Read WHITE PAPERS by Anto Rex in Malayalam Human Science | മാതൃഭാരതി

Featured Books
  • ജെന്നി - 3

    ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന്...

  • മണിയറ

    മണിയറ  Part 1 മേഘങ്ങൾ തിങ്ങി നിറഞ്ഞ ആകാശത്ത്,കിഴക്കേ മാനം മു...

  • ഡ്രാക്കുള

    കഥ കേൾക്കുവാനായി വീഡിയോ ക്ലിക്ക് ചെയ്യുക ബ്രാം സ്റ്റോക്കറുടെ...

  • Sharlock Homes - 1

    കഥ ഇതുവരെ( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്...

  • ഡെയ്ഞ്ചർ പോയിന്റ് - 5

    ️  അസുരൻ മലയുടെ താഴെ കുറിഞ്ഞിപുഴ ഇപ്പോൾ ശാന്തമാണ് സമയം അർദ്ധ...

വിഭാഗങ്ങൾ
പങ്കിട്ടു

WHITE PAPERS

 

SCENE 1

DAY/EXT

STREET CAFE

വളരെ പ്രസന്നത തോന്നിക്കുന്ന ഒരു 

പകൽ. വളരെ ഭംഗിയിൽ interior ഒക്കെ 

ചെയ്തിട്ടുള്ള കുറച്ചു പ്രീമിയം ലുക്കുള്ള 

ഒരു കഫെയുടെ പുറംകാഴ്ച. പുറത്തു 

നിന്നും വാതിൽ തുറന്നു അകത്തേയ്ക്ക് 

കയറുന്ന ഒരാളുടെ പിന്നാലെ 

അകത്തേയ്ക്ക് കടന്നു ചെല്ലുന്ന ക്യാമറയും. 

മുന്നിൽ നടക്കുന്ന ആൾ ഒരു നിമിഷം 

ചുറ്റും നോക്കിയ ശേഷം ഒഴിഞ്ഞ ഒരു 

ടേബിളിന്റെ നേർക്ക് നടക്കുന്നു. അയാളുടെ 

masking മാറിയ ശേഷം വെളിപ്പെടുന്ന 

സീമാ ശ്രീനിവാസിൻറെ കാഴ്ച. അവൾ ഒരു 

ടേബിളിൽ തനിയെ ഇരിയ്ക്കുകയാണ്. 

വളരെ പ്രസന്നത നിറഞ്ഞ മുഖം, വളരെ 

ലളിതവും എന്നാൽ graceful ആയതുമായ 

വേഷം. കയ്യിലിരിയ്ക്കുന്ന പേനയിൽ 

ചെറുതായി കടിച്ചു കൊണ്ട് വളരെ 

താൽപ്പര്യത്തോടെ കയ്യിലെ ഇംഗ്ലീഷ് 

നോവൽ വായിക്കുന്ന തിരക്കിലാണ് 

കക്ഷി. വായനയിൽ നിന്നും ചിന്തയോടെ 

ഉണർന്ന ശേഷം നിശ്വാസത്തോടെ 

അവൾ നിവർന്നിരിയ്ക്കുന്നു. പുസ്തകം 

മേശപ്പുറത്തേയ്ക്ക് വച്ച ശേഷം നനുത്ത 

പുഞ്ചിരിയോടെ അവൾ മേശപ്പുറത്തേയ്ക്ക് 

നോക്കുന്നു. അവിടെ കാറ്റിൽ പിടഞ്ഞു

കിടക്കുന്ന ഏതാനും വെള്ളക്കടലാസുകൾ.

 സീമ പുഞ്ചിരിയോടെ തൻറെ 

പേന അതിനു മുകളിൽ വയ്ക്കുന്നു.  

-cut to-

 

 

 

 

 

 

 

 

 

 

 

 

 

 

 


SCENE 2

DAY/Ext 

CLASS ROOM

ആവേശത്തിൽ സംസാരിയ്ക്കുന്ന 

കുട്ടികളുടെ ശബ്ദം. പെട്ടെന്ന് ക്ലാസ് 

തുടങ്ങുന്നതിൻറെ ബെല്ല് കേൾക്കുന്നു. 

ഇടനാഴിയിലൂടെ നടന്നു വരുന്ന സീമയുടെ 

കാഴ്ച. കുട്ടികളുടെ ബഹളം 

ഒന്നടങ്ങിയിട്ടുണ്ടെങ്കിലും 

അപ്പോഴും പൂർണമായും ഇല്ലാതായിട്ടില്ല. 

ഇടയ്ക്ക് ചിരികളും എടാ വിളികളും കേൾക്കാൻ 

കഴിയുന്നുണ്ട്. ക്യാമറ കടന്നു നടന്നു സീമ ഒരു 

ക്‌ളാസ്സിൻറെ ഉള്ളിലേയ്ക്ക് കയറിപ്പോകുന്നു. 

അതോടെ കുട്ടികളുടെ ശബ്ദം പൊടുന്നനെ 

നിശബ്ദമായി പകരം എല്ലാവരും ഒന്നിച്ചു 

എഴുന്നേൽക്കുന്ന ശബ്ദത്തിലേക്ക് മാറുന്നു. 

Cut To

 

 

 

 

 

 

 

 


SCENE 2A 

DAY/INT 

CLASS ROOM

ക്ലാസ്റൂമിന് ഉള്ളിൽ മന്ദഹാസത്തോടെ 

കുട്ടികളോട് ഇരിയ്ക്കാൻ ആംഗ്യം 

കാണിയ്ക്കുന്ന സീമ. അതിനു ശേഷം 

കയ്യിലെ പുസ്തകം മേശപ്പുറത്തേയ്ക്ക് 

വയ്ക്കാൻ വേണ്ടി പോകുന്നു. 

കുട്ടികൾ പരസ്പ്പരം സംശയഭാവത്തിൽ 

നോക്കുന്നുണ്ട്. മുൻസീറ്റിലെ ഒരു പയ്യനെ 

കൂടെയിരിയ്ക്കുന്നവൻ രണ്ട് തട്ട് കൊടുത്ത 

ശേഷം എന്തോ ചോദിയ്ക്കാൻ ആവേശം 

കേറ്റുന്നു. അവനാകട്ടെ പറ്റില്ലെന്ന് തല 

വെട്ടിയ്ക്കുന്നു. ഒടുവിൽ ആദ്യത്തെ 

പയ്യൻ തന്നെ രണ്ടും കൽപ്പിച്ചു 

എഴുന്നേൽക്കുന്നു 

അല്പം പകപ്പോടെ പയ്യൻ 1                                      ടീച്ചറെ?

ബുക്ക് വച്ച ശേഷം തിരിഞ്ഞു കൊണ്ട് സീമ    Yes?

പയ്യൻ 1                                                                          സുനിത ടീച്ചർ ലീവാണോ?

പതുക്കെ തലയാട്ടിക്കൊണ്ട് ചിരിയോടെ തന്നെ 

സീമ                                                                                   ടീച്ചർ…. ടീച്ചർ ലീവാണ്.. 

കൂടെയുള്ള പയ്യന്മാരെ നോക്കി 

താൻ പറഞ്ഞതല്ലേ എന്ന ഭാവത്തിൽ 

തലയാട്ടിയ ശേഷം സീമയെ നോക്കി പയ്യൻ 1    അപ്പൊ ഈ പീരിയഡ് ഫ്രീ 

പീരിയഡ് അല്ലേ… 

എന്നാ ഞങ്ങള് കളിക്കാൻ പൊക്കോട്ടെ?

അത് കേൾക്കുന്നതോടെ ക്ലാസ്സ് മൊത്തത്തിൽ 

ആവേശത്തിൽ ആകുന്നു. 

സീമ കുട്ടികളുടെ ആവേശം കണ്ട് 

ചിരിച്ചു പോകുന്നു. എല്ലാവരും ഒന്നിച്ചു 

പ്ലീസ്, പ്ലീസ്, പ്ലീസ് ടീച്ചർ എന്നൊക്കെ 

പറയുന്നുണ്ട്. 

ചിരിയോടെ എല്ലാവരെയും നോക്കി 

സ്വയം ആസ്വദിച്ചു ചിരിച്ച ശേഷം               സീമ     സുനിത ടീച്ചർ ലീവാണ്, 

പക്ഷെ ഈ പീരിയഡ് നിങ്ങൾക്ക് ഫ്രീ                 

                                                                                 പീരിയഡ് അല്ല. 

ബോർഡിലേക്ക് നടന്ന ശേഷം സീമ അതിൽ 

biology എന്നെഴുതി അടിവരയിടുന്നു. 

കുട്ടികൾ ആവേശം അടങ്ങി പരസ്പ്പരം 

നോക്കുന്നു.   

-inter cut to scene 1-

 

 

 

 

 

 

 

 

 

 

 

SCENE 1A

DAY/EXT

ബ്ലാങ്ക്  പേപ്പർസ് ആയി 

റോഡരികിലൂടെ നടന്നു പോകുന്ന സീമ.


-inter cut to scene 2-

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

SCENE 2A

DAY/INT

CLASS ROOM

തിരികെ നടന്നു വരുന്ന സീമ. 

വളരെ pleasant ആയ ഒരു ചിരിയോടെ 

മേശയുടെ മുന്നിൽ വന്നു ചാരി 

ഇരുന്ന ശേഷം സീമ                                             സുനിത ടീച്ചർ ഇനി കുറച്ചു 

നാളത്തേയ്ക്ക് ലീവാണ്. 

അപ്പൊ ടീച്ചറിന് പകരം 

ഞാനാണ് നിങ്ങളെ പഠിപ്പിക്കുക. 

സീമ കുട്ടികളെ മൊത്തത്തിൽ 

ഒന്ന്  നോക്കുന്നു 

തുടരുന്ന സീമ                                                                                      :   എൻറെ പേര് സീമ ശ്രീനിവാസ്… 

        ഒന്ന് നിറുത്തി ചിരിയോടെ തന്നെ സീമ    :      ഇനി നിങ്ങൾ ഓരോരുത്തരായിട്ട് 

                    പേര് പറഞ്ഞാൽ…. 

    എനിക്ക് നിങ്ങളെ ഒക്കെ ഒന്ന് 

പരിചയം ആകുമായിരുന്നു.. അല്ലെ… 

കുട്ടികൾ തലയാട്ടുന്നു. 

ആദ്യ ബെഞ്ചിലെ കുട്ടിയുടെ 

നേർക്ക് കൈ കാണിച്ചു കൊണ്ട് സീമ                ഇവിടുന്നു തുടങ്ങാം അല്ലേ.. 

ആദ്യത്തെ പയ്യൻ തലയാട്ടി എഴുന്നേറ്റ് 

നിന്ന് പേര് പറയുന്നു. 

-inter cut to scene 1-

 

 

 

 

SCENE 1B

DAY/EXT

ബ്ലാങ്ക് വൈറ്റ് പേപ്പേഴ്സ് ചുമരിൽ ഒട്ടിക്കുന്നു.. 

ഓരോ പേപ്പർ ഒട്ടിക്കുമ്പോഴും ഓരോ 

കുട്ടികൾ പേര് പറയുന്നത് 

വോയ്‌സ് ഓവർ ആയി കേൾക്കാം.


-inter cut to scene 2-

 

 

 

 

 

 

 

 

 

 

 

 

 

 

 


SCENE 2B

DAY/INT

CLASS ROOM

അവസാന കുട്ടിയും പേര് പറഞ്ഞു കഴിയുന്നു.

ഒരു കുട്ടി(VO) : അപ്പോ സുനിത മിസ്സ് എന്താ 

    വരാത്തെ? 

സീമ              : ടീച്ചർ കുറച്ചു നാളത്തേയ്ക്ക് ലീവായിരിക്കും. 

              സുനിത ടീച്ചർ അവസാനം

                      എടുത്ത പോർഷൻ എന്തായിരുന്നു ?

കുട്ടികളിൽ ചിലർ പരസ്പ്പരം നോക്കി

ചിരിയ്ക്കുന്നു.

സംശയത്തോടെ                                      സീമ             :       എന്താ….

അപ്പോഴും കുട്ടികൾ പാതി ചമ്മിയ

ചിരിയോടെ ഇരിക്കുന്നത് കണ്ട് സീമ                  എന്ത് പറ്റി എല്ലാവരും chapters 

ഒക്കെ        മറന്നോ അപ്പോഴേക്കും?

പെട്ടെന്ന് ഒരു പെൺകുട്ടി എഴുന്നേൽക്കുന്നു.

പെൺകുട്ടി                                 chapter 12 ആയിരുന്നു ടീച്ചറെ…

സീമ അവളെ നോക്കി മന്ദഹസിച്ച ശേഷം

 ഇരിക്കാൻ ആംഗ്യം കാണിക്കുന്നു.

പിന്നെ മേശപ്പുറത്തു നിന്ന് text

എടുത്തു മറിച്ചു നോക്കുന്നു.

Chapter 12 എന്ന് കാണുമ്പോൾ ബുക്ക്

മറിക്കുന്നത് നിറുത്തി പാഠത്തിന്റെ പേര്

നോക്കുന്ന സീമയുടെ മുഖം മാറുന്നു.

എന്നാൽ വേഗം ഭാവം മാറ്റി

 സാധാരണമാക്കിക്കൊണ്ട് സീമ നമുക്ക് തൽക്കാലം അവസാനം പഠിപ്പിച്ച

പാഠം ഒന്ന് revise ചെയ്യാം, പുതിയ chapter

ഞാൻ അടുത്ത ദിവസം തുടങ്ങാം.

കുട്ടികളെ മൊത്തത്തിൽ ഒന്ന് നോക്കി സീമ  ഓക്കെ?

പെൺകുട്ടികൾ തലയാട്ടുന്നു.

ആൺകുട്ടികൾ തലയാട്ടുന്നുണ്ടെങ്കിലും

പലരും ചിരി അടക്കിയാണ് ഇരിപ്പ്.

പരസ്പ്പരം അടക്കിയ ചിരിയോടെ

അർത്ഥം വച്ച് നോക്കുന്നുമുണ്ട്.

സീമ അത് കാണുന്നുണ്ട്, അവൾ

തിരിഞ്ഞു ബോർഡിന്റെ നേർക്ക് നടന്ന്

ചെന്ന് ചോക്ക് എടുത്തു nervous system

 എന്നെഴുതുന്നു. അവളുടെ മുഖത്ത്

ചമ്മലിന്റെ ഭാവം. 

                                                 

 

 

-inter cut to scene 1-

 

 

 

 

 

 

 

 

 


SCENE 1C

DAY/EXT

സീമ ഒട്ടിച്ച പേപ്പറുകളിലേക്ക് 

ദൃശ്യം ഫോക്കസ് ആകുന്നു.

 

 

 

-TITLE-

 

 

 

 

 

 

 

 

 

 

 

 

 

 

 

SCENE 3

DAY/EXT

SCHOOL

ക്ലാസ് കഴിഞ്ഞു കാറിലേക്ക് കയറുന്ന സീമ. 

വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ടേക്കെടുക്കുന്നു, 

കൂട്ടത്തിൽ ഭർത്താവിനെ ഫോൺ ചെയ്യുന്നു.

                       സീമ  :  ആഹ് മനു.. മോളെ സ്കൂളിൽ 

                             നിന്ന് വിളിച്ചാരുന്നോ ?                   

          മനു : അവൾക്ക് ഐസ്ക്രീം വേണം 

                                         എന്ന് വാശി.. ഇപ്പോ

                                                         കഫെയിൽ    കേറിയതാ.

                          സീമ :   എന്നിട്ട് അവൾക്ക് മേടിച്ചു 

                               കൊടുത്തോ ? ഇനി രാത്രി

                                 ശ്വാസം മുട്ടൽ എന്ന് പറഞ്ഞു

                       കരയാനാകും.

     മനു :   സാരല്ലടോ ഒരു  

                               ദിവസത്തേക്കല്ലേ..  അല്ല

                               എങ്ങനെ ഉണ്ടായിരുന്നു

                           മിസ്സിന്റെ first day ?

കാർ സിഗ്നലിൽ നിർത്തുന്നു.

                           

                              സീമ : നല്ല പിള്ളേരെന്ന തോന്നുന്നേ.. 

വഴിയേ അറിയാം ബാക്കി. 

ഒന്നും ആദ്യം കാണുന്ന 

പോലെ ആകില്ലല്ലോ…. 

ഒന്ന് സ്വരം താഴ്ത്തി 

ചിരിച്ചുകൊണ്ട്  സീമ    തന്നെ പോലെ

                              മനു : അതെന്താടോ എനിക്കിട്ടൊരു കൊട്ട് ?

                             സീമ : അല്ല പ്രേമിക്കുന്ന കാലത്ത്    

                                   എന്തൊക്കെ വാഗ്ദാനങ്ങൾ  

                                    ആയിരുന്നു. എന്നിട്ട് ഇപ്പോഴോ

                              മനു :  അതിപ്പോ പ്രേമിക്കുന്ന കാലത്ത്     

                                                                                                എല്ലാരും അങ്ങനെ ആണല്ലോ പിന്നല്ലേ  

                               ലൈഫ് റിയലിസ് ചെയ്യുന്നേ

                               സീമ : എനിക്ക് ഇപ്പോ സ്ഥിരം ജോലിയും ഇല്ല മോളും ആയി. 

വാട്ട് എ റിയലിസാഷൻ.  

ഒന്ന് സ്വരം താഴ്ത്തി     മനു : പണ്ടേക്ക് പണ്ടേ തേച്ചാ 

മതി ആയിരുന്നു.  

                              ഇതൊന്നും കേക്കണ്ടല്ലോ

                              സീമ : എന്താ പറഞ്ഞേ ?

മനു ചിരിയ്ക്കുന്നു.                                                                                             

ദേഷ്യത്തോടെ സീമ      :            ചിരിയ്ക്കണ്ട… ഞാൻ  വീട്ടിൽ

എത്തിട്ടു ബാക്കി സംസാരിക്കാം..

ചിരിയോടെ മനു :   അതേ ഞാൻ പേഴ്സ് എടുക്കാൻ 

                               മറന്നു നമ്മുടെ കോകോ കഫേ ലേക്ക് 

                            ഒരു 200 Gpay ചെയ്തേക്ക്..   

              ജോലിയുടെ treat ആയിട്ട് എടുത്തോ

മനു ചിരിയോടെ നിർത്തുന്നു. 

ചിരിയോടെ തലയാട്ടി സീമ               ആഹ് best ശെരി ശെരി ചെയ്തേക്കാം  

സീമ തലയാട്ടി ചിരിയോടെ ഫോൺ 

കട്ടാക്കുന്നു.

അവർ സംസാരിച്ചിരിക്കുമ്പോൾ 3 സ്കൂൾ 

കുട്ടികൾ കാറിന് കൈ കാണിക്കുന്നു.

സീമ gpay ചെയ്യാനായി കാർ ആ 

കുട്ടികളുടെ കുറിച്ചു മുന്നേ ആയി 

സൈഡാക്കുന്നു. കുട്ടികൾ കൈ 

കാണിച്ചതിനാൽ 

നിർത്തിയതാണെന്ന ഭാവത്തിൽ അവർ 

ഓടിവന്ന് ഗ്ലാസ്സിൽ തട്ടുന്നു. gpay 

അയക്കുന്നതിൽ മുഴുകിയിരുന്ന സീമ 

ഒരുനിമിഷം അവരെ കണ്ടതും 

അവരോടു ബാക്കിൽ 

കയറിക്കോളാൻ ആംഗ്യം കാണിക്കുന്നു. 

അവർ ബാക് ഡോർ തുറന്നു കേറുന്നു. 

അവർ കയറിയ  ശേഷം കാര് മുന്നോട്ട് 

എടുക്കുന്ന സീമ.

സീമ : ഇതു സ്ഥിരം കലാപരിപാടി ആണോ ?  

കുട്ടി 1 : അങ്ങനൊന്നുല്ല ചേച്ചി. കൈ 

              കാണിക്കും നിർത്തിയാൽ കേറും..

കുട്ടി 2 :           വീട്ടിൽ എത്തീട്ടു വേണം ട്യൂഷന് 

              പോകാൻ അതാ ചേച്ചീ.            

സീമ:                       സ്ഥിരം കാറിനാണോ ലിഫ്റ്റ് 

    ചോദിക്കാറ്?

കുട്ടി 1:   കാറുകാർക്കൊക്കെ ഭയങ്കര ജാടയാ 

                   ചേച്ചീ…

അവനൊപ്പം സംസാരിക്കാൻ ഉള്ള

ആവേശത്തിൽ കുട്ടി 2                        കാറൊന്നും സാധാരണ നിർത്താറില്ല…

                അബദ്ധത്തിൽ വല്ല പൊട്ടന്മാരും

                      നിർത്തിയാലേ ഉള്ളൂ…

സീമ ചിരിയോടെ എന്നാൽ 

കപട ദേഷ്യത്തിൽ

അവനെ നോക്കി കണ്ണുരുട്ടുന്നു.

ചമ്മലോടെ കുട്ടി 2:                                            അല്ല ചേച്ചിയെ അല്ല…

കുട്ടി 1:                                                               അല്ലെങ്കിലും ഈ മണ്ടൻ

വാ തുറന്നാൽ മണ്ടത്തരെ പറയൂ…

സീമ ചിരിയ്ക്കുന്നു.

കുട്ടി 2:                                                    നീയാടാ മണ്ടൻ

അവരുടെ പരസ്പ്പരമുള്ള കോപ്രായങ്ങൾ

കണ്ട് മന്ദാഹസിക്കുന്ന സീമ കണ്ണാടിയിലൂടെ

മൂന്നാമത്തെ കുട്ടിയെ നോക്കുന്നു.

മൂന്നാമത്തെ കുട്ടി ഒന്നും മിണ്ടാതെ

 ഇരിക്കുന്നു. സീമ ഒരു നിമിഷം അവന്റെ

പെരുമാറ്റം താൽപ്പര്യത്തോടെ നോക്കുന്നു,

പിന്നെ തിരികെ മറ്റുള്ള കുട്ടികളുടെ

നേർക്ക് ആകുന്നു.  

സീമ :                                              നിങ്ങൾ ഏതു ക്ലാസിലാ 

            പഠിക്കുന്നെ?    

കുട്ടി 2 :                                                        ഒൻപതാം ക്ലാസ്സിൽ.    

സീമ:        ആഹാ നിങ്ങളെ കണ്ടാൽ പറയില്ലല്ലോ...

കുട്ടി 1:                  പിന്നെ ഞങ്ങളെക്കണ്ടാൽ കോളേജ് 

പിള്ളേരെ പോലാണോ തോന്നുന്നേ...

കുട്ടി 2:                  അത് സന്തൂർ സോപ്പിട്ടു കുളിച്ചിട്ടാ...       

                   കുട്ടി 1:                                                            അയ്യേ ചളി ചളി...

സീമ അവരുടെ സംസാരം കേട്ട് 

മന്ദഹസിക്കുന്നു. 

ഇതിനിടെ മൂന്നാമത്തെ കുട്ടിയുടെ കണ്ണുകൾ

സീമയുടെ നേർക്ക് നീളുന്നത് കാണാം.

സീമ:                                   നിങ്ങളെന്താ ബസിൽ ഒന്നും

പോകാതെ ലിഫ്റ്റ് അടിച്ചു പോണേ?

കുട്ടി 1:                                         ഇത് ആകുമ്പോ ബസിലെ

തിരക്കൊന്നും ഇല്ലല്ലോ ചേച്ചീ…

കുട്ടി 2:                                    അതുവല്ല ദിവസോം ഓരോ

 വണ്ടീൽ കേറി പോവാല്ലോ…

കുട്ടി 1:                       ഞങ്ങൾടെ ടെസ്റ്റ്‌ ഡ്രൈവ് അല്ലേ…

ഭാവിയിൽ ഏതു വണ്ടി എടുക്കണം

എന്ന് നോക്കണ്ടേ…

ചിരിയോടെ സീമ  അമ്പട….വണ്ടിയും നോക്കി നടന്നാൽ മതിയോ?

കോളേജിൽ പോകുന്നതിനെ 

കുറിച്ചൊക്കെആലോചിക്ക്... 

കുട്ടി 1അതൊക്കെ സെറ്റല്ലേ ചേച്ചീ… 

ഞാൻ എൻട്രൻസ് എഴുതി 

ഡോക്ടർ ആകാൻ പോകുവാ..

പരിഹാസത്തോടെ കുട്ടി 2: ങാ അങ്ങോട്ട് ചെന്നാൽ മതി…. 

കുട്ടി 1:                        അതൊക്കെ ചെന്നാ 

മതിയെടാ ചെക്കാ, 

അറിയാല്ലോ എൻറെ 

അച്ഛൻ റിച്ചാണെന്ന്... 

സീമ അറിയാതെ പൊട്ടിച്ചിരിച്ചു പോകുന്നു.

അതൊന്നും ശ്രദ്ധിക്കാതെ കുട്ടികൾ 

തമ്മിൽ സംസാരം തുടരുന്നു.

കുട്ടി 2: എടാ ഡോക്ടർ ആകാൻ അച്ഛൻ റിച്ചായാൽ പോരാ, 

പ്ലസ് വണ്ണിന് ബയോളജി പഠിക്കണം, ബയോളജി…  

മൂന്നാമത്തെ കുട്ടിയുടെ മുഖത്ത് ഒരു

ചിരി വിടരുന്നു. സീമയും അത് കണ്ണാടിയിലൂടെ

കാണുന്നു. അവൾ അവനെ നോക്കി

കണ്ണിറുക്കി കാണിയ്ക്കുന്നു.

അവൻ വേഗം മുഖം മാറ്റുന്നു, എങ്കിലും

ചുണ്ടിൽ ചിരിയുണ്ട്. 

കുട്ടി 1:                                 അതിനെന്താ ഞാൻ 

ബയോളജി എടുക്കും… 

കുട്ടി 2: വെറുതെ എടുത്താൽ പോരല്ലോ..

വല്ലതും മനസ്സിലായാൽ അല്ലേ 

കുട്ടി 1:  അതെന്താ എനിക്കിത്ര മനസിലാകായ്ക.. 

കുട്ടി 2:             ബയോളജി പഠിക്കാൻ നല്ല പാടാ… 

കുട്ടി 1:                   എന്ത് പാട്… mathsൻറെ അത്രേം 

പാടുണ്ടോ ബയോളജിക്ക്… 

പാവം തോമായ്ക്ക് വരെ 

പണി കിട്ടിയത് കണക്ക് കാരണമാ…

കുട്ടി 2 :                              അത് സിനിമയ്ക്കകത്തു 

അങ്ങനൊക്കെകാണിക്കും…

അല്ലാതെ വിവരമുള്ളവര് പറഞ്ഞു 

ഞാൻ കേട്ടിട്ടുണ്ട്… 

കുട്ടി 1:                                        നിനക്കെവിടുന്നാടാ 

വിവരമുള്ളവരെയൊക്കെ പരിചയം.   

കുട്ടി 2:                                  എനിക്ക് contacts ഉണ്ടെടാ 

കളിയാക്കലായി കുട്ടി 1 ആ എട്ടാം ക്ലാസ്സിലെ തൊരപ്പൻ 

പറഞ്ഞതായിരിക്കും… 

കുട്ടി 2: അയ്യടാ ദീപക്കേട്ടൻ ആണ് പറഞ്ഞത്...

ഏട്ടന് ഇതൊക്കെ നന്നായിട്ട് അറിയാം...

കളിയാക്കലോടെ കുട്ടി 1:                                        ഒരു ദീപക്കേട്ടൻ... 

എൻട്രൻസ് കിട്ടാഞ്ഞിട്ട് 

റിപ്പീറ്റും അടിച്ചു നടക്കുവല്ലേ

എന്നിട്ടാ ഓരോ ഡയലോഗ്...

കുട്ടി 2: എഴുതിയിട്ട് കിട്ടാത്തത് കൊണ്ടല്ലേ 

കൃത്യമായിട്ട് അറിയാവുന്നത്…. 

ഒരു കാര്യം അറിയാമെങ്കിൽ 

മറ്റുള്ളവർക്കും പറഞ്ഞു 

കൊടുക്കാൻ പറ്റണം 

അതല്ലേ കാര്യം... 

അല്ലേ ചേച്ചീ...

സീമ കക്ഷി ചേരാൻ നിൽക്കാതെ 

ചിരിക്കുക മാത്രം ചെയ്യുന്നു. 

കുട്ടി 1: തോറ്റ് പോയിട്ട് ബാക്കിയുള്ളവരെ 

നെഗറ്റിവ് അടിപ്പിക്കുന്ന ആളുകളുടെ 

വർത്തമാനം കേൾക്കാൻ 

നിൽക്കരുതെന്ന് എൻറെ അച്ഛൻ 

പറഞ്ഞിട്ടുണ്ട്…  

കുട്ടി 2:              പിന്നെ...  ദീപക്കെട്ടൻ നെഗറ്റിവ് ഒന്നുമല്ല… 

പുള്ളി എല്ലാത്തിനെയും പറ്റി 

അറിയാവുന്ന ആളാ… 

കുട്ടി 1: ഒവ്വ, നെറ്റിൽ കേറി വല്ല 

മിടുക്കന്മാരും എഴുതിയത് 

വായിച്ചിട്ട് ചുമ്മാ തള്ളുന്നതല്ലേ… 

കുട്ടി 2 നെറ്റിൽ നിന്നു ആണെങ്കിലും 

വായിച്ചു മനസിലാക്കി 

എടുക്കുന്നുണ്ടല്ലോ, അതും ഒരു 

മിടുക്കാ…

കുട്ടി 1: ങാ അതാ പറഞ്ഞേ... നേരിട്ട് അറിയാത്ത 

കാര്യങ്ങളെ കുറിച്ച് കേട്ടിട്ടാ നീ

 ദീപക്കിനെ  പൊക്കിക്കൊണ്ട് 

നടക്കുന്നതെന്ന്…അത്ര മിടുക്കൻ 

ആണെങ്കിൽ ഇപ്പൊ എൻട്രൻസ് 

കിട്ടിയേനെല്ലോ…

വാശിയോടെ കുട്ടി 2:                          അത് ഞാൻ സഹിച്ചു...

പെട്ടന്ന് വെപ്രാളത്തോടെ കുട്ടി 1: അയ്യോ ചേച്ചീ ഇവിടെ ഒന്ന് ചവിട്ടിക്കോ…

സീമ കാർ സ്ലോ ആക്കുന്നു.

കുട്ടി 2: ആ ജംഗ്ഷനിൽ നിർത്തിക്കോ ചേച്ചീ…

സീമ കാർ നിറുത്തുന്നു. 

കുട്ടികൾ  ഇറങ്ങുന്നു.         

                       മൂന്നാമനെ നോക്കി കുട്ടി 1  : ചേച്ചി ഇവനെ അടുത്ത

                   സ്റ്റോപ്പിൽ വിട്ടാൽ മതി ഞങ്ങൾക്ക് 

                ഇവിടെ അടുത്താ.. 

സീമ : അതുശരി ഇത്ര അടുത്തായിട്ടാണോ 

  ലിഫ്റ്റ്  ഒക്കെ കൊള്ളാലോ..

                             കുട്ടി 1 :  ഇവിടുന്ന് കുറച്ച് നടക്കാൻ ഉണ്ട് ചേച്ചീ.. 

                                  പിന്നെ ac ക്ക് കൂളിംഗ് കുറവാണ് കേട്ടോ..

സീമ ചിരിച്ചുകൊണ്ട്

 തലയാട്ടുന്നു. തുടർന്ന് 

വണ്ടി മുന്നോട്ടെടുക്കുന്നു.

സീമ കണ്ണാടിയിലൂടെ മൂന്നാമത്തെ

കുട്ടിയെ നോക്കുന്നു. അവന്റെ

നാണിച്ചുള്ള ഇരിപ്പ് കാണുമ്പോൾ

അവൾ മന്ദഹസിക്കുന്നു. 

സീമ : ഇയാൾ എന്താ ഒന്നും മിണ്ടാത്തെ 

                അവർ നിന്റെ ഫ്രണ്ട്സ് അല്ലെ ?

അപ്പോഴേക്കും സീമയുടെ ഫോൺ 

അടിക്കുന്നു. സുനിത മിസ്സ് 

എന്ന് അതിൽ കാണാം

                  സീമ : ആഹ് സുനിത മിസ്സ്‌.

                        സുനിത : ടീച്ചർ ക്ലാസ്സ് ഒക്കെ എങ്ങനെ  

                         ഉണ്ടാരുന്നു ? കുട്ടികളെയൊക്കെ  

                       പരിചയപ്പെട്ടോ ?

                            സീമ :  പരിചയപ്പെടുന്നെ ഉളളൂ മിസ്സ്. 

                             ഞാൻ ലാസ്റ്റ് പിരിയിഡിന് 

മുന്നേ ഇറങ്ങി ഇപ്പോ 

വീട്ടിലേക്ക് പോകുവാ

                         സുനിത : അത് ശരി. ഇന്ന് ഫസ്റ്റ് ഡേയ് ആയിട്ട് 

ക്ലാസ്സ് എടുത്തോ ? അതോ                        

                          സീമ :   ഇല്ല ഇന്ന് ക്ലാസ്സ് എടുത്തില്ല. ഏതു  

                    ചാപ്റ്റർ ആണ് ലാസ്റ്റ് എടുത്തതെന്ന്  

                            പിള്ളേർക്ക് തന്നെ കൺഫ്യൂഷൻ 

ആണെന്നെ. പിന്നെ ഞാൻ prepare 

ചെയ്തിട്ടും ഇല്ലായിരുന്നു… 

അത് കൊണ്ട് അടുത്ത ക്ലാസ്സിൽ 

ആവട്ടെ എന്ന് വച്ചു

                         സുനിത  : Human Reproduction System ആണ് actually എടുക്കേണ്ടത് 

ഞാൻ അതങ്ങ്  

                                സ്കിപ്പ് ചെയ്ത് Digestive System തുടങ്ങി 

                              വച്ചു. ടീച്ചർ അതിൻ്റെ ബാക്കി  

                              എടുത്താൽ മതി. ഇനി പിറകിലേക്ക് 

                  പോകാൻ നിക്കണ്ട.

സീമ : അത് എടുക്കാതെ ഇരുന്നാൽ എങ്ങനാ മിസ്സ് exams ഒക്കെ വരികയല്ലേ..

                            സുനിത : അവരോടു വായിച്ചു    

                                     മനസിലാക്കാൻ പറഞ്ഞാൽ മതി  

                                  ഞാൻ എപ്പോഴും അങ്ങനാ 

                                  ചെയ്യാറ്. അത് എടുക്കാം 

                                 എന്നു വച്ചാ നൂറു   

                                   doubts ആയിരിക്കും അവന്മാർക്ക്..  

                                അവസാനം നമ്മൾക്ക് ഉത്തരം മുട്ടും. 

പൂർണമായും CONVINCED ആകാതെ സീമ :    അതും ശെരിയാ.. പക്ഷേ

സുനിത :      ടീച്ചർ  എന്തായാലും exam 

നു മുന്നേ പോർഷൻസ് തീർത്താൽ മതി 

                             സീമ : ഓക്കേ മിസ് നാളെ മുതൽ സ്റ്റാർട്ട്  

                                ചെയ്യും ഇന്ന് ആദ്യ ദിവസം  

                    ആയോണ്ടാ.. 

                         സുനിത : എന്നാൽ ശരി മിസ്സ് ഞാൻ ക്ലാസ്സ്     

                                   എങ്ങനെ ഉണ്ടെന്ന് അറിയാനായി  

                                ജസ്റ്റ് വിളിച്ചു എന്നെ ഉളളൂ. 

                          സീമ : ഓക്കേ മിസ്സ് എന്തേലും ഉണ്ടേൽ ഞാൻ  

               വിളിച്ചോളാം

അവൾ ഫോൺ കട്ടാക്കുന്നു. 

കുട്ടി അൽപം നിവർന്നിരുന്നു 

അവളോട് സംസാരിയ്ക്കുന്നു.            

കുട്ടി 3 :  ചേച്ചീ അപ്പോ ടീച്ചർ ആണോ ?

 സീമ : അതേലോ.. അപ്പോ നിനക്ക് 

 സംസാരിക്കാൻ അറിയാല്ലേ 


               കുട്ടി 3 : അവന്മാർ എപ്പോഴും എന്നെ 

  കളിയാക്കും എന്തേലുമൊക്കെ പറഞ്ഞു 

 അതാ മിണ്ടാതെ ഇരുന്നേ.

സീമ : ഫ്രണ്ട്‌സ് ഒക്കെ ആകുമ്പോ അങ്ങനാ..

                 കുട്ടി 3 : ആ പക്ഷേ എനിക്കിഷ്ടമല്ല.

                      സീമ : നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് ?

                കുട്ടി 3 : അച്ഛൻ, അമ്മ, ചേച്ചി.

സീമ : ആഹാ അവരൊക്കെ എന്ത് ചെയ്യുന്നു ?

കുട്ടി 3 : അച്ഛൻ വില്ലജ് ഓഫിസിൽ ക്ലർക്ക് ആണ്. 

അമ്മ വീട്ടിൽ തന്നെ. ചേച്ചി ഡിഗ്രി.

സീമ : ആഹാ വല്യ ഫാമിലി ആണല്ലോ. 

നിനക്ക് ആരാകാനാ ആഗ്രഹം ?

കുട്ടി 3 : ആരായാലും അച്ഛനെ പോലെ 

ആകരുത് എന്നാണ് ആഗ്രഹം.

അതിൽ എന്തോ പന്തികേട് ഫീൽ 

ചെയ്ത സീമ പിന്നെ ഒന്നും മിണ്ടാതെ 

ഇരിക്കുന്നു. കുറച്ചു നേരത്തെ മൗനത്തിനു

ശേഷം അവൻ 

കുട്ടി 3 : ചേച്ചീ.. സോറി ടീച്ചറേ ഞാൻ 

ഒരു കാര്യം ചോദിച്ചോട്ടെ ?

കണ്ണാടിയിലൂടെ നോക്കി  സീമ :                          ഉം.. എന്താ കാര്യം?

കാറിനെ കടന്നു പോകുന്ന ഒരു ലോറിയുടെ

ഹോൺ കാരണം അവന്റെ ചോദ്യം വ്യക്തമായി

കേൾക്കുന്നില്ല, പക്ഷേ സീമ വല്ലാതെ

തരിച്ചു പോകുന്നത് കാണാൻ കഴിയുന്നു. 

സ്പീഡിൽ ഓടിക്കൊണ്ടിരുന്ന കാർ

പെട്ടെന്ന് സൈഡിലേക്ക് നിൽക്കുന്നു.

സംഗതി പാളിയെന്ന് തിരിച്ചറിഞ്ഞ  

കുട്ടി ഇറങ്ങി ഓടുന്നു. ഒരു നിമിഷം 

സീമയുടെ ഭാവത്തിലേക്ക് ദൃശ്യം സഞ്ചരിക്കുന്നു. 

നടന്നത് വിശ്വസിക്കാനാകാതെ സീമ 

ഒരു നിമിഷം ഇരിക്കുന്നു.


-Cut to-

 

 

 

 

 

 

 

 

 

 

 


SCENE – 4

HOME

NIGHT/INT

വല്ലാത്ത വൈകാരിക വേലിയേറ്റം

തടുത്തു നിറുത്താൻ ശ്രമപ്പെട്ടു കൊണ്ട്

ഇടർച്ചയോടെ സംസാരിക്കുന്ന സീമ                 ഇരുപത്തഞ്ചോ മുപ്പതോ വയസ്സുള്ള, 

തല്ലിപ്പൊളി ആയിട്ട് നടക്കുന്ന വല്ലവരും 

ആയിരുന്നെങ്കിൽ ഞാൻ പോട്ടെയെന്ന് വച്ചേനെ….

തന്റെ നിയന്ത്രണം വീണ്ടെടുക്കാൻ 

ഒരു pause എടുത്തു സീമ      ഇത് പത്തു പതിനാലു വയസ്സുള്ള 

ഒരു പയ്യൻ….

വീണ്ടും ഒന്ന് pause ചെയ്തു സീമ    അതും ആ നിമിഷം വരെ വളരെ 

നോർമൽ ആയ വളരെ innocent 

ആയി, വളരെ earnest ആയി 

തോന്നിയ ഒരു കുട്ടി…

അപ്പോഴാണ് സീമ ഇൻസ്റ്റാഗ്രാം ലൈവ്

പോകുകയാണെന്ന് മനസിലാകുന്നത്.

വിഷമത്തോടെ സീമ    ഞാൻ പഠിപ്പിക്കുന്ന

കുട്ടികളിൽ ഒരാളെപ്പോലെ,

നമ്മുടെഒക്കെ വീട്ടിലെ

കുട്ടിയെപ്പോലെ ഒരാൾ….

Comments ൽ നമ്മൾ സൂക്ഷിച്ചാൽ നമുക്ക്

കൊള്ളാം…

വീട്ടിലെ കൊച്ചിനെ പോലെ

തോന്നിയെന്ന്…. ഒക്കത്തു

കൊച്ചിനെ തരുന്ന ഐറ്റങ്ങളാ….

ഇവന്മാരെയൊക്കെ നല്ല പത്തലിന് 

അടിച്ചു പതം വരുത്തണം…

ഫെമിനിസം അല്ലേ… പിടിക്കാൻ 

ചോദിക്കുമ്പോ അങ്ങ് പിടിച്ചോളാൻ 

പറയണം… പിന്നല്ല… 

സ്കൂളുകളിൽ സെക്സ് എഡ്യൂക്കേഷൻ 

കൊടുക്കേണ്ടതിൻറെ ആവശ്യം ആണ് 

ഇത്തരത്തിലുള്ള സംഭവങ്ങൾ കാണിക്കുന്നത്. 

അവനു കണ്ടപ്പോൾ ആഗ്രഹം തോന്നി, 

അവൻ അനുവാദം ചോദിച്ചു… Consent 

ചോദിച്ചതാണോ ഇപ്പൊ കുഴപ്പം...

അനുവാദം ചോദിക്കൽ അല്ല പ്രശ്നം….

കൗമാരത്തിലുള്ള കുട്ടിയ്ക്ക് ഇത്തരത്തിൽ 

ചോദിക്കാൻ ഉണ്ടാകുന്ന തോന്നലിനെ 

പറ്റിയാണ് ചർച്ച ആവശ്യം… 

ഇവളെ കണ്ടിട്ട് എനിക്കും ഒന്ന്  

അനുവാദം ചോദിക്കാൻ തോന്നുന്നുണ്ട്… 

ഉവ്വ, ഇവളൊക്കെ ഇങ്ങനത്തെ പിള്ളേരെ 

കാണുമ്പോ വണ്ടിയിൽ പിടിച്ചു 

കേറ്റുന്നത് എന്തിനാ…. 

ഓരോ കഴപ്പും കാണിച്ചിട്ട് പണി 

കിട്ടിക്കഴിയുമ്പോ ഓൺലൈനിൽ 

വന്ന് കരഞ്ഞാൽ മതിയല്ലോ… 

ഇവന്റെയൊക്കെ തന്തേം തള്ളേം 

പറഞ്ഞാൽ മതിയല്ലോ...

അവസരം കിട്ടിയാൽ അവനൊക്കെ 

ചോദിക്കാതെയും പിടിക്കും...

ആ കൊച്ചിനെ ഇത്രയ്ക്ക് 

പറയാൻ ഒന്നുമില്ല. അവന് ഒരു 

താല്പര്യം തോന്നി, അനുവാദം 

ചോദിച്ചു അത്രയല്ലേ ഉള്ളൂ...

കൊള്ളാവുന്ന ഒരുത്തി ഒറ്റയ്ക്ക് 

ഒരു വണ്ടിയിൽ കിട്ടിയപ്പോ...

അണ്ണൻകുഞ്ഞിനും കാണില്ലേ 

മരത്തിൽ കേറാൻ ആഗ്രഹം...

സ്കൂൾ യൂണിഫോം ഇട്ട പിള്ളേരെ 

തരത്തിൽ കിട്ടിയപ്പോ കാറിൽ 

കേറ്റിയതാ... എന്നിട്ട് ഒരു ലൈവ് രോദനം...

അതേ... അതേ... ഇവളുമാരുടെ 

ഒക്കെ കയ്യിലിരുപ്പ് ഇതാ..

ഇനി ഇറങ്ങും കുറേ me too... Me too... 

എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന സീമ. 

ഭർത്താവിന്റെ കൈകൾ അവളുടെ 

ഷോൾഡറിലേക്ക് ആശ്വാസം എന്നപോലെ 

തലോടുന്നു.

CUT TO

 

 

 

 

 

 

 

SCENE – 5

CALSSROOM

DAY/INT


ബ്ലാക്ക് ബോർഡിൽ HUMAN REPRODUCTION

എന്ന് കാണാം. കുട്ടികളോടായി  

സീമ : Chapter 12. Reproductive System. 

ഇതാണ് നമ്മൾ ഇന്ന് പഠിക്കാൻ പോകുന്നത്

ക്‌ളാസിനെ മൊത്തത്തിൽ നോക്കി 

ശാന്തമായി, എന്നാൽ വളരെ 

ആത്മവിശ്വാസത്തോടെ കുട്ടികളുടെ 

കണ്ണുകളിലേയ്ക്ക് തന്നെ നോക്കുന്ന 

രീതിയിൽ നോക്കിയ ശേഷം അവൾ 

മുന്നിലേയ്ക്ക് വന്ന് ഡെസ്ക്കിൽ ചാരി 

നിൽക്കുന്നു. നനുത്ത ഒരു മന്ദഹാസത്തോടെ 

മേശപ്പുറത്തു നിന്നും ബുക്ക് 

എടുത്തു തുറന്ന ശേഷം നേരെ നോക്കി 

തീർത്തും സമന്വയത്തോടെ സീമ അപ്പൊ നമുക്ക് Human Reproduction 

പഠിക്കാൻ തുടങ്ങാം. ക്ലാസ്സ് എടുത്തു കഴിഞ്ഞ ശേഷം നിങ്ങളുടെ doubts ഒക്കെ ചോദിക്കാനും അത് ക്ലിയർ ചെയ്യാനും സമയം തരാം. 

ഒന്ന് നിറുത്തി എല്ലാവരെയും 

നോക്കി സീമ: ഓക്കേ… So in humans there are male and female 

reproductive organs... 

സീമയുടെ ശബ്ദം മുഴക്കത്തോടെ 

കേൾക്കുന്നു. അവളുടെ ക്ലാസ്സ് തുടരുന്നു. 

സ്കൂളിൻറെ വരാന്തയിലൂടെ, സ്‌കൂളിന്റെ 

മുറ്റത്തുകൂടി പുറത്തേയ്ക്ക് നീങ്ങുന്ന 

കാഴ്ച 

സീമ (VO) Human Reproduction… is any form of sexual reproduction resulting in 

human fertilization. It involves 

sexual interaction between a 

male and female reproductive 

organs. 

മനുഷ്യന് തന്റെ ചുറ്റുമുള്ള 

എല്ലാത്തിനെയും കുറിച്ച് അറിയാനുള്ള

 അന്വേഷിക്കാനുള്ള താൽപ്പര്യമുണ്ട്. 

ആ താൽപ്പര്യമാണ് അവനെ മറ്റ്

 മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും. 

അത്തരത്തിൽ ഉള്ള മനുഷ്യന് തന്റെ 

ശരീരത്തെ കുറിച്ചും അതേ താൽപ്പര്യം 

കാണും. ജന്മനാ സ്വയത്തമാകുന്ന 

ഭാഷയുടെ പഠനത്തിന് വരെ 

സമയം കണ്ടെത്തുന്ന നമ്മൾ എന്ത്‌ 

കൊണ്ടോ മനുഷ്യന്റെ ഏറ്റവും പ്രാഥമിക,

അവശ്യ അറിവിനെ കുറിച്ചുള്ള 

പഠനത്തെ അതർഹിക്കുന്ന പ്രാധാന്യത്തോടെ 

കാണാൻ മടിയ്ക്കുന്നു. മാതൃഭാഷ പോലും 

കൃത്യമായി പ്രയോഗിക്കാൻ വ്യാകരണം 

പഠിക്കേണ്ടതുണ്ട്. അതേ പോലെ തന്നെയാണ് 

Sexual education നും. ശരിയും തെറ്റും 

വേർതിരിച്ചു മനസിലാക്കാൻ, വ്യാകരണ പിശകുകൾ 

ഒഴിവാക്കാൻ, പകുതി അറിവുകൾ ആധികാരികമായി 

മനസ്സുകളിൽ ഇരിപ്പുറപ്പിക്കാതിരിക്കാൻ.  

 

                                             CUT TO

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


SCENE – 6

DAY/EXT

ROAD

സ്കൂളിൽ നിന്നും കാറിൽ 

പോകുന്ന സീമ. കുട്ടികൾ 

ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ചു 

കയറി പോകുന്നത് കാണുന്നു

 മുന്നോട്ട് പോകുമ്പോൾ മറ്റൊരു ആൺകുട്ടി 

ഒറ്റക്ക് കൈ കാണിക്കുന്നു. സീമ നിർത്തണോ 

വേണ്ടയോ എന്ന ആശയകുഴപ്പത്തിനൊടുവിൽ

 കാർ നിർത്തുന്നു. ആഹ് കുട്ടി പിന്നിൽ 

കേറാൻ തുടങ്ങുമ്പോൾ സീമ സീറ്റിൽ ഏറുന്ന

 തൻ്റെ ബാഗ് ബാക് സീറ്റിലേക്ക് വക്കുന്നു. 

അതുകണ്ട് കുട്ടി വന്ന മുന്നിലേക്ക് കയറുന്നു.


CUT TO

 

 

 

 

 

 

 

 

 


SCENE – 7

DAY/EXT

STREET

കാര് പാസ് ചെയ്യുമ്പോൾ സീമ ഒട്ടിച്ച ചുമരിലെ 

പേപ്പറിൽ ഫോക്കസ് ആകുന്നു. ആ വൈറ്റ് പേപ്പേഴ്സ് 

മുഴുവൻ അശ്ലീലം കൊണ്ട് നിറഞ്ഞിരുന്നു, 

പലതും കീറി പോയിരിക്കുന്നു. വീഴാൻ എന്നവണ്ണം 

തൂങ്ങി നിക്കുന്ന ഒരു പേപ്പറിൽ ചാർജ് ആയി ദൃശ്യം 

അവസാനിക്കുന്നു.


Quotes 

Let the White Pages be wide beyond all that’s Taboo.
Let the white pages be beyond all our prejudices and inhibitions.
 Let’s open up the White Pages, at home, at schools, openly & wholeheartedly. 
It’s all about the White Pages stuck in our heads. 
No Secrets, No Inhibitions, No Taboo. Just; The White Pages. 
End Titles