Read Psycho Killer by Lakshmi in Malayalam Crime stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

സൈക്കോ കില്ലർ

ശിഖ തന്റെ കൈയിലുള്ള ചെറിയ കത്തിയുടെ മൂർച്ച ഒന്നും കൂടി നോക്കി. അതിൽ രക്തം തുള്ളികളായി സിമന്റിട്ട  തറയിലേക്ക് ഇറ്റിറ്റു വീണു കൊണ്ടേ ഇരുന്നു..

ആ സമയം തന്നെ അടുത്ത് നിന്നു  ഒരു ഞരക്കവും കേട്ടു.

അവളെ തന്നെ ഒരു ഭീതിയോടെ നോക്കി ഇരിക്കുന്നവളെ അവൾ നോക്കി.വളരെ ക്രൂരമായി തന്നെ അവരെ നോക്കി അവൾ ചിരിച്ചു.

ഓഹോ എണീറ്റോ നീ.അവൾ പകയോടെ അവരെ നോക്കികൊണ്ട് ചോദിച്ചു.

ആ സ്ത്രീ അവളുടെ കൈയിൽ മൂർച്ചയുള്ള അതേ കത്തി കണ്ടു. കുറച്ചു മുന്നേ തന്നെ ആ കത്തി കൊണ്ടാണ് തന്റെ കൈയിലും കാലിലും വരാഞ്ഞത്.. 

ഇനിയും അവൾ തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് അവർ ഭയന്നു കൊണ്ട് പിന്നിലേക്ക് നീങ്ങി കൊണ്ടേ ഇരുന്നു .

അവരുടെ ആ പ്രവർത്തികൾ കണ്ടപ്പോ അവൾ പൊട്ടിച്ചിരിച്ചു..

ശിഖ ആ സ്ത്രീയുടെ അടുത്തേക്ക് നീങ്ങി. അത് കണ്ടതും, അവർ തന്നെ കൊണ്ടാവും പോൽ പുറകിലേക്ക് നിരങ്ങി കൊണ്ടേയിരുന്നു..

വല്ലാതെ ക്ഷീണം ഉണ്ടായിരുന്നു ആ സ്ത്രീക്ക്. കണ്ണുകളിൽ ഭീതിയുടെ നിഴൽ അലയടിക്കുന്നു. ശരീരത്തിൽ എല്ലായിടത്തും വേദന ഉണ്ട്.

കൈയിലും കാലിലും മുറിവുകൾ ഉണ്ട്. അതിൽ നിന്നും രക്തം ഒഴുകുന്നു...
അതിന്റെതായ സഹിക്കാൻ കഴിയാത്ത വേദനയും..

കത്തി കൊണ്ട് കീറിമുറിച്ച രീതിയിൽ ആയിരുന്നു അവളുടുത്ത സാരി പോലും.

ഒരു നാൽപത്തിരണ്ട് വയസ്സുള്ള സ്ത്രീ  വെളുത്ത നിറം.പ്രായത്തിനെ തോല്പിക്കുന്ന സൗന്ദര്യം. നിതംബം വരെയുള്ള മുടിയിഴകൾ. അവ സിമന്റ് തറയിൽ ഉലഞ്ഞു കിടക്കുന്നു...


അവരുടെ കണ്ണുകൾ മുഴുവൻ മുന്നിൽ നിൽക്കുന്നവളിൽ ആയിരുന്നു. ഏതു നിമിഷം വേണമെങ്കിലും താൻ അവളുടെ കൈകൊണ്ട് മരണപെടാമെന്ന ചിന്ത അവളെ ഒന്നാകെ വിഴുങ്ങി..

മകൾ സ്നേഹത്തോടെ വിളിച്ചപ്പോൾ അവളെ വിശ്വസിച്ചു കൂടെ വന്നതാണ് ഏതോ ഒരു കെട്ടിടത്തിലേക്ക്.
അവിടെ അവളുടെ വണ്ടി കേടായി എന്ന് പറഞ്ഞപ്പോൾ ഓടി വന്നതാണ്.

ഇവിടെ വന്നപ്പോ പെട്ടന്ന് അവളുടെ സ്വഭാവം മാറി, പിന്നെ തന്നെ ചെയ്തത് വീണ്ടും ഓർക്കാൻ കൂടി അവർക്ക് കഴിയുമായിരുന്നുന്നില്ല.

തന്റെ മകൾ താൻ താലോലിച്ചു വളർത്തിയ തൻറെ മകൾ ആണിപ്പോൾ തന്റെ മരണം ആഗ്രഹിക്കുന്നത്... അത് എന്തിനു വേണ്ടിയാണു ...തന്റെ പേരിലുള്ള സ്വത്തു ആണോ അവളുടെ ലക്ഷ്യം..

എന്തായാലും അതൊക്കെ അവൾക്കുള്ളതല്ലേ....

അറിയില്ല.. എങ്കിലും താൻ നൊന്തു പ്രസവിച്ച മകൾ അല്ലെ.അതോർത്തു അവരുടെ ചുണ്ടുകൾ വിതുമ്പി...മനം പിടഞ്ഞു.


ഓരോന്ന് ആലോചിച്ചു കൊണ്ട് നിലത്തു നിരങ്ങി കൊണ്ട് പുറകിലേക്ക് പോകുന്ന അവരെ കണ്ടു  ശിഖ അടുത്ത് കിടന്ന ഒരു കസേരയെടുത്തു അവർക്ക് നേരെ എറിഞ്ഞു.


അത് അവരുടെ നെറ്റിയിൽ ആഞ്ഞ് പതിച്ചു.. അയ്യോ മോളെ...
അവർ അലറി കരഞ്ഞു.....


അവൾ അവരുടെ അടുത്തേക്ക് ഓടി വന്നു കൊണ്ട് വിരൽ കൊണ്ട് അവരുടെ ചുണ്ടിൽ വെച്ചു പറഞ്ഞു മിണ്ടരുത്... 

ഇനി ശബ്ദം പുറത്തു കേട്ടാൽ നിന്നെ പച്ചക്ക് കത്തിക്കും   കേട്ടോടീ.. ശിഖ ഒരു രൗദ്ര ഭാവത്തോടെ അവരോട് പറഞ്ഞു...

മോളെ... എന്തിനു നീയിങ്ങനെ അമ്മയെ ദ്രോഹിക്കുന്നെ.അമ്മ മോളോട് എന്ത് തെറ്റാ ചെയ്തേ..

നിന്റെ ഇഷ്ടത്തിന് അല്ലെ നിന്റെ വിദ്യാഭ്യാസം പോലും. അതും നിന്റെ ഇഷ്ടത്തിന് ഇഷ്ട്ടപെട്ട സ്ഥലം എല്ലാം നിന്റെ ഇഷ്ട്ടം അല്ലെ...

അവരത്‌ പറയുമ്പോ  ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു..


ശിഖ ഇടയ്ക്കിടെ ഒരു സൈഡിൽ ഇരിക്കുന്ന നീളമുള്ള  പെട്ടിയിലേക്ക് നോക്കുന്നത് കണ്ടു...

എന്താ അതിൽ... എന്ന് അവര്ക് അറിയില്ല
ആ ഇരുണ്ട മുറിയിൽ എന്തൊക്കെയോ ഓടി നടക്കുന്നു. അഴുകി പിടിച്ച ഒരു സ്ഥലം ആയിരുന്നു അവിടെ മുഴുവൻ..

ഒരു സ്ഥലത്തു ഒരുപാട് സിമന്റ് ചാക്കുകൾ കിടക്കുന്നു..

ശിഖ തന്റെ കൈയിലുള്ള ആ കത്തിയെടുത്തു കൊണ്ട് അവരുടെ അടുത്തേക്ക് എത്തി ഒരു ക്രൂരമായ ചിരിയിൽ അവരുടെ മുടിയിൽ പിടിച്ചു  നിതംബം മറഞ്ഞു കിടന്ന ആ ഷാംപൂ ഇട്ട മുടി പകുതിയോളം മുറിച്ചു..

അവർക്ക് എതിർക്കാനുള്ള ശക്തി പോലും ഉണ്ടായിരുന്നില്ല..

മോളെ ശിഖ...   ന്തിനാ... ന്നേ ഇങ്ങനെ.. കൊല്ലാകൊല ചെയ്യുന്നേ..... 

അവർ കരഞ്ഞു കൊണ്ടേ ഇരുന്നു ശരീരമാകെ നീറുന്നു... 

അവരുടെ ഒരു കൈ പാതി ഒടിഞ്ഞ അവസ്ഥയിൽ ആയിരുന്നു..

കാലിന്റെ നഖം പിഴുതെടുത്ത രീതിയിലും ആയിരുന്നു...

ചത്ത മതിയെന്നായി അവർക്ക്.അത്രയും സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ആ സമയം അവരുടെ അവസ്ഥ.

സമയം ആയിയെന്ന തോന്നലിൽ അവൾ  അവരെ വലിച്ചിഴച്ചു കൊണ്ട് അവിടെ മൂലയിൽ ഇരുന്ന ആ പെട്ടിക്കടുത്തേക്ക് എത്തി..

നിനക്ക് ഇതിനുള്ളിൽ എന്താണെന്ന് അറിയുമോ...
നിനക്ക് കാണണോ.. കാണണോടീ അവൾ അലറി...

അവളുടെ ആ അലർച്ചയിൽ അവർ നടുങ്ങി. അത്രയും  രോഷത്തോടെയും, ദേഷ്യത്തോടെയും ആയിരുന്നു അവൾ..

ഒരു ഭയത്തോടെ അവർ അവളെ നോക്കി...

പതിയെ ആ വലിയ നീളമുള്ള പെട്ടി അവർക്ക് മുന്നിലായ് അവൾ തുറന്നു കാണിച്ചു.അതിൽ കണ്ട കാഴ്ച കണ്ടു അവർ ഞെട്ടി തരിച്ചു പോയി. 

സ്തംഭിച്ചു പോയ അവസ്ഥ...അത്രയും ഭീകരത ആയിരുന്നു അതിനുള്ളിലെ കാഴ്ച. ഒരു ആണിന്റെ തല അറുത്ത നിലയിൽ ആയി.അതിന്റ താഴെ കുറച്ചു മാംസ പിന്ധങ്ങൾ കൈ വേറെ കാല് വേറെ 
അത് കണ്ടതോടെ അവർക്ക് തലകറങ്ങി..

ഇവനെ ഞാൻ ഇത് പോലെ വിളിച്ചു വരുത്തിയത് ആണ്. നീ എന്താ വിചാരിച്ചേ ഇവൻ നല്ലവൻ ആയിരുന്നുന്നോ.. 

എന്നാലേ കേട്ടോ ഇവൻ ഞാൻ വിളിച്ചപ്പോ എന്റെ കൂടെ കിടക്കാൻ ഓടി പിടിച്ചു വന്നത് അവന്റെ അവസ്ഥ കണ്ടില്ലേ അതും പറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു 

അവനെ ഞാൻ ആദ്യം ജ്യൂസ് കൊടുത്തു മയക്കി.എന്നിട്ട് അവന്റെ എല്ലാം പാർട്ട്സും അറുത്തങ്ങു എടുത്തു.

അവളുടെ ആ നേരത്തെ ഭാവം അവർക്ക് ഭീതി കൂട്ടി.. അവൾ വല്ലാത്തൊരു ഭാവത്തോടെ പറഞ്ഞു ശരീരത്തിൽ ഉള്ള ഒരൊറ്റ പാർട്സും ഞാൻ വിട്ടിട്ടില്ല കേട്ടോ 

എല്ലാം കേട്ട് അവർ തരിച്ചു നിന്നു..


ശിഖ അവരുടെ ചെവിയിൽ മുരണ്ടു.ഇനി നിന്റെ ഊഴമാണ്. ഇവന്റെ ഒപ്പം പൊക്കോ ഇനി നീ ജീവിച്ചിരിക്കാൻ പാടില്ല .ഇവിടെ എന്നല്ല ഭൂമിയിൽ തന്നെ അതും പറഞ്ഞു ശിഖ അട്ടഹസിച്ചു..

പിന്നെ കുറച്ചു മുന്നേ നീ എന്നോട് ചോദിച്ചില്ലേ ഞാൻ എന്റെ ഇഷ്ടത്തിന് അല്ലെ ജീവിച്ചത് എന്ന്..

ആണ് എന്റെ ഇഷ്ട്ടത്തിന് തന്നെയാണ് എല്ലാം ചെയ്തത്...എല്ലാം എന്റെ ഇഷ്ട്ടത്തിന്. 

നിന്റെ ഇഷ്ട്ടവും അങ്ങനെ ആയിരുന്നുലോ അല്ലെ.. നിന്റെ ഇഷ്ട്ടം എന്തായിരുന്നു...
എന്തായാലും ഞാൻ നിന്നെ പോലെ ജീവിച്ചിട്ടില്ല കേട്ടോ 

ഡ്രൈവർ ആയി വന്നവനെ ഭർത്താവിന്റെ സ്ഥാനം കൊടുത്തു.ബാക്കി ഞാൻ പറയണോ വേണോടീ....

അത് പറഞ്ഞു തന്റെ മൊബൈൽ എടുത്തു അതിൽ ഉള്ള ഒരു വീഡിയോ അവൾ എടുത്തു കാണിച്ചു കൊടുത്തു .

അതിൽ ഉള്ള വീഡിയോ കണ്ടതും അവർ ഞെട്ടി തെറിച്ചു. മകൾ എല്ലാം അറിഞ്ഞിരിക്കുന്നു...

എന്റെ അച്ഛൻ എങ്ങനെ ആടീ മരിച്ചേ... കൊന്നു കളഞ്ഞില്ലെടീ നീയും നിന്റെ മറ്റവനും കൂടി എന്റെ അച്ഛനെ..
നിന്നെ നിന്റെ മറ്റവന്റെ കൂടെ തൂണി ഇല്ലാത്ത ഒരുമിച്ചു കണ്ടപ്പോ എന്റെ അച്ഛനെ നീയും നിന്റെ കാമുകനും കൂടി ചേർന്ന് കൊന്നതല്ലെടീ..

പോടീ നീ നിന്റെ അവന്റെ കൂടെ ... ഇനി അവന്റെ കൂടെ അവിടെ ജീവിക്കു..


നിന്റെ.&&&&&വേണ്ടി എന്റെ അച്ഛനെ എന്തിനാടീ നായെ കൊന്നു കളഞ്ഞത്...

എനിക്കെന്റെ അച്ഛനെ തന്നു നിനക്ക് ആരുടെ കൂടെ വേണമെങ്കിലും പോവാമായിരുന്നല്ലോടീ..

അതും പറഞ്ഞു അവൾ സിമന്റ് ചാക്കുകൾക്കിടയിൽ ഇരുന്ന വലിയൊരു ടിന്നിൽ ഉണ്ടായിരുന്ന പെട്രോൾ കൈയിലേക്ക് എടുത്തു.

ഒരു ഭ്രാന്തിയെപ്പോലെ അതവരുടെ ശരീരത്തിന്റെ ഓരോ ഭാഗത്തേക്കും ഒഴിച്ചുകൊണ്ടേയിരുന്നു...

മുറിവിലേക്ക് പെട്രോൾ വീണതും അവർ ഉറക്കെ നിലവിളിച്ചു.

രണ്ടു റൂമിന്റെ വലുപ്പമുള്ള ആ ഹാളിന്റെ മുക്കിലും മൂലയിലേക്കും അവൾ പെട്രോൾ ഒഴിച്ചു..

അവൾ പതുക്കെ തീപ്പെട്ടി കൈയിലെടുത്തു.

പതിയെ മന്ത്രിച്ചു... അമ്മ... ത്ഫൂ.... അവൾ അവരുടെ മുഖത്തേക്ക് നീട്ടി തുപ്പി...

നല്ല അമ്മമാർക്ക് പറഞ്ഞിട്ടുള്ള പേരാണ് അത്.അതിനു ഒരുപാട് അർത്ഥം ഉണ്ട് അത് നിന്നെ പോലെയുള്ള പിഴച്ചവൾക്ക് ചേരില്ല....


അതും പറഞ്ഞു ശിഖ പതിയെ അവരെ തന്നെ നോക്കി കൊണ്ട് പിന്നിലേക്ക് നടന്നു....അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അവർക്ക് മനസ്സിലായില്ല.


പക്ഷെ,കൈയിൽ ഉള്ള ബാക്കി ഉണ്ടായിരുന്ന പെട്രോൾ അവൾ പോകുന്ന വഴിയിൽ ഒഴിച്ചു...


ആ ഹാൾ കഴിഞ്ഞതും അവൾ നിന്നതിന്റെ കുറച്ചു മുന്നിലേക്ക് തീപ്പെട്ടി ഉരച്ചു എറിഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കാതെ തന്നെ അവൾ പുറത്തേക് നടന്നു....

ആ സമയം തന്നെ ആ ഹാളിനുള്ളിൽ നിന്നും ഒരലർച്ച കേട്ടു....

അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...
പിന്നീട് തന്റെ കൈയിൽ ഉള്ള തന്റെ അച്ഛൻ പിറന്നാളിന് തന്ന വാച്ചിലേക്ക് നോക്കി..  ആ കൈ അവൾ നെഞ്ചോടു ചേർത്തു പിടിച്ചു..

അച്ഛൻ അവളെ ഫോൺ വിളിച്ചു പറഞ്ഞ വാചകം അവൾ ഓർത്തു..
അമ്മയെ സൂക്ഷിക്കണം..

അച്ഛൻ മരിച്ചപ്പോ ആദ്യം ഓർത്ത വാക്ക് അതായിരുന്നു.

അച്ഛന്റെ മരണശേഷം,അച്ഛന്റെ മുറിയിലേക്ക് ചെന്നപ്പോ,അച്ഛന്റെ ഫോൺ കണ്ടില്ല. 

എല്ലായിടത്തും നോക്കിയപ്പോ അച്ഛന്റെ sim കട്ടിലിന്റെ അടിയിൽ നിന്ന് കിട്ടി. 
അതിൽ നിന്ന് കിട്ടിയ വീഡിയോ ആയിരുന്നു അത്..

അച്ഛന്റെ ഫോൺ അവർ നശിപ്പിച്ചപ്പോൾ അത് അവർ അറിഞ്ഞില്ല sim ഊരി മാറ്റിയിരുന്നു എന്ന്.

അന്ന് രാത്രി അച്ഛനെ അവർ.... അതോർത്തു അവൾ വിതുമ്പി.
നേരെ പോലീസ് സ്റ്റേഷനിലേക്ക് ചെന്നു. ചോരയിൽ മുങ്ങിയ ഡ്രെസ്സുമായ് വരുന്നവളെ കണ്ടു പോലീസുകാർ അമ്പരപ്പോടെ നിന്നു...


അവൾ പറഞ്ഞു എന്റെ അച്ഛനെ കൊന്നു കളഞ്ഞ എന്റെ അമ്മ എന്ന് പറഞ്ഞ സ്ത്രീയെ കൊന്നു..കൂടെ അവളുടെ കാമുകനെയും.

തെല്ലൊരു കുറ്റബോധം ഇല്ലാതെ പറയുന്ന ആ പെൺകുട്ടിയെ അവർ ഉറ്റു നോക്കി.. തെളിവ് എടുത്തു 

അവർ ആ കെട്ടിടത്തിൽ ചെന്നപ്പോ എല്ലാം കത്തി കരിഞ്ഞിരുന്നു.....


                    ...ശുഭം...

തിരുത്തിയില്ലാട്ടോ..ചുമ്മാ എഴുതി ഇട്ടതാ വായിച്ചു അഭിപ്രായം പറയണേ പ്ലീസ് 🙏🙏