Read Kunthalatha - 16 by Appu Nedungadi in Malayalam Fiction stories | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കുന്ദലത-നോവൽ - 16

കുന്ദലത-നോവൽ

Kunthalatha-Novel

രചന-അപ്പു നെടുങാടി

Written by:Appu Nedungadi

ഭാഗം - 16-യുദ്ധം

(Part -16-War)

മുമ്പത്തെ അദ്ധ്യായത്തിൽ വിവരിച്ച പ്രകാരം ഉറങ്ങിക്കിടക്കുന്നസൈന്യങ്ങൾ യുവരാജാവിന്റെ പാളയത്തിൽനിന്നു് പ്രഭാതസമയത്തു് കാഹളശബ്ദവും ഭേരീനിനാദവും കോലാഹലവും കേൾക്കുകയാൽ ഉണർന്നു് ഉടുപ്പിട്ട് ആയുധപാണികളായി. ആ കോലാഹലം ഉണ്ടായതു് കുന്തളേശന്റെ സൈന്യം ദൂരത്തു വരുന്നതു കണ്ടതിനാലായിരുന്നു. ആ സൈന്യത്തെ കണ്ട ദിക്കിന്റേയും യുവ രാജാവിന്റെ പാളയം അടിച്ചതിന്റേയും മദ്ധ്യത്തിൽ ഒരു ചെറിയകുന്നും അതിന്നു.ചുററും നല്ല കാടും ഉണ്ടായിരുന്നതിനാൽ കുന്തളേശന്റെ സൈന്യം എത്ര വലിയതാണെന്നറിവാൻ പ്രയാസമായിത്തീർന്നു ആ കാട്ടിൽ യുവരാജാവിന്നു് യാതെരു തോലിയും വരരുതെന്നുള്ള കരുതലോടും അദ്ദേഹത്തിന്റെ ദേഹരക്ഷയിങ്കൽ വളരെ താൽപര്യത്തോടുംകൂടി, വേടർ നിന്നിരുന്ന സഥലം കുറേ ഉയർന്നതായിരുന്നതിനാൽ അതു് അവർ ഓരോ മരങ്ങളുടേയും പൊന്തകളുടെയും പിന്നിൽ തങ്ങളുടെ ശരീരത്തെ മറച്ചാണു നിന്നിരുന്നതു്. അതുകൊണ്ടുംസ്വതെ കറുത്ത അവരുടെ ശരീരം അധികഭാഗം നഗ്നമായിരുന്നതിനാലും ശത്രുക്കൾ വേടരെ കാണാതെയും അവരുടെ വളരെ അരികത്തു് ,പെട്ടെന്നു് ചെന്നെത്തി എത്തേണ്ട താമസമേയുണ്ടായുള്ളു, അപ്പോഴേക്കു് കാട്ടിൽ ഒളിഞ്ഞിരുന്നിരുന്ന വേടർ ഒന്നായി എഴുനീററു്,അതിവിദഗ്ദ്ധതയോടുകൂടി ശത്രൂസൈന്യത്തിന്മേൽ കഠിനമായ അമ്പുമാരി തുടരെത്തുടരെ തൂകി. ഒട്ടും ഓർക്കാതെ ഇങ്ങനെ ഒരടി കിട്ടിയപ്പോൾ, ഹുങ്കാരംത്തോടുകൂടി പോയിരുന്ന ആ‍ സൈന്യത്തിന്റെ ദ്രുതഗതി പൊടുന്നനെ നിന്നു് കുഴപ്പമോടുകൂടി അല്പനേരം പരിഭ്രമിക്കുകയാൽ വേടന്മാരുടെ ഇടവിടാതെയുള്ള അസ്രൂപ്രയോഗം കൊണ്ടു് അതിനുവലുതായ നാശം നേരിടും ശത്രുസൈന്യത്തിൽ വില്ലാളികൾ ഇല്ലാതിരുന്നതിനാൽ അതിന്റെ സേനാപതി, വേടരോടു യാതൊന്നും പകരംചെയ്വാൻ ശ്രമിക്കാതെ, ശേഷിച്ച സൈന്യത്തെ വേഗത്തിൽ മുന്നോട്ടു നടത്തി യുവരാജാവിന്റെ വ്യൂഹത്തോടടുപ്പിച്ചു അപ്പോൾ വേടർക്കു് എയ്യുവാൻ തരമില്ലാതായി. നിരന്ന സമ  ത്തേക്കിറങ്ങി കുന്തളേശന്റെ കുതിരപ്പടയോടു് നേരിടുവാൻ കുതിരയില്ലാത്തതിനാൽ വേടർക്കു് സാമർത്ഥ്യവും പോരായിരുന്നു.ആകയാൽ അവർ യുവരാജാവിന്നു കഴിയുന്ന സഹായം ചെയ്‌വാൻ വേണ്ടി കുന്നിന്റെ വേറൊരു ഭാഗത്തുകൂടി കീഴ്‌പോട്ടിറങ്ങി ആ സൈന്യത്തിന്റെ വലത്തെ പാർശ്വത്തേയ്ക്കണയുകയുംചെയ്തു .

അതിന്നിടയിൽ അഘോരനാഥനും യുവരാജവിന്റെ രക്ഷയ്ക്ക് തന്റെ സ്ഥാനം വിട്ടു് ഓടി എത്തി. ആകാരദാരുണനായ അദ്ദേഹത്തിന്റെ ഉന്നതഘോണംകൊണ്ടു് ശോഭിതമായ മുഖം എല്ലാറ്റിന്റേയും മീതെ പൊങ്ങിക്കാണുമാറായപ്പോഴേക്കു് യുവരാജാവിനും സൈന്യത്തിനും ധൈര്യവും ഉത്സാഹവും വർദ്ധിച്ചു. യുവരാജാവിന്റെ സൈന്യം സന്തോഷംകൊണ്ടു് ആർത്തുവിളിച്ചു അദ്ദേഹം എത്തിയ ഉടനെ തന്റെ നീണ്ട വലിയ വാൾ ഊരിപ്പിടിച്ചു് ശത്രു സൈന്യത്തിലുള്ള പ്രധാനികളെ ഓരോരുത്തരെയും സുക്ഷിച്ചുനോക്കിത്തുടങ്ങി. അതിന്റെ ആവശ്യം കൃതവീര്യനെ കണ്ടുപിടിപ്പാനായിരുന്നു. കൃതവീര്യനോടു നേരിട്ടു പൊരുതി അദ്ദേഹത്തെ തോല്പിച്ചാൽ ശത്രുക്കൾ ഉടനെ തോറ്റോടിപ്പോകുമെന്നും എന്നാൽ, അധികം ജീവനാശംകൂടാതെ യുദ്ധം അവസാനിപ്പിക്കാമെന്നുമായിരുന്നു അഘോരനാഥന്റെ നോട്ടം.അദ്ദേഹത്തോടു നേരിടുവാൻ തന്റെ സൈന്യത്തിൽ തന്നെപ്പോലെ അത്ര ബലവും അഭ്യാസവും ഉള്ള ആളുകൾ വേറെ ആരും ഇല്ലെന്നും അഘോരനാഥന് നല്ല നിശ്ചയമുണ്ടായിരുന്നു. അഘോരനാഥൻ കൃതവീര്യനെ തിരയുന്നതിടയിൽ യുവരാജാവിന്റെ സൈന്യവും ശത്രുസൈന്യവും തമ്മിൽ ഏറ്റുമുട്ടി, ഘോരമായ സമരം ആരംഭിക്കുകയും ചെയ്തു

രാജധാനിയുടെ കിഴക്കു ഭാഗത്തു് കുന്തളേശന്റെ സൈന്യം ഭയങ്കരമായി അങ്ങനെ പൊരുതുവാൻ തുടങ്ങിയപ്പോഴേക്കു്, ഏകദേശം അത്രതന്നെ വലുതായ മറ്റൊരു സൈന്യം ആരും വിചാരിക്കാത്ത ദുർഘടമായ ഒരു സ്ഥലത്തുകൂടി കടന്നുവന്നു് അധികം ശബ്ദങ്ങളും കോലാഹലവുംകൂടാതെ രാജാധാനിയുടെ പശ്ചിമഗോപുരത്തിന്നു് സമീപം എത്തി.എത്തിയ ഉടനെ അവിടെ നിർത്തിയിരുന്ന ചെറിയ സൈന്യത്തോടു് ചുരുക്കത്തിൽ ഒന്നു് ഏറ്റു.അവരുടെ എണ്ണം കുറകയാലും സാമർത്ഥ്യം പോരായ്മയാലും ശത്രുക്കൾക്ക് രാജാധാനിക്കുള്ളിൽ കടക്കുവാൻ അധികം പ്രയസമുണ്ടായില്ല. ഉള്ളിൽ കടന്നതിന്റെശേഷമാണു് കുന്തളേശൻ എത്തിയ വിവരം അഘോരനാഥനെ അറിയിക്കുവാൻ ആൾ പോയതു്. ആ സൈന്യത്തിന്റെ അധിപതി കൃതവീര്യൻ താൻതന്നെയായിരുന്നു.

അദ്ദേഹം രാജധാനിക്കുള്ളിൽ കടന്ന ഉടനെ ഒരു നിമിഷം പോലും കളയാതെ വൃദ്ധനായ കലിംഗരാജാവിന്റെ അരമനയുടെ മുകളിലേക്കു കയറിച്ചെന്നു. ദുർബലന്മാരായ രക്ഷിജനം കുന്തളേശനും ഭടന്മാരും വരുന്ന കണ്ടപ്പോൾ വ്യാഘ്രത്തെക്കണ്ട ശ്വാക്കളെപ്പോലെ അവരുടെ സ്ഥാനം വിട്ടു മണ്ടിത്തുടങ്ങി.കുന്തളേശൻ മഹാരാജാവിന്റെ മുൻമ്പിൽ എത്തിയ ഉടനെ കൂടെ കൊണ്ടുവന്നിട്ടുണ്ടായിരുന്ന ഉറപ്പുള്ള ഒരു ഡോലി തിരുമുമ്പാകെ വെപ്പിച്ചു് 'തിരുമനസ്സുകൊണ്ടു് അതിൽ കയറി ഇരിക്കണം' എന്നു് ഉറപ്പിച്ചു് പറഞ്ഞു. വൃ‌ദ്ധൻ വസ്തുത മുഴുവനും ഗ്രഹിയാതെ 'എന്തിന്നു്'? എന്നു ചോദിച്ചു.'അതു ഞാൻ വഴിയെ ഉണർത്തിക്കാം' എന്നു പറഞ്ഞു് കൃതവീര്യൻതന്നെ വൃദ്ധനായ മഹാരാജാവിനെ പതുക്കെ താങ്ങിപ്പിടിച്ചു് എടുത്തു വണക്കത്തോടുകൂടി ഡോലിക്കുള്ളിൽ വെച്ചു് വാതിലടച്ചു. ഡോലിക്കാരോടു വേഗത്തിൽ കൊണ്ടുപോകുവാൻ അടയാളം കാണിക്കുകയുംചെയ്തു. ഡോലിക്കാർ ഗോപുത്തിൽ എത്തിയപ്പോഴേക്കു് അവരുടെ രക്ഷയ്ക്കു് കുന്തളശന്റെ ഭടന്മാരിൽ ഒരു മുപ്പതു ആളുകളും അവരുടെ മേധാവിയും കൂടെ കൂടി കഴിയുന്ന വേഗത്തിൽ അവർ കുന്തളരാജ്യത്തിന്റെ നേരിട്ടു് ഡോലിയുംകൊണ്ടുപോകയും ചെയ്തു.

ഈ കാര്യം അര നാഴികക്കുള്ളിലാണു് കുന്തളേശൻ സാധിപ്പിച്ചതു്. അതിനിടയിൽ പശ്ചിമഗോപുരം രാജധാനിക്കുള്ളിൽ ഭണ്ഡാരശാല മുതലായ പല പല മുഖ്യമായ സ്ഥലങ്ങളും കുന്തളേശന്റെ സൈന്യം കൈവശമാക്കി. താമസിയാതെ രാജധാനി മുഴുവനും കുന്തളേശൻ കരസ്ഥമാക്കുമെന്നു തീർച്ചയായിത്തുടങ്ങിയപ്പോഴേക്കു് കിഴക്കുഭാഗത്തുകൂടി വന്നിരുന്ന ശത്രസൈന്യം മിക്കതും അഘോരനാഥന്റെയും വേടർക്കരചരന്റെയും അത്ഭുതമായ പരാക്രമം കൊണ്ടു് ഒടുങ്ങിതുടങ്ങി. ആ സമയത്തുതന്നെയാണു് കൃതവീര്യനും സൈന്യവും പടിഞ്ഞാറെ ഗോപുരത്തിലൂടെ അകത്തേക്കു് കടന്ന വിവരം ഒരുവൻ ഓടിച്ചെന്നു് അഘോരനാഥനെ അറിയച്ചതു്.ഇടിവെട്ടിയതുപോലെ അദ്ദേഹം ഒന്നു് നടുങ്ങി, അര വിനാഴിക നേരം ആ നിലയിൽ നിന്നുതന്നെ ആലോചിച്ചു് ഉടനെ മനസ്സുറച്ചു് അശ്വാരൂഢന്മായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറു ഭടന്മാരോടുകൂടെ കിഴക്കേ ഗോപുരത്തിന്നു് നേരിട്ടു പോകയുംചെയ്തു .

(മൂന്ന് യവനന്മാർ)

രാജധാനിയുടെ സമീപം യുദ്ധം ഇങ്ങനെ ഭയങ്കരമായി മുറുകിക്കൊണ്ടിരിക്കെ അവിടെനിന്നു് രണ്ടു നാഴിക വഴി വടക്കു് ഒരു വഴിയമ്പലത്തിനു സമീപം സാമാന്യത്തിൽ അധികം വലിയ ഒരു കറുത്ത അറബിക്കുതിരയുടെ പുറത്തുകയറി ഒരാൾ ഇരിക്കുന്നതു് കാണായി. അയാളുടെ മുഖം അതിശൈത്യമുള്ള യവനരാജ്യങ്ങളെപ്പോലെ വെളുപ്പും മഞ്ഞയും കൂടികലർന്ന മനോഹരമായ ഒരു നിമിഷമായിരുന്നു. മുഖമൊഴികെ ശരീരം മുഴുവനും കറുത്ത കുപ്പായവും കാലൊറയുംകൊണ്ടു് ല്ലവണ്ണം മൂടിയിരുന്നു. തലക്കെട്ടും കറുത്തതുതന്നെ.കറുത്തു നീണ്ടു് അതിനിബിഡമായ താടി---നീണ്ടു തടിച്ച വളരെ ബലമുള്ള ശരീരം--- തീപ്പൊരികൾ പറക്കുന്നു എന്നു തോന്നതക്കവണ്ണം ഉജ്ജ്വലത്തുക്കളയ നേത്രയുഗങ്ങൾ---ഇങ്ങെനെയാണു് ആ യവനന്റെ സ്വരൂപം.കുതിരയുടെ ജീനിന്മേൽ ഒരു വലിയ കുന്തം തിരുകിയിട്ടുണ്ടു് . അരയിൽനിന്നു് അതിദീഘമായ ഒരു വാൾ ഉറയോടുകൂടി തൂങ്ങുന്നുണ്ടു്. കൈയിൽ ഒരു വലിയ വണ്മഴുവും ഉണ്ടു്. എല്ലാംകൂടി കണ്ടാൽ ഒരു നല്ല യോദ്ധാവാണെന്നു തോന്നും.

ആ യവനയോദ്ധാവും ഒരു കൈകൊണ്ടു് തന്റെ നീണ്ട താടി ഉഴിഞ്ഞുകൊണ്ടും, മറേറക്കയ്യിൽ ആവലിയ വെനണ്മഴു എടുത്തു ചുഴററിക്കൊണ്ടു് ഒരാള കാത്തുനിൽക്കുന്നതുപോലെ ഒരു ദിക്കിലേക്കുതന്നെ നോക്കിക്കൊണ്ടു് കുറച്ചുനേരം നിന്നപ്പോഴേക്ക്, ആ ദിക്കിൽനിന്നു് വേറോരുയവനയോദ്ധാവു് കുതിരപ്പുറത്തു് അതിവേഗത്തിൽ ഓടിച്ചകൊണ്ടുവരുന്നതു കാണാറായി.അയാളുടെ മുഖവും വേഷവും മറ്റും മേൽ വിവരിച്ചമാതിരിതന്നെ. പക്ഷേ, വേഷം ആസകലം ധവളവർണ്ണമാണ്. താടിയും വെളുത്തതുതന്നെ.വെണ്മഴു ഇല്ല, വാളാന്നു് അയുധം ,മറ്റും വ്യത്യാസം ഒന്നും ഇല്ല .

ആ കെളുത്ത താടിയുള്ള യവനൻ വേഗത്തിൽ വന്നു, ബദ്ധപ്പാടോടുകൂടി ചിലതു് കറുത്ത താടിയുടെ ചെവിയിൽ മന്ത്രിച്ചപ്പോൾ അയാൾ തന്റെ പക്കൽ ഉണ്ടായിരുന്ന ഒരു ചെറിയ കുഴൽ എടുത്തു് കൂകി വിളിക്കുമ്പോലെ ഉച്ചത്തിൽ വിളിച്ചു് കിഴക്കോട്ടേക്കു നോക്കി നിന്നു. അരനിമി‍ഷത്തിനുള്ളിൽ ആ ദിക്കിൽനിന്നും വേറൊരു യവനയോദ്ധാവു് ഓടിച്ചുവന്നു.അയാളുടെ വേഷവും മുഖവും മേൽപറഞ്ഞവരുടെ മാതിരി തന്നെയാണു്.പക്ഷേ, വസ്ത്രങ്ങൾ ഒക്കെയും രക്തവർണമായിരുന്നു.താടിയും അല്പം ചെമ്പിച്ച നിറമായിരുന്നു. കയ്യിൽ ഒരു വലിയ കുന്തം പിടിച്ചിരിക്കുന്നു. അരയിൽനിന്നു ഒരു വാൾ തൂക്കിയിട്ടും ഉണ്ടു്.

മൂന്നുപേർക്കും അല്പം വിശേഷവിധികൂടിയുണ്ടു്. വെള്ളത്തോടിക്കു് കറുത്തതും, കറുത്ത താടിക്കു് ചുവന്നതും ചുവന്ന താടിക്കു് വെളുത്തതും ആയ ഓരോ പട്ടുറുമാൽ പിൻഭാഗത്തുനിന്നു് വിശദമായി കാണത്തക്കവണ്ണം , മടക്കി ചുമലിൽ ഒരു ഭഗത്തേക്കായിട്ടു് കെട്ടീട്ടുണ്ടായിരുന്നു. ഇങ്ങനെ വേഷംകൊണ്ടു് ഏകാകൃതികളാണെങ്കിലും ഉടുപ്പിന്റെ വർണത്താൽ വ്യത്യാസപ്പെട്ടിരുന്ന ആ യവനന്മാരുടെ സ്വരൂപങ്ങൾ, സമാനവർണങ്ങളായ താടികളാൽ അധികം വ്യത്യാസപ്പെട്ടവരായി തോന്നുകയുംചെയ്തിരുന്നു .

യവനന്മാർ മൂവരും എത്തികൂടിയ ഉടനെ വെള്ളത്താടി വന്ന വഴി ദക്ഷിഭാഗത്തേക്കു് അയളെത്തന്നെ മുമ്പിലാക്കി മൂന്നു പേരുംകൂടി അല്പം ഓടിച്ചപ്പോഴേക്കു്, കലിംഗമഹാരാജാവിനെ എടുത്തുകൊണ്ടുപോകുന്ന ഡോലിക്കാരും, അവരുടെ കൂടെ രക്ഷയ്ക്കു് പോന്നിട്ടുള്ള ഒരു കൂട്ടം ഭടന്മാരും ദൂരെ ഒരു വഴിക്കു് പോകുന്നതായി കാണായി. അവർ യവനന്മാരെ കണ്ടില്ല. യവനന്മാർ അവരുടെ ഏതാണ്ടു് അടുത്തെത്തിയപ്പോൾ, ചില മരങ്ങളുടെ മറവിൽ ഒട്ടും അനങ്ങാതെ അല്പനേരം നിന്നു. അപ്പോഴേക്കു ഡോലിക്കാരും പകുതി ഭടന്മാരും രണ്ടു കുന്നുകളുടെ നടുവിൽകൂടിയുള്ള ഒരു ഇടുക്കിന്റെ അങ്ങേ ഭാഗത്തേക്കു കടന്നതു കണ്ടു് യവനന്മാർ ആ സ്ഥലത്തേക്കു തക്കമറിഞ്ഞു് ഓടിച്ചെത്തി. കറുത്ത താടി മുമ്പിൽ കടന്നു് തന്റെ വലിയ വെണ്മഴു ഓങ്ങികൊണ്ടു്, ആ കുടുങ്ങിയ സ്ഥലത്തിന്റെ മീതെ ചെന്നുനിന്നു് 'അവിടെ വെക്കുവിൻ കള്ളന്മാരെ! നിങ്ങൾ ആരാണെന്നു പരമാർത്ഥം ഇപ്പോൾ പറഞ്ഞിട്ടില്ലെങ്കിൽ നിങ്ങളുടെ അവസാനം അടുത്തിരിക്കുന്നുവെന്നു് കരുതിക്കൊൾവിൻ'! എന്നു് അതിനിഷ്ഠുരതരം പറഞ്ഞപ്പോൾ ഡോലിക്കാർ ഉടനെ ഡോലി താഴത്തുവെച്ചു. ഭടന്മാർ പുറത്തേക്കു പോകുന്നതിനെ തടുക്കുവാൻവേണ്ടി, ചുവന്ന താടിയും വെള്ളതാടിയും അതിനിടയിൽ , ആ കുടങ്ങിയ വഴിയുടെ മുമ്പിലും പിമ്പിലും പോയി നിന്നു് വഴിയടച്ചു. ഇങ്ങനെ പെട്ടെന്നു തങ്ങളെ, കാലതുല്യന്മാരായ ആ യവനന്മാർ കടുഭാഷണംകൊണ്ടു് ഭീഷണിപ്പെടുത്തിയപ്പോൾ ഭടന്മാർ നാലു പുറത്തും നോക്കി തങ്ങളുടെ അപകടത്തെ മനസ്സിലാക്കി നിർവാഹമില്ലെന്നു നിശ്ചയിച്ചു്, പരമാർത്ഥം മുഴുവനും സമ്മതിച്ചു. ' നല്ലതു്.നിങ്ങൾ പരമാർത്ഥം പറഞ്ഞതു നന്നായി. നിങ്ങൾക്കു് പ്രാണനെ കൊതിയുണ്ടെങ്കിൽ ഡോലിയെടുത്തവരൊഴികെ ശേഷമുള്ളവർ ഒരുത്തനെങ്കിലും പിൻതിരിയാതെ, ഇപ്പോൾ ഞങ്ങൾ നോക്കിനില്ക്കതന്നെ കുന്തളരാജ്യത്തേക്കു പോകണം. താമസിച്ചാൽ മരണം നിശ്ചയം. ഡോലിക്കാരെ ഞങ്ങൾ വേണ്ടും പോലെ രക്ഷിക്കും' എന്നു് കറുത്ത താടി പിന്നെയും പറഞ്ഞു. ഭടന്മാർ യവനന്മാരുടെ അധികമായ പൗരുഷം കണ്ടു് ഭയപ്പെട്ടു്, അങ്ങെനെതന്നെയെന്നു് സമ്മതിച്ചു്, അപ്പോൾതന്നെ കുന്തളരാജ്യത്തേക്കു വേഗം മടങ്ങിപ്പോവുകയും ചെയ്തു.

യവനന്മാർ ഭടന്മാരെ കാണാതാകുന്നതുവരെ നോക്കിക്കൊണ്ടുനിന്നശേഷം രാജാവിനെ എടുപ്പിച്ചുകൊണ്ടു വേറോരു വഴിയായി പോയി. തരക്കേടു് ഒന്നും കൂടാതെ ഒരു ദിക്കിൽ എത്തി, രാജാവാണെന്നു പറഞ്ഞു്, അവിടെ ചിലരെ ഏല്പ്പിച്ചു് ബദ്ധപ്പെട്ടു് അല്പം ഭക്ഷണം കഴിച്ചു് ഉടനെ യുദ്ധം നടക്കുന്നിടത്തേക്കു് ഓടിക്കുകയുംചെയ്തു.

(കാരാഗൃഹം)

ഇതൊക്കെയും നാഴികക്കുള്ളിലാണു് യവനന്മാർ സാധിച്ചതു്. അവർ രാജധാനിയുടെ സമീപം എത്തിയപ്പോൾ ഉള്ളിൽ നിന്നു് അതിഘോരമായ സമരം നടക്കുന്നതിന്റെ കോലാഹലം കേൾക്കു  മാറായി. യവനന്മാർക്കു് ക്ഷമയില്ലാതായി. അവരുടെ പടക്കുതിരകളും അവരെപ്പോലെതന്നെ യുദ്ധത്തിന്റെ നടുവിലേക്കു് എത്തുവാൻ താല്പര്യത്തോടുകൂടി ഹെഷാരവം മുഴക്കി, മുന്നോട്ടു് കുതിച്ചുതുടങ്ങി. പശ്ചിമഗോപുരത്തിന്റെ സമീപമാണ് അവർ ഒന്നാമതു ചെന്നതു്.അതിന്റെ മൂർദ്ധാവിൽ കുന്തളേശന്റെ കൊടിപാറുന്നതു കണ്ടു് അതിലൂടെ കടപ്പാൻ എളുതല്ലെന്നു തീർച്ചയാക്കി, ദക്ഷിണഗോപുരത്തിന്റെ നേരെ ചെന്നു. അവിടെ കലിംഗരാജാവിന്റെ കൊടി കണ്ടപ്പോൾ അതിലൂടെ കടപ്പാൻ തുടങ്ങി. അവിടെ നിന്നിരുന്ന ഭടന്മാർ വിരോധം ഭാവിച്ചപ്പോൾ,കറുത്ത താടി 'നിങ്ങൾ ഞങ്ങലെ തുടക്കേണ്ട.ഞങ്ങൾ കലിംഗരാജാവിന്റെ ബന്ധുക്കളാണു് ,സത്യം'എന്ന് ഉച്ചത്തൽ പറഞ്ഞു.ഭടന്മാർ യവനന്മാർ പറഞ്ഞത് വിശ്വസിക്കയാലോ,ഭയങ്കരമായ അവരോടു് നേരിടുവാൻ ധൈര്യം പോരായ്കയാലോ,അവരെ ഒട്ടും തടുത്തില്ല.എന്നുതന്നയല്ല,യുദ്ധംദ്ധ്യത്തിങ്കലേക്കു ചെല്ലുന്ന യവന്മാരുടെ പിന്നാലെതന്ന,അവരുടെ സഹായത്തിനായിട്ടു് വളരെ ഭടന്മാരെ കൂടെ പോകുകുയും ചെയ്തു.

അഘോരനാഥനും സൈന്യവും കിഴക്കു ഭാഗത്തുനിന്നു പൊരുതുന്നു. കുന്തളേശനും തന്റെ അനവധി ഭടന്മാരും പടിഞ്ഞാറെ ഭാഗത്തുനിന്നു് വളെരെ ശൗര്യത്തോടും പരക്രമത്തോടുംകൂടി അവരെ എതൃത്തു പൊരുതുന്നു. കുന്തളേശനും അഘോരനാഥനും തമ്മിൽ നേരിടുക മാത്രം കഴിഞ്ഞിട്ടില്ല. അഘോരനാഥന്റെ ചെറിയ സൈന്യം വേഗത്തിൽ അധികം ചെറുതാകുന്നു. കുന്തളേശന്റെ സൈന്യത്തിന്നു മദം വർദ്ധിക്കുന്നു. അങ്ങെനെയിരിക്കുമ്പോഴാണ് യവനന്മാർ പോർക്കളത്തിൽ എത്തിയതു്. അവരെകണ്ടപ്പോൾ കുന്തളേശന്റെ സൈന്യം സന്തോഷിച്ചു് ആർത്തു വിളിക്കുകയും അഘോരനാഥന്റെ സൈന്യം ഭയപ്പെടുകയും ചെയ്തു. ആ വസ്തുത കറുത്ത താടി അറിഞ്ഞ ഉടനെ, തന്റെ ചുമലിൽ കെട്ടിയിരുന്ന ഉറുമാൽ അഴിച്ചു് മേൽപ്പോട്ടു് വലിച്ചെറിഞ്ഞു. അതു കണ്ടപ്പോൾ അഘോരനാഥൻ 'അവർ നമ്മുടെ രക്ഷിതാക്കന്മാർ , ഒട്ടും ഭയപ്പെടരുത്, ഭയപ്പെടരുത് ' എന്നു് ഉച്ചത്തിൽ പറഞ്ഞു് തന്റെ വിഹ്വലമാനസന്മാരായ സേനാനായകന്മാരേയും ഭയപരവശന്മാരായ സൈന്യങ്ങളെയും ധൈര്യപ്പെടുത്തി. യവനന്മാർ ഒട്ടും നേരം കളയാതെ അവരുടെ ആയുധങ്ങളെ പ്രയോഗിക്കുവാൻ തുടങ്ങി. കറുത്ത താടിയുടെ സമീപത്തേക്കു് കുന്തളേശന്റെ ഭടന്മാർ സ്മരിക്കുന്നതേയില്ല. അയാൾ ഒരു സംഹാരരുദ്രനെപോലെ, ശത്രുക്കളെ അതിവേഗത്തിൽ കൊന്നൊടുക്കുന്നു. വലത്തേക്കാൽ അങ്കവടിയിൽ ഊന്നി വലത്തോട്ടു ചെരിഞ്ഞു്, തന്റെ വലിയ വെണ്മുഴകൊണ്ടു് ഊക്കോടുകൂടി വെട്ടുമ്പോൾ അതിൽ തകർന്നപോകാതെ ഒന്നും തന്നെയില്ല. അയാളുടെ കൊത്തുകൊണ്ടു മുറിയുന്ന ഭടന്മാരും കുതിരകളും അനവധി---മുറിയുന്ന ആയുധങ്ങൾ അനവധി അങ്ങനെ നിസ്തുല്യനായ ആ യവനൻ ജൃംഭിച്ചടുക്കുന്നടുത്തുനിന്ന് ശത്രുക്കൾ പ്രാണരക്ഷയ്ക്കായി ഓടിയൊഴിച്ചുതുടങ്ങി. കുന്തളേശൻ വളരെ വിസ്മയവും വിസ്മയത്തേക്കാൾ അധികം ഭയവും ഉണ്ടായി,'ഇവരാരു്? മഗധേശ്വരന്റെ കൂട്ടുകാരാവാൻ പാടില്ല. എന്നാൽ, എന്റെ പ്രതികൂലികളാവുന്ന തല്ലായിരുന്നു. അഘോരനാന്റെ മുൻകാഴ്ചകൊണ്ട് എവിടന്നോ വരുത്തിയവരാണ്. ഏതെങ്കിലും എന്നാൽ, കഴിയുന്നതു് ചെയ്യണം' എന്നിങ്ങനെ അദ്ദേഹം കുറച്ചുനേരം വിചാരിച്ചു് രണ്ടാമതും വർദ്ധിച്ചിരിക്കുന്ന പരാക്രമത്തോടുകൂടി പൊരുതുവാൻ തുടങ്ങി.

കുന്തളേശന്റെ പരക്രമവും അല്പമല്ല.ശരിരവും മുഖവും മുഴുവൻ ഇരുമ്പുചട്ടകൊണ്ട് മൂടിയിരിന്നതിനാൽ, ശത്രുക്കളുടെ വെട്ടും കുത്തും അദ്ദേഹത്തിന്ന് അല്പംപോലും തട്ടുന്നില്ല. എന്നുതന്നെയല്ല, അദ്ദേഹത്തിന്റെ ഇടത്തുകൈയ്യിൽ പിടിച്ചിരുന്ന ഒരു ചെറിയ ഇരുമ്പുപരിചകൊണ്ട് വെട്ടുകൾ അതിവിഗദഗ്ദ്ധതയോടുകൂടി തടുക്കുന്നതുമുണ്ട്.കവചങ്ങളെ കൊണ്ട് സുരക്ഷിതനായ തനിക്ക് അപായംവരുവാൻ വഴിയില്ലെന്നുളള ധൈര്യത്തോടുകൂടി ശത്രുസൈന്യത്തോടണഞ്ഞു പോരുതി, കുന്തളേശൻ അനവധി ഭടൻമാരെ തെരുതെരെ തന്റെ വാളിന്നൂണാക്കുകയും ചെയ്തിരുന്നു.

അങ്ങനെ രണ്ടുഭാഗത്തും ഭടൻമാർ മരണംകൊണ്ടും മുറുകൊണ്ട് വീണുവീണ് ഒഴിഞ്ഞുതുടങ്ങിയപ്പോഴേക്ക് ഉത്തരഗോപുത്തിൽ നിന്ന് ഒരു കോലാഹലം കേൾക്കുമാരായി, ആയത് കുന്തളേശന്റെ സഹായത്തിന്ന് അദ്ദേഹത്തിന്റെ സംശപ്തകസൈന്യം വരികയായിരുന്നു. അവർ മുന്നൂറ് അശ്വാരുഢന്മാരായ ഭടന്മാർ‌- ആയുധവിദ്യയിൽ അതിനുപുണന്മാർ- സമരോത്സവത്തിൽ അതികുതുകികൾ- തങ്ങളുടെ പ്രാണനെ ഉപേഷിക്കുവാൻ ലേശംപോലും മടിക്കത്തവർ-ജയത്തോടുകൂടിയല്ലാതെ ശത്രുവിന്റെ മുമ്പിൽ നിന്ന് ഒഴിയാത്തവർ- നീർക്കുമിളപോലെ അനിത്യമായ മാനത്തെ അസിധാരയിങ്കൽനിന്ന് പൊത്തിപ്പിടിക്കുന്നവർ-അങ്ങനെയിരിക്കുന്ന ആ ചെറിയ സൈന്യം എത്തിയപ്പോഴേക്ക് കുന്തളേശന്റെ ശേഷിച്ചിരിക്കുന്ന സൈന്യം സന്തോഷം കൊണ്ടാർത്തുവിളിച്ച് അവരുടെ സമയോചിതമായ വരനെ അഭിവാദ്യം ചെയ്യുകയുംചെയ്തു.

അവരുടെ സമാരംഭം എങ്ങനെയെന്നറിയുവാൻ വേണ്ടി ,അവർ എത്തിയ ഉടനെ യവനന്മാർ മൂന്നുപേരും ഒന്നായിക്കുടി അന്യോന്യം രഹസ്യമായി ചിലതു് പറഞ്ഞുകൊണ്ടിരിക്കുമ്പോഴേക്ക്,ആ സംശപ്തകന്മാർ ക്ഷാമംപിടിച്ചിരിക്കുന്ന ഒരു കൂട്ടം ചെന്നായിക്കളെപ്പോലെ ഒട്ടും തന്നെ ക്ഷമകൂടാതെ വൈരീഗ്രഹത്തിന്ന് മുതിർന്ന അവരുടെ ശൂരതയും അടക്കമില്ലായ്മയും ആയുധം ഉപയോഗിക്കുന്നതിലുളള പടുത്വവും കണ്ട്, യവനന്മാർ അല്പനേരം എന്തുചെയ്യേണം എന്നുതീർച്ചയാക്കാതെ പിൻവാങ്ങി സ്വസ്ഥന്മാരായി ഒതുങ്ങി

നിന്നു. യവന്മാർ എത്തിയ ഉടനെ കുന്തശന്റെ ജയത്തെക്കുറിച്ച് സംശയം തോന്നീട്ടണ്ടായിരുന്നതത്രയും അപ്പോൾ തീർ‌ന്നു. കലിംഗാധീശന്റെ പരാജയം കണ്ടല്ലാതെ അന്ന് സൂര്യൻ അസ്തമിക്കയില്ലെന്നു ജനങ്ങൾ മിക്കവരും തീർച്ചയാക്കി. അഘോരനാന്റെ സൈന്യം നിരാശപ്പെടുവാനും തുടങ്ങി.

അങ്ങനെയിരിക്കെ ചുവന്ന താടിയെ മുമ്പിലാക്കി അല്പം വഴിയെ ഇടത്തും വലത്തും മറ്റ് രണ്ട് യവനന്മാരും നിന്ന്, സംശപത്കന്മാരോടു മൂന്നുപേരും കൂടി ഒന്നായി നേരിട്ടു. അപ്പോൾ മുക്കോൺ വടിയിൽനിന്നും ഏകോപിച്ചു പൊരുതുന്ന ആ യവനന്മാരോടു ജയിക്കുവാനോ ,അവരെ മുറില്പിക്കുവാനോ സംശപ്തമാർക്കു തരമില്ലാതായി . ചുവന്ന താടിയുടെ കുന്തം കുതിരയുടെ കഴുത്തിൽതറക്കുന്പോഴേക്കു പുറത്തിരിക്കുന്നുവന്ന് ഒരു ഭാഗത്തുനിന്ന് കറുത്തതാടിയുടെ വെണ്മഴുകോണ്ടോ, മറ്റേ ഭാഗത്തുനിന്ന് വെളളത്താടിയുടെ വാൾകൊണ്ടോ വെട്ടുകിട്ടി താഴത്തു വിഴുകയും ചെയ്യും . അങ്ങനെ സംശപ്തകസൈന്യവും യവനല്മരും തമ്മിൽ രൂക്ഷതരമാകും വണ്ണം വാശിപിടിച്ച് പോർതുടങ്ങിയപ്പോഴേക്ക് കിഴക്കെ ഗോപുരത്തിൽ കൂടി യുവരാജാവും വേർക്കരചനും . കുന്തളേശന്റെ ആദ്യം വന്നസൈന്യത്തെ മുഴുവനും നശിപ്പിച്ചു. തങ്ങളുടെ ശേഷിച്ച ഭടന്മാരേയും കൊണ്ട് എത്തിയതിനാൽ അഘോരനാഥന്റെ സൈന്യം കാർമേഘത്തെ കണ്ട ചാതപങ്ങളെപ്പോലെ വളരെ സന്തോഷിച്ചു, ആര്രത്തുവിളിച്ചു.

അഘോരനാഥൻ ഉടനെ യുവരാജാവിന്റെയും വേർക്കരചന്റെയും അടുക്കൽചെന്ന് 'ആ കാണുന്ന യവനന്മാർ നമ്മെ രക്ഷിക്കുവാൻ വന്നവരാണ്,' അവരുടെ പരാക്രമം നോക്കികോൾക' എന്നുമാത്രം പറഞ്ഞു സംശപ്തസൈന്യത്തെ വേഗത്തിൽ മുടിക്കുവാൻ വേണ്ടി, താനും യവനന്മാരുടെ സഹായത്തിന്നു ചെന്നു. അപ്പോൾ വെളളത്താടി തന്റെ സ്ഥാനത്തുനിന്നു് ഒഴിഞ്ഞു അവിടെ നിന്നുകൊൾവാൻ അഘോരനാഥനോട് ആംഗ്യം കാണിച്ചു പടിയുടെ പിൻഭാഗത്തേക്കു പോയി വെളളം കുടിച്ച് അല്പം ക്ഷീണം തീർത്തശേ‍ഷം, സൈന്യത്തിന്റെ നടുവിൽനിന്നു പോരുതുന്ന കുന്തളേശനെ കണ്ടുപിട്ച്ചു് അദ്ദേഹത്തെ പോർക്കുവിളിച്ചു. വളരെ സാമർത്ഥ്യത്തോടുകൂടി രണ്ടുമൂന്നു പ്രാവശ്യംകുന്തളേശന്റെ നേരിട്ടു ഉടനെയുടനെ കുതിരയെ ചാടിക്കുകയാൽ,കുന്തളേശനെ അദ്ദേഹത്തിന്റെ സൈന്യത്തിൽനിന്നു വേർതിരിച്ച് ഒറ്റപ്പെടുത്തി.അതുകളിഞ്ഞപ്പോളേക്കാണ് അദ്ദേഹം തന്റെ അപകടസ്ഥിതിയെ അറിഞ്ഞത്. ഉടനെ യുവരാജാവും വേടർക്കരചനും വെളളക്കാടിയുടെ സഹായത്കിനെത്തി കുന്തളേശനെ വളഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തിനു വരുവാൻ ശ്രമിച്ച ഭടൻമാരെ തങ്ങളുടെ ഭടന്മാരെകോണ്ട് തടുത്തുനിർത്തിച്ചു. ഇങ്ങനെ ഒറ്റയായി ശത്രുക്കശുടെ ഇടയിൽ പെട്ടുപോയി എങ്കിലും ,കുന്തളേശൻ ഒട്ടും പരിഭ്രമം കൂടാതെ വെള്ളത്താടിയെ ചെറുക്കുന്നതിനിടയിൽ അടുത്തു നിന്നിരുന്ന യുവരാജാവിന്റെ കുതിരയെ വെട്ടിത്താഴ്ത്തി. അപ്പോൾ അരചന്റെ കുതിരയെ യുവരാജാവിന്നു കൊടുത്ത് വേറൊരു കുതിരപ്പുറത്തു കയറി. വെള്ളത്താടി രാജകുമാരന്നു് തരക്കേടു് ഒന്നും വന്നില്ലല്ലൊ എന്നു നോക്കുമ്പോഴേക്ക് കുന്തളേശൻ ആ തക്കം പാർത്ത് പിൻവാങ്ങി തന്റെ സൈന്യത്തോടു രണ്ടാമതും ചേർന്നു. ആ സൈന്യമോ, കറുത്ത താടിയുടേയും ചുവന്ന താടിയുടേയും അഘോരനാഥന്റെയും അതിസാഹസമായ പ്രയത്നം കൊണ്ടു് കുറച്ചുനേരത്തിന്നുള്ളിൽ ശിഥിലമായിത്തുടങ്ങി. സംശപ്തകന്മാരുടെ പരാക്രമംകൊണ്ടു് ചുവന്ന താടി മൂന്നു പ്രാവിശ്യം കുതിരയെ മാറ്റേണ്ടിവന്നു. ശുരന്മാരായ അവർ കൂട്ടുംകൂട്ടമായി യവനന്മാരോടു് ഏറ്റുചെന്ന് അഗ്നിയിൽ ശലഭങ്ങൾ എന്നപോലെ ഒന്നൊഴിയാതെ എല്ലാവരും പൊരുതി മരിച്ചു.

പിന്നെ കുന്തളേശനും, കുറ്റുകാരായ ചില അമാത്യന്മാരും, ഇരുനൂറിൽ ചില്വാനം ഭടന്മാരും മാത്രം ശേഷിച്ചു. അങ്ങനെയിരിക്കെ കറുത്ത താടി കുറഞ്ഞൊന്നു പിൻവാങ്ങി അഘോരനാഥനോടു് അല്പം ഒന്നു് ചെകി‌ട്ടിൽ മന്ത്രിച്ചു. അപ്പോൾത്തന്നെ അഘോരനാഥൻ കാഹളം വിളിപ്പിച്ച് 'പട നിൽക്കട്ടെ ' എന്നു പോർക്കളത്തിൽനിന്നു് ഉച്ചത്തിൽ വിളിച്ചുപറയിച്ചു. ആയുധങ്ങളുടെ ഝണഝണ ശബ്ദം നിന്നപ്പോൾ 'കുന്തളരാജാവിന്റെ സൈന്യത്തിൽ കീഴടങ്ങുവാൻ മനസ്സുള്ളവരുണ്ടെങ്കിൽ അവരെ നിഗ്രഹിക്കുന്നില്ല' എന്നു രണ്ടാമതും ഉച്ചത്തിൽ പറഞ്ഞതിന്നു് 'ഞങ്ങളുടെ സ്വാമി കീഴടങ്ങാത്തപക്ഷം, ഞങ്ങൾ അദ്ദേത്തിനുവേണ്ടി മരിക്കുവാൻ തയ്യാറായവരാണു് ' എന്നു സചിവന്മാരിൽ പ്രധാനിയായ ഒരാൾ ഉത്തരം പറഞ്ഞു. കുന്തളേശൻ അത് കേട്ടു എങ്കിലും കീഴടങ്ങുവാൻ വിചാരിക്കാതെ വെള്ളത്താടിയുമായി രണ്ടാമതും പോരാടുവാൻ തുടങ്ങിയപ്പോഴേക്കു്, കറുത്തതാടി അവിടേയ്ക്കെത്തി. ഒരു അന്തകനെപ്പോലെ അയാൾ തന്റെ മുമ്പിൽ വന്നു നിന്നപ്പോൾ, കുന്തളേശനുണ്ടായ നിരാശയും ഭയവും വ്യസനവും പറയുന്നതിനേക്കാൾ വിചാരിച്ചു് അറിയുകയാണ് എളുപ്പം. കറുത്തതാടി കുന്തളേശന്റെ സഹായത്തിനു് എത്തുവാൻ ശ്രമിച്ച ചില കുറുള്ള അമാത്യന്മാരെ അഘോരനാഥനും വെള്ളത്താടിയുംകൂടി തടുത്തുനിർത്തുകയും ചെയ്തു.

കറുത്തത്താടി: കീഴടങ്ങാമെന്നുണ്ടെങ്കിൽ നമുക്കു രണ്ടാൾക്കും കുറെക്കാലംകൂടി ജീവിച്ചിരിക്കാം. ഇല്ലെങ്കിൽ നമ്മിൽ ഒരാളുടെ ആയുസ്സ് എങ്കിലും ഇപ്പോൾ അവസാനിക്കേണ്ടിവരുമെന്നു് തീർച്ചതന്നെ.

കൃത്യവീരൻ: അവമാനത്തോടുകൂടി ഇരിക്കുന്നതിനേക്കാൾ ധീരതയോടുകൂടി  പ്രാണത്യാഗംചെയ്യുകയാണല്ലോ. വീരന്മാരുടെ ധർമ്മം , എന്റെ ജീവനെക്കുറിച്ചു വിചാരപ്പെടേണ്ട.

കറുത്തതാടി: ധൈര്യശാലികളും സ്വാമിഭക്തിയുള്ളവരും ആയ ഈ കാണുന്ന ആളുകളുടെയും, ഇവിടുത്തെ വിലയേറിയ ജീവനെ അനാവശ്യമായി, ദുരഭിമാനം വിചാരിച്ചു് അപമൃത്യുവാൽ നശിപ്പിക്കുവാൻ ഒരുങ്ങുന്നതിനെക്കാൾ അധികമായ അവമാനം എന്തുണ്ട്? അങ്ങുന്നോ ഇത്ര നിർഘുണനാകേണ്ടതു്? തന്റെ പ്രതിയോഗിയുടെ യുക്തിയുക്തമായ ആ വാക്കു കേട്ടു്,

കുന്തളേശൻ അല്പനേരം ആലോചിച്ചശേഷം വളരെ പണിപ്പെട്ടു കീഴടങ്ങാമെന്നു സമ്മതിച്ചു. കറുത്തതാടി 'എന്നാൽ, കുതിരപ്പുറത്തുനിന്നു് ഇറങ്ങി ആയുധം താഴെ വെക്കണം' എന്നു പറഞ്ഞു. അഘോരനാഥനെ വിളിച്ചു് ആ വിവരം അറിയിച്ചു. അഘോരനാഥൻ 'യുദ്ധം നിൽക്കട്ടെ !' എന്നു രണ്ടാമതും ഉച്ചത്തിൽ പറഞ്ഞു. കുന്തളേശൻ അത്യന്തം വ്രീണാപരവശനായി തന്റെ ഏറ്റവും വാടിയ മുഖം താഴത്തിക്കൊണ്ടു കുതിരപ്പുറത്തുനിന്നു് ഇറങ്ങി ആയുധം വെച്ചു്, ആ നിലയിൽത്തന്നെ ഒരു ചിത്രത്തിൽ എഴുതിയപോലെ നിശ്ചേഷ്ടനായി നിന്നു, കഷ്ടം!

ആയതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ കൂടെയുള്ളവരൊക്കെയും ഏറ്റവും ഖിന്നന്മാരായി തങ്ങളുടെ ആയുധങ്ങളേയും വച്ചു. അഘോരനാഥൻ പ്രധാനമന്ത്രിയുടെ നിലയിൽ അവരുടെ മുമ്പാകെ ചെന്നു നിന്നു് 'കൃത്യവീരനെന്ന നാമധേയമായ കുന്തളരാജാവും, അദ്ദേഹത്തിന്റെ ഈ കാണാനാകുന്ന ആൾക്കാരും, ശ്രീ പ്രതാപചന്ദ്രകലിംഗ മഹാരാജാവവർവകളോട് പട വെട്ടി തോറ്റു കീഴടങ്ങുകയും, മേല്പറഞ്ഞ കുന്തളരാജാവിനെയും ആൾക്കാരെയും ഇന്നുമുതൽ രണ്ടാമതു് കല്പനയുണ്ടാകുന്നതുവരെ, ദുന്ദുഭീദുർഗത്തിൽ തടവുകാരാക്കി പാർപ്പിക്കുവാൻ മഹാരാജാവവർകൾ കല്പിക്കുകയും ചെയ്തിരിക്കുന്നുവെന്നു് കലിംഗ രാജാവവർകളുടെ പ്രജകളായ മഹാജനങ്ങൾ ഇതിനാൽ അറിയുമാറാക' എന്നു വളരെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു പടഹമടിപ്പിച്ചു. പിന്നെ വിനയത്തോടുകൂടി കുന്തളേശന്റെ അടുത്തുചെന്നു. 'മറുപ്രകാരം ഇങ്ങനെ പറയേണ്ടതാകയാൽ പറഞ്ഞതാണു്. ഇതിൽ കയറി എഴുന്നരുളാം' എന്നു പറഞ്ഞു വിശേഷമായി ചായം കയറ്റിയ ഒരു ഡോലി അദ്ദേഹത്തിന്റെ മുമ്പാകെ വെപ്പിച്ചു.

കുന്തളേശൻ, വാഹനാവശ്യമില്ലെന്നു പറഞ്ഞു് എങ്ങോട്ടാണു പോകേണ്ടതു് എന്നു ചോദിക്കുമ്പോലെ അഘോരനാഥന്റെ മുഖത്തേക്കു നോക്കി. ആയുധപാണികളായ ഭടന്മാർ രണ്ടു വരികളായി നില്ക്കുന്നതിന്റെ നടുവിൽ സേനാപതി കുന്തളശേനെ കൂട്ടിക്കൊണ്ടുപോകുവാൻ ഒരുങ്ങിനിൽക്കുന്നതിനെ കാണിച്ചുകൊടുത്തപ്പോൾ അദ്ദേഹം തല പൊങ്ങിച്ചു നോക്കാതെ അയാളുടെ പിന്നാലെ നടന്നു പോയിത്തുടങ്ങി. വാഹനത്തിൽ കയറാമെന്നു് രണ്ടു പ്രവിശ്യം അഘോരനാഥൻ പിന്നെയും പറഞ്ഞു .കുന്തളേശൻ വേണ്ട എന്ന് കൈകൊണ്ട് വിലക്കി.എങ്കിലും ഒടുവിൽ അഘോരനാഥന്റെ അപോക്ഷ സമ്മതിച്ചു ഡാലിയിൽ കയറി.അഘോരനാഥൻ അനുയാത്രയായി കുറെ വഴി ഒരുമിച്ചു പോയി ഏറ്റവും വണക്കത്തോടു കുടി വിടവാങ്ങി പോരുകയും ചെയ്തു.

യുവരാജാവും വേടർകരചനും യവനന്മാരോടു വളരെ ആദരവോടുകൂടി ഓരാ വൃത്താന്തങ്ങൾ ചേദിച്ചറിയുമ്പോഴോക്കും അഘോരനാഖൻ കുന്തളേശനെ ദുന്ദുഭീദുർഗത്തിലേക്കയച്ചു മടങ്ങി എത്തി.രാജധാനിയെ രക്ഷിക്കാൻ വേണ്ടുന്ന ഏർപ്പാടുകൾ അത്രയും ചെയ്ത്,സ്ഥലങ്ങളെല്ലാം വെടിപ്പു വരത്തി ശുദ്ധിചെയ്ത് മുൻ സ്ഥിതിയിൽ ആക്കുവാനും,യുദ്ധത്തിൽ നുറിവേറ്റവർക്ക് വേണ്ടുന്ന ചിത്സകൾ ചെയ്യുവാനും, കന്തളേശനെ വളരെ വണക്കത്തോടുകൂടിയും മാന്യപദവിയായിട്ടു ദുന്ദുഭീയുൽ താമസിപ്പിക്കുവാനും,മറ്റും കീഴുദ്യോഗസ്ഥന്മാർക്കും പലപല കൽപ്പകൾ താരതന്യംപോലെ കൊടുത്തു്,സകലവും അവരെയും സേനാപതിമാരേയും ഭരമേൽപ്പിച്ചു യവനന്മാരും യുവരാജാവും നിൽക്കുന്നിടത്തേക്കു ചെന്നു.ചുവന്ന താടിക്കും വേടർചരകനും ഒന്നു രണ്ടു ചെറിയ മുറിവുകൾ ഏറ്റിട്ടുണ്ടായിരുന്നത് നല്ലവണ്ണം വച്ചുകട്ടിച്ചശേഷം, അസ്തമനത്തിനു നാലഞ്ചു നാഴികയുള്ളപ്പോൾ അവരംല്ലാവരും ചന്ദനോദ്യാനത്തിലേക്കു പോവുകയും ചെയ്തു.

(തുടരും)