Her world books and stories free download online pdf in Malayalam

അവളുടെ ലോകം

അവളുടെ വീടാരുന്നു അവളുടെ ലോകം... എല്ലാവർക്കും അങ്ങനെ തന്നെ ആവും.. എന്നാൽ അവൾക് അതൊരു പുതിയ അനുഭവം ആയിരുന്നു. ഓര്മവച്ച നാൾ മുതൽ അവളനുഭവച്ചിരുന്ന ഒറ്റപെടലിനു അവൾക്കു ദൈവം കൊടുത്ത സമ്മാനം. അച്ഛനും അമ്മയും അനിയത്തിമാരും അവളും കൂടി ഒരുപാട് സന്തോഷത്തിൽ കഴിഞ്ഞ വീട്. ബാല്യത്തിൽ അവൾക്കു നഷ്ടപെട്ടത് കിട്ടിയപ്പോ ഒരുപാടു സന്തോഷം ആയിരുന്നു. അവൾ എല്ലാവരെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. അവൾക്കു കിട്ടാതെ പോയതുകൊണ്ടാവാം അത്ര സ്നേഹിച്ചാലും മതിവരാത്ത ഒരു മനസയിപോയത്. ചിലപ്പോ ചിലകാര്യങ്ങൾ നോക്കീം കണ്ടും ചെയ്യാനൊന്നും അറിയില്ല ലോജിക്കലി ചിന്തിക്കാതെ ഒക്കെ ചെയ്യും. ഗ്ലാസ്‌ പൊട്ടിക്കുക, എന്തെങ്കിലും ഒക്കെ പെട്ടെന്ന് ചെയ്യുമ്പോ കുറെ അബദ്ധങ്ങൾ പറ്റും. കുറെ ശ്രദ്ധ കുറവും ഉണ്ടാരുന്നു. എപ്പോഴും ഒരുഅപ്പൊ അച്ഛനും അമ്മയും കുറെ വഴക്ക് പറയും ഇങ്ങനെ ഒരു കാഞ്ഞൂൽ പൊട്ടി, പോത്ത്, കഴുത അങ്ങനെ കുറെ ചീത്ത പറയും.. എല്ലാം തലകുനിച്ചു നിന്ന് കേൾക്കും.. അപ്പൊ ഞാനൊന്നിനും കൊള്ളില്ലേ എന്ന ചിന്ത ഒക്കെ വരും. പലപ്പോഴും തനിച്ചിരിക്കുമ്പോ ചിന്തിച്ചിട്ടുണ്ട് ആരും ഗൈഡ് ചെയ്തു വളർത്തത്തത് കൊണ്ടാവും എങ്ങനെ പെരുമാറണം എന്നൊന്നും അറിയാതെ പോയത് എന്ന് . അതു എന്റെ കുറ്റം കൊണ്ടല്ലല്ലോ എന്ന്. മൂത്ത അനിയത്തി നല്ല സ്മാർട്ട്‌ ആയിരുന്നു. എല്ലാവരോടും സംസാരിക്കാനും പെരുമറാനും എന്നേക്കാൾ മിടുക്കി ആരുന്നു. നന്നായി പഠിക്കുമായിരുന്നു. അവൾക് അമ്മയുടെ ശ്രദ്ധ കിട്ടാൻ ഭാഗ്യം ഉണ്ടയി. അവളെ അമ്മയുടെ വീട്ടിൽ നിർത്തിയാണ് നഴ്സറി പഠിപ്പിച്ചത്. അവിടെ അമ്മയുടെ അനിയത്തിമാരും മാമനും അപ്പൂപ്പനും അമ്മുമ്മയുയും ഒക്കെ രാജകുമാരി ആയിട്ടആണ അവളെ വളർത്തിയത്. അവൾക്കു എന്നോട് ദേഷ്യം ആയിരുന്നു. അമ്മയും അച്ഛനും എന്നെ എത്ര വഴക്കുപറഞ്ഞാലും ഞാൻ അതു കാര്യം ആകാറില്ലാരുന്നു. പിന്നേം പിന്നേം അവരോടു ചേർന്ന്നിക്കും. എന്നെക്കൊണ്ടാവുന്ന ഹെല്പ് അമ്മക്ക് ചെയ്തുകൊടുക്കും. പക്ഷെ അനിയത്തി അങ്ങനെ അല്ലാരുന്നു അവളെ വഴക്കു പറഞ്ഞാൽ പിന്നെ ആ സൈഡിലേക്ക് നോക്കില്ല. എല്ലാവരോടും ദേഷ്യപെടും അപ്പൊ അച്ഛനും അമ്മേം എന്നെ വെച്ചു പറയും അതാണ് അവൾക് എന്നോടുള്ള ദേഷ്യത്തിന് കാരണം. അവൾക് കുഞ്ഞനുജത്തിയോടും അടുപ്പം കുറവായിരുന്നു. കുഞ്ഞനുജത്തി വന്നപ്പോ അവളെയും അമ്മേടെ അടുത്തുന്നു മാറ്റിയില്ലേ അതാവും. ഞാനും കുഞ്ഞനുജത്തിയും നല്ല കൂട്ടാരുന്നു. അവള് കുഞ്ഞാരുന്നപ്പോഴേ എന്റെ കയ്യിൽ കിട്ടിയതല്ലേ. ഞാൻ അവളെ കുളിപ്പികേം, ഭക്ഷണം കൊടുക്കേം താരാട്ടു പാടി ഉറക്കേം ഒക്കെ ചെയ്യുമായിരുന്നു. അവൾ എന്നെക്കാൾ 10 വയസ്സിനിളയതാണല്ലോ. അതാവും ഒരു മകളോടുള്ള വാത്സല്ല്യം ആയിരുന്നു എനിക്ക്. വഴക്കൊന്നും കേൾപ്പിക്കാതെ എല്ലാവരിൽ നിന്നും ഞാനവളെ സംരക്ഷിക്കും. വല്ലാത്തൊരു ബോണ്ടിങ് ആയിരുന്നു. അവൾക് 2 വയസായപ്പോ മുതൽ എന്റടുത്താ ഉറങ്ങുന്നത്. ഒരുപാടു താരാട്ടുപാട്ടുകൾ ഞാൻ അവൾക്കുവേണ്ടി പഠിച്ചിരുന്നു. ജീവിതം ഏറ്റവും കൂടുതൽ ആസ്വദിച്ചത് ആ നാളുകളിലാരുന്നു. ഞാൻ തനിച്ചുണ്ടാരുന്നപ്പോൾ ഞാൻ കണ്ട അച്ഛനെയല്ല പിന്നീട് ഞാൻ കണ്ടത്. ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന അമ്മയെ എല്ലാത്തിലും ഹെല്പ് ചെയ്യുന്ന അച്ഛൻ. അന്നൊക്കെ അച്ഛനെങ്നെയാ ഇങ്ങനെ മാറിയെന്നു അത്ഭുതപെട്ടിട്ടുണ്ട് പക്ഷെ അതിന്റെ കാരണം അമ്മ ഒപ്പം ഇല്ലാതിരുന്നതായിരുന്നു എന്ന് പിന്നീട് എനിക്ക് മനസിലായി. ഒരു ഫാമിലി ഫീലിംഗ് വരണെങ്കിൽ എല്ലാവരും ഒരുമിച്ചു താമസിക്കണം. അച്ഛൻ അനിയത്തിമാരുടെ മുടി കേട്ടി കൊടുക്കുന്നതും ഫുഡ്‌ പാക്ക് ചെയ്യുന്നതും ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. നല്ല സ്കൂൾ നോക്കിയാണ് ഞങ്ങൾ അവിടെ സെറ്റിൽ ചെയ്തതെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. നല്ല സ്കൂൾ തന്നെയായിരുന്നു. കോൺവെൻറ് സ്കൂൾ ആരുന്നു. നല്ല ടീച്ചേർസ് നല്ല അന്തരീക്ഷം. വീട്ടിൽ നിന്ന് കുറച്ചു നടക്കാനുണ്ട്. അച്ഛന്റെ
ജോലിസ്‌ഥലത്തിന് അടുത്തുള്ള വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. കുറെ മുറികളൊക്കെ ഉള്ള വലിയ വീടായിരുന്നു ..5 ഏക്കർ സ്ഥാലത്തായിരുന്നു അ വീട്.. കുറെ മുറ്റവും, മരങ്ങളും ഒക്കെ ഉള്ള നല്ല വീടു. എല്ലാ സൗകര്യങ്ങളും അച്ഛനും അമ്മയും കൂടി ഉണ്ടാക്കിയിരുന്നു. ടെലിഫോൺ, ടീവി ഒക്കെ ഉണ്ടാരുന്നു. അവൾക് അതൊക്കെ സ്വാക്ർഗത്തുല്യാമായിരുന്നു. പൂവ് ചോദിച്ചപ്പോ പൂക്കാലം കിട്ടിയപോലെ. അച്ഛനും അമ്മയും റിലേറ്റീവ്സ് ആയിരുന്നു അതുകൊണ്ട് അവർ എല്ലാവരും ആയി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു... അമ്മയുടെ വീട്ടിലേക് ഞങ്ങൾ താമസിക്കുന്ന വീട്ടിൽ നിന്നും 1 മണിക്കൂർ ബസിൽ പോകണണം. ഞാനും മൂത്ത അനിയത്തിയും തനിച്ചു വെക്കേഷൻ ഒക്കെ അങ്ങോട്ട്‌ പോകും.. അവിടെ എല്ലാവരും കുടി നല്ല രസം ആയിരുന്നു അമ്മയുടെ അനിയത്തിമാർക് ഞങ്ങളെ വെല്യ ഇഷ്ടായിരുന്നു. അവിടത്തെ ആദ്യത്തെ കുട്ടികളായിരുന്നല്ലോ. പിന്നെ അച്ഛൻ ഞങ്ങളെ സിനിമ കാണാനും കറങ്ങാനും ഒക്കെ കൊണ്ടുപോകും. പിന്നെ റിലേറ്റീവ്സ് ന്റെ കല്യാണത്തിനൊക്കെ പോകും. ഓണാക്കോടി മേടിക്കാൻ പോകുന്നത് ഒരു രസം ആയിരുന്നു ആദ്യായിട്ടു ട്രെയിനിൽ കേറിതു അങ്ങനെ ഒരു യാത്രയിലാണ്ല്ലാ. എല്ലാവർക്കും മേടിക്കാറുണ്ട്. കുഞ്ഞനുജത്തിക്കു എപ്പോഴും സ്പെഷ്യൽ ആയിരിക്കും ഞങ്ങളുടെ എയ്ഞ്ചൽ ആയിരുന്നു അവൾ. വർഷത്തിലൊരിക്കൽ അമ്പലങ്ങളിലൊക്കെ കൊണ്ടുപോകും.. ടാക്സി എടുത്ത പോകാറ്.. ചോറ്റാനിക്കര, ഏറ്റുമാനൂർ, ഗുരുവായൂർ അങ്ങനെ എല്ലായിടത്തും. അച്ഛന് വെല്യ ഭക്തി ഒന്നും ഇല്ലായിരുന്നു അമ്മക്ക് വേണ്ടിട്ടായിരുന്നു എല്ലായിടത്തും വരുന്നത്. അങ്ങന എനിക്ക് നഷ്ടപ്പെട്ടതൊക്കെ അതിന്റെ ഇരട്ടിയായിട്ടു ദൈവം തന്നു. പഠന കാര്യത്തിൽ ഞാൻ ആവറേജ് ആയിരുന്നു. നന്നായി ഹാർഡ്വർക്ക് ചെയ്യും എന്നാലും മാർക്ക്‌ ഒരു 75 - 80 ശതമാനത്തിൽ നില്കും. സ്കൂളിൽ പോകുമ്പോഴുള്ള രസമുള്ള ഓർമ്മകളിൽ ഒന്ന് കുഞ്ഞനുജത്തിയുടെ മടി ആണ്, 3 വയസ്സായപ്പോ തന്നെ അവളെ നഴ്സറിയിൽ വിട്ടിരുന്നു. അവളാണെങ്കിൽ സ്കൂളിൽ പോകാറാകുമ്പോ ഓരോ അസുഖങ്ങൾ വരും തല വേദന വയറു വേദന കാലുവേദന അങ്ങനെ നീളും അമ്മക്കു നേരത്തെ ജോലിക്കു പോകണണം അച്ഛനും ഞാനുംകൂടിയാണ് അവളെ റെഡി ആകുന്നതു. ഇവൾ കരയുമ്പോൾ ആദ്യമൊക്കെ എന്തെങ്കിലും മരുന്നൊക്കെ കൊടുത്തു അച്ഛന്റെ ജോലിസ്റ്റലാതിരുത്തും പിന്നെ പിന്നെ അവളുടെ അടവ് മനസിലായപോ തല്ലി സ്കൂളിൽ വിടും ഞാനാണ് അവളെ എടുത്തോണ്ട് പോകുന്നത്.. ഞാൻ അന്ന് 9 ആം ക്ലാസ്സിൽ ആണ്... ജംഗ്ഷൻ എത്തുമ്പോ അവള് ഉറക്കെ കരയും എനിക്ക് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാകും. പിന്നെ അങ്ങ് നിലത്തു കിടക്കും. എന്റെ മൂത്ത അനിയത്തി ഓടി സ്കൂളിലെത്തും.. ഞാൻ ഇവളേം കൊണ്ട് കഷ്ടപെടുന്നത് കണ്ടു മനസലിവ് തോന്നി ഓട്ടോ ഡ്രൈവർ മാരോ ഷോപ്പിലെ ആൾക്കാരോ ഇറച്ചികടെലെ ആൾക്കാരോ ആരെങ്കിലും ഒക്കെ ആയിട്ടു മിട്ടായി മേടിച്ചു കൊടുക്കും. അങ്ങിനെ അവള് സമാധാനായിട്ട് സ്കൂളിൽ പൊകും. ഞാൻ താമസിച്ചു ചെന്നതിനു ടീച്ചേഴ്സിന്റെ വഴക്കും കേൾക്കും. അവളെ തല്ലിയാലോ എന്നോർത്തു ഞാൻ വീട്ടിൽ പറയില്ല. അമ്മ വരുമ്പോ ആരെങ്കിലും ഒക്കെ പറഞ്ഞറിയും അവൾക്കുതല്ലു കിട്ടും. പിന്നെ 2 ദിവസം ഡീസന്റ് ആയിരിക്കും. എനിക്കവളെ ഒത്തിരി ഇഷ്ടാരുന്നു അതോണ്ട് അവളെ കൊണ്ട് നടക്കാൻ എനിക്കൊരു മടിം ഇല്ലാരുന്നു.. പിന്നെ അച്ഛൻ നാടകത്തിന്റെ ആരാധകനായിരുന്നു ഒരുപാടു നാടകങ്ങൾ കണ്ടിട്ടുണ്ട്. ഞൻ 10ലായപ്പോ ഞങ്ങൾ അവിടെ അടുത്ത് കുറച്ചു സ്‌ഥലം വാങ്ങി. വീടു വെയ്ക്കാനുള്ള സൗകര്യത്തിന് അവിടെ അടുത്തേക്ക് താമസിച്ചു. വീടു പണിയുന്ന സമയം താമസിച്ചിരുന്നത് ഒറ്റമുറി വീടായിരുന്നു. എന്റെ 10ആം ക്ലാസ്സ്‌ പഠനം അവിടെ നിന്നിരുന്ന ഒരു പ്ലാവിന്റെ ചുവട്ടിലാരുന്നു. എന്റെ ജ്യോതിസ് ടീച്ചർ എന്നെ ഒരുപാടു ഹെല്പ് ചെയ്തിട്ടുണ്ട്. ഒരു മോട്ടിവേഷൻ സ്പീക്കർ ആരുന്നു ടീച്ചർ. ഒരുപാടു കഥകൾ പറയും. ടീച്ചറിന്റെ വിഷയം കണക്ക് ആരുന്നു. എനിക്ക് കണക്കിനെപ്പോഴും 45 എബോവ് കിട്ടും. അതു ടീച്ചറിനോടുള്ള ഇഷ്ടം കൊണ്ട് പഠിച്ചു തുങ്ങിതാണ്. ഡിസ്റ്റിക്ഷൻ കിട്ടാൻ വേണ്ടി ഒരുപാടു കഷ്ടപ്പെട്ട് പഠിച്ചു. പക്ഷെ 439 എത്തിയുള്ളു. ഞാൻ അന്ന് ഒരുപാടു കരഞ്ഞു. അന്ന് ടീച്ചർ എന്നോട് പറഞ്ഞു ഈ മാർക്ക്‌ നമ്മുടെ ലൈഫിൽ വെല്യ ഇമ്പോര്ടന്റ്റ്‌ അല്ല അതു നെക്സ്റ്റ് കോഴ്സ് പഠിക്കാനുള്ള ചവിട്ടുപടി മാത്രമാണെന്ന്...നമ്മൾ നല്ല മനുഷ്യനാവണം മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കണം. നന്മയുള്ള മനസിന്‌നോരിക്കലും കരയേണ്ടി വരില്ല. ദൈവം കൂടെ ഉണ്ടാകും എന്ന്. നമ്മൾ പ്രായത്നിച്ചാൽ ഇന്നല്ലെങ്കിൽ നാളെ അതിനുള്ള ഫലം ദൈവം തരും.. അതുകൊണ്ട് ഒരു സങ്കടം വന്നാൽ നമ്മൾ പുറകോട്ടു പോകരുതെന്ന്.. ഇന്നും ഞാൻ ആ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അതാണ് ഇന്നും എന്റെ ബലം. അന്നത്തെപോലത്തെ ടീച്ചേർസ് ഇന്ന് കുറവാണെന്നു തോന്നിയിട്ടുണ്ട്.. 10 കഴിഞ്ഞ വെക്കേഷൻ ആയിരുന്നു ഹൌസ് വാർമിംഗ്...
വീട് പണിയുടെ എല്ലാ ഘട്ടങ്ങളും എനിക്കൊർമയുണ്ട്. ശനി ഞായർ ദിവസങ്ങളിൽ ഞങ്ങളും അവിടെ ആയിരിക്കും. വെട്ടുകല്ല് വെച്ചു പണിത വീടായിരുന്നു. ഡ്രായിങ് റൂം, ഡൈനിംഗ് റൂം, 2ബെഡ്‌റൂം കിച്ചൻ, ഒരു റൂം ബആത്ത അറ്റാച്ഡ് ആയിരുന്നു.. ഒരു കോമൺ ബാത്രൂം.. അങ്ങനെ അത്യാവശ്യ സൗകര്യങ്ങൾ ഒക്കെ ഉള്ള വീടു. എന്റെ അച്ഛനും അമ്മയും ഒരുപാട് കക്ഷടപെട്ടുണ്ടാക്കിയ വീടു. വീട്ടിൽ നിന്ന് ജോലിക്കുപോയാൽ 2 പേരും പുറത്തു നിന്നൊന്നും വാങ്ങികഴിക്കാറില്ല.. അമ്മയുടെ കീറിയ ബാഗും, അച്ഛന്റെ പൊട്ടിയ ചെരിപ്പും ഒക്കെ ആണ് ഞങ്ങളുടെ വീടിന്റെ അടിത്തറ. അവർ ഓരോ രൂപയും സൂക്ഷിച്ചു ചെലവാക്കിയായതിന്റെ ഫലമായിട്ടിയാണ് ഞങ്ങൾ സ്വന്തമായിട്ടുള്ള വീട്ടിലുറങ്ങിയത്. ഇന്നെനിക്കു 43 വയസ്സായി ഞങ്ങൾക്ക് 2 വീടുകളുണ്ട്. എന്നാലും ആ വീട്ടിൽ ആദ്യമായിട്ട് ഉറങ്ങിയ സുരക്ഷിതത്വമോ സന്തോഷമോ എനിക്കിതുവരെ കിട്ടിയിട്ടില്ല... അന്ന് പ്രീഡിഗ്രി ഉണ്ടായിരുന്നെങ്കിലും ഞാൻ പ്ലസ് ടു നോ എടുത്തത്.. അതു അച്ഛന്റ്റെ നിർബന്ധം ആരുന്നു..അതിനും അച്ഛ ന്റേം അമ്മയു ടേം ഫാമിലിയിൽ ഏറ്റവും നന്നായി പഠിച്ചിരുന്ന ആൾ പ്ലസ് ടു ആരുന്നു അതാണ് എന്നേം അതിനു തന്നെ വിട്ടത്.. സ്കൂൾ കുറച്ചു ദൂരെ ആരുന്നു..2 ബസ് മാറി കേറണം..1 :30 മണിക്കൂർ ട്രാവൽ ഉണ്ടാരുന്നു... പ്ലസ് ടു പഠനം എനിക്ക് ഒരുപാട് ബുദ്ധിമുട്ട് നിറഞ്ഞതാരുന്നു.. യാത്ര, പിന്നെ ലാംഗ്വജ് ഞാൻ മലയാളം മീഡിയം ആയിരുന്നല്ലോ, പ്ലസ്ടു ഫുൾ ഇംഗ്ലീഷ്ലേ ക്ലാസ്സ്സ്... ഒരുപാടു പഠിക്കാനും ഉണ്ടാരുന്നു.. ട്യൂഷൻ ഒന്നും പോയി പഠിച്ചു ശീലം ഇല്ലാരുന്നു... അതിനു സമയവും ഉണ്ടാരുന്നില്ല..., മിക്സഡ് ക്ലാസ്സ്‌ റൂം അതും എനിക്കൊരു പ്രോബ്ലം ആയിരുന്നു ഞാൻ ഗേൾസ് ഹൈ സ്കൂളിൽ ആണ് പഠിച്ചത് പെട്ടെന്ന് ആൺകുട്ടികളുടെ കൂടെ ഇരുന്നു പഠിക്കാനും ബുദ്ധിമുട്ടാരുന്നു.. വീട്ടിൽ ഞങ്ങളെയൊക്കെ പെൺകുട്ടികളും ആയിരുന്നല്ലോ ആരുടേം മുഖത്തു നോക്കാതെ ആയിരുന്നു ക്ലാസ്സിൽ ഇരുന്നത്.. എല്ലാവരുടേം പേരുപോലും അറിയില്ല... സെക്കന്റ്‌ ഇയർ കുറച്ചുപേരോടൊക്കെ മിണ്ടാൻ തുടങ്ങി.. ജസ്റ്റ്‌ സബ്ജെക്ട് റിലേറ്റഡ് എന്തെങ്കിലും ചോദിക്കും... പെൺകുട്ടികളും ഫ്രണ്ട്‌സ് കുറവായിരുന്നു... ഉണ്ടായിരുന്നവർ വളരെ അടുപ്പം ഉള്ളവർ ഫ്ആയിരുന്നു... എക്സാം ടൈമിൽ അവരുടെ വീട്ടിൽ ഓകെയാ താമസിച്ചിരുന്നത്.. അവർ എന്റെ വീട്ടിലും വന്നിട്ടുണ്ട്.. അങ്ങനെ ആ കാലഘട്ടം കഴിഞ്ഞു... ഒരുപാടു കഷ്ടപ്പെട്ടിട്ടും ജസ്റ്റ്‌ ഫസ്റ്റ് ക്ലാസ്സ്‌ മാർക്കു വാങ്ങനെ പറ്റിയുള്ളൂ... സാരമില്ല ജ്യോതിസ് ടീച്ചർ പറഞ്ഞപോലെ എനിക്ക് തരാനു ള്ളത് ഇന്നല്ലെങ്കിൽ നാളെ ദൈവം തരും എന്ന പ്രതീക്ഷ ആയിരുന്നു മുന്നോട്ടു നയിച്ചത്... അപ്പോഴേക്കും അനിയത്തിമാർ കുറച്ചുകൂടി മുതിർന്നു...ഞങ്ങൾ മൂന്നുപേരും ഫ്രൈഡേ നൈറ്റ്‌ ഹിന്ദി ഫിലിം കാണാനും, അച്ഛന്റെ കണ്ണ് വെട്ടിച്ചു കാർട്ടൂൺ കാണാനും ഒക്കെ തുടങ്ങി... മൂന്നുപേരും ഒരുമിച്ചആയിരുന്നു കിടക്കുന്നതു ഞാൻ 2 പേരുടേം നടുക്കു കിടക്കും.. പിന്നെ വീട്ടിൽ ഫ്രിഡ്ജ് വാങ്ങി, ബ്ലാക് & വൈറ്റ് ടീവി മാറ്റി കളർ വാങ്ങി, വെക്കേഷന് വിസിആർ വാടക എടുത്തു ഒത്തിരി ഫിലിംസ് കാണുമായിരുന്നു.. അതിനൊക്കെ അച്ഛൻ ഫുൾ സപ്പോർട്ട് ആരുന്നു... ഓണം വിഷു, ക്രിസ്മസ് എല്ലാം ഞങ്ങൾ ആഘോഷിക്കുമായിരുന്നു... ഓണത്തിനും വിഷുനും സദ്യ ഉണ്ടാക്കിയിട്ട് വെളുപ്പിനോക്കെയാ അമ്മ ഉറങ്ങാറ്...ഞങ്ങൾ എല്ലാവരും കൂടും.. അങ്ങനെ ഒത്തിരി ഒത്തിരി കൊച്ചു കൊച്ചു സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു ഞങ്ങളുടെ വീടു... അവളുടെ സ്വർഗ്ഗം.. അവളുടെ ലോകം..

പങ്കിട്ടു

NEW REALESED