കർമ്മം -ഹൊറർ സ്റ്റോറി (1)

  • 4.9k
  • 2
  • 2.2k

ഉച്ചവെയിലിന് ശക്തി കൂടി വന്നു... ചുട്ടുപൊള്ളുന്ന ചൂടിൽ പ്രകൃതി തളർന്നു നിന്നു... ഒരു ചെറു കാറ്റു പോലുമില്ലാത്ത അന്തരീക്ഷം... പടിഞ്ഞാറൻ ചക്ര വാളത്തിൽ മഴ മേഘങ്ങളുടെ പട നീക്കം നടക്കുന്നുണ്ട്... ഇന്നോ നാളെയോ മഴ പെയ്യ്തേക്കാം... കാല വർഷം ആരംഭിച്ചെങ്കിലും ഒരു പ്രളയ കാലമൊക്കെ കഴിഞ്ഞ് പ്രകൃതി ഇപ്പോൾ ശാന്ത മായിരിക്കയാണ്... ഇനി എന്നാണാവോ കാല വർഷം വീണ്ടും കലിതുള്ളുന്നത്... സമയം ഇപ്പോൾ പന്ത്രണ്ട് - മുപ്പത്  നട്ടുച്ച തല പൊട്ടി തെറിക്കുന്ന വെയിലിനെ വകവയ്ക്കാതെ അതാ ഉത്രാളികാവ് മനയ്ക്കു മുൻപിൽ ഒരു ഓട്ടോ റിക്ഷ വന്നു നിൽക്കുന്നു... ഓട്ടോ യുടെ ബാക്ക് സീറ്റിൽ തളർന്ന് കിടക്കുന്ന ഒരു പെൺകുട്ടി... ഇരുപത് വയസിൽ താഴെ പ്രായം... മെലിഞ്ഞ ശരീരം... ക്ഷീണിച്ച മുഖ ഭാവം... കൂടെ ഒരു പുരുഷനും സ്ത്രീ യും  അത് കൂടാതെ മറ്റൊരു പയ്യനും... അത് ആ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനുമായിരുന്നു... എന്തോ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അവർ