Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ഇരുട്ടിൽ തനിയെ... - 1

Part-01





( കത്ത് )

എനിക്ക് ഇവിടെ നിന്നും ഇനി എത്ര
കാലം മോചനം കിട്ടും എന്ന് അറിയില്ല.
കാരണം ഇവിടെ എന്നെ അല്ല ഇവർ ബന്ധിച്ച് ഇരിക്കുന്നത് എന്റെ മനസ്സിനെയാണ്.

ഞാൻ ഇവിടെ വന്നിട്ട് ഏറെ
കാലം കഴിഞ്ഞു ഇപ്പോഴും എനിക്ക് ഇവിടെ ഒറ്റപ്പെട്ട ജീവിതമാണ്.
ആരും എന്നോട് സ്നേഹത്തോടെ
ഒരു വാക്കു പോലും സംസാരിക്കാറില്ല.. എല്ലാത്തിനും ഞാൻ കുറ്റക്കാരിയാണ്എ
ന്തു ചെയ്താലും എല്ലാത്തിലും കുറ്റം കണ്ടു പിടിക്കും. എന്തിനു പറയുന്നു സ്വന്തം
ഭർത്താവ് പോലും എന്നെ
തള്ളി പറയുന്നുണ്ട് എല്ലാം സഹിച്ചും
ക്ഷമിച്ചും ഞാൻ ഈ വീട്ടിൽ കഴിഞ്ഞു പോകുന്നു...,

കുറ്റപ്പെടുത്തലുകളും ഇല്ലായ്മകളും
പറഞ്ഞ് എന്നെ അകറ്റി നിർത്തും.
രാത്രിയുടെ സായാഹ്നത്തിൽ ഒരു
ആണിന് അവന്റെ സുഖ പ്രാബല്യം
തീർക്കാൻ കാമം കൊണ്ട് വിധിക്ക
പെട്ടവൾ അല്ല ഏതൊരു പെണ്ണും..

ഞാൻ ഇന്നും ആ വീട്ടിൽ കഴിഞ്ഞു
പോകുന്നുണ്ടെങ്കിൽ അത് എന്റെ
വീട്ടുകാരെയും എന്റെ അച്ഛൻ
അമ്മയെയും കൂടപ്പിറപ്പുകളെയും
ഓർത്താണ്.

( ഇത്രമാത്രം ഈ കത്തിൽ )




" ഞാൻ ഈ കത്ത് വായിക്കുന്നത്
എനിക്ക് മുൻപെപ്പോഴോ വന്നാ ഒരു
പോസ്റ്റിൽ നിന്നാണ്. ഇതിൽ ഇത്ര
മാത്രമേയുള്ളൂ ബാക്കി ഒന്നും ഈ
കത്തിൽ എഴുതിയിട്ടില്ല. ഞാൻ
തിരിച്ചും മറിച്ചും എല്ലാം നോക്കി
ഇനി ഒരു വാക്കുപോലും ഇതിൽ
കാണുന്നില്ല.. "

ഞാൻ അത് അറിയാൻ വേണ്ടി
ഈ കത്ത് എവിടുന്നാണ് അയച്ച്
എന്ന വിവരം അന്വേഷിക്കാൻ
വേണ്ടി പോസ്റ്റ് ഓഫീസിലേക്ക് പോയി.
അവിടെ നിന്നും ഞാൻ ഒരു.. one mr,
സത്യമൂർത്തിയെ കണ്ടു അയാളോട്
ഞാൻ കാര്യങ്ങൾ തിരക്കി.

" ഈ കത്ത് എവിടെ നിന്നാണ് വന്ന്
എന്നത് നിങ്ങൾക് അറിയാമോ..? "
"' എന്ന് ഞാൻ ചോദിച്ചു..."

" അത് ഇവിടെ പല കത്തുകളും
ഈ പോസ്റ്റ് ഓഫീസിൽ വരുന്നുണ്ട്.
പക്ഷേ ഇതുപോലെ ഒരു കത്ത് അതും
ഇങ്ങനെ സീൽ വെച്ച ഒരു കത്ത് ഇവിടെ
നിന്ന് വരാൻ യാതൊരു വഴിയുമില്ല.. "
" അയാള് എന്നോട് പറഞ്ഞു... "

ഒക്കെ ശരി.. ഞാൻ അവിടെ നിന്നും
എഴുന്നേറ്റു പുറത്തേക് വന്നു...
പിന്നെ ഇത് എവിടെ നിന്നാണ് ഈ
കത്ത് വന്നത് എന്ന് ഞാൻ കുറെ
ചിന്തിച്ചു കൂട്ടി അന്ന് മുതൽ എന്റെ
ഉറക്കങ്ങൾ ഇല്ലാതെയായി. അങ്ങനെ
ഞാൻ വീട്ടിൽ തിരിച്ചെത്തി അപ്പോൾ
ഇതാ വീടിന് മുന്നിലെ ചാരു
കാസറയിൽ ഇരുന്ന് പേപ്പർ
വായിക്കുന്ന അച്ഛൻ ചോദിച്ചു
" നീ ഇത് എവിടെ പോയതാ
സച്ചു ഇത്ര നേരത്തെ എന്ന്.. "

" അച്ഛന്റെ വാക്കിനു മറുപടി
കൊടുത്ത ശേഷം ഞാൻ എന്റെ
റൂമിലേക്ക്‌ നടന്നു. ആ കത്ത് ഞാൻ
എന്റെ പോക്കറ്റിൽ നിന്നും പുറത്ത്
എടുത്തു ഞാൻ അവിടെ മേശക്
മുകളിൽ വെച്ചു. മേശക് താഴെ
നിന്നും ചെയർ വലിച്ചു അതിൽ
ഇരുന്നു...കുറെ ആലോചിച്ചുകൂട്ടി
ഒരു എത്തും പിടിയും എനിക്ക് കിട്ടുന്നില്ല..എഴുതിവെച്ച നോവൽ
ഞാൻ പാതിയിൽ നിർത്തി. പിന്നെ
ബാക്കി ഒന്നും എനിക്ക് എഴുതാൻ
കിട്ടുന്നില്ല ആയിരുന്നു രാത്രി
മുഴുവനും ആ കത്ത് എന്റെ
മനസ്സിൽ കിടന്ന് അലയുകയാണ്..!!





( കത്ത് പോവുന്ന വഴി )

" പിറ്റേ ദിവസം രാവിലെ ഞാൻ
എഴുന്നേറ്റു. അതിരാവിലെ
കിണറ്റിൽ നിന്നും കോരി
കോരിയെടുത്ത
തണുത്തവെള്ളത്തിൽ
കുളിച്ചു. പതിവുപോലെ
പുറത്ത് പോകുമ്പോൾ ഞാൻ എടുക്കുന്നതാണ് എന്റെ തോളിൽ
ഒരു സൈഡിൽ തൂക്കിയിടുന്ന
എന്റെ ബാഗും അതിൽ
ഒരു പേനയും ഡയറിയും ഞാൻ
വീട്ടിൽ നിന്നും ഇറങ്ങി ബസ്സ്റ്റോ
പ്പിലേക്ക് നടന്നു..
ഒരു ഇടവഴിയിലൂടെ നെൽ
കൃഷികൾ വിളയുന്ന പാഠങ്ങൾ
അതി വരമ്പിലൂടെ
ഞാൻ ബാഗും തൂക്കി കയ്യിൽ തുണിയുടെ
ഒരൊറ്റവും പിടിച്ച് ഞാൻ
മുൻപോട്ടു നടന്നു..
ഇപ്പോഴും ആ കത്ത് തന്നെയാണ്
എന്റെ മനസ്സിൽ മുഴുവൻ.
എന്തായിരിക്കും ആ കത്തിന്റെ
ബാക്കി, ഈ കത്ത് ആരായിരിക്കും
എനിക്ക് ഇങ്ങനെ ഒരു വിലാസത്തിൽ അയച്ചിരിക്കുന്നത്. എന്തിനായിരിക്കും എനിക്ക് ഈ കത്ത് അയച്ചിട്ടുണ്ടാവുക. എന്നിങ്ങനെ ഉള്ള കുറെ ചോദ്യങ്ങൾ ഞാൻ തന്നെ സ്വയം പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് എത്തിയത് അറിഞ്ഞില്ല...

" പിന്നിൽ നിന്നും ഒരു വിളി സച്ചു എന്ന്.. "

ഞാൻ പെട്ടന്ന് തന്നെ തിരിഞ്ഞു
നോക്കി അത് എന്റെ കൂടെ
പഠിച്ചിരുന്ന ഇമ്മാനുവൽ
എന്ന ഒരു കൂട്ടുക്കാൻ ആയിരുന്നു...,

എങ്ങോട്ടാ സച്ചു ഇത്ര നേരത്തെ...?
" അവന്റെ എന്റെ അടുത്ത്
എത്തിയതും എന്നോട് ചോദിച്ചു.. "

ഒരു അത്യാവശ്യ കാര്യം ഉണ്ട് ഒന്ന്
ചെമ്പകശ്ശേരി വരെ പോണം..
" ഞാൻ അവനോട് പറഞ്ഞു.. "

എന്താ ഇപ്പോ അവിടെ...?
" അവൻ ചോദ്യങ്ങൾ തുടർന്നുകൊണ്ടിരുന്നു.. "

ഇനിയും നിന്ന ബസ് എനിക്ക്
കിട്ടില്ല കയ്യിൽ കെട്ടിയിരിക്കുന്നു
വാച്ച് നോക്കി ഞാൻ അവനോട് പറഞ്ഞു..
" ബാക്കി പോയി വന്നിട്ട്
പറയ്യാം ഞാൻ,
എന്നും പറഞ്ഞ് ബസ് വന്നു
ഞാൻ അതിലേക് കേറി. "




തുടരും...

__✍️Ameer Suhail tk__


ഇതൊരു സങ്കല്പ കഥയാണ് എല്ലാവരും
വായിച്ചു സപ്പോർട്ട് ആക്കണം... 👍