Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ബ്രഹ്മ്മ യാമങ്ങൾ  കഥപറയുമ്പോൾ


ബ്രഹ്മ്മ യാമങ്ങൾ കഥപറയുമ്പോൾ

നരേന്ദ്രൻ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ വെളിച്ചം മങ്ങി തുടങ്ങിയിരുന്നു. തെളിഞ്ഞ ആകാശത്തിന് കീഴെ ചുറ്റിനടക്കുന്ന ചെറിയ കിളികളും തുമ്പികളും. അങ്ങ് പടിഞ്ഞാറ് സൂര്യൻ വിറങ്ങലിച്ചു താഴാൻ നിമിഷങ്ങൾ ബാക്കിയായിരുന്നു. അയാൾ തന്റെ കഴുത്തിലെ കോണകകെട്ട് ഇടത് കൈകൊണ്ട് ചെറുതായി ഇളക്കി കോട്ട് നന്നായി പിടിച്ചിട്ട് ആ നക്ഷത്ര ഹോട്ടലിന്റെ പോർട്ടിക്കോയിൽ വന്നു നിന്ന മുന്തിയ ഇനം കാറിലേക്ക് ഡ്രൈവർ തുറന്ന് കൊടുത്ത പിൻവാതിലിലൂടെ കയറി ഇരുന്നു.

ഇപ്പോൾ വണ്ടി നഗരത്തിൽ നിന്ന് പുറത്തേക്ക് പായുകയാണ്.. പിൻസീറ്റിൽ ചാരി ഇരുന്ന അയാളുടെ കണ്ണിലേക്ക് അസ്തമന സൂര്യന്റെ ചുവന്ന കിരണങ്ങൾ അസ്വസ്ഥത പടർത്തികൊണ്ട് പതിച്ചു. എന്നും അസ്തമനത്തെ വെറുത്തിരുന്ന അയാൾക്ക് ആ കാഴ്ച അരോചകമായിരുന്നു. ഇന്നലെകളുടെ ഗഹ്വരങ്ങളിലേക്ക്, ഓർമ്മകളുടെ തീനാമ്പുകൾ നക്കിത്തുടയ്ക്കുന്ന ആ യാഥാർഥ്യങ്ങളെ, നഷ്ടങ്ങളുടെ, ജീവിതസത്യങ്ങളുടെ സുവർണ്ണത ഒഴുകികൊണ്ടുപോയ ദിവസങ്ങളെ, ഒക്കെ. ആയിരം നെരിപ്പോടുകളുടെ ചൂട് ആവാഹിക്കുന്ന ആ കാലങ്ങളിലേക്ക് അത് എന്നും അയാളെ കൂട്ടികൊണ്ട് പോകും.

വിശാലമായനിളയുടെമണൽപ്പരപ്പുകൾഅതിരിട്ടഒരുഉൾനാടൻപാലക്കാടൻഗ്രാമത്തിൽആയിരുന്നുഅയാളുടെജനനം. വർഷംകനക്കുമ്പോൾചൊരിമണലുകൾക്ക്മീതെനിളഅലറിഒഴുകിയാലുംവർഷംകഴിഞ്ഞാൽഅവൾശാന്തയാകുമായിരുന്നു. വേനലിൽപോലുംവറ്റാതെ, ഒരുനാടിന്റെജീവജലംകൈകുമ്പിളിൽപകർന്ന്അവൾഅലസഗമനായി. ആതെളിനീർകൈകുമ്പിളിൽഉയർത്തിഅയാളുടെപുലരികൾഎന്നുംതുടങ്ങി. അച്ഛൻനമ്പുതിരിയുടെകൈകളിൽതൂങ്ങിവന്ന്ആണ്അത്ആരംഭിച്ചതെങ്കിലുംപിന്നെഅത്ജീവിതവ്രതമായിമാറി, ആദിവസംഅതിന്പൂർണ്ണവിരാമംനൽകുന്നത്വരെ

കിഴക്ക് ചിരിച്ചും തീക്ഷ്ണതയോടെയും കയറി വരുന്ന ഉദയസൂര്യനെ നോക്കി അയാൾ പ്രണവ മന്ത്രമായ ഗായത്രി എത്രയോ തവണ ഉരുവിട്ടിരിക്കുന്നു. കിഴക്ക് നിന്ന് വന്ന് ഒന്ന് വളഞ്ഞു തന്റെ പഴയ ഗ്രാമത്തെ ചുറ്റി ഒഴുകുന്ന നിളക്ക് അപ്പോൾ തിളങ്ങുന്ന സൗന്ദര്യമായിരിക്കും. കുഞ്ഞോളങ്ങളിൽ തട്ടി ചിതറി വീഴുന്ന പ്രഭാത രശ്മികൾക്ക് അപ്പോൾ കന്യകയുടെ വശ്യതയും. ആ ദിവ്യമായ അന്തരീക്ഷത്തിൽ നിന്ന്.. കിഴക്കോട്ട് നോക്കി.. കൈക്കുമ്പിൾ നിറച്ച് നിളയെ എടുത്ത് സൂര്യന് അർപ്പിച്ച് നിരവധി ചുണ്ടുകൾ ആവർത്തിക്കും..

ഓം ഭുർ ഭുവ സ്വഃ,
തത് സവിതുർ വരേണ്യം.
ഭർഗോദേവസ്യ.. ധീമഹി
ധിയോ യോന പ്രചോദയാത്...

ആ ചിന്ത മനസ്സിൽ അയാളുടെ ചുണ്ടുകൾ പഴയ ഓർമ്മയിൽ അത് ആവർത്തിച്ചു.. പിന്നെ എന്തോ ഓർത്തപ്പോൾ മനസ്സിനെ ശാസിച്ചു.. ഒരിക്കൽക്കൂടി ആവർത്തിച്ച് പറഞ്ഞു..

നരേന്ദ്രാ... നീ ഇപ്പോൾ ബ്രാഹ്മണൻ അല്ല.. പ്രപഞ്ചത്തെ ഉപാസിക്കുന്ന പഴയ ശുദ്ധ ബ്രാഹ്മണൻ.. പരശുരാമന്റെ പാരമ്പര്യം ഇന്ന് നിന്നെ നയിക്കുന്നത് ബ്രമ്മോപാസനയുടെ വൈദിക പാരമ്പര്യത്തിൽ അല്ല. തികച്ചും നീ ക്ഷാത്രതേജസ്സിനെ ഉപാസിക്കുന്ന, നിഗ്രഹകർമ്മിയാണ്.. ദുഷ്ട്ടൻമാരുടെ ഉൻമൂലനം എന്ന് ഉഗ്രപ്രതിജ്ഞ ചെയ്ത ഭൃഗുരാമന്റെ നേർഅവകാശി. അത് മനസ്സിലേക്ക് ആവാഹിച്ചപ്പോൾ അയാളുടെ മനസ്സ് ശാന്തം ആയിരുന്നില്ല. അവിടെ ഒരു ആത്മസംഘർഷം ഉടലെടുത്തു.. മനസ്സിന്റെ ആ ചാഞ്ചല്യം അതിജീവിക്കാൻ അയാൾ എന്നത്തേയും പോലെ ആ സായാഹ്നം മനസിലേക്ക് ആവാഹിച്ചു.

യജ്ഞോപനീതങ്ങൾ മാറിൽ അണിയേണ്ട, ബ്രാഹ്മണ്യത്തിലൂടെ ആയിരം സൂര്യതേജസ്സിനെ സ്വയം വരിച്ചു ആത്മനിയന്ത്രണങ്ങളുടെ ഓതിക്കൻ ആയി മാറേണ്ട നരേന്ദ്രൻ ഭട്ടതിരിപ്പാട് വെറും "നരൻ" ആയി മാറിയ ആ സായംസന്ധ്യ, ആ ഓർമ്മകൾ പുനരാവിഷ്കരിക്കുമ്പോൾ ആദ്യം ഒരു വിറയൽ ശരീരത്തിൽ വ്യാപിക്കും... പിന്നെ അത് ഒരു ലഹരിയും ഉന്മാദമായി പരിണമിക്കും.. കൈകളിൽ തരിപ്പിന്റെ സരിഗമ ആദിതാളത്തിൽ ചെമ്പട കൊട്ടിക്കയറുമ്പോൾ. പിന്നെ ചുടുചോര ഒരു ആവേശമാണ്... അതിൽ ആറാടി.. നിന്ന് അയാൾ ഭാർഗ്ഗവരാമനായി സ്വയം മാറും.

അച്ഛൻ തിരുമേനിക്ക് പാരമ്പര്യം എന്ന് അവകാശപ്പെടാൻ ആയിരക്കണക്കിന് ഏക്കറുകളുടെ ജന്മിത്വമായിരുന്നു.. ഒപ്പം താന്ത്രിക അവകാശങ്ങൾ ഉള്ള മഹാക്ഷേത്രങ്ങൾ നിരവധി. മത്തഗജങ്ങൾ കാവൽ നിന്ന മനപ്പറമ്പ്.. പടിപ്പുര കാവലിന് ദ്വാരപാലകർ.. മനക്കകത്തും തേവാരപ്പുരയിലും കലപിലകൂട്ടി സ്ത്രീജനങ്ങൾ.. അന്തഃപുരവും പത്തായപ്പുരയും ഒരുപോലെ നിറഞ്ഞു കവിഞ്ഞ കാലങ്ങൾ.

എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നാണ്.. കാലം മാറിമറിയുന്നതും നിളയുടെ ഒഴുക്കും ഒരുപോലെ നോക്കി നിൽക്കാനേ കഴിയൂ.. എന്ന് പിതാവ് പറയുമ്പോൾ അതിന്റെ അർത്ഥം.. മനസിലാക്കാൻ ഒരുപാട് കാലം കാത്തുനിൽക്കേണ്ടി വന്നു. എല്ലാം ദാനം ചെയ്തു, അവസാനം ശാന്തിപ്പണി മാത്രമായ ഗ്രാമക്ഷേത്രത്തിൽ നിന്ന് കൂടി പടിയിറങ്ങേണ്ടി വന്നപ്പോൾ അദ്ദേഹം പകച്ചുപോയി.. അതും സ്വന്തമായ ദേവന്റെ മുതൽ കട്ടു എന്ന ഇല്ലാവചനത്തോടെ, പിന്നെ ഒരു മടക്കം സാധാരണ ജീവിതത്തിലേക്ക് ഉണ്ടായില്ല..

എന്നാൽ എല്ലാം തകിടം മറിഞ്ഞത് മറ്റൊരു പ്രഭാതത്തിൽ ആണ്.. വിപ്ലവം പിന്നാലെ ഉണ്ട് എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.. അത് കൊണ്ട് തന്നെ.. മക്കളെ ആവുവോളം വിദ്യാഭ്യാസം ചെയ്യിച്ചു.. ഓപ്പോൾ മാസ്റ്റർഡിഗ്രി ഫസ്റ്റ് റാങ്കിൽ പാസ്സായപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.. ങ്ങാ.. മോളുടെ ജീവിതം ഭദ്രമായി.. ഇനി നീയാണ് ബാക്കി.

കാര്യസ്ഥന്റെ മകൾ രാധിക.. അവൾ തനിക്ക് എന്തെല്ലാമോ ആയിരുന്നു.. പഴയ മാമൂലുകൾ തകർന്ന് സമൂഹം പുതിയ ചിന്തകളും മാറ്റങ്ങളും കൊണ്ടുവന്നപ്പോൾ താനും ആഗ്രഹിച്ചു, പലതും. അതിനൊപ്പം അവളുമായിട്ടുള്ള ജീവിതവും. പഠിത്തം കഴിഞ്ഞു ജോലി തേടി വീട്ടിൽ ഇരുന്ന് മുഷിഞ്ഞപ്പോൾ ആ വലിയ വ്യവസായ സ്ഥാപനത്തിൽ ജോലിക്ക് ഓപ്പോൾക്ക് ഒരു ക്ഷണം.. രാധികയും അവിടെ ജോലിക്ക് ഉണ്ട് എന്നത് ഒരു ആശ്വാസം ആയിരുന്നു.. പോരാത്തതിന് തന്റെ ശാന്തി ഒന്നിനും തികയില്ല എന്ന യാഥാർഥ്യം.. വിശപ്പ് അത് എന്നും ഒരു യാഥാർഥ്യം തന്നെ ആണല്ലോ?

ഓപ്പോൾ ഒരു മനോരോഗിയെപ്പോലെ വീട്ടിനുള്ളിലേക്ക് ഒതുങ്ങിയത് പെട്ടെന്നാണ്.. ഒരു പൂമ്പാറ്റയെ പോലെ ഓടിനടന്ന ആൾ.. ആദ്യമൊക്ക വേളി ഒന്നുമാകാത്തതിന്റെ വിഷമം എന്നെ എല്ലാവരും കരുതിയുള്ളൂ.. ജോലിയും വേണ്ട എന്നായപ്പോൾ പിതാവും താനും വേളികഴിപ്പിക്കാൻ ശ്രമിച്ചതും ആണ്.. അവസാനം ഒരു വിളക്ക് തിരിപോലെ എരിഞ്ഞു, ചെറിയ നാളമായി കരിന്തിരി എരിഞ്ഞണഞ്ഞത് പിന്നിലെ തേവാരപ്പുരക്ക് ഒപ്പമുള്ള കുളത്തിന്റെ ആഴത്തിലേക്കാണ്. പകച്ചു പോയ ദിവസം.

പ്രഭാത സ്നാനത്തിന് പോയ അമ്മയുടെ നിലവിളിയും അവസാനിച്ചത് പു൪ണ്ണവിരാമത്തിൽ, പിന്നെ പകുതി മൃതപ്രായനായ പിതാവിന്റെ അന്ത്യശ്വാസത്തിലും.. രാത്രിയിൽ കഴിഞ്ഞ ഒരു പൂജയുടെ ആലസ്യത്തിൽ തിരികെ മനയിലെ പടിപ്പുര കയറിവന്ന തനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. മൂന്ന് ചിതകൾക്ക് ഒരുപോലെ അഗ്നി പകർന്ന്, ബാക്കി കർമ്മത്തിന് കാത്ത് നിൽക്കാതെ ഇറങ്ങി. അപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് മറയുകയായിരുന്നു.. അസ്തമന വെളിച്ചം കണ്ണിലേക്ക് അടിച്ചപ്പോൾ എവിടേക്കെന്നില്ലാതെ വടക്കോട്ട് പോയ തീവണ്ടിയുടെ ജനാലക്കരുകിൽ മനസ്സ് മരവിച്ചിരുന്നു..

നിളയുടെ മേൽപ്പാലത്തിലൂടെ തീവണ്ടി കുതിച്ചു പാഞ്ഞപ്പോൾ നെഞ്ചിലെ ആ മുഷിഞ്ഞ നാറിയ ചരട് പൊട്ടിച്ചു വലിച്ചെറിഞ്ഞു.. അതിന്റെ അഗാധതയിലേക്ക്.. ഇന്നലെവരെ ഉപാസിച്ച മൂർത്തികളെയും ഉരുക്കഴിച്ച പ്രണവ മന്ത്രങ്ങളുടെ പുണ്യവും അതിനൊപ്പം ഒഴുക്കി കളഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം. അല്ലാതെ വേറെ വഴിയൊന്നും തന്റെ മുന്നിൽ ഇല്ലായിരുന്നു.. കാത്തിരിക്കാൻ ആരുമില്ലാത്ത തന്റെ ജന്മം പിന്നെ ആ നാട്ടിൽ ആർക്ക് വേണ്ടി.. നെഞ്ചിൽ ചേർക്കണം എന്ന് തീരുമാനിച്ച പെണ്ണ് പോലും ഇപ്പോൾ വളരെ ദൂരെ ആയിരിക്കുന്നു..

രാധിക.. ഇടവഴികളിൽ പോലും നേരെ വരാതെ തന്നെ ഒഴിവാക്കി തുടങ്ങിയിരുന്നു.. ജോലിയുടെ പത്രാസും.. കാര്യസ്ഥന്റെ പുതിയ അവസ്ഥയും ഒരു പക്ഷെ അവളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതാകാം എന്ന് ആശ്വസിക്കാൻ ശ്രമിച്ച നാളുകൾ.. അല്ലാതെ അഷ്ടിക്ക് വകയില്ലാത്തിടത്ത് പഴയ പ്രതാപത്തിന്റെ ഈരടികൾ വിശപ്പ് മാറ്റില്ലല്ലോ. എല്ലാം അറിയാനും.. മനസിലാക്കാനും പിന്നെയും വർഷങ്ങൾ.. ചില സത്യങ്ങൾ അങ്ങനെ തന്നെ എന്ന് സ്വയം വിശ്വസിപ്പിച്ച ആ മുഹൂർത്തം.. അല്ല അപ്പോൾ നരേന്ദ്രൻ എന്ന സാത്വിക ബ്രാഹ്മണൻ എത്രയോ മാറിക്കഴിഞ്ഞിരുന്നു. പുതിയ അവതാരലബ്ധി അതെല്ലാം ഉൾക്കൊള്ളാൻ തന്നെ പ്രാപ്തൻ ആക്കിയിരുന്നു.

തലസ്ഥാനത്തെ ആ വലിയ നക്ഷത്രഹോട്ടലിന്റെ ഇടനാഴികൾ അപ്പോൾ നരേന്ദ്രൻ എന്ന പുതിയ മനുഷ്യന് അപ്രാപ്യം ആയിരുന്നില്ല. നരേന്ദ്രൻ അസോസിയേറ്റ്‌സ് എന്ന ബാനർ അപ്പോൾ വളർന്ന് പന്തലിച്ചു തുടങ്ങിയിരുന്നു. അച്ഛന്റെ അകക്കണ്ണ് അനുഗ്രഹിച്ചത് തന്നെ മാത്രമായിരുന്നു എന്ന് വേദനയോടെ തിരിച്ചറിഞ്ഞ ദിവസങ്ങളിൽ.. കയ്യിൽ ബാക്കിയുണ്ടായിരുന്ന ആ ഡിഗ്രിയുടെ സഹായം ആവോളം അനുഗ്രഹമായി ചൊരിഞ്ഞ നാളുകൾ. ചാർട്ടേഡ് അക്കൗണ്ടൻസിയുടെ നൂലാമാലകൾ അഴിച്ചു കൊടുത്ത് പിടിച്ചെടുത്ത പേരും പ്രശസ്‌തിയും പിന്നെ ബിസിനസ് സംഘങ്ങളുടെ കളിത്തോഴൻ ആക്കിയയും, അവരുടെ പ്രശ്‍നങ്ങൾക്ക് ഇടനിലക്കാരനാക്കിയതും വളരെ വേഗത്തിൽ ആയിരുന്നു.

സിവിലായും ക്രിമിനലായും മുന്നോട്ട് പോയപ്പോൾ നരേൻ ഭായി വളർന്ന് തുടങ്ങി.. കൊൽക്കത്ത നഗരത്തിന്റെ ഇടനാഴികളിൽ നിന്ന് ഇന്ത്യയുടെ വിരിമാറിലേക്ക്. അങ്ങനെ ആണ്.. തലസ്ഥാനത്തേക്കും എത്തിയത്. ഒരു വലിയ ബിസിനസ് ഡീലിന് സാക്ഷിയാവാൻ.

ഹോട്ടലിന്റെ ഇടനാഴിയിൽ ഹംസയെ കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. സത്യത്തിൽ അവന് തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാവും ഭംഗി. എന്നാൽ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന്, അവന്റെ ഒപ്പം നടന്നു പോയി കാറിൽ കയറുന്ന രാധികയെ കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി. തന്റെ തോന്നൽ മാത്രമാണ് എന്ന് മനസിനെ ധരിപ്പിച്ചു മുറിയിലേക്ക് തിരികെ നടന്നപ്പോൾ ആണ് ഓർത്തത്, ഹംസയുടെ സ്ഥാപനത്തിലെ ജോലിക്കാരി ആയിരുന്നല്ലോ രാധിക എന്ന്.

അവസാനം എല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ ആ രാത്രി മനയിൽ നടന്നതിന്റെ രഹസ്യങ്ങൾ ഓരോന്നായി മുന്നിലേക്ക് വന്നു. എല്ലാം ചുരുളഴിയാൻ, ശരിക്കും നരേൻ ഭായി ആയി അവളുടെ മുന്നിൽ പകർന്നാട്ടം നടത്തേണ്ടി വന്നു. നെറ്റിയിൽ ചൂണ്ടിയ നിറതോക്കിന്റെ മുന്നിൽ അവൾ തനിക്കറിയാത്ത സത്യങ്ങൾ വിളിച്ചുപറയുകയായിരുന്നു.

അവളുടെ സ്യൂട്ടിലേക്ക് കടന്നു കയറുമ്പോൾ മനസ്സിൽ പണ്ട് ബാക്കിവച്ച ആ ആഗ്രഹം ഒരിക്കൽ എങ്കിലും നടപ്പാക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവൾ തന്നെ തിരിച്ചറിഞ്ഞു തന്നെ ആണ് മുറിയിലേക്ക് കയറ്റിയത് എന്നറിഞ്ഞപ്പോൾ ആദ്യം പരിഭ്രമിച്ചു, ഹംസ തിരിച്ചറിഞ്ഞില്ല, എന്ന ധാരണ പോലും തെറ്റായി എന്ന് അവൾ പറഞ്ഞപ്പോൾ കൂടുതൽ തകർന്നു. ആ കൂടിക്കാഴ്ച അവൻ മുന്നറിയിപ്പായി നൽകിയിരുന്നു, ഒഴിവാക്കണം എന്ന് ഓർമ്മിപ്പിച്ചു എന്ന് അവൾ പറഞ്ഞപ്പോൾ തന്റെ എല്ലാ ഊർജ്ജവും തീർന്ന് പോയിരുന്നു.

നിറതോക്കിന്റെ മുന്നിൽ തുണിയഴിക്കാൻ ആക്രോശിച്ചപ്പോൾ തന്റെ ഉള്ളിൽ പ്രതികാരം മാത്രമായിരുന്നു, ആഗ്രഹിച്ചത് കിട്ടാഞ്ഞതിന്റെ അഭിവാഞ്ച. എന്നാൽ അവൾ പിന്നെയും തന്നെ നിസ്സഹായനാക്കി.. അവളുടെ വിളിച്ചു പറയലിൽ ഒരു കുറ്റസമ്മതം ഉണ്ടായിരുന്നു. ഒഴിവാക്കാമായിരുന്ന മരണങ്ങളുടെ, വേദന.. തിരിച്ചറിവ്.. ഒരു പക്ഷേ.. അന്ന് അറിഞ്ഞിരുന്നെങ്കിൽ, താനും നിസ്സഹായൻ മാത്രമായിരുന്നു.. ഒരുപക്ഷേ.. ആ വലിയ പൂജ നടന്നിലായിരുന്നു എങ്കിൽ..

അവൾ ഗദ്ഗദകണ്ഠയായി പുലമ്പി..

അങ്ങേയ്ക്ക് മാത്രമായി കാത്തുവച്ചിരുന്നതായിരുന്നു ഈ ശരീരം.. വേറെ ആരുടെ മുന്നിലും പ്രദർശിപ്പിക്കാതെ.. പക്ഷേ.. ഇന്ന് ഇത് വെറും വൃത്തികെട്ട മലിനമായ ഒരു വസ്തുവാണ്.. ആർക്കോ വേണ്ടി പണം സമ്പാദിക്കുവാനുള്ള ഒരു ഉപകരണം.. ഹംസ ഇപ്പോഴും എന്റെ മുതലാളി മാത്രമാണ്.. അയാളുടെ ബിസിനസ്സിന്റെ വളർച്ചക്ക് ഉപയോഗിക്കുന്ന കളിപ്പാട്ടം. അങ്ങേക്ക് വേണമെങ്കിൽ എടുത്തോളൂ.. അതിന് ഈ ആയുധങ്ങൾ ഒന്നും വേണ്ട.. എന്നാൽ അങ്ങ് ആഗ്രഹിച്ച ആ പരിശുദ്ധിയായ മനസ്സ് ഇതിൽ ഇല്ല. പിന്നെ എല്ലാം സഹിച്ച് എന്തിന് എന്ന ചോദ്യം ഇപ്പോൾ മനസ്സിൽ ഉണ്ടായിരിക്കും.. ല്ലേ? ഒന്ന് ആത്മഹത്യ ചെയ്യാനുള്ള മടി.. രണ്ട്.. ആ രഹസ്യം, ഇങ്ങനെ ഒരു അവസരം ഒരു പക്ഷേ ദൈവം കൊണ്ടുവരും എന്ന് എവിടെയോ കുറിച്ച് വച്ചിരുന്നിരിക്കാം.

അവൾ എന്തോ രഹസ്യം പറയുന്നപോലെ ശബ്ദം താഴ്ത്തി തുടർന്നു..

അച്ഛൻ തിരുമേനിയുടെയും ആത്തോലിന്റെയും ഓപ്പോളിന്റെയും മരണം സ്വാഭാവികമായിരുന്നില്ല.. പ്ലാൻഡ് ബ്രൂട്ടൽ മർഡർ.. അതിൽ അങ്ങേയും പെടുമായിരുന്നു ആ രാത്രി.. അവിടെ ഉണ്ടായിരുന്നെങ്കിൽ.. അടുത്ത ദിവസം അതും പ്ലാൻ ചെയ്തതാണ്.. പക്ഷേ.. എല്ലാ കണക്ക് കൂട്ടലും അങ്ങ് തെറ്റിച്ചു കളഞ്ഞു.. ഉണ്ണിനമ്പുരി.. ആ ദിവസം അവിടം വിടും എന്ന് അവർ കരുതിയിരുന്നില്ല.

ഓപ്പോളേ കൊല്ലാൻ കാരണം.. ചില ബിസിനസ് രഹസ്യങ്ങൾ ഓപ്പോളിന് അറിയാമായിരുന്നു.. ഒപ്പം ഞാൻ പിഴച്ചവൾ ആണ് എന്നും.. അതെ വഴിയിൽ ഓപ്പോളേ കൊണ്ടുവരാൻ ശ്രമിച്ചത് കൊണ്ടാണ് ഓപ്പോൾ വീട്ടിൽ ഒതുങ്ങി കൂടിയത്.. എന്നാൽ ഉൻമൂലനം തീരുമാനിച്ചത് ആ മനയുടെ അവകാശം സ്വന്തമാക്കാൻ ആണ്.. അതിന് വേണ്ടിയുള്ള പ്രീ ഡെയിറ്റ്ഡ് ഡോക്യൂമെന്റസ് അവർ തയ്യാറാക്കിയിരുന്നു.. അതിൽ ഉണ്ണിനമ്പുരിയുടെ ഒപ്പ് മാത്രം ബാക്കി.. ഇപ്പോൾ ഇല്ലവും ഇല്ലപ്പറമ്പും അവരുടെ കയ്യിൽ തന്നെ ആണ്, എന്നിട്ടും ആ ഒരു ഒപ്പ് അവർ ഇന്നും പ്രതീക്ഷിക്കുന്നു.. ഒരു പക്ഷേ.. ഇന്ന് ഇവിടെ..

ആ അറിവുകൾ തനിക്ക് ഒരു വെള്ളിടി തന്നെ ആയിരുന്നു.. ചുറ്റും മരണം പതിയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ താൻ പതിയെ ആ മുറി ചാരി പുറത്തേക്കിറങ്ങി. ഹോട്ടൽ മുറിയുടെ ഇടനാഴി ഏതോ ഒരു രഹസ്യം ഒളിപ്പിച്ചു നിശബ്ദമായി നിന്നു.. എന്നാൽ അടുത്ത പ്രഭാതം.. ഹംസയുടെ മരണം നിരത്തിയ പത്രങ്ങൾക്ക് വഴിമാറിയപ്പോൾ ഞെട്ടിയത് രാധിക ആയിരുന്നു.. അടുത്ത ദിവസത്തെ ബിസിനസ് മീറ്റിംഗിൽ അവളുടെ മുഖത്തെ പരിഭ്രമം അത് വിളിച്ചോതുണ്ടായിരുന്നു.

പിന്നെ നിഗ്രഹം ഒരു ലഹരിയായി പെയ്തിറങ്ങിയ ദിവസങ്ങൾ... നരേൻ ഭായി ഇല്ലാത്ത ഡീലുകൾ വിരളം.. അവസാനം മനപ്പറമ്പും അതിന്റെ പഴയ പ്രഭാവവും തിരിച്ചു പിടിച്ചത് കാണാനും പഴയ കുടുംബ ക്ഷേത്രത്തിലെ ദീപാരാധന തൊഴാനും ഇപ്പോൾ മാത്രമാണ് സമയം കൈവന്നത്.

ഇതിനിടയിൽ എല്ലാ കണക്കുകളും ചോരകൊണ്ട് തീർത്തപ്പോൾ ബാക്കി ആയത് രാധിക മാത്രം. നരേന്ദ്രൻ എന്ന ബ്രാഹ്മണൻ മരിച്ച് ശരിക്കും നരേൻഭായി ആയി പുനർജനിച്ച നിമിഷങ്ങൾ. കാര്യസ്ഥൻ വേലായുധനും മകനും ഒക്കെ ഹംസയുടെ മുഴുവൻ കുടുംബത്തിനൊപ്പം ആരുമറിയാതെ സ്വാഭാവികമായി കാലപുരി പൂകിയപ്പോൾ താൻ മന്ദഹസിച്ചു.. പ്രതികാരത്തിന്റെ അരുണപുഷ്പങ്ങൾ വിതറി അട്ടഹസിച്ചു.

പടിപ്പുര മാളിക അസ്തമന സൂര്യന്റെ ചുവന്ന വെളിച്ചം തട്ടി തിളങ്ങുകയായിരുന്നു അപ്പോൾ.. മനയുടെ മുന്നിൽ പടിപ്പുരക്ക് പിന്നിലായി തലയുയർത്തി ഇടവും വലവും രണ്ട് കരിവീരന്മാർ തന്നെ കാത്തിരിക്കയാണ്. തുറന്ന് കിടന്ന പടിപ്പുര വാതിലിന് മുന്നിൽ റേഞ്ച് റോവർ നിർത്തി ഡ്രൈവർ അയാൾക്കായി പിൻവാതിൽ തുറന്നു. പടിചവുട്ടി അകത്തേക്ക് കയറിയപ്പോൾ തന്നെ അയാൾ കണ്ടു അങ്ങ് മനയുടെ പൂമുഖത്ത് തെളിഞ്ഞു കത്തുന്ന പത്ത് തിരിയിട്ട ആട്ടവിളക്ക്, പഴയ പ്രൗഢിയുടെ അതെ തെളിച്ചത്തിൽ പ്രോജ്വലിക്കുകയാണ്. എട്ടുകെട്ട് ആകെ തെളിയുന്ന വൈദ്യുത ദീപങ്ങൾ അയാളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് എന്ന് തോന്നി.

അഭിമാനം കൊണ്ട് നെഞ്ചുയർത്തി മുന്നോട്ട് നടന്ന അയാളുടെ കണ്ണിൽ പൂമുഖ കോലായിൽ മെല്ലിച്ചു ശുഷ്കിച്ച ഒരു ശരീരം തെളിഞ്ഞു. പകുതി നരച്ച നെഞ്ചിലെ രോമങ്ങൾ തഴുകി നിന്ന മുഖത്ത് അപ്പോഴും ദൈന്യതയായിരുന്നു.. ഇടവും വലവും അമ്മയും ഓപ്പോളും അവരുടെ മുഖത്തും വിഷാദച്ഛവി പടർന്നിരിക്കുന്നു.

നരേന്ദ്രൻ ഒന്ന് നിന്നു.. അവരുടെ പുച്ഛിച്ചുള്ള ചിരി അട്ടഹാസമായി മുഴങ്ങിയപ്പോൾ അയാൾ ഒന്നുകൂടി പരിഭ്രമിച്ചു.. ഇവർ എന്താണ് ഇങ്ങനെ.. എല്ലാം നേടി തിരികെ വരുന്ന തന്നെ അനുമോദിക്കയല്ലേ വേണ്ടത്.. ശരീരത്തിൽ ഒരു അസ്വസ്ഥത പടർന്നപ്പോൾ അയാൾ തന്റെ വിറയ്ക്കുന്ന കൈകളിലേക്ക് നോക്കി.. അതിൽ നിന്ന് ഇറ്റ് വീഴുന്ന ചോരയുടെ മെഴുക്ക്‌ കണ്ടപ്പോൾ അയാൾ പിന്നോട്ട് ചാടി.. പോക്കറ്റിൽ നിന്ന് തൂവാല എടുത്ത് കൈ അമർത്തി തുടച്ചെങ്കിലും ചോരയുടെ നിറം മാറിയില്ല.. പക്ഷേ.. ആ വെള്ള തൂവാല ചുവന്നു.. അവൻ തിരിച്ചറിയുകയായിരുന്നു.. എല്ലാം ഉള്ളിൽ ബന്ധിച്ചു സാത്വികത്വം നേടിയ ബ്രഹ്മജ്ഞാനി എന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നു.. അവർ ശരിക്കും തന്നെ പരിഹസിക്കുകയാണ്.. അയാൾ എല്ലാം നഷ്ട്ടപെട്ട ഒരു ഭിക്ഷാംദേഹിയെപ്പോലെ മനയുടെ മുറ്റത്ത് പകച്ചു നിന്നു..
കടുന്തുടിപെരുക്കവും ചടുലതാളങ്ങളും
കരളിന്റെ തേങ്ങലായ് പ്രതിധ്വനിക്കെ
കരുതലോടൊരു ചിന്ത മഥിക്കുമാവേള
കാതിലെ മേളത്തിൻ ചെറു അറുതിയായി

വേദിയിലലറുന്ന ഭാഷണ സിംഹിണിയിൽ
വേദനക്കും മേലെ സ്വയം മേനിനടിക്കൽ
വേപഥു അവൾക്കുണ്ട് നാടിൻ നടയ്ക്കല്ല
വേദാരണ്യക വേഷ നടനകാവ്യയുഗളമല്ലേ

കുടിലുകൾ കൊട്ടാരചമയങ്ങളണിയുമ്പോൾ
കുടിലത നശിക്കുമോ ഈ നടവഴികളിലും
കേട്ടുവോ അവധൂതവചനങ്ങൾ ഒരു കാലം
കനിവില്ലാഭ്രാന്തർ നിറയുമീ ഹരിതഭൂമികയും

ദ്രുതഗതി താളമേളം ഉയരും കാവ് തീണ്ടൽ
ദുരിതക്കയങ്ങളെ ആർപ്പാൽ അവഗണിക്കേ
ദുരഭിമാനത്തിൻ കോവിലുകൾ തകരട്ടെ
ദുര്യോധനവേഷം മണ്ണിൽ പകർന്നാടിടട്ടെന്നും

എങ്ങോ മുഴങ്ങും കടുന്തുടിയൊച്ചയുയരുന്നു
എതിരില്ലാ പദമായി ചൊല്ലിയാടിടുന്നെന്നും
എന്നും തലമുടിയഴിച്ചാടി കന്യകാക്കൂട്ടങ്ങളും
എള്ളിൻ പൂവുപോൽ ശ്രീയായ് ചീപൊതിയും

ഇന്നും വിളിക്കുന്നു എന്നുള്ളിൽ ഗ്രാമഭംഗി
ഇവിടെ അവശേഷിപ്പാൻ ഹരിതകളങ്ങളില്ല
ഇന്നും മരിക്കയാണാ നെല്ലിൻ കതിർക്കുല
ഇതിലും ഭേദമമ്മേ നിൻ മൃത്യുദണ്ഡനങ്ങൾ