Part 1
കൂടി നിന്നവരിൽ നിന്നുമുള്ള മുറുമുറുപ്പും കളിയാക്കലുകളും കേൾക്കുന്നതിനനുസ
രിച് അവളുടെ കണ്ണുകൾ നിറഞ്ഞു
കൊണ്ടിരുന്നു.അവളുടെ ഉടൽ ഒന്നാകെ വിറച്ചു കൊണ്ടിരുന്നു. താൻ വീണു പോകുമോ എന്നവൾ ഒരു നിമിഷം ഭയന്നു പോയി.
താലി കെട്ടിക്കോളൂ...
പൂജാരി പറഞ്ഞതിനനുസരിച് മന്ത്രോചാരണങ്ങളുടെ അകമ്പടിയോടെ
അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.മഞ്ഞ താലി ചരടിൽ കോർത്ത ആ താലി ചരട് മൂന്ന് തവണയും തന്റെ കഴുത്തിൽ മുറുകുന്നത് അവള് അറിഞ്ഞു.
എങ്കിലും അവൾക്ക് മുഖമുയർത്തി നോക്കാൻ കഴിഞ്ഞില്ല. ഒരുപാട് ആശിച്ചതാണ് ആ കൈ കൊണ്ടൊരു താലി
തന്നിൽ വീയുന്നത്. രണ്ട് പേരും ചേർന്ന് ഒരുപാട് സ്വപ്നം കണ്ടതുമാണ്... എന്നാൽ ഇന്നത് തനിക്ക് അത് വല്ലാതെ പൊള്ളുന്നു.
കുറ്റബോധത്താൽ അവളുടെ തല താണ് തന്നെഇരുന്നു. ഒന്ന് അവനെ മുഖമുയർത്തി നോക്കാൻ പോലും അവളെ കൊണ്ട് കഴിഞ്ഞില്ല.
സീമന്തരേഖയിൽ അവൻ ചാർത്തി തന്ന ചുവപ്പ് നിറത്തിൽ അവള് സ്വയം അറിയാതെ തന്നെ കണ്ണടച്ചുപോയി.
ഇനി വധുവും വരനും ചേർന്ന് വലം വെച്ചോളൂ...
പൂജാരി ഓരോ നിർദേശം തരുമ്പോഴും അതനുസരിച്ചു ഓരോന്ന് ചെയ്യുമ്പോഴും അവളുടെ ഉള്ളമാകെ ഭയത്താൽ വിറ
കൊണ്ടു.ഇനിയെന്താണെന്ന് താൻ അനുഭവിക്കാ എന്നുള്ളത് ഓർക്കേ അവളുടെ കൈകൾ വല്ലാതെ വിറച്ചു. അത് അറിഞ്ഞന്നോണം അവന്റെ കയ്യിലിരുന്ന അവളുടെ കയ്യിനെ അവൻ ഒന്നും കൂടെ മുറുക്കി പിടിച്ചു. അവൾക്ക് എല്ല് പൊടിയുന്ന വേദന പോലെ തോന്നി പോയി.അതനുസരിച് അവളുടെ കണ്ണുകളും നിറഞ്ഞു കവിഞ്ഞു. ഇതെല്ലാം അരികിൽ നിന്നും കണ്ട് കൊണ്ടിരുന്ന ആ പിതാവിന്റെ ഹൃദയവും വല്ലാതെ പിടഞ്ഞു പോയി. അവന്റെ ചുണ്ടിലെ പുച്ഛം നിറഞ്ഞ ചിരി ഒന്നും കൂടെ വിടർന്നു വന്നു.
അച്ഛൻ അവളുടെ വലതുകയ്യെടുത്ത് അവന്റെ കയ്കളിലേക്ക് വെച്ച് കൊടുക്കുമ്പോൾ ആ പിതാവിന്റെ കണ്ണുകൾ നിസ്സഹായതാൽ നിറഞ്ഞു പോയി.മകളുടെ വിധിയോർത്ത് ഉള്ളാലെ തേങ്ങാനെ ആയാൾക്ക് കഴിഞ്ഞിരുന്നുള്ളു.
അച്ഛന്റെ നെഞ്ചോട് ചേർന്ന് നിന്ന് കണ്ണീർ വാർക്കുമ്പോൾ അടുത്ത് നിൽക്കുന്നവന്റെ
ദേഷ്യത്തോടെയുള്ള നോട്ടം കണ്ടില്ലെന്ന് വെക്കാനെ അവളെ കൊണ്ട് കഴിഞ്ഞിരുന്നുള്ളു.
അവിടെ മോങ്ങി കൊണ്ടിരിക്കാനാണ് ഉദ്ദേശമെങ്കിൽ അവിടെ തന്നെ അങ് നിന്നാൽ മതി. അല്ല എന്റെ കൂടെ വരുന്നുണ്ട് എങ്കിൽ വന്ന് വണ്ടിയിൽ കയറടി...😡
ഗൗരവത്തോടെയും ദേഷ്യത്തിലുമുള്ള ആ ശബ്ദം കേട്ടപ്പോയെ നെഞ്ച് വല്ലാതെ പിടക്കാൻ തുടങ്ങി. ഭയത്താൽ അവനെ ഒന്ന് നോക്കി കൊണ്ട് അച്ഛന്റെ കൈകൾ ഒന്നും കൂടെ മുറുകി പിടിച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങി.
മോനെ...
അയാൾ അവനെ വിളിച്ചു.പക്ഷേ അവൻ തിരിഞ്ഞു നോക്കിയില്ല. നിന്ന ഇടത്ത് തന്നെ അനങ്ങാതെ തന്നെ നിന്നു.
മോനെ രുദ്ര...
അയാൾ ഒന്നും കൂടെ വിളിച്ചതും അവൻ അയാളെ ഒന്ന് പുച്ഛത്തോടെ നോക്കി കൊണ്ട് കാറിനകത്തേക്ക് കയറി.
കാർ മുന്നോട്ടേക്ക് കുതിച്ചു.
കാറിൽ ഇരിക്കുമ്പോഴും ദുർഗ അവനെ മുഖമുയർത്തി നോക്കിയില്ല.ആ കണ്ണുകൾ തന്നിൽ തന്നെയായിരിക്കും എന്നവൾക്ക് ഉറപ്പായിരുന്നു. എന്നാൽ അതിൽ നിറഞ്ഞിരിക്കുന്നത് പ്രണയമല്ലന്ന് അവൾക്ക് ഉറപ്പായിരുന്നു.
കുറച്ചു നേരത്തെ യാത്രക്കൊടുവിൽ കാർ
ഒരു നില വീടിന് മുന്നിൽ നിർത്തി.
ഡീ ഇറങ്ങുന്നില്ലേ...
ഗംഭീര്യം നിറഞ്ഞ അവന്റെ ശബ്ദത്തിൽ
അവള് ഞെട്ടി കൊണ്ട് അവനെ നോക്കി.അത് കണ്ട് അവൻ അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു.
ഓ... തമ്പുരാട്ടി സുഖമായി ഇരിക്കുവാ
യിരുന്നോ...അവിടുന്ന് ഒന്ന് ഇറങ്ങിയാട്ടെ...
തമ്പുരാട്ടിയെ താലപൊലി ഒക്കെ എടുത്ത് നിലവിളക്കും തന്ന് സ്വീകരിക്കാൻ ഇവിടെ ആരും ഇല്ല. വേണം എന്നുണ്ടെങ്കിൽ കയറിപോടീ... അതല്ല ഇവിടെ ഇങ്ങനെ ഇരിക്കാൻ തന്നെ ആണ് ഉദ്ദേശമെങ്കിൽ അങ്ങനെ തന്നെ അങ് അവിടിരുന്നോ...
ഒരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് കയറി പോയി.
അവൾക് വല്ലാതെ സങ്കടം വന്നു പോയി. അവളൊന്ന് തേങ്ങി പോയി. ഒരു നിമിഷം അവളൊന്ന് ചുറ്റും നോക്കി. അടുത്തായിട്ട് വീടുകളൊന്നും കാണാനില്ല. പിന്നെ ഒന്നും ചിന്തിക്കാതെ അവൾ അകത്തേക്ക് കയറാൻ തുടങ്ങുമ്പോ തന്നെ തന്റെ മുന്നിലേക്ക് കത്തിച്ചു വെച്ച ഒരു നില വിളക്ക് നീണ്ടു വന്നിരുന്നു.അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി. അത് തുടക്കാതെ തന്നെ അവൾ കണ്ണുയർത്തി ഒന്ന് നോക്കി.
ജീവേട്ടൻ....
നോക്കി നിൽക്കാതെ വാങ്ങ് പെണ്ണെ... അവൻ കാണണ്ട.. നേരെ പോയി ആ പൂജ മുറിയിലേക്ക് വച് ഒന്ന് പ്രാർത്ഥിച്ചു വാ...
പൂജമുറിയിലേക്ക് കണ്ണ് കാണിച്ചു കൊണ്ടവൻ പറഞ്ഞു.
അവള് ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു പോയി.
ഹ... വാങ്ങ് കൊച്ചേ...
അവൻ ഒന്നും കൂടെ പറഞ്ഞതും രണ്ട് കണ്ണും തുടച്ചവൾ,അവനെ നോക്കി കൊണ്ടവൾ നിറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ആ നിലവിളക്ക് കയ്യിലേക്ക് വാങ്ങി, കൊണ്ടവൾ വലത് കാൽ വെച്ച് ആ വീടിന്റെ ഉള്ളിലേക്ക് നടന്നു.
ദൈവത്തിന് മുന്നിൽ കണ്ണടച്ചു കൈ കൂപ്പി നിൽക്കുമ്പോൾ അവൾക്ക് ഒന്നും ഉണ്ടായിരുന്നില്ല പാർത്ഥിക്കാൻ.
വെറുതെ കണ്ണടച്ച് നിന്നവൾ.
ഹാളിൽ എത്തിയവൾ ചുറ്റും വെറുതെ ഒന്ന് നോക്കി.ജീവേട്ടൻ രുദ്രേട്ടൻ കയറിയ റൂമിലേക്ക് കയറി പോയിട്ടുണ്ട്.
ഒരു ചെറിയ വീടാണ്.രണ്ട് റൂമും, ഹാളും,കിച്ചണും അടങ്ങുന്നൊരുകുഞ്ഞു വീട്. അവള് അടുക്കളയിൽ നിന്നും പുറത്തേക്ക് നോക്കി.ബാത്രൂം പുറത്താനുള്ളത്.അവളൊന്ന് ദീർഘ
നിശ്വാസം വിട്ടു.
ആഹാ..... വന്നപ്പോഴേക്കും കറക്റ്റ് ഇടത്ത് തന്നെ എത്തിയല്ലോ...
അല്ലങ്കിലും സ്വന്തം സ്ഥാനം എപ്പോഴും മനസ്സിലാക്കി വെക്കുന്നത് നല്ലതാ...
എന്തുവാടാ ഈ പറയുന്നത്... ഇങ്ങനെ ഒക്കെ ആണോ ആ കൊച്ചിനോട് പറയുന്നത്.. അവളിപ്പോ നിന്റെ ഭാര്യയാണ്.. അത് നിനക്ക് ഓർമ്മ വേണം 😡
അങ്ങോട്ട് വന്ന് രുദ്രേട്ടൻ പറഞ്ഞതും അതിനെ എതിർത്തു കൊണ്ട് ജീവേട്ടൻ
പറഞ്ഞു
നീ പോകാൻ ഇറങ്ങിയതല്ലേ... അതോണ്ട് പൊക്കോ...എന്നെ ആരും പഠിപ്പിക്കാൻ വരണ്ട...
ഓ...ഞാൻ പോകാൻ തന്നെ വന്നതാ... അല്ലാതെ ഇവിടെ കൂടാൻ വന്നതല്ല...
ജീവേട്ടൻ രുദ്രേട്ടനെ ഒന്ന് നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞിട്ട് എന്നെ നോക്കി പോകുവാണെന്ന് പറഞ്ഞ് ആള് പോയി.
രുദ്രയുടെ നോട്ടം ഭദ്രയിൽ വന്നു നിന്നു.
അവൻ നോക്കുന്നത് കണ്ടതും അവൾ പേടിയോടെ തല തായ്ത്തി.
അവൻ അവളുടെ അടുത്തേക്ക് നടന്നു. അവൻ അവളുടെ അടുത്തേക്ക് വരും തോറും അവളുടെ ഉടൽ വല്ലാതെ വിറകൊണ്ടു, കണ്ണുകൾ നിറഞ്ഞു വന്നു.
അവൻ അവളുടെ തൊട്ടടുത്ത് വന്ന് നിന്ന് കൊണ്ട് അവളുടെ ചെവിക്കരികിൽ പതിയെ ഒന്ന് ഊതി.ഭദ്ര ഞെട്ടലോടെ തല ഉയർത്തി അവനെ നോക്കി പോയി.
അവൻ അവളെ ആകെ ഒന്ന് ഉയിഞ്ഞു നോക്കി.രുദ്ര പേടി കൊണ്ട് വിറച്ചു,
കലങ്ങിയ കണ്ണുകളാൽ അവൾ അവനെ മുഖമുയർത്തി നോക്കി.
"ഇപ്പോ എങ്ങനെ ഇരിക്കുന്നു ശ്രീഭദ്രേ...😏
അമ്മേം പെങ്ങളേം തിരിച്ചറിയാത്ത ആ താന്തോന്നി തന്നെയാടി ഇത്... ആളൊന്നും മാറി പോയിട്ടില്ല. ആ ആഭാസൻ തന്നെയാ നിന്റെ കഴുത്തിൽ കാണുന്ന ഈ കുരുക്ക് മുറുക്കിയെ... ഇനി നീയെന്റെ അടിമയാ...
ഏതായാലും മോള് ഒന്ന് കുളിച്ച് ഒരുങ്ങി നിൽക്ക് ട്ടോ... ഈ അമ്മേം പെങ്ങളേം തിരിച്ചറിയാത്തവന് ഇന്ന് രാത്രി ഒന്ന് നല്ല വൃത്തിക്ക് മോളെ ഒന്ന് കാണണം....
ഇപ്പോ ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..."
അവളെ ഒന്ന് വഷളത്തരം നിറഞ്ഞ നോട്ടത്താൽ അടിമുടി നോക്കികൊണ്ട്
പുച്ഛത്താൽ ചുണ്ട് കോട്ടി കൊണ്ടവൻ പുറത്തേക്ക് നടന്നു.
അവന്റെ എൻഫീൽഡ്ന്റെ ശബ്ദമാണ് അവളെ അവൻ പറഞ്ഞു നിർത്തിയതിൽ നിന്നും മോചിതയാക്കിയത്. ഒരു ഞെട്ടാലോ ടെ അവളുടെ കണ്ണുകൾ പുറത്തേക്ക് പാഞ്ഞു.അവൻ പോയിട്ടുണ്ട്.
അവൻ പറഞ്ഞു പോയതല്ലാം ഓർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
ഒരു പൊട്ടി കരച്ചിലോടെ അവൾ നിലത്തേക്ക് ഊർന്നിരുന്നു.
എല്ലാം താനായി വരുത്തി വെച്ചതല്ലേ... 🥺🥺
ഒന്നും വേണ്ടിയിരുന്നില്ല...
കുറ്റബോധത്താൽ അവളുടെ ഉള്ളം വിങ്ങി പോയി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സമയം രാത്രി 10 മണി ആയിട്ടും രുദ്രൻ മടങ്ങി വന്നില്ല.
അവൾക്ക് വല്ലാതെ പേടി തോന്നി.
എവിടെ പോയി രുദ്രേട്ടാ... ഇവിടെ ഞാൻ
ഒറ്റക്കാണെന്ന് അറിയില്ലേ....എന്താ ഇത്രയും നേരം ആയിട്ടും വരാത്തെ... ഈശ്വരാ... ആപത്തൊന്നും വരുത്തല്ലേ നീ...
അവൾ താലിയിൽ പിടിച്ചു കൊണ്ട് ദൈവത്തെ വിളിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് ബുള്ളറ്റിന്റെ
ശബ്ദം കേട്ടു.അവൾ പെട്ടന്ന് തന്നെ പോയി വാതിൽ തുറന്നു.രുദ്രൻ തന്നെ ആയിരുന്നു അത്.അവൻ വണ്ടി നിർത്തി അതിൽ നിന്നും ഇറങ്ങി.അവന്റെ നടത്തം കണ്ടപ്പോ തന്നെ നാല് കാലിലാണെന്ന് അവൾക്ക് മനസ്സിലായി.എല്ലാം താൻ കാരണം...
അവളൊരു വിങ്ങലോടെ ഓർത്തു പോയി.
വാ.. രുദ്രേട്ടാ... ഞാൻ പിടിക്കാം...
അവള് പെട്ടന്ന് തന്നെ അവന്റെ കയ്യിൽ പിടിച്ചു.🥺🥺
പോടീ...എന്നെ തൊട്ടാൽ വെട്ടി അരിയും ഞാൻ... അവള് വന്നേക്കുന്നു എന്നെ പിടിക്കാൻ...നീ.. നീ എന്നെ തൊടണ്ട..
അവളുടെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ട്
അവൻ ആടിയാടി അകത്തേക്ക് നടന്നു.ഒരു നിമിഷം അവള് അവിടെ തന്നെ നിന്നങ്കിലും പിന്നെ ഒന്നും ആലോചിക്കാതെ അവന്റെ പിറകെ തന്നെ പോയി
എന്താ രുദ്രേട്ടാ നേരം വൈകിയേ... ഞാൻ ഒറ്റക്കല്ലേ ഇവിടെ... ഞാൻ എന്തോരം പേടിച്ചെന്ന് അറിയുവോ...
ഹാളിലെ സോഫയിൽ ചാഞ്ഞിരിക്കു
ന്നവനെ നോക്കി കൊണ്ടവൾ ചോദിച്ചു. അത് കേട്ട് ഒരുനിമിഷം അവന്റെ കണ്ണുകൾ
വല്ലാതെ വിടർന്നു പോയി. എന്നാൽ നൊടിയിടയിൽ ആ കണ്ണുകളിൽ ദേഷ്യത്താൽ ചുവപ്പ് നിറയുന്നത് അവൾ അറിഞ്ഞു.
ച്ചീ.... പോടീ... അവള് എന്നെ ഭരിക്കാൻ വന്നേക്കുന്നു... ഞാൻ എനിക്ക് ഇഷ്ട്ടമുള്ള സമയത്ത്... ഇഷ്ട്ടമുള്ളപ്പോൾ... കേറി.. കേറി വരുമെടി.... ആ.. അത് ചോദിക്കാൻ നീയാരാടീ...അവള് വല്യ കെട്ടിലമ്മ വന്നേക്കുന്നു... 😡😡
രുദ്രേട്ടാ.... 🥺
അവള് കരഞ്ഞു കൊണ്ട് അവനെ വിളിച്ചു.
നിന്റെ കള്ള കണ്ണീരൊന്നും എനിക്ക് കാണണം എന്നില്ലെടീ... അവളെ ഒരു മുതല കണ്ണീര്...നീയും നിന്റെ ആ തന്തയും കൂടെ എന്നെ അന്ന് പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ലെടീ... ചത്താലും... ചത്താലും അതൊന്നും മറക്കില്ലെടീ ഞാൻ...
ഒരു പുച്ഛത്തോടെ പറഞ്ഞു കൊണ്ടവൻ സോഫയിൽ നിന്നും എണീറ്റ് ആടിയാടി റൂമിലേക്ക് കയറിയവൻ വാതിൽ വലിച്ചടച്ചു.
ഒരു തളർച്ചയോടെ അവളാ സോഫയി
ലേക്ക് ഇരുന്നു പോയി.
അവൾ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് ഒന്ന് നോക്കി.പതിയെ അവൾ സോഫയിലേക്ക് ചാഞ്ഞിരുന്നു... അവരുടെ
പ്രണയ നാളുകൾ അവളുടെ ഓർമയിൽ മിഴിവോടെ തെളിഞ്ഞു വന്നു.അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
ശ്രീഭദ്ര എന്ന ഭദ്രയും ദേവപ്രിയ എന്ന പ്രിയ യും....
അഞ്ചാം ക്ലാസ്സ് മുതലുള്ള കൂട്ടാണ് ഇരുവരും തമ്മിൽ.അന്ന് തൊട്ട് എന്നും അവർ എല്ലാ കാര്യത്തിനും ഒരുമിച്ചായിരുന്നു.
ഭദ്രയുടെ വീട്ടിൽ നിന്നും അല്പം ദൂരം മാത്രമേ ഉള്ളു പ്രിയയുടെ വീട്ടിലേക്ക്.
അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് പ്രിയയുടേത്.അച്ഛൻ സാദാ ഒരു കൃഷിക്കാരൻ ആണ്. അമ്മ ജോലി ഒന്നും ചെയ്യുന്നില്ല.അനിയത്തി ഇപ്പോ 10th ൽ പഠിക്കുന്നു.
ഭദ്രക്ക് അച്ഛൻ മാത്രമേ ഉള്ളു.പ്രസവത്തോടെ തന്നെ അവളുടെ അമ്മ മരിച്ചിരുന്നു.കുടുംബ പരമായി സ്വത്തുള്ള വലിയ കുടുംബമാണ് ഭദ്രയുടേത്.
അവളുടെ അച്ഛൻ ശിവദാസന് രണ്ട് അനിയന്മാരും ഒരു അനിയത്തിയുമാണ് ഉള്ളത്.അവരുടെ എല്ലാം വിവാഹം കയിഞ്ഞ് അവരല്ലാം വേറെയാണ് താമസം. ശിവദാസന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് തന്നെ സ്വത്തുക്കൾ എല്ലാം മക്കൾക്ക് വീതം വച് കൊടുത്തിരുന്നു.ശിവദാസന്റെ അനിയന്മാർ രണ്ടു പേരും സ്വത്തുക്കളോട് ആർത്തിയുള്ളവരായിരുന്നു.അവരുടെ അനിയത്തി ശാരിഖ മാത്രം ആയിരുന്നുള്ളൂ അതിലൊരു പാവം പിടിച്ചത്.എല്ലാവരും സ്വത്തുക്കൾ എല്ലാം ധൂർത്തടിച്ചപ്പോൾ ശിവദാസൻ സ്വന്തമായൊരു ബിസിനസ് തുടങ്ങുകയും അത് വലിയ അളവിൽ തന്നെ വിജയിക്കുകയും ചെയ്തു.അത്കൊണ്ട് തന്നെ അയാളുടെ അനിയന്മാർക്ക് അയാളോട് കടുത്ത പക തോന്നിയിരുന്നു.
ഡിഗ്രി 2 ഇയർ പഠിച്ചു കൊണ്ടിരിക്കുന്ന
സമയത്താണ് ഭദ്രയുടെ ജീവിതത്തിലേക്ക്
രുദ്രദേവ് എന്ന രുദ്രൻ കടന്നു വരുന്നത്....
കാത്തിരിക്കൂ 💫.....