അവളുടെ മനസ് ആരാണ് കണ്ടിട്ടുള്ളത്.. അതറിയാവുന്നത് അവൾക് മാത്രം..ഓര്മവച്ച കാലം മുതൽ അവളെ അടുത്തറിയാവുന്ന അച്ഛനോ അമ്മക്കോ ഇതുവരെ അവളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞിട്ടുണ്ടോ.. ഇല്ല എന്ന് പറയുന്നതാവും ശരി.. അവർക്ക് അവളുടെ മനസിന്റെ ഒരംശം പോലും അറിയില്ല.. അവളുടെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ,ആഗ്രഹങ്ങൾ, മോഹങ്ങൾ, സന്തോഷങ്ങൾ അങ്ങനെ ഒന്നും അവർക്കറിയില്ല...അവരെ സന്തോഷിപ്പിക്കാൻ വേണ്ടി അവൾ ചെയ്യുന്ന കാര്യങ്ങളൊക്കെയാണ് അവളുടെ ഇഷ്ടങ്ങൾ എന്നാവും അവർ കരുതുക... അവരുടെ മനസ്സിൽ അവൾ എങ്ങനെ ആവണമെന്നാണോ അവർ ആഗ്രഹിച്ചത് അതുപോലെ അവൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു... ഇന്നുവരെ എന്താണ് മോൾക്കിഷ്ടം എന്ന് ചോദിച്ചിട്ടില്ല... പാവയ്ക്കാ പോലെ ചില ഭക്ഷണസാധനങ്ങൾ അവൾക്കിഷ്ടമല്ല.. അവൾക്അ പാട്ടു കേൾക്കാൻ ഇഷ്ടമാണ്, അവൾ കുറച്ചൊന്നോതുങ്ങി ജീവിക്കുന്നു.. അവൾക് മേക്കപ്പ് ഇഷ്ടമല്ല.. ആരോടും അധികം സംസാരിക്കാറില്ല പിന്നെ അച്ഛന്റേം അമ്മയുടെയും കുറെ ഇഷ്ടങ്ങൾ അവളുടെയും ഇഷ്ടങ്ങൾ ആണ് ഇങ്ങനെയൊക്കെയാവും അവരുടെ മനസിലെ അവൾ.. എന്നാൽ അവൾക് പറ്റൂ പഠിക്കാനിഷ്ടമായിരുന്നു, ഡാൻസ് പഠിക്കാൻ ഇഷ്ടമായിരുന്നു., യാത്രകൾ ഇഷ്ടമായിരുന്നു..കടൽ കാണുന്നത് ഇഷ്ടമായിരുന്നു.. അവളുടെ അമ്മയോട് സംസാരിക്കാൻ ഇഷ്ടമായിരുന്നു.. അമ്മയുടെ കൂടെ കിടക്കാൻ ഇഷ്ടമായിരുന്നു.. അച്ഛന്റെ മടിയിൽ ഇരുന്നു അച്ഛൻ വാരികൊടുക്കുന്ന ചോറുണ്ണാൻ ഇഷ്ടമായിരുന്നു.. അച്ഛന്റെ കൂടെ സ്കൂളിൽ പോകാൻ ഇഷ്ടമായിരുന്നു അച്ഛന്റേം അമ്മയുടേം കൂടെ പോയി സിനിമ കാണാൻ ഇഷ്ടമായിരുന്നു..ആ ഇഷ്ടങ്ങളൊന്നും ആരും അറിയാതെ പോയി.. അതെല്ലാം അവളുടെ മനസ്സിൽ തന്നെ കിടന്നു ജീർണിച്ചു.. പിന്നീട് അച്ഛനും അമ്മയും പറയുന്നത് മാത്രം ചെയ്യുന്ന മനസായിപ്പോയി അവളുടേത്.. അവർ പറഞ്ഞ സ്കൂൾ അവര് പറയുന്ന പോലെ ജീവിച്ചു ജീവിച്ചു അവളുടെ ഇഷ്ടങ്ങൾ അവൾ മറന്നുപോയി.. ഏതു കാര്യം ചെയ്യുമ്പോഴും ഇത് ചെയ്താൽ അമ്മയെന്തുമാത്രം സന്തോഷിക്കും അല്ലെങ്കിൽ അച്ഛൻ എന്തുമാത്രം സന്തോഷിക്കും അത്രയും അവളും സന്തോഷിക്കും..പിന്നെ കുഞ്ഞനിയത്തിയുടെ സന്തോഷങ്ങൾ ആയി
അവളുടെ സന്തോഷം..അങ്ങനെ മാറിപ്പോയി അവളുടെ മനസ്സ്... പ്ലസ്ടു പഠിച്ചതും എൻട്രൻസ് എഴുതിയതും പിന്നീട് ഡിഗ്രി ഏതു വിഷയം എടുക്കണം പിജി ഏതെടുക്കണം..അങ്ങനെ അവളുടെ പ്രണയം ഒഴികെ മറ്റെല്ലാം അച്ഛനും അമ്മയ്ക്കും അനിയത്തിമാർക്കും വേണ്ടി.. പിന്നീട് ആ പ്രണയം അവൾക് നഷ്ടപ്പെട്ടതും അങ്ങനെ മറ്റുള്ളവർക്വേ വേണ്ടി സ്വന്തം മനസ്സിനെ കാണാതിരുന്നത് കൊണ്ട്ത്തന്നെ... ആരെയും സങ്കടപെടുത്താതെ സ്വയം സങ്കടത്തിന്റെ പടുകുഴിയിൽ വീണു...അന്നൊക്കെ ആരോടെങ്കിലും അവൾ മനസ്സ് തുറന്നിരുന്നോ.. കഞ്ഞനിയത്തിയോട് മാത്രം.. പക്ഷെ അവളോടും മുഴുവനൊന്നും പറയുമായിരുന്നില്ല... അവളുടെ സങ്കടത്തിന്റെ ഒരു ചെറിയ അളവ് മാത്രം അറിയാം...ബാക്കി മുഴുവൻ അവൾ മാത്രം വായിച്ചു. ചിലതൊക്കെ അങ്ങനെ തന്നെ മായ്ച്ചു കളഞ്ഞു.. മാഞ്ഞുപോകാത്തതിനെ മറ്റെന്തെങ്കിലും കൊണ്ട് മറച്ചു വെച്ചു.. ഒരിക്കലും മൂന്നാമതൊരാൾ അറിയാതെ അവളുടെ മനസ്സിൽ എന്തൊക്കെ നടന്നു.. കല്യാണ ആലോചനയുടെ സമയത്തു പോലും നിനക്ക് എങ്ങനെയുള്ള പയ്യനെയാണ് വേണ്ടത് എന്നാരും അവളോട് ചോദിച്ചില്ല..അവൾ ഒന്നു സംസാരിച്ചിട്ടുപോലും ഇല്ലാത്ത അവർക്കിഷ്ടപ്പെട്ട ഒരു പയ്യനെ കണ്ടുപിടിച്ചു അവളുടെ കല്യാണം നടത്തി അതൊക്കെയാണ് നാട്ടുനടപ്പ് അല്ലെ.. എന്നിട്ടും ഇന്ന്രൊ അവളുടെ 43 ആം വയസ്സിൽ അമ്മ പറയുന്നു നിനക്ക് മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൾ ഒക്കെ നീ ചെയ്യണം എന്ന്.. എന്തൊരു വിരോധാഭാസം അല്ലെ. ഒരു പെൺകുട്ടിയുടെ ജീവിതം തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ അവളുടെ സന്തോഷങ്ങൾക്കോ മനസിന്റെ ആഗ്രഹങ്ങൾക്കോ പ്രസക്തി ഇല്ല പിന്നീട് അവൾ പ്രാണൻ കൊടുത്തു ജീവിതം കരുപിടിപ്പിച്ചു മുന്നോട്ടു പോയിട്ടും എങ്ങും എത്താൻ കഴിയാതെ കൈ കാലിട്ടടിക്കുമ്പോ ആരും തിരിഞ്ഞു നോക്കില്ല.... ഇതൊക്കെയാണ് ജീവിതം അഡ്ജസ്റ്റ്ര ചയ്തു പോകണം എന്നുപദേശിക്കും.... അമ്മ എന്തൊക്കെ അനുഭവിച്ചിട്ടാണ് നിങ്ങളെ ഈ നിലയിൽ എത്തിച്ചത്വ അതുകൊണ്ട് നീയും നിന്റെ മകൾക് വേണ്ടി എല്ലാം ക്ഷമിക്കണം.. വീണ്ടും ക്ഷമിച്ചു ക്ഷമിച്ചു ജീവിതത്തിന്റെ മുക്കാൽ ഭാഗം ഹോമിച്ചു കഴിയുമ്പോൾ മരുമകന്റെ കടമകൾ ഒന്നും അവൻ നിറവേറ്റുന്നില്ല എന്ന സത്യം മനസിലാക്കി കഴിയുമ്പോ.. നമ്മുടെ വിധിയെ പഴിക്കുന്നു...നമ്മുക്ക് മാത്രം ഈ വിധി വന്നു... ഞങ്ങള്ക്ക് മാത്രം മരുമക്കളുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായില്ല എന്ന പരാതികളും... എല്ലാം പോട്ടെ സാരമില്ല നിങ്ങൾക് മകളുണ്ടല്ലോ കൂടെ എന്നാശ്വസിപ്പിച്ചു അവരുടെകുടെ നിൽകുമ്പോഴും അവളുടെ മനസുരുകുന്നത് അവരറിയുന്നില്ല...പിന്നീട് മറ്റുള്ളവരെ നോക്കുമ്പോ എല്ലാവരും ടൂർ പോകുന്നു സിനിമക്ക്എ പോകുന്നു നല്ല നല്ല ഫോട്ടോസ് സ്റ്റാറ്റസ് ആയും പ്രൊഫൈൽ പിക്ചർ ആയും ഒക്കെ ഇടുമ്പോ മകൾക് ആ സന്തോഷങ്ങൾ ഇല്ലല്ലോ എന്ന വിഷമം അവരെ അലട്ടുന്നു.. അപ്പൊ അവളോട് നിന്റെ ഇഷ്ടങ്ങളും നീ നോക്കണം എന്ന്പോ പറയുന്നു... ഇതിൽ എവിടെയാണ്ലെ ഒരു പെൺകുട്ടിയുടെ മനസ്ക അറിയുന്നത്.. അറിയില്ല... അവളുടെ മനസ്സ് അവൾക്മാത്രം വായിക്കാൻ പറ്റുന്ന ലിബിയിൽ ആവും എഴുയിട്ടുണ്ടാവുക അല്ലെ.... അതാവും അച്ഛനും അമ്മയ്ക്കും പോലും അറിയാൻ കഴിയാതെ പോകുന്നത്...മൂടിവെച്ചു ജീവിച്ചു ജീവിച്ചു ഇന്നവൾക് അവളുടെ മനസ് ആരുടേം മുൻപിൽ തുറക്കാൻ ഇഷ്ടമില്ലാതായി... അതറിയാവുന്ന ആരും ഇല്ലെന്നാണോ..ഒരിക്കലും അല്ല കുറച്ചൊക്കെ അവളുടെ റൂംമേറ്റ് ചേച്ചിക്ക് അറിയാം അതും ഒരു പകുതി മാത്രം... അതും ആദ്യകാലങ്ങളിലെ മാത്രം... പിന്നെ പിന്നെ കാലം ചേച്ചിയെ മറ്റൊരിടത്തേക്ക് പറിച്ചു നട്ടതിനു ശേഷം അതിലും കുറവ് സംഭവിച്ചു.. കുടുതലും സന്തോഷം ഉള്ള കാര്യങ്ങൾ മാത്രം പറഞ്ഞു... പിന്നെ കാണുന്നത് കുറവായിരുന്നത് കാരണം കൂടുതൽ പറയാൻ സമയവും കിട്ടാറില്ല.. അങ്ങനെ അങ്ങനെ സങ്കടങ്ങളൊന്നും അത്രക്ക് കടുത്തതല്ലെങ്കിൽ പറയാറില്ല.. ചേച്ചിക്കും അവൾ സന്തോഷം ആയിട്ടിരിക്കുന്നതാണല്ലോ ഇഷ്ടം അങ്ങനെ ചേച്ചിടെ അടുത്തും അവളുടെ മനസ്സ് കുറച്ചൊക്കെ അടഞ്ഞു കിടന്നു... പിന്നീട് എല്ലാം പറയണമെന്നാഗ്രഹിച്ചത് അവളെ താലികെട്ടിയ പുരുഷനോടാണ്.. കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ അവളതൊക്കെ പറയാൻ തുടങ്ങിയതും ആണ്.. പുള്ളിക്ക് അതൊന്നും കേൾക്കാൻ താല്പര്യം ഇല്ലായിരുന്നു.. അവൾ ഓരോ കഥകൾ പറയുമ്പോ പുള്ളി കിടന്നുറങ്ങും... നിനക്ക് കുറച്ചുനേരം മിണ്ടാതിരുന്നുകൂടെ എന്ന് ചോദിക്കും യാത്ര പോകണം എന്നൊക്കെ പറഞ്ഞാൽ എന്ത് യാത്ര ഇവിടെ വീട്ടിൽ ഇരിക്കാൻ നോക്ക് എന്ന് പറയും.. അവൾക് പുറത്ത് നിന്നു ഫുഡ് കഴിക്കണം എന്ന് പറയുമ്പോ വീട്ടിലുണ്ടാക്കുന്നതിന്റെ സുഖം അതിനു കിട്ടില്ല എന്നു പറയും.. വീട്ടിലെ കാര്യങ്ങളോ നാട്ടിലെ കാര്യങ്ങളോ അവളുടെ കുഞ്ഞ് പ്രായത്തിലെ കഥകളോ അവളുടെ കുട്ടുകാരെ കുറിച്ചോ ഒന്നും അയൽക്കറിയില്ല.. അവൾക്കെന്താണ് ഇഷ്ടം എന്നോ അച്ഛനും അമ്മയ്ക്കും അറിയാവുന്നതു പോലെ അവൾക്കിഷ്ടമുള്ള ഭക്ഷണം എന്താണെന്നുപോലും അയൽക്കറിയില്ല.. അങ്ങനെ ഭർത്താവിന്റെ മുൻപിലും അവളുടെ മനസ് പരാജയപെട്ടു.. പിന്നീട് അയാളുടെ ഇഷ്ടങ്ങൾ അവളുടെ ഇഷ്ടങ്ങളാക്കി അവൾ മനസിനെ തൃപ്തി പെടുത്തി... ആയാലും അവളുടെ മനസിന്റെ ഒരറ്റം പോലും അറിയാത്ത ആളായി മാറി...പിന്നെ ആർക്കാണ് അവളുടെ മനസ്സ് ഏറ്റവും കൂടുതൽ അറിയാവുന്നതു... അതിന്റെ 70 ശതമാനവും അറിയാവുന്ന ഒരാളുണ്ട്... അവനോടു മാത്രമാണ് അവളുടെ ഇഷ്ടങ്ങളും മോഹങ്ങളും ഒക്കെ പങ്കുവെച്ചിട്ടുള്ളത്.. അവൻ മാത്രമാണ്അ കുറച്ചെങ്കിലും അവളെ കെട്ടിരുന്നതായി അവൾക്വ തോന്നിയിട്ടുള്ളത്...
അവനോട്മാത്രം എല്ലാം പറയാൻ അവൾക് തിടുക്കം ആണ്...അവൻ അത് മനസിലാക്കും എന്ന് കരുതിയൊന്നുമല്ല..ചിലപ്പോ അവനതൊക്കെ കേട്ടിട്ട് ചുമ്മാ ഇരിക്കും.. തിരിച്ചു മറുപടി ഒന്നും തരില്ല.. എന്നാലും അതെല്ലാം അവനോടു പറയുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം ഉണ്ട്... അത് മാറ്റാരുടെ കൂടെ ഇരിക്കുമ്പോഴും കിട്ടാറില്ല....എ ലോകത്തിൽ അവൾക്കിഷ്ടമുള്ള എല്ലാ കാര്യങ്ങളും അവനറിയാം.. അവനോടു മാത്രം ആണ്അവൾ എല്ലാം പറഞ്ഞിട്ടുള്ളത്.. അവളുടെ മനസ്സിൽ ഒരുപാട് വേദന തോന്നുന്ന ഒരു കാര്യ പോലും അവനോടു പറയുമ്പോ അതിന്റെ കാടിന്യം കുറയുന്നതുപോലെ അവൾക് തോന്നാറുണ്ട്... ചിലപ്പോഴെങ്കിലും അവൾ പറയാതെ അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറിയിട്ടുള്ളതും അവൻ മാത്രമാണ്.. എ ലോകത്ത് നമ്മളെ അറിയുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് കേട്ടിട്ടുണ്ട്... അങ്ങനെ നോക്കുമ്പോ അവളും ഭാഗ്യവതിയാണല്ലേ മുഴുവനല്ലെങ്കിലും അവളെ കുറച്ചെങ്കിലും അറിയുന്ന ഒരാൾ അവൾക്കും ഉണ്ട്... വേറെ ആരോടും പറയാൻ പറ്റാതെ മനസ്സിരുന്നു വിങ്ങുമ്പോ അവളുടെ മനസ്സറിഞ്ഞത് പോലെ എന്താ നിന്റെ മുഖത്തിനൊരു വാട്ടം എന്ന് ചോദിക്കുന്ന ഒരാൾ... അവളുടെ കഥ പറച്ചിൽ കേൾക്കാൻ ഇന്നെന്തൊക്കെയായിരുന്നു നടന്നത് എന്ന് ചോദിക്കുന്ന ഒരാൾ... മനസ്സ് കടുകേറുമ്പോ എന്തൊക്കെയാ ചിന്തിച്ചോണ്ടിലിരിക്കുന്നെ എന്ന് ചോദിക്കുന്ന ഒരാൾ... അവൾ വേദനിക്കാതെ ഇരിക്കാൻ ഒരുപാടു തിരക്കിന്നിടക്കും അവളെ ഓർത്തു അവളുടെ വിശേഷങ്ങൾ ചോദിക്കുന്ന ഒരാൾ....അങ്ങനെ ഒരാൾ ഉള്ളതുകൊണ്ട് മാത്രം മനസിപ്പോഴും മരിക്കാതെ ജീവനോടെ ഇരിക്കുന്നു.. മഴയും മഞ്ഞും ചൂടും തണുപ്പും വസന്തവും എല്ലാം അവളുടെ മനസ്സറിഞ്ഞതും അവൻ കാരണം മാത്രമല്ലെ... അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവളുടെ കുഞ്ഞുങ്ങൾ ആണ് എന്നാൽ അവരും ഒരു സമയം വരെ മാത്രമേ അവളുടെ കൂടെ ഉണ്ടാകുള്ളൂ. അതു കഴിയുമ്പോ അവരുടെ ജീവിതം തേടി പോകണം അല്ലോ.. അവരുടെ അടുത്തും അവളുടെ മനസ്അ തുറക്കാൻ കഴിയില്ല...അതറിയാൻ കഴിയുന്നവന് അവളെ കൂടെ നിർത്താൻ കഴിയില്ലല്ലോ ഒരിക്കലും സ്വന്തമാക്കാനോ നഷ്ടപ്പെടുത്താനോ കഴിയാത്ത ഒരാൾക്കു മാത്രം വായിക്കാൻ കഴിയുന്ന അവളുടെ മനസ്സ്.. അല്ലെങ്കിൽ അങ്ങനൊരാളുടെ മുൻപിൽ മാത്രം തുറക്കേണ്ടി വന്ന അവളുടെ മനസ്സ്.. എത്രകാലം ആ കണ്ണുകൾക്ക് അത് വായിക്കാൻ കഴിയും അതും അവൾക്കറിയില്ല...കഴിയുന്നത്ര അവനോടു ചേർന്ന് നിൽകാം അവനുപോകണം എന്ന് തോന്നുമ്പോ പൊയ്ക്കോട്ടേ അവന്റെ വഴിയിൽ നിൽക്കാതിരിക്കാം അത്രമാത്രം.. നമ്മുടെ മനസ്സ്അ റിയുന്ന ഒരാളെങ്കിലും കൂടെ ഉള്ളത് നല്ലതല്ലേ...അങ്ങനെ ഒരാളെ അവൾക്കു കിട്ടിയ കാര്യം ആരും അറിയണ്ട....കാരണം ഭംഗിയുള്ള എന്തിനെയും നശിപ്പിച്ചു കളയും ചിലർ.. അവളുടെ മനസ്സ് എങ്കിലുംഒരാളാൽ സാരക്ഷിക്കപ്പെടട്ടെ....