Read Copper by Archana_Ambujakshan

ചെമ്പകം

മുറ്റത്തെ ചെമ്പകചോട്ടിൽ ചെമ്പകം പറിയ്ക്കാൻ കൈയെതിക്കുന്ന അമ്മുവിനെ നോക്കി ചിരിക്കുവാണ് ദേവനും അമ്മയും.... ഉമ്മറത്തിണയിൽ ചൂട് ചായ ആവിപാറുന്നു.... ഉടുത്ത മുണ്ട് മടക്കി കുത്തി ദേവൻ അവൾകരിൽ ചെന്ന് നിന്നു... കണ്ട ഭാവം പോലും നടിക്കാതെ ചെമ്പകത്തിന്റെ ശിഖരം തനിലേക്ക് അടുപ്പിച്ച് അതിലുള്ള  ഓരോ ചെമ്പകപൂവും ശ്രദ്ധയോടെ കിള്ളിയെടുക്കുകയാണ് അമ്മു....

"വേഗം വളരണോട്ടോ... എന്നാൽ അല്ലെ എനിക് നിന്നെ പറിച് ചുമ്മാ നുളികളയാൻ പറ്റുകയുള്ളു...."

ആ വാക്കുകളിൽ ആശങ്ക കലർന്നിരുന്നു.... പാതിവിടർന്ന ചെമ്പകം കൈയിലെടുത് കുസൃതിയോടെ പറയുന്ന അമ്മുവനെ ദേവൻ സംശയത്തോടെ   ഉറ്റിനോക്കുവായിരുന്നു..... കൈയിൽ നിറച്ച ചെമ്പകം അവൾ ദേവന്ന് നേരെ നീട്ടി.... പ്രസന്നമായ അവളുടെ മുഖം നോക്കി ചിരിച്ചുകൊണ്ട് അവൻ കൈയിൽ നിന്ന് ഒരു ചെമ്പകം എടുത്ത് അവളുടെ വർണ്ണതലമുടിയിൽ ചാർത്തികൊടുത്തു.... ഇമവെട്ടാതെ അവളെ നോക്കി നിന്ന അവനെ അവൾ ഒന്ന് കണ്ണ് ചിമ്മികാണിച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു നീങ്ങി......പുറകെ ദേവനും....


ചെമ്പക പൂക്കളെല്ലാം വരാന്തയിൽ വെച്ച് അമ്മു അതിനടിത്തായിരുന്നു.... ഓരോ പൂവിതൾ നുളുമ്പോഴും അടുത്തിരുന്ന ദേവനെ നോക്കി മുഖം കൊട്ടി അമ്മു പിറുപിറുക്കണുണ്ടായിരുന്നു...
പൂക്കളെല്ലാം അടർത്തി കളഞ്ഞ ശേഷം അമ്മു അരികിലിരുന്ന ദേവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

"ദേവേട്ടാ.... "
അമ്മു അവന്റെ താടിയിലൂടെ പതിയെ കൈയോടിച്ചു.....

"മ്മ്....."

"നമുക്ക് അവിടെ ആഹ് കുന്നിന്റെ മേളിൽ പോയാലോ..."
അമ്മു കുന്നിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു....

അപ്പോഴേക്കും ആകാശമാകെ  ചുമപ്പ് പ്രഹരിച്ചിരുന്നു..... പക്ഷികളെല്ലാം  കൂട്ടിൽ കയറാനുള്ള തിരക്കിലാണ്... ഇതിനിടയിൽ  എന്നോളം തെക്കൻ  കാറ്റ് ഇരമ്പി വീശുന്നുണ്ട്...


"ഇപ്പൊ ഇത്ര നേരായില്യേ അമ്മു.... നാളെ കാലത്ത് പോകാം "
ദേവൻ  അവളുടെ  മുടിയിഴകളെ വാത്സല്യത്തോടെ തലോടി....

"പറ്റൂല...!!!"
അമ്മു ശ്യാട്ട്യത്തോടെ  ദേവന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി.....


"പറ്റണം!!!"
ദേവൻ കടുപ്പിച്ച് പറഞ്ഞതും  അമ്മുവിന്റെ നഖം അവന്റെ നെഞ്ചിൽ പോറൽ സൃഷ്ടിച്ചു.......


വേദന കടിചുപിടിച്ചെന്നോളം  അവൻ അവളെ  തന്റെ  നെഞ്ചിൽ നിന്നും അടർത്തിമാറ്റി.......

" ഞാൻ  ഒരെണ്ണം അങ്ങ് വെച്ച് തന്നാലുണ്ടല്ലോ അമ്മു.... "
ദേവൻ തന്റെ നെഞ്ചിൽ തടവി കൊണ്ട് പറഞ്ഞു....

"നൊന്തോ ദേവേട്ടാ.... "
അവൾ വ്യാകുലതയോടെ അവനെ നോക്കി ചോദിച്ചു....

" നിന്റെ വികൃതി ഒരുപാട് ആവുന്നുണ്ട്ട്ടോ അമ്മു.... എന്റെ കൈയിൽ നിന്ന് വാങ്ങേണ്ടങ്കിൽ എഴുനേറ്റ് പോക്കോ നിയ്....."

ദേവൻ പറഞ്ഞ് നിർത്തിയതും അമ്മു മുഖം കൊട്ടി ഉമർത്തുനിന്നും എഴുനേറ്റുപോയി....
  🌸🌸🌸🌸🌸🌸🌸🌸


"സമയം ഇത്രായില്യേ അമ്മു... ദേവനെ വിളിച്ചോണ്ട് വാ...അപ്പോഴേക്കും ഞാൻ അത്താഴം വിളമ്പിവെയ്ക്കാം....."


അവസാന പപ്പടവും കോരി പാത്രത്തിലാക്കി അമ്മു ദേവനരികിലേക്ക് നടന്നു..... ഗോവണി പടിക്കൾ കയറുമ്പോൾ ദേവൻ തന്നേ ശാസിച്ചത് മാത്രമേ അവളുടെ മനസ്സിൽ തെളിഞ്ഞുള്ളു....


റൂമിലെ ഒരു ചാരൂകസേരയിൽ എന്തോ ചിന്തയിൽ കിടക്കുവാണ് ദേവൻ.... കൈയിൽ ഫോൺ ഉണ്ട് അതിൽ എന്തോ കാര്യമായി നോക്കുവാണ് എന്ന് അവൾക്ക് തോന്നി....


അമ്മുവിന്റെ  സാന്നിധ്യം മനസിലാക്കിയ ദേവന്റെ കണ്ണുകൾ ഫോണിൽ നിന്നും അവൾക്ക്‌ നേരെ പാഞ്ഞു...

"അത്താഴം കഴിക്കുവാൻ അമ്മ വിളിക്കുന്നു "
ഗൗരവത്തോടെ പറഞ്ഞവൾ ഗോവണിപടിക്കളിറങ്ങി...

വൈകുനേരത്തെ ആ ഇടച്ചിലിന്നു ശേഷം അമ്മു ദേവന്നരികിൽ വന്നതേയില്ല!!
ദേവനെ കണ്ടാൽ മുഖം കൊടുക്കാതെ അമ്മയുടെ അരികിൽ ചുറ്റിപറ്റി നില്കും... ശേഷം ഇപ്പോഴാണ് ഒന്ന് മിണ്ടുന്നത് തന്നെ....അതും.......
കയ്യിലിരുന്ന ഫോൺ ബെഡിൽ വെച്ച് ദേവൻ ഗോവണിപടിക്കൾ ഇറങ്ങി.....
അത്താഴം കഴിക്കാൻ ഇരിക്കവേ...

"കൈ കഴുക്കിട്ട് വന്ന് ഇരുന്നൂടെ ദേവ....."
അമ്മ ശാസനയെന്നോളം പറഞ്ഞുനിർത്തി...
ദേവൻ അലസതയോടെ എഴുനേറ്റ് കൈകഴുക്കാൻ തിരിഞ്ഞു.....
അപ്പോഴും അമ്മുന്റെ കണ്ണുകൾ യന്ത്രമെന്നേണ അവനെ പിന്തുടരുന്നുണ്ടായിരുന്നു..."മോളെ... അവന് ചോറ് വിളമ്പി കൊടുക്ക്....."
അമ്മ ഇരുവരേം നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...


"മ്മ്..."
അമ്മു അമ്മയെ നോക്കി തലയാട്ടി... ദേവന്ന് വിളമ്പാൻ ആരംഭിച്ചതും അവൻ അവളെ തടഞ്ഞു....


"അമ്മയ്ക്ക് വിളമ്പി തരാൻ വല്ല പ്രയാസം ഉണ്ടോ........പറ്റില്ലെങ്കിൽ പറ ഞാൻ തനിയെ വിളമ്പി കഴിച്ചോളാം......"
ദേവന്റെ മുഖം എന്തനില്ലാതെ ചുമക്കാൻ തുടങ്ങി....


"ഇതെന്താ ഇപ്പൊ ഇങ്ങനെ.... ദേവ നിന്റെ ഭാര്യ അല്ലെ അമ്മു.... അവൾ വിളിമ്പിന്നു വെച്ച് ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ല!!!!..... മോളെ... നീ വിളമ്പി കൊടുക്ക്...."


ചോറെടുത്ത് വീണ്ടും അമ്മു വിളമ്പാൻ ആരംഭിച്ചതും... ദേവൻ ഇരുപ്പിടത്തിൽ നിന്ന് എഴുനേറ്റു...


"വേണ്ട!!!എഴുനേൽക്കണ്ട... ഞാനായിട്ട് ആരുടെയും വിശപ്പ് കെടുത്തുന്നില്ല!!!"


കയ്യിലിരുന്ന ചോറും പാത്രം അമ്മു അമ്മയ്ക്ക് നേരെ നീട്ടി.....
അമ്മയോട് വിളമ്പാൻ ആവിശ്യപെട്ടു....
അപ്പോഴും അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.....കഴിച്ചോണ്ടിരുന്ന ഭക്ഷണം മതിയാക്കി അവൾ കൈകഴുക്കി..... ഇതൊന്നും ശ്രദ്ധിക്കാതെ ദേവൻ അമ്മയെ നോക്കിയിരുന്നു....
അമ്മു അമ്മയെ നോക്കി കഷ്ടിച്ച് ഒന്ന് ചിരിച് കാട്ടി അടുക്കളയിലേക്ക് നടന്നു....


"ദേവ....!!!കണ്ടോ മോൾക്ക് വിഷമം ആയിലെ.... കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞില്ല!!!പാവം ന്റെ കുട്ടിയെ വിഷമിപ്പിക്കാൻ ആണോ നിന്റെ ഭാവം...."
ഇതെല്ലാം കേട്ടു എന്നാൽ കേട്ടില്ല, എന്ന മട്ടിൽ ഇരിക്കുവാണ് ദേവൻ....

"ദേ ഞാൻ പറഞ്ഞേക്കാം... ന്റെ കുട്ടിയെ നോവിച്ച എനിക് സഹിക്കില്ലാട്ടോ ദേവ.... നല്ല അടി വെച്ച് തരും ഞാൻ... പോത്ത് പോലെ ആയിന്ന് നോക്കില്ല!!!അല്ല വഴക്ക് ഇടാൻ മാത്രം എന്താ ഇപ്പ ഉണ്ടായേ...!!!"

"അമ്മേ...."

മറുവശത് നിന്ന് അമ്മുന്റെ വിളിക്കേട്ടതും ദേവനും അമ്മയും അവളെ നോക്കി....


"ഞാൻ..... ഇന്ന്....അമ്മയുടെ കൂടെ കിടന്നോട്ടെ...."

അമ്മ ആദ്യം ദേവനെ നോക്കി കണ്ണുരുട്ടി.... ശേഷം കയ്യിലിരുന്ന പാത്രം മേശയിൽ വെച്ച് അമ്മുവിനരികിലേക്ക് വന്ന് നിന്നു....
"മോൾടെ ഇഷ്ട്ടം"
അതും പറഞ് അമ്മ അവളുടെ മുടിയിഴകൾ വാത്സല്യത്തോടെ തലോടി.....അമ്മയുടെ കണ്ണിലലൂടെ തന്നോട് ഉള്ള സ്നേഹവും വാത്സല്യവും കരുതലും അവൾ കണ്ടറിഞ്ഞു.... 


ഇതെല്ലാം കണ്ടും കേട്ട് ഇരിക്കുവാണ് ദേവൻ...

ദേവൻ കഴിക്കുന്നത് നിർത്തി കൈകഴുകാനായി തിരിഞ്ഞു...

"എന്താ ദേവ ഇത്.... ഇപ്പോൾ അല്ലെ കഴിക്കാൻ തുടങ്ങിയത് അപ്പോഴേക്കും മതിയാക്കിയോ.... ആഹാരത്തോട് തന്നെ കാട്ടണോ ഈ ദേഷ്യോം വാശിയുമൊക്കെ......"

ദേവൻ അമ്മുവിനെ ദേഷ്യത്തോടെ നോക്കി ഗോവണി പടികൾ കയറി മേളിലേക്ക് പോയി.....

"സാരില്യ മോളെ.... അവന്ന് ഇഷ്ട്ടം ഉള്ളവരോടാ ഇങ്ങനെ ദേഷ്യപെടുള്ളു..... മാറും... മോള് കാര്യാക്കണ്ടാട്ടോ...."

അമ്മയുടെ വാക്കുകൾക്ക് പകരമായി അവൾക് ഒരു പുഞ്ചിരി മാത്രമേ നൽകാൻ സാധിച്ചിരുന്നുള്ളു..

          🌸🌸🌸🌸🌸🌸🌸🌸

അമ്മേ..... പാത്രം ഞാൻ കഴുകി വെച്ചോളാം.... തണുപ്പ് അല്ലെ... അധിക നേരം നിൽക്കണ്ട അമ്മയ്ക്ക് കാല് വേദനിയ്ക്കിലെ!!അമ്മ പോയി കിടന്നോള്ളൂ.... "
ചെയ്തോണ്ട് ഇരുന്ന പണി അമ്മുവിനെ ഏല്പിച്ച്  അമ്മ മുറിയിലേക്ക് നടന്നു...."പിന്നെ മോളെ.... വരുമ്പോൾ അമ്മയ്ക്ക് കുറച്ച് കുടിവെള്ളം കൊണ്ട് പൊരൂട്ടോ...."


പാത്രമെല്ലാം കഴുകി അമ്മയ്ക്ക് കുടിയ്ക്കാനായി ഒരു ജെഗ് വെള്ളവുമായി അമ്മു അടുക്കളയിലെ ലൈറ്റ് അണച്ച് പുറത്തിറങ്ങി.... അപ്പോഴാണ് പുറത്ത് തന്നേ കാത്തിരിക്കുന്ന ദേവനെ കാണുന്നത് .... ചുമരിൽ ചാരി  രണ്ട് കൈയും കെട്ടി നിക്കുവാണ് ദേവൻ.... അമ്മുന്നെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് വന്ന് നിന്നു.....

"എന്തിനാ  ഇങ്ങനെ വാശി പിടിക്കണേ....ആരാ കാണിക്കനാ...."


ദേവന്റെ ശബ്ദം ഉയർന്നത്തോടെ അമ്മു അമ്മയുടെ റൂമിലേക്ക് നോക്കി കൊണ്ട് ദേവനോട് സ്വരം താഴ്ത്താൻ ആവിശ്യപെട്ടു....


"അമ്മു നീ എന്തിനാ അമ്മയുടെ റൂമിൽ കിടക്കുന്നേ.... വാശിയാണോ എന്നോട് മിണ്ടില്ലയെന്ന്...."


അമ്മു ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നു...

"നീ എന്താ ഒന്നും മിണ്ടാതെയിരികുനെ..... ഈ ചെറിയ കാര്യത്തിന്ന് ആണോ നീ റൂമിൽ വരാതത്... എത്ര നാൾ ഇങ്ങനെ പോകും....."

ദേവന്റെ ശബ്ദം ഉയരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.....


ഞാൻ വരുന്നില്ല!!! അമ്മു തറപ്പിച്ച് പറഞ്‍ അവിടെ നിന്ന് തിരിഞ്ഞ് റൂമിലേക്ക് നടത്തും അവൻ അവളുടെ കൈയിൽ പിടിച്ച് തന്റെ അഭിമുഖമായി നിർത്തി.....
"ഇപ്പോ റൂമിൽ വനിലെങ്കിൽ നീ ഇനി റൂമിൽ കയറില്ല അമ്മു..
തൊട്ടതിനും പിടിചതിനും ഇങ്ങനെ വാശി കാണിച്ച് പിണങ്ങി നടക്കാൻ ആണ് ഉദേശം എങ്കിൽ ഇനി ദേവേട്ടാന്ന് വിളിച് വരണ്ട...അതുകൊണ്ട് മാരിയാതയ്ക്ക് റൂമിൽ വന്ന് കിടക്ക്‌"

അവസാനം എന്നോളം അവന് പറഞ്‍ നിർത്തി.... വീണ്ടും ഇല്ലന്ന് മറുപടി വന്നതോടെ കയ്യിലിരുന്ന ഫോൺ ഭിത്തിയിലേക്ക് വീശി എറിഞ്ഞുകൊണ്ട് ദേവൻ ഉടുത്ത മുണ്ടും മടക്കികുത്തി വീടിനു പുറത്തേക്ക് ഇറങ്ങി...


ഫോൺ ആക്കെ നാശമായി.... അമ്മുന്ന് മനസിലായി ഇന്ന് വൈകുന്നേരത്തെ സംഭവത്തിന്ന് ശേഷം ദേവനോട് മിണ്ടാത്തതിന്റെ ദേഷ്യവും അരിഷ്യവും ആണ് ഇപ്പോ കണ്ടത് എന്ന്.....അവൾ കൈയിൽ ഇരുന്ന വെള്ളം മേശയിൽ വെച്ച് അമ്മയ്ക്ക് അരികിൽ വന്ന് കിടന്നു....


ഉറങ്ങാൻ ശ്രമിച്ചിട്ടും അവളെ അവന്റെ ചിന്തകൾ വലയം വെച്ച് കൊണ്ടിരുന്നു...... എന്തിനാണ് താൻ ഇങ്ങനെ ചെയുന്നത് എന്ന് വരെ അവൾ  ചിന്തിച്ചുപോയി....
അപ്പോഴേക്കും അമ്മ ഉറക്കത്തിൽ മുഴുക്കിയിരുന്നു.....അവൾ അമ്മയെ മേലെ ഒന്ന് തട്ടി.... അമ്മ നല്ല മയക്കത്തിലാണ് എന്ന് അവൾക് ബോധ്യമായി.... അമ്മയെ ബെഡ്ഷീറ്റ് കൊണ്ട് പുതപ്പിച്ച് അവൾ റൂമിൽ നിന്നും ഗോവണി പടികൾ കയറി ദേവനരിലേക്ക് നടന്നു.... എന്നാൽ  നിരാശയായിരുന്നു ഫലം.... റൂമിൽ കുറച്ച് ചെമ്പക പൂക്കൾ അങ്ങിങ്ങായി വീണ് കിടപ്പുണ്ട്....
അവളുടെ കണ്ണുകൾ മെല്ലെ നിറയാൻ തുടങ്ങി.... താൻ കാരണം ദേവന്റെ മനസ് നൊന്ത് എന്ന് അവൾക്ക് മനസിലായി....
   

അവൾ ബാൽകണിയിലൂടെ പുറത്തേക്ക് കണ്ണോടിച്ചു.....
പുറത്ത് തൊഴുതിനരികിലായി തന്നേ കുറച്ച് സ്ഥലം ഉണ്ട്.... ചില സമയങ്ങയിൽ ദേവൻ അവിടെ ചാരൂകസേരയിട്ട് പാട്ടും കേട്ട് ഇരിക്കാറുണ്ട്...
അമ്മുവിന്ന് ഉറപ്പായി ദേവൻ അവിടെ ഉണ്ടെന്ന്..... അപ്പോഴേക്കും മഴ തകർത്ത് പെയ്യാൻ തുടങ്ങി.... ചെമ്പകമരവും കാറ്റിന് അതിനനുസരിച് താളംപിടിക്കുന്നുണ്ട്...


         🌸🌸🌸🌸🌸🌸🌸🌸

കൈയിൽ ഒരു ചെറിയ വിളക്കും എടുത്ത് അവൾ മുറ്റത്തേക്ക് ഇറങ്ങി...കാറ്റടിച്ച് വിളക് കെട്ടു... വിളക്ക് താഴെ വെച്ച് ഉടുത്ത സാരിതുമ്പ് ഇടുപ്പിൽ കുത്തി... തലയ്ക്ക് മീതെ കൈ വെച്ചവൾ തൊഴുത്തിലേക്ക് ഓടി.....🎶കരിനീല കണ്ണുള്ള പെണ്ണ്.....മഴവില്ലിൻ ചിറകുള്ള പെണ്ണ്....കവിളിലോ കാക്കപൂവിൻ മറുക്കുമായി വന്നോള്....കരിമുകിൽ  ചെല്ലായി മിന്നും മുടി മെടഞ്ഞിട്ടൊള്......കണ്ണിലായി നെഞ്ചിനകത്തായി അന്നൊരികിൽ അമ്പ് നെയ്തതെന്താണ്....🎶

ചാരൂകസേരയിൽ ചാഞ്ഞ് പാട്ട് ആസ്വദിച്ച് കിടക്കുവാണ് ദേവൻ... മഴയോട് ഒപ്പം വീശുന്ന കാറ്റ് ദേവന്റെ നീളൻ മുടിയിഴകളിൽ തട്ടി പായുന്നുണ്ട്.....

  മേലിലുള്ള വെള്ളം കൊടഞ്ഞു കൊണ്ടവൾ  അവനെ വിളിച്ചു.... "ദേവേട്ടാ....."

വിളികേട്ട് ദേവൻ ചാരുകസേരയിൽ  നിവർന്ന് ഇരുന്നു...
"നീ എന്തിനാ ഈ ഇരുട്ടത് ഇങ്ങട് വന്നേ...."

തന്നോടുള്ള ദേഷ്യം അവന്നിൽ നിന്നും വിട്ടുമാറിയിട്ടില്ല എന്നവൾക്ക് മനസിലായി....

"എന്റെ കെട്ടിയോൻ ഇവിടെ അല്ലെ.... അപ്പോ ഞാൻ ഇങ്ങട് പോന്നു.... എന്തേയ്....."

അവൾ ദേവനെ നോക്കി ഒന്ന് ചിരിച്ചതും..
അവൻ പാട്ടിന്റെ ശബ്‌ദം കൂട്ടി ചാരുകസേരയിലേക്ക് വീണ്ടും ചാഞ്ഞ് കിടന്നു....

അവൾ ദേവന്റെ മടിയിൽ പയ്യെ വന്നിരുന്നു.....
"ദേവേട്ടാ.... സോറി.... അപ്പോ എനിക് പെട്ടന്ന് വിഷമായി... പിന്നെ അതുമാറി ദേഷ്യായി.... സോറിന്നെ.... വാ നമക്ക് പോവാം!! എനിക് അവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല!!!...."

ദേവൻ അതൊന്നും ശ്രദ്ധിക്കാതെ തന്റെ ഇടത്  കൈതണ്ട കണ്ണിന്നു മേലയായി മറച്ച് ചാഞ്ഞുകിടന്നു.....
പരിഭവം പോലെ  അമ്മു ദേവന്റെ കൈ തട്ടി മാറ്റി.... അവൻ അതുപോലെ വീണ്ടും കണ്ണുകളെ കൈതണ്ട കൊണ്ട് മറച്ചെങ്കിലും അമ്മു വീണ്ടും അവന്റെ കൈ തട്ടിമാറ്റി.... അവൻ അവളെ ഗൗരവത്തോടെ  നോക്കി എന്താണ് എന്ന് ചോദിച്ചതും.... അവൾ ചിരിച്ചോണ്ട് കണ്ണിറുക്കി.....

ചിരിഅടക്കിപിടിച്ചുകൊണ്ട് ദേവൻ തന്റെ മടിയിൽ നിന്നും അമ്മുവിനെ എടുത്ത് മാറ്റി....

"ദേവേട്ടാ..."
അവൾ പരിഭവം പോലെ തുള്ളിചാടി..... വീണ്ടും ദേവന്റെ മടിയിൽ ഇടം പിടിക്കാൻ പോയതും ദേവൻ ചാരുകസേരയിൽ നിന്നെഴുനേറ്റു കൈക്കെട്ടി അവളെ തുറിച്ച് നോക്കിനിന്നു.....ദേവന്റെ കണ്ണുകൾ
അങ്ങിങ്ങായി പാഞ്ഞുനടക്കുന്നതവളറിഞ്ഞു....ദേഷ്യത്താൽ തുടുത്ത മുഖഭാവം വഴി മാറുന്നത് നിമിഷനേരംകൊണ്ട്  അവൾ കണ്ടറിഞ്ഞു.....


🎶നിലവിൻ നാളം പോലെ കെടാതെ ആളുന്നു നീ......മനസിൻ ചില്ലിൽ ഓരോ നേരം മായാതെ.....തുടിക്കും ജീവൻ നീയെ....പിടക്കും ശ്വാസം നീയെ....ഞരമ്പിൽ തീയായി മാറി നിയെന്നുള്ളാകെ.....🎶

"നിന്നോടുള്ള പ്രണയം അതൊരു വല്ലാത്ത അനുഭൂതിയാണ് പെണ്ണേ എനിക് സമാനിക്കുന്നത്🖤.....മത്തുപിടിപ്പിക്കാത്ത ഒരു.....ഒരുതരം ലഹരിയാണ് പെണ്ണേ......അധൈര്യപെടുത്തുന്ന നിന്റെ ഈ നോട്ടം.......സഹിക്കണിലല്ലോടി...."

ദേവേട്ടാനുള്ള വിളിയാണ് അവനെ സ്വബോധത്തിലേക്ക് നയിക്കുന്നത്......


"എന്തൊരു നോട്ടാടി നീ നോക്കണേ....."
മയിൽ‌പീലി അഴക്കുള്ള നിളൻ കണ്ണുകളുടെ വലയത്തിൽ ഞൊടിനിമിഷം കൊണ്ട് അവൻ അകപ്പെട്ടു......
🎶മഞ്ഞുകണമായി എന്റെ ഹൃദയം....നിന്നിലലിയാൻ  ഒന്ന് പൊഴിയാം....നിർപൊയികയാം  മിഴിയാഴങ്ങളിൽ....പരൽ മീനുപോലെ ഞാൻ.....       കിനാവിൻ പീലി കൊണ്ട് തഴുകിടുമെന്നുമൊരു സുഖലയമിതു പ്രണയം❤️......🎶
ദേവന്റെ കൈവിരലുകൾ ഒരു മരവിപോടെ അവളുടെ നെറ്റിയിൽ പതിച്ചു...
വിരലുകൾ പതിയെ മാറിലേക്ക് അരിച്ചിറങ്ങി.... അവളുടെ ശ്വാസഗതി ഉയരുന്നത് അവൻ അറിഞത്തോടെ അവളെ തന്റെ  നെഞ്ചിലേക്ക് ചേർത്ത് നിർത്തിയവൻ  ഇരുമിഴികളിലും മാറിമാറി മുത്തി അകന്ന് മാറി.....പിന്നെയും തന്റെ അടുത്തേക്കാഗമിക്കുന്ന ദേവനേയും അവന്റെ നോട്ടവും അവളുടെ സിരകളെ ആകെ ഉത്തേജിപ്പിച്ചു...... വിറക്കുന്ന അധരങ്ങളെ ആശ്വാസം എന്നപ്പോൽ അവൻ അമർത്തി ചുംബിച്ചു.....അവളുടെ തണുത്ത  കൈവിരലുകൾ അവന്റെ മുടുയിഴയിലൂടെ അങ്ങിങ്ങായിയായി അലഞ് നടന്നു.......

  🌸🌸🌸🌸🌸🌸🌸🌸


അസഹിനമായ ഫോണടി കേട്ടാണ് ദേവൻ  ഉണരുന്നത്.....
ഫോൺ എടുത്ത് ചെവിയിൽ വെച്ചതും "ദേവേട്ടാ....."
എന്നുള്ള വിളി അവനെ വീണ്ടും താൻ കണ്ട സ്വപ്നത്തിലേക്ക് വഴിതെളിയിച്ചു.........

"എന്തൊരു ഉറക്കാ!!!എത്ര വട്ടം വിളിച്ചു...."
കുസൃതിനിറഞ്ഞ സ്വരം അവനിൽ എന്നത്തേയും പോലെ ഒരു ചിരി സമ്മാനിച്ചു....

"ഞാൻ ഒരു സ്വപ്നത്തിലായിരുന്നു...."

"അതെന്ത് സ്വപ്നം...വല്ല ഹൊറർ സ്വപ്നം ആയിരുന്നോ...."


"ആഹ്മ് ഒരു പ്രേതസ്വപ്നം..ആ പ്രേതം...ദേ ഇപ്പോ എന്നോട് സംസാരിക്കണു😁..."


"അയ്യേ 😏.....ചളിയടിക്കാണ്ട്..പറ...എന്ത് സ്വപ്നാ??"


ചെറുചിരി നിർത്തിയവൻ എവിടുന്നോ വഴിതെറ്റി റൂമിലേക്ക് വന്ന ചെമ്പക സുഗന്ധം ആസ്വദിച്ചു...


"എന്ത് സ്വപ്നാന്ന് പറ ദേവേട്ടാ....."
പെട്ടന്നുള്ള അവളുടെ ശബ്ദമാണ് അവനെ ഉണർത്തിയത്...


"ചെമ്പകം💛"

 അവസാനിച്ചു                       

വിലയിരുത്തലും അവലോകനവും

Archana_Ambujakshan

Archana_Ambujakshan 2 മാസം മുമ്പ്