Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കർമ്മം -ഹൊറർ സ്റ്റോറി - 4

🙏 ഈ മനയുടെ ഇപ്പോഴത്തെ അധിപനാണ് ചന്ദ്രമൗര്യൻ ഉത്രാളിക്കാവ് മനയോടും ഇവിടെയുള്ളവരോടും ഏറെ ശത്രുത വച്ചുപുലർത്തുന്ന ഒരാളാണ് ചന്ദ്ര മൗര്യൻ എന്ത് ക്രൂരത ചെയ്യുവാനും ഒരു മടിയുമില്ലാത്ത ഒരു ആസുരഭാവമാണ് ഇയാൾക്കുള്ളത്... ഇയാളെ സൂക്ഷിക്കണം ഇയാളുടെ കണ്ണിൽ പെട്ടാൽ അപകടം ഉറപ്പാണ്   വജ്രബാഹു പറഞ്ഞു നിർത്തി... പുലിയന്നൂർ കാവ് മനയെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നാൽ നേരിട്ട് കണ്ടിട്ടില്ല... ചന്ദ്രമൗര്യന്റെ പേര് ആദ്യമായി കേൾക്കുകയാണ് വസുന്ധര അറിയിച്ചു... എന്നാൽ ഇനി അമാന്തിക്കേണ്ട നിങ്ങൾ ഇറങ്ങിക്കോളൂ വജ്രബാഹു പറഞ്ഞു... അപ്പോൾ അവിടുത്തെ ദക്ഷിണ !  ദക്ഷിണ ഞാൻ സ്വീകരിക്കാറില്ല നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ ഭഗവാന്റെ തിരുനടയിൽ വച്ചോളൂ... ശരി സ്വാമിജി ! പിന്നെ ഒരു കാര്യം കൂടിവജ്രബാഹു തിരിഞ്ഞു നിന്നു... ഇതാ ഇതു സ്വീകരിച്ചോളൂ വാഴ ഇലയിൽ ഭദ്രമായി പൊതിഞ്ഞ ശത്രുസംഹാരമന്ത്രം ഉരുക്കഴിച്ച് ജപിച്ചുകെട്ടിയ ചരടുകളാണിതിൽ ഇത് നാലെണ്ണം ഉണ്ട് നിങ്ങൾ ഓരോരുത്തരും ഭഗവാനെ ധ്യാനിച്ച ശേഷം വലതുകൈയിൽ ധരിച്ചോളൂ അതിനുശേഷം പുറപ്പെട്ടു കൊള്ളുക എല്ലാം പറഞ്ഞേൽപ്പിച്ചതിനു ശേഷം വജ്രബാഹു അകത്തളത്തിലേക്ക് നീങ്ങി... ഭഗവാന് ദക്ഷിണ സമർപ്പിച്ച ശേഷം വസുന്ധരയും കുടുംബവും ഉത്രാളിക്കാവ് മന വിട്ടിറങ്ങി... അവർ പടിപ്പുര കടന്നതും തുറന്നു കിടന്ന പടിപ്പുര വാതിൽ താനേ അടഞ്ഞതും അവർ നാലുപേരും അത്ഭുതത്തോടെ നോക്കി നിന്നു... മഹാത്ഭുതം അവരുടെ മനസ്സുകൾ ഒരുപോലെ മന്ത്രിച്ചു... കാത്തു കിടന്ന ഓട്ടോയിൽ കയറി അവർ ശ്രീകണ്ഠപുരത്തേക്ക് യാത്ര തിരിച്ചു... എന്നാൽ അവരെ രണ്ട് കണ്ണുകൾ സസൂഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു... ചന്ദ്രമൗര്യൻ എന്ന മഹാ മാന്ത്രികന്റെ ദുർമൂർത്തിയായ നീറ്ററുകൊലയുടെ ചോരകണ്ണുകൾ !... ജലത്തിലാണ് ഈ ഉഗ്രമൂർത്തിയുടെ വാസം അതുകൊണ്ടുതന്നെയാണ് നീറ്ററുകൊല എന്ന പേരു വന്നതും വെള്ളത്തിൽ എത്തിയാൽ ഈ ദുർമൂർത്തിയുടെ ശക്തി ക്രമാതീതമായി വർദ്ധിക്കും ഏത് വമ്പനെയും എത്ര ശക്തിമാൻ ആണെങ്കിൽ പോലും കുറഞ്ഞ സമയം കൊണ്ട് ഈ ദുർമൂർത്തി വകവരുത്തും... അതും വെള്ളത്തിൽ മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ച്.... തീപ്പന്തം പോലെ ജ്വലിക്കുന്ന കണ്ണുകളിലെ രൗദ്രഭാവം കണ്ടാൽ ഏതവനും ആ നിമിഷം തന്നെ അവിടെ മരിച്ചുവീഴും അത്രയ്ക്കും ക്രൂരത കൈമുതലാക്കിയ കൊടും മൂർത്തിയാണ് ഈ നീറ്ററുകൊല... കള്ളും ചുട്ട മാംസവും മനുഷ്യരക്തവുമാണ് ഇഷ്ട നിവേദ്യം ഇതുണ്ടെങ്കിൽ ഈ ദുർമൂർത്തി പെട്ടെന്ന് പ്രസാദിക്കും... നമ്മുടെ കൽപ്പന അനുസരിക്കുകയും ചെയ്യും... എന്നാൽ ഒരു മഹാമാന്ത്രികന് മാത്രമേ ഈ ഉഗ്രരൂപിയെ പ്രസാദിപ്പിക്കുവാൻ സാധിക്കൂ... പൂജാദി കർമ്മങ്ങളും പൂജാവിധികളും എല്ലാം അണുവിട മാറ്റമില്ലാതെ ഹൃദ്യസ്ഥമാക്കിയ ഒരു മഹാ മാന്ത്രികനുമാത്രം ദുഷ്കർമ്മങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന ദുർമൂർത്തി സത്കർമ്മങ്ങൾ എന്താണെന്ന് പോലും ഈ മൂർത്തിക്കറിയില്ല... നീറ്ററുകൊലയുടെ ജനനം തന്നെ വിചിത്രമാണ് വെള്ളത്തിൽ വച്ച് ദുർ മരണം വരിക്കുന്ന മനുഷ്യ ആത്മാക്കൾ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു ദിവസം ഒരുമിച്ച് കൂടിചേരും അതും അമാവാസി നാളുകളിലെ കറുത്ത വാവ് ദിവസം അങ്ങിനെ സംഗമിക്കുന്ന ഈ ആത്മാക്കൾ ഒരു ഉഗ്രമൂർത്തിയായി മാറും ആ ഉഗ്രമൂർത്തിയാണ് പിന്നീട് നീറ്ററുകൊലയായി രൂപം പ്രാപിക്കുന്നത് സർവ്വ സംഹാരകനായ നീറ്ററുകൊല.....!!!                                                                             വസുന്ധരയും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോ ഒരു കൊടുംവളവ് കഴിഞ്ഞ് കരിമ്പനകൾ ഇടതൂർന്ന് വളർന്നുനിൽക്കുന്ന മറ്റൊരു റോഡിലേക്ക് പ്രവേശിച്ചു... ഈ റോഡിന്റെ പേര് തന്നെ പനങ്കാട് റോഡ് എന്നാണ് പകൽ സമയമായിട്ടു കൂടി ഈ വഴിക്കുള്ള യാത്ര ഏറെ ദുഷ്കരമാണ് സൂര്യ വെളിച്ചം കടന്നു വരാത്ത ഇവിടം സദാസമയവും ഇരുട്ടു മൂടി കിടക്കും ക്രൂര മൃഗങ്ങൾ വിഹരിക്കുന്ന കാടായതിനാൽ രാത്രി ഇതുവഴി ആരും തന്നെ യാത്ര ചെയ്യാറില്ല... കൂറ്റൻ വട വൃക്ഷങ്ങളിൽ നൂറുകണക്കിന് വവ്വാലുകൾ തലകീഴായി തൂങ്ങിക്കിടക്കുന്നത് ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്... പന മുകളിലും മറ്റു മരച്ചില്ലകളിലും ഇരുന്നു കുരങ്ങന്മാർ  ഗോഷ്ടി കാണിക്കുന്നത് കാണാം ചിലപ്പോൾ അവറ്റകൾ നമ്മെ നോക്കി കൊഞ്ഞനം കാട്ടും റോഡിലേക്ക് ഇറങ്ങി നടന്നാലോ ഒരുപക്ഷേ ഇവറ്റകൾ കൂട്ടമായി ആക്രമിച്ചന്നും വരാം... പല സന്ദർഭങ്ങളിലും റോഡിൽ കാട്ടാനക്കൂട്ടം ഉണ്ടാകാറുണ്ട്  കൂട്ടത്തോടെ ആനകൾ വഴി തടഞ്ഞു നിന്നാൽ വാഹന യാത്ര തീർത്തും ദുഷ്കരമാകും... ഈ അടുത്ത ദിവസം ഇവിടെ നടന്ന സംഭവം ഞെട്ടിക്കുന്നതായിരുന്നു  രണ്ട് വഴി യാത്രക്കാരെ ഒരു കൊലകൊമ്പൻ ഒറ്റയാൻ ചുഴറ്റിയെടുത്ത് നിലത്തടിച്ചു കൊന്നു... അതി ദാരുണമായ ഈ വാർത്ത ഏവരെയും ഞെട്ടിച്ചു... ആ നിസ്സഹായരായ മനുഷ്യരുടെ ദുർഗതിയോർത്ത് വിലപിക്കാൻ മാത്രമല്ലേ നമ്മുക്ക് കഴിയൂ... ഈ സംഭവം മുൻനിർത്തി വനം വകുപ്പ് ഈ റോഡിലൂടെയുള്ള ഗതാഗതവും വഴിയാത്രയും  ഒരു മാസക്കാലം നിരോധിക്കുകയും വഴി അടച്ചിടുകയും ചെയ്തു... അതിനുശേഷം ഉപരോധം മാറ്റി ഗതാഗതം പുനരാരംഭിച്ചു പിന്നീട് ഇത്തരം സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടില്ല എന്നുവച്ച് ഇനി അങ്ങനെയൊന്നും ഉണ്ടായി കൂടായെന്നുമില്ല... ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഇടയ്ക്കിടെ ഇതുവഴി പെട്രോളിങ് നടത്താറുണ്ട് എന്നാൽ അതൊക്കെ പേരിനു മാത്രം അവരും മനുഷ്യരല്ലേ ജീവനിൽ കൊതി ആർക്കാ ഇല്ലാത്തത്... ഇനി സ്വന്തം കുടുംബത്തിലെത്തിയാലേ മനസ്സിന് ഒരു സമാധാനം കിട്ടത്തുള്ളൂ ... എന്റെ ഭഗവാനെ കാത്തോളണേ വസുന്ധര മനമുരുകി മഹാദേവനെ വിളിച്ചു പ്രാർത്ഥിച്ചു... എന്തിനാ അമ്മ ഇങ്ങനെ ഭയപ്പെടുന്നത് ജനിച്ചാൽ ഒരിക്കൽ മരിക്കണം അത് ഇത്തിരി നേരത്തെ ആയാൽ അത്രയും നല്ലത് ത്രിവേണിവസുന്ധരയെ നോക്കി പറഞ്ഞു... എന്താന്നറിയില്ല മോളെ മരിക്കാൻ ഈ അമ്മയ്ക്ക് വല്ലാത്ത പേടിയാണ് മരണം എന്നു കേൾക്കുമ്പോഴേ ഈ അമ്മയ്ക്ക് തലകറങ്ങും... ഇടയ്ക്ക് തലകറങ്ങുന്നതും നല്ലതാ അമ്മേ  അപ്പോൾ അമ്മയ്ക്ക് പുറകിലുള്ളതെല്ലാം കാണാമല്ലോ സ്വന്തം പുറകുവശം വരെ  ത്രിശങ്കു വസുന്ധരയെ കളിയാക്കി....!!!  🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁തുടരും 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁