കർമ്മം -ഹൊറർ സ്റ്റോറി

(3)
  • 5.8k
  • 0
  • 2.3k

ഉച്ചവെയിലിന് ശക്തി കൂടി വന്നു... ചുട്ടുപൊള്ളുന്ന ചൂടിൽ പ്രകൃതി തളർന്നു നിന്നു... ഒരു ചെറു കാറ്റു പോലുമില്ലാത്ത അന്തരീക്ഷം... പടിഞ്ഞാറൻ ചക്ര വാളത്തിൽ മഴ മേഘങ്ങളുടെ പട നീക്കം നടക്കുന്നുണ്ട്... ഇന്നോ നാളെയോ മഴ പെയ്യ്തേക്കാം... കാല വർഷം ആരംഭിച്ചെങ്കിലും ഒരു പ്രളയ കാലമൊക്കെ കഴിഞ്ഞ് പ്രകൃതി ഇപ്പോൾ ശാന്ത മായിരിക്കയാണ്... ഇനി എന്നാണാവോ കാല വർഷം വീണ്ടും കലിതുള്ളുന്നത്... സമയം ഇപ്പോൾ പന്ത്രണ്ട് - മുപ്പത് നട്ടുച്ച തല പൊട്ടി തെറിക്കുന്ന വെയിലിനെ വകവയ്ക്കാതെ അതാ ഉത്രാളികാവ് മനയ്ക്കു മുൻപിൽ ഒരു ഓട്ടോ റിക്ഷ വന്നു നിൽക്കുന്നു... ഓട്ടോ യുടെ ബാക്ക് സീറ്റിൽ തളർന്ന് കിടക്കുന്ന ഒരു പെൺകുട്ടി.

1

കർമ്മം -ഹൊറർ സ്റ്റോറി (1)

ഉച്ചവെയിലിന് ശക്തി കൂടി വന്നു... ചുട്ടുപൊള്ളുന്ന ചൂടിൽ പ്രകൃതി തളർന്നു നിന്നു... ഒരു ചെറു കാറ്റു പോലുമില്ലാത്ത അന്തരീക്ഷം... പടിഞ്ഞാറൻ ചക്ര വാളത്തിൽ മഴ മേഘങ്ങളുടെ നീക്കം നടക്കുന്നുണ്ട്... ഇന്നോ നാളെയോ മഴ പെയ്യ്തേക്കാം... കാല വർഷം ആരംഭിച്ചെങ്കിലും ഒരു പ്രളയ കാലമൊക്കെ കഴിഞ്ഞ് പ്രകൃതി ഇപ്പോൾ ശാന്ത മായിരിക്കയാണ്... ഇനി എന്നാണാവോ കാല വർഷം വീണ്ടും കലിതുള്ളുന്നത്... സമയം ഇപ്പോൾ പന്ത്രണ്ട് - മുപ്പത് നട്ടുച്ച തല പൊട്ടി തെറിക്കുന്ന വെയിലിനെ വകവയ്ക്കാതെ അതാ ഉത്രാളികാവ് മനയ്ക്കു മുൻപിൽ ഒരു ഓട്ടോ റിക്ഷ വന്നു നിൽക്കുന്നു... ഓട്ടോ യുടെ ബാക്ക് സീറ്റിൽ തളർന്ന് കിടക്കുന്ന ഒരു പെൺകുട്ടി... ഇരുപത് വയസിൽ താഴെ പ്രായം... മെലിഞ്ഞ ശരീരം... ക്ഷീണിച്ച മുഖ ഭാവം... കൂടെ ഒരു പുരുഷനും സ്ത്രീ യും അത് കൂടാതെ മറ്റൊരു പയ്യനും... അത് ആ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനുമായിരുന്നു... എന്തോ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു അവർ ...കൂടുതൽ വായിക്കുക

2

കർമ്മം -ഹൊറർ സ്റ്റോറി (2)

ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു പിന്നെ വന്നവരെ അകത്തളത്തിലേക്ക് ക്ഷണിച്ചു... കടന്നുവരൂ...വയ്യാത്ത കുട്ടിയെ താഴെ പുല്ലുപായയിലേയ്ക്ക് കിടത്തിയേക്കു അച്ഛനും അമ്മയും സഹോദരനും ഇരുന്നോളൂ... വജ്രബാഹുവിന്റെ സ്വരം എത്ര സൗമ്യമായിരുന്നുവെന്ന് അവർ മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു അത് അവർ മൂവരും ബഹുമാനപുരസരം വജ്രബാഹുവിനെ തൊഴുതു... സ്വാമിജി രക്ഷിക്കണം ഞങ്ങളുടെ മകൾ അപകടത്തിലാണ് അവർ കരയാൻ തുടങ്ങി... സഹോദരനാണെങ്കിൽ സങ്കടം കൊണ്ട് നീറി പുകയുകയാണ് എന്തുചെയ്യണമെന്നറിയാത്ത ഒരവസ്ഥയിലായിരുന്നു ആ പാവം പയ്യൻ അവരുടെ കണ്ണുകളിൽ നിന്നും അടർന്നുവീണ കണ്ണീർ കണങ്ങൾ നിപതിച്ചതോ വജ്രബാഹുവിന്റെ ഹൃദയസാനുക്കളിൽ അവരെ സമാധാനിപ്പിച്ചുകൊണ്ട് അദ്ദേഹം സാവധാനം നടന്നു ചെന്ന് ഉദ്യാനത്തിൽ നിന്നും ഒരു തുളസി ദളം പറിച്ചെടുത്തു പിന്നെ സർവ്വലോകത്തിനധിപനാകും ശംഭോ മഹാദേവന്റെ പഞ്ചലോഹ വിഗ്രഹത്തിനു മുൻപിൽ നമ്രശിരസ്കനായി നിന്ന് തുളസീദളം ഇരു കരങ്ങളിലും ചേർത്തുപിടിച്ച് കൈകൂപ്പി ശിവ ധ്യാനത്തിലമർന്നു... ശാന്തം പത്മാസനസ്തം ശശിധരമകുടം...പഞ്ചവക്രതം ത്രിനേത്രം ശൂലം വജ്രം ച ഖ ഡ് ഗം ...കൂടുതൽ വായിക്കുക