പാർക്കിലൂടെ നടക്കുമ്പോൾ, ആദിയുടെ ഹൃദയമിടിപ്പ് പതിയെ വേഗം കൂട്ടി തുടങ്ങി. “ഇതെന്താ… ഇതുവരെ അനുഭവിക്കാത്തൊരു വികാരം…” അവൻ ചെറുതായി ശ്വാസം പിടിച്ചു, കൈ നെഞ്ചിന് മുകളിൽ വെച്ചു. ചുറ്റുപാടിലെ ശബ്ദങ്ങൾ കുട്ടികളുടെ ചിരിയും ഇലകളുടെ മുറുമുറുപ്പും എല്ലാം പതിയെ മങ്ങിത്തുടങ്ങിയ പോലെ അതേസമയം, ഒരു മൃദുവായ കാറ്റ് അവനെ തഴുകിക്കടന്നുപോയി.

1

പുനർജനി - 1

പാർക്കിലൂടെ നടക്കുമ്പോൾ, ആദിയുടെ ഹൃദയമിടിപ്പ് പതിയെ വേഗം കൂട്ടി തുടങ്ങി.“ഇതെന്താ… ഇതുവരെ അനുഭവിക്കാത്തൊരു വികാരം…”അവൻ ചെറുതായി ശ്വാസം പിടിച്ചു, കൈ നെഞ്ചിന് മുകളിൽ വെച്ചു.ചുറ്റുപാടിലെ ശബ്ദങ്ങൾകുട്ടികളുടെ ഇലകളുടെ മുറുമുറുപ്പും എല്ലാം പതിയെ മങ്ങിത്തുടങ്ങിയ പോലെഅതേസമയം, ഒരു മൃദുവായ കാറ്റ് അവനെ തഴുകിക്കടന്നുപോയി.അത് സാധാരണ കാറ്റല്ല… അതിൽ ഒരു വിചിത്രമായ മാധുര്യം ഉണ്ടായിരുന്നു.താമരപ്പൂക്കളുടെ സുഗന്ധം പോലെ മനസ്സിനെ അടിമപ്പെടുത്തുന്ന സുഗന്ധം.“ഈ സുഗന്ധം…?”ആദിയുടെ കണ്ണുകൾ അതിന്റെ ഉത്ഭവം തേടി അലഞ ...കൂടുതൽ വായിക്കുക

2

പുനർജനി - 2

ആ നഗരത്തിന്റെ മിന്നിമറയുന്ന വിളക്കുകളിലേക്ക് നോക്കി കുറച്ചു നിമിഷം ആരും ഒന്നും പരസ്പരം മിണ്ടാതെ നിന്നു.അരുൺ ആണ് മൌനം തകർത്തത്.അവൻ കൈയിൽ പിടിച്ചിരുന്ന ബിയർ കുപ്പി ഉയർത്തി“ചിയേഴ്സ്!”ഒരു ചെറുചിരി അവന്റെ മുഖത്ത് തെളിഞ്ഞു.അവൻ ഒരു വലിയ സിപ്പ് എടുത്തു, പിന്നെ അല്പം പിന്നോട്ട് ചാരിയിരുന്നു.“സാരമില്ലടാ… എല്ലാം ശരിയാവും,”അവൻ ആദിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.ആദി ഒന്നും പറഞ്ഞില്ല.കണ്ണുകൾ നഗരത്തിന്റെ വിളക്കുകളിൽ കുടുങ്ങിയിരുന്നു.എങ്കിലും അരുണിന്റെ വാക്കുകൾ അവന്റെ മനസ്സിനുള്ളിൽ പതുക്കെ ഇറങ്ങി തുടങ്ങി.“ശരിയാകും എന്നൊക്കെ നീ പറഞ്ഞാൽ കേൾക്കാൻ എളുപ്പമാണ് അരുൺ.പക്ഷെ…”ആദി വാക്കുകൾ പൂർത്തിയാക്കാതെ നിന്നു.ശേഷം പതിയെ അവൻ തുടർന്നു.“നീ വിശ്വസിക്കുന്നുണ്ടോ, നമ്മളെ കാത്തിരിക്കുന്നത് ശരിക്കും ഒരു നല്ല ജീവിതമാണെന്ന്?”അരുൺ കുറച്ചു നേരം അവനെ നോക്കി നിന്നു.“നല്ല ജീവിതം കിട്ടുമോ ഇല്ലയോ എന്നറിയില്ല… പക്ഷേ,ഇങ്ങനെയൊക്കെ ചോദിച്ചു കൊണ്ട് ഇരുന്നാൽ ഒരിക്കലും ഒന്നും മാറില്ല ആദി.അരുൺ ശാന്തമായി പറഞ്ഞു.ആദി തല താഴ്ത്തി.കുപ്പിയുടെ കഴുത്തിൽ വിരലുകൾ കൊണ്ട് വരകൾ വരച്ചു കൊണ്ടിരുന്നു.“നിനക്ക് എളുപ്പമാണ് പറയാൻ അരുൺ.എന്നാൽ ...കൂടുതൽ വായിക്കുക

3

പുനർജനി - 3

അവ്യക്തമായ ആ രൂപംആ ഇടറുന്ന ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങികേൾക്കുന്നു.ആദിയുടെ നെഞ്ച് വേഗത്തിൽ ഉയർന്നിറങ്ങുംപോലെഅവൻ ഞെട്ടി വിയർപ്പോടെ ബെഡിൽ നിന്ന് എഴുന്നേറ്റു.ആാാ......അവന്റെ ഉള്ളിൽ നിന്നും ഒരു ഉയർന്നു.ചുറ്റും ശൂന്യം.ജനലിന് പുറത്തേക്ക് നഗരത്തിന്റെ രാത്രി ഇപ്പോഴും ഉണർന്നുകിടന്നു.റോഡിലൂടെ ഒഴുകുന്ന വാഹനങ്ങളുടെ വെളിച്ചംചില്ലുകൾ താണ്ടി അകത്തു കടന്ന്ചുവരുകളിൽ വിചിത്രമായ ചിത്രങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു.ആ വെളിച്ചത്തിനിടയിൽഅവന്റെ കണ്ണുകൾ അരുണിന്റെ വശത്തേക്ക് തിരിഞ്ഞു.അവൻ ഉറക്കത്തിന്റെ ആഴത്തിൽ മുങ്ങിയിരിക്കുന്നു.അവൻ ഒന്നും അറിഞ്ഞിരുന്നില്ല.ആദി തന്റെ കാതുകളിൽ മുഴങ്ങുന്നആ സ്വരം അത് ശരിക്കും ആരോ പറഞ്ഞത് പോലെ ഇല്ലേ.സംശയത്തോടെ അവൻവീണ്ടും കാതുകളിൽ കൂർപ്പിച്ചു.“ഒന്നുമല്ല…സ്വപ്നം മാത്രം…”അവൻ തന്റെ മനസ്സിനെ മനസ്സിലാക്കി കൊണ്ടുവീണ്ടും കിടക്കയിലേക്ക് പതിച്ചു.എന്നാൽ തല തലയിണയിൽ പതിഞ്ഞപ്പോൾ പോലുംആ സ്വരം ഇപ്പോഴും ഹൃദയത്തിൽഒരു കുരുക്ക് പോലെ കുടുങ്ങിക്കിടന്നു.കുറച്ച് ദൂരെയുളള ക്ഷേത്രത്തിൽ നിന്നു കേട്ടുയർന്നസുപ്രഭാത നാദംആദിയുടെ ഉറക്കത്തിന്റെ മൂടുപടം മുറിച്ചു കടന്നു.അവൻ ഭാരം പിടിച്ച കണ്ണുകൾ തുറന്ന് മെല്ലെ എഴുന്നേറ്റു.മുറിയുടെ അന്തരീക്ഷം ഇപ്പോഴും മങ്ങിയിരുന്നു,ചില്ലിലൂടെ കടന്നുവരുന്ന പ്രഭാതത്തിന്റെ അല്പം വെളിച്ചംചുവരുകളിലായി മങ്ങിയ വരകൾ ...കൂടുതൽ വായിക്കുക