Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

ജെന്നി - 3

ജെന്നി part -3
-----------------------

(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക !)
----------------------


ജെന്നിയുടെ അലറി വിളി കേട്ട് ജെസ്സിയും അവളുടെ അച്ഛനും ജെന്നി നോക്കുന്നിടത്തേക്ക് നോക്കി. സ്വയം മണ്ണെണ്ണ ഒഴിച്ച്ഇ ല്ലാതാകാൻ ശ്രമിക്കുന്ന തോമസിനെയും അതിൽ നിന്നും തോമസിനെ പിന്തിരിപ്പിക്കാൻ നോക്കുന്ന മേരിയേ യും- ആയിരുന്നു അവർ അവിടെ കണ്ടത്. 

"അപ്പേ ബ്രേക്ക്‌ ചവിട്ട്....!!"

ജെന്നി അലറി വിളിച്ചു 
പറഞ്ഞു. 

ജെന്നിയുടെ അച്ഛൻ പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി. അച്ഛൻ വണ്ടി നിർത്താൻ കാത്തുന്നി ന്നെതെന്നോണം- ജെന്നി വണ്ടിയിൽ നിന്നും ഇറങ്ങി ഓടി. അപ്പോൾ ജെന്നിയുടെ കൂടെ ജെസിയും ഓടി ചെന്നു. ജെന്നിയുടെ അച്ഛൻ പെട്ടെന്ന് ചെന്ന് 
തോമസിനെ പിടിച്ചു വച്ചു അപ്പോൾഴേക്കും അത്രയും നേരം തോമസിനെ പിടിച്ചു വച്ചുകൊണ്ടിരുന്ന - മേരി തളർന്ന് അവശയായി നിലത്തോട്ട് വീണു.
ജെന്നിയും ജെസിയും ചേർന്ന് മേരിയെ പൊക്കിയെടുത്ത് അവരുടെ വീട്ടുപടിക്കലിരുത്തി 


"എന്താ മേരി ഇത്... എന്തുപറ്റി..?!"


ജെസ്സി നിരാശയോടെ ചോദിച്ചു പക്ഷെ, അതിനുത്തരമായി മേരി പൊട്ടികരയുക മാത്രമാണ് ചെയ്തത്.
കുറച്ച് അപ്പുറം മാറി തോമസിനെ എഴുന്നേൽപ്പിച്ചിരുത്തിയ - ജെന്നിയുടെ അച്ഛനോടായി തോമസ് പറയാൻ തുടങ്ങി.

"എടാ ജോസേ ഞാനിനി എന്തിനാടാ ജീവിക്കുന്നത്...! ആ.. റ്.. ക്ക്.. ആർക്.... വേണ്ടിയാടാ...!"

തോമസ് വിതുമ്പി വിതുമ്പി പറഞ്ഞു തീർത്തു.


"മേരി നീയെങ്കിലും പറ എന്താടി...?!"

ജെന്നിയുടെ അച്ഛൻ ജോസ് നിസ്സഹായനായി കൈകൂപ്പി ചോദിച്ചു.

മേരി കണ്ണീർ തുടച്ച് മെല്ലെ പറയാൻ തുടങ്ങി.


"അത്.. ജോസേട്ടാ.. കുറച്ച് മുൻപ് സ്റ്റേഷനീന്ന് വിളിച്ചാർ ന്ന്..."

മേരിയുടെ വാക്കുക്കൾ ഇടറാൻ തുടങ്ങി.



{കുറച്ച് സമയങ്ങൾക്ക് മുൻപ് }


കരഞ്ഞുകൊണ്ടിരിക്കുന്ന - തോമസിന്റെ ഫോൺ റിങ് ചെയ്യുന്നു 


"ഹലോ.."


"ഹലോ, തോമസ് അല്ലെ..?"


"ആ സാറെ മോളെ കിട്ടിയോ സാറെ...?"


"ഹമ്.. നിങ്ങളുടെ മോളെന്ന് തോന്നിപ്പിക്കുന്ന ഒരാളെ കിട്ടിയിട്ടുണ്ട്..."


"ഏ സാറെ കിട്ടിയോ എവിടാ ഉള്ള എന്റെ കുഞ്...?!"

"അത്...."



"പറ സാറെ..!"


"അത് പിന്നേ..."

"മനുഷ്യനെ പേടിപ്പിക്കാതെ പറ സാറേ....!!"

തോമസിൻ്റെ സ്വരം മാറിയത് കണ്ടപ്പോൾ പോലീസുകാരൻ പറയാൻ തുടങ്ങി 

"എനിക്കും ഒരു മോളൂ ള്ളൂള്ളതാ... കേട്ടോ...എനിക്ക് നേരാവണ്ണം പറയാൻ അറിയാഞ്ഞിട്ടല്ല....!"

"ക്ഷമിക്കണം സാറേ എൻ്റെ അവസ്ഥ അതായൊണ്ടാ..."

"മ്മ്..."

"പറ സാറേ ൻ്റെ മോൾ....?!"

"ഹ്മം..."

അയാളൊരു ദ്വീർ ഘനിശ്വാസം എടുത്തു...
എന്നിട്ട് ഒറ്റ ശ്വാസത്തിൽ പറയാൻ തുടങ്ങി...

"നിങ്ങളുടെ മോൾ എന്ന് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടി ഇന്ന് 6: 32ന് 'ടീ വിത്ത് ടോം ' കോഫി ഷോപ്പിൽ നിന്നും 300മീറ്റർ മാറി അടുത്തുള്ള പെട്രോൾ പമ്പിന് ചുറ്റുവട്ടത്ത് കണ്ടിട്ടുണ്ട് എന്ന് ചില ആളുകൾ പറഞ്ഞിരുന്നു അത് പ്രകാരം ഞങ്ങൾ അവിടത്തെ സിസിട്ടിവി ചെക്ക് ചെയ്തിരുന്നു...!"

"ഐഹ് മോളെപ്പഴും ആ വഴി പോന്നതാ...!
അതിപ്പം എല്ലാർക്കും അറിയാവുന്ന കാര്യല്ലേ...!!? എന്താ സാറേ ഇത്....!!"

"ഞാനൊന്നു പറഞ്ഞു തീരട്ടെടോ....!!"

"മ്മ്.....!"

"ആ പെട്രോൾ പമ്പ് ഇന്ന് 6:30ൻ തീപ്പിടിച്ചിരുന്നു....!"

അത്‌കെട്ടത്തും തോമസ് ഫോൺ നിലത്തിട്ട് അകത്ത് പോയി മണ്ണെണ്ണ എടുക്കുന്നു അവരുടെ ഒരു മൂലയിൽ ഇരുന്ന് കരഞ്ഞ് കൊണ്ടിരുന്ന മേരി എല്ലാം കാണുകയും കേൾക്കുകയും ചെയ്തിരുന്നു .....

*************************

"അന്നേരം തുടങ്ങിയതാ.. ജോസേട്ടാ.. തോമാചായൻ ഇങ്ങനെ ചെയ്യാൻ..ഞാൻ പറഞ്ഞ് മടുത്തു....!"

എല്ലാം കേട്ടിരുന്ന ജോസ് എന്തൊക്കയോ ചിന്തിച്ചു കൊണ്ട് പറയാൻ തുടങ്ങി 

"എന്താ തോമസേ ഇത്...!? മേരിയെ കൂടി സമാധാനിപ്പിക്കേണ്ടത് നീയല്ലേ...അങ്ങനത്തെ നീയിങ്ങനെ ആയാൽ എങ്ങനെ...!"

തോമസ് തലകുനിച്ച് നിരാശയോടെ നിൽകുക എന്നല്ലാതെ മറ്റൊന്നും ചെയ്തില്ല...

പെട്ടെന്ന് ചിന്തയിൽ മുഴുകിയിരുന്ന ജെന്നി ഉണർന്നു എന്നിട്ട് വാശിയോടെ ചോദിച്ചു..

"തോമസ് അംഗിൾൻറെ ഫോൺ ഇവിടെ...?"

"അത്...."

തോമസ് ഓർത്തെടുക്കാൻ ശ്രമിച്ചു 


"ജെന്നി മോളേ.. ദാ അവിടെ കിടക്കുന്നു..."

ഇടക്കു കയറി ജെസ്സി പറഞ്ഞു..

ജെന്നി ഓടിപോയി ഫോൺ എടുത്തു അതിൽ അവസാനം വിളിച്ച നമ്പർ തിരഞ്ഞെടുത്ത് അതിലേക്ക് വിളിച്ചു..

"ഹലോ.. എസ് ഐ രാജേഷ് സ്പീക്കിംഗ്..."

മറുതലയ്ക്കൽ നിന്നും ശബ്ദം ഉയർന്നു..

"ഹലോ സർ ഇവിടയാണ് ഇപ്പൊൾ അന്ന ഉള്ളത്...?"

"ഐ കാൻ്റ് ..അണ്ടർസ്റ്റാൻ്റ് .! മെയ് ഐ ക്നോ വു ഈസ് ദിസ് ...?!."


 "സർ ഇന്ന് ഒരു പെൺകുട്ടിയെ മിസ്സ് ആയില്ലേ .. 'അന്ന ' എന്ന പേരുള്ള ആ കുട്ടിയുടെ അച്ഛനെ കുറച്ചു നേരം മുൻപ് സാർ വിളിച്ചിരുന്നു ഒരു പെട്രോൾ പമ്പിന്റെ അടുത്ത് അന്നെയെ കുറച്ചുപേർ കണ്ടു എന്നതും സിസിടിവിയിൽ അത് പതിഞ്ഞിട്ടുണ്ട് എന്നുള്ളതും ആ പെട്രോൾ പമ്പ് കത്തിയിരുന്നു എന്നതും ഒക്കെ ...പറഞ്ഞിരുന്നുവല്ലോ ...."

"ഓ.. തോമസ് ..?"


 "യെസ്.."

 "ബട്ട് ഇപ്പോൾ ആരാ സംസാരിക്കുന്നത് ....?"


 "അതവർക്ക് അറിയുന്ന ഒരാളാ ഞാൻ ..."

"ഓകെ, വാട്ട് ടു യു വാണ്ട് ..നൗ...?!"

"സർ കാൻ എ നൊ മോർ അബോട്ട് ദിസ് ...?".

"..ആഹാ.. താൻ ആള് കൊള്ളാല്ല ഐടൻ്റിറ്റിറ്റി പോലും വെളിപെടുത്താതെ ഡീറ്റയ്‌ലിസ് ...തരാനോ
.... ..നോ "

എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ തോമസ് അപ്പോഴേക്കും ജെന്നിയുടെ അടുത്ത് ...വന്നിരുന്നു ...

"ഇങ് താ ജെന്നി മോളെ ...."

അതും പറഞ്ഞു തോമസ് ജെന്നിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി സംസാരിക്കാൻ തുടങ്ങി

"ഹലോ .. സാറേ .."

"ഹലോ ഇതാരാണ് സംസാരിക്കുന്നത് ..."

"ഇത് ഞാനാ സാറേ തോമസ് ...."

"ഓക്കേ എന്താണ് താങ്കൾ വേണ്ടത് ..."

"സാറേ എൻ്റെ മോളെ കുറിച്ച് ...?."

" ഹോ കേസിന്റെ ഡീറ്റെയിൽസ് ...?"

"..അതെ..!"

ജെന്നി അവരുടെ സംഭാഷണങ്ങൾ കാതോർത്തു ....

പെട്ടെന്ന് കമ്മീഷണർ പറഞ്ഞത് കേട്ട് ജെന്നി ഞെട്ടിപ്പോയി .....!












(തുടരും..===>)

( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ്)

( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ... Mistakes ഒരുപാടുണ്ടാവും ക്ഷമിക്കണേ )

ᴩʟꜱ ꜱᴜᴩᴩᴏʀᴛ & ꜰᴏʟʟᴏᴡ ❤‍🩹