കൂടി നിന്നവരിൽ നിന്നുമുള്ള മുറുമുറുപ്പും കളിയാക്കലുകളും കേൾക്കുന്നതിനനുസ രിച് അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.അവളുടെ ഉടൽ ഒന്നാകെ വിറച്ചു കൊണ്ടിരുന്നു. താൻ വീണു പോകുമോ എന്നവൾ ഒരു നിമിഷം ഭയന്നു പോയി.

1

മാംഗല്യം - 1

Part 1കൂടി നിന്നവരിൽ നിന്നുമുള്ള മുറുമുറുപ്പും കളിയാക്കലുകളും കേൾക്കുന്നതിനനുസരിച് അവളുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു.അവളുടെ ഉടൽ ഒന്നാകെ വിറച്ചു കൊണ്ടിരുന്നു. താൻ വീണു പോകുമോ എന്നവൾ ഒരു ഭയന്നു പോയി.താലി കെട്ടിക്കോളൂ...പൂജാരി പറഞ്ഞതിനനുസരിച് മന്ത്രോചാരണങ്ങളുടെ അകമ്പടിയോടെഅവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.മഞ്ഞ താലി ചരടിൽ കോർത്ത ആ താലി ചരട് മൂന്ന് തവണയും തന്റെ കഴുത്തിൽ മുറുകുന്നത് അവള് അറിഞ്ഞു.എങ്കിലും അവൾക്ക് മുഖമുയർത്തി നോക്കാൻ കഴിഞ്ഞില്ല. ഒരുപാട് ആശിച്ചതാണ് ആ കൈ കൊണ്ടൊരു താലിതന്നിൽ വീയുന്നത്. രണ്ട് പേരും ചേർന്ന് ഒരുപാട് സ്വപ്നം കണ്ടതുമാണ്... എന്നാൽ ഇന്നത് തനിക്ക് അത് വല്ലാതെ പൊള്ളുന്നു.കുറ്റബോധത്താൽ അവളുടെ തല താണ്‌ തന്നെഇരുന്നു. ഒന്ന് അവനെ മുഖമുയർത്തി നോക്കാൻ പോലും അവളെ കൊണ്ട് കഴിഞ്ഞില്ല.സീമന്തരേഖയിൽ അവൻ ചാർത്തി തന്ന ചുവപ്പ് നിറത്തിൽ അവള് സ്വയം അറിയാതെ തന്നെ കണ്ണടച്ചുപോയി.ഇനി വധുവും വരനും ചേർന്ന് വലം വെച്ചോളൂ...പൂജാരി ഓരോ നിർദേശം തരുമ്പോഴും അതനുസരിച്ചു ഓരോന്ന് ചെയ്യുമ്പോഴും അവളുടെ ...കൂടുതൽ വായിക്കുക

2

മാംഗല്യം - 2

Part 2ഡിഗ്രി 2ഇയർ ന്ന് പഠിച്ചു ഇരിക്കുമ്പോൾ കൊണ്ടിരിക്കുമ്പോൾ ആയിരുന്നു രുദ്രൻ ഭദ്രയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.അന്ന് പതിവിലും വൈകിയായിരുന്നു അവരുടെ ക്ലാസ്സ് കഴിഞ്ഞത്. അതുകൊണ്ടുതന്നെ ബസ്റ്റോപ്പിൽ ഒരു വിധം കുട്ടികളെല്ലാം വീട്ടിലേക്ക് പോയി കഴിഞ്ഞിരുന്നു. രണ്ടുപേരും ഒരേ റൂട്ടിൽ ആയതുകൊണ്ട് തന്നെ, ഇനി അരമണിക്കൂർ കഴിഞ്ഞിട്ട് ബസ് ഉള്ളൂ എന്നറിയോണ്ട് രണ്ടുപേരും കൂടെ ഓരോ വർത്താനങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു. ഏകദേശം സമയം സന്ധ്യയോട് അടുക്കാൻ ആയിട്ടുണ്ടായിരുന്നു.അപ്പോഴായിരുന്നു ബൈക്കിൽ വന്നിറങ്ങിയ രണ്ട് ചെറുപ്പക്കാർ അവരുടെ അടുത്ത് വന്ന് ശല്യം ചെയ്തുകൊണ്ടിരുന്നത്.ആഹാ... ഏതാ ഈ രണ്ടു കിളികൾ... രണ്ടാളും ബസ് കാത്ത് നിന്ന് മുഷിഞ്ഞു കാണുമല്ലെ... സാരമില്ല... ചേട്ടന്മാർ ഇല്ലേ ഇവിടെ,നമുക്ക് ഇവിടെ കൊറച്ചു കൊച്ചു വാർത്തമാനങ്ങൾ ഒക്കെ പറഞ്ഞോണ്ട് ഇരിക്കാം എന്ത് പറയുന്നു രണ്ടു പേരും...എന്നും പറഞ്ഞു കൊണ്ട് അതിൽ ഒരുവൻ ഭദ്രയുടെ അടുത്ത് വന്നിരുന്നു. അപ്പോൾ തന്നെ പ്രിയയും ഭദ്രയും കൂടെ അവിടെ നിന്നും എണീറ്റ് ബസ്റ്റോപ്പിന്റെ ഒരു അരികിലേക്ക് മാറിനിന്നു.എന്താണ് ...കൂടുതൽ വായിക്കുക