Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കർമ്മം -ഹൊറർ സ്റ്റോറി (1)

🙏 ഉച്ചവെയിലിന് ശക്തി കൂടി വന്നു... ചുട്ടുപൊള്ളുന്ന ചൂടിൽ പ്രകൃതി തളർന്നു നിന്നു... ഒരു ചെറു കാറ്റു പോലുമില്ലാത്ത അന്തരീക്ഷം... പടിഞ്ഞാറൻ ചക്ര വാളത്തിൽ മഴ മേഘങ്ങളുടെ പട നീക്കം നടക്കുന്നുണ്ട്... ഇന്നോ നാളെയോ മഴ പെയ്യ്തേക്കാം... കാല വർഷം ആരംഭിച്ചെങ്കിലും ഒരു പ്രളയ കാലമൊക്കെ കഴിഞ്ഞ് പ്രകൃതി ഇപ്പോൾ ശാന്ത മായിരിക്കയാണ്... ഇനി എന്നാണാവോ കാല വർഷം വീണ്ടും കലിതുള്ളുന്നത്... സമയം ഇപ്പോൾ പന്ത്രണ്ട് - മുപ്പത്  നട്ടുച്ച തല പൊട്ടി തെറിക്കുന്ന വെയിലിനെ വകവയ്ക്കാതെ അതാ ഉത്രാളികാവ് മനയ്ക്കു മുൻപിൽ ഒരു ഓട്ടോ റിക്ഷ വന്നു നിൽക്കുന്നു... ഓട്ടോ യുടെ ബാക്ക് സീറ്റിൽ തളർന്ന് കിടക്കുന്ന ഒരു പെൺകുട്ടി... ഇരുപത് വയസിൽ താഴെ പ്രായം... മെലിഞ്ഞ ശരീരം... ക്ഷീണിച്ച മുഖ ഭാവം... കൂടെ ഒരു പുരുഷനും സ്ത്രീ യും  അത് കൂടാതെ മറ്റൊരു പയ്യനും... അത് ആ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനുമായിരുന്നു... എന്തോ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അവർ ഇപ്പോൾ... അവരുടെ മുഖ ഭാവം കണ്ടാൽ ആർക്കും അത് മനസിലാകും... ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയ അവർ ഉത്രാളികാവ് മനയുടെ പടിപ്പുര വാതിലിനു മുൻപിൽ എന്ത് ചെയ്യണ മെന്നറിയാതെ  പരസ്പ്പരം നോക്കിനിന്നു... ഉത്രാളികാവ് മനയുടെ പടിപ്പുര വാതിൽ അപ്പോഴും അടഞ്ഞു തന്നെ കിടന്നു... ഈ പടിപ്പുര വാതിൽ കടന്ന് ആർക്കും തന്നെ ഉള്ളിൽ പ്രവേശിക്കുവാൻ കഴിയില്ല... കാരണം ഇവിടെ കാവൽ നിൽക്കുന്നത് ചില്ലറക്കാരല്ല... കുട്ടിച്ചാത്തന്മാരാണ്... പിന്നെ കൂറ്റൻ വിഷസർപ്പങ്ങളും... ഇവരുടെ കണ്ണിൽപ്പെടാതെ അകത്തു കടക്കുക അത്ര എളുപ്പമല്ല... ഈശ്വരാ   എത്രയും പെട്ടെന്ന് അകത്തു കടക്കാൻ സാധിച്ചിരുന്നെങ്കിൽ  ഞങ്ങടെ മോളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...?  ആ മാതാപിതാക്കളും സഹോദരനും  മനസുരുകി പ്രാർത്ഥിച്ചു... ചേട്ടാ... ആ മണിയടിച്ചോളൂ  ഓട്ടോക്കാരൻ ആ പെൺകുട്ടിയുടെ അച്ഛനോട്  വിളിച്ചു പറഞ്ഞു... അപ്പോൾ മാത്രമാണ് അവർ അത് ശ്രദ്ധിച്ചതുതന്നെ... പടിപ്പുരയ്ക്ക് മുകളിൽ ഉയരത്തിൽ  തൂക്കി യിട്ടിരിക്കുന്ന ഏഴ് ഓട്ടു മണികൾ... അതിന്റെ ചരടുകൾ താഴേക്കു തൂങ്ങി കിടക്കുന്നു... പിന്നെ ഒട്ടും താമസിച്ചില്ല ആ പെൺകുട്ടിയുടെ അച്ഛൻ തന്നെ ഒന്നാമത്തെ മണിയുടെ ചരടിൽ പിടിച്ച് താഴേക്കു വലിച്ചു... പെട്ടെന്ന് മണി മുഴങ്ങി... ഏഴ് ഓട്ടു മണികളും ഒരുമിച്ച് ശബ്ദിച്ചപ്പോൾ  ഉത്രാളികാവ് മനയുടെ അകത്തളങ്ങളിൽ അത്  പ്രകമ്പനമായി അലയടിച്ചു... ഇവിടുത്തെ  ഒട്ടുമണികൾ ഇങ്ങിനെയാണ് ക്രമീകരിച്ചിരിക്കുന്നത്... ഒരു മണിയടിച്ചാൽ  ഏഴു മണികളും ഒരുമിച്ച് മുഴങ്ങും... ചുറ്റിനും കൂറ്റൻ മതിൽ കെട്ടുകളാണ് ഇതിനകത്താണ് ഉത്രാളികാവ് മന... മണി മുഴങ്ങിതീർന്നതും  കരിവീട്ടിയിൽ തീർത്ത പടിപ്പുര വാതിലിന്റെ പാളികൾ ഇരു വശ ത്തെയ്ക്കും  തുറക്കപ്പെട്ടു... അച്ഛനും അമ്മയും സഹോദരനും കൂടി പെൺകുട്ടിയെയും താങ്ങി യെടുത്തുകൊണ്ട് അകത്ത് പ്രവേശിച്ചതും രണ്ട് കൂറ്റൻ കരി നാഗങ്ങൾ അവരുടെ വഴി തടഞ്ഞു കൊണ്ട് മുന്നിൽ വന്നു... ഉത്രാളികാവ് മനയുടെ കാവൽക്കാർ ആയിരുന്നു അത്... അവർ മൂവരും ഞെട്ടി പുറകോട്ട് മാറിഅലറി കരയാൻ തുനിഞ്ഞതും  ഒരു കനത്ത ശബ്‌ദം അവരെ അതിൽനിന്നും പിന്തിരിപ്പിച്ചു... ഭയ പ്പെടേണ്ട  അവർ നിങ്ങളെ ഒന്നും  ചെയ്യില്ല... ധൈര്യമായി ഇങ്ങോട്ട് പോന്നോളൂ... ആ  ശക്തിയുടെ നിർദേശം.... എന്നാൽ  ആ ശക്തി യുടെ രൂപം ദർശിക്കുവാൻ അവർക്കായില്ല... അവിടമാകെ  നല്ല സുഗന്ധം നിറഞ്ഞു നിൽക്കുന്നത് അവരറിഞ്ഞു... ആ ശക്തി  അവരെ  ഉത്രാളികാവ് മനയുടെ അകത്തളത്തിലെയ്ക്ക്  ആനയിച്ചു... അവർക്കറിയാത്ത  ആ ശക്തി  മാറ്റാരുമായിരുന്നില്ല... അത്  സാക്ഷാൽ  ശ്രീ  കുട്ടിച്ചാത്തൻ തന്നെയായിരുന്നു... ഉത്രാളികാവ് മനയുടെ സംരക്ഷകൻ... ഉത്രാളികാവ് മനയുടെ ഇപ്പോഴത്തെ അധിപൻ വജ്ര ബാഹു വെന്ന സ്വാമിജി യായിരുന്നു... വളരെ ചെറുപ്പം  ഒരു മുപ്പത് വയസിൽ കൂടുതൽ പോകില്ല.. സുമുഖൻ  അതി സുന്ദരൻ... ഉത്തമശിവ ഭക്തനും  ശാന്ത സ്വഭാവക്കാരനും... നിമിഷങ്ങൾ ക്കുള്ളിൽ  എന്തും ഗ്രഹിക്കുവാൻ  കഴിവുള്ളവനും  കർമ്മ യോഗിയും  ആയിരുന്നു  വജ്രബാഹു... കൂടാതെ  നിത്യബ്രഹ്മചാരിയും... ചിത്ര ബാഹു... ചന്ദ്ര ബാഹു... സൂര്യ ബാഹു... ഉദയ ബാഹു... കൃഷ്ണ ബാഹു... ഇവരൊക്കെയായിരുന്നു   യഥാക്രമം  ഉത്രാളികാവ്  മഠത്തിന്റെ  അധിപധി കൾ... ഇവരെല്ലാം  ഇപ്പോൾ മണ്മറഞ്ഞു പോയി... കൊട്ടാരം പോലെയുള്ള  മനയിൽ ഇപ്പോൾ   വജ്ര ബാഹു വും  മാതാവ്  ജാനകി സുധയും  മാത്രം... ഏഴര വെളുപ്പിന് തന്നെ ഉത്രാളികാവ് മന ഉണർന്നിരിക്കും... പിന്നെ കുളിയും ജപവും പൂജയും അങ്ങിനെ യങ്ങിനെ നേരം പോകുന്നതറിയില്ല... രാവിലെ മുതൽ സന്ദർശകർ  നിരവധി യുണ്ടാകും... ഓരോരുത്തർക്കും  ഓരോ പ്രശ്നങ്ങൾ... വിദേശത്തു നിന്നുപോലും ഒട്ടനവധി പേർ ദിനം പ്രതി ഇവിടെ  എത്തിച്ചേരുന്നു... എന്തു പ്രശ്നത്തിനും  വജ്ര ബാഹു വിന്റെ  കയ്യിൽ പരിഹാരമുണ്ട്... സാധു ജനങ്ങളോട്  വല്ലാത്ത ഒരു അനുകമ്പ യാണ്  വജ്ര ബാഹുവിന്... ഈ ചെറു പ്രായത്തിൽ തന്നെ  മന്ത്ര വിധി കളുടെ മർമ്മം തൊട്ടറിഞ്ഞ വജ്ര ബാഹു താളി യോല കെട്ടുകൾ അരച്ചു കലക്കി കുടിച്ച പ്രതിഭാ ശാലി യാണ്... രാവിലെയുള്ള പൂജാധി കർമ്മങ്ങളും  സന്ദർശകരുടെ പ്രശ്ന പരിഹാരങ്ങളും പ്രധി വിധി കളും കഴിഞ്ഞ്  മാതാവ് ജാനകി സുധ നൽകിയ പാൽ കഞ്ഞി യും കദളി പഴവും കഴിച്ച്  ചെറുതായൊന്നു മയങ്ങി യതേ ഉണ്ടായിരുന്നുള്ളു വജ്ര ബാഹു.... ആ സമയത്താണ്  പടിപ്പുരയിലെ മണി മുഴങ്ങിയത്... അതു കേട്ട്  പതിയെ കണ്ണു തുറന്ന വജ്ര ബാഹു വലതു കരം തുറന്ന് കൈ വെള്ള യിലേയ്ക്ക്  കണ്ണോടിച്ചു... പുറത്ത് വന്നു നിന്ന  ഓട്ടോ റിക്ഷയും അതിൽ വന്നവരെയും അദ്ദേഹം ആ  കൈ വെള്ളയിൽ  കണ്ടു  ..?  🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁തുടരും 🍁🍁🍁🍁🍁🍁🍁