കുന്ദലത-നോവൽ - 13

Appu Nedungadi മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Fiction Stories

പ്രതാപചന്ദ്രന്നു് പട്ടം കിട്ടിയതിൽപിന്നെ അദ്ദേഹം മിക്കവാറും എല്ലാ ദിവസങ്ങളിലും രാജസഭയിൽചെന്നു് കുറേ നേരം ഇരുന്നു് പ്രജകളുടെ ഹരജികളെ വായിച്ചു കേൾക്കുകയും, അവരുടെ സങ്കടങ്ങൾ കേട്ടു് മറുപടി കല്പിക്കുകയും, അവരുടെ യോഗക്ഷേമത്തിനുവേണ്ടി പല കാര്യങ്ങളും ആലോചിക്കുകയും ചെയ്യുന്നതിന്നു പുറത്തു്