Read poombatta by Lakshmi in Malayalam Children Stories | മാതൃഭാരതി

Featured Books
  • പൂമ്പാറ്റ

    ചാരുകസേരയിൽ അയാൾ ചാരി ഇരുന്നു പത്രം വായിക്കുകയാണ്ക.ണ്ണ് ശരിക...

  • എകാകിനി

    മോളുടെ പേരെന്താ... ഒരു വിറയാർന്ന സ്വരത്തിൽ തന്റെ അടുത്ത് ഇരി...

  • കൃത്രിമ ബുദ്ധി

    *ലഹരിയെ എങ്ങനെ പ്രതിരോധിക്കാം*ഇന്ന് ലഹരി പദാർത്ഥങ്ങൾക്ക് മിക...

  • ചോലനായ്ക്കർ - 3

    മാരൻ്റെ ഉള്ളിൽ കരിമ്പുഴ പതഞ്ഞ് പൊന്തുമ്പോലെ രോഷം ഇരമ്പിയെങ്ക...

  • The Night Bride - 4

    "നിനക്കെന്താ തലക്ക് ഓളം ആയോ!"പിന്നെ, കേട്ട് നിൽക്കുന്നതിന് ഒ...

വിഭാഗങ്ങൾ
പങ്കിട്ടു

പൂമ്പാറ്റ

ചാരുകസേരയിൽ അയാൾ ചാരി ഇരുന്നു പത്രം വായിക്കുകയാണ്ക.ണ്ണ് ശരിക്കും പിടിക്കുന്നില്ല.അത് കൊണ്ടു തന്നെ കണ്ണട എടുത്തു വെച്ചായി അടുത്ത വായന.

പത്രത്തിന്റെ താളുകളും മറിച്ചു നോക്കുന്ന സമയം ആണ് ചരമകോളം കണ്ടത്. എത്ര ആളുകൾ ആണ് ദിനം പ്രതി മരിക്കുന്നത്..

ചരമക്കോളത്തിൽ തന്നെ ആയി താഴെ ഒരു ഫോട്ടോ അയാളുടെ കണ്ണിൽ പെട്ടു.
ഒരു സുന്ദരിയായ പെൺകുഞ്ഞ്.

വാർത്ത ഇങ്ങനെ ആയിരുന്നു.

"""""""""""""""""""'''''''''''''''''''''''''''''''

അച്ഛനും  ആറു വയസ്സ്കാരി മകളും റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സൈഡിൽ കൂടി വന്ന ബൈക്ക് ഇടിച്ചു. അച്ഛന് ചെറിയ പരിക്ക് മാത്രം ഉള്ളു . മകൾ    ഹോസ്പിറ്റലിൽ എത്തിക്കും മുന്നേ മരിച്ചു എന്ന വാർത്ത.

അത് വായിച്ചു തീർന്നതും, അയാളുടെ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ. അതോടൊപ്പം അയാളൊന് തേങ്ങി..

ആ കുഞ്ഞിന്റെ വീട്ടിലേ അവസ്ഥ ഇപ്പൊ എന്തായിരിക്കും. ഒരമ്മ ആ കുഞ്ഞിനും കാണില്ലേ.ആ അമ്മയ്ക്കും  ആ അച്ഛനും അവരുടെ ജീവിതാവസാനം വരെ വേദനിക്കാൻ ഉള്ളത് തമ്പുരാൻ കൊടുത്തു കഴിഞ്ഞു. 

ഈശ്വരാ ഈ ഒരു വേദന താങ്ങാൻ അവർക്ക് ആകണേ.ദൈവത്തോട് ചേർന്ന ആ കുഞ്ഞിന് മോക്ഷം നൽകണേ ഭഗവാനേ അയാൾ മൗനമായി മൊഴിഞ്ഞു.

ഇങ്ങനെ എത്ര... എത്ര.... ദുഃഖങ്ങൾ... ഓരോ ദിനം ഓരോ മനുഷ്യനും അനുഭവിക്കുന്നുണ്ട്.

ഒരു കുഞ്ഞ്  അല്ലെങ്കിൽ ഏതെങ്കിലും ഒരു മനുഷ്യൻ ഏതെങ്കിലും ദിക്കിൽ മരിക്കുന്ന സമയം ആയിരിക്കുമോ അടുത്ത ഒരു കുഞ്ഞിന്റെ ജനനം.

മുന്നേ ആ തമ്പുരാന്റെ തീരുമാനം എന്ന പോലെ അയാൾക്കുള്ള പുനർജ്ജന്മം ആണോ ആ സമയം ജനിക്കുന്ന കുഞ്ഞ് 
അയാൾ ചിന്തിച്ചു.

അങ്ങനെ എങ്കിൽ,ഏതോ ഓർമയിൽ അയാളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു..

ആ നിറഞ്ഞ കണ്ണുകൾ അങ്ങനെ ഇരിക്കെ തന്നെ ഹാളിലേക്ക് ഒരു നോട്ടം പോയി... ചുവരിൽ ഇരിക്കുന്ന ഒരു ഫ്രെയിം ഇട്ടു മാലയിട്ട് വെച്ച ഒരു ഫോട്ടോയിൽ അയാളുടെ കണ്ണുകൾ ഉടക്കി. 

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  ഗോപൻ ഒരു ബാങ്കിൽ മാനേജർ ആണ്.   ഭാര്യ രാധിക വീട്ടമ്മ ആണ്.  അവരുടെ പൊന്നു മോൾ നിധി കുട്ടി.  

വിവാഹം കഴിഞ്ഞു നാലു വർഷം കഴിഞ്ഞു നേർച്ചയും വഴിപാടും ചെയ്തു ആണ് നിധി മോൾ ജനിക്കുന്നത്.
അത് കൊണ്ട്  തന്നെ വീട്ടിൽ എല്ലാവർക്കും പ്രിയപെട്ടവൾ.

അവളുടെ കളിയും ചിരിയും  കൊഞ്ചലും നിറഞ്ഞ നല്ലൊരു അന്തരീക്ഷം.ആർക്കും ഒന്ന് എടുത്തു  കൊഞ്ചിക്കാൻ തോന്നുന്ന പൊന്നു മോൾ.

നിധി മോള് ആരുടെ കൂടെ വേണമെങ്കിലും പെട്ടന്ന് കൂട്ട് കൂടുന്ന പ്രകൃതം ആണ്.

അത്  ഇപ്പൊ വഴിപോകുന്നവരെ പോലും വെറുതെ വിടില്ല പുള്ളിക്കാരി. ആ നാട്ടിൽ നിധി മോളെ അറിയാത്തവർ വളരെ ചുരുക്കം മാത്രം.

നിധി മോൾ ഒരു പൂമ്പാറ്റയെ പോലെ ആയിരുന്നു അടങ്ങി ഇരിക്കില്ല.എപ്പോഴും  ഓടിചാടി നടക്കും.ബന്ധുക്കൾക്കു എല്ലാവർക്കും മോളെ വല്യ കാര്യം ആണ്.

ഒരു ശനിയാഴ്ച മോളുടെ നാലാമത്തെ പിറന്നാൾ  ആണ്.പിറന്നാൾ ആഘോഷിക്കാൻ ആയി അന്ന് എല്ലാവരും ഉണ്ടായിരുന്നു.

അച്ഛൻ ഗോപന്റെ വീട്ടുകാരും അമ്മ രാധികയുടെ വീട്ടുകാരും അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു..പിറന്നാളിന്. രാവിലെ തന്നെ അച്ഛന്റെയും അമ്മയുടെയും കൂടെ അടുത്തുള്ള ദേവീ ക്ഷേത്രത്തിൽ പോയി തൊഴുതു.

ക്ഷേത്രത്തിലെ പൂജാരിയോട് എന്തൊക്കെ സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു ആ കുരുന്ന്. അതിനുള്ള ഉത്തരങ്ങൾ അയാൾ നിറചിരിയോടെ പറയുന്നും ഉണ്ട്. 

എന്തിന് അധികം പറയുന്നു അവിടെ ഇരിക്കുന്ന ദേവിയോട് വരെ എന്തൊക്കെ അടക്കി സംസാരിക്കുന്നുണ്ട്..
ഒരുപക്ഷെ ദേവിയും അവളോട്‌ സല്ലപിച്ചു കാണുമായിരിക്കും 

വീട്ടിൽ വന്നു എല്ലാവർക്കും നടുവിൽ നിന്ന് കൊണ്ട് ആ നാലുവയസ്സുകാരി കേക്ക് മുറിച്ചു.പതിവിൽ കവിഞ്ഞ ആഹ്ലാദ പ്രകടനം ആയിരുന്നു  അന്നവൾക്. 

കുറെ നേരം അവിടെ ഉണ്ടായിരുന്ന അവളുടെ പ്രായത്തിൽ ഉള്ള കുട്ടികളുടെ ഒപ്പം കളിച്ചു.. ക്ഷീണം തോന്നി നേരെ അമ്മയുടെ അടുത്ത് വന്നു. 

അമ്മ നിർബന്ധം പറയാതെ തന്നെ അവൾ പാല് വാങ്ങി കുടിച്ചു. സാധാരണ പിന്നാലെ നടന്നു പാൽ കുടിപ്പിക്കാൻ കഷ്ട്ടപെടുന്ന അമ്മ രാധികക്ക് അതൊരു അത്ഭുതം തന്നെ ആയിരുന്നു.

കുറെ നേരം കളിച്ചു ക്ഷീണിച്ചത് കൊണ്ടായിരിക്കും എന്ന് രാധികയും ചിന്തിച്ചു..

കുറച്ചു കഴിഞ്ഞു എല്ലാവരും ഉള്ളപ്പോൾ തന്നെ നിധി മോൾ പറഞ്ഞു.അച്ചേ എനിക്ക് സ്കൂളിൽ പോകുമ്പോൾ പുതിയ ബാഗും കുടയും എല്ലാം വാങ്ങണം എന്ന്. 

അത് വാങ്ങാം പൊന്നൂസേ.രണ്ട് ദിവസം കൂടി കഴിയട്ടെ ട്ടോ ഗോപൻ പറഞ്ഞു. 

പറ്റില്ല എനിക്ക് ഇന്നേനെ പോണം അച്ചേ . മോള് വാശി പിടിക്കാൻ തുടങ്ങി.

മോളെ ദേ നോകിയെ എന്റെ പൊന്ന് കുഞ്ഞല്ലേ എല്ലാവരും ഇപ്പൊ ഇവിടെ ഇല്ലേ അവരുള്ളപ്പോ അങ്ങനെ പോകാമോ.

നമുക്ക് രണ്ട് ദിവസം കഴിഞ്ഞു പോവന്നെ.
നാളെ ഞായർ അല്ലെ.നമുക്ക് തിങ്കളാഴ്ച പോവാ മ്മ് പോരെ...

പോരാ.... നിധി വല്ലാത്തൊരു വാശിയിൽ നിലത്തു ഇരുന്നു കരഞ്ഞു.
ഇങ്ങനെ ഒന്നും പതിവില്ലാത്തത് ആണ്. 

ഇത് ഇപ്പൊ എന്താ എന്റെ പൊന്നിന് പറ്റിയെ ഏഹ്... ഗോപൻ മോളെ വാരിയെടുത്തു..

മോനെ കൊച്ചിനെ കരയിക്കല്ലേടാ നല്ലൊരു ദിവസം ആയിട്ട്  ഗോപന്റെ അമ്മ പറഞ്ഞു.

മോളെ കരയണ്ടാട്ടോ അച്ഛൻ എന്റെ പൊന്നു മോളെ കൊണ്ട് പോയി മോൾക് ഇഷ്ടം ഉള്ളത് ഓക്കേ വാങ്ങി തരും കേട്ടോ..

അച്ഛമ്മ അത് പറഞ്ഞതും എനിക്കിന്ന് തന്നെ പോണം അച്ഛമ്മേ.. മോള്  പറഞ്ഞു 
അഹ് പോവന്നെ .. ഗോപാ മോളെ കൊണ്ട് പോയി എന്താ വേണ്ടതെന്നു വാങ്ങി കൊടുക്ക് കരയിപ്പിക്കല്ലേ അതിനെ..

എന്ന പിന്നെ പോയേക്കാം എന്താ ഗോപൻ മോളെ നോക്കി പറഞ്ഞു.. മ്മ് മോൾ സന്തോഷത്തോടെ തലയാട്ടി.

മുടി രണ്ട് ഭാഗത്തേക്കും കെട്ടി  പൂമ്പാറ്റയുടെ ക്ലിപ്പ് ആണ് തലയിൽ ഉള്ളത് അവൾക് പൂമ്പാറ്റയേ മാത്രം പിടിക്കൂ. വേറെ ഒന്നും പറ്റില്ല.ഒരുപാട് ഉണ്ട് തലയിൽ കെട്ടി വെക്കുന്ന പലതരം ക്ലിപ്പുകൾ. 

അതിൽ ഹെയർബൻഡ് വരെ പൂമ്പാറ്റ ആണ് അത് കൊണ്ട് അവളെ എല്ലാവരും പൂമ്പാറ്റ എന്നാണ്  ഇടക്ക് വിളിക്കുക. അത് കേൾക്കാൻ അവൾക്കും ഏറെ ഇഷ്ടം ആണ്.

ഇറങ്ങാൻ നേരം എല്ലാവർക്കും ഉമ്മ കൊടുത്തു ആണ് ഇറങ്ങയത് ആദ്യം കൊടുത്തത് അച്ഛമ്മക് ആയിരുന്നു 

അച്ഛമ്മ റ്റാ റ്റാ... അമ്മ റ്റാ റ്റാ...എല്ലാവർക്കും റ്റാ റ്റാ ഞാനേ പോട്ടെ ട്ടോ അവൾക്ക് ആകെ സന്തോഷം ആണ്..

ഗോപൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി തിരിച്ചു നിധിയെ ഫ്രണ്ടിൽ തന്നെ ഇരുത്തി.

പൂമ്പാറ്റ കുട്ടി പോവണോ വരുമ്പോൾ അച്ഛമക് എന്താ കൊണ്ട് വരാ ഏഹ് അച്ഛമ്മ ചോദിച്ചപ്പോ അവൾ ഒന്ന് ആലോചിച്ചു. അച്ഛമ്മക്ക്  പൂമ്പാറ്റയുടെ ക്ലിപ്പ് കൊണ്ട് വന്ന മതിയോ.

അവളുടെ ആ ചോദ്യം കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു..
ഗോപൻ ബൈക്ക് എടുത്തു. ബൈക്ക് തിരിച്ചപ്പോ അവൾ വീണ്ടും ആ വീട്ടിൽ ഉള്ളവരെ തിരിഞ്ഞു നോക്കി വീണ്ടും അവൾ പറഞ്ഞു. 

ഞാൻ പോവാണേ......... റ്റാ... റ്റാ..

രണ്ടാളും പോകുന്നത് എല്ലാവരും ഒരു ചിരിയോടെ നോക്കി നിന്നു...

ഷോപ്പിൽ പോയി മോൾക് ആവശ്യം ഉള്ളത് എല്ലാം വാങ്ങിച്ചു.. 

അവിടെ ചെന്നപ്പോ കണ്ടു ,ഒരു മഞ്ഞ കളർ നിറത്തിൽ ഉള്ള ഒരു ബോൾ. അതിന്റെ നടുക്കായി ഒരു പൂമ്പാറ്റ അത് കണ്ടപ്പോൾ അവൾക് വല്ലാത്തൊരു ഇഷ്ടം അതിനോട് തോന്നി.

അച്ഛനെ തോണ്ടി വിളിച്ചു അത് കാണിച്ചു കൊടുത്തു...എന്റെ പൊന്നു പൂമ്പാറ്റ കുഞ്ഞേ നിന്നെ കൊണ്ട് തോറ്റു നീയും നിന്റെ ഒരു പൂമ്പാറ്റയും. 

പ്ലീസ് അച്ചേ വാങ്ങിച്ചു താ... അവൾ കെഞ്ചി... ഓഓഓ ആയിക്കോട്ടെ, ഇനി അതിന്റെ ഒരു കുറവ് വേണ്ട... അയാൾ അത് വാങ്ങി കൊടുത്തു.

അത് കഴിഞ്ഞു ഐസ്ക്രീം വാങ്ങി കൊടുത്തു. അവിടെ കോളേജ് കുട്ടികൾ ഉണ്ടായിരുന്നു.. അവരോട് എല്ലാവരോടും പെട്ടന്ന് കൂട്ട് ആയി. അവർക്കും അവളെ ഇഷ്ട്ടമായി..

അവർക്കൊക്കെ ഓരോ ഫ്ലയിങ്  കിസ്സ് കൊടുത്തു കൊണ്ട് പുറത്തേക് ഇറങ്ങി..

ഗോപൻ ബൈക്കിൽ കയറി  മോളെ എടുത്തു ഉയർത്തി ഫ്രണ്ടിൽ തന്നെ ഇരുത്തി. കയ്യിൽ ബോൾ പിടിച്ചു ആണ് ഇരിപ്പ്. അത് മാത്രം കവറിൽ ആക്കാൻ പെണ്ണ് സമ്മതിച്ചില്ല..

ഗോപൻ ബൈക്ക് പതുക്കെ എടുത്തു മുന്നോട്ടു എടുക്കുമ്പോ   കേട്ടു  മോള് പുതിയ ആളിനെ കൊഞ്ചിക്കുന്നത്...
അതെ പൂമ്പാറ്റ ബോളെ നിനക്ക് ഇനി നമ്മുടെ വീട്ടിൽ പോവാട്ടോ..

അത് കേട്ട് ഗോപന് ചിരി വന്നു..
റോഡിൽ നല്ല തിരക്ക് ആണ്..

ഗോപന്റ ബൈക്ക് ആ റോഡിന്റെ സൈഡിൽ കൂടി പോകുമ്പോൾ ആണ് നേരെ വരുന്ന ഒരു പൂച്ചയെ കണ്ടത്. 

പെട്ടന്ന് ബൈക്ക് ഒന്ന് വെട്ടിച്ചു ആ സമയം ഒരു ലോറിചീറി പാഞ്ഞു വന്നത് മാത്രം ഓർമ ഉള്ളു.പിന്നെ കണ്ടത് ലോറി  നിർത്തിയിട്ടിരിക്കുന്നതിനിടയിൽ ആ ലോറിയുടെ ചക്രത്തിനിടയിൽ മോളുടെ പുതിയ ബോൾ കിടക്കുന്നു.

മഞ്ഞയിൽ ഉണ്ടായിരുന്ന ബോളിപ്പോ ചുവപ്പിൽ കുതിർന്നു കിടക്കുന്നു. അതിൽ ഒരു കുഞ്ഞു കൈ കൂടി ഉണ്ടായിരുന്നു. അത് തന്റെ പൊന്നു മോളുടെ കൈ ആണെന്ന് ആ അച്ഛൻ തിരിച്ചറിഞ്ഞ ആ നിമിഷം ആ അച്ഛൻ നടുങ്ങി.

ഗോപൻ തന്റെ മകളുടെ അടുത്തേക്ക് ഓടിയെത്തി കൊണ്ടു മകളുടെ അടുത്തേക്ക് ഇരുന്നു.
മോളെ.... അയാൾ അലറി കരഞ്ഞു..... അയ്യോ എന്റെ മോളെ ...............അയാൾ മോളെ വാരിയെടുത്തു.

ആ മോളുടെ കണ്ണുകൾ അടഞ്ഞിരുന്നു. കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു അപ്പോഴും. ശരീരം ഒന്ന് വിറച്ചു അ... ച്ചാ... എന്ന് പതിയെ മൊഴിഞ്ഞു ആ കുരുന്ന് പതിയെ ആ വിറയൽ നിലച്ചു...

അയാളുടെ ആ കരച്ചിൽ കേട്ട് ഓടി വന്നവരിൽ കുറച്ചു മുന്നേ മോളുടെ കൂടെ ഉണ്ടായിരുന്ന ആ കോളേജിലെ കുട്ടികളും ഉണ്ടായിരുന്നു.....

അവർ എല്ലാവരും സ്തംഭിച്ചു നിന്നു.
കുറച്ചു മുന്നേ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആ പൊന്നോമന ആണ് രക്തത്തിൽ മുങ്ങി കിടക്കുന്നത് എന്ന ഓർമ അവരെ നൊമ്പരപ്പെടുത്തി.

അപ്പോഴും ആ റോഡിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു.. പുതിയ സ്കൂൾ ബാഗും കുടയും.... അവയും നിധി മോളുടെ രക്തത്തെ കൂട്ട് പിടിച്ചിരുന്നു.

എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചു എല്ലാവരെയും നൊമ്പരപ്പെടുത്തി, വീട്ടുകാർക്കും നാട്ടുകാർക്കും ജീവിതകാലം മുഴുവൻ ഓർക്കാൻ മാത്രം ഉള്ള സ്നേഹവും കുറുമ്പും കാണിച്ചു,ആ പൊന്നു മോൾ പിറന്നാൾ ദിനത്തിൽ തന്നെ ആ ലോകത്തിൽ നിന്നും യാത്രയായി...
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

പത്തു വർഷം കടന്നു പോയി .... ഇന്നിപ്പോ അവൾ ഉണ്ടെങ്കിൽ ഒരു കൗമാരക്കാരിയായി കൂടെ ഉണ്ടായേനെ...

ആരൊക്കെയോ പറയാറുണ്ടത്രേ നിധി മോളെ രാത്രിയിൽ കാണാറുണ്ട് എന്ന്. ആ കുരുന്നിനു അങ്ങനെ ആ നാടും വീടും വിട്ടു പോകാൻ കഴിയുമോ....

ദേ ചായ.... പെട്ടന്ന് ഓർമ്മകളിൽ നിന്ന് അയാൾ ഉണർന്നെണീറ്റു... വീണ്ടും കേട്ടു ഗോപേട്ടാ ചായ ഒരടഞ്ഞ ശബ്ദം പുറകിൽ നിന്ന് കേട്ടു...

അയാൾ അത് വാങ്ങി കുടിച്ചു .ഗ്ലാസ്‌ തിരികെ കൊടുത്തു. അത് വാങ്ങി രാധിക തിരികെ പോകുന്നത് അയാൾ നോക്കി ഇരുന്നു. രാധിക ഇപോ ഇങ്ങനെ ആണ്. അധികം ആരോടും സംസാരമില്ല മോൾ പോയതിൽ പിന്നെ ഇങ്ങനെ ആണ്.

വീണ്ടും വേറെ ഏതൊക്കെയോ ഓർമ്മകളിലേക്ക് അയാൾ ഊളിയിട്ടു.

                         ശുഭം