കുന്ദലത-നോവൽ - 14

Appu Nedungadi മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Fiction Stories

കുന്തലതയും രാമകിശോരനും തമ്മിൽ പരിചയമായ വിവരം മുമ്പു് ഒരേടത്തു് പറഞ്ഞുവല്ലോ? അവർ തമ്മിൽ സംസാരിക്കുന്നതും അന്യോന്യമുള്ള ഔത്സുക്യവും കണ്ടിട്ടു് യോഗീശ്വരൻ ആന്തരമായി സന്തോഷിക്കും. രാമകിശോരന്റെ ദീനം നല്ലവണ്ണം ഭേദമായി, ശരീരം മുമ്പത്തെ സ്ഥിതിയിൽ ആയി എങ്കിലും, യോഗീശ്വരൻ പുറത്തേക്കു് പോകുമ്പോഴൊക്കെയും രാമകിശോരനെകൂടി വിളിച്ചുകൊണ്ടു