Featured Books
  • SEE YOU SOON - 3

    ആ വാർത്ത വായിച്ചതിനുശേഷം അന്ന തീർത്തും അസ്വസ്ഥയായിരുന്നു. ഉട...

  • പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (1)

    ️ ഒരു പുതിയ കഥ ഇവിടെ ആരംഭിക്കുകയാണ് എന്റെ എല്ലാ പ്രിയപ്പെട്ട...

  • ആ കത്തുകൾ part -1

    ശരീരം മരവിപ്പിക്കുന്നതായിട്ടുള്ള- തണുപ്പ് കാറ്റും അന്തരീക്ഷം...

  • കിരാതം - 2

    അവർ സഞ്ചരിച്ചിരുന്ന വാഹനം അപ്പോൾ മൂന്നാറിന്റെ ബോർഡർ പിന്നിട്...

  • കർമ്മം -ഹൊറർ സ്റ്റോറി (2)

    ഞൊടിയിടയിൽ അദ്ദേഹം സപ്രമഞ്ച കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ...

വിഭാഗങ്ങൾ
പങ്കിട്ടു

ലക്ഷ്മണപുരം - 1

ഭാഗം - 1

 

വിദേശ ശക്തികൾ ഇന്ത്യയിലേക്ക് വരുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുൻപ്, ഇന്നത്തെ കേരളത്തിന്റെയും കർണാടകയുടെയും വടക്ക്‌ ഭാഗത്തായിട്ട് ലക്ഷ്മണപുരം എന്ന ഒരു രാജ്യമുണ്ടായിരുന്നു. അവിടുത്തെ രാജാവാണ് ഹരീന്ദ്രരാജ്, ഒരു നല്ല മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം. ഹരീന്ദ്രന്റെ ഭരണം കാരണം ആ രാജ്യത്തിൽ പട്ടിണിയോ ക്ഷാമാവോ ഒന്നും ഉണ്ടായിരുന്നില്ല. അവിടുത്തെ ജനങ്ങൾ വളരെ സന്തുഷ്ട്ടരായിരുന്നു. ധാരാളം വനങ്ങളും, നദികളും, മലകളും, ധാരാളം കൃഷിയും തുടങ്ങി എന്തുകൊണ്ടും സമൃദ്ധി നിറഞ്ഞ ഒരു രാജ്യം. ആ രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തെ ദൈവത്തെപോലെയാണ് കണ്ടിരുന്നുന്നത്. രാജസദസിലെ മന്ത്രിയായ കിരണ്യരാജാണ് രാജാവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. തന്റെ ജീവനേക്കാളും കിരണ്യരാജ് തന്റെ രാജാവിനെയും രാജ്യത്തെയും സ്നേഹിച്ചു.

അന്നത്തെ കാലത്ത് ലക്ഷ്മണപുരത്തായിരുന്നു ഏറ്റവും വലിയ ഖനി ഉണ്ടായിരുന്നത്. അയൽരാജ്യത്തേക്കും മറ്റും അവിടെനിന്നു സ്വർണവും വജ്രവുമൊക്കെ കയറ്റുമതി ചെയ്യുമായിരുന്നു. അതുകൊണ്ട് അയൽരാജ്യങ്ങളെല്ലാം ലക്ഷ്മണപുരവുമായിട്ട് നല്ല സൗഹൃദം സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ശത്രുക്കൾ കുറവായതിനാൽ ലക്ഷ്മണപുരത്ത് സൈന്യവും കുറവായിരുന്നു.

 

എന്നാലും വേറെ രാജ്യങ്ങളും ആളുകളും ആ രാജ്യത്തെ സ്വർണ്ണഖനി തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും. പരാജയപ്പെട്ടിട്ടുണ്ട്. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.

 

ലക്ഷ്മണപുരത്തിന്റെ അയൽരാജ്യമായ വിജയദേവപുരം എന്ന രാജ്യത്തെ രാജാവായിരുന്നു ഹരീന്ദ്രന്റെ ഏറ്റവും അടുത്ത മറ്റൊരു സുഹൃത്ത്. വിജയ്ദേവ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ലക്ഷ്മണപുരത്തിനു എന്താവിശ്യമുണ്ടെങ്കിലും കൂടെ നിൽക്കുന്നത് വിജയദേവപുരമാണ്.

വിജയദേവപുരവും ഒരു സമ്പന്നമായ രാജ്യമാണ്‌. അവിടുത്തെ സേനയെ നയിക്കുന്നത് അയോദ്ധനകലകളിൽ വളരെ പ്രകൽഭനായ, സേതുറാം എന്ന പടത്തലവനാണ്.

ലക്ഷ്മണപുരത്തെ സൈന്യത്തിനൊപ്പം വിജയദേവപുരത്തെ സൈന്യവും കൂടി പിന്തുണ നൽകുമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ അത്രയ്ക്ക് നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്.

 

പക്ഷേ ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ ഒരു വലിയ വനമുണ്ട് ഒരു ഘോരവനം . ആ വനം കടന്നു വേണം വിജയപുരത്ത് എത്താൻ. ക്രൂര മൃഗങ്ങളും പല തരത്തിലുള്ള വിഷ ചെടികളും തുടങ്ങി പല അപകടങ്ങളും നിറഞ്ഞതായിരുന്നു ആ വനം. ആ വനത്തിൽ തന്നെ ആദിവാസികളുടെ ഒരു ചെറിയ ഗ്രാമവും കൂടാതെ താപസിമാരുടെ സത്രങ്ങളുമുണ്ട്. അവിടുത്തെ പേടിസ്വപ്നമാണ് കാട്ടുകള്ളൻ കരൺചന്ദ്. കാട്ടുകള്ളൻ ആയിരുന്നെങ്കിലും കൊടുംഭീകരനായിരുന്നു അയാൾ. വിജയദേവപുരത്തെ, സൈനികർ പല വഴികളും നോക്കിയിട്ടും കരൺചന്ദിനെ പിടിക്കാനായിട്ടില്ല. അവർക്ക്‌ ഒരു കേട്ടറിവ് മാത്രമായിരുന്നു കരൺചന്ദ്. അയാളുടെ പിന്നിൽ വലിയ ഒരു പട തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് ആ വനത്തിനുള്ളിലെ ഗ്രാമവാസികൾ അവരെ കുറിച്ചുള്ള വിവരങ്ങൾ ഇരു രാജ്യങ്ങളോടും പറഞ്ഞിട്ടില്ല. കാരണം അവരെ എതിർത്തവരോ അവരുടെ വിവരങ്ങൾ ചോർത്തിയവരോ പിന്നീട് ജീവിച്ചിരുപ്പുണ്ടായിരുന്നില്ല. ആ ഗ്രാമവാസികൾക്ക് അത്രയ്ക്ക് പേടിയായിരുന്നു അയാളെ.

 

ഭാഗം - 2

 

കഥ ഇനിയുമാണ് ആരംഭിക്കുന്നത്.

 

ഒരുദിവസം ഹരീന്ദ്രരാജ് വിജയപുരത്തേക്ക് പോകാൻ തീരുമാനിച്ചു മന്ത്രി കിരണ്യരാജും ഉണ്ടായിരുന്നു കൂടെ. രാജ്യ സംബന്ധമായുള്ള എന്തോ ചർച്ചക്ക് വേണ്ടി ആയിരുന്നു ആ യാത്ര. പോകുന്ന വഴിക്ക് ആ വലിയ വനമുള്ളതിനാൽ രാജാവ് മന്ത്രിയോട് ചോദിച്ചു

 

“ഏയ്‌ മന്ത്രി നമുക്ക് യാത്ര ചെയ്യാനുള്ള കുതിരകളും, ആവശ്യമുള്ള ആയുധങ്ങളും തയാറാക്കിയോ?”

 

“അതൊക്ക നേരത്തെ തന്നെ തയ്യാറായി കഴിഞ്ഞു പ്രഭോ...”

 

“നേരം വൈകുന്നതിനു മുൻപേ നമുക്ക് ആ വനം കടക്കണം.”

 

“എങ്കിൽ നമുക്ക് യാത്ര ആരംഭിക്കാം പ്രഭോ...?”

 

“തീർച്ചയായും”

 

അവർ ആ യാത്ര ആരംഭിച്ചു.

 

ആ രാജ്യത്തെ ജനങ്ങൾ അവരെ സന്തോഷത്തോടെ യാത്രയയച്ചു....

 

അങ്ങനെ അവർ ആ ഘോരവനത്തിലേക്ക് പ്രവേശിച്ചു....

സൂര്യപ്രകാശം പതിയെ പതിയെ കുറഞ്ഞുതുടങ്ങിയിരിക്കുന്നു, പല ദിക്കുകളിൽ നിന്ന് പേടിപ്പെടുത്തുന്ന ശബ്ദങ്ങളും, കേൾക്കുന്നു.....

പക്ഷേ ഇതൊന്നും അവരെ പേടിപ്പെടുത്തിയിരുന്നില്ല, അവർ പൂർണധൈര്യത്തോട് കൂടി മുന്നോട്ട് പോയി. ഏതാണ്ട് കാടിന്റെ ഉള്ളിലായപ്പോൾ കുറച്ചു തെളിഞ്ഞ ഒരു ഭാഗം അവർ കണ്ടു.

 

“പ്രഭോ... നമുക്ക് അൽപനേരം അവിടെ ഒന്ന് വിശ്രമിച്ചാലോ?”

 

“ശെരിയാണ്....കുറച്ചു നേരം വിശ്രമിക്കാം. ഇനിയും സമയമുണ്ടല്ലോ.”

 

അവർ അവിടേക്ക് നീങ്ങിയതും ഇരുവശത്തും നിന്നും എന്തെക്കെയോ ശബ്ദങ്ങൾ കേട്ടു.

 

അപ്പോൾ മന്ത്രി

 

“പ്രഭു... ആ കുറ്റിക്കാട്ടിൽ എന്തോ അനക്കമുണ്ട്. വല്ല മൃഗങ്ങളും ആവാം..”

 

അദ്ദേഹം പറഞ്ഞു കഴിഞ്ഞതും....പെട്ടന്ന്.

ഒരു അമ്പ് വന്ന് രാജാവിന്റെ കുതിരയുടെ മേൽ തുളച്ചു കയറി. രാജാവ് കുതിരപ്പുറത്തുനിന്നും താഴെ വീണ്, അദ്ദേഹത്തിന് പരിക്ക് പറ്റി.

 

പ്രതീക്ഷിക്കാതെ വന്നയൊരു ആക്രമണമായതുകൊണ്ട് ആർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല. പെട്ടന്ന് മന്ത്രിയുടെ കുതിരയുടെയും മേൽ മറ്റൊരു അമ്പ് വന്ന് തുളച്ചു കയറി. അദ്ദേഹവും താഴെ വീണു....

 

ഇരുവർക്കും നല്ല പരിക്ക് പറ്റിയതിനാൽ പതിയെ പതിയെ അവരുടെ ബോധം നഷ്ടമായികൊണ്ടിരുന്നു...

 

രാജാവിന്റെ ബോധം നഷ്ടമായതും....

ഇരു വശത്തും നിന്നും കുറച്ചു ആളുകൾ വന്നു.

അവരുടെ മുഖം കറുത്ത ഒരു തുണി ഉപയോഗിച്ച് മറച്ചിട്ടുണ്ടായിരുന്നു, കണ്ണുകൾ മാത്രം പുറത്ത് കാണാം, അവരുടെ കയ്യിൽ കത്തികളും, മറ്റ് ആയുധങ്ങളും ഉണ്ട്....

 

അത് കള്ളന്മാരാണെന്ന് മന്ത്രിക്ക് മനസ്സിലായി

പെട്ടന്ന് മന്ത്രിയുടേയും ബോധം നഷ്ടമായി.

 

ആ വന്നയാളുകൾ ഹരീന്ദ്രരാജിനെയും കിരണ്യരാജിനെയും ബന്ധനസ്ഥരാക്കി അവരുടെ ഒരു ചെറിയ കൊള്ളസങ്കേതതത്തിലേക്ക്

കൊണ്ടുപോയി, തങ്ങളുടെ തലവന്റെ മുൻപിൽ ഹാജരാക്കി. അത് മറ്റാരുമല്ല കരൺചന്ദ് ആയിരുന്നു. അവരെ അയാൾ തടവിലാക്കി...

 

അവർ രാജാവിനെ ബന്ധനാസ്ഥരാകിയതിന് ഒരു കാരണം ഉണ്ടായിരുന്നു.

ലക്ഷ്മണപുരത്ത് ആയിരുന്നല്ലോ ഏറ്റവും വലിയ ഖനി ഉണ്ടായിരുന്നത്. ആ ഖനി എങ്ങനെങ്കിലും അവർക്ക് കൈക്കലാക്കണമായിരുന്നു. ആ സമയമാണ് രാജാവിന്റെയും മന്ത്രിയുടെയും വരവ്. ആ ഖനി അവർക്ക് വിട്ടുകൊടുത്താൽ മാത്രമേ ഇരുവരെയും മോചിപ്പിക്കൂ എന്നായിരുന്നു അവരുടെ തീരുമാനം. രാജാവിനെ കിട്ടിയതിന്റെ സന്തോഷം അവർ ആഘോഷിച്ചു.

 

ഭാഗം - 3

നേരം വൈകിയിരിക്കുന്നു.
തന്റെ സുഹൃത്തുക്കൾ ഇതുവരെ വിജയദേവപുരത്ത് എത്തിയില്ല.
അവിടുത്തെ രാജാവായ വിജയ്ദേവ് വളരെ ദുഖിതനാവുന്നു.

“അവർ എത്തേണ്ട സമയം കഴിഞ്ഞുവല്ലോ... ഒരുപക്ഷേ അവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ? “

വിജയ്ദേവ് പടത്തലവനായ  സേതുറാമിനെ വിളിച്ചു..

“സേതുറാം, നമ്മുടെ സുഹൃത്തുക്കൾ ഇതുവരെ എത്തിയില്ല…. അവർക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ടായിരിക്കാം ഉടൻ തന്നെ അന്വേഷിക്കൂ....”

“തീർച്ചയായും... നാമിതാ പുറപ്പെടാൻ തയ്യാറായി കഴിഞ്ഞു.”

സേതുറാം തന്റെ പടയാളികളെയും കൂട്ടി അവരെ അന്വേഷിക്കാൻ പോയി....
ആ വനം മുഴുവൻ അവർ അന്വേഷിച്ചിട്ടും ആരെയും കണ്ടത്താനായില്ല. അവൻ തിരികെ വിജയപുരത്തേക്ക് പോകാൻ തീരുമാനിച്ചു. പക്ഷേ അപ്പോഴേക്കും രാത്രി ആയി കഴിഞ്ഞിരുന്നു. സേതുറാമും പടയാളികളും ആ കാട്ടിനുള്ളിൽ ഒരു ഒഴിഞ്ഞ സ്ഥലത്തു വിശ്രമിച്ചു.

കുറച്ചു സമയം കഴിഞ്ഞു,
എവിടെനിന്നോ ഒരു കുതിരയുടെ കുളമ്പടി ശബ്ദം കേട്ട് ഒരു പടയാളി എഴുന്നേറ്റു..

“സൈന്യാധിപാ... എഴുന്നേൽക്കൂ”

സേതുറാം ഉണർന്നു

“എന്തിനാണ് നമ്മേ ഉണർത്തിയത്...”

 

“അതാ, അവിടെനിന്നൊരു കുതിരയുടെ കുളമ്പടി ശബ്ദം”

“അതേ അതേ, എല്ലാവരും വേഗം ആയുധങ്ങൾ എടുക്കൂ..”

ആ ശബ്ദം അടുത്ത് എത്തി...


കരൺചന്ദിന്റെ കൂട്ടത്തിലുള്ള ഒരാളായിരുന്നു അത്

പെട്ടന്ന് അയാളുടെ മുൻപിലേക്ക് ഭടന്മാർ ആയുധങ്ങളുമായെത്തി, അയാളെ പിടിച്ചു.

അവർക്ക് വലിയ ഒരു നേട്ടമായിരുന്നു ഉണ്ടായത്. അയാളെ അവൾ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. പക്ഷേ എത്ര ശ്രമിച്ചിട്ടും അയാൾ തങ്ങളെ കുറിച്ച് ഒന്ന് പറഞ്ഞില്ല. അയാളെ അവർ ഒരു മുറിയിൽ അടച്ചിട്ടിട്ട് അയാൾക് നല്ല ശിക്ഷ തന്നെ അവർ കൊടുത്തു.

ഒടുവിൽ അവരുടെ പീഡനങ്ങൾ സഹിക്കാനാവാതെ അയാൾ തങ്ങളുടെ ആ ചെറിയ സങ്കേതം എവിടെയെന്ന് അവരോട് പറയേണ്ടിവന്നു.

ഇതേ സമയം ആ കൊള്ളസങ്കേതത്തിൽ,

 

രാജാവും മന്ത്രിയും പതിയെ പതിയെ ഉണർന്നു.

അപ്പോൾ മന്ത്രി


“നമ്മളെ അവർ തടവിലാക്കിയിരിക്കുവാണ്, ഇനിയും എന്തുചെയ്യും പ്രഭു”

രാജാവ് ഒന്നും മിണ്ടിയില്ല കാരണം അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്ത്‌ ചെയ്യണമെന്ന്.

 

അവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ മുഴുവൻ കള്ളന്മാർ പിടിച്ചെടുത്തിരുന്നു. പക്ഷേ രാജാവിന്റെ കയ്യിൽ ഒരു ചെറിയ കത്തിയുണ്ടായിരുന്നു.

മന്ത്രി നിരങ്ങി നിരങ്ങി വന്നു, രാജാവിന്റെ അരയിൽ നിന്നും ആ കത്തിയെടുത്തു അദ്ദേഹത്തിന്റെ കൈയിലെ കെട്ടഴിച്ചു.

ശേഷം രാജാവ് ആ കത്തി ഉപയോഗിച്ചു മന്ത്രിയുടേയും കയ്യിലെ കെട്ടഴിച്ചു.

“നമുക്ക് എങ്ങനെ രക്ഷപെടാൻ സാധിക്കും പ്രഭു.” മന്ത്രി ചോദിച്ചു

രാജാവ് ഒന്ന് ആലോചിച്ചു.

അദ്ദേഹത്തിന് ഒരു പദ്ധതി തോന്നി. പക്ഷേ അത് ജയിക്കുമോ എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

രാജാവ് തന്റെ പദ്ധതി മന്ത്രിയോട് പറഞ്ഞു
കുറച്ചു നേരം കഴിഞ്ഞു ആരോ നടന്നു വരുന്നുണ്ട്.
ആ മുറിയുടെ ഇരുവശങ്ങളിലും ആയുധങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികൾ ഉണ്ടായിരുന്നു പക്ഷേ അതിൽ ഒന്നും ആയുധങ്ങൾ ഇല്ല. അവർ രണ്ടുപേരും പെട്ടന്ന് അതിന്റെ പുറകിൽ ഒളിച്ചു.

അവർക്ക് ഭക്ഷണം കൊടുക്കാനായി വന്നയളായിരുന്നു അത്. അയാൾ വന്ന് മുറി തുറന്നു നോക്കിയതും ഞെട്ടിപ്പോയി, അവിടെ രാജാവും മന്ത്രിയും ഉണ്ടായിരുന്നില്ല.
അവർ ആ ആയുധം സൂക്ഷിച്ചിരുന്ന പെട്ടിയുടെ പുറകിൽ ഉണ്ടോ എന്ന് നോക്കാനായി അയാൾ മുറിയിലേക്ക് കയറിയതും, മന്ത്രി പെട്ടന്ന് പുറകിൽ കൂടി വന്ന് അയാളുടെ കഴുത്തിൽ അവിടെ കിടന്ന് ഒരു ചങ്ങല ഉപയോഗിച്ച് മുറുക്കി. രാജാവ് പെട്ടന്ന് അയാളുടെ കഴുത്തിൽ തന്നെ തന്റെ കയ്യിലുണ്ടായിരുന്ന കത്തി വെച്ച് കുത്തി. അയാൾക്ക് ഒന്ന് അലറി വിളിക്കാൻ പോലും കഴിഞ്ഞില്ല.

അവർ രണ്ടുപേരുംകൂടി അയാളെ അവിടുണ്ടായിരുന്ന പെട്ടിക്കകത്താക്കി. അയാളുടെ കയ്യിലുണ്ടായിരുന്ന നല്ല കത്തി എടുത്ത് ആ മുറിയിൽ നിന്നും അവർ രണ്ടുപേരും പുറത്തിറങ്ങി. ശേഷം അവർ ആദ്യം ആയുധങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്നത്  എവിടെയെന്ന് കണ്ടത്തി ആ മുറിയിലേക്ക് പോയി. അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. എല്ലാവരും അവിടെ ആഘോഷത്തിലായിരുന്നു. അവിടെനിന്നും ഇരുവരും അവർ പിടിച്ചെടുത്ത തങ്ങളുടെ ആയുധങ്ങൾ തിരികെ എടുത്തു. എന്നിട് മുന്നോട്ട് തന്നെ നീങ്ങി. ഒരാൾ അവർക്ക് നേരെ വന്നെങ്കിലും അയാളെ മന്ത്രി തീർത്തു. അവർ അങ്ങനെ പതിയെ ആ ഒളിത്താവളത്തിൽ നിന്നും പുറത്തിറങ്ങി പക്ഷേ അവരുടെ നിർഭാഗ്യമെന്നു പറയെട്ടെ ഒരു കള്ളൻ ഇത് കണ്ടു അയാൾ മറ്റുള്ളവരെ ഈ വിവരം അറിയിക്കാനായി ആകത്തേക്ക് പോയതും. രാജാവും മന്ത്രിയും അടുത്തുള്ള ഒരു പാറയുടെ പുറകിൽ ഒളിച്ചുനിന്നു.

അപ്പോൾ മറ്റുള്ള കള്ളന്മാർ ആയുധങ്ങളുമായി പുറത്തേക്ക് വന്നതും പെട്ടന്നുതന്നെ രാജാവും മന്ത്രിയും കൂടി അവരെ അമ്പെയ്യാൻ തുടങ്ങി. അങ്ങനെ കുറച്ചു നേരത്തെ ആ ചെറിയ യുദ്ധത്തിനൊടുവിൽ ഓരോരുത്തരും താഴെ വീണു. ഇനിയും രണ്ടുപേർ മാത്രം അവർ രാജാവിനും മന്ത്രിക്കും നേരെ അമ്പെയ്യാൻ തുടങ്ങി പെട്ടന്ന് രാജാവ് അവിടെ നിന്നും ഒഴിഞ്ഞുമാറി ആ കള്ളന്മാരുടെ നേരെ വാൾ ഉയർത്തി ചെന്നു ഇരുവരുടെയും തല വെട്ടി. പക്ഷേ പ്രതീക്ഷിക്കാത്തെ ഒരു കാര്യം സംഭവിച്ചു. രാജാവിന്റെ തോളിൽ ഒരു അമ്പ് വന്ന് തുളച്ചു കയറി. അത് ചെയ്തത് മറ്റാരുമല്ല കരൺചന്ദ് ആയിരുന്നു. രാജാവ് താഴേക്ക് വീണു പക്ഷേ രാജാവ് തളർന്നില്ല. രാജാവ് കരൺചന്ദിന്റെ നേർക്ക് തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചെറിഞ്ഞു. അത് അയാളുടെ കാലിൽ ചെന്ന് തറച്ചു ആയാൾ താഴെ വീണു.

മന്ത്രി അപ്പോൾ അവിടേക്ക് ചെന്ന് തന്റെ രാജാവിനെ ആക്രമിച്ച അയാളുടെ കൈകൾ വെട്ടി മാറ്റി. എന്നിട്ട് ഇങ്ങനെ പറഞ്ഞു

“ഞങ്ങൾ നിന്നെ വധിക്കുന്നില്ല. ഈ കൈയില്ലാതെ ഇനീയും നീ കഷ്ടപ്പെട്ട് തന്നെ ജീവിക്കണം. ഇതാണ് ഞങ്ങൾ നിനക്ക് തരുന്ന ശിക്ഷ.”

 

അയാളുടെ ബോധം നഷ്ട്ടമായി

രാജാവ് ആപ്പോൾ തന്റെ തോളിൽ തറച്ച അമ്പ് വലിച്ചെടുത്തു. അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു. പക്ഷേ അദ്ദേഹത്തിനെ ദൈവം കൈയൊഴിഞ്ഞില്ല ആ സമയത്ത് തന്നെ സേതുറാമും കൂട്ടരും അവിടെ എത്തി. ഇരുവരെയും കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.

ഭാഗം - 5

അവർ അങ്ങനെ കൊട്ടാരത്തിൽ എത്തി.

അവിടെ വിജയദേവ് അവരെ നല്ല രീതിയിൽ തന്നെ പരിചരിച്ചു.

 

കുറച്ചു നാളുകൾ കഴിഞ്ഞു. രാജാവ് പൂർണ സുഖം പ്രാപിച്ചു. തന്റെ സുഹൃത്തിനോട് എങ്ങനെ നന്ദി പറയണം അന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കരൺചന്ദിന്റെ സാമ്രാജ്യത്തെ ഇല്ലാതാക്കിയ ഹരീന്ദ്രരാജിനെ വിജയദേവ് ആദരിച്ചു. അപ്പോഴാണ് ഹരീന്ദ്രരാജിന് ഒരു സന്ദേശം ലഭിച്ചത്. അദ്ദേഹത്തിന് ഒരു മകൻ ജനിച്ചിരിക്കുന്നു, ഹരീന്ദ്രരാജ് വളരെ സന്തുഷ്ടനായി, വിജയദേവിനോടും ആ രാജ്യത്തോടും നന്ദി പറഞ്ഞുകൊണ്ട്. ഹരീന്ദ്രരാജും മന്ത്രി കിരണ്യരാജും കൂടി ലക്ഷ്മണപുരത്തേക്ക് യാത്ര തിരിച്ചു, അവരുടെ ഒപ്പം ഒരു സംരക്ഷകരെ പോലെ സേതുറാമും പടയാളികളും ഉണ്ടായിരുന്നു.

 

തിരികെ ലക്ഷ്മണപുരത്തേക്ക് എത്തിയ രാജാവിന്റെ വരവേൽക്കാൻ ആ രാജ്യത്തെ ജനങ്ങൾ മുഴുവനും ആ കൊട്ടാരത്തിനും ചുറ്റും ഉണ്ടായിരുന്നു. അവിടുത്തെ ജനങ്ങൾ അതൊരു ആഘോഷം തന്നെയാക്കി.

രാജാവ് കൊട്ടാരത്തിൽ എത്തി തന്റെ മകനെ കാണാനായി ചെന്നു.

“ഇനിയും നമ്മുടെ ഈ സാമ്രാജ്യത്തിന്റെ അടുത്ത അവകാശി ഇവനായിരിക്കും”

രാജാവ് പറഞ്ഞു. എന്നിട്ട് അവനെ രാജാവ് 'ഹർഷൻ' എന്നുവിളിച്ചു.

 

അങ്ങനെ ആ രാജ്യം പഴയതിനേക്കാൾ സന്തോഷമുള്ള രാജ്യമായി തീർന്നു.

--------------------------------------

ഇതാണ് ഒന്നാമത്തെ അദ്ധ്യായം. കഥ ഇവിടെ അവസാനിക്കുന്നില്ല.