Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

സുവർണ്ണ മേഘങ്ങൾ - 6

.സുവർണ മേഘങ്ങൾ
' ഭാഗം 5 '
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

രചന : റിഥിന . വി . ആർ .
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ..
അതിരാവിലെ വരെ കണ്ണന് ആ പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ടതായി വന്നു .
അവൻ വല്ലാതെ അസ്വസ്ഥതയിൽ ആയിരുന്നു.. ..

ഹൃദ്യയെ കാത്തിരുന്ന അവന്റെ തോൾ മേൽ ഒരു പോലീസ് ഉദ്യോഗസ്ഥർ വന്നു വിളിച്ചു . അയാള് അവനോട് കാര്യങ്ങൾ തിരക്കി .

" താൻ ഈ ഹൃദ്യ എന്ന് പറയുന്ന കുട്ടിയുടെ ആരാണ് "
വളരെ പരിഭ്രാമത്തോടെ അവൻ പറഞ്ഞു
"എന്റെ ഓഫീസിൽ ജോലി ചെയ്യുന്ന കുട്ടിയാണ്... .
അതു കൂടാതെ തന്നെ ആ കുട്ടിയെ എനിക്ക് പരിചയമുണ്ട് , "

" അത് കൂടാതെ എന്ന് പറയുമ്പോൾ എങ്ങനെയാ "🤨 😤


പോലീസ്ക്കാരൻ അൽപ്പം സംശയ ഭാവത്തിൽ അവനോട് തിരക്കി .
അവൾ ഒരു ചാരിറ്റി വർക്കർ ആണ് . ഞാൻ വളർന്നതും പഠിച്ചതുമൊക്കെ ഒരു അനാഥാശ്രമത്തിൽ ആണ് , അവൾ അവിടെ വരാറുണ്ട്... . ഞാൻ അവിടെ അടുത്താണിപ്പോൾ താമസം , എന്റെ അമ്മയും അവിടെ പോകാറുള്ളത് കൊണ്ട്.. അങ്ങനെ അറിയാം സർ "
" ഹും "
പോലീസ് കാരൻ ഒട്ടും തൃപ്‌തമല്ലാതെയും അൽപ്പം അലോസരത്തോടെയും ഒന്ന് മൂളി .
പോലീസ് കാരൻ അവനോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് പോകവേ , കണ്ണന് പോലീസ് കാരന് കുറുകെ ചെന്ന് നിന്ന് ചോദിച്ചു .
" സർ അവൾക്ക് എന്ത് പറ്റിയെന്നു പറഞ്ഞില്ലല്ലോ.. ഇന്നലെ രാത്രി ഞാൻ ഇവിടെ എത്തിയതാണ് , എന്നിട്ട് ഇത് വരെ അവളെ പറ്റി വിവരമൊന്നുമില്ല... നിങ്ങൾ കുറച്ചു പോലീസ് കാര് അങ്ങോട്ടും ഇങ്ങോട്ടും ഫോൺ ചെയ്യുന്നതല്ലാതെ... . 😩😖 "
അവന്റെ സ്വരത്തിൽ അല്പം ദേഷ്യവും കുറ്റബോധവുമൊക്കെ ഉണ്ടായിരുന്നു.

പോലീസ് കാരൻ അവനോട് ദേഷ്യപെട്ടു.

എന്നിട്ട് പറഞ്ഞു :
" എന്താടാ കഴിഞ്ഞോ നിന്റെ പ്രസംഗം..
നൂറു കൂട്ടം പ്രശ്നങ്ങൾക്കിടയിൽ ആണ് അവന്റെ മറ്റവളുടെ കാര്യം തിരക്കി വരുന്നേ.."
കണ്ണന് ആ പോലീസ് കാരനെ കൈ ഓങ്ങാൻ തോന്നി...🤬😡 ..
പിന്നേ ഹൃദ്യയെ കുറിച്ചോർത്തു... . അവന് പോലീസ് കാരോട് പറഞ്ഞു... അല്പം ദേഷ്യത്തോടെയും പുച്ഛത്തോടെയും ,
" സർ ഇനി നിങ്ങൾ അവളെ കുറിച്ച് അന്വേഷിക്കണ്ട , എന്റെ പെണ്ണാണ് കാണാതായെക്കുന്നേ അവളെ കണ്ടുപിടിക്കാൻ എനിക്ക് അറിയാം...മനസാക്ഷി ഇല്ലാതെ..കഴുകാൻമാരാണ് നിങ്ങൾ. "
" ഓ അതേടാ ഞങ്ങൾ കഴുകന്മാർ തന്നെയാടാ.. . എന്തേയ്.. . നിന്റെ മറ്റവളുടെ ശവം ഞങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട് ഇനി അതിനെ കൊത്തി പെറുക്കി തിന്നണം... ഞങ്ങൾ കഴുകന്മാർ തന്നെയാടാ ഉവ്വേ, നിന്നക്കെന്തേലും ചെയ്യാനോ.. പറയാനോ ഉണ്ടോ.. ഉണ്ടേൽ ദാ ചെയ്യ്... പക്ഷേ നീ ഇപ്പോൾ ഞങ്ങളുടെ കസ്റ്റഡിയിൽ അല്ലേ...
ഇപ്പോ എന്നാ ചെയ്യാനാ..."

കണ്ണൻ അവൾ മരിച്ചെന്നറിഞ്ഞ നിമിഷം തളർന്നു പോയിരുന്നു.. അവനെ പ്രേതിയാക്കിയെന്നും അവൻ മനസിലാക്കി... അവൾ മരിച്ചെന്ന് അറിഞ്ഞപ്പോഴേ ജീവച്ഛവമായി മാറിയ അവന് പോലീസ് കാരെ എതിർക്കാൻ വാക്കുകൾ കിട്ടിയില്ല.. അവൻ ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു...

"സർ എന്റെ ഹൃദ്യ മരിച്ചിട്ടില്ല. . . അവൾക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല...
എനിക്ക് അവളെ കൊല്ലാൻ പറ്റില്ല... 😭😭 ."

കണ്ണനെ പോലീസ്കാർ ലോക്കപ്പിൽ ഇട്ടു..
പോലീസ്ക്കാരൻ വണ്ടിയെടുത്ത് ഹോസ്പിറ്റലിലേക്ക് പോയി.. അവിടെ ഹൃദ്യയുടെ പോസ്റ്റ്‌മോർട്ടം നടക്കുകയായിരുന്നു. അവളുടെ ശരീരമാസകലം മുറിവുകളാൽ വൃണപ്പെട്ടിരുന്നു......

ഇതേ സമയം പത്രമാധ്യമങ്ങളിലും മറ്റും ഈ വാർത്ത പരന്നിരുന്നു.

' യുവതി ദുരുഹസാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് വ്യവസായ പ്രേമുഖൻ അറസ്റ്റിൽ '
' യുവതിയുടെ മരണത്തിൽ അനാഥശ്രമത്തിനും പങ്കുള്ളതായി സൂചന '

നമ്മുടെ മാധ്യമമല്ലേ പൂർണമായിട്ടുള്ള വാർത്ത അറിയുന്നതിന് മുന്നേ തന്നേ ഇതുപോലുള്ള വാർത്തകൾ അവർ പടച്ചു വിട്ട് കാണും .

ആശ്രമത്തിലും ഹൃദ്യയുടെ വീട്ടിലും എല്ലാവരും എല്ലായിടവും ഒരു മൂകാവസ്ഥയിലായി .

അവസാനമായി ഹൃദ്യയുടെ ഫോൺ സ്വിച്ച് ഓൺ ആയത് ആശ്രമ പരിസരത്താണ് . അതിന് ശേഷം അവൾക്ക് എന്ത് പറ്റി ആര് എന്ത് ചെയ്തു എന്നതിന് ഒരു തെളിവുമില്ല . ആശ്രമം സംശയത്തിന്റെ നിഴലിലുമായി .

ഹൃദ്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അവൾ ദാരുണമായി ചൂഷണത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തി.
എല്ലാവരും പത്രമാധ്യമങ്ങൾ അടക്കം ഇതൊരു റേപ്പ് കേസ് ആണെന്ന് ആയിരുന്നു കരുതിയിരുന്നത്. എന്നാൽ ഹൃദ്യ റേപ്പ് ചെയ്യപെട്ടിട്ടില്ല. പക്ഷേ ഏറെ മുറിവുകൾ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നു. കത്തികൊണ്ട് മേലാസകലം കൊറിയ പാടുകൾ. പകയോടെ ആരോ കുത്തിയിറക്കിയ വാൾമുനകളുടെ ആഴം.

*. *. *. *. *. *. *. *. *. *. *. * . *

കണ്ണനെ അധികനേരം പോലീസ് കാർക്ക് സ്റ്റേഷനിൽ തള്ളാൻ കഴിഞ്ഞില്ല ഹൃദ്യ മരിച്ച സമയം പിറന്നാൾ ആഘോഷതിലായിരുന്നെന്ന് തെളിയിച്ചു അവന് ജാമ്യം ലഭിച്ചു.
എന്നിട്ടു ഇതൊന്നും അറിയാത്ത ആൾക്കാർ എല്ലാം കുറ്റവാളി അവനാണെന്നെല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു .

ഹൃദ്യയുടെ കൊലപാതകം അന്വേഷിക്കാൻ വീണ പ്രതാപ് എന്ന ഐ. പി.എസ്. ഓഫീസർ ചാർജ് എടുത്തു .അവർ അന്വേഷണം തുടങ്ങി,അതിന്റെ ഭാഗമായി അവർ ഹൃദ്യയുടെ വീട് സന്ദർശിച്ചു അവിടെ അന്നേരം ദിവ്യയും അനിയനും അമ്മയും ഉണ്ടായിരുന്നു .വീണ മാഡം ദിവ്യയെ ചോദ്യം ചെയ്തു.

. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
.
.
.
.
.
.
.
.
.
തുടരും. . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

നോവലിനെ കുറിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും.. നിർദേശങ്ങളും രേഖപ്പെടുത്തി, , പ്രോത്സാഹിപ്പിക്കു .
Rate 🌟
Like ♥️
Follow 😍
Comment 🤗


🙏🏼 🙏🏼 🙏🏼

നന്ദി 🥰 .
.. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. ..
.. .. .. .. .. .. .. ... ... ... .. ... .. ... .. .. ... ... .. .. ...