Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മാംഗല്യം - 3

Part  3

ചുണ്ടിലൊരു പുഞ്ചിരി നിറച്ചു കൊണ്ട് കൃസൃതിയോടെ ചോദിച്ചു...

അവളവന്റെ നെഞ്ചിലേക്ക് കണ്ണ് നിറച്ചു കൊണ്ട് ചിരിയോടെ ചാരികൊണ്ട് ഷർട്ടിന് മീതെ ആയി തന്നെ അവന്റെ നെഞ്ചിൽ ഒന്ന് മുത്തി....അവനും ഒരു കൈ കൊണ്ടവളെ ചേർത്ത് പിടിച്ചു.
അവളുടെ ആ നെഞ്ചോട് ചേർന്നുള്ള 
പ്രവർത്തിയിൽ തന്നെ ഉണ്ടായിരുന്നു അവനുള്ള മറുപടി.

എടാ.... ഇന്നലെ താൻ എന്നെ അവിടെ നിന്നും കണ്ടത് ഞാനും കണ്ടിരുന്നു.
അവൻ പറഞ്ഞപ്പോൾ അവൾ അവനെ മുഖമുയർത്തി നോക്കി.

ന്യായമുള്ള കാര്യത്തിന് മാത്രേ ഈ രുദ്രൻ ഇറങ്ങു... നിനക്ക് ഓർമയുണ്ടോ നിന്നെ ഒരുത്തൻ കയ്യിൽ കയറി പിടിച്ചേ...
അതേ കാര്യം തന്നെയാ ഇവിടേം നടന്നെ... അവനവളുടെ കയ്യിൽ കയറി പിടിച്ചു, പോരാത്തതിന് അവന് ഉമ്മയും വേണമെന്ന്... അതിനെ ബലമായി കിസ്സടിക്കാൻ പോകുമ്പോഴാ ഞാൻ ഇടപ്പെട്ടെ... അവന് വേണ്ട ഉമ്മയും ബാപ്പയും ഒക്കെ ഞാൻ കൊടുത്തിട്ടുണ്ട്...
അവനെ പോലുള്ളവൻ തന്നെ ഈ ഭൂമിയിൽ ശാപമാ.. അവന്റെ ഒക്കെ ഒരു കുമ്മ.... ചെറ്റ....😡😡😡

രുദ്രൻ അത്യധികം ദേഷ്യത്തോടെ പറഞ്ഞു.
അവന്റെ ദേഷ്യം കണ്ടിട്ട് ഭദ്രക്ക് വല്ലാത്ത പേടി തോന്നി. അവൾ ഒന്നും കൂടെ അവന്റെ നെഞ്ചിലേക്ക് പതുങ്ങി.അവൾ നിറഞ്ഞ
കണ്ണോടെ അവനെ തല ഉയർത്തി നോക്കി.
രുദ്രന് അത് കണ്ട് വല്ലാതെ തോന്നി. അവന്റെ ഹൃദയം നൊന്തു.

പെട്ടന്ന് അവളെ അവനിൽ നിന്നും അകറ്റി നിർത്തി.... അവൾ തല തയത്തി നിന്നു.
അവൻ ചൂണ്ട് വിരൽ കൊണ്ട് അവളുടെ മുഖം പിടിച്ചു ഉയർത്തി.അവൾ ചുവന്ന മുഖത്തോടെ അവനെ നോക്കി.

കരയല്ലേ  പെണ്ണെ...  അവന്റെ ശബ്ദം ആർദ്രമായിരുന്നു.

എനി... എനിക്ക് പേടിയാ... ഏട്ടന് എന്തേലും സംഭവിച്ചാൽ... പിന്നെ എനിക്ക് ആരാ ഉള്ളെ...പിന്നെ.. പിന്നെ.. ആ കൊച് അങ്ങനെ കെട്ടി പിടിച്ച് നിക്കുവൊന്നും വേണ്ടായിരുന്നു... അത് എനിക്ക് ഇഷ്ട്ടായില്ല...

അവളുടെ കണ്ണ് നിറഞ്ഞു നിൽക്കുന്നതിനിട
യിലും അവള് ചുണ്ട് കൂർപ്പിച്ചു കൊണ്ട് പരിഭവം പറഞ്ഞു.

അത് കണ്ട് അവനിലും ഒരു പുഞ്ചിരി വിരിഞ്ഞു...
ഓ... ആയിക്കോട്ടെ... ഇനി ഈ നെഞ്ചിൽ ആരും വന്ന് ചായില്ല... എന്റെ ഈ കൊച് അല്ലാതെ... പോരെ...
അവൻ അവളുടെ താടി തുമ്പിൽ പിടിച്ചു കൊണ്ട് കൊഞ്ചിച്ചു പറഞ്ഞു.

അവളൊരു ചിരിയോടെ തലയാട്ടി... അവനവളുടെ നിറഞ്ഞ കണ്ണ് തുടച്ചു കൊടുത്തു കൊണ്ട് പുഞ്ചിരിച്ചു.
അവള് അവന്റെ കണ്ണിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി.അവൾക്ക് വല്ലാത്ത ചമ്മൽ തോന്നി.അവൾ പെട്ടന്ന് അവന്റെ അടുത്ത് നിന്ന് അകന്നുനിന്നു... രുദ്രൻ കുറുമ്പോടെ അവളെ തന്നെ നോക്കി നിന്നു.

ഞാൻ.... ഞാൻ പോകുവാ....
അവൾ അത്രയും പറഞ്ഞു കൊണ്ട് പെട്ടന്ന് അവനിൽ നിന്നും തിരിഞ്ഞു.

എന്നാൽ രുദ്രൻ അവളെ അതിനനുവദിക്കാ
തെ അവളുടെ വയറ്റിൽ പിടിച്  അവളെ മതിലിനോട് ചേർത്ത് നിർത്തി.ഭദ്രയുടെ ഉടൽ വിറച്ചു പോയി. അവൾ അവനെ നോക്കാതെ തല താഴ്ത്തി....
അവന്റെ ചുണ്ടിലൊരു കുഞ്ഞു ചിരി വിടർന്നു.


ഭദ്ര.... പെണ്ണെ...

അവന്റെ പ്രണയത്തോടെയുള്ള  സ്വരം....
രുദ്ര അവനെ മുഖമുയർത്തി നോക്കി.
അവൾ നോക്കിയ അതേ നിമിഷം തന്നെ അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞിരുന്നു.
രുദ്രയുടെ കണ്ണുകൾ അടഞ്ഞു പോയി.

അവൻ പെട്ടന്ന് അവളെ കെട്ടിപിടിച്ചു.
രുദ്ര ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവനെ എതിർക്കാതെ അവന്റെ കൈ ക്കുള്ളിൽ ഒതുങ്ങി നിന്നു.

ഭദ്ര....
അവൻ വീണ്ടും വിളിച്ചു.

സങ്കടായോ ഇന്നലെ...
അവൻ സ്നേഹത്തോടെ അവളുടെ പുറത്ത് തലോടി കൊണ്ട് ചോദിച്ചു...

മ്മ്.... 
അവൾ  പതിഞ്ഞൊന്ന് മൂളി...

സാരല്ലട്ടോ... അവൻ പറഞ്ഞപ്പോൾ അവൾ അവനെ ഇറുക്കി പിടിച്ചു.


ഭദ്ര... എനിക്ക് നിന്നെ വല്ലാതെ ഇഷ്ട്ടവാ പെണ്ണെ..

അവൻ അവന്റെ നെഞ്ചിൽ കിടക്കുന്ന അവളെ നോക്കി പറഞ്ഞു. അവളുടെ മുഖം ചുവന്നു.

എനിക്കറിയാം.... അവൾ പറഞ്ഞു കൊണ്ട്
അവന്റെ നെഞ്ചിൽ മുഖം അമർത്തി.....
അവൻ ചിരിച്ചു പോയി.

എങ്ങനെ അറിയാം... അവൻ കുറുമ്പോടെ ചോദിച്ചു.


ഞാൻ കണ്ടിട്ടുണ്ട് ഈ കണ്ണ് എന്നെ മാത്രം നോക്കുന്നത്... ഇതിനുള്ളിലെ തിളക്കവും
എല്ലാം കണ്ടപ്പോ എനിക്ക് ഉറപ്പായിരുന്നു...
അവൾ ചിരിയോടെ അവനോട് പറഞ്ഞു.

എനിക്കും അറിയാമായിരുന്നു...
അവനും അത് പോലെ പറഞ്ഞപ്പോൾ
അവൾ നാണത്തോടെ ചിരിച്ചു.

എന്നെ പോലൊരു കൂലി പണിക്കാരനെ 
കല്യാണം കയിച് നീ ജീവിതം പായാക്കരുത് എന്ന് വെച്ച ഞാൻ നിന്നിൽ നിന്നും അകന്ന് നിന്നത്. പോരാത്തതിന് അനാഥയും.
അവൻ പറഞ്ഞു കൊണ്ട് ഇറുക്കി പിടിച്ചു.

പിന്നെ ഇപ്പോ എന്തിനാ പറഞ്ഞെ....
അവൾ കുറുമ്പോടെ ചോദിച്ചു കൊണ്ട് 
അവന്റെ നെഞ്ചിൽ പല്ലുകൾ ആയ്ത്തി.

ആഹ്... എടി... പട്ടികുട്ടി...
അവൻ അവളെ അവന്റെ ശരീരത്തിൽ നിന്നും മാറ്റി നിർത്തി അവന്റെ നെഞ്ച് ഉഴി ഞ്ഞു കൊണ്ട് അവളെ കൂർപ്പിച്ചു നോക്കി.

ഇനി ഇങ്ങനെയുള്ള വർത്താനം വായയിൽ നിന്നും വന്നാൽ ഇതല്ല ഇതിനപ്പുറവും കിട്ടും.
അവൾ കുറുമ്പോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു.

അവന്റെ ചുണ്ടിൽ പുഞ്ചിരി മിന്നി.

എന്റെ ഈ ചുന്ദരി പെണ്ണ് എന്നോട് മാത്രം ഇങ്ങനെ മിണ്ടാതിരിക്കുമ്പോ വല്ലാത്ത സങ്കടം തോന്നുവാ.... അർഹത ഇല്ലങ്കിലും നിന്നെ വേണം എന്ന് തോന്നുവാ ഡാ...,,
അവൻ സ്നേഹത്തോടെ പറഞ്ഞപ്പോൾ 
അവൾ അവന്റെ മുഖം കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.

ഈ രുദ്രേട്ടന് മാത്രേ അവകാശമുള്ളൂ ഈ ഭദ്രയെ സ്വന്തമാക്കാൻ... ഭദ്ര എന്നും ഈ രുദ്രന്റെ മാത്രമായിരിക്കും.

അവൾ അവന്റെ കണ്ണിൽ നോക്കി കൊണ്ട് പ്രണയത്തോടെ പറഞ്ഞു.
അവനവളെ ചേർത്ത് പിടിച്ചു.

അതേയ് കഴിഞ്ഞില്ലേ....
പ്രിയയും ജീവനും അവരുടെ അടുത്തേക്ക് വന്ന്കൊണ്ട്  പ്രിയ ഒരു കുറുമ്പോടെ  ചോദിച്ചു.
പ്രിയയുടെ ശബ്ദം കേൾക്കെ ഭദ്ര രുദ്രനിൽ നിന്നും പിടഞ്ഞു കൊണ്ട് അകന്നു മാറി.
പിന്നീട് പ്രിയയും ജീവനും ചേർന്ന് അവരെ രണ്ടുപേരെയും കണക്കിന് കളിയാക്കി. അവസാനം രുദ്രനിൽ നിന്നും ജീവക്ക് നടുപ്പുറം നോക്കി ഒരടി കിട്ടിയപ്പോൾ ജീവയുടെ ഇളക്കം അതോടെ തീർന്നു.

പിന്നീട് ഉള്ള നാളുകൾ രുദ്രന്റെയും ഭദ്രയുടെയും  പ്രണയത്തിന്റെതായിരുന്നു.
രുദ്രൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ യാണ് അവളെ നോക്കിയിരുന്നത്.
ആരോരും ഇല്ലാത്ത അവനെ സ്നേഹിക്കാൻ അവന് സ്വന്തമായി ദൈവം കൊടുത്ത നിധിയായിരുന്നു ഭദ്ര.

ഇതിനിടയിൽ നാട്ടിൽ നടക്കുന്ന പല അടിപിടി കേസ്കളിലും രുദ്രനെ അവൾ കാണാറുണ്ടായിരുന്നു.
അപ്പോയൊക്കെ അവനോട് ഇനി ഇങ്ങനെ ചെയ്യരുതെന്ന് അവൾ പറയുമ്പോയേക്കും 
അവൻ അവളോട് വല്ലാതെ ദേഷ്യപ്പെടുമാ
യിരുന്നു.ദേഷ്യം വന്നാൽ അവൻ അവളോട് അത് നന്നായി കാണിക്കുകയും ചെയ്യും.
പക്ഷേ അവളുടെ കണ്ണോന്ന് നിറഞ്ഞാൽ അവനത് സഹിക്കാൻ കഴിയുമായിരുന്നില്ല.

വല്ലപ്പോയുമുള്ള ആലിംഗനത്തിലൂടെയും 
ചെറിയ ചെറിയ ചുംബനങ്ങളിലൂടെയും അവരുടെ പ്രണയം മുന്നോട്ട് പോയി.

പ്രിയ വീട്ടിൽ ഉള്ള എല്ലാവരോടും അവളുടെ ഇഷ്ട്ടം തുറന്ന് പറഞ്ഞു.അവളുടെ അമ്മക്ക് ചെറിയ എതിർപ്പ് ഉണ്ടങ്കിലും അവളുടെ ഇഷ്ടത്തിന് ആരും എതിർത്തു നിന്നില്ല.
ഡിഗ്രി കഴിഞ്ഞിട്ട് കല്യാണം എന്ന് വാക്കാൽ
പറഞ്ഞു ഉറപ്പിച്ചു. അതിൽ പിന്നെ രണ്ട് പേർക്കും പ്രേമിക്കാൻ ലൈസൻസ് കിട്ടിയ പോലെ ആയിരിന്നു.ഇനിയും ഇത് നീട്ടി പോയാൽ കല്യാണത്തിന് മുൻപ് തന്നെ കൊച്ചിനെ കാണേണ്ടി വരും എന്ന് തോന്നിയതിനാൽ കല്യാണം പെട്ടന്ന് നടത്താൻ തന്നെ തീരുമാനിച്ചു.🤭



പിന്നെയെല്ലാം പെട്ടന്നായിരുന്നു.
അങ്ങനെ ഡിഗ്രി അവസാനം അവരുടെ വിവാഹം വളരെ ലളിതമായൊരു രീതിയിൽ നടന്നു.അങ്ങനെ പ്രിയ ജീവന് സ്വന്തമായി മാറി.

പ്രിയയുടെ വിവാഹത്തിന്റെ അന്ന് തന്നെ
ഭദ്ര അവളുടെ അച്ഛനോട് അവളുടെ ഇഷ്ട്ടം തുറന്നു പറഞ്ഞു.
ആദ്യമായി അയാൾ അന്ന് ഭദ്രയെ അടിച്ചു.
രുദ്രനെ പോലെ ഒരു അനാഥനുമായി ഒരിക്കലും അവളുടെ വിവാഹം നടത്തില്ലെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു.

അമ്മയില്ലാതെ വളർത്തിയ തന്റെ മകളെ ആദ്യമായി അടിച്ചത് ഓർത്ത് അയാൾക് വല്ലാത്ത സങ്കടം തോന്നി പോയി. എങ്കിലും അവളുടെ ഭാവിക്ക് വേണ്ടി താൻ കുറച്ച് ദേഷ്യപ്പെട്ട് പെരുമാറിയാലും കുഴപ്പമില്ല എന്നയാൾ വിശ്വസിച്ചു. എങ്കിലും അധിക നേരം അയാൾക്ക് ബലംപിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

അന്ന് രാത്രി തന്നെ ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്ന അവളോട് അയാൾ സ്നേഹത്തോടെ സംസാരിച്ചു.

മോൾക്ക് അവനെ അത്രക്കും ഇഷ്ട്ടമാണ
ങ്കിൽ അച്ഛൻ ഇതിന് എതിര് നിൽക്കുന്നില്ല.
പക്ഷേ...

എന്താ അച്ഛാ...
പകുതിയിൽ പറഞ്ഞു നിർത്തിയത് കണ്ട് അവൾ അയാളുടെ നെഞ്ചിൽ നിന്നും അയാളെ മുഖമുയർത്തി നോക്കി.

എനിക്ക് എന്റെ മോള് നല്ല നിലക്ക് ജീവിക്കുന്നത് കാണണം... ഒരു കഷ്ടപ്പാടും അറിയാതെ ഇത് വരെ നിന്നെ ഞാൻ വളർത്തിയ അത് പോലെ തന്നെ നിന്റെ വിവാഹ ജീവിതവും നല്ല രീതിയിൽ തന്നെ മുമ്പോട്ട് പോകണം എന്നാ ഡാ അച്ഛന്....

അച്ഛാ....
അയാളുടെ സംസാരം കേട്ട് അവൾ ഇടർച്ചയോടെ അയാളെ വിളിച്ചു...

മോളുടെ അമ്മ പോയ ശേഷം ഒരു കൂട്ട് വേണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല മോളെ.... ഞാൻ ജീവിച്ചതും
ഈ ഉണ്ടാക്കി വെച്ചതും മുഴുവൻ നിനക്ക് വേണ്ടിയിട്ടാണ്....

അച്ഛാ... അവൾ അച്ഛന്റെ നെഞ്ചിൽ പതുങ്ങിയിരുന്നു.
അച്ഛന്റെ കുട്ടിക്ക് അവനെ തന്നെ വിവാഹം കഴിക്കണം എന്നാണെങ്കിൽ അച്ഛൻ സമ്മതിച്ചു തരാം... പക്ഷേ മോള് അവനോട് നല്ല രീതിയിൽ നടക്കാൻ പറയണം... 

അച്ഛൻ പറഞ്ഞത് മനസ്സിലാകാതെ അവൾ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ലടാ പറഞ്ഞെ...
അവന്... അവൻ നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് ഒക്കെ കുറച്ചു കൂടുതലാ... അത് പോലെ അവൻ ഇപ്പോ പോകുന്ന ജോലി നിർത്തിയിട്ട് എന്റെ ഒപ്പം കൂടാൻ പറയ്യ്... അവൻ മറ്റുള്ളവരുടെ പ്രശ്നങ്ങൾ തീർപ്പ് ഉണ്ടാക്കാൻ നടക്കുമ്പോ അത് ചെറിയ വഴക്കിൽ ഒതുങ്ങിക്കോണം എന്നില്ല. എന്നും ഉള്ള വാർത്തകൾ എല്ലാം മോള് കേള്ക്കുന്നെ തന്നെ അല്ലെ....
പേടിയായിട്ട മോളെ... അത് എല്ലാം നിർത്തി എന്റെ ഒപ്പം കൂടാൻ പറ... അച്ഛൻ അവന് അറിയാത്ത കാര്യങ്ങൾ എല്ലാം പഠിപ്പിച്ചു കൊടുക്കുവോക്കെ ചെയ്യാം...

രുദ്രേട്ടൻ അനുസരിക്കുമെന്ന് തോന്നുന്നില്ല അച്ഛാ...

അവൾ കണ്ണീരോടെ പറഞ്ഞു.

അനുസരിക്കണം... എന്റെ മോൾ അവനെ കൊണ്ട് അനുസരിപ്പിക്കണം... എന്നാൽ അച്ഛൻ നിങ്ങളുടെ വിവാഹം നടത്തി തരാം...

അയാൾ പറഞ്ഞപ്പോൾ അവൾ വെറുതെ തല കുലുക്കി.

പക്ഷേ മോള് അച്ഛനോട് മോൾക്ക് അവനോടുള്ള ഇഷ്ട്ടം തുറന്നു പറഞ്ഞത്
അവൻ അറിയണ്ട..
ഒന്നും അറിയിക്കാതെ വേണം മോൾ അവനെ കൊണ്ട് സമ്മതിപ്പിക്കാൻ....

അത് എന്താ അച്ഛാ അറിഞ്ഞാൽ...
അവളൊരു സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.

ചിലപ്പോൾ ഞാൻ എല്ലാം അറിഞ്ഞെന്ന് അവൻ അറിഞ്ഞാൽ ഇങ്ങനെ ഒക്കെ പറഞ് ഞാൻ അവനെ അനുസരിപ്പിക്കാൻ നോക്കുകയാണെന്ന് വിചാരിച്ചാലോ... അതോണ്ട് ആണെടാ ഞാൻ അവൻ അറിയരുതെന്ന് പറഞ്ഞെ...

അയാൾ പറഞ്ഞു നിർത്തിയപ്പോൾ അവൾക്കും അത് ശരിയാണെന്ന് തോന്നി.

പിന്നീട് ഉള്ള ദിവസങ്ങളിലെല്ലാം അവൾ അവനോട് അച്ഛന്റെ കമ്പനിയിൽ ജോയിൻ ചെയ്യാൻ പറഞ്ഞു... അവൾ അച്ഛനോട് സംസാരിക്കാം എന്നല്ലാം പറഞ്ഞെങ്കിലും
അവൻക്ക് അത് ഇഷ്ട്ടപെടാത്തോണ്ട് അവളോട് നല്ല രീതിയിൽ തന്നെ ഒച്ച ഉയർത്തുമായിരുന്നു.അവൻ ചെയ്യുന്ന ജോലി നിർത്താൻ അവന് താല്പര്യമുണ്ടായിരുന്നില്ല.

ഓരോ ജോലിക്കും അതിന്റെതായ മൂല്യം ഉണ്ടെന്ന് എത്ര,പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവൾ അതൊന്നും ഉൾക്കൊണ്ടിരുന്നില്ല. അവൾക്ക് എങ്ങനെ എങ്കിലും ഈ ഒരു വിവാഹം നടത്തിയെടുക്കണം എന്നുള്ളൊരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് പോലെ അച്ഛന്റെ വാക്കിനെ ധിക്കരിക്കാനുള്ള സങ്കടവും...

അങ്ങനെ ഒരിക്കെ വാർക്ക പണിക്ക് പോയ ഇടത്തു  വീടിന്റെ സൺസൈഡിൽ നിന്നും 
കാല് തെന്നി തായേക്ക്‌ വീണു. അതുകണ്ട അവന്റെ ഫ്രണ്ട്സ് എല്ലാം അവനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവന്റെ ഇടത്തെ കൈ ഒടിഞ്ഞിരുന്നു.
ജീവനിൽ നിന്നും വിവരം അറിഞ്ഞ പ്രിയ
പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി.

ഹോസ്പിറ്റലിൽ എത്തി കൈ പ്ലാസ്റ്റർ ഇട്ട് കഴിഞ്ഞ ശേഷം ആദ്യം അവൻ തിരക്കിയത്
ഭദ്രയെ ആയിരുന്നു.അവളോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, പക്ഷേ ഇതുവരെയും വന്നില്ല
എന്ന് കരഞ്ഞു കൊണ്ട് പ്രിയ അവനോട് പറഞ്ഞു.


രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭദ്ര അവനെ കാണാൻ വന്നു.....


   

🎶കാത്തിരിക്കൂ..... 🎶