണ്ട് നോക്കുന്ന നിങ്ങൾക്ക് എല്ലാം മഞ്ഞ കളറിലായിരിക്കും കാണുക...""
"ഓക്കേ.. ഓക്കേ നീ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി സംസാരിച്ചു മുന്നോട്ട് പോവാം..."ഷാനു ആമിയോട് പറഞ്ഞു..
""എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്.. പിന്നെ കുട്ടികളിൽ ഒരാവകാശവും പറഞ്ഞുകൊണ്ട് ആരും വരരുത്..അങ്ങനെയൊരു വാക്ക് എനിക്ക് തന്നാൽ മതി..""
""അത് പറ്റില്ല കുട്ടികളിൽ എനിക്കും അവകാശം ഉണ്ട്.""ഷാനു പെട്ടൊന്ന് പറഞ്ഞു..
""ഹേയ് കുട്ടികളിൽ അവകാശം ഒന്നും ഞങ്ങൾക്ക് വേണ്ട.. വല്ലപ്പോഴും അവന് കാണാൻ തോന്നുകയാണെങ്കിൽ നീ സമ്മതിച്ചു കൊടുത്താൽ മതി "".. ഉമ്മ അവനെ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ
പറഞ്ഞു.. നാളേക്ക് അവർ തനിക്കും തന്റെ മക്കൾക്കും ഒരു ഭാര മായാലോ എന്ന ആവലാതി അവരെ കൊണ്ട് അത് പറയിപ്പിച്ചു...""
""ഉമ്മാ ''!!!നിങ്ങളെന്തൊക്കെയാ പറയുന്നെ.??
കുട്ടികളെ അവൾക്ക് കൊടുക്കില്ല എന്നല്ലേ നിങ്ങൾ പറഞ്ഞിരുന്നേ???..""
""എടാ അതിറ്റിങ്ങളെ നമക്ക് വേണ്ട "".
"'ന്നാലും ഉമ്മാ "".
""നീ ഒന്നും പറയണ്ട ഞാൻ തീരുമാനിച്ചു ""..
പിന്നെ ആരും ഒന്നും പറയാൻ നിന്നില്ല.
ആമി ഒരു ഓട്ടോ വിളിച്ചു പോയി...
അതിൽ ഇരുന്നു കൊണ്ട് ഇന്നലെ രാത്രി അവർ സംസാരിച്ചത് ആലോചിച്ചു കൊണ്ടിരുന്നു അവൾ ..
തുടരും...