Featured Books
  • പ്രതീക്ഷ - 2

    അങ്ങനെ അവർ എല്ലാവരും കൂടി കരോളിനായി ഇറങ്ങി.    കുറച്ചു വീടുക...

  • കിനാവുകൾക്കപ്പുറം

    ഭാഗം 1കാത്തു അക്ഷമയോടെ വാച്ചിൽ നോക്കി. സമയം 9 മണി കഴിഞ്ഞു. ഇ...

  • താലി - 1

    താലി ഭാഗം 1" ജീവാ.... ഈ കടയിൽ ചോദിച്ച് നോക്ക്... ഇതാ......

  • പ്രാണബന്ധനം - 6

    പ്രണബന്ധനം 6ഒരുവിധംകറക്കംഎല്ലാംകഴിഞ്ഞ അഞ്ചുപേരുംവൈകിട്ടാണ് വ...

  • പ്രതീക്ഷ - 1

    "ഡാ.. മനു... എണീക്കണില്ലേ.. നീ..."           " ആ....  എണീക്ക...

വിഭാഗങ്ങൾ
പങ്കിട്ടു

പ്രതീക്ഷ - 2

അങ്ങനെ അവർ എല്ലാവരും കൂടി കരോളിനായി ഇറങ്ങി. 
   കുറച്ചു വീടുകൾ കേറിയപോഴേക്കും അത്യാവശ്യം കളക്ഷൻ ആയിട്ടുണ്ടായിരുന്നു.

   അപ്പോഴാണ് ബാക്കിൽ നിന്ന് ഒരു വിളി കേട്ടത്.     
           "ഡാ...  മനു....   മുത്തേ...."

വേറെ ആരും അല്ല നമ്മുടെ ശരത്ത് തന്നെ.
 
"അതെ നമ്മക്ക് ഒരു കുപ്പി കൂടി എടുത്താലോ... എന്താണ്  നിന്റെ അഭിപ്രായം." 
     അവൻ കേൾക്കാത്ത പോലെ നടന്നു.

ശരത്ത് വീണ്ടും ചോദിച്ചു :  "മോനെ... ഡാ.. മനു.......   കേട്ടില്ലേ നീ കുപ്പി എടുത്താലോന്ന്..."

ഇതു കേട്ട വിഷ്ണു മുന്നിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു: "ഈ പാതിരാത്രീല് നിന്റെ തന്ത കൊണ്ടുവെച്ചിട്ടിണ്ട കുപ്പി"

       ആട കൊണ്ട് വെച്ചിട്ടുണ്ട്
നിനക്ക് വേണ..?  ശരത്ത് ചോദിച്ചു.

ഇതുകേട്ട് മനു പിള്ളേരുടെ അടുത്ത് നിന്ന് നേർച്ചക്കി വെച്ച പാത്രം വലിച്ചെറിഞ്ഞ് ദേഷ്യത്തിൽ ഓടിവന്ന് പറഞ്ഞു : "നിങ്ങൾ എന്തുട്ടാ കാണിക്കണേ..       ഇങ്ങനെ ആണെങ്കിൽ ഈ   പരുപാടി ഇവടെ വെച്ച് നിർത്താം.. ഏതു നേരത്തു ആണാവോ ഓരോന്ന് തോന്നണേ..."

      ഇത് കേട്ടപ്പോൾ ശരത്തിന്റെ അടിച്ച മൂഡ് മൊത്തം പോയി. കാരണം മനുവിനെ അവൻ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല.

ഇതോട് കൂടി അവിടെ മൊത്തത്തിൽ
നിശബ്ദത ആയി.
എല്ലാരും ഒന്ന് മുഖത്തോടുമുഖം നോക്കി.

  പതിയെ ശരത്ത്  മനുവിന്റെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു : ഡാ ഞങ്ങൾ ഇങ്ങനെ ആണെന്ന് നിനക്ക് അറിയാലോ.  നീ ഇതു കാണാറുള്ളതുമല്ലേ. ഇന്നിപ്പൊ നിനക്ക് എന്താ പറ്റ്യേ, ഇതുവരെ നിന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ.?

      ഹേയ്..  ഒന്നും ഇല്ലടാ... ഇതും പറഞ്ഞു മനു അവന്റെ അടുത്ത് നിന്ന് പോയി.
    ഡാ... പിള്ളേരെ ഇറങ്യാലോ? മനു ബാക്കിയുള്ളവരോട് ചോദിച്ചു.

അപ്പൊ അതിൽ ഒരുത്തൻ മനുവിനോട്: "എങ്ങോട്ട് ഇറങ്ങാൻ, ചേട്ടൻ അല്ലെ പാത്രം എടുത്തു വീക്കിയെ ഉണ്ണീശോ നാല് കഷ്ണം ആയി."

      "എന്നാപ്പിന്നെ നിർത്താലെട മനു..
കളക്ഷനും അത്യാവശ്യം ആയിട്ടുണ്ടല്ലോ." ശരത്ത്  മനുവിനോട് പറഞ്ഞു.

മനു പതുക്കെ ഒന്ന് മൂളി.. "മ്മ്..."

അതിനിടയി  അപ്പുറത്തെ വീട്ടിൽ നിന്ന് പരുപാടി അവസാനിപ്പിച്ച കാര്യം ഒന്നും അറിയാതെ വിഷ്ണുവിന്റെ സൗണ്ട് :
   
  "ഡാ...  പിള്ളേരേ.... ശരത്തെ.... മനു..
ഇങ്ങോട്ട് വാടാ...."

ഇതു കേട്ട ശരത്ത് പതുക്കെ പിറുപിറുത്തു: "ഉഫ്.. ഇവൻ ഇതു ചളമാക്കും.."

എന്നിട്ട് ശരത്ത് അവനോട് ഉറക്കെ ചോദിച്ചു:  "എന്താടാ അവിടെ? നീ ഇങ്ങോട്ട് വന്നേ..."

"നിങ്ങൾ ഇങ്ങോട്ട് വായോ... കരോളും കൊണ്ട്. ദേ.. ഇവിടത്തെ വെല്ലിമ്മ കേക്ക് മുറിക്കാന്നു..."

"ഓക്കേ... ഓക്കേ.. നീ അവടെ നിൽക്ക് ഇപ്പൊ വരാം."
ശരത്ത് മറുപടി കൊടുത്തു.


ഇതുകേട്ട് സാന്താക്ലോസിന്റെ വേഷം കെട്ടിയ പയ്യൻ വന്നിട്ട് ശരത്തിനോട് : "എന്റെ ചേട്ടാ ചേട്ടൻ എന്തു ഓർത്തിട്ട ഇപ്പൊ വരാം എന്ന് പറഞ്ഞെ.... ഉണ്ണീശോ പൊട്ടീത് ചേട്ടനും കണ്ടതല്ലേ..."

"നീ പേടിക്കണ്ടട കുട്ടാ.... നമ്മൾക്കു വഴി ഉണ്ടാക്കാം. അവൻ എന്തായാലും വിളിച്ചതല്ലേ..  നീ ആ ഉണ്ണീശോനെ പറക്കി കൊണ്ടുവന്നെ... ഇപ്പൊ സെരിയാക്കി തരാം.." ശരത്ത് പറഞ്ഞു.

ഇതൊക്കെ കേട്ട് മനു അവിടെ മിണ്ടാണ്ട് നിൽക്കുന്നുണ്ടായിരുന്നു.

ചെക്കൻ ശരത്ത് പറഞ്ഞപോലെ ഉണ്ണീശോനെ കൊണ്ട് കൊടുത്തിട്ടു ചോദിച്ചു: ചേട്ടൻ ഇതു എന്തു കാണിക്കാനാ..? 

"ഒന്ന് അടങ്ങട നീ..  ഞാൻ പറഞ്ഞില്ലേ ശെരിയാക്കാന്നു.." ശരത്ത് പറഞ്ഞു.

പയ്യൻ ശരത്ത് എന്ത്‌ ചെയാൻ പോവുകയാണെന്ന് ആകാംഷയോടെ നോക്കിനിന്നു.

അപ്പൊഴാണ് വിഷ്ണുവിന്റെ വിളി വീണ്ടും കേട്ടത്: ഡാ... നിങ്ങള് വരുന്നില്ലേ..? 

"ആട ദേ.. വരണ്.."   ശരത്ത് പറഞ്ഞു.

അങ്ങനെ വീടിന്റെ  ഫ്രണ്ടിൽ  എത്തി.

"ഡാ.. വിഷ്ണു നീ ഒന്ന് ഇങ്ങോട്ട് വന്നേ..
എന്നിട്ട് ഈ പാത്രം ഒന്ന് പിടിക്ക്."

ശരത്ത് പറഞ്ഞപ്പോൾ തന്നെ
വിഷ്ണു അതും വാങ്ങി പിടിച്ചു.

എന്നിട്ട് എല്ലാ വീടുകളിലും ചെല്ലുന്ന പോലെ അങ്ങോട്ടും ചെന്നു.

സാന്താക്ലോസ്  ഡാൻസ് കളിക്കാനും തുടങ്ങി.
  

  "ചേച്ചിയെ.... ഹാപ്പി ക്രിസ്മസ്  "

ക്രിസ്മസ് ആയിട്ട് കേക്ക് ഒന്നും മുറിക്കണില്ലേ..  ശരത്ത് ചോദിച്ചു..

"ദേ.. ഞാൻ ഇപ്പൊ എടുക്കാം നിങ്ങള് കേറി ഇരിക്ക്..."

"വേണ്ട ചേച്ചി ഞങ്ങൾ ഇവടെ ഇരുന്നോളാം." മനു പറഞ്ഞു.

ചേച്ചി അകത്തേക്ക് കേക്ക് എടുക്കാൻ പോയി.

"പിന്യേ... ഉണ്ണീശോക്ക്  ഒരു 500 രൂപ നേർച്ച കൊടുതോളൂട്ടാ...."    
വിഷ്ണു ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ഒറക്കെ വിളിച്ചു പറഞ്ഞു.

ഇതുകേട്ട ശരത്ത് വിഷ്‌ണുവിനോട്:       "നീ ഇതു എന്തൊക്ക്യ വിളിച്ചു പറയണേ.."

"പൂത്ത കാശ് ആട തള്ളക്ക് രണ്ടു പിള്ളേരും ഗൾഫിൽ ആണ്." വിഷ്ണു മറുപടി  കൊടുത്തു.

എന്നും പറഞ്ഞു ഒരു മര്യാദ വേണ്ടേ...? (ശരത്ത്)

"ആ എനിക്ക് ഇത്ര മര്യാദ ഒക്കെ ഒള്ളു.." (വിഷ്ണു)



അപ്പോഴേക്കും കേക്കും കൊണ്ട് ചേച്ചി വന്നു.
കൈയിൽ ഒരു 200ന്റെ നോട്ട് ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു.

ഇവർ എല്ലാവരും എണീറ്റു.

വിഷ്ണു ഉണ്ണീശോയുടെ  പത്രവും കൊണ്ട് ചേച്ചിയുടെ അടുത്തേക്ക് ചെന്നു.

ചേച്ചി നേർച്ച ഇട്ടു, ഉണ്ണീശോയെ തൊട്ട് മുത്തിയതും ഉണ്ണീശോ നാല് കഷ്ണം ആയി..

ഇതു കണ്ടതും അവിടെ എല്ലാവർക്കും ചിരി പൊട്ടി.

എന്താടാ ഇതു...പൊട്ടിയ ഉണ്ണീശോനെ ആണോ കൊണ്ട് നടക്കണേ...? ചേച്ചി ചോദിച്ചു.

"സോറി ചേച്ചി.. ചേർതായിട്ട് ഒന്ന് നിലത്തു വീണതാ..." ശരത്ത് ചേച്ചിയോട് കുറച്ചു ചമ്മലോടെ പറഞ്ഞു.

  ചിരി ഒന്ന് ശാന്തമായപ്പോൾ വിഷ്ണു മനുവിനെ നോക്കി ചോദിച്ചു:
"നീ എന്താടാ മനു ഒന്നും മിണ്ടാതിരിക്കണെ.."  

"അതുതന്യ ഞാനും നേരത്തെ അവനോടു ചോദിച്ചേ, നിനക്ക് ഇതു എന്ത്‌ പറ്റിയെന്നു.അതിനു എങ്ങന്യാ വാ തുറന്നു എന്തേലും പറയണ്ടേ." ശരത്ത് പറഞ്ഞു.

"ഒന്നുല്ലടാ.. നമ്മക്ക് വീട്ടിലേക്ക് പോവാ..
പിള്ളേര് ഒക്കെ ഉള്ളത് അല്ലെ..." മനു രണ്ടു പേരോടുംകൂടി പറഞ്ഞു.

          "ചേച്ചി ഞങ്ങള് ഇറങ്ങട്ടെ അന്ന.."

"ശെരി മക്കളെ നോക്കി പൊയ്ക്കോളൂ.."

അവർ പതുക്കെ നടന്നു.

വീണ്ടും പിന്നിൽ നിന്നു ചേച്ചി :  "പിന്യേ.. അടുത്ത പ്രാവശ്യം വരുമ്പോൾ പൊട്ടിയ ഉണ്ണീശോനെ കൊണ്ടരല്ലേട്ടാ...."

    "ഓക്കേ... ഓക്കേ.... ശ്രമിക്കാം.." ചിരിച്ചു കൊണ്ട് അവർ മറുപടി കൊടുത്തു.

  റോഡിലൂടെ നടക്കുന്നതിനിടയിൽ ശരത്ത് വിഷ്ണുവിനോടു സ്വകാര്യമായി ചോദിച്ചു :  ഈ ചെക്കനിത് എന്ത് പറ്റിയാവോ?

"മനൂന് അല്ലെ ഞനും കൊറേ നേരം ആയി ശ്രെദ്ധിക്കണ്." വിഷ്ണു പറഞ്ഞു.

                  തുടരും...