പുറത്ത് ആകാശം പൊട്ടിപ്പൊളിഞ്ഞ് പെയ്യുന്ന തകർത്ത മഴയായിരുന്നു. ആ പഴയ ഉപേക്ഷിക്കപ്പെട്ട ഗോഡൗണിന്റെ കോൺക്രീറ്റ് തറയിൽ കെട്ടിക്കിടന്ന ചോരയെ ആ മഴവെള്ളം കഴുകിക്കളഞ്ഞുകൊണ്ടിരുന്നു.
ലിയോ അവിടെ ശാന്തനായി ഒരു സിഗരറ്റ് കത്തിച്ചു നിന്നു. ആ തീപ്പൊരിയുടെ വെളിച്ചത്തിൽ അവന്റെ മുഖത്തുണ്ടായിരുന്ന ആ സൈക്കോ ചിരി വ്യക്തമായി കാണാമായിരുന്നു. അവന്റെ റൈറ്റ് ഹാൻഡ് കയ്യിൽ നിന്നും ചോര ഇറ്റുവീഴുന്ന ഒരു ഇരുമ്പ് പൈപ്പ് ഉണ്ടായിരുന്നു അതിൽ ഒരു പേര് കൊതിവെച്ചിരിക്കുന്നു Ziya.
അവന്റെ കാല്ക്കൽ അടിച്ച് അസ്ഥികളൊക്കെ തകർക്കപ്പെട്ട നിലയിൽ ലെക്സി കിടപ്പുണ്ടായിരുന്നു അവളുടെ കുടുംബത്തിന്റെ കോടിക്കണക്കിന് വിലമതിക്കുന്ന ബിസിനസ്സ് സാമ്രാജ്യം മുഴുവൻ ഒരു മണിക്കൂർ മുൻപ് ക്രൂരമായ പീഡനത്തിലൂടെ അവൻ ഒപ്പിട്ടു വാങ്ങിയിരുന്നു തൊട്ടടുത്ത മുറിയിൽ അവളുടെ അച്ഛനും അമ്മയും ചോരയിൽ കുളിച്ച് ശവമായി കിടക്കുകയാണ്. ലെക്സി തന്റെ ചോര പുരണ്ട മുടിയിഴകൾക്കിടയിലൂടെ അവന്റ മുഖത്തേക്ക് നോക്കി താൻ ജീവനുതുല്യം പ്രണയിച്ചവൻ ആദ്യ ദിവസം മുതൽ തന്നെ തന്നെ ചതിക്കാൻ പ്ലാൻ ചെയ്തവൻ ആയിരുന്നു എന്ന് അവൾ തിരിച്ചു അറിയുന്നു അവൻ മുന്നിൽ നിൽക്കുന്നു അവൾ അറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു.
ലിയോ സിഗരറ്റ് പുക അവളുടെ മുഖത്തേക്ക് ഊതിവിട്ടിട്ട് ഉറക്കെ ചിരിച്ചു അറപ്പ് തോന്നുന്ന ഒരു ചിരി.
"നീ ശരിക്കും വിചാരിച്ചോ ലെക്സി ഞാൻ നിന്നെ പ്രണയിക്കുകയായിരുന്നു എന്ന്? ഹമ്മ്"
ലിയോ പരിഹാസത്തോടെ ചിരിച്ചുകൊണ്ട് അവളുടെ വാരിയെല്ലിന് നോക്കി കട്ടയ്ക്കൊരു ചവിട്ട് കൊടുത്തു.
"നീയും നിന്റെ ആ നശിച്ച കുടുംബവും എനിക്ക് മുകളിലേക്ക് കയറാനുള്ള വെറും ഏണികൾ മാത്രമായിരുന്നു നിന്റെ തന്തയും തള്ളയും രണ്ട് കൂടപ്പിറപ്പുകളും ചത്തു മലച്ചും കിടക്കുന്നുണ്ട് ഇപ്പോൾ എനിക്ക് എല്ലാം കിട്ടി ഇനി നീ എനിക്ക് വെറും ചവറാണ് ദൂരെക്കളയേണ്ട ചവർ മാത്രം വള്ളി കഷ്ണം പോലെ ഇരിക്കുന്ന നിന്നെ എനിക്ക് എന്തിന് ആ"
എന്നു പറഞ്ഞു തിറുത്തതും ആ ചവിട്ടിൽ ലെക്സിക്ക് കണ്ണ് കാണാൻ പറ്റാത്തത്ര വേദന തോന്നി അവളുടെ കണ്ണുകൾ മങ്ങി പക്ഷേ അവളുടെ നെഞ്ചിനുള്ളിൽ ആ തകർച്ചയേക്കാൾ വലിയൊരു തീ എരീയുന്നുണ്ടയിരുന്നു സ്നേഹിച്ചവന്റെ വാക്കുകൾ അവന്റെ സ്‌നേഹം വിഷമം ഒരൊറ്റ നിമിഷം കൊണ്ട് കട്ട പ്രതികാരമായി മാറി അവളുടെ ഓരോ തുള്ളി ചോരയും അവനോട് പകരം ചോദിക്കാൻ തിളച്ചുമറിഞ്ഞു അവൾ വായ നിറയെ വന്ന ചോര തുപ്പിയത് അവന്റെ വിലകൂടിയ ലെതർ ഷൂവിലേക്കായിരുന്നു അവൾ കൈകൾ കൊണ്ട് മുഖം തുടച്ചുകൊണ്ട് അവിടെ കിടന്നു. അവൾ കരഞ്ഞില്ല യാചിച്ചില്ല. പകരം അവളുടെ തൊണ്ടയിൽ നിന്ന് ഭീകരമായ ഒരു ചിരി പുറത്തുവന്നു ലിയോയുടെ മുഖത്തെ ചിരി മാറി.
"എന്താടീ കിടന്ന് ഇളിക്കുന്നത് എന്നെ കോല്ലൻ മനസ്സിൽ പ്ലാൻ ചെയുക ആണോ നീ അതിന് നീ ഉണ്ടായിട്ട് വേണ്ടേ മൈരേ"
അവൾക്ക് നേരെ ഇരുമ്പ് പൈപ്പ് ഓങ്ങിക്കൊണ്ട് അവൻ അലറി ലെക്സി തന്റെ കഴുത്തിന് നേരെ വന്ന ആ ഇരുമ്പ് പൈപ്പിനെ വകവെച്ചില്ല തന്റെ ചോര പുരണ്ട കൈകൾ കൊണ്ട് ആ ഇരുമ്പിൽ പിടിച്ച് അവൾ ഒരല്പം മുകളിലേക്ക് ഉയർന്നു. വേദനയുടെ കുഴിമടത്തിൽ നിന്ന് എഴുന്നേറ്റു വരുന്ന ഒരു റാണിയെപോലെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ഒറ്റ അലർച്ചയായിരുന്നു.
"തന്തക്ക് പിറക്കാത്ത മൈരേ"
ആ ഗോഡൗണിനെ വിറപ്പിച്ച ഇടിമിന്നലിനേക്കാൾ ഉച്ചത്തിലായിരുന്നു അവളുടെ ആ ശബ്ദം മുഴങ്ങികേട്ടത്.
"എന്റെ അടുത്തേക്ക് ഇനി ഒരൊറ്റ അടി മുന്നോട്ട് വെച്ചാൽ നിന്റെയൊക്കെ തന്തപ്പടി ഉണ്ടാക്കി വെച്ച ഈ സാമ്രാജ്യത്തിന്റെ നടുവിൽ ഇട്ട് നിന്റെ കുടൽമാല ഞാൻ പുറത്തെടുക്കും മൈരേ എന്റെ കുടുംബത്തെ കൊന്ന് ഇല്ലായിമാ ചെയ്ത നിന്നെ ഞാൻ ഇഞ്ച് ഇഞ്ചയി കൊന്നു കളയും നിന്റെ കണ്ണുകൾ കുത്തി പറിച് ഞാൻ തെരുവിൽ ഇടും നിന്റെ കൈ ഞാൻ കുത്തി കീറീ നിന്റെ കലുകൾ ഞാൻ വെട്ടി വെട്ടി ഞാൻ പട്ടിക്ക് ഇട്ടുകൊടുക്കും നാറി"
അവളുടെ കണ്ണുകളിലെ ആ കടുംകോപവും വാക്കുകൾ കണ്ട് ലിയോയുടെ കണ്ണുകൾ പേടിച്ചും വിറച്ചും കൊണ്ട് അവൻ പറഞ്ഞു.
"അതിന് നീ ഉണ്ടായിട്ട് വേണ്ടേ നിന്റെ ഒരു വിത്ത് പോലും ഇ കുടുബത്തിലോ ഒരു സ്ഥലവും
ഇനി ജനിക്കാൻ സമ്മതിക്കില്ല ഞാൻ ചാവടി നായിന്റെ മോളെ"
അവൻ ഒന്നും ആലോചിക്കാതെ തന്റെ കയ്യിലെ ഇരുമ്പ് പൈപ്പ് പൂർണ്ണ ശക്തിയോടെ അവളുടെ തലയ്ക്ക് നേരെ വീശി. കട്ടയ്ക്കൊരു അടി അവളുടെ തലക്ക് തന്നെ കൊണ്ടു. ലെക്സിയുടെ ലോകം ഒരൊറ്റ നിമിഷം കൊണ്ട് ഇരുട്ടിലായി.
തലയ്ക്ക് കട്ടയ്ക്കടിയേറ്റ് ലെക്സി ആ കോൺക്രീറ്റ് തറയിലേക്ക് വീണു. അവളുടെ ചുറ്റും ലിയോയുടെ ആൾക്കാർ വന്ന് വളഞ്ഞു നിന്നു.
ലിയോ സിഗരറ്റ് പുക വായുവിൽ ഊതിവിട്ടുകൊണ്ട് അതിലൊരുവനെ നോക്കി ചോദിച്ചു.
"ഇവളുടെ കുടുംബം മുഴുവൻ തീർന്നോ? ഇനി ആരെങ്കിലും ബാക്കിയുണ്ടോടാ?"
"എല്ലാവരും മരിച്ചു കഴിഞ്ഞു സർ ആരും ബാക്കിയില്ല"
അവൻ തല കുനിച്ചു പറഞ്ഞു ലിയോയുടെ ചുണ്ടിൽ ആ ഭീകരമായ സൈക്കോ ചിരി വീണ്ടും വിരിഞ്ഞു.
"ഹമ്മ് പോലീസുകാരോട് പറയണം ഇവിടെ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന്. അവർക്ക് മനസ്സിലായില്ലെങ്കിൽ അവന്മാരെയങ്ങ് വിലയ്ക്കെടുക്കണം പറഞ്ഞത് മനസ്സിലായോടാ നാറികളെ?"
"Yes സർ"
അവർ ഒന്നിച്ച് തലയാട്ടി.ലിയോ പതുക്കെ താഴേക്ക് ഇരുന്നു ലെക്സിയുടെ മുഖത്തേക്ക് വീണുകിടന്ന ചോര പുരണ്ട മുടിയിഴകൾ അവൻ കൈകൊണ്ട് മാറ്റി എന്നിട്ട് പരിഹാസത്തോടെ പിറുപിറുത്തു.
"പാവം... ചത്തു മലക്കാൻ വേണ്ടി മാത്രം ജനിച്ചവൾ"
അത് പറഞ്ഞതും അവന്റെ ഉള്ളിലെ സൈക്കോ ഉണർന്നു. അവൻ എഴുന്നേറ്റ് ബോധമില്ലാതെ കിടക്കുന്ന അവളുടെ മുഖത്ത് കലിപ്പോടെ കുറെ തവണ ചവിട്ടി അവളുടെ ചോര അവന്റെ ബൂട്സിലേക്ക് തെറിച്ചു. അവിടെയും തീർന്നില്ല അവന്റെ ക്രൂരത. അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് ആ ഗോഡൗണിന്റെ അസംഖ്യം പടികളിലൂടെ താഴേക്ക് വലിച്ചിഴച്ചാണ് അവൻ കൊണ്ടുപോയത്. അവളുടെ ശരീരം ആ പടികളിൽ തട്ടി ചോരയൊലിച്ചുകൊണ്ടിരുന്നു.
താഴെ എത്തിയതും അവൻ തന്റെ ആൾക്കാരോട് പറഞ്ഞു.
"നിങ്ങൾ ഇതിന്റെ പുറകെ വരണ്ട ബാക്കി ഞാൻ പറഞ്ഞ കാര്യങ്ങൾ നോക്ക്. ഇവളുടെ കാര്യം ഞാൻ തനിയെ നോക്കിക്കോളാം."
അവൻ അവളെ വലിച്ചുകൊണ്ട് ചെന്ന് കാറിന്റെ ഡിക്കിയിലേക്ക് ഒരൊറ്റ എറി എറിഞ്ഞു അവന്റെ കറുത്ത കോട്ട് മുഴുവൻ ഇപ്പോൾ അവളുടെ ചോരയായിരുന്നു അവൻ വണ്ടി എടുത്തു. ആരും കാണാത്ത ഒരു സ്ഥലം നോക്കി അവൻ വണ്ടി പായിച്ചു. കുറെ നേരത്തെ നിരീക്ഷണത്തിന് ശേഷം ചുറ്റുവട്ടത്ത് ആരും ഇല്ല എന്ന് ഉറപ്പുവരുത്തി അവൻ കാർ നിർത്തി. അവിടെ ശക്തമായ ഒഴുക്കുള്ള ഒരു തടാകം ഉണ്ടായിരുന്നു. ലിയോ കാറിൽ നിന്നിറങ്ങി ഡിക്കി തുറന്ന് അവളെ താഴേക്ക് വലിച്ചിട്ടു. ആ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിലേക്ക് അവളെ എറിഞ്ഞ് എന്നെന്നേക്കുമായി തെളിവ് നശിപ്പിക്കാനായിരുന്നു ആ സൈക്കോയുടെ പ്ലാൻ.
കൃത്യം ആ നിമിഷമാണ് ആകാശമിടിച്ച് വീണ്ടും മഴ പെയ്യാൻ തുടങ്ങിയത്. ആ തടാകത്തിലെ വെള്ളം കലിതുള്ളി മറിയുകയായിരുന്നു.
ലിയോ ഒട്ടും ദയയില്ലാതെ ലെക്സിയുടെ ആ തകർന്ന ശരീരം ആ ഒഴുക്കുള്ള വെള്ളത്തിലേക്ക് എടുത്തു എറിഞ്ഞു അവൾ ആ കറുത്ത വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി. പ്ലാൻ വിജയിച്ച അഹങ്കാരത്തിൽ ലിയോ തന്റെ കോട്ടിലെ ചോര തുടച്ചുകൊണ്ട് തിരിഞ്ഞു നടന്നു.
പക്ഷേ അവൻ അറിഞ്ഞില്ല ആ മഴയ്ക്കിടയിലൂടെ കുറച്ചകലെ ഇരുട്ടിൽ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് ഒരു ആഡംബര കാർ കിടപ്പുണ്ടായിരുന്നു. അതിനുള്ളിലിരുന്ന ആ കരിനിഴൽ കണ്ണുകൾ ലിയോ ചെയ്ത ഓരോ ക്രൂരതയും ഒളിച്ചിരുന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു ലിയോ വണ്ടി ഓടിച്ചു പോകുന്നതുവരെ ആ കാർ അവിടെത്തന്നെ കിടന്നു.
To be continued