സാഹചര്യം
ഗോപി അഞ്ചാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അവന്റെ അനിയത്തി ഗോപികയോ രണ്ടാം ക്ലാസ്സിലും. പേരിനേറ്റ പോലെ തന്നെ ചന്ദനം കൊണ്ടൊരു ഗോപി പൂ അവൻ നെറ്റിയിൽ പതിവായി വെയ്ക്കുമായിരുന്നു. രണ്ടു പേരും കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു . പരസ്പരം അപ്പപ്പോൾ പിണങ്ങുമെങ്കിലും
എല്ലാ കാര്യങ്ങൾക്കും ഒരുമിക്കും. രണ്ടു വര്ഷം മുമ്പ് അവരുടെ അച്ഛനും മരിച്ചു പോയിരുന്നു. അമ്മ കല്യാണിയോ കൃഷി പണിക്കു പോകാൻ നിര്ബന്ധിതയായി. ആയിരത്തെട്ടു നിബന്ധങ്ങൾക്കു വിധേയമായാലേ
കൃഷി പണിക്കും പോകാൻ പറ്റുകയുള്ളു. രാവിലെ മുതൽ അന്തി മയങ്ങും വരെ
നെടുവൊടിയേ പാടത്തു പണി എടുത്താൽ മാത്രമേ കുടുംബത്തിന്റെ ഉപജീവനം സാധ്യമാകു എന്ന് അവർക്കു ബോധ്യമായി.
ഒരു ദിവസം കല്യാണി അമ്മക്ക് നല്ല നടുവു വേദന അനുഭവപെട്ടു. വീട്ടമ്മ ആയിരുന്ന അവർക്കു പാടത്തിൽ പണി എടുത്തു പരിചയം ഇല്ലായിരുന്നു.
ഒരു ന്യുറോ വിദഗ്ദ്ധനെ ചികിത്സാക്കായി കാണാമെന്നു
വിചാരിച്ചാൽ നാട്ടുകാർ എന്തു വിചാരിക്കും എന്ന് ഓർത്തു പോകാനും പറ്റിയില്ല. അവർ കുറച്ചു ആയുർവേദ തൈലം തടവി തത്‌കാലിക ശാന്തി നേടി.
സ്വന്ധം സ്വത്തെന്ന് പറയാൻ, മഴ പെയ്‌താൽ ചോരുന്ന ഒരു നാലുകാൽ ഓലപ്പുര മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളു. വീടിന്റെ മൂന്ന് പുറങ്ങളിലും നെൽപ്പാടങ്ങൾ ഉണ്ടായിരുന്നു . അത് കൊണ്ടുതന്നെ സാദാ സമയവും നല്ല ശുദ്ധ വായു അവിടെ സുലഭമായിരുന്നു. അവർക്കു പണം ഇല്ലെങ്കിലും, എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയും, വൃത്തിയും വെടുപ്പും ഉണ്ടായിരുന്നു .പഠിക്കാൻ കുട്ടികൾക്ക് മിടുക്കയിരുന്നു. എങ്കിലും പണം ഇല്ലാത്തതിനാൽ. സർക്കാർ സ്കൂളിൽ പഠിക്കാൻ മാത്രമേ അവർക്കു വക ഉണ്ടായിരുന്നുള്ളു. അമ്മ ജോലിക്കു പോയി പഞ്ഞ മാസങ്ങൾക്കായി കുറച്ചു പണം ചേർത്തി വെച്ചിരുന്നു.
ഞാറ്റുവേല കഴിഞ്ഞാൽ പിന്നെ കർക്കിടകത്തിൽ ജോലി ഒന്നും ഉണ്ടാകാറില്ല.
അതുകൊണ്ടു തന്നെ കർക്കിടക മാസത്തേക്കായി
പണം കരുതേണ്ടതും അത്യാവശ്യമായിരുന്നു.
ഗോപി ഒരു ദിവസം സ്കൂളിൽ നിന്നും, നടവരമ്പിലൂടെ.
വീട്ടിലേക്കു പോവുകയായിരുന്നു. അപ്പോൾ ഒരു പ്ലാവ് മരത്തിൽ നിന്നും ഒരു ഉണങ്ങിയ ഇല അവന്ടെ തലയിൽ വീണു. ഈ ഇലയാൽ കരണ്ടി ഉണ്ടാക്കിയാണ് 'അമ്മ അവനു കഞ്ഞി തരുന്നതെന്നു അവൻ ഓർത്തു.
അപ്പോൾ അവനു സന്തോഷം തോന്നി. അവൻ നേരെ മുകളിലോട്ടു മരത്തിൽ നോക്കി. പഴുത്ത ഇല വീണതിൽ തളിരിലകൾ ചിരിക്കുകയായിരുന്നു. അവക്കും ഒരു ദിവസം അത് തന്നെയാണ് ഗതി എന്ന് അവറ്റകൾ ഓർത്തില്ല.
അവൻ ആ പഴുത്ത ഇല എടുത്ത് ഒരു കരണ്ടി ഉണ്ടാക്കി. പിന്നെ അവൻ വീട്ടിലേക്കുള്ള യാത്ര തുടർന്നു. കുറെ ദൂരം ചെന്നപ്പോൾ, ഒരു വീട്ടമ്മ പഴയ കഞ്ഞിയും പുഴുക്കും ഉണ്ട് , ആർക്കെങ്കിലും വേണമെങ്കിൽ കഴിക്കാം എന്ന് ശബ്ദം ഉയർത്തി പറയുന്നത് അവൻ കേട്ടു. പ്ലാവില കൊണ്ട് കരണ്ടി ഉണ്ടാക്കിയ സമയത്തിൽ തന്നെ കഞ്ഞിയും പുഴുക്കും കിട്ടി എന്ന് അവൻ വിചാരിച്ചു. അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവൻ തുള്ളിയോടും പുള്ളിമാൻ പോലെ ഓടി. വീട്ടിൽ ചെന്ന് അമ്മയോട് വിവരം അറിയിച്ചു. വീട്ടിൽ മൂവരും കൂടി കഞ്ഞിയും പുഴുക്കും കഴിച്ചു. പ്ലാവിലയിൽ കഞ്ഞിയും പുഴുക്കും കഴിക്കുന്നതിലുള്ള രസം ഒന്ന് വേറെ തന്നെയാണ് എന്ന് അവർക്കു തോന്നി. കഴിക്കാൻ ഒന്നുമില്ലാത്ത നേരത്ത് ആരെങ്കിലും എന്തെങ്കിലും തന്നാൽ അമൃതം പോലെത്തന്നെ ആണെന്ന് അവർക്കു തോന്നി.
പിന്നീട് ഗോപിക്ക് ഒരു യുക്തി തോന്നി, ഇതുപോലെ പ്ലാവിലയിൽ കരണ്ടികൾ ഉണ്ടാക്കി കഞ്ഞി കൊടുക്കിന്നിടത്തെല്ലാം കൊടുത്താൽ എന്തെങ്കിലും കുറച്ച് പോക്കറ്റ് പണം എങ്കിലും കിട്ടാതിരിക്കില്ല എന്ന്.
കോരിച്ചൊരിയുന്ന മഴയത്ത് സ്കൂളിൽ നിന്നും വീട്ടിലേക്കു തിരിച്ചു പോകുമ്പോൾ അവൻ താഴെ മണ്ണിൽ വീണു പോയ ചില്ലകളിൽ നിന്നും പ്ലാവിലകൾ ശേഖരിച്ചു. കൂട്ടുകാർ അവനെ പെറുക്കി എന്ന് വിളിച്ചു കളിയാക്കി. അവൻ അതൊന്നും കാര്യമാക്കിയില്ല. തന്റെ ജോലിയിൽ വ്യസ്തനായി. അവന്റെ ധർമ്മസങ്കടം അവർക്കെങ്ങനെ അറിയാൻ.
മറ്റ് സഹപാഠികൾ കടലാസു തോണികൾ ഉണ്ടാക്കി മഴവെള്ളത്തിൽ വിട്ട് ആസ്വദിക്കുകയായിരുന്നു. കൊതിച്ചതിനേക്കാൾ വിധിച്ചതല്ലേ കിട്ടുകയുള്ളു എന്ന് അവൻ വിചാരിച്ചു. അവന് അപകർഷതാ ബോധം തോന്നി.
ശേഖരിച്ച പ്ലാവിലകൾ കൊണ്ട് അവൻ കരണ്ടികൾ ഉണ്ടാക്കി
കഞ്ഞി വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ എത്തിച്ചു. അത് മൂലം കുറച്ചു പോക്കറ്റ് പണവും അവൻ സമ്പാദിച്ചു. അണ്ണാരക്കണ്ണനും തന്നാലായത് എന്ന പോലെ , ആ പണം അവൻ അമ്മയുടെ കൈയ്യിൽ ഏൽപിച്ചു. അമ്മയുടെ കണ്ണിൽ ആനന്ദ ബാഷ്പം ചൊരിയുകയായിരിന്നു. അവന്റെ അമ്മ അവനെ കട്ടി പുണർന്നു.അവന്റെ ഉച്ചിയിൽ ഉമ്മ കൊടുത്തു.
മിക്കവാറും ആളുകൾ, വയസ്സായവരെ എഴുതി തള്ളുകയാണ് പതിവ്. മുതിർന്നവരെ അവഗണിക്കാനുള്ള പ്രവണതയാണ് കൂടുതലും നാം കണ്ടുവരുന്നത് .
പക്ഷെ, മുതിർന്നവരും ഏതെങ്കിലും ഒരു വിധത്തിൽ പ്രയോജനപ്പെടും എന്ന് ആരും ചിന്തിക്കാറില്ല. ചപ്പുചവറുകളിൽ നിന്നാണ് വൈദ്യുതിയും ഉത്പ്പാദനം ചെയ്യപ്പെടുന്നത് .
ഒരു ദിവസം അവൻ സ്കൂളിൽ ചെന്നപ്പോൾ, സഹപാഠികളെ അവരുടെ രക്ഷിതാക്കൾ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടുവിടുന്നത് അവൻ ശ്രദ്ധിച്ചു . തനിക്കും അച്ഛൻ ഉണ്ടായിരുന്നെങ്കിൽ തന്നെയും അച്ഛൻ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടുവിടുമായിരുന്നു എന്ന് അവൻ ഓർത്തു വിതുമ്പി.
മാതാ പിതാക്കൾ ഉള്ളപ്പോൾ അവരുടെ വില നാം അറിയുന്നില്ല.
അവർ ഇല്ലാതാവുമ്പോൾ നാം വ്യസനിക്കുന്നു. അവന്റെ സങ്കടം കേൾക്കാൻ പോലും ആർക്കും സമയമോ, ഇഷ്ടമോ, ക്ഷമയോ ഉണ്ടായിരുന്നില്ല.
ആർക്കും അവനോടു ഒരു വിധ ദയാ ദാക്ഷിണ്യവും തോന്നിയില്ല. എല്ലാവർക്കും അവരവരുടെ കാര്യം മാത്രം. മറ്റുള്ളവരെ കുറിച്ച് ആരും വേവലാതിപ്പെടുന്നില്ലെന്നു അവനു ബോധ്യമായി. ബുദ്ധിമുട്ടകൾ വരുമ്പോൾ മാത്രമേ, നമുക്കു മറ്റുള്ളവരെ ശരിക്കും മനസ്സിലാക്കാനും കഴിയു എന്ന് അവൻ ഓർത്തു. നാം ഒറ്റപ്പെടുന്നതും കഷ്ടങ്ങൾ വരുമ്പോൾ മാത്രമാണ്.
പ്രതികൂലമായ സാഹചര്യങ്ങളാണ് അവനെ ഈ നിലയിൽ എത്തിച്ചത് എന്ന് അവനു മനസ്സിലായി.
അവൻ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ആരുടേയും സഹാനുഭൂതിക്കു പാത്രമാകേണ്ട ആവശ്യം ഇല്ലെന്ന് അവൻ ദൃഢഗാത്രമായി തീരുമാനിച്ചു.
നല്ല പോലെ പഠിച്ച ശേഷം, ജോലിക്കു പോയി ഒരു സ്കൂട്ടർ വാങ്ങണം, പിന്നീട് കാർ, ബംഗ്ളാവ് എല്ലാം വാങ്ങണം എന്ന് അവൻ സ്വപ്‌നങ്ങൾ അണി അണിയായ് നെയ്തു നിരത്തി. ജീവിതത്തിൽ സ്വപ്‌നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അത് സാകാരമാക്കാനും കഴിയുള്ളു എന്ന് അവനു തോന്നി. അവന്റെ ലക്ഷ്യത്തിൽ കേന്ദ്രികരിച്ചു, അവൻ പഠനം തുടർന്നു. കഠിനാധ്വാനവും , പരിശ്രമവും ഒരിക്കലും വെറുതെ പോകില്ല എന്ന് അവൻ ഉറച്ചു വിശ്വസിച്ചു. ആത്മവിശ്വാസം ഉള്ളവർക്ക് ഈശ്വരാനുഗ്രവും ഉണ്ടാകും എന്ന് വിശ്വസിച്ചു.
കുറെ വർഷങ്ങൾക്കു ശേഷം, അവന്റെ സ്വപനങ്ങൾ സാകാരമാവുന്നത് അവന് ഉണരാൻ കഴിഞ്ഞു.
അവൻ ഊതിക്കാച്ചിയ പൊന്നു പോലെ തിളങ്ങാൻ തുടങ്ങി.
ശുഭം
Author : C.P.Hariharan
E mail id : cphari_04@yahoo.co.in