Aval books and stories free download online pdf in Malayalam

അവൾ

എന്തിനാ എന്നെ വീണ്ടും ഇതിലേക്ക് വലിച്ചിട്ടേ എന്ന് ദൈവത്തിനോട് ചോദിച്ചുപോയി... അത്ര ആ ആഴത്തിൽ എന്നെ മൂടിയ എന്റെ ലൈഫ് എനിക്ക് നഷ്ടപ്പെടാൻ ആരുന്നെങ്കിൽ ഇങ്ങനെ ഒരു റിട്ടേൺ എനിക്ക് വേണ്ടാരുന്നു... ആരെയും വേദനിപ്പിക്കാതെ എനിക്ക് തരണം എന്നല്ലേ ഞാൻചോദിച്ചത് ന്നും മറ്റാരുടെയോ സന്തോഷത്തിനു വേണ്ടി മാറ്റി നിർത്താൻ ആയിട്ടാണോ ദൈവം ഇങ്ങനെ എന്നെ എല്ലാം തന്നിട്ട് ഒരു നിമിഷം തിരിച്ചു കൊണ്ടുപോകുമ്പോ ആ വേദന മരിക്കും വരെ ആ ഇന്റൻസിറ്റിയിൽ ഉണ്ടാവും.. എന്നും ആ മുറിവ് നീറും.. എനിക്ക് ഇനിം അതു താങ്ങാൻ വയ്യ....എന്നെ മാത്രം ഇങ്ങനെ ആർക്കും വേണ്ടാത്തവൾ അകിതെന്തിനാ... കുഞ്ഞിലേ മുതൽ ആ വേദന എനിക്ക് തന്നിട്ടുണ്ട്... ബാല്യം അമ്മേടെ സ്നേഹത്തിനു കൊതിച്ചതാരുന്നു.. എല്ലാവരും ഉണ്ടായിട്ടും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയെപ്പോലെ ആരുന്നു ഞാൻ.. മറ്റുള്ളവരെ നോക്കി ഒരുപാടു സങ്കടപ്പെട്ടിട്ടുണ്ട്... പിന്നെ12ആയപ്പോഴാ ആ സ്നേഹം തിരിച്ചു കിട്ടിതു.. പിന്നെ കൗമാരത്തിൽ പ്രണയത്തിന്റെ രൂപത്തിൽ എനിക്ക് കുറെ സന്തോഷം തന്നിട്ട് പ്രതീക്ഷ തന്നിട്ട് ആരൊക്കെയോ ചേർന്ന് ആർക്കൊക്കെയോ വേണ്ടി എന്നെകൊണ്ട് ഒന്നും വേണ്ടെന്നു വെപ്പിച്ചു... ആരോടും പറയാതെ കരഞ്ഞു തീർത്ത എത്ര രാത്രികളുണ്ട്... വർഷങ്ങൾ എടുത്തു ആ മുറിവൊന്നുണങ്ങാൻ... ആരോടും അധികം സംസാരിക്കാതെ കുറച്ചു ഇൻട്രോവെർട്ട് ആയിപ്പോയി... പിന്നെ പിജി പഠനം ആണ് ആ മൈൻഡ്സെറ്റ് മാറ്റി തന്നത്... അവിടത്തെ അന്തരീക്ഷം പ്രയർ ഭജന.. അമ്മേടെ പിറന്നാൾ സെലിബ്രേഷൻ അങ്ങനെ ഓർത്തു വെക്കാൻ കുറെ സന്തോഷങ്ങൾ.. .. അങ്ങന അന്ന് ഒരു അമൃതപുരി ബിർത്തഡേ ടൈമിൽ വീണ്ടും പഴയ പ്രണയം മുന്നിൽ വന്നു നിന്നപ്പോ വിട്ടുപോരാൻ തോന്നി.. അന്ന് അതിനുള്ള കരുത്തു അമ്മ തന്നു... പിന്നീട് ആൺകുട്ടികളോട് ഒരു ഡിസ്റ്റൻസ് കീപ് ചെയ്തു.. പ്രപ്പോസൽസ് വന്നെങ്കിലും ആരേം കയറ്റാതെ എന്റെ ഹൃദയം ഞാൻ അടച്ചു വെച്ചു...പിന്നെ ജോലി അതു വേറെ ഒരു ലൈഫ് ആരുന്നു... വീണ്ടും പ്രണയതെ തിരയാൻ തോന്നി... പിന്നെ ആ മാര്യേജ് ന്യൂസ്‌ എന്നെ ഒരുപാട് തളർത്തി...അന്ന് എന്റെ കൈയിലെ അവസാന ഓർമയും നശിപ്പിച്ചു... അന്ന് വിട്ടുകൊടുതതാണ്.. ഇനി അതു ആഗ്രഹിക്കില്ല എന്ന ഉറപ്പിൽ... പിന്നെ ഹോസ്റ്റൽ ലൈഫ് .. പിന്നെ അനിയത്തീടെ മാര്യേജ് ആരെങ്കിലും എന്നെ കെട്ടികൊണ്ട് പോയെങ്കിൽ എന്നോർത്ത് സ്വയം ശ്ശപിച്ച നാളുകൾ...ഒരു തവണ നാട്ടിൽ വരുമ്പോ കുറഞ്ഞത് ഒരു 3 പേരെങ്കിലും പെണ്ണുകാണാൻ വരും അവർ വരുന്നു ചെലത് ഫേസ് പോലും ഓർക്കാറില്ല... അവരും നോക്കിയത് ആയിട്ടു തോന്നിട്ടില്ല.. ഒരു മോഹങ്ങളും ഇല്ലാതെയാ അന്നൊക്കെ ഞാൻ നിന്ന് കൊടുത്തത് ഓർമ്മകളി ല്ലാതെ തിരിച്ചു പോരും.. ആരെങ്കിലും ഇഷ്ടമാണെന്നു പറയട്ടെ എന്നിട്ട് ഞാൻചിന്തിച്ചാൽ മതീല്ലോ എന്നാരുന്നു മനസ്സിൽ ...അന്നും ഇതുപോലെ വന്നു റയിൽവേ സ്റ്റേഷൻ മുതൽ പെണ്ണുകാണൽ ആരുന്നു അന്നും 3 പേര് വന്നു കണ്ടു തിരിച്ചു ജോലി സ്ഥലത്ത് എത്തി... തൊട്ടടുത്ത ദിവസം അച്ഛൻ പറഞ്ഞു നാളെ ഞങ്ങൾ പയ്യന്റെ വീട്ടിൽ പോകുന്നുണ്ട് ഉറപ്പിക്കാൻ എന്ന്...പിന്നെ വൈകിട്ടു പറഞ്ഞു സൺ‌ഡേ നിശ്ചയം ആണെന്ന്...അന്ന് എനിക്ക് സങ്കടം തോന്നി.. എന്താണെങ്കിലും എന്നെ കെട്ടാൻ സമ്മതം പറഞ്ഞ പയ്യൻ എന്നോട് ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ലല്ലോ എന്നോർത്തു.... ആളെന്തിനു വേണ്ടിയാണു എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചെന്നു പിന്നീടനെനിക്ക് മനസിലായി.. അമ്മയെ നോക്കാൻ വേണ്ടി ആരുന്നു ആരെയെങ്കിലും കെട്ടിയാൽ മതീന്ന് തീരുമാനിച്ചത് ആ നറുക്ക് എനിക്കും കിട്ടി...എന്നാലും കെട്ടുന്ന പുരുഷൻ ദൈവം ആണെന്നുള്ള വിശ്വാസത്തിൽ ആരുന്നു ഞാൻ അതിനു നിന്നുകൊടുത്ത്... പപിന്നെ മാര്യേജ് കഴിഞ്ഞു.. അതിന്റെ കയ്പ് എനിക്ക് താങ്ങാവുന്നതിലും അപ്പുറത്താരുന്നു.. ഒരു പെൺകുട്ടി എന്തൊക്കെ അനുഭവിക്കാമോ അതൊക്കെ ഒരുമിച്ചു തന്നു., സ്ത്രീ ധനം മുതൽ ബെഡ്‌റൂം വേദനകൾ, ഡിലീവെറി റിലേറ്റഡ്... എല്ലാം ... എല്ലാവരുടേം മുന്നിൽ ഒരുപാടു നാണം. കേട്ടു നിന്നിട്ടുണ്ട്.. നമ്മുടെ ഭർത്താവ് നമ്മൾ ആഗ്രഹിക്കുന്ന സമയത്തു കൂടെയില്ലെങ്കിൽ.. അതു ഏറ്റവും വെല്യ വേദന ആണ്... ഒരു പെണ്ണിന് അവളെ സ്നേഹിക്കുന്ന മനസിലാക്കുന്ന ഒരാള് കൂടെ ഉണ്ടെങ്കിൽ പിന്നെ വേറൊന്നും ആഗ്രഹം. ഉണ്ടാവില്ല... അവൾക്കു മനസ് നിറഞ്ഞു മരണം വരെ ജീവിക്കാം.. ഇല്ലെങ്കിൽ ഒരു നേരിപോട് നീറ്റി ഹൃദയത്തിൽ കൊടുനടകേണ്ടി വരും... അതിലേക്കു നമ്മൾ എന്നോ കൊതിച്ച ആൾ ഒരു മഴ പോലെ പെയ്തിറങ്ങിയാൽ... അതും അവൾ അത്രമേൽ ആഗ്രഹിച്ച അവളുടെ പ്രണയം.. ഓരോ രാത്രിയിലും ആ പ്രണയം തന്ന മനോഹര നിമിഷം ഓർത്തു ജീവച്ഛവം പോലെ ആരുടെയോ ഇഷ്ടത്തിന് കെടന്നുകൊടുക്കേണ്ടി വന്നവൾ ആണെങ്കിലോ.. അവൾക് അധികം സമയം ആ ഹൃദയം അടച്ചു വെക്കാൻ പറ്റില്ല.. അവളുടെ ഹൃദയത്തിൽ വേറെ ആർക്കും കൊടുക്കാത്ത ഒരു ഭാഗം അവനു വേണ്ടി ഉള്ളത് അവളോർത്തുപോകും അതിലേക് അവനെ കയറ്റിവിടാതെ അവൾക് അധികം പിടിച്ചുനിക്കാൻ പറ്റില്ല... എല്ലാ നിയമങ്ങളും മറന്നു പോകും... പിന്നീട് കരയേണ്ടി വരും എന്നോർക്കില്ല.. പതുക്കെ പതുക്കെ അവളുടെ ഹൃദയം മുഴുവൻ അവൻ മാത്രം ആകും...അതാണ് അവൾക്കു അതിൽ നിന്ന് വേറിട്ട്‌ ജീവിക്കണ്ട എന്നിട്ട് തോന്നിതു അതിൽ ഒടുക്കം വരെ നിൽക്കണം അത് മാത്രം ആണ് ഇന്നവളുടെ സ്വപ്നം... ചിലപ്പോ അതു ഭ്രാന്ത്‌ ആവാം... എന്തായാലും അതിന്റെ പരിണിത ഫലം അനുഭവിക്കാൻ എന്നോ മനസിനെ പകപ്പെടുത്തിയവൾ ആണ്.. അതു അത്ര എളുപ്പം അല്ല.. ഒന്ന് പുറത്തേക്കു പോയിതരാൻ കെഞ്ചിപറയുമ്പോ കാലുപിടിച്ചു പിന്നേം പിന്നേം കേറിചെല്ലും കൊച്ചു കു ട്ടിയെപ്പോലെ.. ഒരിക്കൽ കളഞ്ഞു പോയകാളിപ്പാട്ടം തിരികെ കിട്ടിയ കുഞ്ഞിനെ പ്പോലെ അതു കൈ വിടാതെ മുറുകെ പിടിച്ചു.. അതെപ്പോഴോ അകലെ വീണുപോയത് അവളറിഞ്ഞിട്ടില്ല.. ഇപ്പോഴും ആചുരുട്ടിപിടിച്ച കൈവെള്ളയിൽ അവൾക് ഇഷ്ടപെട്ട അവളുടെ സ്വപ്നം ഉണ്ടെന്നുള്ള പ്രതീക്ഷയിൽ അവൾ ആ കൈ തുറന്നു ആരെയും കാണിക്കാത്തപോലെ... കാണിച്ചാൽ അതവളുടെ കയ്യിൽ ഉണ്ടെന്നറിഞ്ഞാൽ അതിന്റെ അവകാശികൾ അതെടുത്താലോ എന്ന ഭയം അവളെ മുഅടുന്ന പോലെ എന്നെയും ഏതോ ഭയം വന്നു മൂടുന്നു.. ഞാൻ വെറുതെ അടച്ചുപിടിച്ചോട്ടെ ഈ കയ്യിൽ സുരക്ഷിതമായി എന്റെ സ്വപ്നം ഉണ്ടെന്നു കരുതി ആരും അതെടുക്കാതിരിക്കാൻ ഞാനും ചുരുട്ടിയ കൈ വെറുതെ ചേർത്ത് വെച്ചു ഉറങ്ങട്ടെ...
പങ്കിട്ടു

NEW REALESED