Read Cruelty - 4 by BAIJU KOLLARA in Malayalam ത്രില്ലർ | മാതൃഭാരതി

Featured Books
വിഭാഗങ്ങൾ
പങ്കിട്ടു

കിരാതം - 4

🇳🇪 മാതൃഭാരതിയുടെ എല്ലാ മാന്യ വായനക്കാർക്കും എന്റെ എല്ലാ പ്രിയ്യപ്പെട്ട ഫോളോവേഴ്സിനും വായനക്കാർക്കും ഒരുപാട് സ്നേഹവും ആദരവും അറിയിച്ചുകൊണ്ട് കിരാതം ത്രില്ലർ സ്റ്റോറിയുടെ നാലാം ഭാഗം നിങ്ങൾക്കായി സമർപ്പിക്കുന്നു സ്നേഹാദരങ്ങളോടെ കഥാകൃത്ത്  🇳🇪   കീരിജോസിന്റെ വീട് കണ്ടുപിടിക്കുക എന്നത് കേരള പോലീസിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയൊന്നുമല്ല അത് സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസ് വളരെ ഭംഗിയായി തന്നെ നിർവഹിച്ചു.... നെഹ്‌റു കോളനിയിലെ നൂറ്റിപത്താംനമ്പർ വീട് അതായിരുന്നു കീരിജോസിന്റെ വസതി... പോലീസ് സംഘം ഈ വീട്ടിലെത്തുമ്പോൾ കീരി ജോസ് തന്ത്രപൂർവ്വം അവിടെ നിന്നും മുങ്ങികളഞ്ഞു.... ഈ കൊലപാതക കേസുമായി കീരിജോസിന് നേരിട്ട് യാതൊരു ബന്ധവും ഉള്ളതായി പോലീസിന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല എന്നാലും ചെറിയൊരു സംശയത്തിന്റെ പേരിലാണ് പോലീസ് ഇയാളെ തിരക്കി ഇറങ്ങിയത്... കീരിജോസിനെ അറസ്റ്റ് ചെയ്താൽ ഒരുപക്ഷേ ഈ കൊലപാതക കേസിലേക്ക് വെളിച്ചം വീശുന്ന എന്തെങ്കിലും ഒരു തെളിവ് ലഭിക്കുകയാണെങ്കിൽ അത് വളരെ ഉപകാരപ്രദമായിരിക്കും.... പോലീസിനെ മുഖാമുഖം കണ്ടപ്പോൾ കീരിജോസിന്റെ ഭാര്യ ലില്ലികുട്ടി പേടിയോടെ പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.... എന്താ സാറേ, എന്താ കാര്യം... ഹെഡ് കോൺസ്റ്റബിൾ നാരായണൻ കുട്ടിയാണ് അതിനു മറുപടി പറഞ്ഞത്.... കാര്യമൊക്കെ ഞങ്ങള് കീരി ജോസിനോട് നേരിട്ട് പറഞ്ഞോളാം നിങ്ങൾ കീരി ജോസിന്റെ ആരാ ഭാര്യയോ അതോ വെപ്പാട്ടിയോ... ലില്ലിക്കുട്ടി... ഞാൻ ജോസേട്ടന്റെ ഭാര്യയാണ് സാറേ  അല്ലാതെ വെപ്പാട്ടിയൊന്നുമല്ല അങ്ങിനെ ആരുടെയും വെപ്പാട്ടിയാകേണ്ട കാര്യമൊന്നും ഈ ലില്ലിക്കുട്ടിക്ക് ഇല്ല സാറെ... അന്തസ്സായി തൊഴിലുറപ്പ് ജോലി ചെയ്തിട്ടാ സാറെ ഞാനും എന്റെ പിള്ളേരും ഇവിടെ കഴിയുന്നത്.... കീരിജോസ് എന്നെ കെട്ടി എന്നതൊഴിച്ചാൽ ഇന്ന് ഈ നിമിഷം വരെ ഒരു പത്തിന്റെ പൈസ പോലും ഞങ്ങൾക്ക് ചെലവിന് തന്നിട്ടില്ല... ചെല്ലുന്നിടത്തൊക്കെ അങ്ങേർക്ക് ഭാര്യമാരുണ്ട്.. നിയമപ്രകാരം അദ്ദേഹം ആദ്യം മിന്നുകെട്ടിയത് എന്നെയാണ് സാറെ ... ജോസേട്ടൻ ഇവിടെ വരുമ്പോൾ അങ്ങേർക്ക് നേരത്തിന് വച്ചു വിളമ്പി കൊടുക്കാനും അങ്ങേരുടെ ഇഷ്ടാനിഷ്ടങ്ങൾ നിറവേറ്റി കൊടുക്കുവാനും വിധിക്കപ്പെട്ട വെറും ഒരു ഉപകരണം മാത്രമാണ് സാറെ ഈ ഞാൻ... മറ്റൊന്നും അദ്ദേഹത്തെക്കുറിച്ച് എനിക്ക് അറിയില്ല സാറെ അങ്ങേര് മറ്റൊരു കാര്യങ്ങളും എന്നോട് പറയാറുമില്ല.... നാരായണൻകുട്ടി... ഈ കീരി ജോസ് അടുത്തെങ്ങാനും നിങ്ങളുടെ അടുത്ത് വന്നായിരുന്നോ... ലില്ലിക്കുട്ടി... കഴിഞ്ഞ ശനിയാഴ്ച ജോസേട്ടൻ ഇവിടെ വന്നായിരുന്നു സാറെ അന്ന് ഞങ്ങളുടെ ഇടവക പള്ളിയിലെ പെരുന്നാൾ ആയിരുന്നു കൂടെ രണ്ട് ചങ്ങാതിമാരും ഉണ്ടായിരുന്നു... പോത്തും കോഴിയും പോരാതെ മാർക്കറ്റിലേക്ക് എന്നെ വിട്ട് പോർക്കും കൂടെ വാങ്ങിപ്പിച്ച് തീറ്റയും കുടിയും ഒക്കെ കഴിഞ്ഞ് തിങ്കളാഴ്ച വെളുപ്പിനാ അങ്ങേരും കൂട്ടുകാരും സ്ഥലം വിട്ടത് അതും എന്നോട് ഒരു വാക്കുപോലും പറയാതെ.... നാരായണൻകുട്ടി... ജോസിന്റെ കൂടെയുണ്ടായിരുന്ന അയാളുടെ സുഹൃത്തുക്കളെ നിങ്ങൾ അറിയുന്നവരായിരുന്നോ.... ലില്ലിക്കുട്ടി... ഇല്ല സാറേ അവരെ ഞാൻ ജീവിതത്തിൽ ഇതുവരെ ഒരിക്കൽ പോലും കണ്ടിട്ടില്ല.... നാരായണൻകുട്ടി... എന്താ നിങ്ങടെ പേര് പറഞ്ഞെ.... ലില്ലിക്കുട്ടി... അതിന് ഞാൻ എന്റെ പേര് പറഞ്ഞില്ല സാറേ സാറ് എന്നോട് ഇപ്പഴാ അക്കാര്യം ചോദിക്കുന്നത് തന്നെ എന്റെ പേര് ലില്ലി കുട്ടീന്നാ സാറേ.... നാരായണൻകുട്ടി... ഉം  ശരി എന്നാ ലില്ലിക്കുട്ടി ചെല്ല് പിന്നൊരു കാര്യം നിങ്ങൾ പറഞ്ഞത് എല്ലാം തന്നെ കള്ളത്തരം ആണെന്ന് ഞങ്ങൾക്ക് എപ്പോഴെങ്കിലും വ്യക്തമാവുകയാണെങ്കിൽ ഇടിച്ചു നിന്റെ കൂമ്പ് ഞാൻ വാട്ടും അതും ഈ നാരായണൻകുട്ടിയുടെ വാക്കാ... ലില്ലിക്കുട്ടി... എന്റെ പൊന്നു സാറേ എന്റെ കുട്ടികൾക്ക് തള്ളയില്ലാതാക്കല്ലേ  സാറെ ഞാൻ പറഞ്ഞത് പൂർണ്ണമായും സത്യം തന്നെയാണ് സാറെ കളവ് പറഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ... ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടി അവിടെനിന്നും തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു.... അങ്ങിനെ ആയാൽ നിങ്ങൾക്ക് കൊള്ളാം അല്ലെങ്കിൽ തല്ലുകൊണ്ട് വെറുതെ തടികേടാകും... നാരായണൻകുട്ടിയോടൊപ്പം നാല് കോൺസ്റ്റബിൾ മാരും രണ്ട് വനിതാ പോലീസുകാരും ഉണ്ടായിരുന്നു... സർക്കിൾ ഇൻസ്പെക്ടർ ബെഞ്ചമിൻ ഗോമസ് അപ്പോൾ മാത്രമാണ് പോലീസ് വാഹനത്തിൽ നിന്നും പുറത്തേക്കിറങ്ങി വന്നത്... കോളനി നിവാസികൾ പലരും അകലെ നിന്നും എത്തി നോക്കിയതല്ലാതെ ആരും തന്നെ പോലീസിന്റെ അടുത്തേക്ക് വന്നില്ല അതിന് കാരണവുമുണ്ട്.... കീരിജോസ് എന്ന ഗുണ്ട ഒരു വല്ലാത്ത സ്വഭാവക്കാരനാ ആരെങ്കിലും പോലീസിനോട് സംസാരിക്കുന്നത് കണ്ടാൽ തന്നെ അയാൾക്ക് വല്ലാത്ത സംശയമാണ് അവർ പോലീസിന് തന്നെ ഒറ്റികൊടുത്തിരിക്കുമോ എന്നായിരിക്കും കീരിജോസിന്റെ ചിന്ത മുഴുവൻ പിന്നെ പോലീസിനോട് സംസാരിച്ച വ്യക്തിയുടെ കാര്യം പോക്കാ.... അതുകൊണ്ടുതന്നെ കീരിജോസിനെ ആ കോളനിക്കാർക്കൊക്കെ വല്ലാത്ത പേടിയാണ് എന്തിനാ വെറുതെ വടി കൊടുത്ത് അടി മേടിക്കുന്നത് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്... നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഈ കീരിജോസ് വെട്ടും കുത്തും കൊലപാതകവും മോഷണവും തുടങ്ങി ഒട്ടനവധി കേസുകൾ.... നാലു പേരെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ ശിക്ഷ കഴിഞ്ഞ് കീരിജോസ് പുറത്തിറങ്ങിയത് കഴിഞ്ഞ മാസത്തിലാണ്.... പ്രമാദമായ ഒന്ന് രണ്ട് കേസുകളുടെ വിചാരണ ഇപ്പോൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ് മിക്കവാറും രണ്ടുമാസത്തിനകം തന്നെ ഇതിന്റെ വിധി പറയും....!!! ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടി ബെഞ്ചമിൻ ഹോമസിന്റെ അടുത്തെത്തി പറഞ്ഞു.... കീരിജോസ് അവിടെയില്ല സാർ അയാളുടെ വൈഫുമായി സംസാരിച്ചപ്പോൾ ഇയാൾ കഴിഞ്ഞയാഴ്ച ഇവിടെ വന്നിരുന്നതായി അറിയാൻ കഴിഞ്ഞു... ഹെഡ് കോൺസ്റ്റബിൾ നാരായണൻകുട്ടി പറഞ്ഞത് കേട്ട് ബെഞ്ചമിൻ ഗോമസ് ഒന്ന് ചിരിച്ചു പിന്നെ പറഞ്ഞു... നാരായണൻകുട്ടിസാറെ ഈ കീരിജോസിന്റെ വൈഫിന്റെ പേര് ലില്ലിക്കുട്ടിന്നാണല്ലേ.... അതെ സാർ... എന്താ സാർ അവരെ അറിയുമോ ?  അറിയുമോന്ന് !.... ബെഞ്ചമിൻ ഗോമസിന്റെ അധരങ്ങളിൽ വീണ്ടും ഒരു മന്ദഹാസം വിടർന്നു....!!!    🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪തുടരും 🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪