🖤കറുമ്പി🖤
തന്റെ മുൻപിൽ സ്ഥാപിച്ച ആ കണ്ണാടി ചില്ലിൽ അവൾ സ്വയം ഒന്ന് വിലയിരുത്തി...... കറുത്ത് കുറച്ച് തടി മാത്രം ഉള്ള ഒരുവൾ..... കഥയിലെ സാധാരണ നായികമാരെ പോലെ മറുകൊ നുണക്കുഴിയോ ഇടംപല്ലോ വെണ്ണനിറമോ ഒന്നും ഇല്ല.... അവൾ ഒരു നിമിഷം തന്റെ അമ്മയേയും സഹോദരിമാരെയും ഓർത്തു.... വെളുത്ത് വെണ്ണ പോലെ ഇരിക്കുന്നവർ.... അതേ അമ്മയും അനിയനും അനിയത്തിയും പുറമെ നിന്ന് നോക്കുന്നവർക്ക് സൗന്ദര്യം നിറഞ്ഞവർ ആണ്..... അതിൽ ഒന്നും പെടാതെ നിൽക്കുന്നത് താനും..... നിറത്തിന്റെ പേരിൽ അനുഭവിച്ച അവക്ഞ്ഞ നിറഞ്ഞ വാക്കുകളും കളിയാക്കലുകളും മനസ്സിൽ ഓടി എത്തി.... പക്ഷെ അവ മനസ്സിലേക്ക് ആധിപത്യം സ്ഥാപിക്കാൻ സമ്മതിക്കാതെ ഒരു മുഖം കടന്നു വന്നു കറുത്ത് കൊമ്പൻ മീശയും വിയർപ്പിനാൽ ഒട്ടിയ ഒരു ശരീരവും ഉള്ള മനുഷ്യനെ ഓർമ്മ വന്നു..... അതേ തന്റെ അച്ഛൻ...... അച്ഛന്റെ നിറമാണെനിക്ക്..... തന്റെ കുടുംബത്തിന് വേണ്ടി രാവന്തിയോളം കഷ്ടപ്പെടുന്ന അച്ചന്റെ നിറം..... ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു......
ഇവൾ കൃഷ്ണ...... കൃഷ്ണ കരുണൻ എന്ന ഇരുപത്തി അഞ്ചുകാരി..... അച്ഛൻ കരുണൻ.... ഒരു പാവം കൂലി പണിക്കാരൻ..... അമ്മ വരധ... അനിയത്തി കൃപ അനിയൻ കാർത്തിക്ക്... ഇതാണ് കൃഷ്ണയുടെ കുടുംബം..... അതാണ് എന്റെ കഥയിലെ നായികയുടെ കുടുംബം...... നേരെത്തെ പറഞ്ഞത് ശ്രദ്ധിച്ചല്ലോ..... സാധാരണ കഥകളിലെ പോലെ വെണ്മയിലെ സൗന്ദര്യം നിറഞ്ഞവൾ അല്ല കൃഷ്ണ.... സാധാരണ ഒരു പെൺകുട്ടി.... എടുത്ത് പറയാൻ പ്രത്യേക ഒന്നും ഇല്ലാത്തവൾ......
ചേച്ചി.....
ആരുടെയോ വിളി കേട്ട് കൃഷ്ണ തിരിഞ്ഞു നോക്കി..... കൃപയും കാർത്തിയും ആണ്.....
എന്റെ ചേച്ചി സുന്ദരി ആയിട്ടുണ്ടല്ലോ......
കാർത്തിക്ക് വേഗം തന്നെ കൃഷ്ണയുടെ കുറച്ച് തുടുത്ത കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു.....
നിനക്ക് ചേരുന്ന വല്ല കളറ് സാരിയും എടുത്തിട്ടാൽ പോരായിരുന്നോ ചേച്ചി..... ഇതൊരുമതി കോലം കേട്ടത് പോലെ ഉണ്ട്... കറുത്ത്... ശ്ശെ....... നിന്റെ കേട്ട് കഴിഞ്ഞിട്ട് വേണം വിപിനേട്ടാനും ആയി എന്റെതിന്..... നിന്റെ കാരണം കൊണ്ടാണ് എന്റേത് കൂടി നീണ്ടു പോവുന്നത്.....
കൃപ പറഞ്ഞതും കൃഷ്ണ അവളെ കണ്ണാടിയിൽ ഒന്ന് നോക്കി.... വയലറ്റ് നിറത്തിൽ ഉള്ള ഒരു സാരി ആണ്..... അവൾ പറഞ്ഞത് ശരിയാണ് കറുപ്പ് കൂടിയത്.... കൃഷ്ണ ഒന്നും പറഞ്ഞില്ല..... അവൾക്ക് അറിയാമായിരുന്നു പറഞ്ഞിട്ടും കാര്യം ഇല്ലാന്ന്.....
വിപിൻ എന്ന ചെക്കനും ആയി കൃപ ഇഷ്ടത്തിൽ ആണ്.... കൃപ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കാണ്.... കോളേജിലെ സീനിയർ ആയിരുന്നു ആള്.... ഇപ്പോ ജോലി ആയി വീട്ടിൽ വന്നു ചോദിച്ചു എങ്കിലും തന്റെ വിവാഹം കഴിയതേ ഒന്നും നടക്കില്ല എന്ന് കരുണൻ തീർത്ത് പറഞ്ഞു.... അതിന്റെ ദേഷ്യം ഉണ്ട് കൃപക്ക്......
നീ ഒന്ന് മിണ്ടാതെ പോയെ കൃപേ.....
കാർത്തി കൃപയെ വിലക്കി..... കാർത്തിയും കൃപയും രണ്ട് വയസ്സിന്റെ വത്യാസം ആണ്.... കൃപ ഇളയത് ആണ്.....
ഓഹോ അല്ലേലും ചേച്ചിയെ പറഞ്ഞാൽ അനിയന് ആണല്ലോ നോവുന്നത്.....
കൃപ ചുണ്ട് കൊട്ടി... കാർത്തിയും കൃഷ്ണയും ഒന്നും പറയാൻ നിന്നില്ല.....
ഈ വിവാഹം എങ്കിലും നടന്നാൽ മതിയായിരുന്നു.... അല്ലേൽ എന്റേത് കൂടി......
കൃപ പറഞ്ഞു വന്നത് കാർത്തിയുടെ മുഖം കണ്ട് പകുതിയിൽ നിർത്തി..... കാരണം അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.....
കൃഷ്ണയെ എന്തെങ്കിലും പറഞ്ഞാൽ ആരെക്കാളും കൂടുതൽ നോവുന്നത് കാർത്തിക്ക് ആണ്.... പ്രായത്തിൽ വലിയ വ്യത്യാസം ഇല്ലെങ്കിലും കാർത്തിക്ക് ഒരു അമ്മ തന്നെ ആണ് കൃഷ്ണ.....
പറയാൻ വിട്ട് പോയി..... ഇന്ന് കൃഷ്ണയുടെ പെണ്ണുകാണാൻ ആണ്.... ആദ്യത്തേത് അല്ലാട്ടോ.... ഇതിപ്പോ ഒരുപാട് ആയി..... സ്ത്രീയെ പണയ വസ്തു ആകുന്ന കാലം അല്ലേ.... ഒന്നുക്കിൽ വെളുത്ത സൗന്ദര്യം അല്ലെങ്കിൽ അവൾക്ക് സ്വർണം കൊണ്ട് തുലാഭാരം..... അതാണ് ഇപ്പോഴത്തെ സമൂഹത്തിന്റെ വിവാഹം എന്ന കാഴ്ചപ്പാട്..... ഈ രണ്ടും ഇല്ലാത്തത് കൊണ്ട് കൃഷ്ണ ഇപ്പോഴും അവിവാഹിതയായി തുടരുന്നു..... അതിൽ അവൾക്ക് പരാതി ഇല്ലെങ്കിലും അമ്മക്കും അച്ഛനും അല്ലെങ്കിൽ അതിനെക്കാൾ ആത്മാർത്ഥ ഉള്ള നാട്ടുകാർ ഉള്ളപ്പോൾ കൃഷ്ണയും വീട്ടിലെ പുരനിറഞ്ഞവൾ ആയി......
ചിന്നൂ............
താഴെ നിന്ന് വരദായുടെ വിളി വന്നു......
ചേച്ചി അവർ എത്താൻ ആയി എന്ന് തോന്നുന്നു വേഗം വാ.....
കാർത്തി കൃഷ്ണയുടെ കയ്യും പിടിച്ചു അടുക്കളയിലേക്ക് നടന്നു.....
വരധ വേഗത്തിൽ ഓരോന്ന് ചെയ്യുന്നുണ്ട്.... കൃഷ്ണ ഒരു നിമിഷം അവരെ നോക്കി..... മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്..... ഇതെങ്കിലും ശരിയായാൽ മതിയായിരുന്നു എന്ന പാർത്ഥന ആണെന്ന് അവൾക്ക് തോന്നി.....
അമ്മേ.....
കൃഷ്ണ പയ്യെ വിളിച്ചു..... പതിഞ്ഞ സ്വരം..... വരധ തന്റെ മകളെ തിരിഞ്ഞു നോക്കി..... അത്രയും നേരം തെളിഞ്ഞ മുഖം മങ്ങി.....
എന്താ ചിന്നു ഇത്..... നിനക്ക് ആണ് മുഖത്ത് കുറച്ച് പൗഡർ ഇട്ടൂടെ.... അത് വേണ്ടേൽ ഒരു പൊട്ട് എങ്കിലും വെച്ചൂടെ...... വരുന്നവര് എന്ത് കരുതും.....
വരദായുടെ സ്വരംത്തിൽ ശകാരം നിറഞ്ഞു.....
കൃഷ്ണ ഇതല്ലേ അമ്മേ...... വരുന്നവർക്ക് എങ്ങനെ ഇഷ്ട്ടയിച്ചാൽ മതി.... അല്ലേൽ വേണ്ട....
കൃഷ്ണ പറഞ്ഞത് കേട്ടാണ് കൃപ അങ്ങോട്ട് വന്നത്.....
വോ.... ഇങ്ങനെ കരി പുരണ്ടത് പോലെ ഉള്ളതിനെ ഇഷ്ടപ്പെട്ടത് കൊണ്ട് ആണല്ലോ ഇപ്പോ ഒരുപാട് പേര് ചായ കുടിച്ചു ഇവിടുന്ന് ഇറങ്ങി പോയത്........ ഇതും അതുപോലെ തന്നെ....
കൃപ പറഞ്ഞു നിർത്തുന്നതിന് മുൻപ് അവളുടെ കൈയിൽ തവി കൊണ്ട് അടി വീണു.....
കൃപേ.... നിനക്ക് കൂടുന്നുണ്ട്.... വായേല് നാവ് ഉണ്ടെന്ന് കരുതി എതിരെ നിൽക്കുന്നത് ആരാണ് എന്ന് നോക്കാതെ വളച്ചാൽ ഉണ്ടല്ലോ എന്റെ തനി കൊണം മോള് കാണും..... പിന്നെ ഇപ്പോ നീയ്യ് പോയി പഠിക്കാൻ നോക്ക്..... ഇനി കൃഷ്ണയുടെ കല്യാണം കഴിയാതെ നിന്ന് പോയാലും എന്റെയും നിങ്ങളുടെ അച്ഛന്റെയും കൊക്കിന് ജീവൻ ഉള്ളോടുത്തോളം കാലം എന്റെ കുഞ്ഞ് ഒറ്റക്ക് ആവില്ല..... ഞങ്ങള് ഉണ്ടാവും.....
ശാകര വാർഷിണിയായ വരധ അമ്മ വേഷം അണിഞ്ഞ് പൊതിഞ്ഞു പിടിച്ചത് കണ്ട് കൃഷ്ണ ചിരിച്ചു..... അമ്മയാണ്...... ഏതൊരമ്മക്കും തന്റെ കുഞ്ഞുങ്ങൾ ആണ് സുന്ദരനും സുന്ദരിയും..... ❤️
പുറത്ത് കാറിന്റെ ശബ്ദം കേട്ടതും കൃഷ്ണയുടെ ഹൃദയം ഒന്ന് മീട്ടി ഇടിച്ചു..... തന്നെ കണ്ടു ഇഷ്ട്ടപ്പെട്ടു.... അങ്ങനെ വന്നതാണ് ഈ ബന്ധം എന്നത് അച്ഛനിൽ നിന്ന് അറിഞ്ഞത് ആണ്.... പക്ഷെ ഇപ്പോഴും അത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല..... വീണ്ടും വരുന്നവർക്ക് മുൻപിൽ പരിഹാസകഥാപാത്രം ആവുമോ എന്ന് കൃഷ്ണ ഭയന്നു..... പെണ്ണുകാണാലിന് ചായ കൊടുക്കുമ്പോൾ തന്നെ കണ്ട മാത്രായിൽ വന്നരുടെ മുഖം മങ്ങുന്നതും കൂർത്ത കണ്ണോടെ ബ്രോക്കാരിനെ നോക്കുന്നതും സ്ഥിരം കാഴ്ച്ച ആണ്...... അത് കാണുമ്പോൾ അച്ചന്റെ മുഖം മങ്ങുന്നത് ആണ് തന്നിൽ ഏറ്റവും വേദനചനാകം.....
ഇനിയും അതേ പോലെ ഒരു നിമിഷം കൂടി.... എന്തോ കൃഷ്ണക്ക് വല്ലാതെ തോന്നി....
ചേച്ചി ചെറുക്കൻ ചുള്ളനാണ്.....
കാർത്തി അവരെ ജനലിലൂടെ ഒളിഞ്ഞു നോക്കി പറഞ്ഞത് കേട്ട് കൃഷ്ണക്ക് തല കറങ്ങുന്നത് പോലെ തോന്നി....
ചുള്ളനോ....
കൃഷ്ണ അറിയാതെ ചോദിച്ചു പോയി....
ആഹ്..... ചുള്ളൻ തന്നെ നല്ല ഭംഗി ഉണ്ട്.... എനിക്ക് തോന്നുന്നത് ആളെ മാറി പോയി എന്ന.... ചിലപ്പോ അത് ആയിരിക്കില്ല ചെറുക്കൻ.... അല്ലാതെ ഈ ചെക്കനും ചേച്ചിയും......
കൃപ പറഞ്ഞത് കേട്ട് കൃഷ്ണ അവളെ നോക്കി ചിരിച്ചു..... പരിഹാസം ആണെങ്കിൽ പോലും അവയൊന്നും ഇപ്പോൾ നോവിക്കാറില്ല.... എങ്കിലും കൃപ എന്തെങ്കിലും പറയുമ്പോൾ നെഞ്ചിൽ ഒരു നീറ്റൽ ആണ്.... തന്റെ അനിയത്തി കുട്ടിക്ക് പോലും താൻ ഒരു വിരൂപമാണല്ലോ എന്ന ചിന്ത...
വരാധേ.... മോളെ വിളിക്ക്.....
ഹാളിൽ നിന്ന് അച്ഛന്റെ ശബ്ദം കേട്ടു.....
കയ്യും കാലും വിറച്ചു..... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു.... കവിളുകൾ വലിയുന്നത് ആയി തോന്നി.... ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം.... അതിന്റെ കാരണവും തനിക് ഉറപ്പാണ്..... തന്നെ ഇഷ്ട്ടപ്പെട്ടു എന്നും പറഞ്ഞു ഇങ്ങോട്ട് വന്ന ബന്ധം.... ആദ്യമാണ് ഇങ്ങനെ വിചിത്ര സംഭവം.....
മോളെ ഇതും കൊണ്ട് ന്റെ പുറകെ വാ.....
അമ്മ കയ്യിൽ തട്ടി ഡ്രെ നീട്ടിയപ്പോൾ ആണ് സ്വബോധം വന്നത്.....
ഹേ....
ഞെട്ടി അമ്മയെ നോക്കി.....
അപ്പോഴേക്കും കാർത്തി എന്റെ കയ്യിൽ ട്രെ വെച്ച് തന്നു..... അവനെ ഞാൻ ദയനീയമായി ഒന്ന് നോക്കി.... എന്റെ എല്ലാ കാര്യവും ഞാൻ പറയാതെ അറിയുന്ന അനിയന് ഇതും മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.....
ചേച്ചി.... ഇങ്ങോട്ട് വന്നവർ ആണ്... നിന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞ്.... ഈ വീട്ടിലേക്ക് കയറ്റി ഇരുത്തിയത് നമ്മുടെ അച്ഛനും.... വീട്ടിൽ ഒരു അഥിതി വന്നാൽ ചായ കൊടുക്കൂലേ നമ്മൾ സാധാരണ പോലെ.... അങ്ങനെ കരുതിയാൽ മതി..... വെറുതെ ചിന്തിച്ചു മനസ്സ് വെറുപ്പിക്കണ്ട..... നിറവോ രൂപമോ ഒന്നും അല്ല സൗന്ദര്യം..... മനസ്സിന് ആണ്... അത് ആർക്ക് കാണാൻ പറ്റിയില്ലെങ്കിലും എന്റെ ചേച്ചിക്ക് ആവോളം ഉണ്ട്.... So ഒന്ന് ചിരിച്ചേ....
തോളിൽ കൂടെ കൈ ഇട്ട് ചായ എന്റെ കയ്യിലേക്ക് വെച്ച് തന്ന് കവിള് കൈ കൊണ്ട് കശക്കി ചെക്കൻ..... അവന്റെ ഭാവവും വാക്കും കളിയും ഒരു ആത്മവിശ്വാസം തോന്നിച്ചു...... ചുണ്ടിൽ നേർത്ത പുഞ്ചിരി അണിഞ്ഞു ഹോളിലേക്ക് നടന്നു..... പുറകെ അമ്മയും അവനും വരുന്നത് ഞാൻ അറിഞ്ഞു.... ആരെയും നോക്കാതെ ആദ്യം ഒരു വശത്ത് നിന്ന് ചായ കൊടുത്തു തുടങ്ങി..... ആരെയും മുഖം ഉയർത്തി നോക്കിയില്ല..... അല്ലെങ്കിൽ അവരിൽ വിരിയുന്ന പരിഹാസം കാൺകെ മങ്ങുന്ന അച്ഛന്റെ മുഖം കാണാൻ ഈ മകൾക്ക് ആവുമായിരുന്നില്ല.....
അവര് എന്തൊക്കെയോ പറയുന്നുണ്ട്...... ഞാൻ ഒന്നും ശ്രദ്ധിക്കാൻ നിന്നില്ല....... ഈ സംസാരം ഒക്കെ കഴിഞ്ഞു ഇവരും ഇറങ്ങി പോവും.... അത് കൊണ്ട് വല്യ ശ്രദ്ധ കൊടുക്കാൻ നിന്നില്ല.......
മോളെ മോള് റൂമിലേക്ക് ചെല്ല് മോന് ഒന്ന് സംസാരിക്കണം എന്ന്......
അച്ഛന്റെ ശബ്ദം കേട്ടതും റൂമിലേക്ക് നടന്നു..... ഞങ്ങളുടേത് വീട് വലുത് ആണേലും മുറ്റം ചെറിയത് ആണ്..... അത് കൊണ്ട് ആണ് റൂമിലേക്ക് ഒക്കെ പോവേണ്ടി വരുന്നത്..... അല്ലെങ്കിൽ മുറ്റത്തേക്ക് നടന്നാൽ മതിയായിരുന്നു......
🖤💙തുടരും..... അടുത്ത പാർട്ടിൽ തീരുട്ടൊ....💙🖤
ജീവിതം തന്നെ ആണ്.... കഥ അല്ല... നായകനും നായികയും ജീവിതത്തിൽ തന്നെ തന്നെ ഉണ്ട്.......