പ്രിയനായി പ്രണയിനി
ഇത് ഒരു പ്രണയകാവ്യം .കണ്ണുകളറിയാതെ പ്രണയിച്ച ജീവനുകൾ.അവർ സഞ്ചരിക്കാൻ ആഗ്രഹിച്ചത് പ്രണയത്തിലൂടെ മാത്രം .കാലം പ്രണയത്തിനു എന്തെല്ലാം അനുമാനങ്ങളാണ് നൽകിയിരിക്കുന്നത് .ലോകം പുരോഗമനത്തിൻറെ ഉന്നത സാമ്രാജ്യം കിഴടക്കി കൊണ്ടിരിക്കുന്നു.എന്നിട്ടും മാറാത്ത ചില അനീതി ഹേയ്, ..അല്ല മറ്റെന്തൊ അതിനെ എങ്ങനെ പറയണമെന്നറിയില്ല..ഞാനറിയാതെ തന്നെ എൻറെ ജീവിതം നിയന്ത്രിക്കാൻ ആരൊക്കെയൊ ഉണ്ട്, ഈ കാവ്യത്തിലെ പ്രണയിതാക്കളെ നിയന്ത്രിക്കാനും അവരുണ്ടായിരുന്നു.പക്ഷെ അവരുടെ പ്രണയം അനിയന്ത്രിതമായി ഒഴുകി കൊണ്ടിരുന്നു.. അതിനിടയിൽ ആരൊ പറഞ്ഞു പ്രണയം പരിപൂർണമാകണമെങ്കിൽ വിവാഹം കഴിക്കണം.അടുത്ത കടമ്പ കുട്ടികൾ ,പിന്നെ അവരുടെ ജീവിതം...അങ്ങനെ അങ്ങനെ.. കാലം പറഞ്ഞ കഥകൾക്കൊപ്പം ജീവിക്കുന്നവർ.കാലം പറഞ്ഞതനുസരിച്ച് ബാല്യവും കൌമാരവും കഴിഞ്ഞ് അവർ യൌവനത്തിൽ.... ഇന്നവർ കണ്ടുമുട്ടി.....
ഇന്ന് രണ്ട് ഹൃദയങ്ങൾ തമ്മിൽ കണ്ടുമുട്ടി….
രണ്ടു ഹൃദയങ്ങൾ മാത്രം.
ഒരു നോക്കു കാണേണമെന്നു നിനച്ചിട്ട്
രണ്ടു മിഴികൾ എന്നെ തഴുകിയ മാത്രയിൽ...
കൺതിരിഞ്ഞു നടന്നു ഞാൻ.
കൺമുനകൊണ്ടെൻ ഹൃദയത്തെ
തലോടിയപ്പോളെല്ലാം...
കാർമേഘ ചുരുളുകൾ നിന്നെ നനച്ചു.
ഇനിയുമൊരു പേമാരിയിൽ... നീ വിതുമ്പാൻ
ഞാൻ അനുവദിക്കുമോ...ഇല്ല.
കാണാതിരുന്നിട്ടും... ഒന്നിച്ചരികിലുള്ളപ്പോൾ
നീയുതിർത്ത നിനടരുന്ന
ശബ്ദം... പ്രണയ ഗീതമായി
ഇന്നുമെൻ സിരയിൽ മുരളുന്നു.
.
ഇനിയൊരു നോക്കു കാണും വരെ പ്രിയാ....
എൻ ജീവസ്പന്ദനം.. നിൻ പ്രണയഗിതം.
അകന്നിരിക്കാം അകലത്തിടത്തോളവും.
ഏറെ നേരമായി... നീ.. അരികിലില്ലാതിരുന്ന നേരം
ഞാനൊരുനോക്കു നിനച്ചു..
നീയെനടുക്കൽ ഓടിയെത്തിയങ്കിൽ.
എങ്കിലും നീ വരും പാത...
തിരക്കേറിയതെല്ലെ... അതുക്കൊണ്ടു മാത്രം..
എൻ നൊമ്പരം.. ചെറു പുഞ്ചിരിയാലടക്കി ഞാൻ.
എന്നും നിൻ ഓർമ്മ... എന്നും നിൻ കൂട്ട്...
പുഞ്ചിരിയായി.. നുകരാനാനെനിക്കിഷ്ടം.
ഇന്നു നിൻ പുഞ്ചിരി...ഇന്നു നിൻ നൊമ്പരം...
ഇന്നു നിൻ സ്നേഹനിശ്വാസവും...
ഇനി എന്നുമെൻ പ്രണയാർദ്രതക്ക്.
ഇനി നീ എൻ ഓർമ്മകളിലെല്ല
ഓർക്കാനെനിക്കാവില്ല നിന്നെ
എൻ ജീവ നിശ്വാസമാണു നീ..
നിന്നിലലിഞ്ഞൊരീ ശ്വാസവും
ഇനിയുമലിയത്തൊരീ ജീവശ്വസവും നിനക്കായി മാത്രം....
മറന്നു പോയ ഓർമ്മകളിൽ നീയില്ല.
കണ്ണടച്ചാൽ മുന്നിലിന്നു... നിൻ മുഖം മാത്രം.
എന്നേ നമ്മള്ളൊന്നിച്ചു...,ഇന്നിതാ...
എന്നെയും നിന്നെയും കരുതുന്നോർക്കായി മാത്രം
കേവലം ഒരു മുഴം പോലുമില്ലാ..
ചരടിനാലെനേയും... നിന്നെയും... അത്രയുമെല്ലാതാക്കിയില്ലെ.
നമ്മുടെ പ്രണയവും അനന്തമെല്ലെ...
ഇനി നിനക്കായീ ജീവിതമാലയും.
തുടരാം... ഒന്നും ഒടുക്കാതെയീ.. പുതിയ നാളുകൾ
ഇനി ഒന്നിച്ചു കേൾക്കാം... പുതു പ്രണയ ഗീതവും.
പ്രണയത്താൽ തളിർത്തൊരി, നാമ്പിനെ.....
നിശ്ചലമാക്കാനൊരുജന്മം ഇതുവരേയുമില്ലയിയുലകിൽ...
എന്നിട്ടുമെന്തേ അകന്നിരുന്നെന്നോർത്താൽ...
നിനക്കായി തരാനൊരു മറുപടി...
എൻ പക്കലിന്ന് മൌനം മാത്രം...മൌനം മാത്രം...
ഇന്നിതാ ഏറെ ദിനങ്ങൾ കഴിഞ്ഞ്...
ഞാനറിയുന്നാ... പേമാരിയെ...
മഹാ...മാരിയായി മാറിയ പേമാരിയെ..
ഇന്നു കുത്തുവാക്കുകളാൽ നനയുന്നു നാമിരുവരും..
ഉറ്റചേർച്ചക്ക് ശേഷം.. എനിക്കും... നിനക്കും...
നമുക്കിരുവർക്കുമായി... ഒരു മൊട്ടും വിരിഞ്ഞതില്ലത്രെ.
എന്നെ ഇനിയും... കുത്തി നൊവിക്കട്ടെ..
ആ കാഴ്ച്ച നിൻ മുന്നിലാകരുതെ....
നിൻ നെഞ്ചു നുറുങ്ങുന്നതറിയുന്നതേൽക്കാൻ
എൻ ഹൃദയസ്മൃതിക്കാകുമോ....
എനിക്കും നിനക്കുമായി പിറന്നൊരു
പ്രണയമുണ്ടന്നും നമുക്കായി
മറ്റൊന്നുമില്ലെങ്കിലും.. നിനക്കിന്നുമെന്നൊടുള്ള...
പ്രണയമാണെൻ ജീവിത സാഫല്യവും.
ജീവിതമേ..... നീ ചഞ്ചലമായിരിക്കെ
ഞാനുമെൻ പ്രിയനും ചേർന്നൊരു.....
വിധിയിന്നെഴുതി തുടങ്ങുകയായി....
ഏതോ മരത്തിൽ നിന്നുതിർന്നോരു ഫലത്തെ...
അല്ല ,ഉതിർത്തൊരു പൈതലെ.....
അമ്മതൊട്ടിലിൽ ബാക്കിയായൊരു പൂവിനെ...
ഒന്നിച്ചെടുക്കാം... ഒന്നിച്ചൊരു വാൽസല്യ
പുതപ്പുകൊണ്ടവളെ തലോടാം...
ഇവളുടെ ലോകം ഇവൾ തന്നെ രചിക്കട്ടെ
ആരൊ കുറിച്ചൊരു വരികൾക്കൊത്തെല്ല
അവളുടെ പാട്ടുകൾ...അവളുടെ പാട്ടിനു
ഒരീണമായി മാത്രം ഞാനും നീയും.
ഇതാണു പ്രിയാ... നിനക്കായി...എൻ പ്രണയ സമ്മാനം.
ഏറെ നാളുകൾക്കപ്പുറം
ഈ പ്രിയതോഴി.... നിൻ മാറിൽചാഞ്ഞുകൊണ്ടെൻ....
അവസാനനിശ്വാസവും നിനക്കായി തന്ന് പൊലിയുമ്പോൾ..
നിനക്കു കൂട്ടായി അവളുണ്ടാകും...
നമ്മുടെ പ്രാണനായി.... തീർന്നൊരു മുത്ത്..
പ്രിയനായി ഈ പ്രണയിനി തന്നൊരു പൂവ്.
.........................പ്രിയനായി പ്രണയിനി...........................
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക,പറയുക
ഈ കാവ്യം നിങ്ങളോട് എന്താണ് പറയുന്നത് .
comment it
please support
ഇഷ്ടമായെങ്കിൽ 🧡❤🧡❤🧡ഒരുപ്പാട് സ്നേഹത്തോടെ മാത്രം ഞാൻ.
നന്ദി