Read human being by AyShAs StOrIeS in Malayalam Human Science | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

മനുഷ്യൻ..!

മനുഷ്യൻ
----------------
 അന്നൊരു തിങ്കളാഴ്ച ആയിരുന്നു. കുറേ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളതിനാൽ 
ഞാനന്ന് നേരത്തെ എഴുന്നേറ്റു. ദിനചര്യങ്ങൾ പെട്ടെന്ന് ചെയ്തുതീർത്തു. എന്റെ പുതിയ കഥയുടെ കുറച്ചു കോപ്പികൾ എടുത്തുകൊണ്ട് ഞാൻ അങ്ങാടിയിലേക്ക് പോയി അവിടെ നല്ല തിരക്കുണ്ടായിരുന്നു! 'കുമാരന്റെ കട' ഞാൻ വായിച്ചു, എന്നിട്ട് ആ കടയിലേക്ക് കയറിച്ചെന്നു. ഞാൻ പതിയെ കുമാരേട്ടന്റെ അടുത്ത് ചെന്നു. "കുമാരേട്ടാ എന്റെ പുതിയ കഥയാണ് ഇന്നാ കുറച്ചു കോപ്പികൾ" പക്ഷേ കുമാരേട്ടൻ എന്നോട് തിരിച്ചൊന്നും പറയാതെ കോപ്പികൾ വാങ്ങി കടയുടെ അകത്ത് പോയിട്ട് ആയിരം രൂപ എടുത്തിട്ട് വന്നു. എന്നിട്ട് അതെനിക്ക് തന്നു തന്നു "ഹും രാഘവ നിനക്ക് അവിടെ സുഖല്ലേ? വിറ്റ് പോവാത്ത തുണി ഒന്നും ആരും തരാറില്ലല്ലോ?!" എന്ന് അപ്പുറത്തെ രാഘവേട്ടന്റെ തുണിക്കടയിലേക്ക് വിളിച്ചു ചോദിച്ചു അത് അല്പം നിരാശയോടെയും, ദേഷ്യത്തോടെയും, ആയിരുന്നു വലിയ ശബ്ദത്തിലും. അയാൾ തുടർന്നു..."ഇവിടെ ചിലർ ചില സാധനങ്ങൾ തന്നിട്ട് പോണേ.. നല്ല കാശും മേടിക്കും, എന്നാലോ ഒന്നും വിറ്റു പോവുകയു മില്ല. ആർക്ക് നഷ്ടം?! എനിക്ക് നഷ്ടം അല്ലാതെന്തു പറയാൻ...!" 
   അത് 
എന്നെപ്പറ്റിയാണെന്ന്
 മനസ്സിലാക്കിയ ഞാൻ വേഗം അവിടുന്ന് മുങ്ങി.

 അന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്ന് ഞാൻ കണക്കുകൂട്ടിയിരുന്നു. പക്ഷേ,എല്ലാം ആ വല്ലാത്ത മനുഷ്യന്റെ വാക്കുകൾ കാരണം വേണ്ടെന്ന് വെച്ചു. " എന്ത് മനുഷ്യനാണ് ..? എല്ലാ തിങ്കളാഴ്ചയും അയാൾ എന്നെ തളർത്തുന്നുണ്ടല്ലോ! ഹും..! അങ്ങനെ ആ ആഴ്ച അങ്ങ് പോയി കിട്ടും!.അല്ലെങ്കിൽ അയാൾ ആരാ എന്നെ പറയാൻ?! അയാൾ ഒരു മനുഷ്യനാണോ
?!" ഇങ്ങനെയൊക്കെ മനസ്സിൽ കരുതി കൊണ്ട് ഞാൻ വീട്ടിൽ ചെന്നു. എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി.വൈകുന്നേരം ആയപ്പോൾ എന്റെ ഒരു സുഹൃത്ത് വന്നു .അവന്റെ കൂടെ ഇരുന്നാണ് ഞാൻ കഥകൾ ഉണ്ടാക്കാറ്. ഞങ്ങൾ കുറേ സംസാരിച്ചു .ഏറെ വൈകിയാണ് അവൻ തിരികെ പോയത്.എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. ഞാൻ ഭക്ഷണം കഴിക്കാൻ വേണ്ടി അടുക്കലേക്ക് പോയി. .ആരോ വാതിലിന് മുട്ടുന്നത് പോലെ തോന്നി. ഞാൻ പോയി വാതിൽ തുറന്നു. എനിക്ക് തീരെ പരിചയമില്ലാത്ത ഒരാളായിരുന്നു പുറത്ത്. എങ്കിലും ആരാണെന്ന് ചോദിക്കുന്നതിനു പകരം"എന്താ എന്തിനാ വന്നേ "എന്നായിരുന്നു ഞാൻ ചോദിച്ചത്.

ഞാൻ പറഞ്ഞില്ലേ എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു അതുകൊണ്ട് പരിചയപ്പെടാൻ സമയമില്ല ക്ഷീണം കൊണ്ട് നാവ് തളർന്നിരുന്നു.

"ഞാൻ താങ്കളുടെ ആരാധകനാണ് താങ്കളുടെ കഥകൾ വായിച്ചിട്ടുണ്ട്!" അജ്ഞാത വ്യക്തി പറഞ്ഞു.
എനിക്ക് അന്നേരം ഒരു ഉന്മേഷം കയറി വന്നു .
 "ആണോ നന്ദി ,എന്നെ കാണാൻ വന്നതാണോ?!" ഞാൻ ആകാംക്ഷയോടെ ചോദിച്ചു  
"ഹമ്.. കാണാനും,പിന്നെ ഒരു കഥ പറയാനുമാണ്!" അയാൾ പറഞ്ഞു .
ഞാൻ അയാളെ അകത്തു കയറ്റി ഇരുത്തി വെള്ളം കൊടുത്തു സ്വീകരിച്ചു.

 "ഞാൻ കഥ പറയട്ടെ.., താങ്കൾ കഥ മനോഹരമാക്കി തിരുത്തി തരണം!" 
ഞാൻ തലയാട്ടി. 
അയാൾ കഥ പറഞ്ഞുതുടങ്ങി.

"' 'മനുഷ്യൻ' അതാണ് കഥയുടെ പേര്.

 മനുഷ്യൻ!എന്തൊരു അത്ഭുത ജീവിയാണ്?! എത്രതരം മനുഷ്യനാണ് ഈ ലോകത്ത്! പലതരം, പല ജാതി, പല മതം, പല ഭാഷാ, പല വേഷം, പല നാട്ടിൽ, ഈ ലോകത്ത് എത്ര മനുഷ്യരുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ?! 

മനുഷ്യൻ..ചിലരെ മനുഷ്യൻ എന്ന് വിളിക്കാൻ പോലും നാണക്കേടാണ്! അത്രയ്ക്ക് വൃത്തികെട്ടവരാണവർ! പാവങ്ങൾ കരയുമ്പോൾ നോക്കി ചിരിക്കുന്നവർ,സകല പ്രശ്നങ്ങളിലും രാഷ്ട്രീയം കൊണ്ടിടുന്നവർ, അവസാന നിമിഷത്തിലും ജാതി മതം പറയുന്നവർ, ഇവരൊക്കെ എന്ത് മനുഷ്യരാണ്! മനുഷ്യത്വം അടുത്തുകൂടെ പോകാത്തവർ! മൃഗങ്ങൾക്ക് തുല്യർ!!.

 എന്നാൽ ഇതിലൊന്നും പെടാത്ത 'മനുഷ്യൻ' എന്ന് മാത്രം വിളിക്കാൻ പാടുള്ള ചിലരുണ്ട്! ദുരന്തം വരുമ്പോൾ നാടേതാ മതമേതാ ജാതീയേതാ ഒന്നും നോക്കാതെ ദുരന്തമുഖത്ത് എത്തുന്നവർ,തന്റെ സ്വന്തം അന്നം എടുത്തു പാവങ്ങൾക്ക് നൽകുന്നവർ,തന്റെ ജീവൻ പണയം വെച്ച് മുൻപു ഒരു ബന്ധവും ഇല്ലാത്ത അന്യരെ കാക്കുന്നവർ, ഇവരെയൊക്കെയല്ലേ നാം 'മനുഷ്യർ' എന്ന് വിളിക്കേണ്ടത് മനുഷ്യത്വം മാത്രമുള്ളവർ!.
മനുഷ്യരും മൃഗങ്ങളും തമ്മിൽ വ്യത്യാസം ഉണ്ടോ?! ചില മനുഷ്യർക്ക് ഇല്ലാത്തത് മൃഗങ്ങൾ ഉണ്ട്!ചില മൃഗങ്ങൾക്കില്ലാത്തത്‌ മനുഷ്യനും ഉണ്ട്! അത്രയേ ഉള്ളൂ വ്യത്യാസം!.."

  "നിൽക്കൂ ഞാൻ ഒന്നു പറയട്ടെ?!"

"ഹമ്.. പറയൂ.."

"ഈ മനുഷ്യർ എങ്ങനെയാണ് ഉണ്ടായത്?!"


!അത് ഞാൻ പറഞ്ഞു തരാം. കോടാനുകോടി യുഗങ്ങൾക്ക് മുമ്പ് മനുഷ്യർ ഇല്ലാത്ത കാലമൊക്കെ ഉണ്ടായിരുന്നത്രെ!"

 "ഏഹ് അപ്പോൾ ഭൂമി വെറുതെ കിടന്നതാണോ?!"

 "അല്ലല്ല!..മൃഗങ്ങൾ ഉണ്ടായിരുന്നു! പിന്നീടാണ് ഒരു മനുഷ്യൻ ഉണ്ടായത്. പിന്നെ ആ മനുഷ്യൻ കൂടെ ഒരു സ്ത്രീയും പിന്നെ എല്ലാരും ഉണ്ടായി അത്രമാത്രമാണ് എനിക്കറിയൂ!"

 "അപ്പോൾ കൃത്യമായും ആർക്കും അറിയില്ല അല്ലെ?!"

"ഹമ്.. അതുതന്നെ വാസ്തവം! ഇനി ഞാൻ പറയട്ടെ?!"


"ഹമ്...പറയൂ.."

"ഈ പറഞ്ഞ മനുഷ്യർ എന്ന് വിളിക്കാൻ ആവുന്ന മനുഷ്യർ ലോകത്ത് കുറവാണ്! അതായത് നൂറിൽ 90% പേരും മൃഗതുല്യർ 
10% ശതമാനം മാത്രം മനുഷ്യർ!...,"

"എന്താ നിർത്തി കളഞ്ഞെ?!"

 "താങ്കൾക്ക് ഉറക്കം വരുന്നുണ്ടോ?"

 "ചെറുതായിട്ട്...ഇന്ന് പുലർച്ചെഴുന്നേറ്റു" അതുകൊണ്ടാണ് കേട്ടോ അല്ലാതെ... " 


"ആ മനസ്സിലായി മനസ്സിലായി!"


 "താങ്കൾക്ക് ഉറങ്ങാൻ എന്റെ അതിഥി മുറി ഉപയോഗിക്കാം "


"ശരി" 

അങ്ങനെ അയാൾ മുറിയിലേക്ക് ചെന്നു ഞാൻ എന്റെ പുതിയ പാന്റ്സും ഷർട്ടും എടുത്ത് കൊടുത്തു. അയാൾ കുളിച്ച് വന്നു, എന്റെ മുഴുവൻ ഭക്ഷണത്തിൽ നിന്ന് കൂടുതൽ നൽകി.അതിന്റെ നന്ദി അയാൾ കാണിച്ചു കൊണ്ടേയിരുന്നു ഞാൻ 'ശുഭരാത്രി' പറഞ്ഞു കിടപ്പറയിൽ ചെന്ന് കിടന്നു ,വിളക്കുകൾ അണച്ചു പക്ഷേ, എനിക്ക് തിരിഞ്ഞിട്ടും മറിഞ്ഞിട്ടും ഉറക്കം കിട്ടിയില്ല!
 ഒന്നാമത്‌ ഭക്ഷണം മര്യാദയ്ക്ക് കഴിച്ചില്ല,പിന്നെ, ഒടുക്കത്തെ തണുപ്പും! എന്റെ പുതപ്പ് ഞാൻ അയാൾക്ക് കൊടുത്തിരുന്നു! ഞാൻ അയാളെ കുറിച്ച് ചിന്തിച്ചു നോക്കി, "പെട്ടെന്ന് ഒരു അർദ്ധരാത്രി കയറിവന്ന് എന്നോടുള്ള ആരാധന കാരണം അയാൾ എഴുതാൻ പോകുന്ന കഥ കേട്ട് തെറ്റുകൾ തിരുത്താൻ ആവശ്യപ്പെട്ടു. ഞാൻ അയാൾക്ക് അഭയം നൽകി പക്ഷേ എന്തുകൊണ്ടാണ് ഞാൻ അയാളുടെ പേര് ചോദിക്കാഞ്ഞത്? ആർക്കറിയാം!!നാളെ ബാക്കി കഥ പറയുമ്പോൾ ചോദിക്കാം" ചിന്തകളിൽ മുഴുകി കൊണ്ട് ഞാൻ ഉറക്കത്തിലേക്കാണ്ടു. പിറ്റേന്ന് എഴുന്നേറ്റപ്പോൾ നേരം ഏറെ വൈകി . ആദ്യമായാണ് ഇത്രയധികം ഉറങ്ങുന്നത് എന്റെ അതിഥി എന്ത് കരുതും? അയ്യേ!ഞാൻ ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് മുറിയിലേക്ക് ചെന്നു. വാതിൽ തുറന്നിട്ടിരിക്കുന്നു.
 "ആ നേരത്തെ എഴുന്നേറ്റു കാണും" 
  ഞാൻ വരാന്തയിലേക്ക് ചെന്നു. അവിടത്തെയും വാതിൽ തുറന്നിട്ടിരിക്കുന്നു! ഞാൻ എന്റെ മുറിയിലേക്ക് ചെന്ന് ഷർട്ടിട്ടു. ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പൈസ കാണാനില്ല പകരം ഒരു കടലാസ് ..?

" ക്ഷമിക്കണം,

 നന്ദി,! മനുഷ്യൻ എന്ന കഥ ഉടനെ വിപണിയിലെത്തും... "

 ഞാൻ ഞെട്ടിപ്പോയി വീട്ടിൽ വച്ചിരുന്ന പണം ഒന്നും കാണാനില്ല, കൂടെ അയാളെയും.., 
 ഞാൻ വരാന്തയിലെ കസേരയിലിരുന്നു. കുറേനേരത്തെ ഇരുത്തത്തിനു ശേഷം ഒരു ദീർഘശ്വാസം വിട്ടു എന്നിട്ട് ചിന്തിച്ചു 

 "ഹമ്...അയാളും മനുഷ്യനാണ്..!?

             story by aysha rana