Read pratheeksha by Anandhu Sathyan in Malayalam Love Stories | മാതൃഭാരതി

Featured Books
  • താലി

    താലി ഭാഗം 1" ജീവാ.... ഈ കടയിൽ ചോദിച്ച് നോക്ക്... ഇതാ... അഡ്ര...

  • പ്രാണബന്ധനം - 6

    പ്രണബന്ധനം 6ഒരുവിധംകറക്കംഎല്ലാംകഴിഞ്ഞ അഞ്ചുപേരുംവൈകിട്ടാണ് വ...

  • പ്രതീക്ഷ

    "ഡാ.. മനു... എണീക്കണില്ലേ.. നീ..."           " ആ....  എണീക്ക...

  • പ്രാണബന്ധനം - 5

    പ്രാണബന്ധനം 5ഇനി പറ ചേച്ചിയുടെ ഇന്നത്തെ അവസ്ഥക്ക് ആരാ കാരണം?...

  • ആകാശം ജ്വലിച്ചു നിന്ന രാത്രി

    പേൾ ഹാർബറിനെതിരായ ദാരുണമായ ആക്രമണത്തിന് ഏതാനും മാസങ്ങൾ കഴിഞ്...

വിഭാഗങ്ങൾ
പങ്കിട്ടു

പ്രതീക്ഷ

"ഡാ.. മനു... എണീക്കണില്ലേ.. നീ..."
      
     " ആ....  എണീക്കാ .... "
        
      "ഓ.. നിനക്ക് എണീറ്റട്ടു എന്തിനാലെ...  അതുപോലുള്ളോര്   വെച്ചുണ്ടാക്കി തരും വേണം ഒരു പണിക്കും പോവാതെ...
ഇങ്ങനെ തിന്നും ഉറങ്ങ്യും നടന്നോ നീ..."
     
        "ഓ..... തള്ള തൊടുങ്ങി ...."
  
"ആട നീ ഇങ്ങനെ തന്നെ പറ. പോത്ത് പോലെ വളർന്നിട്ടും നിന്നെ ഒക്കെ നോക്കിനടക്കണ എന്നെ പറഞ്ഞാമതി..."
     
       "എന്റെ അമ്മേ ഒന്ന് നിർത്തണിണ്ട എനിക്ക് ഇതു കേട്ടു മടുത്തു."
    
    "എന്നാലും നീ നന്നാവില്ലല്ലോ..."

   നിങ്ങൾ ഇപ്പൊ ഈ കണ്ടതാണ് എന്റെ വീട്.  അവിടെ കെടുന്ന്  ഒച്ച ഉണ്ടാക്കുന്നത് എന്റെ അമ്മ.  (ശുഭ)

   ഞങ്ങൾ രണ്ട് പേരും ഇങ്ങനെയാണ്. അമ്മക്ക് രാവിലെ എന്നെ എന്തെങ്കിലും പറഞ്ഞോണ്ടിരിക്കണം. 
       
അമ്മ പറയണ പോലെ ഞാൻ അത്ര കൊഴപ്പകാരൻ ആണെന്ന് എനിക്ക് തോന്നീട്ടില്ല.

    ആയോ പറയാൻ വിട്ട് പോയി ഞങ്ങൾ രണ്ട് പേരും മാത്രം അല്ലാട്ടാ വീട്ടിൽ ഉള്ളത് ഒരു പട്ടിക്കുട്ടി ഇണ്ട് പേര് ചക്കി.
  
   
എനിക്ക് ചോറു തന്നില്ലെങ്കിലും അമ്മ  അവൾക്ക് ചോറു കൊടുക്കും. 
    
     
     
അങ്ങനെ വീട്ടിലെ യുദ്ധം കഴിഞ്ഞു അമ്മ പണിക്ക് പോവും.

പിന്നെയാണ് എന്റെ പരുവടികൾ...

എന്റെ  കുറച്ചു കൂട്ടുകാരുണ്ട് ഇവമ്മാരുട ഒപ്പം കറങ്ങി നടക്കലാണ്  എന്റെ മെയിൻ പരുപാടി. ചായ കുടിക്കാൻ പുവ, വല്ല പള്ളിപെരുന്നാളോ ഉത്സവോ ഒക്കെ ഉണ്ടങ്കിൽ അത് കാണാൻ പോവാ ഇതൊക്കെതന്നെ.

        എന്തൊക്കെ പറഞ്ഞാലും രാത്രി 11 മണി ആയിട്ടും വീട്ടിൽ എത്തീലെങ്കിൽ അമ്മേടെ വിളിതൊടുങ്ങും.

   
    പിന്നെ എല്ലാ സ്ഥലങ്ങളിലും ഉള്ളപോലെ ഞങ്ങടെ നാട്ടിലും
ഉണ്ട് എല്ലാ പിള്ളേരും ഒരുമിച്ചുകൂടുന്ന
ഒരു വീട്. കൊറേ നാള് ആയിട്ട് ആൾതാമസം ഇല്ലാത്ത ഒരു വീട്.

    അവടെ ആണ് ഞങ്ങൾടെ വെള്ളടിയും, വലിയ വലിയ ചർച്ചകളും ഒക്കെ നടക്കുന്നത്.

    ഒരു ഞായറാഴ്ച പതിവുപോലെ
അവിടെ ചുമ്മാ സംസാരിച്ചുകൊണ്ട്  ഇരിക്കുകയായിരുന്നു.

    "ഡാ... ശരത്തെ..    എന്തായി നിന്റെ അനിയത്തീടെ കല്ല്യാണം."
      
     "ഓഹ്..  അതൊന്നും പറയണ്ട മോനെ കൊറേ പേര് വന്നു കാണണ്ട് ഒന്നും നടക്കണില്ല."

      അപ്പൊ അവിടെ ഇരുന്നു വേറെ ഒരുത്തൻ :   "അതെങ്ങന്യാ തലേമേ തല തെറിച്ച ഒരു ചേട്ടൻ ഇണ്ടല്ലോ അപ്പൊ എല്ലാം നടക്കും."
    
        ശരത് തിരിച്ചു അവനോട് : "നീ പിന്നെ ഭയങ്കര സെറ്റപ്പു ആണല്ലോ..."

  ഇതു അവസാനം ഒരു വഴിക്ക് പോവില്ല എന്ന് കണ്ടപ്പോൾ മനു പറഞ്ഞു :  "നിങ്ങ ഒന്ന് നിർത്തണിണ്ട....
      അടുത്ത മാസം ക്രിസ്മസ് അല്ലെ എന്തേലും പരുപാടി സെറ്റ് ആക്കിയാലോ..?
     
ഇത് കേട്ട് ശരത്ത് ചോദിച്ചു : എന്ത് പരിപാടി കുപ്പി എടുക്കുന്നു അടിക്കുന്നു. അത്രേം പോരേ?

    "നിനക്ക് ഇതു തന്നെ വിചാരം ഒള്ളു..."

"കുപ്പി ഒക്കെ എടുക്ക,  അതല്ലടാ...
നമ്മക്ക് കൊറച്ചു പിള്ളേരെ ഒക്കെ കൂട്ടി ഒരു കരോൾ ഇറക്ക്യാലോ."

  നേരത്തെ ശരത്തിനോട് തർക്കിച്ചില്ലേ അവൻ ചാടി എണീറ്റട്ടു
ആദ്യമായി കേൾക്കുന്ന പോലെ ചോദിച്ചു :               
           "എന്ത് കരോളാ.."

  "എന്ത്യേട നീ കരോൾ എന്ന് കേട്ടിട്ടില്ലേ.." ശരത്ത് ചോദിച്ചു. 

"നമ്മൾക്ക് ഇറക്കാടാ മനു അവൻ ഇല്ലങ്കിൽ വേണ്ട, കൊറച്ചു പിള്ളേരെ ഒപ്പിക്കണം. പിന്നെ കൊറച്ചു കാശും വേണം." ശരത്ത് വീണ്ടും പറഞ്ഞു.

   ഇതുക്കെട്ട് മറ്റവൻ : അതിന് കാശ് എവടെ...?
    
  അതു ശരിയാണല്ലോ... (ശരത്ത്) 
       
ഈ  മറ്റവൻ ആരാണെന്ന് പറഞ്ഞില്ലാലെ  അതു മറന്നു,
   ശരത്ത് എന്റെ ഒപ്പം പഠിച്ചതാണ്.
അവന്റെ ബന്ധത്തിൽ ഉള്ള ഒരു അനിയനാണ് ഇവൻ. (വിഷ്ണു)
  
    അതാണ്‌ വിഷ്ണും ശരത്തും ഇത്ര സ്നേഹം.
     
  "എടാ.. വിഷ്‌ണു ഒരു മാസം സമയണ്ടല്ലോ നമ്മക്ക് എവടന്നെങ്കിലും മറക്കാം.. എന്നിട്ട് കരോളിന്റെ കളക്ഷൻ കിട്ടുമ്പോ തിരിച്ചും കൊടുക്ക.." മനു പറഞ്ഞു.

അല്ല മനു... നീ പറയണത് ഒക്കെ സെരിയാണ് പക്ഷെ നമ്മൾക്ക് ആര് കാശ് തരാനാ..? ശരത്ത് സംശയത്തോടെ ചോദിച്ചു. 

"അതെ.. കളക്ഷൻ കിട്ട്യാൽ കൊടുക്കാണെങ്കിൽ ഞാൻ ഒപ്പിക്കാം കാശ്." വിഷ്ണു പറഞ്ഞു.

അതിന് നിനക്ക് എവടന്ന കാശ്..? ശരത്ത് ചോദിച്ചു.

"നിനക്ക് ഒപ്പിക്കാൻ പറ്റോ..? തൽകാലം നീ അപ്പം തിന്നാമതി കുഴി എണ്ണാൻ നിക്കണ്ട..." വിഷ്ണു ശരത്തിനോട് കളിയാക്കുന്നത് പോലെ പറഞ്ഞു...

എടാ... അപ്പൊ എങ്ങന്യാ.... കാശ് ഒക്കെ സെറ്റ് ആയില്ലേ... 
 വിഷ്ണു.... ശരത്തെ.... ക്രിസ്മസ് അടിച്ചുപൊളിക്കല്ലേ നമ്മ...? മനു വളരെ സന്തോഷത്തോടെ ചോദിച്ചു.

   "ഡാ പിന്യേ...കുപ്പി എന്തായാലും വേണംട്ടാ...." ശരത്ത് മനുവിനോട് വീണ്ടും പറഞ്ഞു.

  "എന്റെ പൊന്നു കുട്ടാ കുപ്പിയൊക്കെ നമ്മക്ക് സെറ്റ് ആക്ക  ഇപ്രാവശ്യം ക്രിസ്മസ് നമ്മൾ തകർക്കും."   
          "എടാ.... നീ വീടിന്റെ അടുത്തുള്ള പിള്ളേരോട് പറഞ്ഞോളൂ.... ആൾക്കാരിണ്ടങ്കിലാ പരുപാടി കളരാവൊള്ളൂ...." മനു പറഞ്ഞു.

"ആട... അത് സെറ്റാക്ക...." (ശരത്ത്)
 
ഡാ.. നിന്നോടുംകൂട്യ.....
 നീ എന്താ മിണ്ടാണ്ട് നിക്കണേ.....? മനു വിഷ്ണുവിനെ നോക്കി ചോദിച്ചു.

"ഹേയ്... ഒന്നുല്ലടാ... അമ്മ കടേന്ന് എന്തോ.. വാങ്ങാൻ പറഞ്ഞണ്ടായി അതു മറന്നു. ഉച്ചക്ക് വന്നതല്ലേ... ഇങ്ങോട്ട്." വിഷ്ണു മറുപടി കൊടുത്തു.

"അപ്പൊ അവന് ഇന്നക്കുള്ളത് ആയിട്ട്ണ്ട്...." ശരത്ത് ചിരിച്ചുകൊണ്ടു പറഞ്ഞു.

അങ്ങനെ അന്നത്തെ ചർച്ച അവസാനിച്ചു.
   
      കൂട്ടുകാർ കൊറേ പേര് ഉണ്ടങ്കിലും ഞങ്ങൾ മൂന്ന് പേര് ആയിരുന്നു എല്ലാ ഉഡായിപ്പിനും കട്ടക്കി നിൽക്കുന്നത്.

        
    പക്ഷെ ഇവർക്ക് മൂന്ന് പേർക്കും അറിയില്ലായിരുന്നു , ഈ ഒരു ക്രിസ്മസ് കരോൾ കാരണം മനുവിന്റെ ജീവിതത്തിൽ ഇത്ര വലിയ മാറ്റം സംഭവിക്കും എന്നു.

   അങ്ങനെ ക്രിസ്മസ് തലേന്ന് രാത്രി
ഞങ്ങൾ വാങ്ങിയ കുപ്പിയും തീർത്ത് കരോളിന് ഇറങ്ങാൻ നില്കുന്നു.
എല്ലാവരും അത്യാവശ്യം മൂഡാണ്.

                                തുടരും.......